പതിറ്റാണ്ട്കള്‍ക്ക് മുന്‍പ് ഒരു പെരുന്നാള്‍ രാവില്‍ നടന്ന ക്രൂരമായ ഒരു കൊലപാതകത്തിന്‍റെ രഹസ്യം തേടിയുള്ള എന്‍റെ അന്വേഷണം ഇവിടെ ആരംഭിക്കുകയാണ്. ഒരു ഡിറ്റക്റ്റീവ് കഥയുടെ വിഷയം എന്നതിനേക്കാള്‍ കഴുത്തറുത്ത് കഷ്ണം കഷ്ണമാക്കി മൂടപ്പെട്ട അമ്മിണി എന്ന ഒരു പാവത്തിനെ കുറിച്ച് കൂടുതല്‍ അറിയുക. എന്ന ലക്ഷ്യത്തോടെ മാത്രം.
അന്വേഷണം എവിടെ തുടങ്ങണം ? ആര്.... ? ആര്‍ക്ക് വേണ്ടി..? ചോദ്യങ്ങള്‍ ഒരുപാടാണ്.. !!
സൂര്യോദയത്തിനു മുന്‍പ് ശരീരാമസകലം വെളിച്ചെണ്ണയും തേച്ച് ചന്ദ്രികാ സോപ്പുമായി പെരുന്നാള്‍ കുളി കുളിക്കാന്‍ വേണ്ടി പാറേലിപ്പുഴയിലേക്ക് പോയ കുഞ്ഞിമായീന്‍ എന്ന മായീങ്കുട്ടി പുഴക്കരയിലെ കോമുഹാജിയുടെ തെങ്ങിന്‍ തോപ്പില്‍ നിന്നും അടക്കിപിടിച്ചുള്ള സംസാരവും ഒച്ചപ്പാടും കേട്ടാണ് അങ്ങോട്ട് നോക്കിയത്. അരണ്ട വെളിച്ചത്തില്‍ ചോരയൊലിക്കുന്ന കൈകളുമായി രണ്ട് മൂന്ന് പേര്‍ ചാക്കില്‍ കെട്ടിയ എന്തോ കുഴികുത്തി മൂടുന്നു. മകരമാസത്തിലെ തണുത്തുറഞ്ഞ വെളുപ്പാന്‍ കാലമായിട്ടും മായീങ്കുട്ടിയുടെ ശരീരം വല്ലാതെ വിയര്‍ക്കാന്‍ തുടങ്ങി. ചെറുനാക്ക് ഉള്‍വലിഞ്ഞു. തെണ്ടയിലെ വെള്ളം വറ്റി. തന്നെ ആരും കാണുന്നില്ലെന്നുറപ്പ് വരുത്തി മായീങ്കുട്ടി വീട്ടിലേക്ക് മടങ്ങി. മായീങ്കുട്ടിയെ കൂടാതെ മറ്റൊരാള്‍ കൂടി ഈ കാഴ്ചയെല്ലാം കാണുന്നുണ്ടായിരുന്നു പുഴക്കരയിലെ കുറ്റിച്ചെടികള്‍ക്കിടയില്‍ വെളിക്കിരിക്കാന്‍ ഇറങ്ങിയ അണ്ണാച്ചിരാജു എന്ന തമിഴന്‍ രാജു.
പാറേലി ഗ്രാമത്തില്‍ പുറമ്പോക്ക് ദാക്ഷായണി പോറ്റിവളര്‍ത്തിയ അമ്മിണി ആ പെരുന്നാള്‍ രാത്രിയില്‍ ക്രൂരമായ് കൊല്ലപ്പെട്ടു. മൂടികെട്ടിയ ആകാശവും വീശിയടിക്കുന്ന കാറ്റും പ്രകൃതിയോടൊപ്പം പാറേലി ഗ്രാമവാസികളും സങ്കടത്തോടെയാണ് അന്നത്തെ പെരുന്നാളാഘോഷിച്ചത്.
അടിയന്തരാവസ്ഥാകാലത്ത് ഒളിവില്‍ പോയ ദാക്ഷായണിയുടെ ഭര്‍ത്താവ് നക്സലേറ്റ് നീലാണ്ടന്‍ പാറേലിപ്പുഴ നീന്തിക്കടന്ന് ഭാര്യയെ കാണന്‍ ഒളിച്ചും പാത്തും വന്നപ്പോള്‍ ആറ് മാസത്തോളം മാത്രം പ്രായമായ അമ്മിണിയും കൂടെയുണ്ടായിരുന്നു. വഴിയിലെ ഒരു മരച്ചുവട്ടില്‍ നിന്നും കിട്ടിയതാണെന്നും ആരെങ്കിലും അന്വേഷിച്ച് വന്നാല്‍ തിരികെ ഏല്‍പ്പിക്കണമെന്നും പറഞ്ഞ് നീലാണ്ടന്‍ ഇരുളിലേക്ക് തന്നെ ഓടിമറഞ്ഞു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും അമ്മിണിയെ തേടി ആരും വന്നില്ല. അമ്മിണി ദാക്ഷായണിയുടെ സംരക്ഷണയില്‍ വളര്‍ന്നു വലുതായി.
