2010, ജൂലൈ 5, തിങ്കളാഴ്‌ച

സതി നിലനിന്നിരുന്നുവെങ്കില്‍……

ബന്ധങ്ങളും കടപ്പാടുകളും വെറും ജലരേഖകള്‍ മാത്രമാണെന്നതിന്‍റെ ഒരു ഉത്തമ ഉദാഹരണമാണ് ഹമീദിന്‍റെ ജീവിതം.

ആറടി ഉയരവും വിടര്‍ന്ന നെഞ്ചും വെളുത്ത നിറവും തുടുത്ത കവിളുകളും കട്ടി മീശയുമുള്ള സുന്ദരനായ അവനെ കണ്ടാല്‍ എഴുത്തും വായനയും അറിയില്ല എന്നാരും പറയില്ല. ഉപ്പയും ഉമ്മയും മൂന്ന് സഹോദരന്മാരും ഒരു സഹോദരിയും അടങ്ങിയ കുടുംബത്തിലെ മുത്ത മകന്‍. നാട്ടില്‍ സ്വകാര്യ ബസ്സില്‍ ക്ലീനര്‍ ആയി ജോലിചെയ്യുന്നതിനിടയിലാണവന്‍ ഞങ്ങളുടെ കമ്പനിയിലെ ഓഫീസ്ബോയ് ആയി സൌദിയില്‍ വരുന്നത്. എന്‍റെ സഹമുറിയനായി താമസം തുടങ്ങിയ അവന്‍ രണ്ട് വര്‍ഷത്തെ പ്രവാസ ജീവിതത്തിനു ശേഷം അവധിയില്‍ പോയി വിവാഹം കഴിച്ചു. സുന്ദരിയായ സുനീറ ഹമീദിനു അനുയോജ്യമായ പെണ്ണ് തന്നെയായിരുന്നു. അവധി കഴിഞ്ഞ് തിരിച്ചു പോരുമ്പോള്‍ സുനീറ ഗര്‍ഭിണിയായിരുന്നു.

നാട്ടില്‍ സ്റ്റേഷനറി കട നടത്തുന്ന അനുജന്‍റെയും ഹമീദിന്‍റെയും വിവാഹം ഒരേദിവസമാണ് നടന്നത്. അനുജന്‍റെയും ഭാര്യയുടെയും വൈവാഹിക ജീവിത സന്തോഷവും ആര്‍ഭാടം നിറഞ്ഞതുമായി മാറുമ്പോള്‍ വിരഹവും,മാനസിക വിഷമങ്ങളും നിറഞ്ഞ ജീവിതമായിരുന്നു സുനീറക്ക് അവിടെ ഉണ്ടായിരുന്നത്. വിഷമങ്ങള്‍ അതിരുകടന്നിട്ടോ,അതോ സ്വഭാവ സവിശേഷതകൊണ്ടോ എന്നറിയില്ല സുനീറക്ക് ആ വീട്ടില്‍ സ്വസ്ഥത ഇല്ലായിരുനു. മറ്റു കുടുംബാങ്ങള്‍ക്ക് മുന്‍പില്‍ സുനീറ ഒറ്റപ്പെടുന്നതായും,അവളുടെ കാര്യങ്ങളില്‍ മറ്റുള്ളവര്‍ വേണ്ടവിധം ശ്രദ്ധ ചെലുത്താതായും അവള്‍ക്ക് തോന്നിയത് ഹമീദിനെ അറിയിച്ചുകൊണ്ടിരുന്നു.

അവരുടെ സന്തോഷവും, സങ്കടവും. പ്രണയവും വിരഹവുമെല്ലാം എന്‍റെ എഴുത്തുകളിലൂടെയും വായനയിലൂടെയുമായിരുന്നു അവന്‍ അറിഞ്ഞിരുന്നത്. അവരുടെ സ്നേഹത്തിന്‍റെ ആഴം എഴുത്തിലൂടെ മനസ്സിലാക്കുമ്പോള്‍ ഞാന്‍ വിവാഹിതനായിരുന്നില്ല. ദാമ്പത്യബന്ധത്തിലെ സ്നേഹം എന്താണെന്ന് അറിയാത്ത ഞാന്‍ ചില സമയത്ത് അവന്‍റെ അമിതഭാര്യ സ്നേഹത്തെ രഹസ്യമായി കളിയാക്കാറുണ്ട്. അന്നവന്‍ എന്നോട് പറഞ്ഞിരുന്നു “നീ ഒന്ന് കെട്ട് അപ്പോള്‍ അറിയാം എന്ന്”. ഭാര്യയെ ഒരാള്‍ ഇത്രമാത്രം സ്നേഹിക്കുമോ എന്ന് അവന്‍റെ സ്നേഹം കാണുമ്പോള്‍ ഞാന്‍ അത്ഭുതപ്പെടാറുണ്ട്.

ഇതിനിടയില്‍ അവര്‍ക്ക് ഒരു പെണ്‍കുട്ടി ജനിക്കുകയും, മറ്റു അനുജന്മാര്‍ വിവാഹിതരാവുകയും ചെയ്തതോടെ വീട്ടിലെ പ്രശ്നങ്ങള്‍ കൂടി വന്നു. അവിടത്തെ അസൌകര്യവും കുത്തുവാക്കുകളും സഹിക്കവയ്യാതായപ്പോള്‍ ബാങ്ക് ലോണായും കടമായും സ്വരുക്കൂട്ടിയ കാശുകൊണ്ട് രണ്ട് മൂന്ന് വര്‍ഷത്തിനുള്ളില്‍ തറവാട് വീട്ടില്‍ നിന്നും അധികം അകലയല്ലാതെ ഒരു വീട് പണിതു.

പുതിയ വീട്ടിലേക്ക് താമസം മാറിയാല്‍ പ്രശ്നങ്ങള്‍ എല്ലാം തീരുമെന്നു കരുതിയിരുന്ന അവന് പുതിയ പ്രശ്നങ്ങളുടെ തുടക്കമായി മാറുകയായിരുന്നു ആ വീട്.

