അവധി ദിവസത്തിന്‍റെ ആലസ്യത്തില്‍ ഭാര്യകൊണ്ട്കൊടുത്ത കട്ടന്‍ചായ ഒരു കവിള്‍ കുടിച്ച് പത്രം നിവര്‍ത്തികൊണ്ട് ഫിറോസ് കട്ടിലിലേക്ക് തന്നെ ചാഞ്ഞു. പോലീസ് അക്രമം ആദ്യപേജില്‍ വാര്‍ത്തയായപ്പോള്‍. അകത്തുള്ള പേജുകളെല്ലാം പീഡനവാര്‍ത്തകള്‍ കൊണ്ട് നിറഞ്ഞു നില്‍ക്കുന്നു . ഒരു മൂന്നാം കിട നോവല്‍ വായിക്കുന്ന രീതിയില്‍ മാത്രം വായിക്കേണ്ട രസംകൊല്ലിപത്രം ചുരുട്ടി മേശപ്പുറത്തേക്കിട്ട് ഒന്നുകൂടി മയങ്ങാം എന്നു ചിന്തിച്ച് തലയിണയിലേക്ക് മുഖം അമര്‍ത്തിയപ്പോഴാണ് ഉമ്മ മുറിയിലേക്ക് കയറി ചെന്ന് സൈനയുടെ മരണം അറിയിച്ചത്.! ആരെന്ന ഭാവത്തിലുള്ള ഫിറോസിന്‍റെ നോട്ടത്തിനു നമ്മുടെ ഭ്രാന്തിസൈന എന്ന മറുപടി കൊടുത്തപ്പോള്‍ ഫിറോസിന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. മരണ വീട്ടിലേക്ക് പോവാന്‍ തയ്യാറായി നില്‍ക്കുന്ന ഉമ്മയോട് ഞാനും കൂടെ വരാം എന്നു പറഞ്ഞ് ഉടുതുണികൊണ്ട് കണ്ണുകള്‍ തുടച്ച് കട്ടിലില്‍ നിന്നും എഴുന്നേറ്റ് ഫിറോസ് ബാത്ത് റൂമിലേക്ക് കയറി. ഷവറിലൂടെ ഒഴുകിയെത്തിയ തണുത്ത വെള്ളത്തിനിടയില്‍ നില്‍ക്കുമ്പോള്‍ കണ്ണുകളില്‍ നിന്നുമൊഴുകിയ കണ്ണുനീര്‍ വേര്‍തിരിച്ചറിയാനായില്ല .! വിതുമ്പിപ്പോയ ചുണ്ടുകള്‍ പാട്പെട്ട് കടിച്ചമര്‍ത്തി.!
കുട്ടിക്കാലത്ത് ഫിറോസിനു സൈനയെ പേടിയായിരുന്നു. ഓത്തുപള്ളിയിലേക്ക് പോവുന്ന ഇടവഴിയുടെ ഓരത്തു ഓലമേഞ്ഞ പുരയില്‍ അവര്‍ തനിച്ചായിരുന്നു താമസിച്ചിരുന്നത് . ഇടവഴിയിലൂടെ പോവുന്ന കുട്ടികളെ മാടി വിളിച്ചുകൊണ്ട് അവര് ആ പുരയുടെ മുന്‍പില്‍ തന്നെയുണ്ടാവും .! പേടികാരണം കുട്ടികള്‍ ആരും അവരുടെ അടുത്തു ചെന്നിരുന്നില്ല.! കുട്ടികളെ കയ്യില്‍ കിട്ടിയാല്‍ കൊല്ലുന്ന ഭ്രാന്തിയാണവര്‍ എന്നാണ് കുട്ടികള്‍ക്കിടയിലെ വിശ്വാസം.! ഒരിക്കല്‍ സുബൈറാണ് ഫിറോസിനോടത് പറഞ്ഞത് അവനോട് അവന്‍റെ ഉമ്മ പറഞ്ഞുകൊടുത്തതാണത്രെ, സൈനയുടെ പുരയുടെ മുന്നില്‍ എത്തിയാല്‍ അവരുടെ നടത്തത്തിനു വേഗത കൂടി അത് ഓട്ടമായി മാറും.!
ചുരുണ്ട മുടിയില്‍ വെള്ളിരോമങ്ങള്‍ നിറഞ്ഞ് യുവത്വത്തില്‍ തന്നെ വാര്‍ദ്ധക്യത്തിനു പിടികൊടുത്തു തനിച്ചു താമസിക്കുന്ന അവരുടെ പുരയിലേക്ക് കുട്ടികള്‍ എന്നല്ല അധികം ആരും പോവാറില്ല. ആരോടും സംസാരിക്കാതെ ഒതുങ്ങികൂടിയ പ്രകൃതം.! പക്ഷെ ഏതു നേരവും അവര്‍ സ്വയം എന്തോ പിറുപിറുത്ത്കൊണ്ടിരിക്കുന്നത് കാണാം .ചില സമയങ്ങളില്‍ അവര്‍ ഫിറോസിന്‍റെ വീടിന്‍റെ അടുക്കളപ്പുറത്തു വന്നു നില്‍ക്കും ഉമ്മ കൊടുക്കുന്ന ഭക്ഷണം അടുക്കളപ്പുറത്തിരുന്നു തന്നെ കഴിച്ച് ഒന്നും മിണ്ടാതെ നടന്നകലുന്നത് ഫിറോസ് മുറിക്കകത്തിരുന്നു ഒളിഞ്ഞു നോക്കും.! ഒരു ദിവസം ഫിറോസ് ഉമ്മയോട് ചോദിച്ചു
“എന്തിനാ ഉമ്മാ അവര്‍ക്ക് കഞ്ഞികൊടുക്കുന്നത് അവര്‍ കുട്ടികളെ കണ്ടാല്‍ കൊല്ലില്ലെ .
ഉമ്മ ചിരിച്ചു കൊണ്ട് ഫിറോസിനെ ചേര്‍ത്ത് പിടിച്ചു. വാത്സല്യത്തോടെ അവന്‍റെ തലയില്‍ തലോടി.!
“ആരാ മ്മാന്‍റെ കുട്ടിനോട് ഈ നൊണ പറഞ്ഞത്?
“സുബൈര്‍ പറഞ്ഞല്ലോ,, അവര്‍ക്ക് ഭ്രാന്താണ് അവര് കുട്ട്യേളെ കയ്യില്‍ കിട്ടിയാല്‍ കൊല്ലൂന്ന്..
നിഷ്കളങ്കമായ ഫിറോസിന്‍റെ ഉത്തരത്തിനു മുന്‍പില്‍ ഉമ്മ ഒന്ന് പുഞ്ചിരിച്ചു. അവനെ അരികിലേക്ക് കൂടുതല്‍ ചേര്‍ത്തു പിടിച്ചു. സൈനയെ കുറിച്ചു പറയാന്‍ തുടങ്ങി.!
മമ്മദിക്കയുടെയും റുഖിയാത്തയുടെയും ഒരേ ഒരു മോള്‍ സൈനബയെ വാത്സല്യത്തോടെ അവര്‍ വിളിച്ചിരുന്ന പേരാണ് സൈന.! കുട്ടിക്കാലത്ത് തന്നെ വാപ്പ നഷ്ടപ്പെട്ട സൈനയെ സുലൈമാന്‍ ഹാജിയുടെ വീട്ടിലെ അടുക്കളപ്പണിയെടുത്താണ് റുഖിയാത്ത വളര്‍ത്തിയത്. കൌമാരം പിന്നിട്ട് യവ്വനത്തിലേക്ക് കയറിയ സൈന റുഖിയാത്താന്‍റെ മനസ്സില്‍ വലിയ നൊമ്പരമായി തന്‍റെ കാല ശേഷം മകളുടെ ഭാവിയോര്‍ത്ത് അവര്‍ വേവലാതിപെട്ടു.! സുന്ദരിയായ സൈന നാട്ടിലെ ചെറുപ്പക്കാരുടെ എല്ലാം മോഹമായെങ്കിലും അവളെ അച്ചടക്കത്തോടെയാണ് റുഖിയാത്ത വളര്‍ത്തിയത്. സുലൈമാന്‍ഹാജിയുടെ മരമില്ലില്‍ ജോലി ചെയ്തിരുന്ന ചാവക്കാട്ടുകാരന്‍ ഹസ്സന്‍ സൈനബയെ കണ്ടപ്പോള്‍ സുലൈമാന്‍ഹാജി വഴി സൈനയെ വിവാഹം ആലോചിച്ചു. ഹസ്സനെ നന്നായി അറിയുന്ന സുലൈമാന്‍ ഹാജി റുഖിയാത്തയോട് സൈനയെ ഹസ്സനു കല്ല്യാണം കഴിച്ചു കൊടുക്കാന്‍ പറഞ്ഞു.! റുഖിയാത്തയ്ക്ക് അതു വലിയ ഒരു ആശ്വാസമായി.!
ഹസ്സനുമായുള്ള സൈനയുടെ വിവാഹം കഴിഞ്ഞു. ദുരിത ജീവിതത്തില്‍ ഒരു താങ്ങായി ഹസ്സന്‍ കൂടിയപ്പോള്‍ അവര്‍ ഏറെ സന്തോഷിച്ചു. ആണ്‍ മക്കള്‍ ഇല്ലാതിരുന്ന റുഖിയാത്തയ്ക്ക് ഹസ്സന്‍ സ്വന്തം മകനെ പോലെയായിരുന്നു. !
സന്തോഷകരമായ അവരുടെ ജീവിതത്തിനിടയിലേക്ക് ഒരു ദിവസം ഹൃദയം പിളര്‍ക്കുന്ന ഒരു വാര്‍ത്തയുമായാണ് സുലൈമാന്‍ഹാജിയുടെ മകന്‍ ജബ്ബാര്‍ ഓടിവന്നത് .!
“റുഖിയാത്താ,,
ജബ്ബാറിന്‍റെ വിളികേട്ട റുഖിയാത്ത പുറത്തേക്ക് വന്നു.! ഇറയത്ത് നിന്നു കൊണ്ട് ജബ്ബാറിനെ നോക്കി.
