2010, ഫെബ്രുവരി 1, തിങ്കളാഴ്‌ച

മൊഞ്ച്

                    ബസ്റ്റാന്‍റില്‍ നില്‍ക്കുന്ന സ്ത്രീയെ തന്നെ നോക്കിനില്‍ക്കുന്ന  മൊയ്തുമൊല്ലാക്കയോട് അന്‍വര്‍ ചോദിച്ചു.

  “മൊല്ലാക്കാ,, അന്യപെണ്ണുങ്ങളെ നോക്കല്‍ ഹറാമാണെന്നല്ലെ നിങ്ങള്  മദ്രസീല് ഞങ്ങളെ പഠിപ്പിച്ചത് എന്നിട്ട് നിങ്ങളന്നെ എന്താ  അന്യപെണ്ണുങ്ങളെ  മൊഞ്ച് നോക്കി നില്‍ക്ക്ണത് ?

                                 അന്‍വറിന്‍റെ ചോദ്യം കേട്ട് മൊല്ലാക്ക ഒന്നു ചമ്മിയെങ്കിലും .  ചമ്മല്‍ പുറത്ത് കാണിക്കതെ ഉടന്‍ ഉത്തരം കൊടുത്തു ..

           “പെണ്ണിന്‍റെ മൊഞ്ചല്ല അന്‍വറെ, ഇത്ര മൊഞ്ചില് ആ പെണ്ണിനെ പടച്ച പടച്ചോന്‍റെ മൊഞ്ച് എന്തായിരിക്കും എന്നാ ഞമ്മള്  നോക്കുണത് .

33 അഭിപ്രായ(ങ്ങള്‍):

എറക്കാടൻ / Erakkadan പറഞ്ഞു...

ആ ചിന്ത കലക്കി

Nizam പറഞ്ഞു...

Kathayaanow?

റോസാപ്പൂക്കള്‍ പറഞ്ഞു...

എന്നാലും സബ്ജക്റ്റ് മൊഞ്ചു തന്നെ..മൊഞ്ചത്തികളു കാരണമെങ്കിലും പടച്ചോനെ ഓര്‍ക്കുമല്ലോ

അഭി പറഞ്ഞു...

“പെണ്ണിന്‍റെ മൊഞ്ചല്ല അന്‍വറെ, ഇത്ര മൊഞ്ചില് ആ പെണ്ണിനെ പടച്ച പടച്ചോന്‍റെ മൊഞ്ച് എന്തായിരിക്കും എന്നാ ഞമ്മള് നോക്കുണത് ..
ഇനി വായിനോക്കാന്‍ ഒരു കാരണം ആയാലോ

സിനു പറഞ്ഞു...

മൊല്ലാക്ക ആള് കൊള്ളാലോ..
കക്കാന്‍ മാത്രമല്ല നില്‍ക്കാനും പഠിക്കണം എന്ന് പറയുന്നത് ഇതിനാല്ലേ...

Renjith Kumar CR പറഞ്ഞു...

അതു കൊള്ളാം, ഇനി ആരു ചോദിച്ചാലും അങ്ങനെ പറയാമല്ലോ :)

Renjith Kumar CR പറഞ്ഞു...

അതു കൊള്ളാം ഇനി ആരു ചോദിച്ചാലും അങ്ങനെ പറയാമല്ലോ :)

OAB/ഒഎബി പറഞ്ഞു...

ഞാന്‍ എന്റെ കെട്ട്യോളോട് പറഞ്ഞിരുന്നത് ഇതല്ല

‘അവളുടെ ആ മൊഞ്ച് എങ്ങനെ വരച്ചെടുക്കാം..’എന്നായിരുന്നു.

}പടച്ചോനെ.... ഈ കമന്റെങ്ങാനും അവള്‍ കാണുമൊ ആവൊ. വയസ്സ് കാലത്ത് മൊഞ്ച് നോക്കുന്നതും ഇല്ലാതാവും{

ഹംസ പറഞ്ഞു...

എറക്കാടന്‍,

നിസാം,

റോസാപ്പൂക്കള്‍,

അഭി,

സിനുമുസ്തു.

രഞ്ജിത്

ഒ എ ബി.

അഭിപ്രായങ്ങള്‍ക്ക് നന്ദി

ആശംസകള്‍

ഭായി പറഞ്ഞു...

അദ്ദാണ്!!

ന്റ പൊന്നാര മൊല്ലാക്ക അന്ന ഞമ്മള് ശമ്മതിച്ചിരിക്ക്ണ്!

Typist | എഴുത്തുകാരി പറഞ്ഞു...

ആ ഉത്തരം കലക്കി.

ഹംസ പറഞ്ഞു...

ഭായി,

എഴുത്തുകാരി.

അഭിപ്രായങള്‍ക്ക് നന്ദി.

ഇനിയും വരണം.

ആശംസകള്‍

പട്ടേപ്പാടം റാംജി പറഞ്ഞു...

