2010, ജൂൺ 1, ചൊവ്വാഴ്ച

ചിക്കന്‍പോക്സ് അവാര്‍ഡ്.!

വാര്‍ഡുകള്‍ പലപേരില്‍ ഉണ്ട് പക്ഷെ ചിക്കന്‍പോക്സ് അവാര്‍ഡ് നിങ്ങള്‍ കേട്ടിട്ടുണ്ടോ? ഇല്ലങ്കില്‍ ഇതാ  കുറേ വര്‍ഷങ്ങള്‍ക്ക്  മുന്‍പ് നടന്ന ഒരു കൊച്ചു സംഭവം .വായാടിയുടെ  ഫോട്ടോ ബ്ലോഗില്‍   മമ്മൂട്ടിക്കും സുരേഷ്ഗോപിക്കും കാരവാന്‍ ഉണ്ട് എന്ന് എഴുതികണ്ടപ്പഴാണ് ഈ സംഭവം എനിക്കോര്‍മ വന്നത്.!

ആദ്യം ഞാന്‍  അസിയെ പരിചയപ്പെടുത്താം . പെരിന്തല്‍മണ്ണ ടൌണില്‍ ജഹനറ തിയറ്ററിനുമുന്‍പില്‍ അവന്‍റെ കുടുംബ  സ്വത്തായ ഒരു ഹോട്ടലുണ്ട്. അത് നടത്തുന്നത് അവന്‍റെ ജ്യേഷ്ഠനാണ്. എന്നിട്ടും ഞങ്ങള്‍  എട്ട് പേരടങ്ങുന്ന മലയാളികള്‍ക്ക്   ഭക്ഷണം ഉണ്ടാക്കാന്‍ നില്‍ക്കുകയായിരുന്നു അവന്‍.

ഞാന്‍ അന്ന് സൌദിയില്‍ വന്നിട്ട് കുറച്ച് മാസങ്ങളെ  ആയിരുന്നുള്ളൂ.    അസി ഭക്ഷണം ഉണ്ടാക്കുന്ന ഫ്ലാറ്റിലേക്കുള്ള എന്‍റെ മാറി താമസത്തില്‍  ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് അവനാണ്. കാരണം മോഹന്‍ലാല്‍ ഫാന്‍ ആയി മറ്റുള്ളവരോട് തര്‍ക്കിച്ച് നില്‍ക്കാന്‍ അവിടെ അന്ന് അസി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബാക്കിയെല്ലാം മമ്മൂട്ടി ഫാന്‍സ്.  അതിനിടയിലേക്കാണ്  ഒരു മോഹലന്‍ലാല്‍ “ഫാന്‍“ആയ എന്‍റെ രംഗപ്രവേശം . സ്വാഭാവികമായും അസിക്ക് ഞാന്‍ ഒരു കൂട്ട് തന്നെയാവും .!

അടുത്തടുത്ത നാട്ടുകരാണെങ്കിലും  അസിയെ ഞാന്‍ ഇവിടെ വെച്ചാണ് പരിചയപ്പെടുന്നത്.   ആദ്യമായ് ആരെ പരിചയപ്പെടുമ്പോഴും അവന്‍റെ കുടുംബ സ്വത്തായ  ഹോട്ടലാണവന്‍ അടയാളം പറയുക  പെരിന്തല്‍മണ്ണ ടൌണില്‍ ജഹനറ തിയറ്ററിനുമുന്‍പില്‍  പഴയകാലത്ത് തന്നെ നാല് നിലയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന  ഫൈവ്സ്റ്റാര്‍  K.P.M  .HOTEL  അറിയാത്തയാത്തവര്‍ കുറവാണ്. അതിന്‍റെ ഉടമസ്ഥന്‍   ഇവിടെ ഞങ്ങള്‍ക്ക് ഭക്ഷണം ഉണ്ടാക്കാന്‍ നില്‍ക്കുന്നു.  അതും കുറഞ്ഞ ശമ്പളത്തിന്.  എന്‍റെ കൌതുകം ഞാന്‍ മറച്ചു വെച്ചില്ല  .!

“അസീ   ഒരു ഹോട്ടല്‍ സ്വന്തമായിട്ടുണ്ടായിട്ടും   നീ..  ഇവിടെ ഞങ്ങള്‍ക്ക് ഭക്ഷണം ഉണ്ടാക്കികൊണ്ട് ?

അവന്‍ ഒന്നു ചിരിച്ചു ..!

“ഹോട്ടല്‍   നടത്തിപ്പില്‍  ജ്യേഷ്ഠനുമായി   തര്‍ക്കിക്കേണ്ടി വന്നു. അപ്പോള്‍ ഒന്നും നോക്കിയില്ല ഉംറ വിസയടിച്ചിങ്ങ് കയറി പോന്നു.

അവന്‍റെ വാക്കുകളില്‍ നിന്നും ഹോട്ടല്‍ ഇടപാടില്‍ ജ്യേഷ്ഠനുമായി തര്‍ക്കിക്കേണ്ടി വന്നതിന്‍റെയും ഉംറ  വിസയില്‍ നിന്നുകൊണ്ട് ജോലി ചെയ്യുന്നതിന്‍റെയും വിഷമം ഞാന്‍ കണ്ടു.!  അവന്‍   ഭക്ഷണം ഉണ്ടാക്കുമ്പോള്‍   ഭക്ഷണം നന്നാവാത്തതിനു ചിലര്‍ അവനെ ചീത്ത പറയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അതുകൂടി ആലോചിച്ചപ്പോള്‍ ഞാന്‍ ചോദിച്ചു.!

“എന്നാലും  ഇത്രയും വലിയ ഒരു ഹോട്ടല്‍  ഉണ്ടായിട്ടും ?” 

“എത്ര വലിയ ഹോട്ടല്‍ ?”        പെട്ടന്നായിരുന്നു അവന്‍റെ മറുചോദ്യം.

“കെ.പി. എം ഹോട്ടല്‍… അല്ലെ ജഹനറക്ക് മുന്‍പില്‍  ഉള്ളത് ?” 

“ഹ ഹ  ഹ” ………        അവന്‍ ചിരിയോട് ചിരി. കുറേ നേരം ചിരിച്ചതിനു ശേഷം   എന്നോട് പറഞ്ഞു.

“അല്ല പഹയാ..ആരോടും പറയണ്ട … ജഹനാറയുടെ ഗൈറ്റിനു മുന്‍പില്‍ ഉന്തുവണ്ടിയില്‍ ഒരാള്‍ തട്ടുകട നടത്തുന്നില്ലെ  അതാ.. ഞാന്‍ പറഞ്ഞ ഹോട്ടല്‍.”

മറുപടി കേട്ടപ്പോള്‍ ഞാനും ചിരിച്ചു പോയി. വിശദമായ് ചോദിക്കുന്നവരോട് മാത്രമേ അവന്‍ ഇങ്ങനെ പറയൂ. അല്ലാത്തവര്‍ K.P.M. HOTEL എന്നു തന്നെ കരുതും .!!

ഇപ്പോള്‍ ഏകദേശം അസിയുടെ സംസാര രീതി മനസ്സിലായിട്ടുണ്ടാവുമല്ലോ.  ഇനി അവാര്‍ഡ് വിഷയത്തിലേക്ക് വരാം.

പതിവു പോലെ റൂമില്‍  സംസാര വിഷയം രാഷ്ട്രീയത്തില്‍ നിന്നും മാറി സിനിമയില്‍ എത്തിmammu& lal.  എല്ലാവരും മമ്മൂട്ടി, മോഹന്‍ലാല്‍ തര്‍ക്കത്തിലാണ് അവര്‍ക്ക് കിട്ടിയ അവാര്‍ഡുകളുടെയും അവര്‍ അഭിനയിച്ച  സിനിമകളുടെ വിജയത്തെയും കുറിച്ച്  തര്‍ക്കും  മുറുകി  നില്‍ക്കുന്നു.  മോഹന്‍ലാല്‍  ഭാഗത്ത്  ഞാനും അസിയും മാത്രം   ബാക്കിയുള്ളവര്‍ എല്ലാം എതിരാളികള്‍ അന്ന് മലയാള പത്രമോ, ചാനലുകളോ ഇവിടെ കിട്ടിയിരുന്നില്ല.  എവിടന്നോ കിട്ടിയ മലയാള പത്രത്തിന്‍റെ ഒരു തുണ്ടുകടലാസ് വായിച്ചു കൊണ്ട് കൂട്ടത്തില്‍ ഒരാള്‍ പറഞ്ഞു.

“സുരേഷ് ഗോപിക്ക് ചിക്കന്‍പോക്സ് ഇതാ ഈ പേപ്പറില്‍ ഉണ്ട്.”.

ഉടനെ മമ്മൂട്ടിയുടെ ആരാധകനായ നാസര്‍ പറഞ്ഞു.

“ഇതെന്താ  എല്ലാ നടന്മാര്‍ക്കും ഇപ്പോള്‍ ചിക്കന്‍പോക്സ് വരുന്നുണ്ടല്ലോ.. മമ്മൂട്ടിക്കും ഉണ്ടായിട്ടുണ്ട്.”

