2010, ജൂൺ 14, തിങ്കളാഴ്‌ച

നീര്‍നായ നാണപ്പന്‍.

കിഴക്കെതൊടിയില്‍ നിന്നും സൂര്യന്‍ അഞ്ചിപ്പുഴയിലെ കുളിസീന്‍ കാണാന്‍ ഇറങ്ങിയിട്ട് മണിക്കൂര്‍ രണ്ട് കഴിഞ്ഞു.! കുമാരന്‍റെ ഷാപ്പില്‍ നിന്നും തലേദിവസം കള്ളിനോടൊപ്പം കഴിച്ച കപ്പയും ബോട്ടിയും വയറ്റില്‍ കിടന്ന് അരിപ്പോം തിരിപ്പോം കളി തുടങ്ങിയപ്പോള്‍ കിടക്കപ്പായയില്‍ നിന്നും ചാടി എഴുന്നേറ്റ് ഒരു മൊന്ത വെള്ളവുമായി നാണപ്പന്‍ തൊടിയിലേക്ക് ഓടി മുക്കലും മൂളലും കഴിഞ്ഞു ഒരു വിധം ആശ്വാസത്തോടെ കയ്യില്‍ ഉണ്ടായിരുന്ന മൊന്ത കിണറ്റിന്‍ കരയിലേക്കൊരു ഏറുകൊടുത്ത് പായയും തലയിണയും തന്നെ ലക്ഷ്യം വെച്ച് അകത്തേക്ക് കയറിയപ്പോഴെക്കും ഭാര്യ രമണി അതെല്ലാം ചുരുട്ടികൂട്ടി മുറിചുവരിനു മുകളില്‍ കയറ്റി വെച്ചിരുന്നു.! രമണിയുടെ അപ്പനപ്പുപ്പന്മാരുടെ ഇരട്ടപേരുകള്‍ ഒന്നൊഴിയാതെ നാമം ജപിച്ച് പുറം കാലുകൊണ്ട് ഒരു തൊഴിയും കൊടുത്ത് നാണപ്പന്‍ ഷര്‍ട്ടെടുത്ത് തോളിലൂടെയിട്ട് മുറ്റത്തേക്കിറങ്ങിയപ്പോഴാണ് ഓന്ത് വാസുവിന്‍റെ ഓട്ടോറിക്ഷയില്‍ രണ്ട് പേര്‍ നാണപ്പനെ തേടി വന്നത് .!

നീര്‍നായ് നാണപ്പന്‍ എന്നറിയപ്പെടുന്ന നാണപ്പന്‍ പേരുപോലെ തന്നെ ഏത് കുത്തൊഴുക്കുള്ള വെള്ളത്തിലും നിഷ് പ്രയാസം നിന്തുവാനും ഏത് ആഴമുള്ള കിണറ്റിലും എത്ര നേരം വേണമെങ്കിലും മുങ്ങി കിടക്കുവാനും മിടുക്കനാണ്. നാണപ്പനെ തേടി അന്യ നാടുകളില്‍ നിന്നും ആളുകള്‍ വരാറുണ്ട്. വെള്ളത്തില്‍ മുങ്ങിപോയ എന്താണെങ്കിലും നാണപ്പനെത്തിയാല്‍ അത് കരക്കടിഞ്ഞു എന്നുറപ്പിക്കാം.! കൂട്ടികൊണ്ട് പോവാന്‍ വന്നവരോട് തന്‍റെ ഡിമാന്‍റ് പറഞ്ഞുറപ്പിച്ച് നാണപ്പന്‍ ഓട്ടോയിലേക്ക് കയറി. റേഷന്‍ കാര്‍ഡുമായി പിറകെ ഒടി വന്ന രമണിയെ പുരക്കകത്ത് വെച്ച് പറഞ്ഞതിന്‍റെ ബാക്കി കൂടി കേള്‍പ്പിച്ച് ഓന്ത് വാസുവിനെ നോക്കി വണ്ടി വിടാന്‍ പറഞ്ഞു.! മഴക്കാലമായാല്‍ നാണപ്പനു ജോലി കൂടും എന്നാലും വീട്ടുകാര്‍ക്ക് പത്ത് പൈസ നാണപ്പന്‍റെ കയ്യില്‍ നിന്നും കിട്ടില്ല എന്നുമാത്രമല്ല കിട്ടുന്നതെല്ലാം കുമാരന്‍റെ കള്ള് ഷാപ്പില്‍ ചിലവഴിച്ച് രാത്രിയില്‍ വീട്ടില്‍ ചെന്ന് രമണിയുടെ മുതുകില്‍ ആലിക്കല്‍ അമ്പലത്തിലെ വേലക്ക് പുതുതായ് കാണാന്‍ തുടങ്ങിയ ഡിജിറ്റല്‍ ശിങ്കാരിമേളം പ്രാകടീസ് ചെയ്യാന്‍ തുടങ്ങും.!

പ്രത്യേകിച്ച് വേറെ പണിക്കൊന്നും പോവാത്ത നാണപ്പന്‍ ചൂണ്ടയും എടുത്ത് പുഴക്കരയില്‍ കുറ്റിച്ചെടികള്‍ക്കിടയില്‍ ഇരുന്ന് മീന്‍ പിടിക്കാനെന്ന വ്യാജേന കുറഞ്ഞ അകലമുള്ള മറുകരയില്‍ കുളിക്കാന്‍ ഇറങ്ങുന്ന പെണ്ണുങ്ങളുടെ കുളിയും നോക്കി മുറിബീഡിയും വലിച്ച് തന്‍റെ ഏക സുഹൃത്തായ സൂര്യനു കൂട്ടായി ഒറ്റയിരിപ്പാണ് പടിഞ്ഞാറുള്ള ഭാര്യവീട്ടിലേക്ക് സൂര്യന്‍ തന്‍റെ നോട്ടവും കഴിഞ്ഞു പോവും വരെ നാണപ്പന്‍ കൂട്ടിരിക്കും. മറുകരയില്‍ കുളിക്കുന്നതാരാണെന്നു കുറ്റിച്ചെടികള്‍ക്കിടയിലൂടെ മുഖം വ്യക്തമായി കണ്ടില്ലങ്കിലും ചില ബോഡീപാട്സുകള്‍ കണ്ടാല്‍ അതാരാണെന്ന് നാണപ്പനു പെട്ടന്ന് മനസ്സിലാവും.!

പതിവു പോലെ ഒരു ദിവസം ചൂണ്ടയുമായ് പുഴക്കരയില്‍ ഇരിക്കുമ്പോഴാണ് അതുവരെ കണ്ടിട്ടില്ലാത്ത ഒരു പുതു ബോഡി നാണപ്പന്‍റെ കണ്ണില്‍ പെട്ടത്. തന്‍റെ ഫേവറേറ്റ് ശരീരങ്ങള്‍ പലതും സൂര്യന്‍റെ ആര്‍ത്തിപിടിച്ച നോട്ടംകൊണ്ട് വാടി പോയത് കാരണം ജീവിതത്തോട് തന്നെ മടുപ്പ് തോന്നിയിരുന്ന നാണപ്പന്‍ ആകാശത്തേക്കൊന്നു നോക്കി. സൂര്യന്‍ തന്‍റെ ആര്‍ത്തിപിടിച്ച കണ്ണുകള്‍ കൊണ്ട് ഇമവെട്ടാതെ അവളെ തന്നെ നോക്കി നില്‍ക്കുന്നു.! അവന്‍റെ നോട്ടത്തില്‍ അവളുടെ നനഞ്ഞൊട്ടിയ ശരീരം കൂടുതല്‍ വെട്ടിത്തിളങ്ങി. നാണപ്പന്‍ കീശയില്‍ നിന്നും ഒരു ബീഡി എടുത്ത് ചുണ്ടത്ത് വെച്ചു. കാഴ്ചയ്ക്ക് തടസമായി നിന്നിരുന്ന ഒരു പുല്ലാണിവള്ളി പിഴുതെറിഞ്ഞു.!

നീരാടികൊണ്ടിരിക്കുന്ന ആ സുന്ദര രൂപം നാണപ്പനെ ഏതോ മായലോകത്തേക്ക് കൂട്ടികൊണ്ട് പോവാന്‍ ബെന്‍സ്കാറുമായ് വന്നപ്പോഴാണ് അവളുടെ കരച്ചിലും അവളുടെ കൂടെ കുളിച്ച്കൊണ്ടിരുന്ന തരുണികളുടെ മുങ്ങി തപ്പലും നാണപ്പന്‍റെ ശ്രദ്ധയില്‍ പെട്ടത്. നാണപ്പനു കാര്യം പിടികിട്ടി. തന്നെ കൊതിപ്പിച്ചുകൊണ്ടിരുന്ന ആ സുന്ദരിയില്‍ നിന്നും വിലപ്പെട്ടത് എന്തോ നഷ്ടമായിരിക്കുന്നു. !!

http://hasufa.blogspot.com/ നാണപ്പന്‍റെ പൌരബോധം ഉണര്‍ന്നു ആണായിട്ടൊരുവന്‍ ഇവിടെ ഇരിക്കുമ്പോള്‍ …? നാണപ്പന്‍ കൂടുതല്‍ ചിന്തിക്കാന്‍ നിന്നില്ല. മുണ്ടും ബനിയനുമഴിച്ച് കരയില്‍ വെച്ച് വെള്ളത്തിലേക്കിറങ്ങി നിന്നിടത്തു നിന്നും ഒരു മുങ്ങല്‍ കുറച്ച് സമയം കഴിഞ്ഞു മുങ്ങിയ അതേ സ്ഥലത്തു തന്നെ നാണപ്പന്‍ പൊങ്ങി. ആ ഒരു മുങ്ങലില്‍ നാണപ്പന്‍ നീന്തി മറുകരയില്‍ ചെന്നു അവിടെ കളഞ്ഞു പോയ സാധനം തിരഞ്ഞു കയ്യില്‍ തടഞ്ഞത് ഒരു സ്വര്‍ണ്ണ പാദസരം വിലപിടിപ്പുള്ള വസ്തു ആയതുകൊണ്ട് നാണപ്പന്‍ സൌകര്യപൂര്‍വ്വം തന്‍റെ പൌരബോധം മറന്ന് അതേ മുങ്ങലില്‍ തന്നെ തിരിച്ചിങ്ങോട്ടും നീന്തി. നാണപ്പന്‍ മുങ്ങിചെന്നതോ സാധനവുമായ് മടങ്ങിയതോ അവിടെ തിരഞ്ഞുകൊണ്ടിരുന്ന സ്ത്രീകളാരും അറിഞ്ഞില്ല.! അവര്‍ തിരച്ചില്‍ തുടര്‍ന്നുകൊണ്ടേയിരുന്നു.

കരയില്‍ കയറിയ നാണപ്പന്‍ അന്നത്തെ സൌന്ദര്യാസ്വാദനം അവസാനിപ്പിച്ചു വീട്ടിലേക്ക് മടങ്ങി താന്‍ പോവുന്നതിലും മുന്‍പെ നാണപ്പന്‍ പോവുന്നത് കണ്ടപ്പോള്‍ ആകാശത്തു നിന്നും സൂര്യന്‍ ലജ്ജകൊണ്ട് ഒരു മേഘത്തിനടിയില്‍ ഒളിച്ചു.!