മൊബൈല്‍ ഫോണ്‍ വ്യാപകമാവുകയും കത്തെഴുത്തുകള്‍ നിലക്കുകയും ചെയ്തപ്പോള്‍ തന്‍റെ പ്രശ്നങ്ങള്‍ മറ്റൊരാള്‍ കൂടി അറിയുന്നതിനവാസാനം ഉണ്ടാവുമല്ലോ എന്നു കരുതി കൂടുതല്‍ സന്തോഷിക്കുന്നതവനാവും എന്നു ഞാന്‍ കരുതിയത് വെറുതയായിരുന്നു. അപ്പോഴും അവന്‍റെ ഒരോ പ്രശ്നങ്ങളും അവന്‍ എന്നോട് പറയുമായിരുന്നു. ഈ സമയത്തെല്ലാം ഞാന്‍ വിവാഹം കഴിഞ്ഞ് പ്രണയത്തിന്‍റെ തീവൃതയും വിരഹത്തിന്‍റെ നൊമ്പരവും അനുഭവിക്കാന്‍ തുടങ്ങുകയായിരുന്നു.

ഏറെ സന്തോഷവനായി തമാശകള്‍ മാത്രം പറഞ്ഞിരുന്ന ഹമീദ് പിന്നെ പിന്നെ ചിന്താത്മകനായും നിശബ്ദനായും മാറുന്നത് ഞാന്‍ അവനെ ഇടക്കിടക്ക് ഓര്‍മപ്പെടുത്തിയിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞു പോയി അവന്‍റെ മോള്‍ക്ക് പതിനൊന്ന് വയസ്സായി. പല പ്രാവശ്യം അവധിയില്‍ പോയിട്ടും ആ കുഞ്ഞിനു ശേഷം മറ്റൊരു കുഞ്ഞുണ്ടാവത്തിന്‍റെ വിഷമം അവന്‍റെ വാക്കുകളില്‍ എന്നും ഉണ്ടായിരുന്നു. കഴിഞ്ഞ തവണ അവധികഴിഞ്ഞു വന്നപ്പോള്‍ അവന്‍ വളരെ സന്തോഷവാനായിരുന്നു. പതിനൊന്നു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം അവര്‍ക്ക് വീണ്ടും ഒരു കുഞ്ഞ് ജനിക്കാന്‍ പോവുന്നതിന്‍റെ സൂചനകളുമായാണ് സുനീറ അവനെ യാത്രയാക്കിയത്. പക്ഷെ ആ സന്തോഷം രണ്ട് മാസത്തില്‍ കൂടുതല്‍ നില നിന്നില്ല. വീട്ടില്‍ നിന്നും വന്ന ഒരു ഫോണ്‍കോള്‍ എല്ലാം തകര്‍ത്തെറിഞ്ഞു അവള്‍ ഹോസ്പിറ്റലില്‍ ആണെന്നും അത് അബോര്‍ഷനായെന്നും അറിയാന്‍ കഴിഞ്ഞു.

ഒരു ദിവസം സന്ധ്യാനമസ്കാരം കഴിഞ്ഞ് മുറിയിലേക്ക് കയറി ചെന്ന ഞാന്‍ മൊബൈലിലൂടെ ആരോടോ ഉച്ചത്തില്‍ സംസാരിക്കുന്ന ഹമീദിനേയണ് കണ്ടത്. എന്നെ കണ്ടയുടന്‍ മൊബൈല്‍ കട്ട് ചെയ്യാന്‍ ശ്രമിച്ച അവനോട് സംസാരിക്കുവാണെങ്കില്‍ ഞാന്‍ പുറത്തു പോവാം എന്ന് ആംഗ്യ ഭാഷയിലൂടെ പറഞ്ഞപ്പോള്‍ വേണ്ട എന്നവന്‍ പറഞ്ഞുകൊണ്ട് ബെഡ്ഡിലേക്ക് ചാഞ്ഞ് ഒന്നും മിണ്ടാതെ കിടന്നു. പെട്ടന്ന് എന്തോ ഓര്‍ത്ത പോലെ എന്നോട് പറഞ്ഞു.

“സതി നിലനിന്നിരുന്നാല്‍ മതിയായിരുന്നു അല്ലെ?”

എനിക്ക് ഒന്നും മനസ്സിലായില്ല.!!

“സതിയോ? അതെന്തിനാ?”

“എന്നാല്‍ ഭര്‍ത്താവ് ജീവന്‍ കളഞ്ഞാല്‍ ഭാര്യ കൂടെ ചാവുമായിരുന്നില്ലെ.?”

നിരക്ഷരനായ അവന്‍ എവിടന്നോ കേട്ട ഒരുവാക്ക് പറയുകയാവും എന്നു കരുതി ഞാന്‍ കൌതുകത്തോടെ അവനെ നോക്കി. എന്തേ ഇപ്പോള്‍ ഇങ്ങനെ ഒരു തോന്നല്‍ എന്ന ഭാവത്തില്‍. അവന്‍ എന്‍റെ മുഖത്തു നിന്നും കണ്ണുകള്‍ എടുത്ത് താഴേക്ക് നോക്കികൊണ്ടിരുന്നു.

“നിനക്കെന്താ വട്ടുണ്ടോ? ഇനി ആ ആചാരം ഉണ്ടെങ്കില്‍ തന്നെ നമുക്കതെങ്ങനാ ബാധകമാവുന്നത്?” ഞാന്‍ സംസാരം തുടരാന്‍ തീരുമാനിച്ചു.ഒരു തമാശയായി മാത്രമാണ് ഞാന്‍ അത് കണക്കാക്കിയത് . പക്ഷെ അവന്‍റെ മുഖം കോപവും സങ്കടവും കൊണ്ട് ചുവന്നിരുന്നു.