അസി എന്‍റെ മുഖത്തേക്കൊന്നു നോക്കി. ഞാന്‍ പ്രതികരണം ഒന്നുമില്ലാതെ ഇരിക്കുവായിരുന്നു. എന്‍റെ മൌനം കണ്ടപ്പോള്‍ അസിക്ക് തോന്നി മോഹന്‍ലാല്‍ പക്ഷം പരാജയപ്പെടാന്‍ പോവുന്നുവെന്ന്. അവന്‍  ഉടന്‍ പറഞ്ഞു.!

“മമ്മൂട്ടിക്കും സുരേഷ് ഗോപിക്കും മാത്രമല്ല. ഞങ്ങളുടെ ലാലേട്ടനും  കിട്ടിയിരിക്കുന്നു ചിക്കന്‍പോക്സ് അവാര്‍ഡ്.” 

റൂമില്‍ എല്ലാവരും കൂട്ടച്ചിരി… ചിരിക്കാതിരിക്കാന്‍ എനിക്കും കഴിഞ്ഞില്ല. എന്‍റെയും കൂടി ചിരി കണ്ടപ്പോള്‍ അസിക്ക്  മനസ്സിലായി. മോഹന്‍ലാലിനു “ചിക്കന്‍പോക്സ്” അവാര്‍ഡ് കിട്ടിയിട്ടില്ല എന്ന് അവന്‍ പറഞ്ഞത് അബദ്ധമായി   എന്നും. ഉടന്‍ തന്നെ അവന്‍ അത് തിരുത്തിപറഞ്ഞു.

“നിങ്ങള്‍ അങ്ങനെ  ചിരിക്കുകയൊന്നും വേണ്ട ഇനി കിട്ടിയിട്ടില്ലാ എങ്കില്‍ തന്നെ  അടുത്ത വര്‍ഷത്തെ ചിക്കന്‍പോക്സ് അവാര്‍ഡ് ലാലേട്ടനു തന്നെ കിട്ടും നമുക്ക് നോക്കാലോ.”.!!

105 അഭിപ്രായ(ങ്ങള്‍):

Wash'Allan JK | വഷളന്‍ ജേക്കെ പറഞ്ഞു...

ചിക്കന്‍പോക്ക്സ് അവാര്‍ഡ് കിട്ടാഞ്ഞ് ഇനി ലാലേട്ടന്‍ ബോധം കെടുമോ? ങ്യാഹാഹഹ

കൊള്ളാം ഹാസ്യം.

നൗഷാദ് അകമ്പാടം പറഞ്ഞു...

അതെയതെ..ഈ ചാനലും സീഡീ ഡീവീഡീ കളും മറ്റും ഇത്ര പ്രചാരമാകുന്നതിനു മുന്‍പ്
ഇതൊക്കെതന്നെയായിരുന്നു മിക്കവാറും എല്ലാ ബാച്ചിലേഴ്സ് റൂമിലേയും ചര്‍ച്ചാ വിഷയം !
മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും പേരില്‍ തെറ്റിപ്പിരിയലും അടിപിടിയില്‍ വരേ
ചെന്നത്തുന്ന കശപിശയും...!
ഇപ്പോള്‍ ഇതിനൊക്കെ കുറേ മാറ്റമുണ്ടെന്ന് തോന്നുന്നു..
എന്തയാലും അനുഭവം നന്നായി എഴുതി..!
പിന്നെ റൂമുകളില്‍ കുക്കായി നില്‍ക്കുന്നവര്‍ മിക്കപ്പോഴും ഒരു കോമഡി
ലൈന്‍ ഉള്ള ആളുകളായിരിക്കുമെന്നത് എന്തുകൊണ്ടാണെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ..?

വരയും വരിയും : സിബു നൂറനാട് പറഞ്ഞു...

ലാലേട്ടന് കൊടുക്കാത്ത ഒരവാര്‍ഡും ആരും ഇവിടെ മേടിക്കണ്ടാ...ഹല്ല പിന്നെ..!!

അജ്ഞാതന്‍ പറഞ്ഞു...

ഹ ഹ ഹ ഹ ...നല്ല ബെസ്റ്റ് തമാശ ...അസ്സിയെ ഒരു സല്യൂട്ട് പിടിക്ക് ..ഹി ഹി ഹി

അലി പറഞ്ഞു...

അസീന്റെ ചിക്കൻപോക്സ് അവാർഡ് കലക്കി.
ഞാൻ കരുതി വല്ല പുതിയ ചിക്കൻ വിഭവമായിരിക്കുമെന്ന്.

അപ്പോ ജ്ജും മോഹൻലാലിന്റെ ആളാല്ലേ..

Vayady പറഞ്ഞു...

അറിഞ്ഞില്ലേ ഹംസ...“മമ്മൂട്ടിക്കും സുരേഷ് ഗോപിക്കും മാത്രമല്ല. ഞങ്ങളുടെ ലാലേട്ടനും കിട്ടിയിരിക്കുന്നു കാരവന്‍ അവാര്‍ഡ്.” :)

“നിങ്ങള്‍ അങ്ങനെ ചിരിക്കുകയൊന്നും വേണ്ട ഇനി കിട്ടിയിട്ടില്ലാ എങ്കില്‍ തന്നെ അടുത്ത വര്‍ഷത്തെ കാരവന്‍ അവാര്‍ഡ് ലാലേട്ടനു തന്നെ കിട്ടും നമുക്ക് നോക്കാലോ.”.!! :)

Vayady പറഞ്ഞു...

നല്ല പോസ്റ്റ്. അസ്സി കലക്കി.. ഞാനും ഒരു മോഹന്‍ലാല്‍ ഫാനാണെന്ന് അസ്സിയോട് പറയണം.

മാണിക്യം പറഞ്ഞു...

അസ്സിക്കും കൊടുക്ക് ഇനിയുള്ള
ഏല്ലാ കൊല്ലത്തേയും 'ചിക്കനവാര്‍ഡ്'!
അസ്സി നല്ല ഒര്‍ജിനാലിറ്റിയുള്ള ക്യാരക്ടര്‍!
അസ്സിയെ അതിസുന്ദരമായി ഹംസ വരച്ചിട്ടു.

ശ്രീ പറഞ്ഞു...

ചിക്കന്‍ പോക്സ് അവാര്‍ഡ്! അസി ആള് കൊള്ളാമല്ലോ :)

Mohamedkutty മുഹമ്മദുകുട്ടി പറഞ്ഞു...

എനിക്കാ ഹോട്ടലിന്റെ സ്പെല്ലിങ്ങ്(K.P.M.HOTTELL) കണ്ടപ്പോഴേ സംശയമുണ്ടായിരുന്നു,ഇതൊരു തട്ടു കടയാവുമെന്നു.എന്നാലും ഹംസ ആരെയും വിടുന്ന ലക്ഷണമില്ല,നാട്ടുകാരെപ്പോലും!

Manoraj പറഞ്ഞു...

ഹംസ, എന്റെ സംശയം മാറി.. അസി ഹംസയുടേ കൂട്ടുകാരൻ തന്നെ.. കലാഭവൻ മണിയും തിലകൻ ചേട്ടനും കേൾക്കണ്ട! മണി ബോധം കെട്ടേ വീഴൂ. തിലകൻ ചേട്ടനാണേൽ മലയാളത്തിൽ നിന്നും ഓസ്കാർ വാങ്ങാൻ കെൽ‌പ്പുള്ള ഒരേ ഒരു നടൻ അദ്ദേഹമാണെന്ന അവകാശത്തിലാ.. അപ്പോളാ പുത്തൻ അവാർഡായ ചിക്കൻപോക്സ് അവാർഡ് മൊഹൻലാലിനേ.. അഴീക്കോടിന്റെ ഭാഷയിൽ മലയാളികളെ വെള്ളമടിക്കാൻ പ്രേരിപ്പിക്കുന്ന മോഹൻലാൽ ഇതു കൂടി കിട്ടിയാൽ പാവം കോഴികളെ കൊന്ന് തിന്നാനും പ്രേരിപ്പിക്കുകയല്ലേ?

Anil cheleri kumaran പറഞ്ഞു...

മോഹന്‍ലാലിന്റെ ആളാണല്ലേ..

കൂതറHashimܓ പറഞ്ഞു...

അവാര്‍ഡ് കമ്മറ്റി കൊള്ളാം അസിയും ഹംസയും... ഹ അഹ് അഹ ഹാ

അഭി പറഞ്ഞു...

നല്ല പോസ്റ്റ്. അസ്സി കലക്കി..

വിപിൻ. എസ്സ് പറഞ്ഞു...

ഗോള്ളാം ഗലക്കി.......

mukthaRionism പറഞ്ഞു...

