നര്‍മം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
നര്‍മം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2010 ഫെബ്രുവരി 1, തിങ്കളാഴ്‌ച

മൊഞ്ച്

                    ബസ്റ്റാന്‍റില്‍ നില്‍ക്കുന്ന സ്ത്രീയെ തന്നെ നോക്കിനില്‍ക്കുന്ന  മൊയ്തുമൊല്ലാക്കയോട് അന്‍വര്‍ ചോദിച്ചു.

  “മൊല്ലാക്കാ,, അന്യപെണ്ണുങ്ങളെ നോക്കല്‍ ഹറാമാണെന്നല്ലെ നിങ്ങള്  മദ്രസീല് ഞങ്ങളെ പഠിപ്പിച്ചത് എന്നിട്ട് നിങ്ങളന്നെ എന്താ  അന്യപെണ്ണുങ്ങളെ  മൊഞ്ച് നോക്കി നില്‍ക്ക്ണത് ?

                                 അന്‍വറിന്‍റെ ചോദ്യം കേട്ട് മൊല്ലാക്ക ഒന്നു ചമ്മിയെങ്കിലും .  ചമ്മല്‍ പുറത്ത് കാണിക്കതെ ഉടന്‍ ഉത്തരം കൊടുത്തു ..

           “പെണ്ണിന്‍റെ മൊഞ്ചല്ല അന്‍വറെ, ഇത്ര മൊഞ്ചില് ആ പെണ്ണിനെ പടച്ച പടച്ചോന്‍റെ മൊഞ്ച് എന്തായിരിക്കും എന്നാ ഞമ്മള്  നോക്കുണത് .

2010 ജനുവരി 16, ശനിയാഴ്‌ച

മാറ് കാണുന്നില്ല { നര്‍മം }

ബോര്‍ഡില്‍ കണക്കെഴുതി അതിന്‍റെ മുന്‍പില്‍ നിന്നു തന്നെ അതു വിശദീകരിച്ചു തന്നിരുന്ന ലളിതടീച്ചറോട്

“ടീച്ചറെ മാറ് കാണുന്നില്ല .

എന്നു പറഞ്ഞതിനു രാധാകൃഷ്ണനെ ടീച്ചര്‍ ചൂരലുമായ് വന്ന് പൊതിരെ തല്ലി..

കാര്യം എന്താ എന്നറിയാതെ ഞങ്ങള്‍ പകച്ചിരുന്നു.

സംസ്ക്കാരമില്ലത്തവന്‍ നീ എങ്ങനെ ഒന്‍പതാം ക്ലാസില്‍ വന്നുപെട്ടു. രക്ഷിതാവിനെ കൊണ്ട് വന്നു ക്ലാസില്‍ കയറിയാല്‍ മതി എന്നും പറഞ്ഞ് ക്ലാസില്‍ നിന്നും ഇറക്കി വിട്ടു..

ഇതിനു മാത്രം എന്തു സംസ്ക്കാരമില്ലയ്മയാ രാധാകൃഷ്ണന്‍ ചെയ്തത് ?

അന്ന് ക്ലാസില്‍ നിന്നും ഇറങ്ങിപ്പോയ രാധാകൃഷ്ണന്‍ പിറ്റേന്ന് അച്ചനുമായ് ക്ലാസില്‍ വന്നു കാര്യമറിഞ്ഞ അച്ചനും ഞങ്ങളെ മുന്‍പില്‍ വെച്ച് രാധാകൃഷ്ണനെ തല്ലി.

ബോര്‍ഡിന്‍റെ മുന്‍പില്‍ നിന്നും മാറി നില്‍ക്കാന്‍ പറഞ്ഞതിനു എന്തിനാ ആ പാവത്തിനെ എല്ലാവരും ഇങ്ങനെ തല്ലുന്നത് എനിക്കൊന്നും മനസ്സിലായില്ല . നിങ്ങള്‍ക്ക് വല്ലതും മനസ്സിലായോ ?