അന്ന് ഒളിവില്‍ പോയ നീലാണ്ടന്‍ പിന്നീടൊരിക്കലും ആ ഗ്രാമത്തിലേക്ക് തിരിച്ചു വന്നില്ല. നീലാണ്ടന്‍റെ അഭാവവും ദാക്ഷായണിയുടെ ദാരിദ്രവും മുതലാക്കി പലരും രാവും പകലും ദാക്ഷയണിയുടെ പുരയില്‍ കയറി ഇറങ്ങാന്‍ തുടങ്ങി. അതോടെ നാട്ടുകാര് ദാക്ഷായണിയെ പുറമ്പോക്ക് ദാക്ഷായണി എന്നു വിളിക്കാന്‍ തുടങ്ങി. പ്രായത്തില്‍ കവിഞ്ഞ അമ്മിണിയുടെ വളര്‍ച്ച മാംസകൊതിയന്മാരായ പലരേയും വല്ലാതെ ആകര്‍ഷിച്ചു. അമ്മിണിയെ ആവശ്യപ്പെട്ടു വന്നവരെയെല്ലാം ദാക്ഷായണി ആട്ടിയോടിച്ചു. സ്വന്തമായി മാറ്റാരുമില്ലാത്ത ദാക്ഷയണിക്ക് അമ്മിണി സ്വന്തം മോളെ പോലയായിരുന്നു.
പാറേലിഗ്രാമത്തില്‍ ആരാലും ചോദ്യം ചെയ്യപ്പെടാത്ത പ്രമാണിയാണ് കോമുഹാജി. ഹാജിയുടെ വിശ്വസ്തനും ആശ്രിതനുമാണ് കറുത്ത് തടിച്ച മരക്കുറ്റി പോലുള്ള കശാപ്പുകാരന്‍ മമ്മാലി. പുറം നാട്ടില്‍ നിന്നും ഹാജിയുടെ വീട്ടില്‍ പെരുന്നാള്‍ ആഘോഷിക്കാന്‍ വരുന്ന സുഹൃത്തുക്കള്‍ക്ക് വേണ്ട സൌകര്യം ചെയ്ത്കൊടുക്കാന്‍ ഹാജി മമ്മാലിയെയാണ് ചുമതലപ്പെടുത്തിയത്. ആഘോഷത്തിനുള്ള ഇരയെ തേടിയിറങ്ങിയ മമ്മാലിയുടെ കണ്ണില്‍ പെട്ടത് ദാക്ഷായണിയുടെ വീടിന്‍റെ മുന്‍പില്‍ നില്‍ക്കുന്ന അമ്മിണിയാണ് . തടിച്ചുകൊഴുത്ത അമ്മിണിയെ കണ്ട മമ്മാലി കണ്ണുകള്‍ തിരിച്ചെടുക്കാന്‍ കഴിയാതെ അവളെ തന്നെ നോക്കി നിന്നു. തന്നെ തന്നെ നോക്കി നില്‍ക്കുന്ന മമ്മാലിയെ അമ്മിണി ശ്രദ്ധിച്ചതേയില്ല മമ്മാലിയെ കണ്ട ദാക്ഷായണി വീടിന്‍റെ പുറത്തിറങ്ങി.
മനസ്സിലുള്ള ആഗ്രഹം ദാക്ഷാണിയെ അറിയിച്ചപ്പോള്‍ ദാക്ഷായണി മമ്മാലിയെ തെറിവിളിച്ച് ആട്ടിയോടിച്ചു. മമ്മാലി ഹാജിയാരോട് കാര്യം പറയുകയും അമിണിയെ കാണിച്ചു കൊടുക്കുകയും ചെയ്തപ്പോള്‍ മാംസകൊതിയനായ ഹാജിയുടെ മനസ്സിലും കൊതിയുണര്‍ന്നു. തിരുവായക്കെതിര്‍വായ ഇല്ലാത്ത ഹാജിയുടെ പിടക്കുന്ന പച്ച നോട്ടുകള്‍ക്ക് മുന്‍പില്‍ ദാക്ഷായണി മനസ്സില്ലാ മനസ്സോടെ സമ്മതം മൂളി.
ഹാജിയാണ് അമ്മിണിയുടെ കൊലയാളിയെന്നു നാട്ടുകാരെല്ലാം അടക്കം പറഞ്ഞുവെങ്കിലും അതിന്‍റെ പേരില്‍ പോലീസ് കേസോ അന്വേഷണമോ നടന്നില്ലാ എന്നതാണ് ഏറെ രസകരം.
പഴനിയില്‍ വെച്ച് അണ്ണാച്ചിരാജുവിനെ അവിചാരിതമായി കണ്ടുമുട്ടിയപ്പോള്‍ അയാള്‍ പറഞ്ഞത് ഹാജിയല്ല അമ്മിണിയുടെ കൊലയാളിയെന്നും മലയാളമല്ലാത്ത മറ്റേതോ ഭാഷ സംസാരിച്ച് തലപ്പാവ് വെച്ച മറ്റൊരാളാണെന്നുമാണ്. കൂടുതല്‍ അറിയില്ലെന്നും പറഞ്ഞ് അണ്ണാച്ചിരാജു ആള്‍തിരക്കിലേക്ക് ഉള്‍വലിഞ്ഞു.!!
കഥയില്‍ ഇതുവരെ പറഞ്ഞു കേള്‍ക്കാത്താ ഒരു തലപ്പാവുകാരന്‍..? അതാര്..?
ചോദ്യങ്ങള്‍ അവസാനിക്കുന്നില്ല. കാര്യങ്ങള്‍ കുഴഞ്ഞു മറിയുകയാണ് . പാറേലി ഗ്രാമത്തില്‍ ജീവിച്ചിരിക്കുന്നവരില്‍ ഒരാള്‍ക്കെ ഇനി അതിനുത്തരം പറയാന്‍ കഴിയൂ… മായീങ്കുട്ടിക്ക്മാത്രം.!