നാലഞ്ച് ദിവസം കഴിഞ്ഞ് നാണപ്പന്‍ പാദസരം വില്‍ക്കാനായി തട്ടാന്‍ രവിയുടെ അടുത്ത് ചെന്നു. രവി കല്യാണവും ഹണിമൂണ്‍ ആഘോഷവുമെല്ലാം കഴിഞ്ഞ് അന്നു കട തുറന്നിട്ടെ ഉണ്ടായിരുന്നുള്ളൂ. രമണിയുടെ ആഭരണങ്ങള്‍ എല്ലാം രവിയുടെ അടുത്ത് തന്നെയാണ് നാണപ്പന്‍ വിറ്റ് കാശാക്കിയിട്ടുള്ളത് അത്കൊണ്ട് രവിക്ക് നാണപ്പനില്‍ നിന്നും സ്വര്‍ണ്ണം വാങ്ങാന്‍ ഒരു പേടിയും ഇല്ല. അന്നത്തെ സ്വര്‍ണ്ണ വിലനിലവാരം ചോദിച്ചറിഞ്ഞുകൊണ്ട് കടയുടെ മുന്‍പില്‍ ഉള്ള സ്റ്റൂളില്‍ ഇരുന്ന് പാദസരം രവിയുടെ നേരെ നീട്ടി . അത് വാങ്ങി രവി തിരിച്ചും മറിച്ചും നോക്കി എന്നിട്ട് തുലാസില്‍ ഇട്ടു തൂക്കം നോക്കി ഒന്നരപവന്‍റെ അന്നത്തെ വിലയും പറഞ്ഞു. സംഖ്യ കേട്ടപ്പോള്‍ നാണപ്പന്‍ ഉള്ളാല്‍ ഒന്നു ചിരിച്ചു. പാദസരം പോക്കറ്റിലേക്കിട്ട രവി നാണപ്പനെ നോക്കി. പോക്കറ്റില്‍ നിന്നും നൂറ്റിഅമ്പത് രൂപയെടുത്ത് നാണപ്പനു നേരെ നീട്ടി.! നാണപ്പന്‍ മനസ്സിലാവാത്ത പോലെ തന്‍റെ ഉണ്ടകണ്ണുകള്‍ കൊണ്ട് രവിയെ തുറിച്ച് നോക്കി . നാണപ്പന്‍റെ നോട്ടം കണ്ടപ്പോള്‍ രവി പറഞ്ഞു.

“നാണപ്പാ മുങ്ങിത്തപ്പാന്‍ പോയാല്‍ നിനക്ക് കിട്ടുന്ന കൂലി നൂറ്റമ്പത് രൂപയല്ലെ അതു മുഴുവന്‍ ഉണ്ട്. ഈ പാദസരം എന്‍റെ ഭാര്യയുടെ കാലില്‍നിന്നും പുഴയില്‍ പോയതാ മുങ്ങി തപ്പി എടുത്തതിനുള്ള കൂലിയാ ഇത്.അവള്‍ കുളിക്കുന്നത് ഒളിഞ്ഞ് നോക്കിയത് ഞാനങ്ങ് ക്ഷമിച്ചു.”

നാണപ്പന്‍റെ ചിരിയൊന്നു കോടി ഒന്നും മിണ്ടാതെ ആ പൈസയും വാങ്ങി കുമാരന്‍റെ ഷാപ്പ് ലക്ഷ്യമാക്കി നടന്നു. ഭാര്യയുടെ കുളിസീന്‍ ഒരാള്‍ നോക്കികണ്ടെങ്കില്‍ എന്താ കളഞ്ഞു പോയ ഒന്നരപ്പവന്‍ കയ്യില്‍ തന്നെ കൊണ്ട് വന്ന് തന്നില്ലെ. എന്ന സമാധാനത്തില്‍ രവി തന്‍റെ മുന്നില്‍ എരിഞ്ഞു തുടങ്ങിയ ഉമിയിലേക്ക് ആഞ്ഞ് ഊതികൊണ്ടിരുന്നു. !!

*** *** *** *** ****

ചിത്രം : ഞാന്‍ ഒരു പരീക്ഷണം നടത്തിയത്.!

102 അഭിപ്രായ(ങ്ങള്‍):

വരയും വരിയും : സിബു നൂറനാട് പറഞ്ഞു...

തുടക്കം കൊള്ളാം..ഒടുക്കം കൊള്ളാം..നടുക്കും കൊള്ളാം..തന്നണ്ണാ തന്നെ...സംഗതി കിടിലന്‍ .

അപ്പൊ തേങ്ങ എന്‍റെ വക..(((( ഠപ്പേ )))

noonus പറഞ്ഞു...

നര്‍മത്തില്‍ തീര്‍ത്ത നീര്‍നായനാണപ്പന്‍ വായിച്ചു നന്നായിരിക്കുന്നു തൂതപ്പുഴഴില്‍ മുന്പ് ചൂണ്ട ഇടാന്‍ പോയിട്ടുണ്ടോ ? ചിത്രം നന്നായിരിക്കുന്നു വായിച്ചതിനുശേഷം അല്‍പനേരം കാത്തിരുന്നു തേങ്ങ ആരെങ്കിലും ഉടക്കാന്‍ വേണ്ടി...

വഴിപോക്കന്‍ | YK പറഞ്ഞു...

ഇഷ്ടായി...
പ്രത്യേകിച്ചും
"പെണ്ണുങ്ങളെ കാണുമ്പോള്‍ ഉണരുന്ന പൌരബോധവും, പണം കാണുമ്പോള്‍ മറക്കുന്ന പൌരബോധവും.."
ആശംസകള്‍

Mohamedkutty മുഹമ്മദുകുട്ടി പറഞ്ഞു...

നാരായണന്റെ കഥയിലേക്കുള്ള പ്രവേശനം അസ്സലായിരിക്കുന്നു.എന്നാല്‍ വളരെ പെട്ടെന്നു പഴം പുരാണത്തിലേക്ക് പോയത് രസക്കയറ് അല്പം പൊട്ടിച്ചു.ചിത്രം നന്നായിട്ടുണ്ട്.കുളിസീനിന്റെ വേറൊരു ക്ലൊസപ്പ് കൂടി കൊടുക്കാമായിരുന്നു.അടുത്ത നാട്ടില്‍ പോക്കിനു തൂതപ്പുഴയില്‍ ഒളിക്യാമറ വെക്കാന്‍ മറക്കണ്ട!.ഇനിയും പോരട്ടെ “ഇജ്ജാദി” കഥകള്‍!

ശ്രീനാഥന്‍ പറഞ്ഞു...

നല്ല രസികൻ എഴുത്ത്, ഹംസ ഗ്രാമച്ചിത്രങ്ങൾ നന്നായി ശ്രദ്ധിച്ചിട്ടുണ്ടു, ചിത്രകലയിലെന്നപോലെ ഈ പറഞ്ഞ വകകളിലും പരീക്ഷണം നടത്തിയിട്ടുണ്ടോ എന്ന് തോന്നിപ്പോകും. ആലിക്കല്‍ അമ്പലത്തിലെ വേലക്ക് പുതുതായ് കാണാന്‍ തുടങ്ങിയ ഡിജിറ്റല്‍ ശിങ്കാരിമേളം പ്രാകടീസ് ചെയ്യാന്‍ തുടങ്ങും.!- ഒക്കെ ഒറിജിനൽ!

കൂതറHashimܓ പറഞ്ഞു...

ആഹാ നന്നയി എഴുതിരിരിക്കുന്നു
(തട്ടാന്റെ ഭാര്യക്ക് അനിയത്തി വല്ലതും....??)

ശ്രീക്കുട്ടന്‍ പറഞ്ഞു...

സംഗതി അസ്സലായിരിക്കുന്നു.

ആശംസകള്‍

Jishad Cronic പറഞ്ഞു...

അവള്‍ കുളിക്കുന്നത് ഒളിഞ്ഞ് നോക്കിയത് ഞാനങ്ങ് ക്ഷമിച്ചു.”

എറക്കാടൻ / Erakkadan പറഞ്ഞു...

കൂതറ എന്താ അനിയത്തി സ്പെഷല്‍ ആണോ ... പിന്നേയ് ചിത്രം നന്നായി കഥയും ഇഷ്ടായി ... പുഴയും കുളിസീനും എല്ലാം ഉള്ളത് കൊണ്ട് ഗ്രാമത്തിന്റെ ഒരു മണമടിച്ചു ..പിന്നെ കൂതറയെ പറഞ്ഞെന്നെയുള്ളൂ അനിയത്തി എങ്ങാനും ഉണ്ടോ .ചുമ്മാ

എറക്കാടൻ / Erakkadan പറഞ്ഞു...

എന്നാലും കുമാരനെ കള്ളുഷാപ്പ്‌ ഉടമയാക്കിയത് ശരിയായില്ല

ramanika പറഞ്ഞു...

കൊള്ളാം !

Anil cheleri kumaran പറഞ്ഞു...

എഴുത്തും വരയും അനുഭവത്തിന്റെ പുഴക്കരയില്‍ ഇരുന്നെഴുതിയത് കൊണ്ട് ഗംഭീരമായിരിക്കുന്നു.

dreams പറഞ്ഞു...

climax എനിക്ക് നന്നായി ബോധിച്ചു നാണപ്പന്റെ കൂട്ടുക്കാരന്‍ സൂര്യനെ അവതരിപ്പിച്ചത് തികച്ചും വെത്യസ്ഥത പുലര്‍ത്തുന്നുണ്ട് ഓരോ വരികളും വായിക്കുമ്പോള്‍ അതില്ലെ നര്‍മ്മം എടുത്തുക്കാട്ടുന്നുട്. ഫോട്ടത്തിന്റെ കാര്യം ഞാന്‍ പിന്നെ പറയേണ്ട കാര്യമില്ലല്ലോ അല്ലെ അത് ശരിക്കും മാറ്റികളഞ്ഞുക്കെട്ടോ നന്നായിട്ടുണ്ട് എന്‍റെ എല്ലാവിധ ആശംസകളും നേരുന്നു ........................................................................................................................... ഫാസില്‍

നിരാശകാമുകന്‍ പറഞ്ഞു...

തുടക്കം കണ്ടപ്പോള്‍ ഒരു ലിമിറ്റഡ് സ്റ്റോപ്പ്‌ ബസില്‍ കയറിയാണോ കഥ പോകുന്നെ എന്ന് തോന്നി.ശ്വാസമടക്കി ആ പാരഗ്രഫ് വായിച്ചു..
അന്ത്യം കലക്കി..
രവി എന്‍റെ നാട്ടില്‍ ആയിരുന്നെങ്കില്‍ നാണപ്പന്‍റെ കാര്യം പോക്കാ..
വരയും നന്നായിട്ടുണ്ട്..

Naushu പറഞ്ഞു...

അസ്സലായിട്ടുണ്ട്...
നീര്‍നായ നാണപ്പനും ചിത്രവും..

ആശംസകള്‍

അഭി പറഞ്ഞു...

വള്‍ കുളിക്കുന്നത് ഒളിഞ്ഞ് നോക്കിയത് ഞാനങ്ങ് ക്ഷമിച്ചു.”..........

കൊള്ളാം ഇക്കാ

MT Manaf പറഞ്ഞു...

ഈ 'സീന്‍' ആവര്‍ത്തനം കുറച്ചു കൂടി വ്യംഗമായി പറയാമായിരുന്നു !

Nizam പറഞ്ഞു...

Ini njan enthu parayaan....? oru vimarshanam aavam ennu vicharichirunnatha vayichappam... arengilum undow support cheyyan.. ellavarum nallathu paranchu poyille...!

Satyam Paranchal ee katha vaayichu kayinchappol prathekichu onnum thonniyyilla... Pinne pokkan vendi enthengilum parayan ente manassu anuvadhikkunnum illa... Pakshe Ingane Okke ezhuthaney pattuvalloo ennu chodhikkan thonnunnu..

