2011, ജനുവരി 7, വെള്ളിയാഴ്‌ച

കുടുംബ സ്നേഹി

സമയത്തുള്ള മൊബൈല്‍ റിങ്ങ്ടോണ്‍ അയാളെ വല്ലാതെ അലോസരപ്പെടുത്തി. ഒലിച്ചിറങ്ങിയ വിയര്‍പ്പ് കണങ്ങള്‍ മുഖത്ത് നിന്നും തുടച്ച്കൊണ്ടയാള്‍ ഫോണ്‍ എടുത്ത് ദേഷ്യത്തോടെ എന്തോ പറഞ്ഞ് മൊബൈല്‍ ബെഡിന്‍റെ സൈഡിലേക്കെറിഞ്ഞു.!

തെന്നിമാറിപ്പോയ പുതപ്പ് മുകളിലേക്ക് വലിച്ച് കയറ്റി അയാളുടെ വിരിഞ്ഞ മാറില്‍ മുഖം ചാര്‍ത്തി അവള്‍ ചോദിച്ചു….

“ആരാ.?”

“വീട്ടീന്ന് ഭാര്യായാ”

“എന്താ..?”

“മോന് സുഖമില്ലെന്ന് ഡോകടറെ കാണിക്കാന്‍”

“എന്നിട്ട്..?”

‘ഹോ..എന്‍റെ കയ്യില്‍ കാശില്ലെന്നേ”

ആശ്ചര്യത്തോടെയും അതിലേറെ സംശയത്തോടെയും അയാളില്‍ നിന്നും അല്‍പ്പം മാറിക്കിടന്നവള്‍ ചോദിച്ചു…

“അപ്പോള്‍…?”

പുഞ്ചിരിയോടെ അവളിലേക്ക് കൂടുതല്‍ ചേര്‍ന്ന് കിടന്ന് കൊണ്ടയാള്‍ പറഞ്ഞു..

“പേടിക്കേണ്ട നിനക്കുള്ള നെക്ലസ് ഞാന്‍ വാങ്ങിച്ചിട്ടുണ്ട്..”

171 അഭിപ്രായ(ങ്ങള്‍):

K@nn(())raan*خلي ولي പറഞ്ഞു...

കൊള്ളാലോ ഹംസൂ!
ഇത്തവണ നെക്ലസും കൊണ്ടാ വരവ്. അല്ലെ!

(പേടിക്കേണ്ട. നിങ്ങള്‍ക്കുള്ള തേങ്ങ ഞാന്‍ കരുതിയിടുണ്ട്.)

റശീദ് പുന്നശ്ശേരി പറഞ്ഞു...

തേങ്ങ കിട്ടാനില്ല
തല്‍ക്കാലം നാട കട്ടിംഗ
എന്റെ വക

ഗോള്ളാമല്ലോ ഗഥ
കണ്ണൂരാന്‍ ഇവിടെ കുത്തിയിരിപ്പായിരുന്നോ

പട്ടേപ്പാടം റാംജി പറഞ്ഞു...

ഓരോ മനുഷ്യന്റെയും അത്യാവശ്യത്തിന് മുന്‍ഗണന!
കലികാലം...അല്ലാതെന്ത് പറയാന്‍?

Unknown പറഞ്ഞു...

ഹംസക്ക ...
കണ്ണൂരാന്‍ തന്നെ തേങ്ങ ഉടച്ച സ്ഥിതിക്ക് ഇനി ഒരു ചിരട്ട യെങ്കിലും പൊട്ടിക്കട്ടെ.......
എന്താ പറയുക ? വളരെ നന്നായിട്ടുണ്ട്.
കുടുംബ ബന്ധങ്ങളുടെ പവിത്രത എന്നോ നഷ്ടപ്പെട്ടു തുടങ്ങി .
ഭാര്യ ഭര്‍ത്താവിനെ വഞ്ചിക്കുന്നു...
ഭര്‍ത്താവു ഭാര്യയെ വഞ്ചിക്കുന്നു...

സാബിബാവ പറഞ്ഞു...

കഥ നന്നായി
വിഷയം വലുതാണ്‌
പക്ഷേ വായിച്ചു കഴിഞ്ഞപ്പോള്‍ ഭയന്നു.
ആരിലും ഇങ്ങനേ സംഭവിക്കാതിരിക്കട്ടെ

അലി പറഞ്ഞു...

കുടുംബസ്നേഹിക്ക് കൂട്ട് നെക്ലേസ് മോഹി!

കഥ നന്നായി ഹംസക്കാ...
ആശംസകൾ!

Naseef U Areacode പറഞ്ഞു...

ചെറിയ കഥയിലൂടെ പല സത്യങ്ങളും ....
എത്രയോ വരുമാനമുണ്ടായിട്ടും ആവശ്യത്തിനു പണമില്ലാത്ത അവസ്ഥ .. കുടുംബ ബന്ധ്ങ്ങളുടെ ആഴം മനസ്സിലാക്കാത്തവര്‍....

നല്ല കഥ് ഭായ്..ആശംസകള്‍

kARNOr(കാര്‍ന്നോര്) പറഞ്ഞു...

കലികാലം...കഥ നന്നായി ഹംസ

ചാണ്ടിച്ചൻ പറഞ്ഞു...

ദൈവത്തിനുള്ളത് കൊടുത്തില്ലെങ്കിലും, സീസറിനുള്ളത് തീര്‍ച്ചയായും കൊടുക്കണം...

Unknown പറഞ്ഞു...

പേടിക്കേണ്ട നെക്ലസ് ഉണ്ട്!

HAINA പറഞ്ഞു...

:)

Noushad Koodaranhi പറഞ്ഞു...

സാബി ബാവ പറഞ്ഞത് പോലെ ഭയപ്പെടുത്തുന്ന കഥ...ഞാനിന്നു ഒന്ന് കൂടി ചിന്തിക്കട്ടെ ...

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ഇതിനാണ് ഞാൻ പറയാറ്...
ചിന്നവീടീനാ പ്രാധാന്യം..പ്രധാനമെന്ന്..!

ഞാന്‍ റോബിന്‍..(ആകാശപ്പറവകള്‍) പറഞ്ഞു...

കഥ നന്നായിരിക്കുന്നു...ഒരു കഥയെങ്കിലും യഥാര്ത്ഥ ജീവിതത്തില്‍ പല ആണുങ്ങളും ഇങ്ങനെതന്നെയാണ്...
എല്ലാവര്ക്കും നന്മയുണ്ടാകട്ടെ...എന്ന് പ്രാര്‍ത്ഥിക്കുന്നു ..

ente lokam പറഞ്ഞു...

കാര്യങ്ങള്‍ ഇങ്ങനൊക്കെ പറയുന്നതാ എളുപ്പം .
കൂടുതല്‍ വായിക്കണ്ട .ബാകി ഊഹിക്കാമല്ലോ
..അല്ലെങ്കില്‍ ചിന്തിച്ചു അങ്ങ് ഇരിക്കാം ...മിനികഥ
തന്നെ ഇപ്പൊ കഥയിലെ കാര്യം ..കൊള്ളാം ..
അഭിനന്ദനങ്ങള്‍ ഹംസ.

ente lokam പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
A പറഞ്ഞു...

mmm...
ചെറിയ വാക്കുകള്‍കൊണ്ട് ഒരു പാട് പറഞ്ഞു.
male, female psychology ഒന്നിച്ചു പറഞ്ഞു കളഞ്ഞു.
അല്ല, human psychology തന്നെ വരച്ചിട്ടു.
അതും നാല് വരികളില്‍. excellent.

Sidheek Thozhiyoor പറഞ്ഞു...

ഇങ്ങിനെ ശിഥിലമാകുന്ന കുടുംബങ്ങള്‍ എത്രയെത്ര..കൊച്ചു വരികളില്‍ വലിയൊരു സത്യം...ഹംസക്കാ നന്നായി .

നാമൂസ് പറഞ്ഞു...

തന്‍റെ എല്ലാം ഓഹരിക്കപ്പെടുന്ന ഒരു
കൂട്ടുകച്ചവടം തന്നെയാണ് ദാമ്പത്യം. നന്മയുടെ സ്നേഹത്തിന്‍റെ സത്യത്തിന്‍റെ
ത്യാഗത്തിന്‍റെ അര്‍പ്പണത്തിന്‍റെ എല്ലാം നിക്ഷേപം തുല്യമാവുകയും അതിന്‍റെ
ലാഭ_നഷ്ട കണക്കുകളില്‍ തുല്യാവകാശം അനുവദിക്കപ്പെടുകയും അത്
പാലിക്കപ്പെടുകയും ചെയ്യുന്ന ഒരു നീതിയുടെ കച്ചവടം. അത്
കൊണ്ട് തന്നെ അതിന്‍റെ സൂക്ഷ്മതയില്‍ നമ്മള്‍ ഗൌരവ പ്രക്രതം ഉള്ളവര്‍
തന്നെ..! എങ്കില്‍, ഇക്കൂട്ടരെ നാം എന്ത് പേര് ചൊല്ലി വിളിക്കണം...?

കുറഞ്ഞ വരികളില്‍ കൂടുതല്‍ വാര്‍ത്ത..!!!