“റുഖിയാത്താ,,, ഹസ്സന്‍….ഹസ്സന്‍..
വാക്കുകള്‍ കിട്ടാതെ ജബ്ബാര്‍ പരുങ്ങികൊണ്ടിരുന്നു.!
“എന്താന്‍റെ കുട്ടിക്ക് പറ്റ്യയ്..
റുഖിയാത്തയുടെ ശബ്ദം ഒരു അലറലായിരുന്നു. ഉമ്മയുടെ കരച്ചില്‍കേട്ട് പുറത്തേക്ക് വന്ന സൈന ഒന്നും പറയാന്‍ കഴിയാതെ നില്‍ക്കുന്ന ജബ്ബാറിനെ നോക്കി.!
“അത് പിന്നെ ഒര്,, ഒര്.. മരം….
ജബ്ബാറിനു വാക്കുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.! അപ്പോഴേക്കും സൈന ബോധമറ്റ് താഴെ വീണിരുന്നു.! റുഖിയാത്ത നെഞ്ചില്‍ അമര്‍ത്തിപ്പിടിച്ച് ഉമ്മറപ്പടിയില്‍ തളര്‍ന്നിരുന്നു.!
ലോറിയില്‍ നിന്നും മരമിറക്കിക്കൊണ്ടിരിക്കുന്നതിനിടയില്‍ ഉരുണ്ട് വീണ ഒരു മരത്തിന്‍റെ അടിയില്‍ പെട്ട ഹസ്സന്‍ അവരെയല്ലാം വിട്ട് സൃഷ്ടാവില്‍ അഭയം പ്രാപിച്ച് കഴിഞ്ഞിരുന്നു.!
താങ്ങിപിടിച്ച മയ്യിത്തുമായ് ആളുകള്‍ പുരയുടെ മുന്‍പില്‍ എത്തി. ഓര്‍മ തിരിച്ചുകിട്ടിയ സൈന ഹസ്സന്‍റെ മയ്യത്ത് കെട്ടിപിടിച്ച് പൊട്ടിക്കരഞ്ഞു.! നെഞ്ചില്‍ അമര്‍ത്തിപിടിച്ചു താഴെ ഇരുന്നിരുന്ന റുഖിയാത്തയുടെ ചലനം നിലച്ചുപോയത് ഏറെ വൈകിയാണ് മറ്റുള്ളവര്‍ അറിഞ്ഞത്.!
ഉമ്മയുടെയും ഭര്‍ത്താവിന്‍റെയും മയ്യിത്ത് ഒരേ സമയം പടിയിറങ്ങിപോവുമ്പോള്‍ പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്ന സൈനയുടെ മനസ്സിന്‍റെ താളത്തിനു പിഴവുകള്‍ വന്നിരുന്നു. കരയാനറിയാതെ അവള്‍ നിര്‍വികരാവസ്ഥയോടെ നാലുപാടും നോക്കികൊണ്ടിരുന്നു. !
സുലൈമാന്‍ഹാജിയുടെ ഭാര്യ ഉമ്മുഖുല്‍സുവിന്‍റെ സഹായം
ഉണ്ടായിരുന്നുവെങ്കിലും സ്വയബുദ്ധി നഷ്ടമായ സൈന ആ കൂരയില്‍ വല്ലാതെ കഷ്ടപ്പെട്ടു. കൂടുതല്‍ താമസിയാതെ അവള്‍ ഒരു ആണ്‍കുഞ്ഞിനു ജന്മം നല്‍കി.! പ്രസവ ശേഷം സൈനയില്‍ ചെറിയ മാറ്റങ്ങള്‍ എല്ലാം കണ്ടുവെങ്കിലും പൂര്‍ണമായും അവള്‍ സാധാരണ നിലയില്‍ എത്തിയിരുന്നില്ല. എങ്കിലും കുട്ടിയുടെ അടുത്ത് അവള്‍ എല്ലാം തികഞ്ഞ ഒരു ഉമ്മയായിരുന്നു.! വാത്സല്യത്തോടെ അതിനെ താലോലിക്കുന്നത് കാണുമ്പോള്‍ ഉമ്മുകുത്സു അത്ഭുതപ്പെടാറുണ്ട് . കുട്ടിക്ക് ആറ് മാസം പ്രായമായ സമയത്ത് അവനെ അടുത്തു കിടത്തി മുലപ്പാല്‍ കൊടുത്തു കൊണ്ടുറങ്ങിപ്പോയ സൈന ഉറക്കത്തില്‍ കുട്ടിയുടെ മുകളിലേക്ക് മറിഞ്ഞ് കിടന്നത് അവളറിഞ്ഞില്ല .! ആ സമയത്ത് കുഞ്ഞ് ശ്വാസം കിട്ടാതെ അവള്‍ക്കടിയില്‍ കിടന്ന് ഒന്ന് പിടഞ്ഞു. ഉറക്കത്തിന്‍റെ കാഠിന്യത്തിലായിരുന്ന സൈന അതറിഞ്ഞില്ല.! എന്തോ ഓര്‍മയില്‍ നെട്ടിയുണര്‍ന്ന സൈന ചനലനമറ്റ് കിടക്കുന്ന കുഞ്ഞിനെയാണ് കണ്ടത് താന്‍ കാരണം കുഞ്ഞ് മരിച്ചുവെന്നറിഞ്ഞപ്പോള്‍ സൈന ഒന്നലറിക്കരഞ്ഞു പക്ഷെ ആ കരച്ചില്‍ അധികനേരം ഉണ്ടായില്ല അപ്പോഴേക്കും അവള്‍ പൂണ്ണമായും ഒരു ഭ്രാന്തിയെ പോലെയായി.! പിറ്റേ ദിവസം ഉമ്മുഖുല്‍സു വന്നു നോക്കുമ്പോള്‍ ജീവനില്ലാത്ത കുഞ്ഞിനെയും താലോലിച്ചിരിക്കുന്ന സൈനയെയാണ് കണ്ടത്.!
ഭ്രാന്തിയായ അവള്‍ മനപ്പൂര്‍വ്വം കുട്ടിയെ കൊന്നതാണെന്ന ശ്രുതി നാട്ടില്‍ പരക്കുകയും ചെയ്തു.!
ഉമ്മ സൈനയുടെ കഥ പറഞ്ഞു നിര്‍ത്തിയപ്പോള്‍ ഫിറോസിന്‍റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. പിറ്റേ ദിവസം ഓത്തുപള്ളിയില്‍ പോവുന്ന വഴിയില്‍ അവരുടെ പുരയുടെ മുന്നില്‍ എത്തിയപ്പോള്‍ അവന്‍ അവിടെക്കൊന്നു നോക്കി ഉമ്മറത്തു തന്നെ തലയില്‍ ചൊറിഞ്ഞുകൊണ്ട് എന്തോ പിറുപിറുത്ത് ഇരിക്കുന്നുണ്ടായിരുന്നു സൈന. ഫിറോസിന്‍റെ നോട്ടം കണ്ടപ്പോള്‍ അവര്‍ അവനെ മാടി വിളിച്ചു. അവന്‍ പതുക്കെ പതുക്കെ അവരുടെ അടുത്തേക്ക് ചെന്നു അവര്‍ ഒരു കൈകൊണ്ട് അവനെ പിടിക്കാന്‍ നോക്കി , അവന്‍ ആദ്യം ഒന്നകന്നുമാറി. അവര്‍ പിന്നെയും അവനെ മാടി വിളിച്ചു അവന്‍ അവരുടെ അടുത്തേക്ക് പതുക്കെചേര്‍ന്നു നിന്നു അപ്പോഴെക്കും സുബൈറും മറ്റുകുട്ടികളും ഫിറോസിനെ സൈന പിടിച്ചേന്നും പറഞ്ഞു കരഞ്ഞ്കൊണ്ട് ഓത്തുപള്ളിയിലേക്ക് ഓടിയിരുന്നു.!
സൈന ഒരു കൈകൊണ്ട് ഫിറോസിനെ തലോടികൊണ്ടിരുന്നു ഫിറോസ് അവരുടെ മുഖത്തേക്ക് നോക്കി കുഴിഞ്ഞുപോയ അവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നതാണ് അവന്‍ കണ്ടത്. ഒരു ഉമ്മയുടെ വാത്സല്യത്തോടെ അവര്‍ അവനെ ചേര്‍ത്തു പിടിച്ചു . അവരുടെ സങ്കടം കണ്ടപ്പോള്‍ ഫിറോസിന്‍റെ കണ്ണുകള്‍ നിറഞ്ഞു .! സൈന എന്തോ പിറുപിറുത്തുകൊണ്ട് ഫിറോസിനെ കൂട്ടിപിടിച്ച് നിന്നു.!
ഓത്തുപള്ളിയിലേക്ക് കരഞ്ഞുകൊണ്ട് ഓടിപ്പോയ സുബൈറും മറ്റ് കുട്ടികളും ഫിറോസിനെ സൈന പിടിച്ചെന്നും പറഞ്ഞു കോയമൊല്ലാക്കയെ കൂട്ടി വന്നു മൊല്ലാക്ക അവരെ നോക്കികൊണ്ട് ദേഷ്യത്തോടെ ചോദിച്ചു.!
“എന്തിനാ സൈന ജ്ജ് കുട്ട്യേളെ പേടിപ്പിക്കുന്നത് ?
സൈന മറുപടി ഒന്നും പറഞ്ഞില്ല.!! മൊല്ലാക്ക അവരുടെ കയ്യില്‍ നിന്നും ഫിറോസിനെ ബലമായി പിടിച്ചുമാറ്റി. ഫിറോസ് അപ്പോള്‍ കരയുകയായിരുന്നു. സൈനയെ പേടിച്ചാണ് ഫിറോസ് കരയുന്നതെന്നു കരുതി മൊല്ലാക്ക അവനെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു. സൈനയുടെ സ്നേഹവും സങ്കടവുമാണ് ആ കുഞ്ഞു മനസ്സിനെ വേദനിപ്പിച്ചതെന്നവര്‍ അറിഞ്ഞിരുന്നില്ല.!!