>> “നിങ്ങള്‍ അങ്ങനെ ചിരിക്കുകയൊന്നും വേണ്ട ഇനി കിട്ടിയിട്ടില്ലാ എങ്കില്‍ തന്നെ അടുത്ത വര്‍ഷത്തെ ചിക്കന്‍പോക്സ് അവാര്‍ഡ് ലാലേട്ടനു തന്നെ കിട്ടും നമുക്ക് നോക്കാലോ.”. <<

ഹല്ല പിനെ.
ഞമ്മക്ക് നോക്കാലോ..ബഡുക്കൂസെ സംഗതി ജോറായി.
നല്ല രസം.
ഒരു കടച്ചാപ്പറച്ചി മുട്ടായി തിന്ന രസം.

(ഹംസാ, ഞാനീ അസിയെ വിളിച്ചിരുന്നു. അവൻ പറയുന്നത്, അസി എന്നിടത്ത് ഹംസയെന്നും ഹംസ എന്നിടത്ത് അസിയെന്നും തിരുത്തി വായിച്ചാൽ ഇപ്പറഞ്ഞതൊക്കെ ശരിയാണെന്നാണല്ലോ. അസി പറയുന്നതിൽ വല്ല സത്യവുമുണ്ടോ?
ഇതന്ന്വേഷിക്കാൻ ഞമ്മടെ സി ഐ ഡി ‘മൂസാക്ക‘യെ ഏൽ‌പ്പിക്കണോ..)

ഒരു യാത്രികന്‍ പറഞ്ഞു...

എനിക്ക് അസിഎന്നാ ശുദ്ധനെ ഇഷ്ടപ്പെട്ടു.....സസ്നേഹം

the man to walk with പറഞ്ഞു...

:)..

Unavailable പറഞ്ഞു...

ഹംസകാക്ക,
നര്‍മം നന്നായി ഉപയോഗിച്ചിരിക്കുന്നു.
അതുപയോഗിച്ചിരിക്കുന്ന ഓര്‍മയുടെ പ്രതലം അതിലും നന്നായി.
ഇത് പോലുള്ള അനുഭവങ്ങളുടെ രസം നിറഞ്ഞ കാക്കയുടെ പഴയ കാലത്തിനു ഇനിയും അക്ഷര രൂപം പ്രാപിക്കട്ടെ
-- സസ്നേഹം
റൂബിന്‍

എറക്കാടൻ / Erakkadan പറഞ്ഞു...

ചിക്കന്‍ പോക്സ് വരുമ്പോഴേ മോനെ അതിന്റെ ദേണ്ണം അറിയുള്ളൂ...ആ വാക്ക്‌ പറയാന്‍ തന്നെ പാടില്ലത്രേ.....അതിന്റെ പേരിലൊരു അവാര്‍ഡും. പിന്നെന്തു പറ്റി ഇപ്രാവശ്യം നര്‍മ്മത്തില്‍ പിടിച്ച് ..... ചിത്രം എന്റെ അടവ്‌ പയറ്റി തുടങ്ങി അല്ലെ.....കള്ളാ ....

Nizam പറഞ്ഞു...

HA HA HA....

well written...

Echmukutty പറഞ്ഞു...

അസിയെപ്പോലുള്ള സുഹൃത്തുക്കളുണ്ടെങ്കിൽ ഇങ്ങനെ പോസ്റ്റിടാമെന്ന് തിരിഞ്ഞു.
കൊള്ളാം കേട്ടോ.

Unknown പറഞ്ഞു...

ഈ അവാര്‍ഡ്‌ എനിക്ക് രണ്ടുകൊല്ലം മുന്‍പ് കിട്ടിയിരുന്നു, കൂട്ടത്തില്‍ എന്റെ ഭാര്യക്കും കുട്ടികള്‍ക്കും. അതൊരു വല്ലാത്ത അവാര്‍ഡ്‌ തന്നെ!
കിട്ടുംബോഴേ അറിയൂ !

ഹംസേ നന്നായി, അസിയുടെ നിഷ്കളങ്കത കൊള്ളാം.

dreams പറഞ്ഞു...

ലാലേട്ടന് ഇനി ആ അവാര്‍ഡ് കൂടിയേ കിട്ടാനുള്ളൂ എന്നാല്‍ പിന്നെ ഒക്കെ ആയി ഉള്ള അവാര്‍ഡ് കൊണ്ടുതനെ ലാലേട്ടന്‍ കുടുഗിയിടുണ്ടാവും അതിന്‍റെകൂടെ ഇതും കൂടിയാല്‍ പിന്നെ പറയാനുണ്ടോ എന്തായാലും അസീ കൊള്ളാം നന്നായിടുണ്ട് എല്ലാ മമ്മുട്ടി മോഹന്‍ലാല്‍ ഫാന്സിനും വേണ്ടി ഇതു ഡെഡിക്കേറ്റ് ചെയാം എന്‍റെ എല്ലാ ആശംസകളും.................

Jishad Cronic പറഞ്ഞു...

ഗള്‍ഫില്‍ വന്നിട്ട് ഇതുവരെ എനിക്കീ അവാര്‍ഡ്‌ കിട്ടിയിട്ടില്ല. കാത്തിരിക്കുന്നു അവാര്‍ഡിനായി .
കൊള്ളാം ഹാസ്യം.

jayanEvoor പറഞ്ഞു...

സത്യത്തിൽ മോഹൻ ലാലിന് ചിക്കൻപോക്സ് പണ്ടേ പിടിച്ചതാ... പഴയകാലപടങ്ങളിലെ ഫോട്ടോസ് നോക്കിയാൽ കാണാം ആ മുഖത്തെ ‘ഗട്ടറുകൾ!’

ഹ! ഹ!!
ഞാൻ മമ്മൂട്ടിഫാനാ!!

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

അപ്പോൾ ചിക്കൻപോക്സിന് ചിരിപ്പിക്കാനും പറ്റും അല്ലേ...?

ഗീത പറഞ്ഞു...

ഈ അവാര്‍ഡ് എനിക്കും കിട്ടിയിട്ടുണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ്. മോഹന്‍ലാലിനിത് അടുത്തവര്‍ഷം കിട്ടുമെങ്കില്‍ ആയിക്കോട്ടേ. പക്ഷേ മമ്മൂട്ടിക്ക് ഒരിക്കല്‍ കിട്ടിയതുകൊണ്ട് ഇനി വേണ്ട. ഞാന്‍ മമ്മൂട്ടി ഫാനാ. :)

ഗീത പറഞ്ഞു...

നിഷ്കളങ്കനായ അസിക്ക് എന്റെ ആശംസകള്‍. ഭാവിയില്‍ ഒരു വല്യ ഹോട്ടല്‍ മുതലാളിയാവട്ടെ.

mazhamekhangal പറഞ്ഞു...

oru hotel manager aavatte....

Naushu പറഞ്ഞു...

ഒരിക്കല്‍ കിട്ടിയവര്‍ക്ക് ഈ അവാര്‍ഡ് പിന്നെ കിട്ടില്ലാത്രേ.. എനിക്ക് കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് കിട്ടിയതാ...

എന്തായാലും അസിക്കൊരു സല്യൂട്ട്....

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

ചിക്കന്‍പോക്സ്‌ അവാര്‍ഡ്‌ മാത്രമല്ല; വിലപിടിപ്പുള്ള വേറെ പല അവാര്‍ഡുകളും ഇവിടെ ഉണ്ട് എന്ന് അസിയോടു പറയണം.
ജാണ്ടിസ്‌, പ്ലേഗ്, മെനിന്ചയിടിസ് , ന്യൂമോണിയ, എപ്പിലെപ്സി ..മുതലായവയും കൂടാതെ , കിട്ടിയാല്‍ ഇരിക്കപ്പൊറുതി ഉണ്ടാകാത്ത, വിലപിടിപ്പുള്ള 'പൈല്‍സ്‌' എന്ന അവാര്‍ഡും നമ്മുടെ നാട്ടില്‍ ഉണ്ട്. പല നടന്മാര്‍ക്കും സ്വകാര്യമായി ഇത് കിട്ടിയിട്ടുണ്ടെന്നാണ് കേള്‍വി.

ഒഴാക്കന്‍. പറഞ്ഞു...

ഹംസിക്ക, ഇത്തവണയും അടിച്ചു ഗോള്‍! എന്നിട്ട് കിട്ടിയോ ലാലേട്ടന് ആ അവാര്‍ഡ്‌ ?

kambarRm പറഞ്ഞു...

അസ്സി ആളു കൊള്ളാലോ..മമ്മൂട്ടിക്കും സുരേഷ്ഗോപിക്കും കൊടുത്ത അവാർഡ് പിന്നെ മോഹൻലാലിനു മാത്രമായി കൊടുക്കാതിരിക്കുന്നത് എങ്ങനെ.. നല്ല ജൂറികൾ.,
ഏതായാലും കഥ നന്നായി, ഹാസ്യത്തിന്റെ മേമ്പൊടിയുമായി ഹംസക്കാ പുതിയ ശൈലിയിൽ അവതരണം തുടങ്ങിക്കഴിഞ്ഞു., ഇനി പലതും വരും.. വായിച്ച് ചിരിച്ച് പണ്ടാരമടങ്ങാൻ വായനക്കാരേ ഒരുങ്ങിക്കോളൂ..

lekshmi. lachu പറഞ്ഞു...