Elayoden പറഞ്ഞു...

ഹംസക്ക: ചെറു വരികളിലൂടെ വീണ്ടും വലിയ സത്യങ്ങള്‍ വെളിപെടുത്തുന്നു, നന്മയും സദാചാരവുമുള്ള ഒരു ലോകം പിറക്കട്ടെ...നെക്ലൈസുകളെ നിങ്ങള്ക്ക് വിട...

വഴിപോക്കന്‍ | YK പറഞ്ഞു...

ഹംസാക്കാ ചെറുകഥ ചിന്തിപ്പിച്ചു...
എന്നാലും നമ്മള്‍ ആണങ്ങളുടെ മാനേജ്മെന്റ് സ്കില്‍ അപാരം തന്നെ അല്ലെ :)

faisu madeena പറഞ്ഞു...

നമ്മള്‍ക്ക് ഈ നെക്ലേസ് വാങ്ങിയും കൊടുത്തും ഒന്നും പരിചയമില്ലേ......!!

എന്നാലും കഥ ഒരു ഒന്നൊന്നര ആണ് കേട്ടോ...കുറച്ചു വരികളില്‍ ഒരു പാട് സത്യങ്ങള്‍ പറഞ്ഞു ....

കുഞ്ഞൂസ് (Kunjuss) പറഞ്ഞു...

മിനിക്കഥയിലൂടെ ഒരു "കുടുംബസ്നേഹി"യെ കാണിച്ചു തന്നല്ലോ ഭായ്...
വിശ്വസ്തത, ആത്മാര്‍ഥത, സ്നേഹം തുടങ്ങിയവയൊക്കെ വെറും നാട്യം മാത്രമാകുന്ന ഇന്നിന്റെ നേര്‍ചിത്രമാകുന്നു ഈ മിനിക്കഥ. ഒരു സാമൂഹ്യ വിപത്തിന് നേരെ പിടിച്ച കണ്ണാടി!

ശ്രീനാഥന്‍ പറഞ്ഞു...

വഴിപോക്കൻ പറഞ്ഞപോലെ മാനേജ്മെന്റെ സ്ക്കിൽ നന്നായിട്ടുണ്ട്, ഇതൊക്കെ എങ്ങെനെ ഇത്ര കൃത്യമായിട്ടറിയാം?

Manju Manoj പറഞ്ഞു...

കൊള്ളാം....ഇങ്ങനെയും ആളുകള്‍ ഉണ്ടാകാം അല്ലെ....നല്ല കഥ ഹംസ

Vayady പറഞ്ഞു...

ഇങ്ങിനെയുള്ളവര്‍ കല്യാണം കഴിക്കാതിരിക്കുന്നതാണ്‌ ഏറ്റവും നല്ലത്.

കഥയില്‍ അല്‍‌പം കാര്യം! കൊള്ളാം ഹംസേ.

Sabu Hariharan പറഞ്ഞു...

നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ!

Echmukutty പറഞ്ഞു...

എഴുത്ത് തെളിഞ്ഞു വരികയാണല്ലോ.

നല്ല നിരീക്ഷണമാണ് നടത്തിയത്.ജനത്തിരക്കുള്ള ദാമ്പത്യങ്ങളിൽ ഇങ്ങനെയുണ്ടാവും.

അഭിനന്ദനങ്ങൾ.

വര്‍ഷിണി* വിനോദിനി പറഞ്ഞു...

ചെയ്യേണ്ടതു ചെയ്യാതിരിയ്ക്കുകയും ചെയ്യരുതാത്തത് ചെയ്യുകയും ചെയ്യുന്ന ഈ കുടുംബസ്നേഹി ആര്‍ക്കും ഒരു മാതൃകയാവാതിരിയ്കട്ടെ എന്ന് പ്രാര്‍ത്ഥിയ്ക്കുന്നൂ....

ചെമ്മരന്‍ പറഞ്ഞു...

ഇക്ക കഥയുടെ ആഖ്യാനരീതി ഇഷ്ടമായി.

വിഷയവും ഇഷ്ടമായി ട്ടോ

ആശംസകള്‍

http://www.chemmaran.blogspot.com/

റാണിപ്രിയ പറഞ്ഞു...

കൂട്ടുകാരാ ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍ പേടി അല്ല മറിച്ച് ആ കഥാപാത്രത്തോട് ഒരുതരം അവജ്ഞ ആണ് തോന്നിയത്... ചതിയും വഞ്ചനയും കൂടപ്പിറപ്പ് ആയിട്ടുള്ള ഇക്കൂട്ടര്‍ ഒരിക്കലും മാപ്പ് അര്‍ഹിക്കുന്നില്ല.....

പറയാന്‍ ഏറെ ഉണ്ട് പക്ഷെ ഇപ്പോള്‍ പറയുന്നില്ല...
എന്തായാലും പോസ്റ്റ്‌ കലക്കി....
--ദേവൂട്ടി

Jishad Cronic പറഞ്ഞു...

കണ്ണൂരാന്‍ ഉടച്ച തെങ്ങപൂള് എടുക്കാന്‍ വന്നതാ... ഞാന്‍ ഒന്നും കണ്ടില്ല... അല്ല ആരാ ആ‍ ഫോട്ടോയില്‍ ഉള്ളത്.

റിയാസ് (മിഴിനീര്‍ത്തുള്ളി) പറഞ്ഞു...

ഇങ്ങളാളു കൊള്ളാലോ...?
ചെറിയ വരികളില്‍ വലിയ കാര്യങ്ങളൊക്കെ പറഞ്ഞു തുടങ്ങിയല്ലോ...?
എനിക്കിഷ്ട്ടായില്ല....
എന്നു പറയണമെന്നുണ്ട്...
പക്ഷെ അങ്ങിനെ പറഞ്ഞാ
അതു നുണയായി പോകില്ലേ....?
അത് കൊണ്ട് ഒന്നും മിണ്ടാതെ പോകുന്നു

Nizam പറഞ്ഞു...

Dear Hamzakka...

Katha Poraaaaaaaa..........

jayanEvoor പറഞ്ഞു...

ആണായാലും പെണ്ണായാലും, അങ്ങോട്ടും ഇങ്ങോട്ടും വഞ്ചന പാടില്ല.

കുടുംബം എന്ന സങ്കല്പത്തിന്റെ കടയ്ക്കൽ കത്തി വയ്ക്കുന്ന സംഭവങ്ങളാണ് ദിവസവും പത്രങ്ങളിൽ വായിക്കുന്നത്.

വഞ്ചന പുരുഷ്ന്മാരുടെ മാത്രം കുത്തകയല്ലെന്ന് സ്ത്രീകളും മനസ്സിലാക്കിത്തുടങ്ങി!

അതുകൊണ്ട് ഈ കഥയിൽ അസ്വാഭാവികത തീരെ ഇല്ല.

കാലം വളരെ ബെഡക്കാണ്!

keraladasanunni പറഞ്ഞു...

ചുരുങ്ങിയ വാക്കുകളില്‍ നല്ലൊരു കഥ പറഞ്ഞു.

Jazmikkutty പറഞ്ഞു...

മിനിക്കഥ ആണെങ്കിലും വലിയ ഒരു വിഷയം ആണല്ലോ ഹംസ ഇപ്പ്രാവശ്യം...നന്നായി അവതരിപ്പിച്ചു.

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

തുറന്നു പറയട്ടെ ഹംസക്ക .. എനിക്കീ കഥ ഇഷ്ടപ്പെട്ടില്ല.
കാരണം എന്നോ പറഞ്ഞുവെച്ചൊരു കഥ പോലെ തോന്നുന്നു.
പുതിയതായി ഒന്നും കഥയില്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല.
എന്റെ വിയോജിപ്പ് വിഷയത്തിലെ പഴമയോടാണ്. മികച്ച കഥകളും കുറിപ്പുകളും എഴുതിയിട്ടുള്ള ഹംസക്കയില്‍ നിന്നും പ്രതീക്ഷിക്കുന്നത് കിട്ടാത്തതിലുള്ള പ്രതിഷേധം തുറന്നു പറയുന്നു എന്ന് മാത്രം. അതിനുള്ള സ്വാതന്ത്ര്യം നമ്മള്‍ തമ്മിലുണ്ട് എന്ന് വിശ്വസിക്കുന്നു.
ആശംസകളോടെ

ശ്രീ പറഞ്ഞു...

റാംജി മാഷ് പറഞ്ഞതു പോലെ അവരവരുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന... അല്ലേ?

കഥ കൊള്ളാം ഇക്കാ

sreee പറഞ്ഞു...

പാവം ഭാര്യ ... ഭർത്താവിന്റെ വഞ്ചനയെ കുറിച്ചറിയാതെ സുഖമില്ലാത്ത കുഞ്ഞിനെയും കൊണ്ട്. ചതിയുടെയും വഞ്ചനയുടെയും ഈ ലോകത്തിൽ ഇതൊന്നും വലിയ കാര്യങ്ങൾ ആവില്ലായിരിക്കും.പക്ഷെ ചെറിയ വാക്കുകളിലൂടെ ഈ കഥ ഒരു വലിയ കഥയായി തന്നെ പറഞ്ഞു.