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

താങ്കളുടെ സ്വന്തം തനത് രീതിയില്‍ അവതരിപ്പിച്ച വ്യത്യസ്തകഥ. ഗ്രാമത്തിലെ നന്മയും തിന്മയും ഹാസ്യവും ഒക്കെ ലളിതമായി വളച്ചു കെട്ടില്ലാതെ അവതരിപ്പിച്ചു.ചില ഉപമകള്‍ വളരെ നന്നായി. പക്ഷെ അവസാന ഖണ്ഡിക അനാവശ്യമായി എന്ന് തോന്നുന്നു. തൊട്ടുമുന്‍പത്തെ പഞ്ചില്‍ തന്നെ നിര്‍ത്തിയെങ്കില്‍ കൂടുതല്‍ നന്നായേനെ എന്ന് തോന്നി.

ഇനിയും എഴുതുക .പുതിയ പുതിയ രീതിയില്‍.പുതിയ പുതിയ വിഷയവുമായി ....
ഭാവുകങ്ങള്‍!!

ഭായി പറഞ്ഞു...

മുഹമ്മദിക്ക പറഞതുപോലെ ചിത്രം ഒന്നുകൂടി വിഫുലീകരിക്കാമായിരുന്നു.എന്നിട്ട് അങിനെയുള്ള 50 ചിത്രങൾ ആകുംബോൾ ഇത്ത്രം ചിത്രങളുടെ ഒരു പ്രദർശനം സൌദിൽ നടത്താമായിരുന്നു..ടിക്കറ്റെടുത്തവർക്ക് വാതിൽ തുറന്ന് കൊടുക്കാൻ മുഹമ്മദിക്കായേയും വിളിക്കാമായിരുന്നു......(ഹല്ല പിന്നെ..ഓരോരോ ആശകളേയ്..:) )

ചിത്രവും കഥയും നന്നായിട്ടുണ്ട്...

Unknown പറഞ്ഞു...

ഹംസേ കലക്കി, എനിക്കിഷ്ടമായി.
സൂര്യനെയും നാണപ്പനെയും കൂട്ടുകാരക്കിയുള്ള അവതരണം അസ്സലായി.
അഭിനന്ദങ്ങള്‍.

jayanEvoor പറഞ്ഞു...

എല്ലാരും കുമാരന്റെ പിന്നലെയാണല്ലോ!
പാവം കുമാരൻ!
കലക്കി!

അജ്ഞാതന്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ജിപ്പൂസ് പറഞ്ഞു...

നാണപ്പന്‍ ചരിതം നന്നായിരിക്കുന്നു ഹംസക്കാ..
ഗ്രാമീണഭംഗിയില്‍ ലളിതമായി അവതരിപ്പിച്ചിരിക്കുന്നു.

അജ്ഞാതന്‍ പറഞ്ഞു...

കഥ മൊത്തത്തില്‍ ഇഷ്ട്ടായി ...പക്ഷെ കഥ പാത്രങ്ങളെ ചിലോരെ വെറുത്തു :)
അത് എഴുത്തുകാരന്റെ മിടുക്ക് ...കുളി സീന്‍ കാണുന്ന,കള്ളുകുടിക്കുന്ന ,ഭാര്യയെ തെറി വിളിക്കുന്ന , ഭാര്യയെ ചെണ്ടയാക്കുന്ന നാണപ്പന്‍,ഭാര്യുടെ കുളി സീന്‍ കണ്ടിട്ടും സ്വന്തം സ്വര്‍ണം തിരിച്ചു കിട്ടിയ സന്തോഷത്തില്‍ കുളി കണ്ടതില്‍ വിശാലമായി ക്ഷമിച്ചു,പോരാത്തതിന് കൂലിയും കൊടുത്തുവിടുന്ന ഒരു ഭര്‍ത്താവിനെയും ..."ഭാര്യയുടെ കുളിസീന്‍ ഒരാള്‍ നോക്കികണ്ടെങ്കില്‍ എന്താ കളഞ്ഞു പോയ ഒന്നരപ്പവന്‍ കയ്യില്‍ തന്നെ കൊണ്ട് വന്ന് തന്നില്ലെ. എന്ന സമാധാനത്തില്‍ രവി തന്‍റെ മുന്നില്‍ എരിഞ്ഞു തുടങ്ങിയ ഉമിയിലേക്ക് ആഞ്ഞ് ഊതികൊണ്ടിരുന്നു. !!"മാറുന്ന മൂല്യങ്ങള്‍,സദാചാരങ്ങള്‍ .എന്തും തന്‍റെ ലാഭത്തില്‍ മാത്രം കലാശിക്കണം എന്ന പിടിവാശി മനുഷ്യര്‍ക്ക്‌ ...ഇവിടുത്തെ രവി എന്ന "ഫര്‍ത്താവിനും " അത് തന്നെ സംഭവിച്ചു ...ആ കൂലി കൊടുക്കുമ്പോള്‍ നാണപ്പന്റെ ചെകിടത് ഒരു കൂലിയും കൊടുക്കാമായിരുന്നു ...ഇനി ഇമ്മാതിരി പണി [കുളി സീന്‍ ഒളിച്ചു കാണുക ] ചെയ്യരുത് എന്ന് പറഞ്ഞു ...:D..നാട്ടിന്‍പുറത്ത് പൊതുവേ കണ്ടും കെട്ടും വരുന്ന ഒരു കാര്യം വൃത്തികെടിന്റെ അതി പ്രസരിപ്പില്ലാതെ അവതരിപ്പിച്ചു ..."നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം "

അശ്രഫ് ഉണ്ണീന്‍ പറഞ്ഞു...

കഥയും പിക്ചര്‍ഉം എല്ലാം കല കലക്കി ... കുളിസീന്‍ പിക്ചര്‍ ആവഞ്ഞത് ഞങ്ങടെ ഭാഗ്യം.

നൗഷാദ് അകമ്പാടം പറഞ്ഞു...

ഹംസേ..നമിച്ചു..
ആദ്യ പാര കിക്കിടിലന്‍..!!
വായന ഒറ്റടിക്ക് അങ്ങറ്റം വരേ പോയാ നിര്‍ത്തിയത്..

നല്ല അവതരണം..വര്‍ണ്ണന..വ്യാഖ്യാനം..!

ഇത്തരം നീര്‍നായ നാണപ്പന്മാര്‍ നമ്മുടെ ഗ്രാമങ്ങളില്‍ ഇപ്പോഴും സുലഭം..അവരുടെ ജീവിതപരിസരത്തിനനുസരിച്ച പെരുമാറ്റങ്ങള്‍ രസകരമായി തന്നെ വിശദീകരിച്ചിരിക്കുന്നു.
എന്തിനു..
തട്ടാന്‍ രവിയുടെ പ്രതികരണം പോലും സമകാലികതിയുടെ മാറിയ സദാചാര കാഴ്ച്ചപ്പാടിനു
ചേര്‍ന്നത്..
മുഖത്തൊരടിവെച്ച് കൊടുത്ത് വീര്യം കാട്ടുന്ന ധീരതയൊക്കെ
" ഹൊ..പോട്ടെന്നേ..അതൊക്കെ ഇത്ര കാര്യാക്കാനൊണ്ടോ.."
എന്ന ലളിതവല്‍ക്കരണത്തിലേക്ക് ക്ഷയം സംഭവിച്ചത് ഇവിടെ വായിക്കാം.

ഹംസേ..ആശംസകള്‍..
ഒപ്പം ഒരു വാണിംഗും.
ഇനി പോസ്റ്റിടുമ്പോള്‍ ഒരു ലിങ്കിട്ട് അറിയിക്കുക.
ബ്ലോഗുകളില്‍ മുങ്ങിത്തപ്പുമ്പോള്‍ നാണപ്പനെപ്പോലെ വല്ലതും തടഞ്ഞാലോ!

Mohamed Salahudheen പറഞ്ഞു...

കലക്കി

ഒഴാക്കന്‍. പറഞ്ഞു...

നാണപ്പന്‍ ഒരു നാണമില്ലാത്ത അപ്പന്‍ ആണല്ലേ.. സംഭവം കലക്കി!

പിന്നെ കുമാരേട്ടന്‍ ഒരു ഷാപ്പ്‌ മുതലാളി ആണെന്ന് അറിയിച്ചതില്‍ സന്തോഷം!

mayflowers പറഞ്ഞു...

ഹംസ ഹാസ്യത്തിന്റെ wholesale dealer ആണെന്ന് തോന്നുന്നല്ലോ..
അവതരണം നന്നായി.

Anees Hassan പറഞ്ഞു...

കഥ കൊള്ളാം ....ആ ചിത്രമുണ്ടല്ലോ ഹെന്റമ്മോ ....
കിഴക്കെതൊടിയില്‍ നിന്നും സൂര്യന്‍ അഞ്ചിപ്പുഴയിലെ കുളിസീന്‍ കാണാന്‍ ഇറങ്ങിയിട്ട് മണിക്കൂര്‍ രണ്ട് കഴിഞ്ഞു..........വിവരണം ഇഷ്ടപ്പെട്ടു

പട്ടേപ്പാടം റാംജി പറഞ്ഞു...

പഴയകാല ചിത്രത്തെ മറയില്ലാതെ ഹാസ്യം കലര്‍ത്തി മിതമായി പറഞ്ഞത്‌... ...
നന്നായി ഹംസ.

Manoraj പറഞ്ഞു...

നാണപ്പൻ കൊള്ളാം. നർമ്മത്തിൽ പൊതിഞ്ഞൊരു രചന. ഞാൻ കരുതിയത് തട്ടാൻ മുക്ക് പണ്ടത്തിന്റെ വില കൊടുക്കുകാണെന്നാ.. പണ്ട് പൊന്മുട്ടയിടുന്ന താറാവ് കണ്ട ഒർമ്മ!! പക്ഷെ ഇത് കൊള്ളാം.
അപ്പോൾ ഇത് വരെ വെയ്റ്റ് ചെയ്തത് ഫോളോ ചെയ്യുമ്പോൾ എന്തെങ്കിലും പ്രത്യേകത വേണമെന്ന് തോന്നിയത് കൊണ്ടാ. ഞാൻ ഇതാ സെഞ്ചുറി അടിപ്പിക്കുന്നു..

perooran പറഞ്ഞു...

മഴക്കാലമായാല്‍ നാണപ്പനു ജോലി കൂടും എന്നാലും വീട്ടുകാര്‍ക്ക് പത്ത് പൈസ നാണപ്പന്‍റെ കയ്യില്‍ നിന്നും കിട്ടില്ല എന്നുമാത്രമല്ല കിട്ടുന്നതെല്ലാം കുമാരന്‍റെ കള്ള് ഷാപ്പില്‍ ചിലവഴിച്ച് രാത്രിയില്‍ വീട്ടില്‍ ചെന്ന് രമണിയുടെ മുതുകില്‍ ആലിക്കല്‍ അമ്പലത്തിലെ വേലക്ക് പുതുതായ് കാണാന്‍ തുടങ്ങിയ ഡിജിറ്റല്‍ ശിങ്കാരിമേളം പ്രാകടീസ് ചെയ്യാന്‍ തുടങ്ങും.!

ഹംസ പറഞ്ഞു...