വീടിന്‍റെ മുറ്റത്തെ പുളിമര ചുവട്ടില്‍ ചാരുകസേരയിട്ടിരിക്കുന്ന മായീങ്കുട്ടിയുടെ അടുത്ത് ചെന്ന് അമ്മിണിയുടെ കൊലപാതകത്തെ കുറിച്ചു ചോദിച്ചപ്പോള്‍ പുച്ചത്തോടെയുള്ള ഒരു നോട്ടമായിരുന്നു ആദ്യ മറുപടി. അല്‍പ്പ നേരത്തെ മൌനത്തിനു ശേഷം മായീങ്കുട്ടി പറഞ്ഞു തുടങ്ങി.
“ദാക്ഷായണിക്ക് കാശ് കൊടുത്ത് ഏര്‍പ്പാട് പറഞ്ഞുറപ്പിച്ച് ഹാജി വീട്ടിലേക്ക് മടങ്ങി. മമ്മാലിയും മറ്റ് രണ്ട് പേരും ചേര്‍ന്ന് പെരുന്നാള്‍ തലേന്ന് രാത്രിയില്‍ ദാക്ഷായണിയുടെ വീട്ടിലെത്തി. ശരീരം വിറ്റ് ജീവിക്കുന്നവളെങ്കിലും അമ്മിണിയെ കൊണ്ട് പോവുന്നത് സഹിക്കാന്‍ പറ്റാതെ ദാക്ഷായണി വാതിലടച്ചിരുന്ന് പൊട്ടിക്കരഞ്ഞു. ഉറങ്ങിക്കിടന്നിരുന്ന അമ്മിണിയുടെ കൈകാലുകള്‍ കയറിട്ടുകെട്ടി. ഉറക്കത്തില്‍ നിന്നും ഉണര്‍ന്ന അമ്മിണി അലറിക്കരഞ്ഞെങ്കിലും കേള്‍ക്കാന്‍ ആ പരിസരത്ത് ആരും ഉണ്ടായിരുന്നില്ല. ഗ്രാമവാസികളെല്ലാം അന്ന് പാതിരാ വയള് കേള്‍ക്കാന്‍ പാറേലി അങ്ങാടിയില്‍ പോയതായിരുന്നു.”
മലയാളമല്ലാത്ത ഭാഷ സംസാരിക്കുന്ന തലപ്പാവ് വെച്ച ആളെന്ന് അണ്ണാച്ചിരാജു പറഞ്ഞതിനെ കുറിച്ച് ചോദിച്ചപ്പോള്‍ മായീങ്കുട്ടി പറഞ്ഞത് ഇങ്ങനയാണ്.
“അതെ അത് അണ്ണച്ചിരാജുവിനറിയാത്ത ഭാഷ എന്നു പറയുന്നതാവും ശരി. അത് അറബിയായിരുന്നു. വയനാട്ടില്‍ പള്ളിദര്‍സില്‍ പഠിക്കാന്‍ പോയിരുന്ന ഹാജിയുടെ മൂത്ത മകന്‍ ഉസ്മാന്‍കുട്ടി ബിസ്മി ചൊല്ലി കത്തി കഴുത്തില്‍ വെച്ചത് കണ്ടിട്ടാണ് അണ്ണാച്ചിരാജു മലയാളമല്ലാത്ത ഭാഷ എന്നു പറഞ്ഞത്.. സ്ഥിരമായി അറവ് നടത്തുന്ന വീരാന്‍ മൊല്ലാക്ക പെരുന്നാള്‍ അവധിക്ക് നാട്ടില്‍ പോയതായിരുന്നു അന്ന്. അറവ് കഴിഞ്ഞപ്പോഴാണ് അമ്മിണി ഗര്‍ഭിണിയായിരുന്നു എന്ന നെട്ടിക്കുന്ന ആ സത്യം അവരെല്ലാം അറിഞ്ഞത് . വിവരമറിഞ്ഞ ഹാജിയാര് ചെനയുള്ള പശുവിന്‍റെ ഇറച്ചി നാട്ടുകാര്‍ക്ക് തിന്നാന്‍ കൊടുക്കാന്‍ പറ്റില്ലെന്നും പറഞ്ഞ് അതിനെ പുഴക്കടവിലുള്ള ഹാജിയുടെ തന്നെ തെങ്ങിന്തോപ്പില്‍ കുഴിച്ചിടാന്‍ നിര്‍ദേശിക്കുകയായിരുന്നു. നാട്ടുകാര്‍ പറയുന്നത് പോലെ ഹാജിയാര്‍ അതില്‍ കുറ്റക്കാരനല്ല.!!..”
ചരിത്രത്തില്‍ ആദ്യമായി പാറേലിഗ്രാമത്തില്‍ ആളുകള്‍ ബീഫ് കിട്ടാത്ത സങ്കടത്തോടെ ആഘോഷിച്ച ഒരു ചെറിയപെരുന്നാളായിരുന്നു അന്നത്തെ ദിവസം.!!