“ഞാന്‍ എത്രമാത്രം അവളെ സ്നേഹിച്ചതാ എന്നിട്ടും അവള്‍ എന്നെ മനസ്സിലാക്കിയില്ലല്ലോ. അവളെ കൊന്ന് കളയാന്‍ എന്‍റെ കൈകള്‍ക്കാവില്ല അതാ…”

പറഞ്ഞു തുടങ്ങിയ വാക്കുകള്‍ മുഴുവനാക്കാന്‍ കഴിയാതെ അവന്‍ പൊട്ടി പൊട്ടിക്കരഞ്ഞു. അല്‍പ്പ നേരത്തെ തേങ്ങലുകള്‍ക്കൊടുവില്‍ അവന്‍ സംസാരം തുടര്‍ന്നു. സുനീറ ആ കുഞ്ഞിനെ സ്വയം ഇല്ലാതാക്കിയതാണെന്ന നെട്ടിക്കുന്ന സത്യം അവന്‍ പറഞ്ഞപ്പോള്‍ വിശ്വസിക്കാന്‍ എന്‍റെ മനസ്സ് സമ്മതിച്ചില്ല. വീട്ടില്‍ നിന്നും അവനുകിട്ടിയ വിവരം ഒരു അമ്മായിഅമ്മ മരുമകള്‍ വഴക്കിന്‍റെ ബാക്കിമാത്രം ആവും എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവന്‍ തല കുലുക്കി അതിനെ എതിര്‍ത്തു. നിറഞ്ഞൊഴുകിയ കണ്ണുകള്‍ തുടച്ചുകൊണ്ടവന്‍ ബാക്കി കൂടി പറഞ്ഞത് സുനീറയുടെ മറ്റൊരു മുഖത്തെ കുറിച്ചായിരുന്നു.

മോളെ സ്കൂളിലേക്ക് കൊണ്ട് പോവുന്ന ഓട്ടോഡ്രൈവര്‍ സുനീറയുമായുള്ള സത്യമോ അതോ അവന്‍റെ വെറും മോഹമോ എന്നറിയാത്ത അവിഹിത ബന്ധം കൂട്ടുകാര്‍ക്കിടയില്‍ പറഞ്ഞു രസിച്ചത് ഹമീദിന്‍റെ സഹോദരന്‍റെ ചെവിയില്‍ എത്തിയ കാര്യം അവന്‍ ഹമീദിനെ അറിയിച്ചു. ആ ഓട്ടോറിക്ഷകാരനുമായി ഇനിയാതൊരു അടുപ്പവും വേണ്ട എന്ന വീട്ടുകാരുടെ എതിര്‍പ്പിനവള്‍ വില കല്‍പ്പിച്ചില്ല. ഹമീദിനോടവള്‍ തന്‍റെ നിരപാരാധിത്വം പറഞ്ഞപ്പോള്‍ അവന് അവളെ വിശ്വസിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. സത്യമാണെങ്കിലും അല്ലങ്കിലും ഇനി അവനുമായി ഒരു ലോഹ്യവും വേണ്ട എന്ന ഒരു വാക്കില്‍ അവന്‍ ആ വിഷയം അവസാനിപ്പിച്ചു.

പിന്നീടെന്നും സുനീറയെ പറ്റിയുള്ള ഒരോ കഥകള്‍ ഇവന്‍റെ ചെവിയില്‍ എത്തുന്നത് ഇവനെ അലോസരപ്പെടുത്തിയിരുന്നു. വീട്ടുകാര്‍ പുതിയ പുതിയ കഥാപാത്രങ്ങളെ സുനീറയുമായി ചേര്‍ത്ത് പറഞ്ഞപ്പോള്‍ അവന്‍ ഒരു ചെവിയിലൂടെ കേട്ട് മറ്റൊരു ചെവിയിലൂടെ കളയുകയാണ് ചെയ്തത്.

അവരുടെ നാട്ടില്‍ മെഡിക്കല്‍ സ്റ്റോര്‍ നടത്തുന്ന സുരേഷ് എന്ന യുവാവുമായി സുനീറയെ ബന്ധപ്പെടുത്തിപറഞ്ഞത് ഹമീദ് ഏറെ വിശ്വസിക്കുകയും തന്നോട് ഒരിക്കലും നുണപറയില്ലെന്ന് പൂര്‍ണ്ണ വിശ്വാസവുമുള്ള അമ്മാവനായതുകൊണ്ട് ഹമീദിന്‍റെ മനസ്സില്‍ സംശയത്തിന്‍റെ മുള പൊട്ടി. പതിനൊന്നു വയസ്സായ മോളോട് സ്വന്തം ഉമ്മയുടെ സ്വഭാവത്തെ പറ്റി ചോദിച്ചറിയേണ്ടി വരികയും സുരേഷ്മാമ ഇടക്കെല്ലാം വീട്ടില്‍ വരാറുണ്ട് ഉമ്മയുമായി ഒറ്റക്ക് സംസാരിക്കാറുണ്ട് എന്നു മോള്‍ പറയുക കൂടി ചെയ്തപ്പോള്‍ ഹമീദ് തകര്‍ന്നു പോയി. തന്നെ ഇത്രയും കാലം അവള്‍ വഞ്ചിക്കുകയായിരുന്നെവന് മനസ്സിലായി. അപ്പോഴെക്കും സുനീറ അവന്‍റെ വീട്ടുകാരുമായി വഴക്കിട്ട് വീട് പൂട്ടി മോളുമായി അവളുടെ വീട്ടിലേക്ക് പോയിരുന്നു.