@വരയും വരിയും : സിബു നൂറനാട് : തേങ്ങയ്ക്ക് നന്ദി .
@ noonus : പുഴയില്‍ ചൂണ്ടയിടാന്‍ പോയിട്ടുണ്ട് പക്ഷെ നാണപ്പന്‍ പോയിരുന്നമാതിരി അല്ല. അഭിപ്രായത്തിന് നന്ദി
@വഴിപോക്കന്‍ ; അഭിപ്രായത്തിനു നന്ദി
@ Mohamedkutty മുഹമ്മദുകുട്ടി : ഇക്ക പറഞ്ഞപ്പഴാ ഓര്‍ത്തത് എന്നാല്‍ വരക്കുമ്പോള്‍ മറുകരയില്‍ നിന്നും നോക്കി വരച്ചാല്‍ മതിയായിരുന്നു അല്ലെ എന്നാല്‍ കുളിക്കുഅ
ന്നവരെ ക്ലോസപ്പായും നാണപ്പനെ ചെറുതായും കാണാമായിരുന്നു. ( ഇക്കാന്‍റെ ഓരോ കാര്യങ്ങള്‍ ) പിന്നെ തൂതപ്പുഴയില്‍ ഒളിക്യാമറവെക്കുന്ന കാര്യം ഞാന്‍ നാട്ടില്‍ വരുമ്പോള്‍ ഇക്ക വരണം തൂതയില്‍ അപ്പോള്‍ അറിയാം തൂതക്കാര്‍ എങ്ങനയാ എന്ന്.. അടി പാര്‍സല്‍ വരും . ഹ ഹ ഹ. അഭിപ്രായത്തിനു നന്ദി ഇക്കാ..
@ ശ്രീനാഥന്‍ : ഇല്ല ഒന്നിലും പരീക്ഷണം നടത്തിയിട്ടില്ല . ഇപ്പഴാ ഓരൊന്നും പരീക്ഷിച്ച് കൊണ്ടിരിക്കുന്നത് അതാ നിങ്ങളൊക്കെ സഹിക്കുകയും ചെയ്യുന്നത് . നന്ദി
@ കൂതറHashimܓ : തട്ടാന്‍റെ ഭാര്യക്ക് അനിയത്തിയുണ്ട് എന്താ നോക്കണൊ? നിനക്ക് വേറെ പണിയൊന്നും ഇല്ലെ കൂതറെ ഈ അനിയത്തിമാരെയും നോക്കി നടക്കുകയാണോ?
@ ശ്രീക്കുട്ടന്‍ : അഭിപ്രായത്തിനു നന്ദി
@ Jishad Cronic™ : നന്ദി സുഹൃത്തെ.
@എറക്കാടൻ / Erakkadan : ഹാ അത് ശരി കൂതറയെ കുറ്റം പറഞ്ഞ് നീയും ചോദിക്കുന്നോ അനിയത്തി ഉണ്ടോ എന്ന്. എറക്കാടാ കൂതറയെ പോലെ വല്ലാതെ അനിയത്തിമാരെ അന്വേഷിച്ചു നടക്കല്ലെ മറ്റവള്‍ നഷ്ടമാവും .. ഹാ പറഞ്ഞില്ലാ എന്നു വേണ്ട. നന്ദി
പിന്നെ കുമാരന്‍റെ ഷാപ്പ് നിനക്ക് പരിചയം ഉള്ളതല്ലെ. വെറുതെ ആ പാവത്തിനു മൂപ്പിക്കല്ലെ. ഹ ഹ ഹ.
@ ramanika : നന്ദി
@ കുമാരന്‍ | kumaran : അനുഭവത്തിന്‍റെ പുഴക്കര.. ഹോ.. അപ്പോള്‍ എത്ര എത്ര അനുഭവങ്ങള്‍ കുമാരനു.. ഹ ഹഹ.. ശരി ശരി... നന്ദി
@ fasil : നല്ല വാക്കുകള്‍ക്ക് നന്ദി സുഹൃത്തെ.
@നിരാശകാമുകന്‍ : കഥ ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം നന്ദി
@ Naushu അഭിപ്രായത്തിനു നന്ദി
@ അഭി : നന്ദി കൂട്ടുകാരാ..
@ MT Manaf : പറയാമായിരുന്നു . പറഞ്ഞു പോയി . അഭിപ്രായം അറിയിച്ചതില്‍ നന്ദി
@ Nizam : വിമര്‍ശനം പറയാന്‍ ആരും സപ്പോര്‍ട്ട് ഇല്ലങ്കിലും പറയാം ഞാന്‍ ഉണ്ട് നിന്‍റെ കൂടെ. എന്തു അഭിപ്രായവും സ്വീകരിക്കും .! മനസ്സില്‍ തോന്നുന്ന കാര്യം പറയുന്നവരെയാണ് എനിക്ക് കൂടുതല്‍ ഇഷ്ടം പൊക്കി പറഞ്ഞിട്ട് എന്തുകാര്യം .കഥ ഇഷ്ടമാവത്തതിനു സോറി പറയുന്നു. അങ്ങനയൊക്കെ എഴുതി പോയി . ഈ കഥ എഴുതി വെച്ചിട്ട് ഒരു മാസത്തോളമായി . പോസ്റ്റാന്‍ പേടി ഉണ്ടായിരുന്നു. ആളുകള്‍ എങ്ങനെ പ്രതികരിക്കും എന്നുള്ളത് . നിസാമന്‍റെ അഭിപ്രായം ഞാന്‍ മുഖവിലക്കെടുക്കുന്നു. കഴിയുന്ന വിധത്തില്‍ ശ്രമിക്കാം നന്നാക്കി എഴുതാന്‍ . പിന്നെ കൂടുതല്‍ പ്രതീക്ഷിക്കാനുള്ള അവസരം ഞാന്‍ തരുന്നില്ല അതിനുമാത്രം കഴിവുള്ള ആളല്ല ഞാന്‍ . എന്‍റെ പ്രൊഫൈലില്‍ എഴുതിയതു ഒന്നുക്കൂടി വായിക്കണം . നല്ല ഒരു അഭിപ്രായത്തിനു നന്ദി.

ഉപാസന || Upasana പറഞ്ഞു...

നൂറ്റമ്പത് രൂപ എന്തായാലും കുറവുതന്നെ.
പോസ്റ്റ് നന്നായി.
:-)
ഉപാസന

mukthaRionism പറഞ്ഞു...

ഹ ഹാ
ഹു ഹൂ..
ഹൂയ്..!

ബഡുക്കൂസെ കലക്കിട്ടോ..
ചിരിച്ച് ചിരിച്ച് ചിരിച്ച്...
പണ്ടാറടങ്ങി.

ന്റള്ളോ..

വരയും ഉസാറായിട്ടോ..
ഹായ് കൂയ് പൂയ്!

lekshmi. lachu പറഞ്ഞു...

മനോരാജ് പറഞ്ഞപോലെ പൊന്മുട്ട
ഇടുന്ന താറാവ് എന്ന സിനിമ
ഓര്‍മ്മ വന്നു.പിന്നെ ആദില പറഞ്ഞപോലെ
പൈസ കൊടുക്കുമ്പോ ചെകിട്ടത്
ഒരു അടികൂടി ആകായിരുന്നു എന്ന് തോന്നി.
നല്ലരസം ഉണ്ട് വായിക്കാന്‍..ഗ്രാമത്തിലെ
കുളിസീന്‍ ഒളിഞ്ഞു നോട്ടം രസായി
അവതരിപ്പിച്ചു.

ഹംസ പറഞ്ഞു...

@ ഇസ്മായില്‍ കുറുമ്പടി ( തണല്‍) : നല്ല വാക്കുകള്‍ക്കും ഉപദേശ നിര്‍ദേശങ്ങള്‍ക്കും എന്നും കടപ്പെട്ടിരിക്കുന്നു. നന്ദി
@ ഭായി : അദ്ദന്നെ അങ്ങനെ ഒരു ചിത്ര പ്രദര്‍ശനം നടത്തി നമുക്ക് മുഹമ്മദ്കുട്ടിക്കയെ കൊണ്ട് ഉദ്ഘാടനം ചെയ്യിപ്പിക്കണം ഹല്ല പിന്നെ . നന്ദി ഭായ്
@ തെച്ചിക്കോടന്‍ : അഭിപ്രായത്തിനും അഭിനന്ദനത്തിനും നന്ദി
@ jayanEvoor : അയ്യേ ഡോകടറെ നിങ്ങള്‍ ഉദ്ദേശിച്ച കുമാരന്‍ അല്ല ഇത് ഇത് മറ്റൊരു കുമാരന്‍ .. ആല്ലാതെ ച്ചേയ്,, നമ്മടെ കുമാരന്‍ പാവാ.. ഒരു പഞ്ചപാവം
@ ജിപ്പൂസ് : നല്ല വക്കുകള്‍ക്ക് നന്ദി ജിപ്പുമോനെ.
@ Aadhila : എന്തായിത് , നെട്ടിച്ചു കളഞ്ഞല്ലോ.. കഥാപാത്രങ്ങളെ വെറുത്തോള്ളൂ കഥാകാരനെ വെറുക്കല്ലെ. കാര്യങ്ങള്‍ എല്ലാം ആദില പറഞ്ഞത് സത്യം തന്നെയാ.. നല്ല ഒരു അഭിപ്രായത്തിനു നന്ദി.
@Ashraf Unneen : അത് ശരി ചിലര്‍ പറയുന്നു അതിന്‍റെ ക്ലോസപ്പ് ചിത്രം വേണമെന്ന് അതുകൊണ്ട് ഞാന്‍ ഒന്നു വരച്ചു കയറ്റാന്‍ നിന്നതാ ഇനി അതു വേണ്ടാ എന്നുവെച്ചു. ഹിഹി.. നന്ദി ട്ടോ
@ നൗഷാദ് അകമ്പാടം :ഞാന്‍ ഇന്നലെ ആര്‍ക്കൊക്കയോ ലിങ്ക് മൈല്‍ അയച്ചിരുന്നു അതില്‍ പെട്ടിട്ടുണ്ടാവും എന്ന് കരുതി ഇനി ശ്രദ്ധിക്കാം . എന്നാലും വല്ലാതെ മുങ്ങിത്തപ്പാന്‍ ഒന്നും നില്‍ക്കണ്ട എല്ലായിടത്തും രവിയെ പോലുള്ള ഭര്‍ത്തക്കന്മാര്‍ ആവില്ല. ഹാ..
നല്ല ഒരു അഭിപ്രായത്തിനു നന്ദി
@ സലാഹ് : നന്ദി
@ ഒഴാക്കന്‍. :നാണപ്പന്‍ അതെ നാണമില്ലാത്ത അപ്പന്‍
കുമാരന്‍ ഷാപ്പ് മുതലാളി എന്നറിഞ്ഞതില്‍ സന്തോഷം എന്തിനാ നാണപ്പനെ പോലെ ആവാനാണോ?
@ mayflowers : അയ്യോ അത്രക്ക് വേണോ? ഞാന്‍ ഒരു പാവം..!! നന്ദി
@ ആയിരത്തിയൊന്നാംരാവ് : അഭിപ്രായത്തിനു നന്ദി
@ പട്ടേപ്പാടം റാംജി : കഥ ഇഷ്ടമായെന്നരിഞ്ഞതില്‍ സന്തോഷം നന്ദി
@ Manoraj : അങ്ങനെ മനു എന്നെ ഒരു സംഭവക്കിച്ചു അല്ലെ. നന്ദി
@ perooran : വരവിനും വായനക്കും നന്ദി
@ ഉപാസന || Upasana : 150 മതീന്നേ പിന്നെ ഫ്രീ ആയിട്ടു സീനും കണ്ടില്ലെ ? ഹിഹി.. നന്ദി

അജ്ഞാതന്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
അജ്ഞാതന്‍ പറഞ്ഞു...