ആരേയും വേദനിപ്പിക്കാനോ ശിക്ഷിക്കാനോ വേണ്ടിയായിരുന്നില്ല ഈ അന്വേഷണം. പതിറ്റാണ്ടുകളായി മനസ്സിനെ വേട്ടയാടികൊണ്ടിരുന്ന ഒരു കൊലപാതകത്തിന്‍റെ സത്യമെന്തന്നറിയാന്‍ വേണ്ടി മാത്രം തുടങ്ങിയ ഈ അന്വേഷണം ഇവിടെ അവസാനിപ്പിച്ച് ഞാന്‍ ഈ ഗ്രാമത്തില്‍ നിന്നും മടങ്ങുകയാണ്. .!!
85 അഭിപ്രായ(ങ്ങള്‍):
(((((ഠേ)))))
തേങ്ങയടിക്കാരന് തേങ്ങാ എന്റെ വക!
ഇത് ഞാനിവിടെയുണ്ടെന്നറിയിക്കാനാ..
വായിക്കട്ടെ..വിശദമായി ഗമന്റാം..
(പെരുന്നാളായിട്ട് ഈ വഴിക്കൊന്നും കണ്‍റ്റില്ലല്ലോ ഹംസ ഭായീ!)
ആഹ ..ആഹഹ...പെരുന്നാള്‍ കഴിഞ്ഞിട്ടും കണ്ടില്ലല്ലോ എന്ന് കരുതി ഇരിക്കുമ്പോളാണ് ഇടിവെട്ട് പോലെ ഈ കൊലപാതകം ..നന്നായി ...
അത് ശരി..അലിയുടെ "തലവെട്ടും" അക്ബര്‍ സാഹിബിന്റെ "കൈവെട്ടും" കഴിഞ്ഞ്
ഇപ്പൊ ദാ ഹംസയുടെ കഴുത്ത് വെട്ടും..!
ഇതെന്താ ഇങ്ങളെല്ലാരും കൂടി ആളെ മക്കാറാക്കാന്‍ എറങ്ങിയിരിക്ക്യാ..?
അല്ല മനസ്സിലകാഞ്ഞിട്ട് ചോയ്ക്കാണേ!
((സംഭവം കലക്കി കെട്ടോ!))
എന്തോ അറിയില്ല,വായിച്ചു തുടങ്ങിയപ്പോഴേ സസ്പന്‍സ് പോയി. ഒരു പക്ഷെ അമ്മിണി എന്നപേരാവാം. സാധാരണ ഹംസയുടെ കഥകളിലെല്ലാം ഒരു കഥാ പാത്രം കുറ്റിച്ചെടികള്‍ക്കിടയില്‍ വെളിക്കിരിക്കാറുണ്ടല്ലോ?
ഏതായാലും പെരുന്നാല്‍ കഴിഞ്ഞുള്ള ആദ്യ പോസ്റ്റായതിനാല്‍ സഹിച്ചു!.പിന്നെ ഞമ്മന്റെ കൊട്ടകയിലും കേറാന്‍ മറക്കണ്ട. പുതിയ പെരുന്നാല്‍ റിലീസ് സിനിമയുണ്ട്!
അപ്പോൾ ഈ കൊലപാതകത്തിന്റെ തുമ്പ് തേടി പാറേലി ഗ്രമത്തിലേക്ക് പോയിരിക്കുകയായിരുന്നു അല്ലേ C.I.D ഹംസ....
പിന്നെ വായിച്ചുതുടങ്ങുമ്പോൾ തന്നെ നമ്മുടെ നായിക വല്ല ആടൊ,പശുവോ മറ്റോ ആയിരിക്കുമെന്ന് പിടികിട്ടിയിരുന്നൂ...കേട്ടൊ ഭായ്.
ഈ കൂട്ടുകാരനിലൂടെ ഇനിയും നല്ല കഥകൾ കേൾക്കാൻ കാത്തിരിക്കുന്നൂ
"പാറേലി അമ്മിണി . ഒരു പാതിരാ കൊലപാതകത്തിന്‍റെ കഥ..!" യുടെ ചുരുളഴിച്ച ഹംസയെ സമ്മതിക്കണം. എന്താ ബുദ്ധി! ഒരുപാട് കഷ്ടപ്പെട്ടു അല്ലേ? കൊലയാളിയെയൊക്കെ കണ്ടുപിടിക്കുക എന്നു വെച്ചാല്‍ നിസ്സാരകാര്യം വല്ലതുമാണോ?
ഡിറ്റക്റ്റീവ് ഹംസയ്ക്ക് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍.
ഇതൊരു വല്ലാത്ത ചെയ്തത്തായി പോയി .....ഹംസ
Anweshanam Thudaratte...!
manoharam, Ashamsakal...!!!
ഹംസാക്കാ പെരുന്നാളൊക്കെ എങ്ങിനെയുണ്ടായിരുന്നു? പ്രതീക്ഷിച്ച പോലെ നീണ്ട ഇടവേളയ്ക്കു ശേഷമുള്ള പുതിയ പോസ്റ്റ് നന്നായി,
വായനക്കാരെ നിരാശരാക്കിയില്ല.
സസ്നേഹം
നൌഷാദ് പറഞ്ഞതു തന്നെ ഞാനും പറയുന്നു.
ഹ..ഹ..ഹ
കലക്കൻ പോസ്റ്റ്,
ഇപ്പോൾ ഡിറ്റക്ടീവ് പണിയും തുടങ്ങിയല്ലേ...കൊള്ളാം.
കീപ്പിറ്റപ്പ്
ന്നാലും പോത്തിറച്ചിയില്ലാത്ത പെരുന്നാള്‍ ആഘോഷം. ആലോചിക്കാനേ വയ്യ.