ഹ ഹ ഹ ഹ ...കൊള്ളാം കേട്ടോ.

NISHAM ABDULMANAF പറഞ്ഞു...

lalettan kelkandatoooooooooooooooooo

Anees Hassan പറഞ്ഞു...

പുത്തന്‍ അവാര്‍ഡ്‌

Raveena Raveendran പറഞ്ഞു...

ലാലേട്ടന് 'ചിക്കന്‍പോക്ക്സ് അവാര്‍ഡ്' കിട്ടാഞ്ഞിട്ട് വിഷമത്തിലായ ആദ്യത്തെ ആരാധകനാവും അസി ..!

പട്ടേപ്പാടം റാംജി പറഞ്ഞു...

അങ്ങിനെ ചിക്കന്‍പോക്സ്‌ അവാര്‍ഡും വന്നെത്തി.
കുട്ടുകാരന്‍ എന്തായാലും കലക്കി.
തട്ടുകട ഇപ്പോള്‍ നല്ല ഉഷാറായി കാണുമല്ലോ...
നന്നായി രസിച്ചു ഹംസ.

Unknown പറഞ്ഞു...

adutha varsham enthaalum lalinu kodukanne ee parjanatha award

sids പറഞ്ഞു...

നന്നായി.. ഒരുപാ‍ടിഷ്ടപ്പെട്ടു.......

Rafiq പറഞ്ഞു...

:)

sm sadique പറഞ്ഞു...

ചിക്കൻ അവാർഡ് കിട്ടിയിരുന്നെങ്കിൽ........
കഴിക്കാമായിരിന്നു.
നല്ല തമാശ പോസ്റ്റ്.

ഹംസ പറഞ്ഞു...

@ വഷളന്‍ | Vashalan : ബോധം കെടുമോ ? ഹേയ് ഇല്ല മൂപ്പരിപ്പോ പട്ടാളക്കാരനായില്ലെ കുറച്ച് തന്‍റേടം ഒക്കെയുണ്ടാവും . ആദ്യ അഭിപ്രായത്തിനു നന്ദി

@ നൗഷാദ് അകമ്പാടം: പറഞ്ഞത് ശരിയാ കുക്കായി നില്‍ക്കുന്നവര്‍ക്ക് ഒരു കോമഡി ലൈന്‍ ഉണ്ടാവും അത് ഞാനും ശ്രദ്ധിച്ചിട്ടുണ്ട് . ജീവിത ബുദ്ധിമുട്ട് കൂടുതല്‍ ഉള്ളവര്‍ മനസ്സ് തുറന്ന് തമാശ പറയും എന്നാ എനിക്ക് തോനുന്നത് “മലയാളികള്‍ക്ക് ഭക്ഷണം ഉണ്ടാക്കുന്നതും മദീന റോഡ് മുറിച്ച് കടക്കുന്നതും ഒരു പോലാ“ എന്ന് ഒരു പഴമൊഴി ഇവിടെ ജിദ്ധയില്‍ ഉണ്ടായിരുന്നു. രണ്ടും കഷ്ടമാ.. അതുകൊണ്ടൊക്കയാവും അവര്‍ തമാശയില്‍ എല്ലാ കാര്യങ്ങളും കാണുന്നത്

@ വരയും വരിയും : സിബു നൂറനാട് : അദ്ദന്നെ ലാലേട്ടനു ഇല്ലാത്ത അവാര്‍ഡ് ആഅര്‍ക്കും വേണ്ട. ഞാനും ഉണ്ട് കൂടെ.

@ Aadhila : സല്യുട്ട് അസ്സിക്ക് കാണുമ്പോള്‍ കൊടുക്കാം പുള്ളിക്കാരന്‍ ഇപ്പോള്‍ എവിടാ എന്ന് എനിക്ക് ഒരു അറിവും ഇല്ല മൂന്നാല് വര്‍ഷം മുന്‍പ് ഒരു കല്യാണ വീട്ടില്‍ വെച്ച് കണ്ടപ്പോള്‍ എന്‍റെ മൊബൈല്‍ നമ്പര്‍ എല്ലാം വാങ്ങി പോയതാ പക്ഷെ വിളി ഒന്നും വന്നില്ല.!

@ അലി : ഇതാണ് ഈ ഗള്‍ഫുകാരുടെ കാര്യം വെറും തീറ്റ എന്ന ഒറ്റ വിചാരം മാത്രം ചിക്കന്‍ വിഭവം എന്നു തന്നെ മനസ്സില്‍ കൊണ്ട് നടക്കല്ലെ നാട്ടിലെ പൂളക്കിഴങ്ങ് ( കപ്പ) പോലയാ സൌദിയില്‍ ചിക്കന്‍. അതെ ഞമ്മളും ഒരു മോഹന്‍ലാലിന്‍റെ ആളാ……….. ങ്ങളോ?

@ Vayady : വായാടീടെ ആ കാരവന്‍ കാരണം തന്നെയാ ഈ പോസ്റ്റുണ്ടായത് അതുകൊണ്ട് ഒരു സ്പ്ഷല്‍ നന്ദി . അപ്പോ വായാടീം അസിടെ കൂട്ടാണ് അല്ലെ

@ മാണിക്യം : അസിക്ക് ചിക്കനവാര്‍ഡ് കൊടുക്കുന്ന കര്യം പറഞ്ഞപ്പഴാ ഓര്‍ത്തത് അവന്‍ ഒരു തീറ്റ പ്രിയന്‍ തന്നെ ആയിരുന്നു എന്നതാ സത്യം . ഇടക്ക് എനിക്കും എന്തെങ്കിലും സ്പെഷല്‍ എല്ലാം ഉണ്ടാക്കി തരും . നല്ല വാക്കുകള്‍ക്ക് നന്ദി

@ ശ്രീ : അതെ അസി ആളു കേമന്‍ തന്നെ ആയിരുന്നു . നന്ദി

@ Mohamedkutty മുഹമ്മദുകുട്ടി : ഇക്കാ K.P.M . വലിയ ഹോട്ടല്‍ തന്നെ ആയിരുന്നു പഴയ കാലത്ത് ഇപ്പോള്‍ അതിനേക്കാള്‍ വലിയ ഹോട്ടലുകള്‍ എല്ലാം വന്നു എന്നുമാത്രം അതിന്‍റെയും ജഹറയുടെ മുന്‍പില്‍ ഒരു തട്ടുകട ആയിരുന്നു അസിക്ക്.

@ Manoraj : അതെ മനോ അസി എന്‍റെ കൂട്ടുകാരന്‍ തന്നെയായിരുന്നു. മണി അന്ന് ബോധം കെട്ട് വീണപ്പോള്‍ പറഞ്ഞത് 5 ലക്ഷം കൊറ്റുത്താല്‍ അവാര്‍ഡ് കിട്ടുമായിരുന്നു എന്നാ ചിലപ്പോള്‍ സത്യമായിരിക്കും തിലകന്‍ ചേട്ടന് ഈ വയസ്സ് കാലത്ത്………എന്തിനാ നമ്മള്‍ അതൊക്കെ പറയുന്നത് എന്തെങ്കിലും ആവട്ടെ. അവരായി അവരുടെ പാടായി. അഴിക്കോട് മാമനു വേറെ പണി ഒന്നുമില്ലാഞ്ഞിട്ടാ ലാലേട്ടന്‍റെ പിറകെ കൂടിയിട്ടുള്‍ലത്.

@ കുമാരന്‍ | kumaran : അതെ കുമാരാ ആ പറഞ്ഞത് തന്നെ.

@ കൂതറHashimܓ : എന്താ ഹാഷീമെ അവാര്‍ഡ് കമിറ്റിയെ പിടിച്ചില്ലെ ഒരു പരിഹാസച്ചിരി.. ?അവാര്‍ഡ് വിതരണത്തിന്‍റെ അന്ന് ദയവായി വരരുത് സ്റ്റേജ് കയ്യേറ്റം നടത്തിയാല്‍ ഞാന്‍ ചുമ്മാ ഇരിക്കില്ല നല്ല പൊട്ടിക്കല്‍ കിട്ടും . പിന്നെ ലാലേട്ടന്‍റെ പട്ടാളവും ഉണ്ടാവും സൂക്ഷിച്ചോ.. ഹാ..

@ അഭി : നന്ദി

@ വിപിൻ. എസ്സ് : നന്ദി

@ »¦മുഖ്‌താര്‍¦udarampoyil¦« : ജ്ജ് സത്യാണോ പറഞ്ഞത് ബഡ്ക്കൂസെ അസിക്ക് വിളിച്ചോ..ഓനെന്താ പറഞ്ഞത് ? ഞാനാ അത് പറഞ്ഞ്ന്ന് പറഞ്ഞോ ? നൊണ പറഞ്ഞാ കുറ്റം കിട്ടുട്ടോ ,, ഹാ.. ,,സി.ഐ.ഡി. മൂസാക്ക വരട്ടെ .. ആളെ പിടിക്കട്ടെ അപ്പോള്‍ അറിയാലോ.. സത്യം

@ ഒരു യാത്രികന്‍: നന്ദി

@ the man to walk with: പുഞ്ചിരിക്ക് നന്ദി

@ Rubin, 9446185779 : നന്ദി

@ എറക്കാടൻ / Erakkadan : എങ്ങനയെങ്കിലും ജീവിച്ചു പോട്ടെഡാ…..!