കഥയുടെ നർമ്മം മർമ്മത്ത് കൊണ്ടു സൂര്യനെ പറ്റി പറഞ്ഞതും ആദ്യമൊക്കെ കലക്കി അപ്പൊ അവസാനം മോശം എന്നല്ല കെട്ടോ ... (മഴക്കാലമായാല്‍ നാണപ്പനു ജോലി കൂടും എന്നാലും വീട്ടുകാര്‍ക്ക് പത്ത് പൈസ നാണപ്പന്‍റെ കയ്യില്‍ നിന്നും കിട്ടില്ല എന്നുമാത്രമല്ല കിട്ടുന്നതെല്ലാം കുമാരന്‍റെ കള്ള് ഷാപ്പില്‍ ചിലവഴിച്ച് രാത്രിയില്‍ വീട്ടില്‍ ചെന്ന് രമണിയുടെ മുതുകില്‍ ആലിക്കല്‍ അമ്പലത്തിലെ വേലക്ക് പുതുതായ് കാണാന്‍ തുടങ്ങിയ ഡിജിറ്റല്‍ ശിങ്കാരിമേളം പ്രാകടീസ് ചെയ്യാന്‍ തുടങ്ങും) ഈ പേര വായിച്ചപ്പോൾ ആ നാണപ്പൻ നാണമില്ലാത്തപ്പൻ മാത്രമല്ല പേടിയില്ലാത്തപ്പനുമാണെന്നു മനസിലായി... . രവിയുടെ വാക്കു ആണുങ്ങൾക്ക് ചേർന്നതായി തോന്നിയില്ല ആദില പറഞ്ഞപോലെ .. പാദസരം വാങ്ങി 150 ഉം കൊടുത്ത് കരണകുറ്റിക്കു ഒന്നും കൊടുത്തിരുന്നെങ്കിൽ ജോറായേനെ... ചിത്രവും അടിപൊളി... ഇനിയും വല്ല കലയും ഉണ്ടോ ... ധാരാളം എഴുതാൻ കഴിയട്ടെ.... ആശംസകൾ...
2010, ജൂണ്‍ 14 11:32 pm

ഹംസ പറഞ്ഞു...

@ »¦മുഖ്‌താര്‍¦udarampoyil¦« മറുപടി കമന്‍റ് എഴുതുന്നതിനിടയിലാണോ ഹംക്കെ വന്നു കമനിടുന്നത് അന്നെ ഞമ്മളുണ്ടല്ലോ... ഹാ നാലും അനക്കും ഒരു ഷുക്ക്റന്‍.
@ lekshmi. lachu : കഥ വായിക്കുന്നതിനിടയ്ക്ക് എന്തിനാ ചുമ്മാ സിനിമയൊക്കെ ഓര്‍ക്കാന്‍ പോണത് ... ഹിഹി.. നന്ദി ട്ടോ
@ഉമ്മുഅമ്മാർ : അഭിപ്രായത്തിനു നന്ദി..
ഇവിടെ വന്നവര്‍ക്കും, വായിച്ചവര്‍ക്കും, അഭിപ്രായം പറഞ്ഞവര്‍ക്കും പറയാത്തവര്‍ക്കും , എല്ലാവര്‍ക്കും നന്ദി ....ഹല്ല പിന്നെ.

Dr.HK പറഞ്ഞു...

ഹ ഹ ഹ ;നാട്ടിന്‍ പുറം കുളികളാല്‍ സമൃദ്ധം :D

Wash'Allan JK | വഷളന്‍ ജേക്കെ പറഞ്ഞു...

ഹംസാ, ആദ്യം അഭിനന്ദനങ്ങള്‍!!! അടിപൊളി വരയാണല്ലോ.

നീര്‍നായ മുങ്ങിയെടുത്തത് പോണാല്‍ പോകട്ടും പോടാ.. 150 രൂപയും ഫ്രീ സീനും കണ്ടല്ലോ. അതുമതി.

Akbar പറഞ്ഞു...

ഹംസാ. വരയും വരികളിലെ നര്‍മവും നന്നായി. നാണപ്പനെക്കുറിച്ച് ഒന്നും പറയുന്നില്ല. നാണമില്ലാത്തവന്‍.
കഥകള്‍ നന്നാകുന്നുണ്ട്. എഴുത്ത് തുടരുക. ആശംസകള്‍

ഒരു യാത്രികന്‍ പറഞ്ഞു...

രസകരമായി എഴുതി....നല്ല ഒഴുക്കും....അധികം നീട്ടലില്ലാതെ.....സസ്നേഹം

jyo.mds പറഞ്ഞു...

നാണപ്പന് പറ്റിയ അമളി-നന്നായിട്ടുണ്ട്.
ചിത്രപരീക്ഷണവും നന്നായി.ആശംസകള്‍

കുഞ്ഞാമിന പറഞ്ഞു...

പതിവ് പോലെ നല്ല കഥ. എന്നാലും ആദ്യത്തെ അടി രവിയുടെ കരണക്കുറ്റിക്ക് കൊടുക്കാനാ തോന്നിയെ..പിന്നെ നാണപ്പനും.....നല്ല ചിത്രം..

krishnakumar513 പറഞ്ഞു...

എനിക്ക് ഇഷ്ട്ടപ്പെട്ടു കേട്ടോ,നല്ല ശൈലി.........

Nizam പറഞ്ഞു...

കഥ മോശമായി എന്നാ അഭിപ്രായം എനിക്കില്ല ...പക്ഷെ എഴുതിയ മറ്റുള്ള കഥകളുമായി താര തമയം ചെയ്യുമ്പോള്‍ ഇതില്‍ ഒരു സന്‍ദേശം ഒരു യാഥാര്‍ത്ഥ്യമോ ഉള്ളതായി തോന്നിയില്ല ...ഒരു ഫിച്റേനാല്‍ കഥ ..നിങ്ങളുടെ കഥകള്‍ എല്ലാം പൊതുവേ ഒരു സമൂഹത്തിന്റെ പ്രശ്നങ്ങള്‍ സന്ദേഹങ്ങള്‍ ആണെല്ലോ . അതാണല്ലോ നിങ്ങള്ക്ക് ഇത്രയും ആരാധകര്‍. ഇമ്മാതിരി കഥകള്‍ എയുതാന്‍ ഇഷ്ടം പോലെ ആളുകള്‍ ഉണ്ട് ... അത് നിങ്ങള്‍ എയുതിയിട്ടു വായിക്കേണ്ട ആവശ്യം ഇല്ല ... കഥാകാരന്‍ ഒരു നിലവാരം ശൂഷിക്കുന്നത് എപ്പോയും നല്ലതാ . for example we expect a certain kind of stories from MT & Vaikkam Mohammed Basheer. നന്നായി അല്ലെങ്ങി നന്നാക്കി എയുതാതത്തിന്റെ കുയപ്പം അല്ല . നല്ലത് എഴുതാതിന്റെ കുഴപ്പമാണ്. വായനക്കാര്‍ എന്ത് എഴുതിയാലും സീകരിച്ചു എന്ന് വരാം. എന്ന് വിചാരിച്ചു കഥ നല്ലത് ആവണം എന്നില്ലല്ലോ. കഥാകാരന് സമൂഹത്തോട് ബാധ്യധ ഉണ്ടെന്നു evideyo vaayichituu ഉണ്ട്. Paperinu vedi undakellakkalum shakti ഉണ്ടെന്നു kettittille.. അത് കൊണ്ട് എന്റെ അഭിപ്രായത്തില്‍ നിങ്ങള്‍ ഇങ്ങനത്തെ കഥകള്‍ എയുതരുത്. ഇത് എന്റെ സ്വന്തം അഭിപ്രായം ആണ് കേട്ടോ

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

കിഴക്കെതൊടിയില്‍ നിന്നും സൂര്യന്‍ അഞ്ചിപ്പുഴയിലെ കുളിസീന്‍ കാണാന്‍ ഇറങ്ങിയിട്ട് മണിക്കൂര്‍ രണ്ട് കഴിഞ്ഞു.!
ഹംസാടെ നാട്ടില് സുര്യ ചന്ദ്ര ന്മാരുള്‍ പ്പടെ
എല്ലാവര്ക്കും ഇത് തന്നെയാണോ പണി ?
ഏതായാലും കഥയും വരയും കൊള്ളാം

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Sulfikar Manalvayal പറഞ്ഞു...

ഇതാണ് പ്രശ്നം. ഏതാനിതിരി വൈകിയാല്‍ പറയാന്‍ പറ്റിയ നല്ല കമന്‍റ് എല്ലാം നാട്ടുകാര്‍ പറയും. എന്താ ചെയ്യുക.
അസ്സലായി. നര്‍മതില്‍ പൊതിഞ്ഞു നന്നായി പറഞ്ഞു. പ്രത്യേകിച്ചും ചില പ്രയോഗങ്ങള്‍ സൂര്യനെ പറ്റിയും, പിന്നെ നാണപ്പന്‍റെ ചെയ്തികളും.
(അവള്‍ കുളിക്കുന്നത് ഒളിഞ്ഞ് നോക്കിയത് ഞാനങ്ങ് ക്ഷമിച്ചു)
ഇതിപ്പോള്‍ ഞങ്ങളും അങ്ങ് ക്ഷമിച്ചു. "ഹല്ല പുന്നെ".
പറയാന്‍ മറന്ന കാര്യം, ഒരു "രവിവര്‍മ" ഒളിച്ചിരിപ്പുണ്ട് ഉള്ളില്‍ അല്ലേ.
ഇനിയും വരക്കൂ ട്ടോ. വരച്ചു വരച്ചു പടിക്കൂ. ഞങ്ങളെകൊണ്ട് ഇത്രയൊക്കെ അല്ലേ പറ്റൂ. ഇനിയും പ്രതീക്ഷിക്കുന്നു ഇത്തരം പുതിയ കഥകള്‍.

pournami പറഞ്ഞു...

sho ..paryathey veyya...avasanam superub....over akkathey comedy all the best

Shaivyam...being nostalgic പറഞ്ഞു...

കഥ നന്നായി - ചിത്രം വര ഇനി പരീക്ഷണമാക്കാതെ ഇങ്ങട്ട് പോരട്ടെ തുരുതുരെ....

സാബിബാവ പറഞ്ഞു...

ഹംസക്ക കഥയും നാണപ്പനും ഒക്കെ കൊള്ളാം
പക്ഷെ ഇവനെന്തിന്റെ കേടാ.
മിനിഞ്ഞന്നാ ഞാന്‍ ഒന്ന് ഒപ്പിച്ചു കൊടുത്തത്
അവനെ ഒരു ഏറു കൊട് എവടെ ചെന്നാലും അനിയത്തി .
ഭുലോകരെ ആരെയും അനിയത്തിമാരെ കാണിക്കല്ലേ ......രണ്ടെണ്ണം ഉണ്ട്
നാണപ്പനെ കാളും കഷ്ട്ടം കഞ്ഞി കുതറ .
പിന്നെ കഥയും വരയും പിടിച്ചു
പക്ഷെ ഇനി നാട്ടി ചെന്നാല്‍ പുഴയില്‍ പോയാല്‍
നാണപ്പന്‍ വരാന്‍ മറന്നാല്‍ ഹംസക്കനോട് വിളിച്ചു പറയാന്‍ നമ്പര്‍ തരണേ...
ഈ മാതിരി കഞ്ഞി നാണപ്പന്മാരെ ഒന്ന് ഫോട്ടോ എടുക്കാനാ എപ്പോഴും കാണാലോ .
പിന്നെ വര തെങ്ങില്‍ തേങ്ങ വരക്കാന്‍ മറന്നു.
മോശമെന്ന് പറഞ്ഞാല്‍ മോശമാകും .
ഞങ്ങള്‍ ക്ഷമിച്ചു .
എന്നാലും വരയും തുടങ്ങി.