ഹും ഒളിച്ചിരുന്ന് കഥ എഴുതായിരുന്നുലെ ? നടക്കട്ടെ ....
അഭിപ്രായം ഇല്ല.
ഹംസ ഒരു തട്ടിപ്പ് ഡിറ്റക്ടിവായതിൽ കഠിനമായി പ്രതിഷേധിയ്ക്കുന്നു.
വേഗം നല്ല ഒറിജിനാലിറ്റിയുള്ള പുതിയ പോസ്റ്റുമായി വരു.
ഹംസക്കാ, തുടക്കത്തില്‍ തന്നെ ആ ഒരു സര്‍പ്രൈസ് കൈവിട്ടു കളഞ്ഞു. കൊലപാതകം എന്താകുമെന്നും എങ്ങനെയാകുമെന്നും ഒക്കെ അറിഞ്ഞുകൊണ്ട് വായിക്കുന്ന ഒരു അവസ്ഥ. എന്നാലും ഇടയ്ക്ക് ഒക്കെ ഉള്ള ചില വരികള്‍ ഒരു ഡിറ്റക്ടീവ് കഥയുടെ മൂഡ് തന്ന് എന്ന കാര്യത്തില്‍ സംശയമില്ല.
ഹ ഹ ഹ ..കൊള്ളാം ...ഒരു സുരേഷ് ഗോപി പടം കണ്ടിറങ്ങിയ എഫ്ഫക്റ്റ് :)....
ഹംസ വീണ്ടും .............ഞാന്‍ കരുതി ഇത് എന്താ രഞ്ജിത്തിന്റെ തിരകഥ യാവും ഇത് എന്ന് ..പിന്നെ അല്ലെ കഥയുടെ പോക്ക് ഇത് പോലെ ആണ് എന്ന് ...കൊള്ളാം
പശുവിന്‍റെ ഇറച്ചി ആണ് ബീഫ് അല്ലെ .........ഞാന്‍ ഇത് വരെ കരുതിയത് വെറും പോത്ത് ആന്‍ഡ് കാള ആണ് എന്നാണു ....അതില്‍ പശും ഉണ്ട് അല്ലെ ...ശോ കഷ്ട്ടം ...
NB:-ഇത് വായിച്ചപോള്‍ ആണ് ഓര്‍ത്തത് ഒത്തിരി നാളായി ബീഫ് ഫ്രൈ കഴിച്ചിട്ട് .........ഇന്ന് അത് തന്നെ ആവട്ടെ... അല്ല പിന്നെ
ഹംസക്കാ...
കൊള്ളാം.പക്ഷെ..തുടക്കം മുതലേ കഥയുടെ സസ്പ്പെന്‍സ് മനസ്സിലായി..
പിന്നെ കശാപ്പുകാരന്‍ മൊമ്മാലിയെ കൂടി പരിചയപ്പെടുത്തിയപ്പോള്‍
അതു കുറച്ചു കൂടി വ്യക്തമായി..
ഒരു പേടിരോഗയ്യര്‍ സി.ബി.ഐ ഇറങ്ങിയിട്ടുണ്ട്..വേണമെങ്കില്‍ അവരേയും കൂടെ കൂട്ടിക്കോ..
ഇനിയും ഒരുപാടൊരുപാട് തെളിയാതെ കിടക്കുന്ന കൊലപാതക കേസുകള്‍ തെളിയിക്കാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു...
ഇപ്പോള്‍ വെട്ടുസീസനാണല്ലോ അല്ലെ എല്ലാവരും വെട്ടുന്നു.
ഏതായാലും ഈ കൊലയുടെ ചുരുളയിച്ച സി ഐ ഡി ഹംസയെ സമ്മതിക്കണം!
സസ്പെന്‍സ് ആദ്യമേ മനസ്സിലായെങ്കിലും സംഗതി രസകാരമായി.
പാലേരിമാണിക്യത്തെ പാറേലി അമ്മിണി ആക്കിയത് കൊള്ളാം.. ഒരു മമ്മൂക്ക പടം വേണ്ടി വന്നു അവസാനം :) ആശംസകൾ
അമ്മിണി പശുവായത് കാരണം മേല്‍ നടപടികള്‍ വേണ്ടി വന്നില്ല. കഥ നന്നായി.
.
പെരുന്നാള്പ്പടം ഗംഭീരം.
ഹി ഹി ഹി. സി.ഐ.ഡി മൂസയെ തോപ്പിക്കാനാവില്ല മക്കളേ.. ആവില്ല. സസ്പെൻസ് ആദ്യമേ മനസ്സിലായീട്ടോ. എന്നാലും നല്ല രസമുണ്ടായിരിന്നു ഹംസാക്കാ. വായു പറഞ്ഞപോലെ പൂച്ചേണ്ട്,സൂക്ഷിക്കണം. ഷെർലക്ക് ഹോംസ് റ്റാബ്ലറ്റ് ദിവസവും എത്രയെണ്ണം വീതമാ കഴിക്കുന്നേ? ആ വഴിക്കും ബരീന്ന്.. ഒരു കല്ലെടുത്തിട്ട്. അപ്പൊ ഗാണാം.
ങ്ഹാ...അത് ശരി..കേസന്യേഷണമായത് കൊണ്ടാണല്ലേ ബൂലോകത്ത് നിന്ന് മുങ്ങിയത്?
ആശംസകള്‍.