വരയും വരിയും : സിബു നൂറനാട് പറഞ്ഞു...

"ഹമ്പട പുളുസ്സൂ...."

നല്ല കഥയാണല്ലോ ഇക്ക.

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

കൊള്ളാം ഹംസ..നല്ലൊരു സന്ദേശവും അടങ്ങിയിട്ടുണ്ട്..ഇങ്ങനെയുള്ളവരും ഇല്ലാതില്ല.

lekshmi. lachu പറഞ്ഞു...

ഈ പുരുഷനെ കുറ്റപെടുതാണോ,അതോ സ്ത്രീയെ പഴിച്ചരാണോ..?
ഒരു സ്ത്രീയുടെ ശത്രു മറ്റഒരു സ്ത്രീ ,അത് പോലെ തിരിച്ചും ,ഒരു പുരുഷന്റെ
ശത്രു മറ്റൊരു പുരുഷന്‍..
--

sulekha പറഞ്ഞു...

അപ്പം ഒരു നെക്ക്ല്സിന്റെ ചെലവേ ഉള്ളു അല്ലേ?

Naushu പറഞ്ഞു...

വലിയ മിനിക്കഥ കൊള്ളാം.... ഇഷ്ട്ടായി...

അജ്ഞാതന്‍ പറഞ്ഞു...

കഥയുടെ പേരു കണ്ടപ്പോ ഞാൻ കരുതി ഹംസക്കാന്റെ മറ്റുകഥകളെ പോലെ നല്ലൊരു ഗുണപാഠമുള്ളതോ അനുഭവത്തിന്റെ വിയർപ്പുകണങ്ങൾ ഉറ്റിവീണതോ ആയ പോസ്റ്റ് ആകുമെന്ന് .. ഇവിടെയെത്തിയപ്പോൾ... നിരാശയായി...കേട്ടു പഴകിയ ഒരു വിഷയം (കേട്ടുപഴകിയതാണെങ്കിലും ആളുകൾ ഇങ്ങനെയൊക്കെ തന്നെയാണല്ലെ...)ആശംസകൾ..

ഒഴാക്കന്‍. പറഞ്ഞു...

അപ്പൊ അതാണ്‌ ഈ അടുത്ത് നെക്ലസ് വില കുത്തനെ കൂടിയത്. ഉം ... നടക്കട്ടെ നടക്കട്ടെ!

ചെറിയ ഒരു കഥയിലൂടെ വലിയ ഒരു സത്യം ആണ് കേട്ടോ തുറന്നു കാട്ടിയിരിക്കുന്നത്, അതിനു എന്റെ എല്ലാ ആശംസകളും

greetings പറഞ്ഞു...

വളരെ നന്നായിട്ടുണ്ട്.

രമേശ്‌ അരൂര്‍ പറഞ്ഞു...

ആഹാ അങ്ങനെ വരട്ടെ ...അപ്പോള്‍
ജിദ്ദയില്‍ ഇതൊക്കെയാണ് പണി അല്ലെ ?
ശരി ശരി നടക്കട്ടെ

Ismail Chemmad പറഞ്ഞു...

ഒരു ചെറിയ കഥയിലൂടെ വലിയൊരു ചിന്ത യുടെ മെസ്സേജ്
ആശംസകള്‍

എന്‍.പി മുനീര്‍ പറഞ്ഞു...

മിനിക്കഥ കൊണ്ടു ഞെട്ടിച്ചു പോകേണ്ട കാര്യമല്ല...ഒരു കഥയെഴുത്ത് എന്ന രീതിയില്‍
പുതുമയില്ലെന്ന് പലര്‍ക്കും തോന്നുമെങ്കിലും ‘യാദാര്‍ത്ഥ്യത്തിന്റെ ലോകത്ത് ‘കണ്ടും കേട്ടും
ഇരിക്കുന്നവര്‍ക്കു പ്രസക്തിയുള്ള വിഷയം തന്നെ..പിന്നെ ഇങ്ങനെ തുറന്നെഴുതണോന്നു ചോദിച്ചാല്‍ ഇതു പോലെയുള്ള നീചമായ പ്രവര്‍ത്തികള്‍ അതു പോലെ പുറം ലോകം അറിയട്ടെ
അല്ലേ ഹംസക്കാ..നന്നായി മിനിക്കഥ..കുറഞ്ഞ വരികളില്‍ ദൃഢതയോടെ കാര്യം പറഞ്ഞു.

Akbar പറഞ്ഞു...

കുടുംബം നോക്കാതെ സ്വന്തം സുഖം തേടി അപഥ സഞ്ചാരം നടത്തുന്ന "ഉഭയ(കക്ഷി-സമ്മതമുണ്ടെങ്കില്‍ പ്രോത്സാഹിപ്പിക്കണം എന്നാണു പുതിയ തിയറി) ജീവികളെ" കൊച്ചു മിനിക്കഥയിലൂടെ ശരിക്കും പരിഹസിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍.

Unknown പറഞ്ഞു...

വായിക്കാന്‍ സുഖമുള്ളതാണ് ഹംസയുടെ രചനകള്‍.

വിഷയത്തിന്റെ വലിയ പുതുമയില്ലെങ്കിലും എങ്കിലും മികച്ച അവതരണം തന്നെയാണ് ഇതും.

ഹംസ പറഞ്ഞു...

@ കണ്ണൂരാന്‍..

കരുതിയ തേങ്ങ പൊതിച്ചതാണോ? അതോ അതിനു ഞാന്‍ ഇനി ആളെ കൂലിക്ക് വിളിക്കണൊ ? നന്ദി

@ റഷീദ് :

ഒരാള്‍ തേങ്ങ മറ്റയാള്‍ നാട…. ഇത് എന്തിനുള്ള പുറപ്പാടാ? …. ഹിഹി… നന്ദി

@ റാംജിസാര്‍ :

അതെ കലികാലം … എല്ലാം നമുക്ക് കാലത്തിന്‍റെ മോശമായി കാലത്തില്‍ കുറ്റം ചാര്‍ത്താം .. നന്ദി

@ മിസിരിയനിസാര്‍

തേങ്ങയായാലും ചിരട്ടയായാലും നിങ്ങളൊക്കെ വന്നു എന്നറിഞ്ഞാല്‍ തന്നെ സന്തോഷമാ….. നന്ദി

@ സാബിബാവ

സാബി പേടിക്കണ്ട ബാവക്ക പച്ച പാവമാ എനിക്കറിയാലോ അദ്ദേഹത്തെ.. ഹിഹി നന്ദി

@ അലി : അഭിപ്രായത്തിനു നന്ദി

@ നസീഫ് : വായനക്കും അഭിപ്രായത്തിനും നന്ദി

@ കാര്‍ന്നോര്‍ : കലികാലം തന്നെ നന്ദി

@ ചാണ്ടിക്കുഞ്ഞ്: സീസറിനുള്ളത് മുടങ്ങാതെ കൊടുക്കണേ.. നന്ദി

@ ജുവരിയ സലാം: അതെ നെക്ലസ് ഉണ്ട് നന്ദി

@ ഹൈന: പുഞ്ചിരിക്ക് നന്ദി

@ നൌഷാദ് : താങ്കള്‍ എന്തിനാ ഭയക്കുന്നത് നെക്ലസ് വാങ്ങാതിരുന്നാല്‍ മതി .. ഹിഹി.. നന്ദി

ഹംസ പറഞ്ഞു...

@ മുരളിയേട്ടാ…..

ഹി ഹി.. തന്നെ തന്നെ… അത് തന്നെ പ്രാധാന്യം….. ഹിഹി .. നന്ദി..

@ റോബിന്‍ :

ആദ്യമായെന്ന് തോന്നുന്നു ഈ വഴി … വരവിനും വായനക്കും അഭിപ്രായത്തിനും നന്ദി

@ എന്‍റെ ലോകം:

അതെ കുറഞ്ഞ സമയം ബാക്കി വായനക്കാര്‍ ഊഹിച്ചു കൊള്ളും … അഭിനന്ദനങ്ങള്‍ക്ക് നന്ദി

@ സലാം ; നല്ല വാക്കുകള്‍ക്ക് നന്ദി കൂട്ടുകാരാ

@ സിദ്ധീക്ക : വായനക്കും അഭിപ്രായത്തിനും നന്ദി

@ നാമൂസ് : നല്ല വാക്കുകള്‍ക്ക് നന്ദി

@ എളയോടന്‍: നന്മയും സദാചാരവുള്ള ഒരു ലോകത്തിനായി നമുക്ക് നെക്ലസ് വാങ്ങാതിരിക്കാം അല്ലെ…. നന്ദി

@ വഴിപോക്കന്‍ …. ചിന്തയില്‍ ഇരിക്കട്ടെ.. ഹിഹി.. നന്ദി

@ ഫൈസു :

പരിചയമില്ലാ എങ്കില്‍ ഇനി പരിചയിക്കണ്ട.. നെക്ലസ് വാങ്ങിക്കല്‍ അത്ര നല്ല കാര്യം ഒന്നുമല്ല .. നന്ദി

@ കുഞ്ഞൂസ് : നല്ല വാക്കുകള്‍ക്ക് നന്ദി സഹോദരീ..

