മിനിക്കഥ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
മിനിക്കഥ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 ജനുവരി 7, വെള്ളിയാഴ്‌ച

കുടുംബ സ്നേഹി

സമയത്തുള്ള മൊബൈല്‍ റിങ്ങ്ടോണ്‍ അയാളെ വല്ലാതെ അലോസരപ്പെടുത്തി. ഒലിച്ചിറങ്ങിയ വിയര്‍പ്പ് കണങ്ങള്‍ മുഖത്ത് നിന്നും തുടച്ച്കൊണ്ടയാള്‍ ഫോണ്‍ എടുത്ത് ദേഷ്യത്തോടെ എന്തോ പറഞ്ഞ് മൊബൈല്‍ ബെഡിന്‍റെ സൈഡിലേക്കെറിഞ്ഞു.!

തെന്നിമാറിപ്പോയ പുതപ്പ് മുകളിലേക്ക് വലിച്ച് കയറ്റി അയാളുടെ വിരിഞ്ഞ മാറില്‍ മുഖം ചാര്‍ത്തി അവള്‍ ചോദിച്ചു….

“ആരാ.?”

“വീട്ടീന്ന് ഭാര്യായാ”

“എന്താ..?”

“മോന് സുഖമില്ലെന്ന് ഡോകടറെ കാണിക്കാന്‍”

“എന്നിട്ട്..?”

‘ഹോ..എന്‍റെ കയ്യില്‍ കാശില്ലെന്നേ”

ആശ്ചര്യത്തോടെയും അതിലേറെ സംശയത്തോടെയും അയാളില്‍ നിന്നും അല്‍പ്പം മാറിക്കിടന്നവള്‍ ചോദിച്ചു…

“അപ്പോള്‍…?”

പുഞ്ചിരിയോടെ അവളിലേക്ക് കൂടുതല്‍ ചേര്‍ന്ന് കിടന്ന് കൊണ്ടയാള്‍ പറഞ്ഞു..

“പേടിക്കേണ്ട നിനക്കുള്ള നെക്ലസ് ഞാന്‍ വാങ്ങിച്ചിട്ടുണ്ട്..”

2010 ഡിസംബർ 1, ബുധനാഴ്‌ച

പോസ്റ്റ് തേടുന്ന ബ്ലോഗര്‍

യര്‍ച്ചയുടെ പടവുകള്‍ ചവിട്ടികയറുമ്പോള്‍ അയാള്‍ പഴയകാലങ്ങള്‍ മനപ്പൂര്‍വ്വം മറക്കാന്‍ ശ്രമിച്ചു. ഇല്ലായ്മകള്‍ കൂടപ്പിറപ്പായ സമയത്ത് ഉപകാരം ചെയ്തവരെ കുറിച്ചുള്ള ഓര്‍മകള്‍ അയാളില്‍ നിന്നും നഷ്ടമായി കഴിഞ്ഞിരുന്നു. വന്ന വഴി മറന്നവനെന്ന് blogar ആക്ഷേപിച്ചവരെ അയാള്‍ പുഛിച്ചു തള്ളി. !

കാലങ്ങള്‍ക്കിപ്പുറം ചിതലരിച്ച ഓര്‍മകളെ അയാള്‍ പൊടിതട്ടിയെടുക്കാന്‍ പെടാപ്പാട് പെട്ടുകൊണ്ടിരിക്കുന്നു. കാരണം അയാള്‍ ഇന്നൊരു ബ്ലോഗറാണ് .!

2010 നവംബർ 23, ചൊവ്വാഴ്ച

ശകുനം

eeee

ഭാര്യയുടെ പ്രാര്‍ത്ഥനയും, വഴിപാടുകളും കൊണ്ട് ഏറെ താമസിച്ചു കിട്ടിയ ജോലിക്കായ് ദൂര യാത്ര പുറപ്പെടുമ്പോള്‍ നിറകുടം കണ്ടിറങ്ങണമെന്ന അവളുടെ വിശ്വാസത്തിനു അയാള്‍ എതിരൊന്നും പറഞ്ഞില്ല. വെള്ളം നിറച്ച് മുറ്റത്ത് വെച്ച തിളക്കമുള്ള സ്റ്റീല്‍ കുടത്തിലേക്ക് മാത്രം നോക്കിക്കൊണ്ട് അയാള്‍ വീടിന്‍റെ പടികളിറങ്ങി.

മണിക്കൂറുകള്‍ക്കകം മുറ്റത്ത് വന്നു നിന്ന ആംബുലന്‍സില്‍ നിന്നും അയാളുടെ മൃതശരീരം പുറത്തേക്കിറക്കുമ്പോള്‍ വീടിന്‍റെ പടിക്കെട്ടുകളില്‍ ഉണങ്ങി തുടങ്ങിയ രക്തം ആരൊക്കയോ കഴുകി കളയുന്നുണ്ടായിരുന്നു.

2010 മേയ് 3, തിങ്കളാഴ്‌ച

തീറ്റപ്പണ്ടാരം.!!

മദ്ധ്യവയസ്ക്കനായ കേശവേട്ടന്‍ രണ്ടു മാസമായി അസുഖത്തിലാണ്.!ഭക്ഷണ പാനീയങ്ങള്‍ ഒന്നും കഴിക്കാന്‍ വയ്യാതെ മരണം കാത്തുകിടക്കുന്നു.!! കേശവേട്ടനെ സന്ദര്‍ശിക്കാന്‍ ബന്ധത്തില്‍ പെട്ടവരും അല്ലാത്തവരുമായ ആളുകള്‍ വന്നും പോയുമിരിക്കുന്നു.!!