എങ്ങിനെയിരുന്നു പെരുന്നാലോക്കെ?
ഇപ്പൊ മനസ്സിലായി പെരുന്നാളെന്നും പറഞ്ഞു എവിടെ ആയിരുന്നെന്നു എന്ന്.
വെട്ടിന്റെ കാലമാണല്ലോ ഇപ്പോള്‍. അപ്പോള്‍ അങ്ങനെ തന്നെ ആയിക്കോട്ടെ അല്ലെ?
സംഗതി രസമായി.
അമ്മിണിയുടെ മരണത്തിന്റെ കാരണവും തേടി നടന്ന്‍ ചെരിപ്പ് കൊറേ തേഞ്ഞുകാണുമല്ലോ. തരികിട പരിപാടിയൊക്കെ നിര്‍ത്തിക്കൂടെ...അല്ല ...പിന്നെ...ആള്‍ക്കാരെ മക്കാറാക്കുന്നതിനുമില്ലേ .........
ഒരു പുണ്യപുരാതന ഹംസ 007 കഥ: എവിടേക്ക് മുങ്ങിയെന്ന് ഇനി ചോദിക്കേണ്ടതില്ല
തിരികെ സജീവമായതില്‍ സന്തോഷം. നര്‍മ്മകഥ കൊള്ളാം..
കൊലപാതകം കണ്ടുപിടിച്ച സന്തോഷത്തിന് ഒരു ബീഫ് ഫ്രൈ കൂടി ...
ന്നാലും ആ പാവത്തിനെ പുറമ്പോക്കെന്നു വിളിക്കണ്ടാരുന്നു ( നാട്ടുകാരെല്ലാം ആ പുറത്തു തന്നെയായിരിക്കും അല്ലേ ;)
ഹംസയ്ക്കൊക്കെ എന്തുമാവാലോ..
ഓ കഥ പറഞ്ഞു കഥ പറഞ്ഞു മന്സനെ മണ്ടനാക്കാന്‍ തുടങ്ങിയി പഹയന്‍ ഹംസു. അപ്പൊ ഇതാരുന്നു അല്ലെ നോമ്പ് കാലത്ത് പണി
നോമ്പിന്റെ പേരും പറഞ്ഞു മുങ്ങിയത് ഇമ്മാതിരി കഥ പടച്ചുണ്ടാക്കാനാണല്ലേ! ഇനിയും ഇത് തുടര്‍ന്നാല്‍ ഞങ്ങള്‍ നിങ്ങളെ പേര് കോട്ടയം ഹംസ എന്നോ ഹംസ അമ്പാട്ട് എന്നോ മാറ്റും.
ജാഗ്രതൈ..!
ചതി... ചതി... വന്‍ ചതി...
പലേരി മാണിക്യത്തിന്റെ ഓര്‍മ്മയില്‍ ലയിച്ച്, അമ്മിണിയെ റേപ്പ് ചെയ്യുന്ന രംഗവും കാത്തു കാത്തിരുന്നവരെ പെരുവഴിയിലാക്കിയ വന്‍ ചതി...
ചത്ത് പോയ മാണിക്യം കല്ലറ തുറന്ന് എഴുന്നേറ്റു വന്നു ഈ പോസ്റ്റ് ഡിലീറ്റ് ചെയ്യും നോക്കിക്കോ...
ഹംസക്കാ.. നന്നായിരിക്കുന്നു...
തുടക്കത്തിലേ തോന്നി എന്തോ കൊനഷ്ട്ടും കൊണ്ടുള്ള വരവാണെന്ന്..
ദെവിടാരുന്നു ഹംസക്ക..??
ഹംസ ഭായി. പാതിരാകൊലപാതകത്തിന്റെ ചുരുളഴിക്കാന്‍ പെട്ട പാടെ. അപ്പൊ ഈ കേസന്വേഷണത്തിനു വേണ്ടിയാണോ ഒരു മാസം ബൂലോകത്ത് നിന്ന് മുങ്ങിയത്. ഏതായാലും സംഗതി പിടി കിട്ടാന്‍ കുറെ മുന്നോട്ടു വായിക്കേണ്ടി വന്നു. ഞാനും ഒരു കഥ പറഞ്ഞു. ഒരു കൊച്ചു കൈ വെട്ടിന്റെ കഥ.
ആകെ പേടിപ്പിച്ചല്ലോ ഇക്കാ. മുഴുവനും വായിച്ചു തീര്ന്നപ്പോലാ സമാധാനമായെതു.
C.I.D ഹംസ.പാറേലി ഗ്രമത്തില്‍
സസ് പെന്‍സ് കീപ് ചെയ്തു
കലക്കി
മൂസയ്ക്ക്
അല്ല
ഹംസയ്ക്കാശംസകൾ.
ങ്ങാ ഹാ ഈ അനവേഷണത്തിലായിരുൻനനല്ലെ ഇത് വരെ :)
ഹംസ...ഉള്ളത് പറയാലൊ
കൊള്ളാം.പക്ഷെ..തുടക്കം മുതലേ കഥയുടെ സസ്പ്പെന്‍സ് എനിക്ക് മനസ്സിലായില്ല.
ബിസ്മി ചൊല്ലി കഴുത്തിൽ വെച്ചെന്നു കേട്ടപ്പോൾ ആകെ ഞെട്ടിപ്പോയി, പിന്നെയല്ലെ, പശുവാന്ന് മനസ്സിലായത്! നല്ല രചന, ഉദ്വേഗം നന്നായി നിലനിർത്തിയിട്ടുണ്ട്!
ha ha ..