മൊഞ്ച് എന്ന്പറഞ്ഞാല്‍ ശരിക്കും എന്താ അര്‍ത്ഥം...?

ഹംസ പറഞ്ഞു...

പട്ടേപ്പാടം റാംജി .

വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.

മൊഞ്ച് = സൌന്ദര്യം ( മലബാര്‍ ഭാഷയാണ് )

മൊഞ്ചത്തി = സുന്ദരി

എന്ന് കേട്ടിട്ടില്ലെ ?

ഹംസ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
F A R I Z പറഞ്ഞു...

"പെണ്ണിന്റെ മൊഞ്ച് അല്ല ,പെണ്ണിനെ ഇത്ര മൊഞ്ചില്‍ പടച്ച ,പടച്ചോന്റെ മൊഞ്ച് ആണ്" മൊല്ലാക്ക നോക്കിയത് .

"ചത്ത കൊയിന്റെ ചാര്‍ ഞമ്മള്‍ക്ക് ഹറാമാണ്.ഇറച്ചി ഞമ്മക്കറാമല്ല"
എന്ന് പറഞ്ഞപോലെ.

നുറുങ്ങു നര്‍മ്മം നന്നായി . ഭാവുകങ്ങള്‍
----ഫാരിസ്‌

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

koottukaaranu aashamsakal.....

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

അമ്മോ..പടച്ചോനെ വെട്ടിക്കുന്നഗ്രൻ ചിന്തയാണല്ലൊ...!

ഹംസ പറഞ്ഞു...

ഫാരിസ്.

ജയരാജ് മുരുക്കുംപുഴ,

ബിലാത്തിപട്ടണം,

അഭിപ്രായങ്ങള്‍ക്ക് നന്ദി.

വീണ്ടും വരിക

ആശംസകള്‍

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

മോല്ലാക്കാന്റെ ഭാര്യയുടെ ഫോണ്‍ നമ്പര്‍ ഒന്ന് തരാമോ?

Akbar പറഞ്ഞു...

മൊല്ലാക്കയുടെ മറുപടി കലക്കി

ഹംസ പറഞ്ഞു...

@ തണല്‍ മൊല്ലാക്കാന്‍റെ ഭാര്യയുടെ ഫോണ്‍ നമ്പര്‍ തരാനാവില്ല അവര്‍ കഴിഞ്ഞ ബുധനാഴ്ച്ച ആരുടെയോ കൂടെ ഒളിച്ചോടി പോയി

ഹംസ പറഞ്ഞു...

അക്ബര്‍ അഭിപ്രായത്തിനു നന്ദി

Martin Tom പറഞ്ഞു...

:)

mukthaRionism പറഞ്ഞു...

ഹ ഹ!
മൊഞ്ചത്തീ
നിന്റെ മൊഞ്ചൊന്നും ഒരു മൊഞ്ചല്ല.

ഹംസ പറഞ്ഞു...

ഒറ്റവരിരാമന്‍
പുഞ്ചിരിക്ക് നന്ദി

@മുഖ്താര്‍ . അതാണ് സത്യം “ മൊഞ്ചത്തീ നിന്‍റെ മൊഞ്ചൊന്നും മൊഞ്ചല്ല”



ആശംസകള്‍

Shajith Cherpulassery പറഞ്ഞു...

ഈ മൊല്ലാക്കാന്റെ ഒരു കാര്യം.....

Shajith Cherpulassery പറഞ്ഞു...

ഈ മൊല്ലാക്കാന്റെ മദ്രസ്സയില്‍ പഠിച്ചാല്‍ മതിയായിരുന്നു....

അജ്ഞാതന്‍ പറഞ്ഞു...

താരീഫ് കരൂന്‍ ക്യാ ഉസ്കീ.........ജിസ്നെ തുംഹെ ബനായാ.......എന്ന പാട്ടിലെ വരികള്‍ ഓര്‍മ്മ വന്നു.......
കുഞ്ഞു കഥ നര്‍മ്മത്തില്‍ ചാലിച്ചത് വ്യത്യസ്തമായി.......

Mohamedkutty മുഹമ്മദുകുട്ടി പറഞ്ഞു...

ന്നാലും ആ‍ മൊല്ലാക്കാന്റെ ഒരു ബുദ്ദി!

Anzar S. Muhammed പറഞ്ഞു...

'Mollaakkayaanu thaaram'

juvairiya പറഞ്ഞു...

ഇത് പോലൊരു മൊല്ലാക്ക ഞ ങ്ങളുടെ അടുത്തും ഉന്‍ണ്ടാആയിരുന്നു.കുഞാലന്‍ മൊല്ലാക്ക

Unknown പറഞ്ഞു...

ഇത് പോലൊരു മൊല്ലാക്ക ഞ ങ്ങളുടെ അടുത്തും ഉന്‍ണ്ടാആയിരുന്നു.കുഞാലന്‍ മൊല്ലാക്ക