@ ശ്രീനാഥന്‍:

അത് ശരി… ഇതൊക്കെ ആര്‍ക്കാ അറിയാത്തെ…. നന്ദി

@ മഞ്ജു മനോജ് : നല്ല വാക്കുകള്‍ക്ക് നന്ദി

@ വായാടി : എന്‍റെ തത്തമ്മേ കല്യണം കഴിച്ചാലല്ലേ ഇങ്ങനെ ചെയ്യാന്‍ പറ്റൂ……. നന്ദി കൂട്ടുകാരീ

@ സാബു എം. എച്ച്. : അഭിനന്ദനങ്ങള്‍ക്ക് നന്ദി

@ എച്ചുമ്മുക്കുട്ടി: നല്ല വാക്കുകള്‍ക്കും അഭിനനത്തിനും ഒത്തിരി നന്ദി

ഹംസ പറഞ്ഞു...

@ വര്‍ഷിണി : അങ്ങനെ മാതൃക ആവാതിരിക്കട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം … നന്ദി

@ ചെമ്മരന്‍ : നന്ദി അനിയാ..

@ റാണിപ്രിയ:

അല്ലങ്കില്‍ കഥ വായിച്ചു എന്തിനാ പേടിക്കുന്നത് ഇത്തരം കഥാപാത്രങ്ങളെ അവജ്ഞയോടെ തന്നെ കാണാവൂ കഥാപാത്രങ്ങളെ മാത്രം കഥാകാരനെ അല്ലെ…. ഹിഹി നന്ദി

@ ജിഷാദ് : ഒന്നും പറയണ്ട തേങ്ങപൂള്‍ കിട്ടിയില്ലെ എന്നാല്‍ ഓടിക്കോ…. ഫോട്ടോയില്‍ ഏതോ ജിഷാദ് എന്നങ്ങാനും പേരുള്ള ആരോ ആണെന്ന് തോന്നുന്നു.. ഹിഹി.. നന്ദി

@ റിയാസ് : വേണ്ട പറയണ്ട മിണ്ടാതെ പൊയ്ക്കോളൂ.. ….. നന്ദി

@ നിസാം :

ശരി നിസാം …. സ്വീകരിച്ചു .. നന്ദി

@ ജയന്‍എവൂര്‍: അതെ കാലം ബെഡക്കാണു … നന്ദി ഡോകടറേ…

@keraladasanunni : നല്ല വാക്കുകള്‍ക്ക് നന്ദി

@ ജാസ്മിക്കുട്ടി : .. “ഇപ്രാവശ്യം” നന്നായി അവതരിപ്പിച്ചു അപ്പോള്‍ മുന്‍പൊക്കെ…..? ഹിഹിഹി … നല്ല വാക്കുകള്‍ക്ക് നന്ദി

@ ചെറുവാടീ.. :

ഇങ്ങനെ തുറന്ന് പറയെട മുത്തെ…

എന്നില്‍ നിങ്ങള്‍ അര്‍പ്പിക്കുന്ന പ്രതീക്ഷ എന്‍റെ കഴിവിനനുസരിച്ച് ഞാന്‍ നിറവേറ്റാന്‍ ശ്രമിക്കാറുണ്ട്..

ഈ കഥ എന്നല്ല എന്‍റെ ഒരു കഥയും നന്നല്ല എന്ന പൂര്‍ണ്ണ വിശ്വാസവും ഉള്ള ഒരാളാണ് ഞാന്‍ .. നിങ്ങളുടെ ഈ സ്നേഹവും സത്യസന്ധമായ വാക്കുകളും തന്നെയാണ് എന്നെ കൊണ്ട് വീണ്ടും വീണ്ടും ഈ കടുംകൈ ചെയ്യിക്കുന്നത് …

നമ്മള്‍ തമ്മില്‍ ഒരു ഫോര്‍മാലിറ്റിയുടെയും ആവശ്യമില്ല ( നമ്മള്‍ തമ്മില്‍ എന്നല്ല വായിക്കുന്ന ആര്‍ക്കും ) മനസ്സില്‍ തോന്നുന്നത് തുറന്ന് പറയാം … നന്ദി

ഹംസ പറഞ്ഞു...

@ശ്രീ : നല്ല വാക്കുകള്‍ക്ക് നന്ദി

@ sreee : ( മലയാല ശ്രീ യും ഇംഗ്ലീഷ് sreee യും ഒരുമിച്ചാണല്ലോ വന്നത് )

നല്ല വാക്കുകള്‍ക്ക് നന്ദി

@ സിബു നൂറനാട് : ഹമ്പട പുളുസ്സൂ… ഹിഹി നന്ദി

@ കുസുമം ആര്‍ പുന്നപ്ര : നല്ല വാക്കുകള്‍ക്ക് നന്ദി

@ ലച്ചൂ : രണ്ടാളേയും കുറ്റപ്പെടുത്തേണ്ട രണ്ടും കണക്കാ….. നന്ദി

@ സുലേഖ : അതെ നെക്ലസിന്‍റെ ചിലവേ ഉള്ളൂ ഒന്നു വാങ്ങിക്കുന്നോ ? ഹിഹി നന്ദി

@ നൌഷൂ : അഭിപ്രായത്തിനു നന്ദി

@ ഉമ്മുഅമ്മാര്‍ : >>>കഥയുടെ പേരു കണ്ടപ്പോ ഞാന്‍ കരുതി <<<<… അതാ കുഴപ്പം വെറും പേര് കണ്ട് ഒന്നും മോഹിക്കരുത് . പിന്നെ ഗുണപാഠം ഒന്നും കഥയില്‍ ഇല്ല. അനുഭവം എന്നും സെറിമണി കട്ടിങ്ങ് തന്നെ എഴുതി വായനക്കാരെ ബോറടിപ്പിക്കണ്ട എന്ന് കരുതി ഒന്നു മാറ്റി പിടിച്ചത് അത് ചീറ്റിപ്പോയി. നിരാശപ്പെടുത്തിയതിനു മാപ്പ് ചോദിക്കുന്നു..

നല്ല അഭിപ്രായത്തിനും ആശംസകള്‍ക്കും നന്ദി..

@ ഒഴാക്കന്‍ :

അപ്പോ ഇപ്പോ അടുത്ത് നെക്ലസ് വാങ്ങാന്‍ കയറിയിരുന്നു അല്ലെ ഹിഹി … നന്ദി

ഹംസ പറഞ്ഞു...

@ ഗ്രീറ്റിങ്ങ്സ് : നല്ല വാക്കിനു നന്ദി

@ രമേശ് അരൂര്‍ : ജിദ്ദയില്‍ നെക്ലസ് കിട്ടുമോ .. എനിക്കറിയില്ല .. ഇതൊക്കെ അറിഞ്ഞ് മിണ്ടാതിരിക്കുവാ അല്ലെ ഹിഹി .. നന്ദി

@ ഇമായില്‍ ചെമ്മാട്.

നല്ല വാക്കുകള്‍ക്ക് നന്ദി കൂട്ടുകാരാ…

@ മുനീര്‍ : … നമ്മുടെ സമൂഹത്തില്‍ നടക്കുന്ന ഒരു കാര്യം ഒന്ന് പച്ചയായി കുറിച്ചിടുക എന്ന ഒരു ഉദ്ദേശം മാത്രം ആയിരുന്നു എഴുതുമ്പോള്‍ . വിഷയത്തിലെ പുതുമ നോക്കിയില്ല എന്നത് സത്യം തന്നെയാണ്.

നല്ല ഒരു അഭിപ്രായത്തിനു നന്ദി

@ അക്ബര്‍ : നല്ല വാക്കുകള്‍ക്ക് നന്ദി

@ തെച്ചിക്കോടന്‍ …

നല്ല വാക്കുകള്‍ക്ക് നന്ദി കൂട്ടുകാരാ…

Akbar പറഞ്ഞു...

ഈ വിഷയത്തിന് പുതുമയില്ല എന്നാണു എല്ലാവരും പറയുന്നത്. ശരിയാണ് ഈ വിഷയത്തിന് മനുഷ്യോല്‍പത്തിയോളം പഴക്കമുണ്ട്. മനുഷ്യരില്‍ നടമാടുന്ന വഴിവിട്ട ലൈംഗികതക്ക് പുതിയ മാനങ്ങള്‍ നല്‍കി വരുന്ന ആധുനിക കാലഘട്ടത്തില്‍ കുടുംബ ജീവിതത്തെ അതെങ്ങിനെ പ്രതികൂലമായി ബാധിക്കുന്നു എന്ന് ഏറ്റവും ചുരുങ്ങിയ വരികളിലൂടെ വായനക്കാരിലേക്ക് എത്തിക്കുകയാണ് ഈ മിനി-കഥയിലൂടെ ഹംസ ചെയ്തത്. അത് വേണ്ട അളവില്‍ സാധിച്ചുവെന്നാണ് എനിക്ക് തോന്നുന്നത്. അപഥസഞ്ചാരം മൂലം കുടുംബ ബന്ധങ്ങള്‍ ശിഥിലമാകുന്നതു നിത്യ സംഭവങ്ങളായി മാറുമ്പോള്‍ വിഷയത്തിന് പുതുമ നശിക്കുന്നില്ല. ഒരു ഓര്‍മ്മപ്പെടുത്തല്‍ എപ്പോഴും നല്ലതാണ്.