Best wishes
പാലേരിമാണിക്യത്തെ പാറേലി അമ്മിണി ആക്കിയത് കൊള്ളാം.
ഡിറ്റക്റ്റീവ് ഹംസയ്ക്ക് ആശംസകൾ
എന്റെ ഹംസക്കാ... ങ്ങ്ക്ക് ഈ പണി നിർത്തി വല്ല CID പണിക്കും പൊയ്ക്കൂടെ...?!! എന്താ ഒരു ആത്മാർത്ഥത... ഇതു പോലുള്ള സത്യ സന്ധരായ ആളുകളെയാ നമ്മുടെ നാടിനാവശ്യം..
വർഷങ്ങൾ കഴിഞ്ഞ കേസു പോലും മണത്തു കണ്ടെത്തിയില്ലെ...!!
മ്ടെ ‘അഭയ’കേസ്സങ്ങു തരട്ടോ...? ഒരു തുമ്പുണ്ടാക്കിത്താ....!!
ഹംസക്ക,... പെരുന്നാള്‍ കഴിഞ്ഞുള്ള വരവ് കലക്കി.... സസ്‌പെന്‍സ് നിലനിര്‍ത്തി...... അഭിനന്ദനങ്ങള്‍
ethu orumathiri manushyane vattakunna reethiyilayi poyi njan ethu vayikkumbol climax eganekondu ethikkum ennu vijarichilla enthayalum kollam ketto nannayi avatharipichu
കൊള്ളാം മാഷെ
ഡിറ്റക്ടീവ് ഹംസക്ക് സ്വാഗതം.
കേസന്വേഷണവും തുടങ്ങിയോ? കാലികാലം.
സസ്പെന്‍സ് നിലനിര്‍ത്താനായില്ലെങ്കിലും ഒരു ഡിറ്റക്ടീവ് കഥ മൂഡ് നില നിര്‍ത്താനായി.
ഒന്ന് കൂടെ ചുരുക്കി രഹസ്യങ്ങളുടെ ചുരുളഴിക്കല്‍ ഒടുവില്‍ ആകാമായിരുന്നു. മമ്മൂട്ടിയുടെ സി. ബി. ഐ. പടം പോലെ കണ്ടു പിടിച്ച രഹസ്യങ്ങള്‍ ഒടുവില്‍ പറയുന്ന രീതി അവലംബിച്ചിരുന്നെങ്കില്‍ നന്നാവുമായിരുന്നു.
എങ്കിലും ഈ പരിപാടി കൊള്ളാം.
"ഉം. ബീഫില്ലെങ്കില്‍ അനക്ക് ഇറങൂല അല്ലേ കുരുപ്പെ.. ശരിയാക്കി തരാം."
cbiയിൽ ചേർന്ന് കൂടെ നല്ലഭാവിയുണ്ട്
കൂട്ടുകാരനായാലും വീട്ടുകാരനായാലും കൊള്ളാം.... ഇതുപോലെ നല്ല പോസ്റ്റ് ഇട്ടാല്‍ അറിയിക്കണം അല്ലേല്‍ ഹാ....
വയിച്ചു നന്നായിരിക്കുന്നു കുത്തിവര ഒന്നു കാണൂ
പഹയാ ....
ഇവിടെ വന്ന് വായിച്ച് അഭിപ്രായം പറഞ്ഞ എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി .
ഹൊ
പാറെലി അമ്മിണി
ഏറ്റുമാനൂര്‍ ശാന്ത
പൊന്‍കുന്നം ഭൈരവി
കല്ലറ സരസു...
എന്റെ ഹംസാക്കാ
valare rasakaramaayi......... aashamsakal..........................
:)നന്നായി
സുരേഷ് ഗോപിയാ ഡിറ്റക്ടീവ്??
‘കലക്കി’ എന്ന എല്ലാ അഭിപ്രായങ്ങളും മറന്നേക്കൂ.
ഇക്കഥ ഹംസയുടെ നിലവാരത്തിൽ എത്തിയില്ല.
എന്നാൽ അതൊരു മഹാപാതകവും അല്ല.
അടുത്തത് മികച്ചതാവും എന്നെനിക്കുറപ്പുണ്ട്.
ആശംസകൾ!
പലേരി മാണിക്യം സ്റ്റൈലില് പറഞ്ഞ കഥ വായിക്കാന്‍ ഒഴുക്കുണ്ട് പക്ഷെ കഥ പാളിയത് "പാറേലി അമ്മിണി . ഒരു പാതിരാ കൊലപാതകത്തിന്‍റെ കഥ..!" ഈ തലകെട്ടില്‍ തന്നെ.
:)
വീണ്ടും വരാം
പെരുന്നാള്‍ എന്ന് പറഞ്ഞപ്പഴേ ഊഹിച്ചു :)
കഥ നന്നായി-അവസാന ഭാഗത്തേ എനിക്ക് പൊരുള്‍ പിടി കിട്ടിയുള്ളൂ.