അതിനു ശേഷം എന്നും ഫിറോസ് ആ ഇടവഴിയിലൂടെ പോവുമ്പോള്‍ അവരുടെ അടുത്ത് കയറും രാവിലെ ഉമ്മയുണ്ടാക്കുന്ന പലഹാരങ്ങളില്‍ നിന്നും ഒരു പങ്ക് അവര്‍ക്ക് കൊണ്ട് കൊടുക്കും അവര്‍ അത് അവന്‍റെ വായില്‍ തന്നെ വെച്ചു കൊടുക്കും. ഫിറോസ് സ്വന്തം ഉമ്മയില്‍ നിന്നും കിട്ടുന്ന അതെ സ്നേഹം അവരില്‍ നിന്നും കിട്ടുന്നതായി അറിഞ്ഞു.!
കാലങ്ങള്‍ ഫിറോസില്‍ പല മാറ്റങ്ങളും വരുത്തി. ജോലിതിരക്കിനിടയില്‍ അവരെ അപൂര്‍വ്വമായി മാത്രം കാണാന്‍ തുടങ്ങി . ഫിറോസിനെ കാണാന്‍ വേണ്ടിമാത്രമായ് സൈന അവരുടെ വീടിന്‍റെ പിറകില്‍ വന്നു നില്‍ക്കാന്‍ തുടങ്ങി. എന്തോ അവര്‍ക്ക് നഷ്ടപ്പെട്ടുപോയ മകനെ അവര്‍ ഫിറോസില്‍ കണ്ടു. കുറച്ചു ദിവസങ്ങളായി അവരെ കാണാതെയായി ജോലിതിരക്കിനിടയില്‍ ഫിറോസിന് അവരെ അന്വേഷിക്കാന്‍ സമയം കിട്ടിയതുമില്ല.!
ഫിറോസ് ഒഴികെ ബാക്കി എല്ലാവര്‍ക്കും അവര്‍ ഭ്രാന്തിസൈനയായിരുന്നു. ഫിറോസിനു മാത്രം അവരെ ഒരു ഭ്രാന്തിയായി കാണാന്‍ കഴിഞ്ഞില്ല.!!
“നോക്കീം ങ്ങള്‍ അവിടെ എന്തെടുക്ക്വാ ഉമ്മ നിങ്ങളെ കാത്താ നില്‍ക്കുന്നത് ,
ബാത്ത് റൂമിന്‍റെ വാതിലില്‍ മുട്ടികൊണ്ട് ഭാര്യയുടെ വിളി ഫിറോസിനെ ചിന്തയില്‍ നിന്നുണര്‍ത്തി.
ഉമ്മയുടെ കൂടെ മരണ വീട്ടിലേക്ക് എത്തിയപ്പോള്‍ അവിടെ ആളുകള്‍ കൂടാന്‍ തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളൂ അനാഥയായ ഒരു മയ്യത്തിന്‍റെ എല്ലാ കര്‍മ്മങ്ങളും ഒരു മകന്‍റെ സ്ഥാനത്ത് നിന്നു കൊണ്ട് ചെയ്തു തീര്‍ക്കുമ്പോള്‍ അവര്‍ കാരണം മരണപ്പെട്ട അവരുടെ മകനായി മാറുകയായിരുന്നു ഫിറോസ്.!
കുട്ടിക്കാലത്ത് ഫിറോസിനു സൈനയെ പേടിയായിരുന്നു. ഓത്തുപള്ളിയിലേക്ക് പോവുന്ന ഇടവഴിയുടെ ഓരത്തു ഓലമേഞ്ഞ പുരയില്‍ അവര്‍ തനിച്ചായിരുന്നു താമസിച്ചിരുന്നത് . ഇടവഴിയിലൂടെ പോവുന്ന കുട്ടികളെ മാടി വിളിച്ചുകൊണ്ട് അവര് ആ പുരയുടെ മുന്‍പില്‍ തന്നെയുണ്ടാവും .! പേടികാരണം കുട്ടികള്‍ ആരും അവരുടെ അടുത്തു ചെന്നിരുന്നില്ല.! കുട്ടികളെ കയ്യില്‍ കിട്ടിയാല്‍ കൊല്ലുന്ന ഭ്രാന്തിയാണവര്‍ എന്നാണ് കുട്ടികള്‍ക്കിടയിലെ വിശ്വാസം.! ഒരിക്കല്‍ സുബൈറാണ് ഫിറോസിനോടത് പറഞ്ഞത് അവനോട് അവന്‍റെ ഉമ്മ പറഞ്ഞുകൊടുത്തതാണത്രെ, സൈനയുടെ പുരയുടെ മുന്നില്‍ എത്തിയാല്‍ അവരുടെ നടത്തത്തിനു വേഗത കൂടി അത് ഓട്ടമായി മാറും.!
ചുരുണ്ട മുടിയില്‍ വെള്ളിരോമങ്ങള്‍ നിറഞ്ഞ് യുവത്വത്തില്‍ തന്നെ വാര്‍ദ്ധക്യത്തിനു പിടികൊടുത്തു തനിച്ചു താമസിക്കുന്ന അവരുടെ പുരയിലേക്ക് കുട്ടികള്‍ എന്നല്ല അധികം ആരും പോവാറില്ല. ആരോടും സംസാരിക്കാതെ ഒതുങ്ങികൂടിയ പ്രകൃതം.! പക്ഷെ ഏതു നേരവും അവര്‍ സ്വയം എന്തോ പിറുപിറുത്ത്കൊണ്ടിരിക്കുന്നത് കാണാം .ചില സമയങ്ങളില്‍ അവര്‍ ഫിറോസിന്‍റെ വീടിന്‍റെ അടുക്കളപ്പുറത്തു വന്നു നില്‍ക്കും ഉമ്മ കൊടുക്കുന്ന ഭക്ഷണം അടുക്കളപ്പുറത്തിരുന്നു തന്നെ കഴിച്ച് ഒന്നും മിണ്ടാതെ നടന്നകലുന്നത് ഫിറോസ് മുറിക്കകത്തിരുന്നു ഒളിഞ്ഞു നോക്കും.! ഒരു ദിവസം ഫിറോസ് ഉമ്മയോട് ചോദിച്ചു
“എന്തിനാ ഉമ്മാ അവര്‍ക്ക് കഞ്ഞികൊടുക്കുന്നത് അവര്‍ കുട്ടികളെ കണ്ടാല്‍ കൊല്ലില്ലെ .
ഉമ്മ ചിരിച്ചു കൊണ്ട് ഫിറോസിനെ ചേര്‍ത്ത് പിടിച്ചു. വാത്സല്യത്തോടെ അവന്‍റെ തലയില്‍ തലോടി.!
“ആരാ മ്മാന്‍റെ കുട്ടിനോട് ഈ നൊണ പറഞ്ഞത്?
“സുബൈര്‍ പറഞ്ഞല്ലോ,, അവര്‍ക്ക് ഭ്രാന്താണ് അവര് കുട്ട്യേളെ കയ്യില്‍ കിട്ടിയാല്‍ കൊല്ലൂന്ന്..
നിഷ്കളങ്കമായ ഫിറോസിന്‍റെ ഉത്തരത്തിനു മുന്‍പില്‍ ഉമ്മ ഒന്ന് പുഞ്ചിരിച്ചു. അവനെ അരികിലേക്ക് കൂടുതല്‍ ചേര്‍ത്തു പിടിച്ചു. സൈനയെ കുറിച്ചു പറയാന്‍ തുടങ്ങി.!
മമ്മദിക്കയുടെയും റുഖിയാത്തയുടെയും ഒരേ ഒരു മോള്‍ സൈനബയെ വാത്സല്യത്തോടെ അവര്‍ വിളിച്ചിരുന്ന പേരാണ് സൈന.! കുട്ടിക്കാലത്ത് തന്നെ വാപ്പ നഷ്ടപ്പെട്ട സൈനയെ സുലൈമാന്‍ ഹാജിയുടെ വീട്ടിലെ അടുക്കളപ്പണിയെടുത്താണ് റുഖിയാത്ത വളര്‍ത്തിയത്. കൌമാരം പിന്നിട്ട് യവ്വനത്തിലേക്ക് കയറിയ സൈന റുഖിയാത്താന്‍റെ മനസ്സില്‍ വലിയ നൊമ്പരമായി തന്‍റെ കാല ശേഷം മകളുടെ ഭാവിയോര്‍ത്ത് അവര്‍ വേവലാതിപെട്ടു.! സുന്ദരിയായ സൈന നാട്ടിലെ ചെറുപ്പക്കാരുടെ എല്ലാം മോഹമായെങ്കിലും അവളെ അച്ചടക്കത്തോടെയാണ് റുഖിയാത്ത വളര്‍ത്തിയത്. സുലൈമാന്‍ഹാജിയുടെ മരമില്ലില്‍ ജോലി ചെയ്തിരുന്ന ചാവക്കാട്ടുകാരന്‍ ഹസ്സന്‍ സൈനബയെ കണ്ടപ്പോള്‍ സുലൈമാന്‍ഹാജി വഴി സൈനയെ വിവാഹം ആലോചിച്ചു. ഹസ്സനെ നന്നായി അറിയുന്ന സുലൈമാന്‍ ഹാജി റുഖിയാത്തയോട് സൈനയെ ഹസ്സനു കല്ല്യാണം കഴിച്ചു കൊടുക്കാന്‍ പറഞ്ഞു.! റുഖിയാത്തയ്ക്ക് അതു വലിയ ഒരു ആശ്വാസമായി.!
ഹസ്സനുമായുള്ള സൈനയുടെ വിവാഹം കഴിഞ്ഞു. ദുരിത ജീവിതത്തില്‍ ഒരു താങ്ങായി ഹസ്സന്‍ കൂടിയപ്പോള്‍ അവര്‍ ഏറെ സന്തോഷിച്ചു. ആണ്‍ മക്കള്‍ ഇല്ലാതിരുന്ന റുഖിയാത്തയ്ക്ക് ഹസ്സന്‍ സ്വന്തം മകനെ പോലെയായിരുന്നു. !