എത്രയും പെട്ടന്ന് നാട്ടില്‍ വാ എന്ന അമ്മാവന്‍റെ ആവശ്യപ്രകാരം ബോസിനോട് അവധി ചോദിച്ചപ്പോള്‍ ഉടന്‍ അവധിനല്‍കാന്‍ കഴിയില്ല എന്ന ബോസിന്‍റെ നിലപാടില്‍ വിസ ക്യാന്‍സല്‍ ചെയ്താണെങ്കിലും പോവണം എന്ന വാശിയിലായിരുന്നു അവന്‍. എന്‍റെ ഇടപെടലിലൂടെ അനുവദിച്ചുകിട്ടിയ അവധിയില്‍ അവന്‍ എന്നോട് യാത്ര പറഞ്ഞപ്പോള്‍. “നീ കേട്ടതെല്ലാം ഒരു നുണക്കഥയാവും സാരമില്ല പോയി വരൂ” എന്ന് ഞാന്‍ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു എങ്കിലും കരഞ്ഞുകലങ്ങിയ അവന്‍റെ കണ്ണുകളിലേക്ക് നോക്കുമ്പോള്‍ എന്‍റെ കണ്ണുകളും നിറയുന്നത് ഞാന്‍ അറിഞ്ഞിരുന്നു.

പന്ത്രണ്ട് വര്‍ഷത്തെ ബന്ധവും അവളോടുള്ള സ്നേഹവും പെട്ടന്ന് പറിച്ചെറിയാന്‍ കഴിയാത്ത ഹമീദ് നാട്ട്മദ്ധ്യസ്തന്മാരുമായി ഒരു ഒത്തു തീര്‍പ്പിനു വേണ്ടി ചെന്നപ്പോള്‍ അവള്‍ അവന്‍റെ മുഖത്ത് നോക്കി പറഞ്ഞത് “നിങ്ങളുടെ ഒരു കുഞ്ഞിനെ കൂടി എനിക്കിനി വേണ്ടാത്തത് കൊണ്ട് തന്നെയാണതിനെ ഞാന്‍ കളഞ്ഞത്” എന്നായിരുന്നു. അവന്‍റെ കുഞ്ഞിനെ ആവശ്യമില്ലാത്ത അവള്‍ അപ്പോഴെക്കും അവന്‍റെ അതുവരെയുള്ള സമ്പാദ്യം കൈവശപ്പെടുത്തി കഴിഞ്ഞിരുന്നു.

അവന്‍ അവിടന്ന് നിരാശയോടെ മടങ്ങി പോന്ന പിറകെ അവള്‍ നൊന്ത്പെറ്റ മോളുടെ കരയുന്ന മുഖം അവഗണിച്ചുകൊണ്ട് അവളുടെ വാപ്പയും ഉമ്മയും നോക്കി നില്‍ക്കെ സുരേഷിനെ വിളിച്ചു വരുത്തി അവന്‍റെ കൂടെ ഇറങ്ങിപോയി.

കോടതിയിലേക്ക് കേസ് എത്തിക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിനു മുന്‍പില്‍ വക്കീലിന്‍റെ മറുപടി ഉണ്ടായത് കേസ് കോടതിയില്‍ എത്തിയാലും അവള്‍ക്കെ വിജയം ഉണ്ടാവൂ. അവന്‍റെ കൂടെ പോവാനെ കോടതി പറയൂ.. പന്ത്രണ്ട് വര്‍ഷത്തെ ദാമ്പത്യ ബന്ധത്തിനോ അതില്‍ ഇവനു പറ്റിയ നഷ്ടങ്ങള്‍ക്കോ കോടതിയില്‍ വിലയുണ്ടാവില്ല. എന്നാണ്.

ഇടക്കെന്നോ സുനീറ മോളെ കാണാണം എന്നും പറഞ്ഞ് സ്കൂളില്‍ ചെന്നപ്പോള്‍ കുട്ടി അവളേ കാണണ്ട എന്നു പറഞ്ഞ് ടീച്ചറെ കെട്ടിപിടിച്ച് കരഞ്ഞത് കാരണം സ്കൂളില്‍ ഇങ്ങനെ ഒരു സീന്‍ ഉണ്ടാക്കരുതെന്നു പറഞ്ഞ് ടീച്ചേഴ്സ് സുനീറയെ മടക്കി അയച്ചു.

ഒരു ആത്മഹത്യയിലോ സതിയിലോ തീരണ്ടതല്ല ജീവിതങ്ങള്‍ എന്ന തിരിച്ചറിവുള്ള ഹമീദ് ഇപ്പോള്‍ സുനീറയേക്കാള്‍ സുന്ദരിയും സ്നേഹവതിയുമായ ഒരു ഭാര്യയും സ്വന്തം ഉമ്മയെക്കാള്‍സ്നേഹിക്കുന്ന ഒരു രണ്ടാനുമ്മയുടെ സംരക്ഷണയില്‍ കഴിയുന്ന മോളുമായി സന്തോഷകരമായ ജീവിതം നയിക്കുന്നു.

***** ***** ***** ***** ***** *****

വാല്‍കഷ്ണം :

കഥാപാത്രങ്ങളുടെ പേരുകള്‍ക്ക് മാത്രം മാറ്റം വരുത്തി ഒരു അനുഭവകഥ വളരെ ചുരുക്കി ഞാന്‍ ഇവിടെ എഴുതുമ്പോള്‍ ഒരുപാട് ചോദ്യങ്ങള്‍ അവശേഷിക്കുന്നുണ്ട് എന്നെനിക്കറിയാം. ഒരിക്കലും അവനു ബാധകമല്ലാത്തതും എന്നോ കേട്ട് മറന്നതുമായ സതി എന്ന വാക്ക് അവന്‍റെ നാവില്‍ നിന്നും വരാനുള്ള കാരണം അമിതമായി സ്നേഹിച്ച തന്‍റെ ഭാര്യ തന്നെ വഞ്ചിച്ചു എന്നറിഞ്ഞപ്പോഴുള്ള ആത്മരോക്ഷത്തില്‍ നിന്നുമാണെന്നു നമുക്ക് എഴുതി തള്ളാം.