ആശംസകള്‍
ഹംസ ബായ് കുറച്ചായി കണ്ടിട്ട് .എന്തായാലും ഇടവേളക്ക് ശേഷമുള്ള സംഭവം കൊള്ളാം
http://nokkumvaakkum.blogspot.com/
കഥയിലേക്ക് വന്നില്ല
കൊല്ല് ഹംസാജീ ... കൊല്ല് ഹഹ ... എനിക്കു വയ്യ ... പഹയാ അന്നെ സി.ബി.ഐ ല്‍് എട്ത്തിരിക്ക്ണ്‍് :) ... നന്നായിരുന്നു ഹംസാ ജീ .. ആശംസകള്‍
പേരിരോഗയ്യർ സി.ബി.ഐ. യിലേക്ക് എടുത്ത സ്ഥിതിയ്ക്ക് ഇനി ഞാനൊന്നും പറയുന്നില്ല. പിന്നെ, സി.ബി.ഐ.യുടെ ഉള്ള ചീത്തപ്പേര് നിങ്ങളായിട്ട് കളയരുത്.:)
ഒരേ പോസ്റ്റ് ഓരോ മണിക്കൂറും ഇടവിട്ട് അഗ്രഗേറ്ററില്‍ വരുന്ന വിദ്യ ഒന്ന് പറഞ്ഞുതരുമോ ? എപ്പോ നോക്കിയാലും ജാലകത്തില്‍ ഈ പോസ്റ്റിനെ പറ്റി കാണാമായിരുന്നു
പറയാതെ വയ്യ...നല്ല പുത്തി.... അല്ലാ.. ബുദ്ധി....
രസ്സായിട്ടു വായിച്ചു...
ഇത്തിരി കൂടെ suspense ആകാമായിരുന്നു...
കലക്കി...
നമ്മളൊന്ന് വിട്ടു നിന്നതെ ഉള്ളൂ.. നമ്മടെ പിള്ളാര്‍ ഉള്ള പണി കളഞ്ഞു CID പ്പണി തുടങ്ങി.
വായിച്ചു അഭിപ്രായം അറിയിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി
@ ബോബന്‍ : അങ്ങനെ ഒരു വിദ്യ എനിക്കറിയില്ല. മാത്രവുമല്ല ജാലകത്തില്‍ ഇടക്കിടക്ക് ഇതുവരുന്നുണ്ട് എന്ന വിവരം ഞാന്‍ ഇപ്പോഴാണ് അറിയുന്നത് .
ആദ്യം തന്നെമാണിക്യം ചേച്ചി പറഞ്ഞ തു എനിക്ക് ഇവിടെ പറയാന്‍ ഉള്ളു .ഞാന്‍ നല്ല രസായി തന്നെ വായിച്ചു .
അക്ബറുടെ ആഫ്രിക്കാന്‍ സ്വപ്നം വായിച്ച ചിരി ഇനിയും തീര്‍ന്നിട്ടില്ല .ഹംസ, പെരുന്നാള്‍ ഒക്കെ അടിപൊളി ആയിരുനുവല്ലോ ?അപ്പോള്‍ ഇനിയും ഒരുപാട് കഥകള്‍ വായിക്കാം അല്ലേ ?
അഗതാ ക്രിസ്റ്റിയുടെ കാലിൽ മനസ്സ് കൊണ്ട് തൊട്ടു വണങ്ങി ഇതു തുടർന്നോളൂ... അസ്സൽ എഴുത്ത്.
ടി.പി.രാജീവൻ അറിയണ്ട ഇങ്ങനെ ഒരു പാരഡി നിർമ്മിച്ച് വിതരണം ചെയ്ത കഥ
njanoru viswasiyalla, njanoru communistumalla njan verumoru irachi vettukarananu.katha parayunnath pareliyude bhodhamo?abothamo? apam kabooool
DushTTaaaa....
ഹ ഹ ഹ . എന്ത് പറയാന്‍ . കുറേ നാളായി പോസ്റ്റുകള്‍ ഒന്നും കണ്ടില്ലല്ലോ എന്ന വിഷമത്തിലായിരുന്നു. ഇപ്പൊ സമാധാനമായി. എനിക്ക് കഥ ഇഷ്ടപ്പെട്ടു.
http://www.shahalb.co.cc/
എത്ര കാലമായി ഒരു പോസ്റ്റ് ഇട്ടിട്ട്
ഒരു കോയക്കുട്ടിയുടെ ഉപദേശം ഇട്ടിട്ട് എത്ര കാലമായി
www.jithinraj.in
തുടക്കം മുതലേ ലൈൻ മനസ്സിലായിരുന്നു മാഷേ! ഗർഭിണിയായ പശുവിനെ അറുത്തു എന്ന് വായിച്ചപ്പോൾ ഒരു വിഷമം.
List your Blog for free in Malayalam Blog Directory Powered By Malayalam Songs
നന്നായിരിക്കുന്നു.........
ഹംസക്കാ അപ്പോ സി.ഐ.ഡി പണിയും അറിയാം അല്ലെ ഏതായാലും ഇങ്ങനെ ഒരു അന്യേഷണത്തിൽ ആയതുകൊണ്ടാകാം പോസ്റ്റും കുറഞ്ഞത്.. നന്നായി പറഞ്ഞിരിക്കുന്നു ഒരു മമ്മൂട്ടി പടം കണ്ടിറങ്ങിയ പോലെ .. സസ്പെൻസ് ആദ്യമെ ലീക്കായതു പോലെ തോന്നി എങ്കിലും കസറി..
C.I.D.Hamsa....
കൊള്ളാം വൈകിയാണെങ്കിലും ഈ കഥ വായിയ്ക്കാന്‍
പറ്റി.പുതിയപോസ്റ്റിടുമ്പോളറിയിയ്ക്കണം
സംഗതി കൊള്ളാലോ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