സന്തോഷകരമായ അവരുടെ ജീവിതത്തിനിടയിലേക്ക് ഒരു ദിവസം ഹൃദയം പിളര്‍ക്കുന്ന ഒരു വാര്‍ത്തയുമായാണ് സുലൈമാന്‍ഹാജിയുടെ മകന്‍ ജബ്ബാര്‍ ഓടിവന്നത് .!
“റുഖിയാത്താ,,
ജബ്ബാറിന്‍റെ വിളികേട്ട റുഖിയാത്ത പുറത്തേക്ക് വന്നു.! ഇറയത്ത് നിന്നു കൊണ്ട് ജബ്ബാറിനെ നോക്കി.
“റുഖിയാത്താ,,, ഹസ്സന്‍….ഹസ്സന്‍..
വാക്കുകള്‍ കിട്ടാതെ ജബ്ബാര്‍ പരുങ്ങികൊണ്ടിരുന്നു.!
“എന്താന്‍റെ കുട്ടിക്ക് പറ്റ്യയ്..
റുഖിയാത്തയുടെ ശബ്ദം ഒരു അലറലായിരുന്നു. ഉമ്മയുടെ കരച്ചില്‍കേട്ട് പുറത്തേക്ക് വന്ന സൈന ഒന്നും പറയാന്‍ കഴിയാതെ നില്‍ക്കുന്ന ജബ്ബാറിനെ നോക്കി.!
“അത് പിന്നെ ഒര്,, ഒര്.. മരം….
ജബ്ബാറിനു വാക്കുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.! അപ്പോഴേക്കും സൈന ബോധമറ്റ് താഴെ വീണിരുന്നു.! റുഖിയാത്ത നെഞ്ചില്‍ അമര്‍ത്തിപ്പിടിച്ച് ഉമ്മറപ്പടിയില്‍ തളര്‍ന്നിരുന്നു.!
ലോറിയില്‍ നിന്നും മരമിറക്കിക്കൊണ്ടിരിക്കുന്നതിനിടയില്‍ ഉരുണ്ട് വീണ ഒരു മരത്തിന്‍റെ അടിയില്‍ പെട്ട ഹസ്സന്‍ അവരെയല്ലാം വിട്ട് സൃഷ്ടാവില്‍ അഭയം പ്രാപിച്ച് കഴിഞ്ഞിരുന്നു.!
താങ്ങിപിടിച്ച മയ്യിത്തുമായ് ആളുകള്‍ പുരയുടെ മുന്‍പില്‍ എത്തി. ഓര്‍മ തിരിച്ചുകിട്ടിയ സൈന ഹസ്സന്‍റെ മയ്യത്ത് കെട്ടിപിടിച്ച് പൊട്ടിക്കരഞ്ഞു.! നെഞ്ചില്‍ അമര്‍ത്തിപിടിച്ചു താഴെ ഇരുന്നിരുന്ന റുഖിയാത്തയുടെ ചലനം നിലച്ചുപോയത് ഏറെ വൈകിയാണ് മറ്റുള്ളവര്‍ അറിഞ്ഞത്.!
ഉമ്മയുടെയും ഭര്‍ത്താവിന്‍റെയും മയ്യിത്ത് ഒരേ സമയം പടിയിറങ്ങിപോവുമ്പോള്‍ പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്ന സൈനയുടെ മനസ്സിന്‍റെ താളത്തിനു പിഴവുകള്‍ വന്നിരുന്നു. കരയാനറിയാതെ അവള്‍ നിര്‍വികരാവസ്ഥയോടെ നാലുപാടും നോക്കികൊണ്ടിരുന്നു. !
സുലൈമാന്‍ഹാജിയുടെ ഭാര്യ ഉമ്മുഖുല്‍സുവിന്‍റെ സഹായം

ഭ്രാന്തിയായ അവള്‍ മനപ്പൂര്‍വ്വം കുട്ടിയെ കൊന്നതാണെന്ന ശ്രുതി നാട്ടില്‍ പരക്കുകയും ചെയ്തു.!
ഉമ്മ സൈനയുടെ കഥ പറഞ്ഞു നിര്‍ത്തിയപ്പോള്‍ ഫിറോസിന്‍റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. പിറ്റേ ദിവസം ഓത്തുപള്ളിയില്‍ പോവുന്ന വഴിയില്‍ അവരുടെ പുരയുടെ മുന്നില്‍ എത്തിയപ്പോള്‍ അവന്‍ അവിടെക്കൊന്നു നോക്കി ഉമ്മറത്തു തന്നെ തലയില്‍ ചൊറിഞ്ഞുകൊണ്ട് എന്തോ പിറുപിറുത്ത് ഇരിക്കുന്നുണ്ടായിരുന്നു സൈന. ഫിറോസിന്‍റെ നോട്ടം കണ്ടപ്പോള്‍ അവര്‍ അവനെ മാടി വിളിച്ചു. അവന്‍ പതുക്കെ പതുക്കെ അവരുടെ അടുത്തേക്ക് ചെന്നു അവര്‍ ഒരു കൈകൊണ്ട് അവനെ പിടിക്കാന്‍ നോക്കി , അവന്‍ ആദ്യം ഒന്നകന്നുമാറി. അവര്‍ പിന്നെയും അവനെ മാടി വിളിച്ചു അവന്‍ അവരുടെ അടുത്തേക്ക് പതുക്കെചേര്‍ന്നു നിന്നു അപ്പോഴെക്കും സുബൈറും മറ്റുകുട്ടികളും ഫിറോസിനെ സൈന പിടിച്ചേന്നും പറഞ്ഞു കരഞ്ഞ്കൊണ്ട് ഓത്തുപള്ളിയിലേക്ക് ഓടിയിരുന്നു.!
സൈന ഒരു കൈകൊണ്ട് ഫിറോസിനെ തലോടികൊണ്ടിരുന്നു ഫിറോസ് അവരുടെ മുഖത്തേക്ക് നോക്കി കുഴിഞ്ഞുപോയ അവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നതാണ് അവന്‍ കണ്ടത്. ഒരു ഉമ്മയുടെ വാത്സല്യത്തോടെ അവര്‍ അവനെ ചേര്‍ത്തു പിടിച്ചു . അവരുടെ സങ്കടം കണ്ടപ്പോള്‍ ഫിറോസിന്‍റെ കണ്ണുകള്‍ നിറഞ്ഞു .! സൈന എന്തോ പിറുപിറുത്തുകൊണ്ട് ഫിറോസിനെ കൂട്ടിപിടിച്ച് നിന്നു.!
ഓത്തുപള്ളിയിലേക്ക് കരഞ്ഞുകൊണ്ട് ഓടിപ്പോയ സുബൈറും മറ്റ് കുട്ടികളും ഫിറോസിനെ സൈന പിടിച്ചെന്നും പറഞ്ഞു കോയമൊല്ലാക്കയെ കൂട്ടി വന്നു മൊല്ലാക്ക അവരെ നോക്കികൊണ്ട് ദേഷ്യത്തോടെ ചോദിച്ചു.!
“എന്തിനാ സൈന ജ്ജ് കുട്ട്യേളെ പേടിപ്പിക്കുന്നത് ?
സൈന മറുപടി ഒന്നും പറഞ്ഞില്ല.!! മൊല്ലാക്ക അവരുടെ കയ്യില്‍ നിന്നും ഫിറോസിനെ ബലമായി പിടിച്ചുമാറ്റി. ഫിറോസ് അപ്പോള്‍ കരയുകയായിരുന്നു. സൈനയെ പേടിച്ചാണ് ഫിറോസ് കരയുന്നതെന്നു കരുതി മൊല്ലാക്ക അവനെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു. സൈനയുടെ സ്നേഹവും സങ്കടവുമാണ് ആ കുഞ്ഞു മനസ്സിനെ വേദനിപ്പിച്ചതെന്നവര്‍ അറിഞ്ഞിരുന്നില്ല.!!
അതിനു ശേഷം എന്നും ഫിറോസ് ആ ഇടവഴിയിലൂടെ പോവുമ്പോള്‍ അവരുടെ അടുത്ത് കയറും രാവിലെ ഉമ്മയുണ്ടാക്കുന്ന പലഹാരങ്ങളില്‍ നിന്നും ഒരു പങ്ക് അവര്‍ക്ക് കൊണ്ട് കൊടുക്കും അവര്‍ അത് അവന്‍റെ വായില്‍ തന്നെ വെച്ചു കൊടുക്കും. ഫിറോസ് സ്വന്തം ഉമ്മയില്‍ നിന്നും കിട്ടുന്ന അതെ സ്നേഹം അവരില്‍ നിന്നും കിട്ടുന്നതായി അറിഞ്ഞു.!
കാലങ്ങള്‍ ഫിറോസില്‍ പല മാറ്റങ്ങളും വരുത്തി. ജോലിതിരക്കിനിടയില്‍ അവരെ അപൂര്‍വ്വമായി മാത്രം കാണാന്‍ തുടങ്ങി . ഫിറോസിനെ കാണാന്‍ വേണ്ടിമാത്രമായ് സൈന അവരുടെ വീടിന്‍റെ പിറകില്‍ വന്നു നില്‍ക്കാന്‍ തുടങ്ങി. എന്തോ അവര്‍ക്ക് നഷ്ടപ്പെട്ടുപോയ മകനെ അവര്‍ ഫിറോസില്‍ കണ്ടു. കുറച്ചു ദിവസങ്ങളായി അവരെ കാണാതെയായി ജോലിതിരക്കിനിടയില്‍ ഫിറോസിന് അവരെ അന്വേഷിക്കാന്‍ സമയം കിട്ടിയതുമില്ല.!
ഫിറോസ് ഒഴികെ ബാക്കി എല്ലാവര്‍ക്കും അവര്‍ ഭ്രാന്തിസൈനയായിരുന്നു. ഫിറോസിനു മാത്രം അവരെ ഒരു ഭ്രാന്തിയായി കാണാന്‍ കഴിഞ്ഞില്ല.!!
“നോക്കീം ങ്ങള്‍ അവിടെ എന്തെടുക്ക്വാ ഉമ്മ നിങ്ങളെ കാത്താ നില്‍ക്കുന്നത് ,
ബാത്ത് റൂമിന്‍റെ വാതിലില്‍ മുട്ടികൊണ്ട് ഭാര്യയുടെ വിളി ഫിറോസിനെ ചിന്തയില്‍ നിന്നുണര്‍ത്തി.