K@nn(())raan*خلي ولي പറഞ്ഞു...

അവിടെ സെഞ്ചുറി അടിച്ചു ഇവിടെ വന്നിട്ട് നാണപ്പനെ കുളത്തിലിട്ടു. അല്ലെ?
കഥയും കലക്കി ചിത്രവും കലക്കി.

നാണപ്പന്മാര്‍ കല്ലിവല്ലി.

ജിത്തു പറഞ്ഞു...

കഥ കലക്കി ഇക്കാ..

നാട്ടില്‍ ചൂണ്ട ഇട്ട് നല്ല ശീലമാ അല്ലെ

പിന്നെ വര കലക്കി.. സൂര്യന്റെ ആര്‍ത്തി പൂണ്ട നോട്ടം നന്നായിട്ടുണ്ട്

thalayambalath പറഞ്ഞു...

നല്ല കഥ.... വരയും കഥയ്ക്ക് ചേര്‍ന്നത്... അഭിനന്ദനങ്ങള്‍

ആളവന്‍താന്‍ പറഞ്ഞു...

അതിപ്പൊ ലാഭായല്ലോ, നമ്മുടെ നീര്‍നായക്ക്. ഇനിയിപ്പോ ലൈസന്‍സും ആയി. നമ്മുടെ കുമാരന്റെ നമ്പര്‍ ഒന്ന് തരണേ. ഒരു അരഞ്ഞാണം കുറെ നാളായി കയ്യില്‍ ഇരിക്കുന്നു......... നന്നായി ഹംസക്കാ.

sm sadique പറഞ്ഞു...

നല്ല അടിപൊളി കഥ.

ജീവി കരിവെള്ളൂർ പറഞ്ഞു...

സത്യം പറ നാട്ടിലായിരുന്നപ്പൊ ഇതായിരുന്നോ പണി ;-)

അപ്പൊ വരയും കയ്യിലുണ്ടല്ലെ .കൊള്ളാം .

ഗോപീകൃഷ്ണ൯.വി.ജി പറഞ്ഞു...

വിവരണവും ചിത്രവും ഒന്നിനൊന്നു മെച്ചമായി.

(കൊലുസ്) പറഞ്ഞു...

നന്നായി ചിരിപ്പിക്കാന് അറിയാല്ലോ ഇക്കാ. ചിത്രം നന്നായിട്ടോ. ഇനി കവിത എഴുത്ത് നിര്‍ത്തിയോ?

Faizal Bin Mohammed™ പറഞ്ഞു...

കലക്കി, എനിക്കിഷ്ടമായി.

വീകെ പറഞ്ഞു...

കുളിസീനും ചൂണ്ടയിടലും അതിന്റെ പശ്ചാത്തലവുമൊക്കെ കണ്ടിട്ട് ഒരു പരിചയക്കാരന്റെ മട്ട്...!?
എന്താ ഹംസാക്കാ....

കഥ നന്നായിരിക്കുന്നു....
ആശംസകൾ...

പാവപ്പെട്ടവൻ പറഞ്ഞു...

നന്നായിട്ടുണ്ട് ഈ ചൂണ്ടയിടീല്‍
അനുഭവത്തിന്റെ ഒരു തീഷ്ണതയെ

OAB/ഒഎബി പറഞ്ഞു...

അപ്പൊ അതിന്മേലും (വര) കൈ വച്ചു !
ഇനി ഞാനൊക്കെ ബ്ലോഗില്‍ പിടിച്ച് നില്‍ക്കാന്‍ എന്തായുധമാ എടുക്കുക :)

ഈ നല്ല തമാശക്കഥ, തട്ടാന്‍ രവിയുടെ മുന്നിലെത്തിയ ഉടനെ ഒരു സഡന്‍ ഡെത്തിലവസാനിപ്പിച്ചിരുന്നെങ്കില്‍ എന്നാഗ്രഹിച്ചത് എന്റെ വിവരനില്ലായ്മ ആയിരിക്കാം അല്ലെ ?

അപ്പൊ പിന്നെ,,,,

ഹംസ പറഞ്ഞു...

@ Dr.HK : ബ്ലോഗ് സന്ദര്‍ശനത്തിനും കമന്‍റിനും ഒത്തിരി നന്ദി . ഇനിയും ഇതുവഴി വരുമെന്ന് പ്രതീക്ഷിക്കുന്നു.
@ വഷളന്‍ | Vashalan : അഭിനന്ദങ്ങല്‍ക്ക് നന്ദി
@ Akbar : നല്ല വാക്കുകള്‍ക്ക് നന്ദി
@ ഒരു യാത്രികന്‍ : നന്ദി
@ jyo : നന്ദി
@ കുഞ്ഞാമിന : എന്നാല്‍ കുഞ്ഞാമിന തന്നെ രവിയെ ഒരു അടി കൊടുക്ക് :) നാണപ്പന്‍ നാണമില്ലാത്തവന്‍ ഹ ഹ.. നന്ദി
@ krishnakumar513 : നന്ദി
@ Nizam: എന്താ ഞാന്‍ പറയ്വാ.. ഒരോ പോസ്റ്റ് ഇടുമ്പോഴും ഞാന്‍ എന്‍റെ കഴിവിന്‍റെ പരമാവധി നന്നാക്കാന്‍ തന്നെ ശ്രമിക്കാറുണ്ട്. ഒരു കഥ മറ്റു കഥകളുമായി താരതമ്യം ചെയ്യുമ്പോഴാണ് പ്രശ്നവും .ഈ കഥയില്‍ ഒരു സന്ദേശമോ യാഥാര്‍ത്ഥ്യമോ ഇല്ലാ . അതിനു ഞാന്‍ ശ്രമിച്ചിട്ടും ഇല്ല സൂര്യനെ നാണപ്പന്‍റെ കൂട്ടുകാരനയി ചിത്രീകരിച്ചത് കണ്ടാല്‍ തന്നെ മനസ്സിലാക്കാവുന്നതേയുള്ളൂ ഇതു യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത കഥയാണെന്നുള്ളത്. ബ്ലോഗ് രംഗത്ത് തന്നെ നിലവാരമുള്ള കഥകൃത്തുക്കളുടെ കൂട്ടത്തില്‍ പ്ലീസ് എന്നെ ഉള്‍പെടുത്തികാണരുത് .ആ കഴ്ചയില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് തരാന്‍ എന്‍റെ കയ്യില്‍ ഉണ്ടാവില്ല. അതുകൊണ്ട് പറയുന്നതാണ്.ഇങ്ങനത്തെ കഥകള്‍ ഒന്നും എഴുതരുത് എന്നു പറയുമ്പോള്‍......... ...........

തുറന്ന ഒരു അഭിപ്രായത്തിനു ഒത്തിരി നന്ദി. നിരാശപ്പെടുത്തിയതില്‍ മാപ്പ് ചോദിക്കുന്നു.

ശ്രദ്ധേയന്‍ | shradheyan പറഞ്ഞു...

ഭാഷയില്‍ ഹാസ്യം ചാലിക്കാനുള്ള കഴിവ് സമ്മതിക്കാതെ വയ്യ.

ഹംസ പറഞ്ഞു...

@ കുസുമം ആര്‍ പുന്നപ്ര : ഹ ഹ ഹ ഞങ്ങടെ നാട്ടില്‍ സൂര്യനുമാത്രമേ കുളിസീന്‍ കാണാനുള്ള ഭാഗ്യമുള്ളൂ..ചന്ദ്രന്‍ വരുമ്പോഴെക്കും എല്ലാവരും കുളികഴിഞ്ഞ് പോവും അതാ .. പാവം ചന്ദ്രന്‍ ..:) നന്ദി
@ SULFI : വൈകി വരാന്‍ നില്‍ക്കണ്ട് സുല്‍ഫിക്കാ.. നേരത്തെ ഇങ്ങ് പോരാലോ.. രവി വര്‍മ്മ ഉള്ളില്‍ ഉണ്ടെന്നു ആദ്യം എന്നോട് പറഞ്ഞത് എന്‍റെ കെട്ടിയവളാ ഇപ്പോള്‍ നീയും നന്ദി . രവിവര്‍മ്മയെ നമുക്ക് പുറത്ത് ചാടിക്കാംjust wait and see..
@ pournami : നന്ദി
@ Shaivyam...being nostalgic : നന്ദി
@ സാബിറ സിദ്ധീഖ് : കൂതറയുടെ കാര്യം പറയാതിരിക്കുന്നതാ നല്ല സാബിറ എല്ലായിടത്തും അനിയത്തിമാരെ നോക്കി നടക്കുവാ പഹയന്‍ അവസാനം ഇതെല്ലാം കൂടി അവന്‍ എവിടയാ കൊണ്ട് വെക്കുക എന്നാ എനിക്ക് മനസ്സിലാവത്തത് .പിന്നെ തെങ്ങിലെ തേങ്ങയൊക്കെ ഇന്നലെ ഇട്ടയുള്ളൂ ഇനി കുറച്ചു ദിവസം കഴിഞ്ഞ് വന്നു നോക്ക് അപ്പോള്‍ കാണാം പക്ഷെ തേങ്ങ ഇടുന്നതിന്‍റെ തലേ ദിവസം വരണൊം ട്ടോ... നന്ദി
@ കണ്ണൂരാന്‍ / Kannooraan : നാണപ്പന്‍ കല്ലിവല്ലി.. ഹ ഹ.. നന്ദി
@ ജിത്തു : ചൂണ്ടയിട്ടു ശീലമൊന്നുമില്ല ജിത്തൂമോനെ.. നന്ദി
@thalayambalath: അഭിനന്ദനങ്ങള്‍ക്ക് നന്ദി
@ ആളവന്‍താന്‍ : കുമാരന്‍റെ നമ്പര്‍ തരില്ല വേണമെങ്കില്‍ ലിങ്ക് തരാം കുറച്ച് മുകളിലേക്ക് നോക്ക് അവിടയുണ്ട്.. ഹ ഹ ഹ... നന്ദി
@ sm sadique : നന്ദി
@ ജീവി കരിവെള്ളൂര്‍ : നാട്ടിലായിരുന്നപ്പോള്‍ ഈ പണിക്ക് സമയം കിട്ടിയില്ല ജീവീ.. നേരം വെളുക്കും മുന്‍പ് കയറിയില്ലെ അറബ് നട്ടിലേക്ക് .. . വര കയ്യില്‍ ഇല്ലെ എന്നു ചോദിച്ചാല്‍... ജീവിച്ച് പോവാന്‍ ഒരോ വേഷം കെട്ടല്‍ അത്രമാത്രം..!!
@ ഗോപീകൃഷ്ണ൯.വി.ജി : നന്ദി
@ (കൊലുസ്) : മറ്റുള്ളവരെ കരയിപ്പിക്കുന്നതിനേക്കാള്‍ എനിക്കിഷ്ടം ചിരിപ്പിക്കുന്നത് തന്നെയാണ് സത്യമായും. പിന്നെ ഗവിത എഴുത്തു നിറുത്തിയതല്ല അത് എപ്പോള്‍ വരും എന്ന് ഞാന്‍ എന്നോട് ചോദിക്കുന്നുണ്ട് ഉത്തരം കിട്ടിയാല്‍ കാണാം അല്ലങ്കില്‍ ...... നന്ദിട്ടോ...
@ Faizal Bin Mohammed™ : നന്ദി
@ വീ കെ : ഞാനെങ്ങും പുഴക്കടവില്‍ പോയിട്ടില്ല.. വെറുതെ അപരാധം പറഞ്ഞുണ്ടാക്കരുത് ട്ടോ ഹാ... ഹല്ല പിന്നെ..
അഭിപ്രായത്തിനു നന്ദി ട്ടോ
@ പാവപ്പെട്ടവന്‍ : ഹ ഹ ഹ .. അനുഭവം ഒന്നുമല്ല മാഷെ വെറും സാങ്കൽപ്പികം... നന്ദി
@ OAB/ഒഎബി: എന്നാല്‍ ഇനി വാളും പരിചയും എടുത്തോള്ളൂ അതാണെങ്കില്‍ എനിക്ക് വശമില്ലാത്ത കാര്യമാ.. ഒരു ബ്രൈക്ക് പിടിക്കാന്‍ ഞാനും നോക്കി പിന്നെ ഇറക്കത്തിലായതുകൊണ്ട് കുറച്ചുകൂടി മുന്നിലേക്ക് ഉരുണ്ടു. നന്ദി ഇക്കാ.