പിന്നീടൊരിക്കല്‍ ഞാന്‍ അവനുമായി സംസാരിച്ചപ്പോള്‍ “എന്തറിഞ്ഞിട്ടാ നീ സതി ഉണ്ടായാല്‍ നന്നായി എന്നെന്നോട് പറഞ്ഞത്” എന്ന് ചോദിച്ചിരുന്നു. “നിനക്കറിയില്ലെ അവളെ ഞാന്‍ എത്രമാത്രം സ്നേഹിച്ചിരുന്നു” എന്ന് പറയുമ്പോഴും അവനില്‍ നിന്നും അവന്‍റെ കുടുംബത്തില്‍ നിന്നുമുണ്ടായ തെറ്റുകള്‍ അവന്‍ നിരസിക്കുന്നില്ല. നാട്ടില്‍ തന്നെ നില്‍ക്കുന്ന അനുജന്‍ ഭാര്യയുമായി സന്തോഷത്തോടെ മധുവിധു ആഘോഷിക്കുമ്പോള്‍ കുടുംബ ഭാരം മുഴുവന്‍ തലയിലേറ്റി ഇവന്‍ ഗള്‍ഫിലേക്ക് തിരിച്ച് പോരുകയായിരുന്നു. മറ്റു അനുജന്മാരെല്ലാം വിവാഹിതരാവുകയും കുറഞ്ഞ മുറികള്‍ മാത്രം ഉള്ള വീട്ടില്‍ അവരെല്ലാം മണിയറ ഒരുക്കുകയും ചെയ്തപ്പോള്‍. വീടിന്‍റെ ഹാളില്‍ കിടന്നിരുന്ന സുനീറക്കും മോള്‍ക്കും അവധിക്ക് ഇവന്‍ ചെല്ലുമ്പോള്‍ മാത്രമാണ് മുറികളില്‍ ഉറങ്ങാന്‍ കഴിഞ്ഞിരുന്നത്. ഭര്‍ത്താക്കന്മാര്‍ അടുത്തുള്ള മറ്റു മരുമക്കളുടെ ഇടയില്‍ ഇവളുടെ ആവശ്യങ്ങള്‍ ഉപ്പയും ഉമ്മയും വേണ്ട രീതിയില്‍ ശ്രദ്ധിക്കാതിരുന്നതും അവന്‍റെ വീട്ടുകാരുടെ ഭാഗത്ത് വന്ന തെറ്റുകളാണ്. സ്വന്തമായി ഒരു വീടും അതിന്‍റെ ഭരണവും കൈവന്നപ്പോള്‍ ചോദ്യം ചെയ്യാന്‍ അടുത്താരുമില്ല എന്ന് മനസ്സിലാക്കി അവള്‍ ഇവന്‍റെ സ്നേഹത്തിനോ കഷ്ടപ്പാടുകള്‍ക്കോ വില കല്‍പ്പിക്കാതെ അവളുടെ ഇഷ്ടപ്രാകാരം അഴിഞ്ഞാടുകയും ചെയ്തു.

112 അഭിപ്രായ(ങ്ങള്‍):

Mohamed Salahudheen പറഞ്ഞു...

പൊള്ളുന്ന യാഥാര്ഥ്യങ്ങള് പച്ചയായെഴുതി,
പ്രവാസം, ഉള്ളുപുകയുന്നു.
വെറുതെയല്ല, ഗള്ഫുകാരെ വേണ്ടാത്തത് പലര്ക്കും.

ചിന്താത്മകനായും- എന്നത് ചിന്താനിമഗ്നനായും എന്നാണോ ശരി

Jishad Cronic പറഞ്ഞു...

ഇങ്ങള് ഇങ്ങനെ പൊള്ളുന്ന സത്യങ്ങള്‍ പറഞ്ഞു ചുമ്മാ പ്രവാസികളുടെ നെഞ്ചില്‍ തീ കോരി ഇടല്ലേ ഹംസക്ക ....

Jishad Cronic പറഞ്ഞു...

പിന്നെ പശുവിനു ദാഹിക്കുമ്പോള്‍ വെള്ളം കൊടുത്തില്ലേല്‍ അവര് പോയി തോട്ടിലെ ചീഞ്ഞ വെള്ളമായാലും കുടിക്കും. ആദ്യം എല്ലാം ഇത്തിരി പുളിപ്പ് കാണും പിന്നെ അത് നമ്മള്‍ കൊടുക്കുന്നതിനേക്കാള്‍ നല്ല വെള്ളമായി തോന്നും ,അതുമാത്രം കുടിക്കാന്‍ ഇഷ്ടപെടുകയും ചെയ്യും

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളുടെ പച്ചയായമുഖങ്ങൾ തുറന്നുകാണിച്ചിരിക്കുന്നു ഈ വിവരണങ്ങളിലൂടെ....
ഏതായാലും ആ വാൽക്കഷ്ണം കൂടി ചേർത്തത് നന്നായി
അഭിനന്ദനങ്ങൾ കേട്ടൊ ഹംസേ

Sulfikar Manalvayal പറഞ്ഞു...