ഉമ്മയുടെ കൂടെ മരണ വീട്ടിലേക്ക് എത്തിയപ്പോള്‍ അവിടെ ആളുകള്‍ കൂടാന്‍ തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളൂ അനാഥയായ ഒരു മയ്യത്തിന്‍റെ എല്ലാ കര്‍മ്മങ്ങളും ഒരു മകന്‍റെ സ്ഥാനത്ത് നിന്നു കൊണ്ട് ചെയ്തു തീര്‍ക്കുമ്പോള്‍ അവര്‍ കാരണം മരണപ്പെട്ട അവരുടെ മകനായി മാറുകയായിരുന്നു ഫിറോസ്.!
102 അഭിപ്രായ(ങ്ങള്‍):
കുഞ്ഞിനു മുലപ്പാല്‍ കൊടുത്തുകൊണ്ട് ഉറങ്ങിപോവുന്ന അമ്മമാര്‍ ഒന്നു ശ്രദ്ധിക്കണേ….!
ശരിക്കും കണ്ണു നനയിപ്പിച്ചു ഹംസക്ക ....
മനുഷ്യ മനസിൽ നിന്ന് ദയയും കരുണയും ഉയർത്തപ്പെട്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ സൈനമാരുടെ കഥകൾ അല്ല നമുക്ക് ചുറ്റും കണ്ണോടിച്ചാൽ കാണുന്ന അനുഭവപാഠങ്ങൾ വായനക്കാരുടെ മനസിൽ ഇനിയും മരിച്ചിട്ടില്ലത്ത മാനുഷിക വികാരത്തെ ഉത്തേജിപ്പിക്കുക തന്നെ ചെയ്യും. ഹൃദയംഗമമായ നന്ദി .. അഭിനന്ദനങ്ങൾ.. നന്നായി പറഞ്ഞിരിക്കുന്നു. ഹംസ
വാചകങ്ങൾ കുറച്ചു കൂടി ഭംഗിയാക്കാമായിരുന്നു.
അവതരിപ്പിച്ച ആശയത്തോളം വാചകങ്ങൾ വളർന്നില്ല എന്നൊരു തോന്നൽ.
ഹംസ കാക്ക കഥ വായിച്ചു, നന്നായി. പാവം സൈന....അവര്‍ ഭ്രാന്തിയല്ല..ഭാഷ ഭംഗി അല്‍പ്പം കുറഞ്ഞു പോയന്നു തോന്നുന്നു....
ഇതു വായിച്ചപ്പോള്‍ ശരിക്കും അതു നേരിട്ട് കണ്ട ഒരു അനുഭുതിയായി തോന്നിപോയി എങ്ങനെയാണ് ഇതിനു ഞാന്‍ അഭിപ്രായം പറയേണ്ടതെന്നു സത്യം പറഞ്ഞാല്‍ അറിയില്ല കാരണം അങ്ങനെ നന്നായി അവതരിപ്പിച്ചുടുണ്ട് ശരിക്കും കണ്ണുന്നനയിപ്പിച്ചു.എന്‍റെയും എന്‍റെ സുഹൃത്തുക്കള്ടെയും എല്ലാവിധ ആശംസകളും നേരുന്നുകൊണ്ട്........................................................................................................
നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ധയയുടെയും, സ്നേഹത്തിന്റെയും കഥ, ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചു. എത്ര സൈനമാര്‍ അങ്ങനെ നമ്മുടെ ചുറ്റുവട്ടത്ത് ജീവിക്കുന്നു.
നന്നായി, അഭിനന്ദനങ്ങള്‍ ഹംസാ.
നല്ല കഥ,ഹംസ...
ഇക്കാ,
ഒരു നല്ല കഥ .
പാവം സൈന , ജീവിതം അവരെ ഒരു ഭ്രാന്തിയാക്കി . കണ്ടു നില്കുനവര്‍ അത്
ആസ്വദിക്കും അത്രമാത്രം .അവരെ മനസിലാക്കാന്‍ ഒരാള്‍ക്കെങ്കിലും കഴിഞ്ഞാലോ .
ഹംസാക്ക... നന്നായിരിക്കുന്നു കഥ..
ആശംസകൾ...
ഇക്ക കഥ വായിച്ചു .
സെയ്നയെ പറ്റി ഓര്‍ക്കുമ്പോള്‍ സങ്കടം തോന്നുന്നു .
പാവം സൈന!
വായിച്ചപ്പോള്‍ സൈനയുടെ രൂപം ശരിക്കും
മനസ്സില്‍ പതിഞ്ഞിരിക്കുന്നു
ഹൃദയസ്പര്‍ശിയായ നല്ലൊരു കഥ
നന്നായിരിക്കുന്നു
കഥ വായിച്ചു...ഒരു നല്ല കഥ ...
really touching....
കഥ ഇഷ്ടപ്പെട്ടു....ഹൃദയസ്പര്‍ശിയായ ആശയം....ഭാഷയുടെ, വാക്കുകളുടെ ഒരു മൂര്‍ച്ച കുറവ് എവിടെയൊക്കെയോ തോന്നി.....സസ്നേഹം
ഏറ്റവും പ്രിയപ്പെട്ടവ നഷ്ടപ്പെടുമ്പോഴാണ് മിക്കവർക്കും മനസ്സിന്റെയും ജീവിതത്തിന്റെയും താളം തെറ്റുന്നത്. മനസ്സിൽകൊള്ളുന്ന കഥ നന്നായി പറഞ്ഞു.
ഹംസാക്ക,
അഭിനന്ദനങ്ങൾ!
പാവം സൈനു..
നല്ല കഥ..
ഭാവുകങ്ങള്‍..
ദുരിത മഴ എല്ലാം ഒനിച്ചു നമ്മില്‍ പെയ്തു ഒഴിഞ്ഞാല്‍ ബാകി വരുനത് ആ ചിരി ആവും
വളരെ ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ച കാരുണ്യത്തിന്റെ മൂർത്തിയായ സ്നേഹവും ദയയും നിറഞ്ഞ ഭ്രാന്തി തള്ളയായ ആ കഥാപാത്രം ഏവരുടേയും കരുണ നേടിടുന്നൂ
നന്നായിരിക്കുന്നു കേട്ടൊ ...ഹംസ
നന്നായി...
ഭാവുകങ്ങള്‍
സമാനമായ ചില സംഭവങ്ങള്‍ പറഞ്ഞു കേട്ടിട്ടുണ്ട്.
സംഭവ്യമായ കഥ. ഉള്ളുവിങ്ങുന്നു. ജീവിതം ഇത്ര പൊള്ളുന്നതാണെന്നു അറിഞ്ഞുതുടങ്ങുന്നു
ഹംസാക്ക... നന്നായിരിക്കുന്നു കഥ.
സമാനമായ മറ്റൊരു കഥ കേട്ടിട്ടുണ്ട്..
നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ധയയുടെയും, സ്നേഹത്തിന്റെയും കഥ, ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചു. എത്ര സൈനമാര്‍ അങ്ങനെ നമ്മുടെ ചുറ്റുവട്ടത്ത് ജീവിക്കുന്നു.
കൊച്ചു കൊച്ചു അശ്രദ്ധകള്‍ വരുത്തിവെക്കുന്ന തീരാദുഖങ്ങളെ കുറിച്ച് പലപ്പോഴും നമ്മള്‍ ഓര്‍ക്കാറില്ല .പാവം സൈന , അങ്ങിനെ എത്രയോ പേരുടെ ദുരിതങ്ങള്‍..നമുക്ക് ചുറ്റും...
വായിച്ചു കഴിഞ്ഞപ്പോള്‍ മനസ്സിന്റെ കോണില്‍ എവിടെയൊ ഒരു നൊമ്പരം..
വളരെ നന്നായി ഹംസക്ക...
അഭിനന്ദനങ്ങൾ..
ഹംസക്കാ...
നല്ല ഒരു കഥ.,
സംഘർഷഭരിതമായ ജീവിത സാഹചര്യങ്ങളീൽ ദുരന്തങ്ങൾ കൂടി വേട്ടയാടിയാൽ സമനില തെറ്റിപ്പോകാത്തവരാരാണുണ്ടാവുക,
ഒരു നിസ്സാര മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന ഒരാളെ പരിഹസിച്ച് കൊണ്ടും അവഗണിച്ച് കൊണ്ടും അയാളെ എത്രയും വേഗം ഭ്രാന്തനാക്കിത്തീർക്കുന്നതിലാണു ഞാനടങ്ങുന്ന ഈ സമൂഹം സംത്രപ്തികൊള്ളുന്നത് എന്ന് ഇത് പോലുള്ള ചില കഥകളിലൂടെ അറിയുമ്പോൾ അറിയാതെ ലജ്ജിച്ച് തലതാഴ്ത്തുന്നു..,
മാനവ കുലമേ...കവി പാടിയ വരികൾ ഒന്ന് കൂടി ഈയവസരത്തിൽ ഞാൻ ആവർത്തിക്കുന്നു
“സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ
സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും."
എല്ലാ ഭാവുകങ്ങളൂം നേരുന്നു ഹംസക്കാ.
ഹൃദയസ്പർശിയായ കഥ...
ഇഷ്ടപ്പെട്ടു.
അമ്മമാർക്കായുള്ള ആ സന്ദേശവും.
mizhi niranjupoyi hamsa.
ദുരന്തങ്ങളുടെ പരമ്പരയനുഭവിച്ചുതീര്‍ത്ത സൈനയുടെ കഥ ഉള്ളുലയ്ച്ചു.
മനുഷ്യജന്മത്തിന്റെ നിസ്സാരതയും നിസ്സഹായതയും വെളിപ്പെടുത്തുന്ന കഥ.
നന്നായെഴുതി.