ഹംസ പറഞ്ഞു...

@ശ്രദ്ധേയന്‍ | shradheyan അഭിപ്രായം അറിയിച്ചതില്‍ നന്ദി.!

ഗീത രാജന്‍ പറഞ്ഞു...

ഹംസ...കഥ നന്നായീ...
നീര്‍നായ നാണപ്പന്റെ പൌരബോധം കൊള്ളാം....
ഇഷ്ടമായീ തന്റെ കഥ...

നിരക്ഷരൻ പറഞ്ഞു...

വരയും വരികളുമായി നന്ദപര്‍വ്വം നന്ദകുമാറിനെപ്പോലെ തകര്‍ക്കുകയാണല്ലേ മാഷേ :)

നിരക്ഷരൻ പറഞ്ഞു...

വരയും വരികളുമായി നന്ദപര്‍വ്വം നന്ദകുമാറിനെപ്പോലെ തകര്‍ക്കുകയാണല്ലേ മാഷേ :)

Kalavallabhan പറഞ്ഞു...

പൗരബോധം മറക്കതിരുന്നെങ്കിൽ ...

ManzoorAluvila പറഞ്ഞു...

ഹംസ...സരസം...രസമയം...ഇഷ്ടായ്‌...ആശംസകൾ

ബഷീർ പറഞ്ഞു...

പൌരബോധമുള്ള എന്നാൽ ബോധമില്ലാത്ത നാണപ്പ കഥ വായിച്ചു ചിത്രവും കണ്ടു. കൊള്ളാം ഹംസ ഭായ്.. നന്നായി അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ

SUMESH KUMAR .K.S പറഞ്ഞു...

ഇനി നാളെ ഒരിക്കല്‍ കൂടി പാദസരമോ അതിലും വില പിടിച്ച എന്തെങ്കിലുമോ വീണ്ടും പുഴയില്‍ പെണ്നുങ്ങളുടെതായി വീഴാന്‍ സാധ്യത ഉണ്ട്...അല്ലെ അതിനാല്‍ നൂറ്റി അമ്പതു രൂപയ്ക്കൊപ്പം, ആ കുളിക്കടവില്‍ സ്ത്രീകള്‍ കുളിക്കുമ്പോള്‍ എന്തെങ്കിലും പോകുന്നുണ്ടോ എന്ന് നോക്കിയിരിക്കാന്‍ നാണപ്പനെ അധികാര പെടുതിക്കൊണ്ടുള്ള ഒരു അധികാര പത്രം കൂടി കൊടുക്കണ്ടാതായിരുന്നു... പാവത്തിന് സന്തോഷമായേനെ... എന്തായാലും നല്ല കഥ തന്നെ... ഒപ്പം അവതരണ ശൈലിയും...

അജ്ഞാതന്‍ പറഞ്ഞു...

നാണപ്പന്‍ ഒളിഞ്ഞു നോക്കിയല്ലേ ഉള്ളൂ.poor guy.മിടുക്കന്മാര്‍ ഞങ്ങടെ നാട്ടുകാര്‍ തന്നെ,ഒന്ന് കൂടി കണ്ടാനന്ദിക്കാനവരിന്നു മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നു.അത് നാണപ്പനൊന്നു പറഞ്ഞു കൊടുത്തേക്കണേ.........!പാവം
ഇനി ചതി പറ്റരുതല്ലോ ?

തൂലിക നാമം ....ഷാഹിന വടകര പറഞ്ഞു...

ഞാന്‍ വരാന്‍ ഇത്തിരി വൈകി ....
കഥ വായിച്ചു ..അവതരണം വളരെ നന്നായി
പിന്നെ നാണപ്പനെ ഞങ്ങള്‍ക്കിഷ്ട്ടപെടില്ല കാരണം
ഞാന്‍ പറയാതെ അറിയാമല്ലോ ..
നാണപ്പനെ ആരും തല്ലിയില്ല ..എന്തായാലും എന്‍റെ വക
ഒരു അടി പര്‍ദ്സലാകി അയക്കുന്നു
നാണപ്പനെക്കള്‍ നാണമില്ലാത്തവനയിപ്പോയല്ലോ രവി ...
പിന്നെ വര കിടിലന്‍ ട്ടോ ...

F A R I Z പറഞ്ഞു...

ഒരു പോസ്റ്റില്‍, ഒരുപാട് കമെന്റുകള്‍ ,കമെന്റുകളിലൂടെ കണ്ണോടിച്ചപ്പോള്‍
മിക്കവാറും എല്ലാം ഒരേ ശബ്ദം.അതിനിടയില്‍ ഒരു തെങ്ങ ഉടക്കല്‍ ക്രിയ ചില പോസ്റ്റ്‌ കമെന്റുകളില്‍ കാണാം.കമെന്റു ചെയ്യല്‍ വഴിപാടാണോ?.നീര്‍ നായ നാണപ്പനെ വായനക്കാര്‍ക്ക് മനസ്സി ലാക്കാം.എന്നാല്‍ അതിനേക്കാള്‍ 'തറ'യായി തോന്നുന്നത് 'കൂതറ' എന്നൊരു കമെന്റ്റ്‌ കാരനാണ്.പല പോസ്റ്റുകളുടെ കമെന്റുകളിലും, ആ മനുഷ്യന്‍ "അനിയതി"മാരെയ ചോദിക്കുന്നത്.
ഈ പോസ്റ്റിന്റെ കമെന്ടിലും,തട്ടാന്റെ ഭാര്യയുടെ അനിയത്തിയെ അന്വേഷിക്കുന്നു.കഥയിലെ ഭാവന സ്രിഷ്ടിയാകാം.
കഥാപാത്രങ്ങളെന്കിലും,
ആ കഥാ പാത്രങ്ങളും,നാമുള്‍ക്കൊണ്ട നമുക്കുചുറ്റും,ജീവിക്കുന്ന സമൂഹത്തിന്‍റെ പ്രതീകമാണ്.കൂതറ എന്ന കമെന്റുകാരന്റെ കമെന്റിനോട് ചിലരെങ്കിലും ശക്തമായി പ്രതികരിച്ചു കണ്ടു. അത്രയും ആശ്വാസം.

ഹംസഭായിയുടെ പോസ്റ്റ്‌ ഞാന്‍ പലപ്പോഴും വായിക്കാറുണ്ട്.കമെന്റ്റ്‌ ചെയ്യാറില്ല. കമെന്റ്റ്‌ ചെയ്യല്‍ ഒരു വഴിപാടായി ഞാന്‍ കാണുന്നില്ല.
എഴുത്തുകാരന് അവന്റെ സ്രിഷ്ടിയോടു സ്വയം ഒരു വിലയിരുത്തലുകള്‍ഉണ്ടാകുമല്ലോ.
അതിനപ്പുറം ശരിയായ ഒരു കാഴ്ച്ചപ്പാടോടെയുള്ള വിശകലനം ചെയ്തു ഒരു വായനക്കാരന്‍ നല്‍കുന്ന അഭിപ്രായം ഒരുപക്ഷെ എഴുത്തുകാരന്റെ കര്‍മ ശക്തിക്ക് പ്രേരകമായിതീര്‍ന്നെക്കും.ആരോഗ്യകരമായ വിമര്‍ശനം ഏതൊരു സൃഷ്ടിക്കും അനിവാര്യമാണ്.
എന്നാല്‍ അത്തരം വിമര്‍ശനങ്ങള്‍ പല ബ്ലോഗ്‌ കാരും അധികാരത്തോടെ ഡിലീറ്റ്‌ ചെയ്യപ്പെടുന്നു.
ഒരു ബ്ലോഗില്‍ കയറിവന്നു,അതിലെ പോസ്റ്റ്‌ വായിച്ചു അര്‍ഹിക്കുന്ന വിമര്‍ശനം നല്‍കുമ്പോള്‍ ,ആവിമാര്‍ശനം വായനക്കാരന് കൊടുക്കാതെ ബ്ലോഗുടമ നശിപ്പിക്കുമ്പോള്‍,
ആ ബ്ലോഗില്‍ കയറിവന്ന അഥിതിയെ തല്ലി ഓടിക്കുന്നതിനു തുല്യമാണ്.

നീര്‍നായ നാണപ്പനെകുരിച്ചു ഒരുപാട് വായനക്കാര്‍ അഭിപ്രായം പറഞ്ഞു.എല്ലാം നല്ലത്.

ആശംസകളോടെ
--- ഫാരിസ്‌

മരഞ്ചാടി പറഞ്ഞു...

നന്നായിട്ടുണ്ട് ഹംസാഭായ് ... :)

ഹംസ പറഞ്ഞു...