ജിഷാദ് പറഞ്ഞ പോലെ പ്രവാസികളുടെ നെഞ്ചിലേക്ക് ആദി കോരിയിട്ടു കൊണ്ടുള്ള എഴുത്താണല്ലോ ഇത്.
പ്രവാസത്തിന്‍റെ പ്രശ്നങ്ങളുടെ ഒരു വശം കൂടെ മറുവശം വാല്‍ക്കശ്നമായും എഴുതി. നന്നായി.
സമൂഹം പ്രവാസിയുടെ ഭാര്യയെ കാണുന്നത് "മുട്ടി" നില്‍ക്കുന്ന പശുവിനെ പോലെയാ. ചെറിയ ഒരു സാഹചര്യം മതി അതിലെക്കെതിക്കാന്‍. കൂടെ ഇന്നത്തെ ദുഷിച്ച ചില ചെറുപ്പക്കാരും.
മാതാ പിതാക്കളുടെയും ബന്ധുക്കളുടെയും ശക്തമായ ശ്രദ്ധയെ ഇതിനു വഴിയുള്ളൂ. പാവം പകലന്തി ചൂടത് പണിയെടുക്കുന്ന അവനെന്തരിയാന്‍. പ്രിയ സഖിയെ സ്വപ്നം കണ്ടു കിടന്നുറങ്ങുക മാത്രം.
ഇത്തരം സ്ത്രീകളെ നാം ഒറ്റപ്പെടുതിയെ തീരൂ. സമൂഹം ഒറ്റപ്പെടുതുമ്പോള്‍ കുറച്ചു പേര്‍ക്കെങ്കിലും ബോധോദയം ഉണ്ടായാലോ? മറ്റുള്ളവര്‍ക്കും അതൊരു പാഠവും ആവും.
നല്ല എഴുത്ത്. ഇത്തരം നല്ല വരികള്‍ ഇനിയും വരട്ടെ. അഭിനന്ദനങ്ങള്‍ എന്‍റെ പ്രിയ സുഹുര്‍തെ.

അജ്ഞാതന്‍ പറഞ്ഞു...

അനുഭവ കഥ വായിച്ചു ...തുറന്നുള്ള ഈ എഴുത്ത് രീതി ഹൃദയസ്പര്‍ശി തന്നെ ...ആശംസകള്‍ !!!
******************************
ഇനി അനുഭവ കഥയിലോട്ടു വരാം ...കഥയിലെ ഓരോ കഥാപാത്രങ്ങളിലും ഉണ്ട് അവരുടെതായ ശരികളും തെറ്റുകളും ന്യായികരണങ്ങളും ;അവരുടെ കണ്‍ കോണുകളിലുടെ നോക്കിയാല്‍ മാത്രം ....എല്ലാവരും അവരുടെ ചുറ്റളവില്‍ നിന്ന് സ്വാര്‍ഥരും ത്യാഗികളും ആണ് ...ആരും പൂര്‍ണ്ണരായി ക്രൂരര്‍ അല്ല...സ്നേഹം ആണ് ഇവിടുത്തെ വില്ലന്‍ മാര്‍...പക്ഷെ സ്നേഹം പലര്‍ക്കും പല തരത്തിലായി എന്ന് മാത്രം ....അവരുടെ ആ നിര്‍വചങ്ങള്‍ അവരുടെ ജീവിതത്തെ മാറ്റി മറിച്ചു എന്നതാണ് സത്യം ...സ്നേഹിക്കാനും ത്യാഗം സഹിക്കാനും വെമ്പുന്നത്തിനിടയില്‍ പലരും പലരുടെയും മനസ്സ് കാണാന്‍ മറന്നു ...കണ്ണകന്നാല്‍ മനസ്സകന്നു എന്നാ തത്ത്വം ഉള്ളില്‍ കൊണ്ട് നടക്കുന്നു പലരും ...സ്നേഹം ശാരീരികതയില്‍ തളക്കപ്പെടുന്നു പലപ്പോഴും .അത് അതില്‍ നിന്നും എത്രയോ അകലെയാണ് ....സ്നേഹം മനസ്സിന്‍ അടിത്തട്ടില്‍ നിന്നും ആത്മാവിനെ ഉണര്‍ത്തി നിര്‍ഗളിക്കുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു ...അപ്പോള്‍ കണ്ണിനു സ്ഥാനം ഹൃദയത്തില്‍ ആകും ...ശരീരത്തേക്കാള്‍ ഉപരി ...അങ്ങിനെ ആ സ്നേഹം മനസ്സില്‍ എന്നും വസിക്കുകയും ചെയ്യും ...സ്നേഹത്തിനെ ഏണി പടിയില്‍ എത്രയോ താഴെയാണ് ശരീരം കിടക്കുന്നത് ...ആ ഏണിപ്പടിയില്‍ ഏറ്റവും മുകളിത്തെ പടിയില്‍ നില്‍ക്കുന്നത് ശരീരിയാണ് ...ശരീരം അല്ല ...അത് അറിയാന്‍ അനുഭവിക്കാന്‍ കഴിഞ്ഞാല്‍ ഒരു സുനീറാക്കും ഇതിനു കഴിയില്ല ...പക്ഷെ ഈ കഥയിലെ ഗള്‍ഫ്‌ കാരന്‍ ഹമീദ് ന്റെയും സുനീറയയുടെയും സ്നേഹം സ്നേഹത്തിന്റെ ഏണിപ്പടിയില്‍ താഴെ എവിടെയോ വഴുതി വീണു കുടുങ്ങി കിടക്കുകയായിരുന്നു ...അവിടുന്ന് ആ സ്നേഹത്തെ ഉയര്‍ത്താന്‍ അവരുടെ ചുറ്റുപാടുകളും ത്യാഗവും ശരികളും തെറ്റുകളും അവരെ അനുവദിച്ചില്ല ...അവര്‍ക്ക് അതിനു സ്വയം കഴിഞ്ഞത് മില്ല ...ഓരോ വിവാഹ ജീവിതക്കാര്‍ക്കും സന്തോഷ സമാധാന ജീവിതമാകുന്ന കൊട്ടാരത്തിലേക്ക് എത്താന്‍ സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും ഇടകലര്‍ന്ന പടികള്‍ വേണം ...പരസ്പ്പര വിശ്വാസത്തെ തകര്‍ക്കാതെ ,വിശ്വാസത്തെ ചൂഷണം ചെയ്യാതെ ആ ഏണിപ്പടിയിലെ ഏറ്റവും മുകളില്‍ എത്തി സുഖ സമാധാന ജീവിതത്തിന്റെ കൊട്ടാരത്തില്‍ ഹൃദയത്തിന്റെ സ്നേഹത്തില്‍ ലയിക്കാന്‍ കഴിയുമാറാകട്ടെ എന്ന ആശംസകളും പ്രാര്‍ഥനകളും മാത്രം !!!