സൈനബ, നൊമ്പരപ്പെടുത്തി
ഹസ്സന്റെ മറണം വായിച്ചപ്പോ കണ്ണുകള്‍ നിറഞ്ഞുപോയി.. :(
(അടുത്തകാലത്തായി മരണ വാര്‍ത്തകള്‍ എന്നെ പേടിപ്പെടുത്തുന്നു, എന്റെ ഷമീറിന്റെ മുഖമാണ് ആ സമയം മനസ്സില്‍ എത്തുക, ഒത്തിരി പാവായിരുന്നു അവന്‍)
മാനസികനില തെറ്റിയവര്‍ നിസ്സാഹായരാണ്. അവര്‍ നമ്മുടെ കാരുണ്യവും, സഹായവും അര്‍ഹിക്കുന്നു. അതിനു പകരം അവരെ സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്തുന്നത് ക്രൂരവും, മനുഷ്യത്വരഹിതവുമാണ്.
തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്ന പോസ്റ്റ്. ഇങ്ങിനെയൊരു ആശയം അവതരിപ്പിച്ചതിന് നന്ദി.
nanayirikunnu ..kurachukudi azham kodukkan sadhikumayirunnu ennu thonnunnu...all the best
നിസ്സഹായ ആയ ഒരു സ്ത്രീയുടെ കഥ നന്നായി വരച്ചു കാണിക്കാന്‍ സാധിച്ചിട്ടുണ്ട് ട്ടോ ......
ദുരന്തങ്ങളുടെ ഒരു പെരുമഴയത്ത് കൂടി സഞ്ചരിക്കേണ്ടി വന്ന സൈനയുടെ കഥ
സാധാരണ പോലെ പറയാന്‍ ശ്രമിച്ചത് നന്നായി.
കഥക്കു നീളം കൂടിയാലും അതിന്റെ ംറ്റേ ആ സാധനം ഉണ്ടല്ലോ അത് കൈ വിട്ടില്ല്യാ....അത് എനിക്ക് ഇഷ്ടായി....ഇപ്രാശ്യം എന്തേ ചിത്രങ്ങള്‍ കുറഞ്ഞ് പോയത്. എന്നാലും സൈന എവിടെയൊക്കെയോ തട്ടി
Kadha, kavitha.......supare super....ഒരിറ്റ് കണ്ണീര്‍ കടമുണ്ടേ
വൈകിയാണു കണ്ടത്. വരികളിലെ ആർദ്രത കണ്ണു നനയിപ്പിക്കുന്നുണ്ട്. ഭാവുകങ്ങൾ....
ഹംസിക്ക, വളരെ നല്ല ഒരു കഥ നല്ല ഭാഷയില്‍ തന്നെ അവതരിപ്പിച്ചിരിക്കുന്നു!
അതുകുറഞ്ഞു ഇതുകുറഞ്ഞു ( മറ്റുള്ളവര്‍ പറയുമ്പോലെ) എന്നൊന്നും എനിക്ക് തോനുന്നില്ല!
കഥ കണ്ടു. പക്ഷെ ശീര്‍ഷകം പോലെ 'ഭ്രാന്തായി', കണ്ണോടിച്ചപ്പോള്‍. ബാഹുല്യം നിമിത്തം വായിക്കാന്‍ കഴിയാതെ വന്നിരിക്കുന്നു. ഓ കഥാകാരാ.. വായനക്കാരന്‍റെ പരിമിതമായ സമയവും ഇന്റര്‍നെറ്റ് ഉപയോഗവും ദയവായി കണക്കിലെടുക്കൂ...
ചില അനുഭവങ്ങള്‍ നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകളായി എന്നുമെന്നും കൂടെയുണ്ടാവും..
ഇവിടെ കഥ പറച്ചിലിലുപരി ഒരു ഉള്ളുലക്കുന്ന ഓര്‍മ്മയെ ഭാവന പുരട്ടാതെ നേരെ പറഞ്ഞിരിക്കുന്നു.
സൈന അതുകൊണ്ട് തന്നെ ഒരു അനുഭവമാകുന്നു..അവരുടെ ജീവിതം ഒരു നീറ്റലുള്ള ഓര്‍മ്മയും.
ആശംസകള്‍!!
ഹംസക്ക
കഥ നന്നായിരിക്കുന്നു
അഭിനന്ദനങ്ങള്‍
hamsakka ,vedanippichu
ഹംസ.. ഇത് കഥതന്നെയല്ലേ? അല്ലെങ്കിൽ ഓർക്കാൻ കൂടി വയ്യ മാഷേ.. പക്ഷെ ഈയിടേ എവിടേയോ ഇത്തരം ഒരു സംഭവം വായിച്ചോന്നൊരോർമ്മ.. അല്ലെങ്കിൽ സമാനമായത്. ഏതായാലും പോസ്റ്റ് മനോഹരം. കഥ പറച്ചിൽ നിലവാരം കാത്ത് സൂക്ഷിച്ചു. പതിവ് പോലെ തന്നെ.. ആശംസകൾ
ഹൃദയ സ്പര്‍ശിയായ കഥ . കണ്ണ് നനയിച്ചു
ഹംസ,
ഇന്നലെ ഇവിടെ കമന്റ് ചെയ്യുമ്പോളും എവിടെയോ സമാനമായതെന്തോ കേട്ടിട്ടുണ്ടല്ലോ എന്നത് മനസ്സിൽ തോന്നി എന്ന് ഞാൻ സൂചിപ്പിച്ചിരുന്നു. പത്രവാർത്തയാണോ , കേട്ടറിവാണോ എന്നതായിരുന്നു ആദ്യ സംശയം. പിന്നീട് ഭാര്യയുമായി ഇത് സംസാരിച്ചപ്പോളാണു എനിക്കും ഓർമ്മവന്നത്. ഈയിടെ ഒരു ബന്ധുവിന്റെ മകളുടെ വിവാഹചടങ്ങിൽ പങ്കെടുത്തപ്പോൾ അവരുടെ ഒരു അടുത്ത റിലേറ്റീവിന്റെ മകളുടെ കുട്ടി ഇത് പോലെ മരണപ്പെട്ട കാര്യം പറഞ്ഞ് കുറേ കരഞ്ഞതോർമ്മ വന്നു. അവർക്ക് വ്യക്തമായി അറിയില്ല എന്താ സംഭവിച്ചതെന്ന്.. പക്ഷെ മകൾ പറഞ്ഞത് ഇത് പോലെ അറിയാതെ ഉറക്കത്തിൽ കുട്ടിയുടെ മേൽ കിടന്ന്കാണൂം എന്നാണ്. രാവിലെ എഴുന്നേറ്റപ്പോൾ മരിച്ച് കിടക്കുന്ന കുട്ടിയെ കണ്ട് ആ കൊച്ച് പെണ്ണ് തകർന്നുപോയി.. ഇപ്പോൾ അവൾക്ക് മറ്റൊരു കുട്ടിയായി.. സത്യത്തിൽ ഇത് ഇവിടെ പറയാതിരുന്നാൽ ശരിയാവില്ല എന്ന് തോന്നി.. കാരണം ടെലിപ്പതിപോലെ അത് ഹംസയുടെ മനസ്സിൽ എത്തിയല്ലോ..
വായിച്ചു തീര്‍ന്നപ്പോള്‍ അറിയാതെ കണ്ണു നിറഞ്ഞു, ആ മാതൃ സ്നേഹത്തെ ഓര്‍ത്തു പോയി.ഇന്റെ അയല്പക്കത്തൊരു സ്ത്രീയുണ്ട്.കദീജാത്ത. അവരും ഒറ്റക്കു താമസിക്കുന്നു.വേറെ ബന്ധുക്കളില്ല.ഭര്‍ത്താവും മുമ്പെ മരിച്ചു .ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു.അതും ചെറുപ്പത്തില്‍ മരിച്ചു.പക്ഷെ അവര്‍ എല്ലാവരെയും ചീത്ത വിളിക്കുന്നു,തെറി കൊണ്ടഭിഷേകം ചെയ്യുന്നു. ചിലപ്പോള്‍ വളരെ ശാന്തമായിരിക്കും!.കാരണം ഒരു പിടിയും കിട്ടുന്നില്ല.സഹായിക്കുന്നവരെയും ചീത്ത വിളിക്കും!.മനസ്സിന്റെ ഓരോ വ്യതിയാനങ്ങള്‍.
ഹംസാ, ആര്‍ദ്രത നിറഞ്ഞ ഒരു കഥ.
മാനസികരോഗം ഒരു തെറ്റല്ലാലോ. എന്നാല്‍ സമൂഹം പുറം തിരിഞ്ഞു അവരെ പ്രാന്തനും പ്രന്തിയും ആക്കി മുദ്രകുത്തി ക്രൂശിക്കുന്നു. തിരിച്ചു വരാന്‍ ഒരവസരം കൊടുക്കാതെ.
തലച്ചോറിനു വരുന്ന ഒരസുഖം. മറ്റു ശരീര ഭാഗങ്ങള്‍ക്ക് അസുഖം വന്നാല്‍ ചികിത്സിക്കും, എന്നാല്‍ മാനസിക വിഭ്രാന്തി രോഗിയുടെ ബന്ധുക്കള്‍ മൂടിവയ്ക്കാന്‍ നോക്കും. ഇപ്പൊ കുറേശ്ശെ മാറ്റം വന്നിട്ടുണ്ട്.
ഹോ...പാവം..
so touching..
നല്ല കഥ. കരയിച്ചു കേട്ടോ.
ആശംസകള്‍.
അഹങ്കാരം കൊണ്ട് അന്യരെ ഉപദ്രവിക്കുകയും അതിന്റെ പേരില്‍ ദൈവ ശിക്ഷയായി ബ്രാന്ത് ആവുകയും ചെയ്ത ഒരു കഥ മുന്‍പ് വായിച്ചതോര്‍ക്കുന്നു. ഇപ്പോള്‍ ഈ കഥയും കണ്ണ് നനച്ചു.
ഹംസ്ക്കാ, കഥ പറയുന്ന രീതിയില്‍ ചില മാറ്റങ്ങള്‍ വരുത്താം. കുറഞ്ഞ വരികളില്‍ കൂടുതല്‍ അര്‍ഥം ധ്വനിപ്പിക്കാന്‍ കഴിയണം. ഇതൊരു ഓണ്‍ലൈന്‍ പാരായണ മാധ്യമമാണ്. ചിലരുടെ സിസ്റ്റം നീണ്ട വായനക്ക് തടസ്സമുണ്ടാക്കാ. നമ്മളായിട്ട് മറ്റുള്ളവരെ ബുധിമുട്ടിക്കണോ?