കൊമ്പന്‍ പറഞ്ഞു...

ഒരു പുനര്‍ ചിന്തക്ക് വരികള്‍ ആക്കം കൂട്ടുന്നു

dreams പറഞ്ഞു...

hihihih enthenthaa maashe puthiya oru shyliyil enthayalum tharekedilatha oru small kadha ....

ManzoorAluvila പറഞ്ഞു...

മിനി കഥയാണെങ്കിലും ഉള്ളടക്കം വലുതാണു..ഹംസ ഭായി..ചിന്ന ചിന്ന ആശയ്..അല്ലെ..

ശ്രീക്കുട്ടന്‍ പറഞ്ഞു...

ഹംസാക്കാ,

ചെറിയ കഥയാണെങ്കിലും തകര്‍പ്പനാണുകേട്ടോ.ഇതുപോലുള്ള കുടുംബസ്നേഹികളാണു ഇന്നിന്റെ ശിഥിലമായ ദാമ്പത്യബന്ധങ്ങളുടെ കാരണക്കാര്‍.

ഓ.ടോ:ഈ കഥയിലെ കുടുംബസ്നേഹിയെ നിരവധിപേര്‍ കുറ്റവിചാരണ ചെയ്തുകണ്ടു.പക്ഷേ ആ കുടുംബസ്നേഹിയെ ചുറ്റിവരിഞ്ഞിരിക്കുന്ന കള്ളിമുള്‍ച്ചെടിയെക്കുറിച്ചാരും പരാമര്‍ശിച്ചുകണ്ടില്ല.മനപ്പൂര്‍വ്വമല്ലെങ്കിലും(?) ഹസാക്കയും കുടുംബസ്നേഹിയെമാത്രം ലക്ഷ്യം വച്ചു.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

"വീട്ടിലെ ഭാര്യ വേപ്പ്. കാട്ടിലെ ഭാര്യ കരിമ്പ്‌" എന്നാ ചൊല്ല്..

(അയാടെ സ്വഭാവം വച്ച് നോക്കുമ്പം ആ നെക്ലേസ് അസ്സല്‍ സ്വര്‍ണ്ണം ആവാന്‍ വഴിയില്ല)
ആശംസകള്‍ ...

Jidhu Jose പറഞ്ഞു...

ഇഷ്ട്ടയിട്ടോ

Hashiq പറഞ്ഞു...

മകന് പല്ല് വേദന...കാമുകിക്ക് നെക്ലേസ് കിട്ടാത്ത വേദന..എന്തും ഉരച്ച് നോക്കി വാങ്ങുന്ന കാലമാ സൂക്ഷിച്ചോ..

മുരളിയേട്ടന്‍ (ബിലാത്തി പട്ടണം) കുറെ നാളായിട്ട് ഈ ചിന്ന വീട് പറഞ്ഞു ആള്‍ക്കാരെ കൊതിപ്പിക്കുകയാണല്ലോ....

ആചാര്യന്‍ പറഞ്ഞു...

നന്നായി ഹംസക്കാ..ഇത്രയും ചെറിയ എഴുത്തില്‍ എത്രയോ വലിയ കാര്യങ്ങള്‍ പറയുന്നു ..അഭിനന്ദനങ്ങള്‍..

റോസാപ്പൂക്കള്‍ പറഞ്ഞു...

നല്ല നായകന്‍, വാക്ക് പാലിക്കുന്നവന്‍..
ഇങ്ങനെയും ആളുകള്‍ ....

mayflowers പറഞ്ഞു...

മുറ്റത്തെ മുല്ലയ്ക്ക് അല്ലെങ്കിലും മണം കുറവാണല്ലോ..
ഇക്കാലത്ത് വളരെ പ്രസക്തിയുണ്ട് ഇക്കഥയ്ക്ക്.

Anil cheleri kumaran പറഞ്ഞു...

ഓനാ ആങ്കുട്ടി..

അനീസ പറഞ്ഞു...

മിനി കഥ വായിച്ചപ്പോള്‍ അസ്വസ്ത്തമായി , ഇങ്ങനെയൊന്നും ആരുടയും ജീവിതത്തില്‍ നടക്കതിരിക്കട്ടെ എന്ന് ആഗ്രഹം ഉണ്ടെങ്കിലും ഇതൊക്കെ നടക്കുനുണ്ടാകും അല്ലേ, എന്‍റെ അയല്‍വാസിയുടെ വീട്ടില്‍ രണ്ടു ദിവസമായി ഒരു പെണ്ണ് താമസിക്കുന്നു , അവരുടെ എട്ടത്യുടെ മകന്റെ കൂടെ ഭര്‍ത്താവിനെയും മകളെയും ഉപേക്ഷിച്ചു ഓടി വന്നവള്‍, അത് ആലോചിച്ചു പോയി, അവരുടെയൊക്കെ കാര്യം ആലോജികുംപോള്‍ പുച്ഛം തോനുന്നു

khader patteppadam പറഞ്ഞു...

ഒരു കൊച്ചു കഥ. പക്ഷെ ഉഷ്ണിക്കുന്നു.

അശ്രഫ് ഉണ്ണീന്‍ പറഞ്ഞു...

"പെണ്ണ് തഞ്ചം കിട്ടിയാല്‍ ചാടും കണ്ടം"
ആ പഴയ പാട്ട് ഓര്മ വന്നു.....
നമ്മിലാര്‍കും ആ ദുര്‍ഗതി വരാതിരിക്കട്ടെ

Manoraj പറഞ്ഞു...

പറയാനുള്ളത് ചാണ്ടികുഞ്ഞ് വെള്ളം ചേര്‍ക്കാതെ പറഞ്ഞു. ഹംസയും മിനികഥകളുടെ ലോകത്തേക്ക് ചേക്കേറി അല്ലേ.. ഹാ.. ഒരു നാള്‍ എന്റെ മാവും പൂക്കും.. ഹയ്യടാ ഹയ്യാ..

കഥ വളരെ നന്നായി. സന്ദേശമുള്ളതുമായി.

മുകിൽ പറഞ്ഞു...

നന്നായി. ചുരുക്കിപ്പറഞ്ഞതു വളരെ നന്നായി.

(saBEen* കാവതിയോടന്‍) പറഞ്ഞു...

വര്‍ത്തമാന കാലഖട്ടത്തില്‍ നമുക്ക് ചുറ്റും നാം അറിയാതെയും അല്ലെങ്കില്‍ ചിലപ്പോള്‍ നാം അറിഞ്ഞും ഇതൊക്കെ നടക്കുന്നുണ്ട് കുടുംബ ബന്ധങ്ങളുടെ പവിത്രതയും ഭദ്രതയും നഷ്ടപ്പെടുത്തുന്ന ഒരു പ്രവര്‍ത്തി . മനുഷ്യന്‍ യഥാര്‍ത്ഥ മനുഷ്യന്‍ ആകാന്‍ ശ്രേമിക്കട്ടെ ഇങ്ങനെയുള്ള പോസ്റ്റുകള്‍ കൊണ്ട് പോസിടീവ് ആയി ചിന്തിക്കാന്‍ അവസരം ഉണ്ടാകട്ടെ ..

sheriffkottarakara പറഞ്ഞു...

കരയുന്നതും പെണ്ണ്; കരയിക്കുന്നതും പെണ്ണ്.ആണിന്റെ കണ്ണില്‍ കാമത്തിന്റെ മാറാലയും.

(റെഫി: ReffY) പറഞ്ഞു...

വിഷയത്തിനു പുതുമ ഇല്ലെങ്കിലും ചതിക്കപ്പെടുന്ന ലോകത്തിന്റെ ദുരന്ത മുഖം ഈ കൊച്ചു കഥയിലുണ്ട്. ഒരു പക്ഷെ നമ്മള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത ഒരു കറുത്ത സത്യം! ഭാവുകങ്ങള്‍.

hafeez പറഞ്ഞു...

വിശ്വാസം അതല്ലേ എല്ലാം :)

Kadalass പറഞ്ഞു...

ഹൊ ഭയങ്കരം!
എന്തൊരു മനുഷ്യന്‍!
ഏതുകുടുംബത്തിനും സംബവിക്കാതിരിക്കട്ടെ!
നന്നായി എഴുതി

ആശംസകള്‍!

MOIDEEN ANGADIMUGAR പറഞ്ഞു...

ഈ ചെറിയ കഥയിലൂടെ വലിയൊരു അദ്ധ്യായമാണു ഹംസ വായനക്കാർക്ക് നൽകിയത്.തീർച്ചയായും താങ്കൾ അഭിനന്ദനമർഹിക്കുന്നു.

കിരണ്‍ പറഞ്ഞു...

നല്ല കുടുംബ സ്നേഹി ല്ലേ ...
ഒരു വല്യ കഥപറഞ്ഞ മിനികഥ..
ആശംസകള്‍ ....

Mohamedkutty മുഹമ്മദുകുട്ടി പറഞ്ഞു...