അജ്ഞാതന്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
kambarRm പറഞ്ഞു...

പൊള്ളുന്ന ചില യാഥാർത്യങ്ങൾ പച്ചയായി പറഞ്ഞിരിക്കുന്നു...എല്ലാവരുടെയും മനസ്സിൽ തട്ടുന്ന ഒത്തിരി ചോദ്യങ്ങൾ ഉയർത്തിവിടാൻ ഈ രചനക്കാവും...അതിലൂടെ ഇനിയും ഇത് പോലെയുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട മുൻ കരുതലുകൾ എടുക്കട്ടെ...
വെൽഡൺ ഹംസക്കാ..

വഴിപോക്കന്‍ | YK പറഞ്ഞു...

പച്ചയായ ചില യാതാര്ത്യങ്ങള്‍ വളച്ചു കെട്ടില്ലാതെ പറഞ്ഞ ഹംസക്കയെ അഭിനന്ദിക്കാതെ വയ്യ
===
എങ്കിലും ഹംസക്കാ ഇത് വേണ്ടായിരുന്നു.
എന്റെ അഭിപ്രായത്തില്‍ താങ്കളുടെ വായനക്കാര്‍ മിക്കവരും നമ്മളെ പോലെ പരദേശികള്‍
അതില്‍ മുക്കാലും ഭാര്യയെ നാട്ടിലാക്കി ഗള്‍ഫില്‍ പണിയെടുക്കുന്നവര്‍
നാട്ടിലാണെങ്കില്‍ പരദൂഷണത്തിന് ഒരു കുറവുമില്ല
പക്ഷെ ഹംസക്ക എഴുതിയത് പോലെ അധികപേരും പരദൂഷണലെക്കാള്‍ ഭാര്യയെ വിശ്വസിക്കുകയും
അതൊകൊണ്ട് തന്നെ ജീവിക്കുകയും ചെയ്യുന്നു
പക്ഷെ അവരുടെ മനസ്സില്‍ ഉറങ്ങിക്കിടക്കുന്ന സംശയ സിംഹത്തെ
ഉണര്‍ത്തി അതിനു കൂടുതല്‍ ഉത്തേജനം നല്‍കുന്ന കഥയായിപ്പോയി എന്നൊരു സന്ദേഹം
ഹംസാക്കയുടെ, ഇതുവരെ മനസ്സില്‍ സ്നേഹം മാത്രം നല്‍കിയിരുന്ന കഥകളില്‍ നിന്നും
അല്പം വ്യത്യസ്തമായിരിക്കുന്നു...എങ്കിലും ഹംസക്കാ ഇത് വേണ്ടായിരുന്നു!!!
(വിഷമിപ്പിചെങ്കില്‍ ക്ഷമിക്കുമല്ലോ...)

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

ഗള്‍ഫില്‍ നിന്ന് വരുന്നത് പണം. പക്ഷേ അതുമാത്രം പോരല്ലോ. ഒന്ന് ലഭിക്കുമ്പോള്‍ മറ്റൊന്ന് നഷ്ടപ്പെടും. അതാണ്‌ നാം കാണുന്നത്. കൃത്യമായ സനാതന മൂല്യത്തിന്റെ അഭാവം ഇവരെ ക്ഷണത്തില്‍ വൈകാരികതക്ക് അടിമപ്പെടുതുന്നു.
ഇന്നും അന്നും
ഇനി നാളെ അങ്ങനെ ആകാതിരിക്കാന്‍ നമുക്ക് കൂട്ടായി ശ്രമിക്കാം..

noonus പറഞ്ഞു...

പ്രവാസികളുടെ നെഞ്ചില്‍ തീ കോരിഇടുന്ന ഇത്തരം കഥകള്‍ പറയാതിരിക്കുക പച്ചയായ ജീവിത യഥാര്ത്യമെങ്കിലും ഉള്കൊള്ളനൊരു വിഷമമം ഏതായാലും ആ വാൽക്കഷ്ണം കൂടി ചേർത്തത് നന്നായി അഭിനന്ദനങ്ങൾ

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

ജിശാദിന്റെ പശുപുരാണം കലക്കി കേട്ടോ. തല്‍ക്കാലം കുടിവെള്ളം ഇല്ലെങ്കില്‍ പശുവിനെ നമുക്ക് കെട്ടിയിടാം. ആറുമാസം കൂടുമ്പോള്‍ പോലും പശുവിന് ഒരു നേരമെന്കിലും വെള്ളം കൊടുക്കാന്‍ ഗള്‍ഫുകാരന് കഴിയില്ല. പിന്നെ കെട്ടിയിടാതെ എന്ത് ചെയ്യും? അല്ലെങ്കില്‍ പശു ചീഞ്ഞ വെള്ളം കുടിചെന്നിരിക്കും.പശുക്കളുടെ ഒക്കെ ഒരു കാര്യം!

അലി പറഞ്ഞു...

ദാഹിച്ചു വലഞ്ഞുനിൽക്കുന്ന പശുവാണ് പലരുടെയും കണ്ണിൽ പ്രവാസിയുടെ ഭാര്യ. അവളെ നിരീക്ഷിക്കാൻ ആയിരം കണ്ണുകൾ. കൂടെക്കിടക്കുന്ന ഭർത്താവിനെ വിട്ട് അന്യപുരുഷനൊപ്പം പോകുന്ന സ്ത്രീകളില്ലേ. പ്രവാസിയാണെങ്കിലും നാട്ടുവാസിയാണെങ്കിലും പോകാനുള്ളവർ പോയിരിക്കും. പിണ്ണാക്ക് കലക്കിവെച്ചാലും അവർക്ക് വേലിചാടി തോട്ടിൽ പോയി വെള്ളം കുടിക്കണമെന്നും തോന്നും. സ്നേഹവും വിശ്വാസവും മുറുകെപ്പിടിച്ചാൽ എത്ര പ്രലോഭനങ്ങളുണ്ടായാലും ആർക്കും അവളെ വീഴ്ത്താനാവില്ല. അവളുടെ നല്ല കൂട്ടുകാരൻ ആകാൻ കഴിഞ്ഞാൽ പിന്നെ ലോകത്തിലെ ഒരു ശക്തിയും ഇടയ്ക്ക് കയറില്ല.