@ Nizam : നന്ദി

@ Echmukutty : നന്ദി

@ തെച്ചിക്കോടന്‍ : അതെ കിട്ടുമ്പോഴെ ചിക്കന്‍ പോക്സ് അവാര്‍ഡിന്‍റെ സുഖം അറിയൂ.. ആര്‍ക്കും ആ അവാര്‍ഡ് കിട്ടാതിരിക്കട്ടെ.!

ഹംസ പറഞ്ഞു...

ഗീതഗീത @ fasil : ലാലേട്ടനു ആ അവാര്‍ഡ് കിട്ടാതിരിക്കട്ടെ.

@ Jishad Cronic™ : ഗള്‍ഫില്‍ വന്നിട്ട് ഇതുവരെ കിട്ടിയിട്ടില്ലാ എങ്കില്‍ സങ്കടപ്പെടണ്ട കിട്ടാതിരിക്കുന്നത് തന്നെയാ നല്ലത്

@ jayanEvoor : ഡോകടറെ വേണ്ട,,, വേണ്ട… ലാലെട്ടനെ കുറ്റം പറയല്ലെ… ഹാ…

@ ബിലാത്തിപട്ടണം / BILATTHIPATTANAM. : ചിരിച്ചു അല്ലെ എനിക്കത് കേട്ടാല്‍ മതി എന്നാല്‍ ഞാന്‍ ഹാപ്പി.

@ ഗീത : അത് ശരി മമ്മൂട്ടി ഫാന്‍ ആയിട്ട് മമ്മുട്ടിക്ക് അവാര്‍ഡ് കിട്ടല്ലെ എന്ന് പ്രാര്‍ത്ഥിക്കുന്നോ നല്ല ഫാനാ.. ഞാന്‍ മമ്മൂട്ടിയോട് പറയട്ടെ. ഈ കാര്യം അസിക്ക് വേണ്ടിയുള്ള ചേച്ചിയുടെ പ്രാര്‍ത്ഥന സഫലമാവട്ടെ.!

@ mazhamekhangal : ചേച്ചീ പ്രാര്‍ത്ഥനക്ക് ഒരുപാട് നന്ദി

@ Naushu : അങ്ങനെ കെട്ടിട്ടുണ്ട്.. അസിക്കുള്ള സല്യൂട്ട് കണ്ടാല്‍ കൊടുക്കാം

@ ഇസ്മായില്‍ കുറുമ്പടി ( തണല്‍) : ഹോ എന്തൊക്കെ അവാര്‍ഡാ ഈ വിധം അവാര്‍ഡുകള്‍ ആര്‍ക്കും കിട്ടാതിരിക്കട്ടെ.!

@ ഒഴാക്കന്‍. കിട്ടിയിട്ടില്ലാ എന്നു തോനുന്നു ലാലിനു ആ അവാര്‍ഡ് ഇനി അറിയില്ല ജയന്‍ ഡോകടര്‍ പറഞ്ഞ പോലെ പണ്ടെങ്ങാനും കിട്ടിയിട്ടുണ്ടോ എന്ന്

@ കമ്പർ : അപ്പോല്‍ കമ്പര്‍ ഒരുങ്ങി തന്നാ അല്ലെ.. എന്നാ എന്നാല്‍ കഴിയുന്നതു ഞാനും നോക്കാം

@ lekshmi. lachu : നന്ദി

@ NISHAM ABDULMANAF : ലാലേട്ടന്‍ കേള്‍ക്കുമോ? ഹേയ് ഇല്ല .

@ ആയിരത്തിയൊന്നാംരാവ് : നന്ദി

@ Raveena Raveendran : പാവം അസി അവന്‍ കരുതിയത് ഈ ക്രിട്ടക്സ് അവാര്‍ഡ് എന്നൊക്കെ പറയും പോലെ ഒന്നാ ചിക്കന്‍പോക്സ് എന്നാ ..കിട്ടാത്ത വിഷമം കൊണ്ട് പറഞ്ഞതാ.. പാവം

@ പട്ടേപ്പാടം റാംജി : തട്ടുകട ഇപ്പോല്‍ ഉണ്ടോ എന്നറിയില്ല. നന്ദി

@ MyDreams : നന്ദി

@ siddhy : നന്ദി

@ Rafiq : നന്ദി

@ sm sadique : നന്ദി

എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി വരവിനും വായനക്കും അഭിപ്രായത്തിനും .!

Renjith Kumar CR പറഞ്ഞു...

ഹംസക്ക എനിക്ക് പ്രീഡിഗ്രിക്കു പഠിക്കുമ്പോള്‍ ഈ അവാര്‍ഡ് കിട്ടിട്ടുണ്ട് ;)

Sulfikar Manalvayal പറഞ്ഞു...

ഹംസക്കാ...
കാര്യം ഒക്കെ ശരിയാ. എല്ലാവരും ചിരിച്ചു തമാശയായി തള്ളുന്നു. ഒരു പ്രാവശ്യം വന്നവര്‍ക്കറിയാം അതിന്റെ വിഷമം.
ചിക്കന്‍ പോക്സ് കഥ പറഞ്ഞു യഥാര്‍ത്ഥ നായകനെയും മറന്നു. അസി.
ഒരുപാട് പേരുണ്ട്‌ ഇങ്ങിനെ. മനസ്സില്‍ വിഷമം കൊണ്ട് നടക്കുമ്പോഴും പുറമേ ചിരിക്കുന്നവര്‍. അവര്‍ക്കാ, അല്ല അവര്‍ക്ക് തന്നെയാ യഥാര്‍ത്ഥ സല്യൂട്ട്.
നന്ദി ഒരു നല്ല പോസ്റ്റിനു. നര്‍മം ഇക്കാക്ക്‌ പറ്റില്ലെന്നാ കരുതിയിരുന്നത് . പക്ഷെ നന്നായി അതും ഇണങ്ങും കേട്ടോ. (മമ്മുട്ടി ഡാന്‍സ് ചെയ്യും പോലെ.. ഹിഹി ഒരു തമാശ പറഞ്ഞതാ ട്ടോ)

Sidheek Thozhiyoor പറഞ്ഞു...

ഇന്നലെ തന്നെ കണ്ടു , സമയക്കുറവിനാല്‍ വായന ഇന്നേക്ക് മാറ്റി , അടുത്ത അവാര്‍ഡ് വാങ്ങാന്‍ പറ്റുമോന്ന്‍ നോക്കട്ടെ..ആശയം അടിപൊളി , സന്തോഷം.

പാവപ്പെട്ടവൻ പറഞ്ഞു...

എന്തുകൊണ്ട് കുറേകൂടി നന്നാക്കിയില്ല ...? ശ്രമിക്കാമായിരുന്നു

ശ്രീനാഥന്‍ പറഞ്ഞു...

അസിയാളു കൊള്ളാമല്ലൊ. രസകരം, ഹംസ!

Umesh Pilicode പറഞ്ഞു...

:-)

ramanika പറഞ്ഞു...

ചിക്കന്‍ പോക്സ് അവാര്‍ഡ്
കലക്കി!

അജ്ഞാതന്‍ പറഞ്ഞു...

കഥ വളരെ നന്നായിട്ടോ .. കഥ വായിച്ചപ്പോ നിങ്ങൾക്കും ഒരു ചിക്കൻ പോക്സ് അവാർഡ് ശരിപ്പെടുത്തിയാലോ എന്നാലോചിക്കുകയാ .. ഇപ്പോൾ മോഹലാലിനേക്കളും മമ്മൂട്ടിയേക്കാളൂം ആരാധകർ അസിക്കാണെന്ന തോനുന്നെ.. നർമ്മം കലക്കി ഇനിയും ധാരാളം എഴുതാൻ സാധിക്കട്ടെ .. അടുത്ത വർഷത്തെ ഈ അവാർഡ് .. മോഹൻ ലാലിനു തന്നെ..ആശംസകൾ

Unknown പറഞ്ഞു...

ഉറക്ക വിസ എന്നൊക്കെ പറയും പോലെ .... ചിക്കൻപോക്സ് അവാർഡ്. നന്നായി രസിച്ചു.

കുഞ്ഞാമിന പറഞ്ഞു...

ചിക്കൻപോക്സ് അവാ‍ർഡ് കൊള്ളാം.

ഭാനു കളരിക്കല്‍ പറഞ്ഞു...

assinu oru kayyati kuuti.

Mohamed Salahudheen പറഞ്ഞു...

ചിരിപ്പിച്ചു. നന്ദി

സിനു പറഞ്ഞു...