ഒരു മിനിക്കഥ: അയാള്‍ കഥയെഴുതി,മറ്റുള്ളവര്‍ കമന്റെഴുതി(തേങ്ങയും നാടയും വേറെയും).ഞാന്‍ എല്ലാം വായിച്ചു മുഷിഞ്ഞു!.ഞാനും ഒരു ബ്ലോഗറായിപ്പോയില്ലെ?

chithrangada പറഞ്ഞു...

ഈ വിഷയത്തിന്റെ പുതുമ ,
പ്രാധാന്യം ഒരിക്കലും കുറയില്ല ഹംസാ ,
മിനികഥ നന്നായി !ചെറിയ വാക്കുകളില്
ഒരുപാട് ........

Shabna Sumayya പറഞ്ഞു...

നന്നായിട്ടുണ്ട് ഹംസക്ക... ചെറിയ ഒരു കഥയിലൂടെ വളരെ ഗൌരവമുല്ലൊരു വിഷയം പറഞ്ഞിരിക്കുന്നു.. നന്ദി.

കളിക്കൂട്ടുകാരി പറഞ്ഞു...

ജീവിതം തന്നെയൊരഡ്ജസ്റ്റ്മെന്റല്ലേ കൂട്ടുകാരാ...ഇത്തരക്കാര്‍ ഇതേ നെക്ലസുകൊണ്ടുതന്നെ ഭാര്യയേയും പാട്ടിലാക്കും.ഒരു വെടിക്കു രണ്ടുപക്ഷി!


എന്തായാലും സമൂഹത്തിലെ, പരസ്യമായ രഹസ്യം ചെറിയ വരികളില്‍ പറഞ്ഞതിനു അഭിനന്ദനങ്ങള്‍

MT Manaf പറഞ്ഞു...

തുണിയുടുക്കാത്ത സത്യം
I mean naked truth!

TPShukooR പറഞ്ഞു...

കഥ വളരെ നന്നായിട്ടുണ്ട്. ആണുങ്ങള്‍ മാത്രമല്ല. ചില പെണ്ണുങ്ങളും അങ്ങനെ തന്നെയാണ്. അപലപിക്കാനും കുറ്റം പറയാനും എല്ലാവരും കാണുമെങ്കിലും ഒരു ആത്മ പരിശോധന തന്നെയാണ് ഞാനടക്കം എല്ലാവര്ക്കും ഏറ്റവും നല്ലത്.

thalayambalath പറഞ്ഞു...

'കാശും' 'നെക്ലസും'.... ഹ ഹ ഹ

ഭായി പറഞ്ഞു...

പന്ന റാസ്കോൽ....!!!!

ajith പറഞ്ഞു...

എന്നിട്ടോ, വയസ്സായി മനസ്സ് പോകുന്നിടത്ത് ദേഹമെത്താതെ വരുന്ന കാലത്ത് ഏതെങ്കിലും പ്രവാസി സംഘടനയെ കൂട്ട് പിടിച്ച് പത്രത്തിലൊരു കദനകഥ “25 വര്‍ഷമായ പ്രവാസി നാട്ടില്‍ പോകാന്‍ കരുണ തേടുന്നു” ബഹറിനിലെ 15 വര്‍ഷ ജീവിതത്തില്‍ കണ്ട ഇത്തരം കേസുകളില്‍ 90% പൂര്‍വചരിത്രം ഇതായിരുന്നു ഹംസാഭായി. മദിച്ച് നടന്നിട്ട് അവസാനം....

ജീവി കരിവെള്ളൂർ പറഞ്ഞു...

സ്വന്തം കുടുംബത്തെപ്പോലെ ലവളുടെ കുടുംബത്തേയും സ്നേഹിക്കുന്ന കുടുംബസ്നേഹി !!.
ലവന്റെ കുടുംബത്തെ സ്നേഹിച്ച ലവളും ഒരു കുടുംബസ്നേഹി !!!

ഈ കുടുംബമെന്ന ചട്ടക്കൂട് സ്വാര്‍ത്ഥമോഹങ്ങളെക്കൊണ്ടുണ്ടാക്കുന്ന ഒരു ചീട്ട് കൊട്ടാരമല്ലേ ഹംസക്കാ ........

Unknown പറഞ്ഞു...

ഹോ..വഞ്ചന!!?

വീകെ പറഞ്ഞു...

ഇങ്ങനത്തെ മനുഷ്യരും കാണുമായിരിക്കും...ല്ലെ..?

കഥ കൊള്ളാം..
ആശംസകൾ....

Wash'Allan JK | വഷളന്‍ ജേക്കെ പറഞ്ഞു...

നെക്ലസുകള്‍ കൂടുതല്‍ വില്‍ക്കുന്ന കാലമാണല്ലോ.
ചെറിയ വലിയ കഥ. അഭിനന്ദനങ്ങള്‍

ശങ്കരനാരായണന്‍ മലപ്പുറം പറഞ്ഞു...

ഇഷ്ടമായി!

Areekkodan | അരീക്കോടന്‍ പറഞ്ഞു...

വല്ലാത്തൊരു കഥ തന്നെ ഈ ലോകത്ത് സംഭവിക്കുന്നത്.

കുന്നെക്കാടന്‍ പറഞ്ഞു...

ഹംസാക്ക ഇത് കലക്കി കുറച്ചു വാക്കുകള്‍ കൊണ്ടു കുറെ പറഞ്ഞു,
ഇത് ഇപ്പൊ ആരെയാണ് കുറ്റം പറയേണ്ടത് നെക്ക്ലൈസ് വാങ്ങിയവനെയോ, വിളിച്ചു പറഞ്ഞ ഹംസക്കയെയോ.
നന്ദി

അഭി പറഞ്ഞു...

കഥ കൊള്ളാം ഇക്ക

Arun Kumar Pillai പറഞ്ഞു...

വോ! സുപെര്‍ബ് !

Sukanya പറഞ്ഞു...

ഭാര്യ സ്വന്തം സുഹൃത്ത് എന്ന സിനിമ ഓര്‍മ വന്നു. നെക്ക്ലസ് വാങ്ങി അവള്‍ മുങ്ങുമ്പോള്‍
എല്ലാ ഊരാകുടുക്കിലും സഹായമായ് ഭാര്യ ഉണ്ടാവുമെന്ന് ഇത്തരക്കാര്‍ക്ക് അറിയുമായിരിക്കും.
കുഞ്ഞുകഥയില്‍ ഒരു പാഠം ഒളിഞ്ഞിരിക്കുന്നു.

ഹാപ്പി ബാച്ചിലേഴ്സ് പറഞ്ഞു...

ഹൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ.... എന്താ പറയാ.. കഥയെ പറ്റി ഒന്നും പറയാനില്ല. എല്ലാരും പറഞ്ഞ് കയിഞ്ഞേക്കണ്! കഥാകാരാ, പഹയാ, ഇജ്ജു ശരിക്കും പുലിയാണ്. എവിടുന്ന് ഇതൊക്കെ ഒപ്പിക്കുന്നു? ശരിക്കും, ആ തല നല്ല വിലയുള്ള തലയാ.. കലക്കി. ആശംസകൾ ഇക്കാ. (പിന്നെ, ലച്ചൂ പറഞ്ഞതിനോട് യോജിപ്പില്ല. “ആണ് തന്നെ ആണിന്റെ ശത്രു” അത് ശരിയല്ല. ശത്രുക്കൾ ആവാൻ വേറെ എന്തൊക്കെ കിടക്കുന്നു അല്ലേ? ഹി ഹി)

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

കഥ കൊള്ളാം..
ആശംസകൾ....

.. പറഞ്ഞു...

..
നമോവാകം ഹംസ്ക്കാ :))
കഥ പെരുത്തിഷ്ടായി, തലയ്ക്കാണല്ലൊ ഇത്തവണ അടി, അതും ഇരുട്ടടി പോലെ :))
..

വിനുവേട്ടന്‍ പറഞ്ഞു...

ഹംസഭായ്‌... തകര്‍പ്പന്‍ മിനിക്കഥയുമായിട്ടാണല്ലോ ഇപ്രാവശ്യം വരവ്‌...

അജ്ഞാതന്‍ പറഞ്ഞു...

ഇന്നത്തെ കാലത്ത് നന്നാവാനാണ് ബുദ്ധിമുട്ട്..ചീത്തയാവാന്‍ എളുപ്പമല്ലേ...ഇങ്ങനെയുള്ള ബന്ധങ്ങള്‍ ദുരന്തത്തില്‍ അവസാനിക്കുന്നത് നമ്മള്‍ക്ക് ഒരു DAILY NEWS ആണ്...
ഹോമിക്കപ്പെടുന്നത് നിരപരാധികള്‍ ആണെന്ന് മാത്രം...ഈശ്വരന്‍ രക്ഷിക്കട്ടെ അല്ലാതെന്ത് പറയാന്‍...

നൗഷാദ് അകമ്പാടം പറഞ്ഞു...