കേശവേട്ടനെ സന്ദര്‍ശിച്ചു മടങ്ങുകയായിരുന്ന ഗോപിയെ വഴിയില്‍ വെച്ച് കണ്ട കുഞ്ഞാപ്പു ചോദിച്ചു.

“ഗോപിയെ എന്താ നമ്മുടെ കേശവേട്ടനു അസുഖം ?

ഗോപി കുറച്ച് നേരം ഒന്നും മിണ്ടിയില്ല പിന്നെ കുഞ്ഞാപ്പുവിനെ നോക്കി പറഞ്ഞു.!!

“ഹേയ് കേശവേട്ടനു അസുഖമൊന്നുമില്ല ഈശ്വരന്‍ അയാള്‍ക്ക് കണക്കാക്കിയ ffffffഭക്ഷണമൊക്കെ ഈ പ്രായം കൊണ്ട് അയാള്‍ തിന്നു തീര്‍ത്തു. പക്ഷെ ആയുസ്സാണെങ്കില്‍ ഇനിയും ബാക്കിയുണ്ട് ..അത് കൊണ്ട് അന്നം ഇറങ്ങാതെ ബാക്കിയുള്ള ആയുസ്സുകൂടി കേശവേട്ടന്‍ ജീവിച്ചു തീര്‍ക്കുവാ …

ഗോപിയുടെ മറുപടി തീറ്റപ്പണ്ടാരമായ കുഞ്ഞാപ്പുവിന്‍റെ എവിടയൊക്കയോ കൊളുത്തി വലിച്ചു..!!

2010 ജനുവരി 27, ബുധനാഴ്‌ച

അടുത്ത മുത്ത്. { ചെറുകഥ }

എണ്‍പത് വയസ്സുള്ള പോക്കര്‍ഹാജി മരിച്ചു. മക്കള്‍ പതിനാലിന്‍റെ അന്ന് മൌലീദ് {അടിയന്തിരം} ഭംഗിയായി കഴിച്ചു.

പോത്തിറച്ചിയും . മോര് ഒഴിച്ച കുമ്പളങ്ങ കറിയും പപ്പടവും കൂട്ടി നാട്ടുകാര്‍ക്കെല്ലാം ഗംഭീര സദ്യ.

എല്ലാ പരിപാടിക്കും എന്ന പോലെ കുഞ്ഞാലി അതിരാവിലെ തന്നെ എത്തി പോത്തിറച്ചിയുംകൂട്ടി ചോറ് തിന്നു പുറത്തിറങ്ങി ..നാലുപാടും ഒന്ന് കണ്ണോടിച്ചു അടുത്തത് ഇനി ആരുടെ പോത്തിറച്ചി ?

അപ്പോഴാണ് ആലിക്കുട്ടിക്കാനെ കണ്ടത്.

ആലിക്കുട്ടിക്കാക്ക് ഏകദേശം പോക്കര്‍ഹാജിയുടെ വയസ്സുണ്ട്.

വടിയും കുത്തി ആലിക്കുട്ടിക്ക കൈകഴുകാന്‍ വെച്ച വെള്ളത്തിന്‍റെ അടുത്ത് നില്‍ക്കുന്നു.

കുഞ്ഞാലി ആലിക്കുട്ടിക്കാന്‍റെ അടുത്ത് ചെന്നു

സ്നേഹത്തോടെ ആലിക്കുട്ടിക്കന്‍റെ ഊഷാന്‍താടിയില്‍ പിടിച്ചു

“ അടുത്ത മുത്തെ സുഖമല്ലെ ?

എന്നോരു ചോദ്യവും ചോദിച്ചു.

ആലിക്കുട്ടിക്കാക്ക് ചെവി കേള്‍ക്കില്ല അതുകൊണ്ട് കുഞ്ഞാലിയുടെ ചോദ്യം മനസ്സിലായില്ല.

ആലിക്കുട്ടിക്ക പല്ലില്ലാത്ത തൊണ്ണ് കാട്ടി ഒന്നു ചിരിച്ചു.

കുഞ്ഞാലി മനസ്സില്‍ ഊറിചിരിച്ചു. അടുത്തത് ആലിക്കുട്ടിക്കാന്‍റെ പോത്തിറച്ചി തന്നെ.

കുഞ്ഞാലിയുടെ കള്ളിത്തുണിയുടെ അടിയിലെ വരയന്‍ ട്രൌസറിന്‍റെ കീശയില്‍ നിന്നും മൊബൈല്‍ ഫോണ്‍ ലജ്ജാവതി പാടി.

ഫോണ്‍ എടുത്ത് കുഞ്ഞാലി ചെവിയില്‍ വെച്ച് റോഡിലേക്കിറങ്ങി .

അതാകിടക്കുന്നു കുഞ്ഞാലി പാലക്കാട് കോഴിക്കോട് ലിമിറ്റട്സ്റ്റോപ്പ് ബസ്സിനടിയില്‍.

ബസ്സ് നിറുത്തി ഡ്രൈവര്‍ ജീവനും കൊണ്ട് ഓടി.

കുഞ്ഞാലിയുടെ ജീവന്‍ ‍ കുഞ്ഞാലിയെ വിട്ടും ഓടി.

പതിനാലാംപക്കം കുഞ്ഞാലിയുടെ വീട്ടില്‍ മൌലീദ് പോത്തിറച്ചിയും കൂട്ടി നാട്ടുകാര്‍ക്കെല്ലാം ഗംഭീര സദ്യ.

വടിയും കുത്തി ആലിക്കുട്ടിക്ക നേരത്തെ എത്തി അടുത്ത മുത്തിന്‍റെ പോത്തിറച്ചി തിന്നാന്‍.