ഈ ചിക്കന്‍ പോക്സ് അവാര്‍ഡ്‌ ആര്‍ക്കും കിട്ടാതിരിക്കുന്നതാ നല്ലത്
എന്തായാലും തമാശ കലക്കിട്ടോ..
കഥകളുടെ ഇടയില്‍ ഇങ്ങിനെ ഒരനുഭവ പോസ്റ്റ് നന്നായി...

ജീവി കരിവെള്ളൂർ പറഞ്ഞു...

കൊള്ളാം ഇനീപ്പോ ഈ അവാര്‍ഡും കൂടികൊടുക്കാത്തേന്റെ കൊറവേ ഉള്ളൂ .

OAB/ഒഎബി പറഞ്ഞു...

അതിന്റെ ഒരു കുറവ് അയാള്‍ക്കുണ്ട് എന്നതിനാല്‍ തമാശയെങ്കിലും അയാള്‍ക്ക് കിട്ടേണ്ടതായ ഒരവാര്‍ഡ് തന്നെയാണത്.
ഞാനൊന്നിന്റെയും പങ്കയല്ലേ..

കുക്കന്മാരുടെ തമാശകള്‍ പറഞ്ഞാല്‍ തീരില്ല എഴുതാന്‍ സമയമില്ലാത്തത് നിങ്ങളെയൊക്കെ ഭാഗ്യം.

കാണാം..

ഹംസ പറഞ്ഞു...

@ Renjith : അവാര്‍ഡ് ജേതാവാണല്ലെ. നന്നായി ഇനി പേടിക്കേണ്ടാന്ന് തോനുന്നു.

@ SULFI : സുല്‍ഫീ കാര്യം ശരിയാ പക്ഷെ അറിയില്ലായിരുന്നു ഇത് അസുഖമാണെന്ന് അവന്‍ കരുതിയത് ഈ ക്രിട്ടക്സ് അവാര്‍ഡ് എന്നൊക്കെ പറയും പോലെ ഒന്നാണെന്നാ..

@സിദ്ധീക്ക് തൊഴിയൂര്‍ : ഇന്നു വന്നല്ലോ.. അതുമതി ഇക്കാ ഒഴിവു പോലെ വന്നാലും ഞമ്മടെ വീട്ടില്‍ ങ്ങ്ക്ക് ഒരു ഗ്ലാസ് ചായ ഉണ്ടാവും.എന്തിനാ ഇക്കാ ഈ അവാര്‍ഡ് വാങ്ങാന്‍ നില്‍ക്കുന്നത്.

@ പാവപ്പെട്ടവന്‍ : ആദ്യമായിട്ടാ എന്ന് തോനുന്നു ഈ വഴി. വരവിനും വായനക്കും വിലയേറിയ അഭിപ്രായത്തിനും നന്ദി.കഴിയുന്ന വിധത്തില്‍ എല്ലാം നന്നാക്കാന്‍ ശ്രമിക്കാം . നന്ദി

@ ശ്രീനാഥന്‍ : അഭിപ്രായത്തിനു നന്ദി

@ ഉമേഷ്‌ പിലിക്കൊട് : പുഞ്ചിരിക്ക് താങ്ക്യൂ.

@ ramanika : അഭിപ്രായത്തിനു നന്ദി

@ ഉമ്മുഅമ്മാർ : എനിക്കേതായാലും ഈ അവാര്‍ഡിന് ആഗ്രാഹം ഇല്ല. അസിക്ക് ആരാധകരായി എന്നാണോ പറയുന്നത് ആ പഹയന്‍ കേട്ടാല്‍ ഇനി നിലത്തൊന്നും നില്‍ക്കുല…

@ പാലക്കുഴി : അഭിപ്രായത്തിനു നന്ദി

@ കുഞ്ഞാമിന : അഭിപ്രായത്തിനു നന്ദി

@ Akbar :പുഞ്ചിരിക്ക് നന്ദി

@ ഭാനു കളരിക്കല്‍ : നന്ദി

@ സലാഹ് : നന്ദി

@ സിനു : നന്ദി . ഇഷ്ടമായെന്നറിഞ്ഞതില്‍ ഹാപ്പി.

@ ജീവി കരിവെള്ളൂര്‍ : അപ്പോള്‍ ബാക്കി എല്ലാം ലാലേട്ടനു തികഞ്ഞു എന്നാണോ?

@ OAB/ഒഎബി : എന്താ ഇക്കാ ലാലേട്ടനോട് ഒരു ദേഷ്യം പോലെ? കിട്ടുന്ന സമയത്ത് എഴുത് എന്‍റെ ഇക്കാ അല്ലാതെ മനസ്സില്‍ കൊണ്ട് നടന്നിട്ട് എന്താ കാര്യം

അഭിപ്രായം പറഞ്ഞവര്‍ക്കും പറയാതെ വായിച്ചു പോയവര്‍ക്കും എല്ലാവര്‍ക്കും എന്‍റെ നന്ദി

സാബിബാവ പറഞ്ഞു...

മന്‍മോഹന്‍ സിങ്ങിനു വരാതിരുന്നാല്‍ മതിയായിരുന്നു ഈ അവാര്‍ഡു കാരണം സോണിയാജി കുഴഞ്ഞത് തന്നെ
പിന്നെ ദിലീപിനു കിട്ടിയോന്നു ചോദിയ്ക്കാന്‍ ഞാന്‍ മറന്നു ഏതായാലും നാളെ എന്നെ വിളിക്കുമ്പോള്‍ അവനോടോന്നു ചോദിക്കണം

പോസ്റ്റു നന്നായി പുതുമയുണ്ട്

Readers Dais പറഞ്ഞു...

ഹലോ ഹംസ ,
അസിയോടു പറയു , നമ്മുടെ ലാലേട്ടന്റെ അഭിനയ മികവു കാരണം സിനിമയില്‍ വരുന്നതിനു മുന്‍പ് തന്നെ ചിക്കന്‍ പോക്സ് അവാര്‍ഡ്‌ ലഭിച്ചു എന്ന് .....
ഇവര്‍ക്ക് ഒക്കെ സിനിമയില്‍ വന്നതിനു ശേഷമല്ലേ കിട്ടിയത് .....അസി ഒട്ടും പുറകില്‍ ആവേണ്ട എന്തെ ?
നനയിരിന്നു നര്‍മ്മം ... :)

റോസാപ്പൂക്കള്‍ പറഞ്ഞു...

hamsa nannaayi ii award.chirippicchu

തൂലിക നാമം ....ഷാഹിന വടകര പറഞ്ഞു...

അഭിപ്രായം പറയാന്‍ വന്നതില്‍ നിന്നും എനിക്ക് നല്ലൊരു
ബ്ലോഗറെ കിട്ടി .... ആ സന്തോഷം അറിയിക്കട്ടെ ആദ്യം ..
നിങ്ങളുടെ ബ്ലോഗ്‌ കണ്ടു ...വളരെ നന്നായിട്ടുണ്ട് .....
എല്ലാ വിത ആശംസകളും നേരുന്നു ......

കൊലകൊമ്പന്‍ പറഞ്ഞു...

ഒരു ഒന്നൊന്നര അവാര്‍ഡ്‌ തന്നെ ഹംസൂ :-)
ഇനീം ഇങ്ങനത്തെ അവാര്‍ഡുകള്‍ പോരട്ട്

ഏകാന്തതയുടെ കാമുകി പറഞ്ഞു...

:D

Radhika Nair പറഞ്ഞു...

നല്ല പോസ്റ്റ്, അസി കൊള്ളാം

Shaivyam...being nostalgic പറഞ്ഞു...

ഒരു ചിരി വിരിയിച്ചു താങ്കളുടെ പോസ്റ്റ്‌.. ഭാവുകങ്ങള്‍

(റെഫി: ReffY) പറഞ്ഞു...

നന്നായി. ഇങ്ങനെയും എഴുതാമെന്നു പഠിച്ചു.

വഴിപോക്കന്‍ | YK പറഞ്ഞു...

ഹംസക്കാ ലാലെട്ടെനെങ്ങാന്‍ ഇനി ചിക്കന്‍ പോക്സ് പിടിച്ചാല്‍ ഫാന്‍സ്‌ തൂണ് പിളര്‍ന്നും വരും താങ്കളെ തല്ലാന്‍...
ചിന്തിക്കുന്ന കഥകള്‍ മാത്രമല്ല ചിരിപ്പിക്കുന്ന കഥകളും ഇക്കാക്ക് വഴങ്ങും അല്ലേ...

വഴിപോക്കന്‍ | YK പറഞ്ഞു...

പിന്നെ താങ്കള്‍ക്കും അസിക്കും കരിനാക്കൊന്നുമില്ലെന്നു ആശ്വസിക്കുന്നു

K@nn(())raan*خلي ولي പറഞ്ഞു...

ചിരിപ്പിച്ചല്ലോ ഭായീ.

(സമയം കിട്ടിയാല്‍ അങ്ങോട്ടെക്കും...)

Naseef U Areacode പറഞ്ഞു...