ചതഞ്ഞ മനസ്സോടെ വാതിലടച്ചയാള്‍ പുറത്തുകടന്നു...
കവിളിന്റെ വലതു ഭാഗത്ത് ഒരു നീറ്റല്‍ ...
കൈകൊണ്ട് തുടച്ചപ്പോള്‍ മഷിപ്പാടു പോലെ രക്തം കയ്യില്‍ പറ്റിയത് ഇരുണ്ട ഇടനാഴി വെളിച്ചത്തിലും അയാള്‍കണ്ടു...

ഇനിയൊരിക്കലുമീ വഴിക്കില്ലെന്നോര്‍ത്ത് ലിഫ്റ്റ് ഇറങ്ങുമ്പോള്‍
വിലകുറഞ്ഞതെന്നു പറഞ്ഞ് അവള്‍ മുഖത്തേക്ക് വലിച്ചെറിഞ്ഞ നെക്ലസ്സ് അയാളുടെ കീശയില്‍
കിടന്നു പരിഹസിച്ച് ചിരിക്കുന്നത് മുഴങ്ങുന്ന നെഞ്ചിടിപ്പിനൊപ്പം അയാള്‍ കേള്‍ക്കുന്നുണ്ടായിരുന്നു!...

പാവപ്പെട്ടവൻ പറഞ്ഞു...

മാഷേ കൊടു കൈ ................
ചെറുതെങ്കിലും കേമം... അർത്ഥപൂർണം

നീലത്താമര പറഞ്ഞു...

ഇങ്ങനെയും കുറേ ജന്മങ്ങള്‍... കാലഘട്ടത്തിന്‌ ചേരുന്ന കഥ...

മദീനത്തീ... പറഞ്ഞു...

കുടുംബസ്നേഹി കുറഞ്ഞ വാക്കുകളില്‍ ഒരു നോവല്‍ തന്നെ രചിച്ചു. ഉഷാര്‍.............
സുഘമുള്ള നോവ്‌ അസ്സലായി. എന്നാലും ഉസ്താദിന്റെ മുന്നില്‍ അത്ര ഉയരത്തില്‍ ഇരിക്കെണ്ടിയിരുന്നില്ല.

jyo.mds പറഞ്ഞു...

കഥ നന്നായി.ആ വിശ്വാസവഞ്ചകനെ ദൈവം ശിക്ഷിക്കട്ടെ.

Unknown പറഞ്ഞു...

കുറഞ്ഞ വാകുകളില്‍ നമ്മുടെ പരിസരത്തെ പച്ചയായ് പറഞ്ഞ ഈ വാക്കുകള്‍ നമ്മെ ഭയപ്പെടുത്തുന്നു ... കൂടുതല്‍ ചിന്തിപ്പിക്കുന്നു ...

നീര്‍വിളാകന്‍ പറഞ്ഞു...

ഈ മേഖലയില്‍ ഞാനും ഒന്ന് കൈവച്ചിരുന്നു.... പാതിവൃത്യം എന്ന പേരില്‍ ഒരെണ്ണം എന്റെ ബ്ലോഗിലും ഉണ്ട്.... പറഞ്ഞു പഴകിയെതെങ്കിലും അവതരണ മികവു കൊണ്ട് മികച്ചു നില്‍ക്കുന്നു..... നന്നായി എന്നു 100 വട്ടം പറയാം....

മഹേഷ്‌ വിജയന്‍ പറഞ്ഞു...

പണ്ടത്തെ പോലല്ല, നെക്ലേസിനിപ്പം ഡിമാണ്ട് ഇത്തിരി കുറവാണ് :-)
വായനക്കാരെ ചിന്തിപ്പിക്കുന്ന ചെറിയ കഥ നന്നായി പറഞ്ഞിരിക്കുന്നു...!

റഷീദ് കോട്ടപ്പാടം പറഞ്ഞു...

കലികാലം...

Sureshkumar Punjhayil പറഞ്ഞു...

Inninte jeevan...!

Manoharam, Ashamsakal...!!!

വിരോധാഭാസന്‍ പറഞ്ഞു...

ചുറ്റും കാണുന്നത്..പ്രിഫറന്‍സുകള്‍ പലതാണ്..!!


ആശംസകള്‍

Anees Hassan പറഞ്ഞു...

പണത്തിനു മീതേ പറക്കാത്ത പരുന്തുകള്‍

Renjith Kumar CR പറഞ്ഞു...

നല്ല കഥ ഹംസക്കാ

Unknown പറഞ്ഞു...

kolllaam nalla katha guruve

ishaqh ഇസ്‌ഹാക് പറഞ്ഞു...

മെനക്കെടാതെ വായിക്കാനൊരു
മിനിക്കഥ!മെച്ചപ്പെട്ടകഥ.
നെക്ക് ലൈസ് കുരല്‍ഹാരം
നല്ലകഥ

Unknown പറഞ്ഞു...

ഒന്ന് ജീവിക്കാന്‍ എന്തൊക്കെ കഷ്ടപ്പാടാല്ലെ???!

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

swarthanayi thannilekku thanne othungunna manushyar....

നികു കേച്ചേരി പറഞ്ഞു...

"ആ സമയത്തുള്ള മൊബൈല്‍ റിങ്ങ്ടോണ്‍ അയാളെ വല്ലാതെ അലോസരപ്പെടുത്തി."
അതാണ്‌..ആ സമയമാണ്‌ പ്രശനക്കാരൻ
അതിനുശേഷം അയാൾ നേരേ പോയതു city exchangeലേക്കാണ്‌
വീട്ടിലേക്ക് പൈസ അയക്കാൻ.
(നമ്മളിത് എത്ര കണ്ടതാ??)

V P Gangadharan, Sydney പറഞ്ഞു...

Vivid portayal of an implacable slayer of conscience... Lurid depiction of a carnal passion, under a blanket... A story of man's filthy secret is tellingly narrated in a few lines! Plaudits to the author!

pournami പറഞ്ഞു...

ഹ്ഹ്ഹ മൊബൈല്‍ ഫോണ്‍ റേഞ്ച് ഒരു പ്രശ്നം തന്നെ ,റാംജി പറഞ്ഞപോലെ ഓരോ മനുഷ്യന്റെയും അത്യാവശ്യത്തിന് മുന്‍ഗണന!
പ്രാഞ്ചി ഏട്ടന്‍ ഫിലിം ആയാല്‍ ബെസ്റ്റ്

ramanika പറഞ്ഞു...

കൊള്ളാം !

Kalavallabhan പറഞ്ഞു...

രണ്ടു വള്ളത്തിലെ ഈ പോക്ക് ശരിയാവില്ലല്ലോ.
വൈകിയാണെങ്കിലും പുതുവത്സരാശംസകൾ

Sulfikar Manalvayal പറഞ്ഞു...

നുറുങ്ങു വരികളിലൂടെ ആധുനിക ലോകത്ത് നടക്കുന്ന സംഭവം, നന്നായി തന്നെ പറഞ്ഞു.
വിഷയം പഴയതോ പുതിയതോ എന്നതിനേക്കാള്‍ അവതരണ ശൈലി എന്നതാണ് മുഖ്യം.,
കൊള്ളാം. ഇനി അനുഭവം എങ്ങാനും ആണോ? ഹി ഹി .
ഹേ "ങ്ങള്‍ ആ ടൈപ് അല്ല എന്നാണു ന്റെ ബിശാരം" ഉം........

riyaas പറഞ്ഞു...

കൊള്ളാം ..ഇഷ്ടായി ഹംസക്കാ

ബിന്‍ഷേഖ് പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ബിന്‍ഷേഖ് പറഞ്ഞു...

"മൊബൈല്‍"എന്നൊരു മിനികഥ വായിച്ചതോര്‍ക്കുന്നു.
ഇങ്ങനെ..

ഉഷ്ണം അയാളെ ഉറങ്ങാന്‍ സമ്മതിക്കാതെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു.സഹികെട്ടപ്പോള്‍
അയാള്‍ മൊബൈലില്‍ അവളുടെ നമ്പര്‍ അമര്‍ത്തി."എടീ, അല്പം മാറിക്കിടക്ക്..വല്ലാതെ ഉഷ്ണിക്കുന്നു."

തുടക്കം കണ്ടപ്പോള്‍ അതുപോലെ തന്നെ എന്ന് കരുതിയെങ്കിലും വായന കഴിഞ്ഞപ്പോള്‍ നടുക്കം..!

അങ്ങനെയും എത്രയോ ആളുകള്‍ നമ്മുക്കിടയില്‍ ജീവിക്കുന്നുണ്ടാകില്ലേ..?

അഭിനന്ദനങ്ങള്‍ ഹംസ ഭായ്‌..!
മലയാളത്തിലെ മികച്ച മിനിക്കഥകളില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണിതെന്ന് ഞാന്‍ ഉറപ്പിച്ചു പറയും.

പഞ്ചമി പറഞ്ഞു...

കഥ നന്നായി .ഇതുപോലെ ഒരു കഥയുടെ അവസാനം നായകന്‍ പറഞ്ഞ മറ്റൊരു മറുപടികുറിക്കട്ടെ 'അളിയാ ..ജിലെബിയായാലുംഎന്നും തിന്നാല്‍മടുത്തു പോകും'

പഞ്ചമി പറഞ്ഞു...