കഥകളും കവിതകളും എഴുതി ഫലിപ്പിക്കാനുള്ള കഴിവിനെ അഭിനന്ദിക്കുന്നു.
ഇനിയും ഇതിലേറെ പ്രതീക്ഷിക്കുന്നു.
സൈനയുടെ കഥ കണ്ണു നനയിപ്പിച്ചു ...
Jishad Cronic™
ബഷീര്‍ പി.ബി.വെള്ളറക്കാട്
Echmukutty
Rubin, 9446185779
fasil
തെച്ചിക്കോടന്‍
krishnakumar513
അഭി
വീ കെ
ഏകാന്തതയുടെ കാമുകി
സിനു
നിയ ജിഷാദ്
mazhamekhangal
ഒരു യാത്രികന്‍
അലി
»¦ മുഖ്‌താര്‍ ¦ udarampoyil ¦«
MyDreams
ബിലാത്തിപട്ടണം / BILATTHIPATTANAM.
MT Manaf
ശ്രീ
സലാഹ്
lekshmi
Muhammed Sahal
സിദ്ധീക്ക് തൊഴിയൂര്‍
Pottichiri Paramu
കമ്പർ
jayanEvoor
ഭാനു കളരിക്കല്‍
pallikkarayil
കൂതറHashimܓ
Vayady
pournami
കുട്ടന്‍
പട്ടേപ്പാടം റാംജി
എറക്കാടൻ / Erakkadan
ആയിരത്തിയൊന്നാംരാവ്
യറഫാത്ത്
ഒഴാക്കന്‍.
rafeeQ
നൗഷാദ് അകമ്പാടം
Renjith
perooran
Manoraj
മഴവില്ല്
Mohamedkutty മുഹമ്മദുകുട്ടി
വഷളന്‍ | Vashalan
Captain Haddock
the man to walk with
$nOwf@ll)
റെഫി: ReffY)
എല്ലാ കൂട്ടുകാര്‍ക്കും നന്ദി . ഇനിയും വരുക. വായിക്കുക പ്രോത്സാഹിപ്പിക്കുക !
ഹംസാക്ക,
ആശയം വളരെ മികച്ചതായിരുന്നു. അവതരണം കുറച്ച് കൂടി നന്നാക്കാമായിരുന്നു. എന്റെ ഭാവുകങ്ങള്‍ :)
കഥയാണെന്ന് പറഞ്ഞതിനാല്‍ കഥയാണല്ലൊ എന്ന രീതിയില്‍ നൊമ്പരമില്ലാതെ വായിക്കാന്‍ ശ്രമിച്ചത് ശരിക്കങ്ങ് വിജയിച്ചൊ എന്നാണിപ്പം സംശയം.
കഥ കഥയായി തന്നെ ഇരിക്കട്ടെ ല്ലെ.
നല്ല കഥ.സൈനയെ കുറിച്ച് വായിച്ചപ്പോള്‍ ന്യൂ ബോബെയില്‍ റോഡരികിലെ വൃക്ഷത്തണലിരിക്കുന്ന മനോരോഗിയായ ഒരു സ്ത്രീയെ ഓര്‍ത്തു.
ഹംസക്കാ ,നല്ല കഥ ,നല്ല ആശയം
സങ്കടം തരുന്ന കഥ.
ഹംസാ സാഹിബെ , നല്ല കഥ.
കഥ വായിച്ചു കണ്ണു നിറഞ്ഞു പോയി... നാം നമുക്ക് തണലായി നമ്മുടെ ദുഖത്തിലും സന്തോഷത്തിലും കൂടെ ഉണ്ടാകും എന്നു കരുതുന്നവരുടെ വേർപാട് താങ്ങാവുന്നതിലും അപ്പുറമാകും ... നാം അറിയുന്നില്ല നമുക്കു ചുറ്റിലും താമസിക്കുന്ന ഇങ്ങനെയുള്ളവരുടെ പൂർവ്വ കഥകൾ ജനം അവരെ കല്ലെറിയുന്നു, കളിയാക്കുന്നു, സമൂഹം അവരെ ഒറ്റപ്പെടുത്തുന്നു....... നന്മയുടെ ഇത്തിരി വെട്ടം ബാക്കിയുള്ള ഫിറോസുമാർ ഇനിയും ഉണ്ടാകട്ടെ ഈ ലോകത്ത് .. വളരെ നന്നായി അവതരിപ്പിച്ചു എല്ലാ ഭാവുകങ്ങളും ..
ഹംസ...എന്താ പറയുക...വായിച്ചു കഴിഞ്ഞിട്ടും സൈന
കണ്മുന്നില്‍ നില്‍ക്കുന്ന പോലെ...നല്ലൊരു കഥ ...ഹൃദയത്തെ തൊട്ടു...
അഭിനന്ദനങ്ങള്‍ !!!
ഹംസക്കാ കഥ നന്നായി എന്ന് എല്ലാവരും പറഞ്ഞു കഴിഞ്ഞു
ഇനി അതില്‍ ഞാന്‍ അഭിപ്രായം പറയേണ്ടല്ലോ എങ്കിലും സൈനയെ
കഥയെക്കലേറെ മനസ്സില്‍ കോറിയിടാന്‍ കഴിഞ്ഞു. എല്ലാം വിധി
വിധിക്ക് മുന്നില്‍ നമ്മള്‍ എല്ലാവരും നോക്കി നില്‍ക്കണേ പറ്റു
ഒരാള്‍ക്കും ഇങ്ങനെ വരുത്തല്ലേ എന്ന് പ്രാര്‍ഥിക്കാം .അഭിനന്ദനങ്ങളോടെ സാബി
എന്തെഴുതണം എന്നറിയില്ല ...അത്രക്കും മനസ്സില്‍ തട്ടിയ കഥ ...കണ്ണുകളെ ഈറനണിയിച കഥ ...ഇനിയും എഴുതുക ....ആശംസകള്‍ !!!
ഭ്രാന്ത് ഒരു കുറ്റമല്ല,രോഗമാണ്.
പക്ഷെ പലപ്പോഴും നാം അവരെ കുറ്റവാളികളെ പ്പോലെ കല്ലെറിയുന്നു, പകര്ച്ചവ്യാധിയുള്ളവരെപോലെ വിട്ടുനിര്‍ത്തുന്നു, പിണങ്ങിയവരെ പോലെ അവഗണിക്കുന്നു.
അപൂര്‍വം ചിലര്‍ ഇരുട്ടറയില്‍ കാല്‍ച്ചങ്ങല തടവി എന്തിനെന്നറിയാതെ മരിച്ചു ജീവിക്കുന്നു.
ഒരു കാര്യം നാം മറന്നുപോകുന്നു-ഈ രോഗം എപ്പോഴും നമ്മെത്തേടി വരാവുന്നതാണെന്ന്.
ഒരു സംഭവ കഥയുടെ സാമീപ്യം മണക്കുന്നുണ്ട് ഈ ലളിതസുന്ദരമായ കഥയില്‍.ഒരല്പം കൂടി ചുരുക്കി അവതരിപ്പിക്കാംആയിരുന്നില്ലേ എന്ന് വേണമെങ്കില്‍ ഒരു കുറവായി പറയാം .പക്ഷെ കഥയുടെ സന്ദേശം ആ കുറവിനെ മായിച്ചുകളയുന്നു.
ഇസ്മായില്‍ ജി ,താങ്കള്‍ പറഞ്ഞത് എത്ര ശരി ... "ഒരു കാര്യം നാം മറന്നുപോകുന്നു-ഈ രോഗം എപ്പോഴും നമ്മെത്തേടി വരാവുന്നതാണെന്ന്."...പലരും ഈ സത്യം അറിയുന്നില്ല ....ഈ കഥ മനുഷ്യത്വം ഇനിയും അവസാനിചിട്ടില്ലാത്ത പലോര്‍ക്കും ഒരു പാഠം !!!
ബിഗു
OAB/ഒഎബി
jyo
Radhika Nair
sm sadique
ഉമ്മുഅമ്മാർ
Geetha
സാബിറ സിദീഖ്
Aadhila
ഇസ്മായില്‍ കുറുമ്പടി ( തണല്‍)
എല്ലാവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി വരവിനും വായനക്കും അഭിപ്രായ നിര്‍ദേശങ്ങള്ളും വീണ്ടും വരിക. !
നല്ല കഥ ,ഇഷ്ടമായി
ഹംസ
കഥ നന്നായി .വിലയിരുത്താന്‍ ഞാന്‍ ആളല്ല
എന്നിരുന്നാലും പറയട്ടെ അവതരണം കുറച്ചു
കൂടി മെച്ചപ്പെടുത്തമായിരുന്നു.
ഹംസക്കാ.......
സ്നേഹം ഉറവ വറ്റാത്ത ഒന്നാണെന്നും. അത് മാതൃ സ്നേഹവും കൂടെയാവുമ്പോള്‍....
ഒത്തിരി വിഷമമായി വായിച്ചപ്പോള്‍ .......
സങ്കടങ്ങളും, നഷ്ട്ടങ്ങളും മാത്രം ഏറ്റു വാങ്ങാനൊരു സ്ത്രീയോ? വല്ലാത്ത ഒരു ക്രൂരത തന്നെ.....
ഇനി കുറച്ചു ദിവസത്തേക്ക് സൈന .. മനസിലുണ്ടാവും. മായാതെ... ഒരു നൊമ്പരമായി.
അഭിനന്ദനങ്ങള്‍ പറയുന്നില്ല. കാരണം കണ്ണ് നനയിച്ചില്ലേ. സന്തോഷിപ്പിചിരുന്നെങ്കില്‍ അഭിനന്ടിക്കുമായിരുന്നു.
പക്ഷെ അതിനുമപ്പുറം .... നല്ല ഒരു ചിത്രം തന്നു. ഭാവുകങ്ങള്‍.. ഇനിയും പ്രതീക്ഷിക്കുന്നു..