നല്ല രസകരമായ അനുഭവം... നൌഷാദ പറഞ്ഞ പോലെ കുക്കുകള്‍ അധികവും ഒരു കോമഡി ലൈന്‍ ഉള്ളവരാണെന്ന് തോന്നുന്നു...
ഏതായാലും ഒരു ചിക്കന്‍ പോക്സ് അവാര്‍ഡ് നിങ്ങള്‍ക്കും....

Pd പറഞ്ഞു...

ആരുടേയും ഫാനല്ലാത്ത എനിക്ക് കിട്ടിയതാ ഈ അവാറ്ഡ് കുറച്ച് നാളുകള്ക്ക് മുന്നെ എന്താ ഒരു സുഖം.. അസി പുരാണം കലക്കി ഹംസോ

എന്‍.ബി.സുരേഷ് പറഞ്ഞു...

അസ്സി ഒരു സംഭവം തന്നെ. ഈ മരമണ്ടൻ ‘ബുദ്ധിമാൻമാർക്കു ഭക്ഷണമുണ്ടാക്കാൻ പോലും കൊള്ളുമോ.
അല്ല എനിക്കൊരു സംശയം. ഈ പെരിന്തൽമണ്ണയിൽ ആർക്കും ചിക്കൻപോക്സ് വന്നിട്ടില്ലേ.
അതോ ഇയാൾ വല്ല ഋഷ്യശൃംഗനോ മറ്റോ ആയിരുന്നോ.
മനുഷ്യരുമായി ഇടപാടൊന്നുമില്ലാതെ.

ബഷീറിന്റെ എട്ടുകാലി മമ്മൂഞ്ഞിനെ ഓർമ്മിപ്പിക്കുന്നു ഇയാൾ മനയ്ക്കലെ പാർവ്വതിക്ക് ഗർഭം എന്നു പറയുമ്പോൾ അതും ഞമ്മന്റെ തന്നെ എന്നു പറയുന്ന ഒരു ‘തലക്കനമുണ്ടല്ലോ.
അതു തന്നെ.

ഹംസ പറഞ്ഞു...

@ സാബിറ സിദീഖ്‌ : ദിലീപിനോട് വിളിച്ച് ചോദിച്ചോ അവാര്‍ഡ് കിട്ടിയോ എന്ന് വിവരം അറിയിക്കണേ.

@ Readers Dais : ശരി അസിയോട് പറയാം ലാലേട്ടനു ആദ്യം കിട്ടിയിട്ടുണ്ട് എന്ന്. വരവിനും വായനക്കും നന്ദി

@ റോസാപ്പൂക്കള്‍ : നന്ദി

@ ഷാഹിന വടകര : ആദ്യവരവിനും വായനക്കും നന്ദി

@ കൊലകൊമ്പന്‍ : നന്ദി

@ ഏകാന്തതയുടെ കാമുകി: നന്ദി

@ Radhika Nair : നന്ദി

@ Shaivyam...being nostalgic : നന്ദി

@ (റെഫി: ReffY) : നന്ദി

@ വഴിപോക്കന്‍ : ഞങ്ങളെ തല്ലാന്‍ വരുന്ന ഫാന്‍സിന്‍റെ കൂട്ടത്തില്‍ ഞങ്ങളും ഉണ്ടാവുമല്ലോ അതുകൊണ്ട് ആ പേടി ഇല്ല. .. പിന്നെ കരിനാക്കിന്‍റെ കാര്യം .. ഇല്ലാന്നാ തോനുന്നത് . ഇനി ഉണ്ടോ ആവോ.. പടച്ചവനറിയാം.

@ കണ്ണൂരാന്‍ / Kannooraan : ചിരിച്ചോ? നന്നായി ചിരി ആരോഗ്യത്തിനു നല്ലതാണെന്ന് മഹാകവി മോഹന്‍ലാല്‍ തന്‍റെ ആത്മകഥയായ താളവട്ടത്തില്‍ പറഞ്ഞിട്ടുണ്ട്.

@ Naseef U Areacode : അതെ കുക്കുകള്‍ അധികവും കോമഡിലൈന്‍ ഉള്ളവര്‍ എന്നെനിക്കും തോനിയിട്ടുണ്ട്.. അത് ഇനി ഒരു അഭിനയമാണോ അതറിയില്ല… നിലനിൽപ്പിനു വേണ്ടി ?

@ Pd : നന്ദി …

എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി

ഹംസ പറഞ്ഞു...

@ എന്‍.ബി.സുരേഷ് : .ഈ പെരിന്തല്‍മണ്ണയില്‍ ആര്‍ക്കും ചിക്കന്‍പോക്സ് വന്നിട്ടില്ലേ ?

ഇത് ഒരു ചോദ്യം തന്നെയാണ് ഞാന്‍പ്രതീക്ഷിച്ചിരുന്നു ഈ ചോദ്യം ആരെങ്കിലും ചോദിക്കുമെന്ന് . ചിക്കന്‍പോക്സിനു പെരിന്തല്‍മണ്ണ ഭാഗത്ത് നാടന്‍ ആളുകള്‍ക്കിടയില്‍ മറ്റൊരു പേരുണ്ട് “ചൊള്ള” ആ പേരിലാണ് അറിയപ്പെടുന്നത് അതുകൊണ്ട് ഒരു സാധാരണക്കാരനായ അസിയും ചിക്കന്‍പോക്സ് എന്ന വാക്ക് ഒരു അസുഖമാണെന്നു കരുതിയിരുന്നില്ല. ചൊള്ള എന്നാണ് പത്രത്തില്‍ വന്നിരുന്ന് എങ്കില്‍ അസി അങ്ങനെ പറയില്ലായിരുന്നു. മാഷ് “ചൊള്ള” എന്ന വാക്ക് കേട്ടിട്ടുണ്ടാവില്ല അതുകൊണ്ടാണ് “ഇയാള്‍ വല്ല ഋഷ്യശൃംഗനോ മറ്റോ ആയിരുന്നോ“ എന്ന് ചോദിക്കേണ്ടി വന്നത്

വരവിനും വായനക്കും നല്ല ഒരു അഭിപ്രായത്തിനും നന്ദി

jyo.mds പറഞ്ഞു...

ഹഹഹ-കൊള്ളാം

rafeeQ നടുവട്ടം പറഞ്ഞു...

അവാര്‍ഡ് കുറിപ്പ് നന്നായി. വിരസമായ പ്രവാസജീവിതത്തിന് മോചനമേകുന്നത് ഇത്തരം സരസമായ സ്മരണകളാണ്. അകക്കാമ്പുള്ള രചനകള്‍ക്ക് പ്രാമുഖ്യം നല്‍കുക.

നവാസ് കല്ലേരി... പറഞ്ഞു...

ശെരിക്കു പറഞ്ഞാല്‍ അവാര്‍ഡ്
തരേണ്ടത് നിങ്ങള്‍ക്കാണ് ...
എന്ന് എനിക്ക് തോന്നുന്നു ....
നല്ല രസികന്‍ കഥ ....
കൂട്ടുകാരനായി ഞാനും കൂടുന്നു ..
ആശംസകള്‍ ...!!!!!

misha പറഞ്ഞു...

ഹംസക്കാ അടിപൊളി ഞാന്‍ പുതിയതാണ് ജിദ്ധയില്‍ എവിടെയാ

Kannan പറഞ്ഞു...

This blog is very interesting.

Abdulkader kodungallur പറഞ്ഞു...

ഹംസഗീതം നന്നായി. നല്ല സ്പാര്‍ക്കുണ്ട്. ബാചിലേഴ്സ് കമ്പനിയുടെ കുറച്ചുകൂടി മസാലകളൊക്കെ ചേര്‍ത്ത് നാന്നായിളക്കി അഞ്ചു മിനിട്ടുകൂടി തമാശയുടെ ഒവനില്‍ വെച്ച് ചൂടാക്കിയിരുന്നെങ്കില്‍ ഇതിനേക്കാള്‍ രുചികരമാകുമായിരുന്നു.

ഹംസ പറഞ്ഞു...

@ jyo നന്ദി
@ rafeeQ : നന്ദി
@ നവാസ് കല്ലേരി... : കൂട്ടുകാരനായി എപ്പോഴും സ്വാഗതം വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി
@ ഷാന ഷെറിന്‍ : ആദ്യവരവിനും അഭിപ്രായത്തിനും നന്ദി . പുതിയവര്‍ തന്നയാ പിന്നെ പഴയവര്‍ ആവുക . ഞാന്‍ ജിദ്ധയില്‍ ഷാറഹിറയില്‍ ആണ്.
@ ഉമേഷ്‌ പിലിക്കൊട് : നന്ദി
@ Abdulkader kodungallur : ആദ്യ വരവിനും അഭിപ്രായത്തിനും നന്ദി .
വെണ്ടും വരിക.

Sirjan പറഞ്ഞു...