കഥ നന്നായി .ഇതുപോലെ ഒരു കഥയുടെ അവസാനം നായകന്‍ പറഞ്ഞ മറ്റൊരു മറുപടികുറിക്കട്ടെ 'അളിയാ ..ജിലെബിയായാലുംഎന്നും തിന്നാല്‍മടുത്തു പോകും'

Varun Aroli പറഞ്ഞു...

നല്ല കഥ.

ജോയ്‌ പാലക്കല്‍ - Joy Palakkal പറഞ്ഞു...

പറഞ്ഞ വരികള്‍ക്ക്‌ ആശംസകള്‍ ഹൃദയപൂര്‍വ്വം!!
പറയാതെപോയ വരികള്‍ക്കുംകൂടി ആശംസകള്‍!!

വരികളിലൂടെ... പറഞ്ഞു...

good one Hamsa...

അജ്ഞാതന്‍ പറഞ്ഞു...

nannayitund

kambarRm പറഞ്ഞു...

എല്ലാവരും അങ്ങനെയല്ലെങ്കിലും ഇങ്ങനെയും ചില പുഴുക്കുത്തലുകൾ സമൂഹത്തിൽ നടക്കുന്നുണ്ട് എന്നത് സത്യം..
നല്ല കഥ, കുറച്ച് വരികളിൽ ശ്രദ്ധേയമാഇ അവതരിപ്പിച്ചിരിക്കുന്നു..
അഭിനന്ദനങ്ങൾ

തൂവലാൻ പറഞ്ഞു...

ശരിക്കും നല്ല കഴിവിണ്ട് കെട്ടോ ഹംസേ..കുറച്ച് വരികളിലൂടെ വലിയ ഒരു കഥ തന്നെയാ പറഞ്ഞേ.അഭിനന്ദനങ്ങൾ!

ബഷീർ പറഞ്ഞു...

അഭിനന്ദനങ്ങൾ.. ചുരുങ്ങിയ വരികളിൽ ചില അപ്രിയ സത്യങ്ങളുടെ തുറന്ന് പറച്ചിലിന്..

ഓ.ടോ :

നാട്ടിൽ സുഖമല്ലേ

Unknown പറഞ്ഞു...

കഥ നന്നായി

ഒടിയന്‍/Odiyan പറഞ്ഞു...

കുറഞ്ഞ വാക്കുകളില്‍ ഒരു നല്ല ആശയം അവതരിപ്പിച്ചു ..നന്നായിട്ടുണ്ട് .

ബെഞ്ചാലി പറഞ്ഞു...

കഥയായി തന്നെ പറഞ്ഞു.
അഭിനന്ദനങ്ങൾ!

പുന്നകാടൻ പറഞ്ഞു...

കൊള്ളാം നന്നായട്ടുണ്ട്‌

തൂലിക നാമം ....ഷാഹിന വടകര പറഞ്ഞു...

നല്ല കഥ

നിരാശ കാമുകന്‍ പറഞ്ഞു...

ഒരു നെക്ലസിനു പോലും വകയില്ലാതെ എത്രയോ പേര്‍...........ഹ ഹ

തൂവലാൻ പറഞ്ഞു...

ഹംസയുടെ കഥ കേൾക്കാനായി കാത്തിരിക്കുന്നു..എവിടെയാ മാഷേ...?

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

hridayam niranja vishu aashamsakal...............

ശ്രീജിത് കൊണ്ടോട്ടി. പറഞ്ഞു...

കലികാലം..:(

മുകിൽ പറഞ്ഞു...

enta Hamsa, ezhuthokke nirthiyo? entu pati? kaanane illa engum.

പുന്നകാടൻ പറഞ്ഞു...

സത്യത്തിന്റെ കാണാപ്പുറങ്ങൾ.ഇതു പോലെ എത്ര സത്യങ്ങൾ...............ഉത്തരമില്ലായെനിക്കു

red rose പറഞ്ഞു...

എന്തെ ഹംസിക്ക എന്ത് പറ്റി ഇത്തരത്തില്‍ ഉള്ള ഒന്ന് ......
സാധാരണ പോസിറ്റീവ് ആയിട്ടുള്ളക്കാര്യങ്ങളെ വരാറുള്ളു .....
എന്തായാലും നന്നായി ........

ഒടിയന്‍/Odiyan പറഞ്ഞു...

സ്വന്തം കുട്ടിക്ക് മരുന്ന് വാങ്ങി കൊടുക്കാത്തവനാ ..ഒരു സംശയവും വേണ്ട ആ നെക്ലസു മറ്റേ പണ്ടാമായിരിക്കും ..ഏത്..മുക്ക് പണ്ടം..അല്ലെ ഇക്കാ..

Sukanya പറഞ്ഞു...

എന്തു പറ്റീ? പോസ്റ്റൊന്നും കാണുന്നില്ലല്ലോ? സുഖമല്ലേ?

ആളവന്‍താന്‍ പറഞ്ഞു...

അല്ല, ഇതെവിട്യാ ങ്ങള്?

ബഷീർ പറഞ്ഞു...

ഹംസാക്കാ. ഒരു വിവരവുമില്ലല്ലോ.. നാട്ടില്‍ സുഖമല്ലേ.. ഇങ്ങളെ ബീവി ഈ ബ്ലോഗ് വായിച്ച് ഇങ്ങളെ പൂട്ടിയിട്ടോന്നൊരു സംശയം :(

suma teacher പറഞ്ഞു...

ഹംസക്ക,
ഈ കഥ പണ്ടെ വായിച്ചു..പുതിയത് നോക്കി വന്നതാണ്..ഒന്നും കാണുന്നില്ലല്ലോ..

അജ്ഞാതന്‍ പറഞ്ഞു...

മനോയുടെ ബ്ലോഗ് വഴി എത്തിയതാണ്. തീം കൊടും വഞ്ചനയാണെങ്കിലും കൊച്ചു വരികളില്‍ നല്ല കഥ കോറിയിട്ടിരിക്കുന്നു. മിനി കഥ എഴുതാന്‍ കഴിവു കൂടുതല്‍ വേണം.എച്ചമൂട്ടിയുടെ കമന്റ് സൂപ്പര്‍.

മഹേഷ്‌ വിജയന്‍ പറഞ്ഞു...

ഹംസക്കാ.......................
എത്ര നാളായി ഒരു പോസ്റ്റ്‌ വന്നിട്ട്????
പോസ്ട്ടിട്ടില്ലേലും കഥ എഴുതാതിരിക്കരുത് കേട്ടോ....

ഇസ്മയില്‍ അത്തോളി പറഞ്ഞു...

ഈബ്ലോഗില്‍ ആദ്യമായാണ്‌....വലതു കാല്‍ വെച്ച് കയറിയത് താങ്കളുടെ മിനിക്കഥ യിലേക്ക്......വളച്ചു കെട്ടില്ലാത്ത പറച്ചില്‍ ഇഷ്ടപ്പെട്ടു....ബാക്കിയുള്ളത് വായിച്ചു വീണ്ടും വരും ഞാന്‍.....ആശംസകള്‍....എന്റെ ഒരു കുഞ്ഞു ബ്ലോഗ്‌ ഉണ്ട്...തരം പോലെ എന്റെ മുറ്റത്തും എത്തുമല്ലോ....സ്വാഗതം.....

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

PLS VISIT MY BLOG AND SUPPORT A SERIOUS ISSUE.......................

റിഷ് സിമെന്തി പറഞ്ഞു...

പാവം..നക്ലേസ് വാങ്ങി കഴിഞ്ഞപ്പൊ കയ്യിലെ പൈസ തീർന്നു കാണും..

അനശ്വര പറഞ്ഞു...

Good and super mini story.. കഥയുടെ പേര് വളരെ ഇഷ്ടായി..എന്റെ ആദ്യ വരവാണെന്ന് തോന്നുന്നു..എന്തെ എഴുത്ത് നിര്‍ത്തിയോ?

Unknown പറഞ്ഞു...

ഇങ്ങള് ഏട്യാണ് ക്കാ?

റിയാസ് തളിക്കുളം പറഞ്ഞു...

"ഇങ്ങളെവ്ടെ കോയാ...............?"

ente lokam പറഞ്ഞു...

ഹംസ സുഖം ആണോ? നാട്ടില്‍പ്പോയിട്ടു
കഥയെഴുത്തും നിര്‍ത്തിയോ?ബ്ലോഗ് ഇല്ലെങ്കിലും
നാട്ടിലെ മാധ്യമങ്ങളില്‍ കഴിയുമ്പോലെ കയ്യൊപ്പ്
ഇടാന്‍ ശ്രമിക്കുക..
സ്നേഹ പൂര്‍വ്വം..

Mohamed Salahudheen പറഞ്ഞു...

ചുട്ടുപൊള്ളുന്ന യാഥാര്‍ഥ്യം

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

valre nannayittundu..... aashamsakal.......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ആശംസകള്‍.................... ......... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌..... കൊല്ലാം, പക്ഷെ തോല്‍പ്പിക്കാനാവില്ല ............ വായിക്കണേ...............

ശ്രീ പറഞ്ഞു...

എന്തു പറ്റി ഇക്കാ... എഴുത്തൊന്നുമില്ലേ?