ഇത്തരം കഥകള്‍ നമ്മെ ഇത്തരക്കാരെ ഇനി കാണുമ്പോള്‍ ഉണ്ടാകുന്ന കാഴ്ചപ്പാട് മാറ്റുമെന്ന് ഉറപ്പു.
ഹൃദയഭേദകം.
ഹംസയുടെ ആ ഉപദേശം അമ്മയും അമ്മൂമ്മയും ഒക്കെ തന്നിട്ടുണ്ട്.
അല്പം വൈകി വരാന്‍ .എത്രയോ സൈനമാര്‍ ആരോരുമില്ലാതെ അലയുന്നു .സത്യത്തില്‍ ആരാണിവിടെ നോര്‍മലായിട്ടുള്ളത് .:(
ethu pole ethra sainamar namukku chuttum
വായിക്കാൻ താമസിച്ചതിനാൽ, അത്രയും സമയം മനസ്സ് സന്തോഷമായിരുന്നു! വായിച്ചപ്പോൾ ഉള്ളിൽ ഒരുപാട് വേദന തോന്നി :( ഞങളുടെ നാട്ടിലുമുണ്ട് ഇതു പോലെ ഒരു ------- ഐശാമ്മ ----- എന്നാണ് എല്ലാവരും വിളിക്കുന്നത് നന്നായി എഴുതി !
സ്വന്തം മകനല്ലെങ്കിലും മറ്റൊരു മകനാവാന്‍ പറ്റിയല്ലോ!
വൈകിയാണ് വായിച്ചത്, പക്ഷെ ഞാനിതിനിയും വായിക്കും ഒരുപാട് തവണ (ഇന്ഷാ അല്ലാഹ് ).
ശരിയായ ഒരു ഗ്രാമീന അന്തരീക്ഷത്തില്‍ വളര്‍ന്ന ഒരാളായതിനാല്‍ ഈ കഥ അതിന്റെ മൂല്യം ഒട്ടും ചോര്‍ന്നു പോകാതെ വായിക്കാന്‍ പറ്റി. കഥ വായിച്ചപ്പോള്‍ എനിക്കറിയാവുന്ന, സൈനാത്തയെ പോലെയുള്ള കുറെ മനുഷ്യര്‍ മനസ്സിലൂടെ മിന്നി മറഞ്ഞു. ഗ്രാമത്തില്‍ കാണുന്ന സ്നേഹവും ആര്‍ദ്രതയും ഒരിക്കലെങ്കിലും അതു അനുഭവിച്ചവര്‍ക്കെ മനസ്സിലാവൂ... അത്യാവശ്യം കൊച്ചു തിന്മകളും ഒരുപാട് നന്മകളും നിറഞ്ഞ നമ്മുടെ നാട്ടിന്‍പുറം തന്നെ ഈ ഭൂമിയിലെ സുവര്‍ഗം.
ഈ പോസ്റ്റ് നല്ല ഒരു പത്രത്തില്‍ സണ്‍ഡേ പേജില്‍ അടിച്ചു വന്നിരുന്നെങ്കില്‍ നാട്ടിന്‍പുറത്തെ ഈ കഥയുടെ ശരിയായ അവകാശികള്‍ക്കും വായിക്കാമല്ലോ . സ്വന്തമായി ഇന്റര്‍നെറ്റ് ഉള്ളവരുടെ മാത്രം കുത്തകയല്ലല്ലോ ഇത്തരം നല്ല (ഒപ്പം ലളിതമായ) കഥകള്‍.
എന്റെ ബ്ലോഗില്‍ കമന്റ്..കൂടെ ഫോള്ലോവേര്‍ ആയും കണ്ടു താങ്ക്സ്...ഞാന്‍ കഥ ഒന്ന് വെറുതെ എഴുതി നോക്കിയതും ആണ്.എന്തായാലും അഭിപ്രായം പറഞ്ഞതില്‍ സന്തോഷം ..ഇവിടെ യും ഒരു കഥ തന്നെ വായിച്ചു ..നന്നായിരിക്കുന്നു .എന്‍റെ എല്ലാ വിധ ആശംസകളും . ..ഇടയ്ക്കു ഇത് വഴി വരാം ...
hamza....
zainayeyum firosineyum enikku parichayamundu.....but...evideninnennu enikku ormayilla....
ente nattilano?....
kudumbathilano?..
sinimayilano?....
vayicha kadhaklilano?...
onnum thanne...
avare njan marannu
thudangiyirunnu........
veendum aa ormakal enne kanneeraniyichu....
manssine aswasthamaaki....
bhavukangal?
ബോബന്‍
Kusumam
SULFI
ഗീത
ജീവി കരിവെള്ളൂര്‍
noonus
ഭായി
Typist | എഴുത്തുകാരി
വഴിപോക്കന്‍
siya
afsal
എല്ലാ സുഹൃത്തുക്കള്‍ക്കും എന്‍റെ നന്ദി
kollaam tto
കുറച്ചു വൈകി ഇതുവായിക്കാന്‍
കുറച്ചു നിമിഷമെങ്കിലും ഞാന്‍ ഫിറോസായി സൈനയുടെ സ്നേഹം ആസ്വദിച്ചു
ഇപ്പോള്‍ കണ്ണ് നിറയുന്നു
Adhyavashyam eyuthan okke ariyam alle.. he he.
Ningalude katha samaharathilekku oru ponthooval koodi..
Onnum koodi edit cheythu anukalika patrangalilum masikakalilum prasidheekarikkanam...
Zuabidhakkum Zanabikkum Brandhayi.. ini adutha brandh arkkaa..
ഹംസക്ക,
ഒരു നൊമ്പരം അവശേഷിക്കുന്നു..!!
ഒരനുഭവം വായിച്ച അനുഭവം
കഥയെന്നു തോന്നിയില്ല ....
കുഞ്ഞിന്റെ ചെറിയ അനക്കങ്ങള്‍ പോലും ഒരമ്മയെ എത്ര ഉറക്കത്തില്‍ നിന്നും ഉണര്‍ത്തും ....
ഭ്രാന്തു ഉള്ളത് കൊണ്ട് കുഞ്ഞിന്റെ മരണം ന്യായീകരിക്കുന്നു ...
മൊത്തത്തില്‍ ഇഷ്ടമായി ...
രോഗം ആരുടെയും കുറ്റമല്ല,അതൊരവസ്ഥയാണെന്ന് ഞാനും നിങ്ങളും ഉള്‍പ്പെടുന്ന ഈ ഭ്രാന്തന്‍ സമൂഹം ഇനിയെന്നാണ് തിരിച്ചറിയുക ???
കഥ നന്നായി..
കണ്ണ് നനയിക്കുന്ന കഥ.......... അഭിനന്ദനങ്ങള്‍
നല്ല കഥ. ആശംസകള്‍.
@ desperado
@ ramanika
@ Nizam :
@ വരയും വരിയും : സിബു നൂറനാട് :
@ Readers Dais
@ എ.ആർ രാഹുൽ
@ thalayambalath:
@ അമ്പിളി.
എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി
പ്രിയ ഹംസ,
ഇപ്പോഴേ വായിക്കാൻ കഴിഞ്ഞൊള്ളു. മനസ്സിൽ വല്ലാത്തൊരു നീറ്റലായി അവ്ശേഷിക്കുന്നു ഈ കഥ.
ആശംസകൾ.
ഇതു സമൂഹം ഭ്രന്തു നല്കിയിരിക്കുന്ന ഒരുപാട് ഉമ്മമാരുടെ ജീവിത കഥയാ...... വളരെ നന്നായി........
ഞാൻ ഒരു തുടക്കക്കാരൻ ആണെ ഒന്നു പരിഗണിക്കൻണെ
http://serintekinavukal.blogspot.com
നന്നായിരിക്കുന്നു ഹംസ.. വരാന് വൈകിയതില് ക്ഷമിക്കുക
@ അനില്‍കുമാര്‍. സി.പി.
@ SERIN ABRAHAM CHACKO / സെറിന്‍ എബ്രഹാം ചാക്കോ
@ Pd
എല്ലാവര്‍ക്കും നന്ദി.
ഹ്ര്'ദയശ്പര്‍ശിയായി. നല്ല അവതരണം .ഏറനാടന്‍ സ്ലാങ്ങ് ഒഴുക്കിനു കൊഴുപ്പു കൂട്ടി.
ശെരിക്കും കണ്ണുകള്‍ നിറഞ്ഞു....സൈന ഒരു വിങലായ് മനസ്സില്‍ നിക്കുന്നു...
ശെരിക്കും കണ്ണുകള്‍ നിറഞ്ഞു....
ഹംസ,
ഭ്രാന്തി സൈന ഇപ്പോഴും കണ്മുന്നില്‍ നിന്നും മായുന്നില്ല.ഒരു ചലച്ചിത്രത്തിലെന്നതുപോലെ അവരെ വരച്ചു കാട്ടിയതിന് അഭിനന്ദനങ്ങള്‍.
@ Abdulkader kodungallur :
@ ശബാനഷമീര്‍ :
@ shabanashameer
@RISHA RASHEED
എല്ലാവര്‍ക്കും നന്ദി
ഹംസക്കാ ഈ കഥ പെരുത്തിഷ്ടമായി.ഭ്രാന്തി സൈനയെ ചിത്രീകരിച്ചിരിക്കുന്നതില്‍
കാണിച്ച മികവാണ് ഇതിനെ വ്യത്യസ്ഥമാക്കിയത്. ആത്മാവുള്ള കഥ.സമൂഹം പുറംതള്ളുന്ന ഇത്തരം സൈനമാരുടെ മനോവ്യഥകള്‍ കഥയിലൂടെയാണെങ്കിലും
മറ്റുള്ളവരിലേക്കെത്തിക്കുക എന്ന കടമ കൂടി ചെയ്തു. അഭിനന്ദനങ്ങള്‍
Bet on 1xBet Korean Football Online | Legalbet
Bet on 1xBet Korean Football Online. Bet on 1xBet febcasino Korean Football Online and Mobile Bets on the web งานออนไลน์ or download to your mobile device. 1xbet
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