@ Geetha : അഭിപ്രായം അറിയിച്ചതില്‍ നന്ദി
@ നിരക്ഷരന്‍ : ഇങ്ങനെയൊക്കെ അങ്ങ് ജീവിച്ചു പോട്ടെ. ഹ ഹ. :) വായനക്കും അഭിപ്രായത്തിനും നന്ദി
@ Kalavallabhan : നന്ദി
@ ManzoorAluvila : ആശംസകള്‍ക്ക് നന്ദി
@ ബഷീര്‍ പി.ബി.വെള്ളറക്കാട്‌ : അഭിനന്ദനങ്ങള്‍ക്ക് നന്ദി
@ റോക്കിംഗ് സ്റ്റാര്‍ ..; ഹ ഹ.. അത് ശരിയാ നാണപ്പനു അങ്ങനെ ഒരു അധികാര പത്രം നല്‍കിയിരുന്നു എങ്കില്‍ സ്ത്രീകള്‍ക്ക് സുഖമായേനെ. ഹ ഹഹ നന്ദി
@ RISHA RASHEED : നാണപ്പനും തിരഞ്ഞു നടക്കുന്നുണ്ട് നല്ല ഒരു ക്യാമറഫോണ്‍. സെക്കനന്‍റ് ഒന്ന് കിട്ടാനുണ്ടെങ്കില്‍ നാണപ്പനോട് പറയണെ.. :) നന്ദി
@ ഷാഹിന വടകര : നാണപ്പനയച്ച പാര്‍സര്‍ അടി അഡ്രസ്സ് മാറാതെ അവനു തന്നെ കിട്ടട്ടെ.. നന്ദി
@ F A R I Z : ഒരു പോസ്റ്റ് ഇട്ട് കഴിഞ്ഞ് അത് വായനക്കാര്‍ എങ്ങനെ സ്വീകരിക്കുന്നു എന്നറിയാന്‍ കമന്‍റുകള്‍ നല്ലതല്ലെ.? ഒരോ കമന്‍റും കാണുമ്പോള്‍ നമുക്കറിയില്ലെ നമ്മള്‍ എഴുതിയത് എത്ര പേര്‍ വായിച്ചു എന്നെങ്കിലും. കമന്‍റിലെ എണ്ണത്തേക്കാള്‍ അതിലെ ഉള്ളടക്കത്തിനു തന്നെയാണ് പ്രാധാന്യം. പിന്നെ “തേങ്ങയുടക്കല്‍“ അത് ഒരു തമാശയായെ എനിക്ക് തോന്നിയിട്ടുള്ളൂ.. ആദ്യമായി കമന്‍റ് ഇടുന്ന ആള്‍ തേങ്ങ എന്നു പറയുന്നു അതും എല്ലാവരും ചെയ്യുന്ന കാര്യമൊന്നുമല്ലല്ലോ. കൂതറ അവന്‍റെ ശൈലിയില്‍ കമന്‍റ് ഇടുന്നു “അനിയത്തി ഉണ്ടോ” എന്ന് എങ്ങനെ വേണമെങ്കിലും അതിനെ നമുക്ക് വ്യാക്ക്യാനിക്കാം . ഇവിടെ വരാറുണ്ടെന്നും വായിക്കാറുണ്ടെന്നും അറിഞ്ഞപ്പോള്‍ സന്തോഷം. ഇനിയും വരണം വായിക്കണം . നന്ദി.
@മരഞ്ചാടി : നന്ദി

mini//മിനി പറഞ്ഞു...

സ്വർണ്ണത്തിനൊക്കെ എന്തോ വിലയാ‍,,, പിന്നെ വെള്ളത്തിൽ വീണത് തിരിച്ചുകിട്ടിയല്ലൊ,,,
കമന്റിന്റെ വില താഴ്ത്തരുത് എന്ന്കൂടി വായനക്കാരോട് പറയുന്നു.

എന്‍.ബി.സുരേഷ് പറഞ്ഞു...

കഥ നന്നായി. കുളിസീനിലോ മോഷണത്തിലോ മാത്രം ഒതുക്കാതെ കള്ളുഷാപ്പുവിവരണം കൂടി ആവാമായിരുന്നു. എങ്കിലേ നാണപ്പന്റെ ചിത്രം പൂർണ്ണമാവൂ. നാട്ടിലെമ്പാടും ഇത്തരമ നാണപ്പന്മാർ ഉണ്ട്. കെട്ടിയോൾക്കും കുട്ടികൾക്കും ദുരിതം സമ്മാനിക്കുന്നവർ. പക്ഷേ സൂര്യന്റെ പരാമർശം ആവർത്തിച്ചതും മേഘങ്ങൾക്കിടയിൽ മറഞ്ഞതുമായ വിവരണം അനവശ്യമാണ്. അത് കഥയിൽ ഒരു അതിശയോക്തി ഉണ്ടാക്കി.

എല്ലാവരും പറഞ്ഞതിനു വിപരീതമായി ചിത്രമ എനിക്കെന്തോ അത്ര ബോധിച്ചില്ല.നദിയുടെ ഒഴുക്കും ചൂണ്ടയുടെ കിടപ്പും മരങ്ങളുടെ നില്പും സ്ത്രീകളുടെ പെരുമാറലും ഒക്കെ ഒരു പ്രൊപോർഷൻ തെറ്റിയ പോലെ. ചിത്രം നാണപ്പന്റെ കാഴ്ചപ്പാടിലാക്കാമായിരുന്നു.
പിന്നെ പരീക്ഷണവരയാണല്ലോ. അങ്ങനെ നോക്കുമ്പോൾ നന്നായി.

കഥ പറച്ചിലിലെ നാട്ടുതനിമ കാത്തുസൂക്ഷിക്കുക.

kambarRm പറഞ്ഞു...

ഹ..ഹ..ഹ പച്ച ബാക്ക് ഗ്രൌണ്ട് കളറിലുള്ള ഫോട്ടോ വെച്ച് കമന്റിടുന്ന ആ ആൾ തന്നെയല്ലേ ഈ നീർനായ നാണപ്പൻ.. സംഗതി ഇതും കലക്കീട്ടോ ഹംസക്കാ..വെൽഡൺ, കീപ്പിറ്റപ്പേ.. ( നേരത്തേ കമന്റ് ഇട്ടത് മൈൻഡ് ചെയ്യാതിരുന്ന ഗൂഗ്ഗിളമ്മച്ചീ... നിന്നെ പിന്നെ കണ്ടോളാം...)

kambarRm പറഞ്ഞു...

ഹ..ഹ..ഹ പച്ച ബാക്ക് ഗ്രൌണ്ട് കളറിലുള്ള ഫോട്ടോ വെച്ച് കമന്റിടുന്ന ആ ആൾ തന്നെയല്ലേ ഈ നീർനായ നാണപ്പൻ.. സംഗതി ഇതും കലക്കീട്ടോ ഹംസക്കാ..വെൽഡൺ, കീപ്പിറ്റപ്പേ.. ( നേരത്തേ കമന്റ് ഇട്ടത് മൈൻഡ് ചെയ്യാതിരുന്ന ഗൂഗ്ഗിളമ്മച്ചീ... നിന്നെ പിന്നെ കണ്ടോളാം...)

kambarRm പറഞ്ഞു...

ദേ ഇപ്പോ..ഒരു പ്രാവശ്യം കമന്റ് ഇട്ടത് രണ്ടായി കാണിക്കുന്നു.. ഗൂഗിളമ്മച്ചീ.. കസ്പിസ്#@$%%^^%&#$$%.. ഇക്കളി തീക്കളി സൂക്ഷിച്ചോ..

.. പറഞ്ഞു...

..
ആദ്യം നന്ദി, എന്റെ ബ്ലോഗില്‍ വന്നേന് ..

:)"കരയില്‍ കയറിയ നാണപ്പന്‍ അന്നത്തെ സൌന്ദര്യാസ്വാദനം അവസാനിപ്പിച്ചു വീട്ടിലേക്ക് മടങ്ങി താന്‍ പോവുന്നതിലും മുന്‍പെ നാണപ്പന്‍ പോവുന്നത് കണ്ടപ്പോള്‍ ആകാശത്തു നിന്നും സൂര്യന്‍ ലജ്ജകൊണ്ട് ഒരു മേഘത്തിനടിയില്‍ ഒളിച്ചു.!" :D:D:D ഉവ്വുവ്വ് ;)

രസകരായിട്ടുണ്ടേ..
..

Unknown പറഞ്ഞു...

പുഴക്കടവിലും തോട്ടിന്‍ കരയിലുമൊക്കെ പോത്തുകളാണു മേഞ്ഞു മുങ്ങി തുടികൂന്നത്.. പെണ്ണുങ്ങളൊക്കെ കുളിക്കാനിറങ്ങിയാല്‍ വിവരം അറിയും ശാസ്ത്ര സാങ്കേതിക വിദ്യ അത്രക്ക് മുന്നിലാണ്...

ഹംസ ഭായ് രസകരമായി നന്നായിപറഞ്ഞു

Unknown പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Echmukutty പറഞ്ഞു...

ചിരിപ്പിച്ചതിന് ഒരുപാട് നന്ദി.
അഭിനന്ദനങ്ങൾ.

sulekha പറഞ്ഞു...

naanamille nanappa ennu chodichal at aatmavinod cheyyunna chati arikum.pourabodham inikistayi.satyam sundaramayum sarasamayum mash kaachunnund.kandathil santhosham.ini blogvazhikaliloode nadakumpozhellam ituvazhi varaam.inim arelum kulichal??????????????.nanappan entayalum ankom kandu thaliyumodichu.vara pora close up shots aakamarunnu.avasanamayi onnude chodikkatte?it aatmakathayalle?

sulekha പറഞ്ഞു...

naanamille nanappa ennu chodichal at aatmavinod cheyyunna chati arikum.pourabodham inikistayi.satyam sundaramayum sarasamayum mash kaachunnund.kandathil santhosham.ini blogvazhikaliloode nadakumpozhellam ituvazhi varaam.inim arelum kulichal??????????????.nanappan entayalum ankom kandu thaliyumodichu.vara pora close up shots aakamarunnu.avasanamayi onnude chodikkatte?it aatmakathayalle?

Unavailable പറഞ്ഞു...

nice work..........

ഹംസ പറഞ്ഞു...

@ mini//മിനി
@ എന്‍.ബി.സുരേഷ്
@ കമ്പർ
@ രവി
@ പാലക്കുഴി
@ Echmukutty
@sulekha
@Rubin, 9446185779
എല്ലാവര്‍ക്കും നന്ദി

അജ്ഞാതന്‍ പറഞ്ഞു...

കിടിലന്‍ പോസ്റ്റ്‌...
മലയാളിത്തമുള്ള മനോഹരമായ കഥ.
ഇനിയും ഇതു പോലുള്ള കഥകളും പോസ്റ്റുകളും പ്രതീക്ഷിക്കുന്നു...
ആശംസകള്‍ നേര്‍ന്നുകൊണ്ട്...
സസ്നേഹം...
അനിത
JunctionKerala.com

Vayady പറഞ്ഞു...

ഹംസേ..ക്ഷമിക്കണം വരാന്‍ വൈകി. ഞാനറിഞ്ഞില്ല ഹംസ പുതിയ പോസ്റ്റ് ഇട്ടുവെന്ന്‌. അതും ഒന്നല്ല രണ്ട്!
വരിയും വരയും നന്നായി. പാദസരം വില്‍‌ക്കാന്‍ കൊണ്ടുപോയപ്പോള്‍ ഞാന്‍ വിചാരിച്ചത്‌ അത് മുക്കുപണ്ടമായിരിക്കുമെന്നാണ്‌. അവസാനം അസ്സലായി. അഭിനന്ദനം.

K@nn(())raan*خلي ولي പറഞ്ഞു...

അങ്ങനെ ഹംസക്കാന്റെ സ്വന്തം നാണപ്പന്‍ ബൂലോകവാസികളുടെയും സ്വന്തമായി.

നാണപ്പാ, നീ ആള് പടയപ്പാ.
ഹംസക്കാ, നിങ്ങളൊരു പുലിയപ്പാ..
ഞങ്ങളൊക്കെ വെറും വീരപ്പന്‍സ്‌.

(സെഞ്ചുറി തേങ്ങ ദാ പൊട്ടിച്ചു!)

ഹംസ പറഞ്ഞു...

@ Anitha : നന്ദി
@ Vayady : നോ പ്രോബ്ലം വായാടീ.. വായാടി എന്നെങ്കിലും പരന്നെത്തും എന്ന് എനിക്കറിയാമായിരുന്നു. താമസിച്ചു വന്നാലും വായാടിക്ക് കൊത്തി തിന്നാനുള്ളത് ബാക്കി ഇവിടെ ഉണ്ടാവും .നന്ദി
@ കണ്ണൂരാന്‍ / Kannooraan : അതെ നാണപ്പനെ നിങ്ങള്‍ എടുത്തോളൂ... സെഞ്ചുറിക്ക് നന്ദി.

sreee പറഞ്ഞു...

ആഹാ ... രവിയെ നമിക്കണം.ചത്തതു കീചകനെങ്കിൽ കൊന്നതു ഭീമൻ തന്നെ.കഥ നന്നായി.