ഹ ഹ സൂപ്പറായിട്ടുണ്ട്. ചിക്കൻ പോക്സ് അവാർഡ് എനിക്കു കിട്ടിയിട്ടില്ല. ചിലപ്പൊ ബ്ലൊഗ് എഴുതി എഴുതി വലിയ ഒരു സംഭവം ആയി വരുംബൊ ആരെലും വിളിച്ച് തരുമായിരിക്കും.

ManzoorAluvila പറഞ്ഞു...

പ്രിയ ഹംസ ചിരിമയം...വളരെ മനോഹരം.

AnaamikA പറഞ്ഞു...

nalla post..chirippichu.

pournami പറഞ്ഞു...

kollam....award ini enthokke roopathil varummo entho>????

mayflowers പറഞ്ഞു...

ഇത് വായിച്ചപ്പോള്‍ പഴയ ഒരു കഥയാണ്‌ ഓര്‍മ വന്നത്..
പണ്ട് ഒരുത്തന്‍ ബോംബയില്‍ നിന്ന് വന്നപ്പോള്‍ കണ്ടതിനും കേട്ടതിനുമെല്ലാം ബോംബെ താരതമ്യം ചെയ്തു പറയുമായിരുന്നു.അവസാനം അവനു loose motion വന്നു..അപ്പോഴും പറഞ്ഞു,"ബോംബയിലെ വയറ്റു പോക്കല്ലെ പോക്ക്..!"
ചിക്കന്‍ pox അവാര്‍ഡ്‌ ഏതായാലും പുതുമയുള്ളതായി.

പാർവ്വതി പറഞ്ഞു...

ചിക്കന്‍ പോക്സ് പിടിച്ചിട്ടുണ്ടോ ...വെറുതെയല്ല മുഖം ഇങ്ങനെ

Pottichiri Paramu പറഞ്ഞു...

ഒരിക്കല്‍ കിട്ടിയവര്‍ക്ക് ഈ അവാര്‍ഡ് പിന്നെ കിട്ടില്ല എന്നാണു പറയുന്നത്. പക്ഷെ 2 തവണ കിട്ടിയവരും ഉണ്ട്. ഹംസക്കാ..കലക്കി. ഇപ്പൊ ക്ലാസ്സിലെക്കൊന്നും കാണാറില്ലല്ലോ..

ഹംസ പറഞ്ഞു...

@ Sirjan : ബ്ലോഗ് എഴുതി വലിയ ഒരു സംഭവം ആഅവുമ്പോള്‍ ഈ അവാര്‍ഡ് തന്നെ വേണോ? ചുമ്മാ ആശിക്കല്ലെ …. :) അഭിപ്രായത്തിനു നന്ദി

@ ManzoorAluvila : നന്ദി

@ nunachi sundari : നന്ദി

@ mayflowers : ഹ ഹ ഹ.. ആ കഥയും എവിടയോ കേട്ടതായി ഓര്‍ക്കുന്നു . ആദ്യ വരവിനും അഭിപ്രായത്തിനും നന്ദി.

@ പാര്‍വ്വതി : ആരുടെ കാര്യമാ പറയുന്നത് ? ആദ്യവരവിനും അഭിപ്രായത്തിനും നന്ദി

@ Pottichiri Paramu : ആ ഹാ ഇതു ഒരിക്കല്‍ കിട്ടിയവര്‍ക്ക് പിന്നെയും കിട്ടുമോ? പിന്നെ ക്ലാസില്‍ ഇന്നു വന്നിരുന്നു ഞാന്‍. വന്നില്ലങ്കിലും എന്‍റെ അറ്റന്‍റന്‍സ് എല്ലാം കൃത്യമായി ചേര്‍ത്തേക്കണെ. നന്ദി

ഹംസ പറഞ്ഞു...

@ pournami :അതെ പലരൂപത്തിലാ അവാര്‍ഡുകള്‍ വരിക. അവാര്‍ഡ് കിട്ടാതിരിക്കാന്‍ പ്രാര്‍ത്ഥിക്കാം നന്ദി

ഗോപീകൃഷ്ണ൯.വി.ജി പറഞ്ഞു...

അവാര്‍ഡ്വ് വരുന്ന ഒരു വഴിയേ....നന്നായി.

കുഞ്ഞൂസ് (Kunjuss) പറഞ്ഞു...

ഈ സ്പെഷ്യല്‍ അവാര്‍ഡ്‌ കിട്ടാഞ്ഞിട്ടു മോഹന്‍ലാല്‍ ബോധംകെട്ടു വീണില്ലെങ്കിലും അസിന്റെ വെല്ലുവിളിയില്‍ ബോധംകെട്ടു കാണും! നല്ല അവതരണം ഹംസ....

khader patteppadam പറഞ്ഞു...

വസൂരി നാടുകടന്നു. അല്ലെങ്കില് ‍സാറന്‍മാര്‍ക്കൊക്കെ അങ്ങനെയും ഒരവാര്‍ഡ്‌ ഏര്‍പ്പാടക്കാമായിരുന്നു.

mukthaRionism പറഞ്ഞു...

പഹായാ..
സെഞ്ച്വറിയടിച്ചല്ലോ...

അസൂയ..
പെരുത്ത് അസൂയ...

ന്നാ 100 തെകക്കാന്‍ ഞമ്മടെ ബക ഒരു ഒന്നൊന്നര കമന്റ് കൂടി..

അര്‍മാദിച്ചോ...

അനക്കും ഞമ്മളൊരു അവാര്‍ഡ് തരാക്കിത്തരാം..

ചിക്കന്‍പോക്സല്ല,
നല്ല ഒന്നാന്തരമൊരു h1n1 അവാര്‍ഡ്..
പോരെ..

ഹംക്കെ,
തൃപ്പതിയായില്ലെ..

ഹായ് കൂയ് പൂയ്.....
പ്രര്‍ ര്‍ ര്‍ ര്‍ ര്‍ ര്‍ ര്‍ !!!

Nizam പറഞ്ഞു...

Century adichallow mashe... adutha kathakku/kavithakku/narmam/anubhavam samayam aayi....

Onnu postu cheythu kittiyal mathiyayirunnu vaayikkan...

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

കൊള്ളാം നല്ല ഹാസ്യം .പാവം പയ്യന്‍
ഞാനും അവന്‍റെ കൂടെ യുണ്ട് .മോഹന്‍ലാല്‍
ഫാന്‍ ആയി .

ഹംസ പറഞ്ഞു...

@ ഗോപീകൃഷ്ണ൯.വി.ജി :
@ കുഞ്ഞൂസ് (Kunjuss) :
@ khader patteppadam :
വായനക്കും അഭിപ്രായത്തിനും നന്ദി
@ »¦മുഖ്‌താര്‍¦udarampoyil¦« അങ്ങനെ നീ അതങ്ങട്ട് തികച്ചു അല്ലെ ,,, ഹോ ,, എന്നെ സമ്മതിക്കണം . ഏതായാലും വീണ്ടും വന്നതിനും സെഞ്ച്വറിയടിപ്പിച്ചതിനും നന്ദി. പിന്നെ ആ അവാര്‍ഡ് എനിക്ക് വേണ്ടാട്ടൊ.. ആളെ ചുമ്മാ പേടിപ്പിക്കല്ലെ മുക്താറെ.
@ Nizam : കൂടുതല്‍ കാത്തിരിക്കണ്ടാ ഇതാ അടുത്ത കഥയെത്തി.
@ കുസുമം ആര്‍ പുന്നപ്ര :ആഹാ നിങ്ങളും ലാലേട്ടന്‍റെ ഫാനാണോ? നന്ദി

ബഷീർ പറഞ്ഞു...

ഞാൻ വിശ്വസിച്ചു :)

ഹംസയും അസിയും കൂട്ടുകാരായിരുന്നു എന്നത്. എന്തൊരു ചേർച്ച !

ബഷീർ പറഞ്ഞു...

@പാർവ്വതി,

ഹംസയുടെ മുഖത്തിനെന്താ കുഴപ്പം ?
ഹംസ സാഹിബേ,
അതിന്റെ കഥ കൂടി എഴുതി ആ സംശയം അങ്ങ് തീർത്തേക്ക് :)

sreee പറഞ്ഞു...

അപ്പോൾ ഇങ്ങനെയുള്ള നിഷ്കളങ്കരോടൊപ്പമാണു താമസം.പാവം അസി . ഇപ്പൊഴും ഇങ്ങ്നെ തന്നെ ? എന്തായാലും ഇന്നുമുതൽ ഞാനും മോഹൻലാൽ ഫാൻ.

അജ്ഞാതന്‍ പറഞ്ഞു...

ഈ പോസ്റ്റിലേക്കെത്തിപ്പെടാനുള്ള കാരണമേ റൂമിലൊരാള്‍ക്ക് ഈ അവാര്‍ഡ് കിട്ടിയതു കൊണ്ടാ..അതിനുള്ള പ്രതിരോധമെന്തെന്നു ഗൂഗീള്‍ ചെയ്ത് ഈ ബ്ലോഗിലെത്തി..ടെന്‍ഷന്‍ മാറി ഒന്നു ചിരിച്ചു...താങ്ക്സ്...