നന്മകൾ നേരുന്നു.

ശ്രീനാഥന്‍ പറഞ്ഞു...

ഹംസ, വളരെ വിഷമിപ്പിക്കുന്ന പോസ്റ്റ്. വ്യക്തികളെയല്ല, സാഹചര്യത്തെയാണ് പഴിക്കേണ്ടത്. താങ്കൾ വളരെ സചിത്തതയോടെ പ്രശ്നത്തെ സമീപിച്ചിരിക്കുന്നു. ആ, ഹമീദ് രക്ഷപെട്ടല്ലോ

Wash'Allan JK | വഷളന്‍ ജേക്കെ പറഞ്ഞു...

ഹംസാ, തികച്ചും സംഭവിക്കാവുന്ന കാര്യം. സാഹചര്യങ്ങള്‍ വ്യക്തികളെ (പ്രത്യേകിച്ച് സ്നേഹം മാംസനിബദ്ധം മാത്രം ആകുമ്പോ‍ൾ) എങ്ങനെ മാറ്റും എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ സംഭവം. ഇത് പറഞ്ഞെന്നു വച്ച് ആരും മുഷിയരുത്‌. പ്രേമത്തിന്റെ കാല്‍പനിക ഭംഗി സാഹിത്യത്തിലെ ഉള്ളൂ... മനുഷ്യന്റെ ജന്മവാസനകള്‍ പ്രായോഗിക തലത്തില്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ മാനസിക പിരിമുറുക്കവും അതുമൂലം വഴിവിട്ട പോക്കുകളും ഉണ്ടാകാന്‍ സാധ്യതയുണ്ട്. എന്നുവച്ച് എല്ലാ വ്യക്തികളും അങ്ങനെ ആണ് എന്നല്ല ഞാന്‍ പറഞ്ഞത്.

പിന്നെ, തുറന്ന ആശയവിനിമയവും നിസ്സീമമായ സ്നേഹവും ഉണ്ടെങ്കില്‍ അതൊക്കെ അതിജീവിക്കാന്‍ പറ്റും എന്നാണെന്റെ വിശ്വാസം.

പലപ്പോഴും ഇങ്ങനെ ഒരു വാര്‍ത്ത കേട്ടാല്‍ അത് മുളയിലെ നുള്ളിക്കളയാന്‍ ആരും തയ്യാറാവില്ല. അസുഖകരമായ ഒരു വര്‍ത്തമാനം സമചിത്തതയോടെ സംസാരിക്കാനുള്ള മടി ആണ് അതിനു കാരണം. അവര്‍ പ്രശ്നത്തെ അവഗണിക്കുകയും അത് മുറിച്ചു മാറ്റേണ്ട ഒരു മരമായി വളരുകയും ചെയ്യും.

Manoraj പറഞ്ഞു...

അനുഭവകഥ വളരെയേറെ വേദനിപ്പിച്ചു. ഹമീദിന്റെയും സുനീറയുടേയും പോലെയുള്ള ഒത്തിരി ആളുകൾ ഉണ്ട്. പലരും പറയാൻ മടിക്കുന്നും. പല സുനീറമാരും തുറന്ന് പറയാതെ ബന്ധങ്ങൾ തുടരുന്നു. നന്നായി തന്നെ എഴുതി

എറക്കാടൻ / Erakkadan പറഞ്ഞു...

ഉം..ഉം കല്യാണം കഴിക്കാന്‍ പോകുന്നെ ഉള്ളൂ ...കനല് വാരിയിടല്ലേ ഇക്ക ...അലി ഭായ്‌ പറഞ്ഞതാ ഒരാശ്വാസം ...ഹും....

ശ്രീ പറഞ്ഞു...

എത്രയോ സുനീറമാരുടെ കഥകള്‍ പുറം ലോകമറിയാതെ പോകുന്നുണ്ടാകണം...

ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ പൊള്ളിയ്ക്കുന്ന കഥ തന്നെ.

krishnakumar513 പറഞ്ഞു...

വളരെ സമചിത്തതയോടെ യാഥാര്‍ത്ഥ്യങ്ങള്‍ തുറന്നു കാണിച്ചിരിക്കുന്നു.നന്നായിരിക്കുന്നു,ഹംസ

dreams പറഞ്ഞു...

ഹംസക്ക എഴുതിയ ഈ കഥ കല്യാണം കഴിച്ചു ഗള്‍ഫിലേക്ക് പോന്ന ആളുകളുടെ മനസ്സില്‍ ചെറിയ ഒരു പേടി ഉടലെടുതിടുണ്ടാവും. തുറന്നടിച്ചു എഴുതിയിരിക്കുന്നു ഇതുപോലെ എത്ര എത്ര സുനീറകള്‍ ഭര്‍ത്താക്കന്‍മാരെ ചതിച്ചു മറ്റുളവരുടെ കൂടെ ജീവിക്കുന്നു. ഇങ്ങനെ ഒരു അനുഭവം ആര്‍ക്കും ഉണ്ടാവാതിരിക്കട്ടെ എന്ന് പടച്ചവനോട് പ്രാര്‍ത്ഥിക്കാം ........ എന്‍റെ എല്ലാ ആശംസകളും ........................................................................................................................ ഫാസില്‍

mayflowers പറഞ്ഞു...

ഹമീദിന്‍റെ വേദന വായനക്കാരുടെയും വേദനയായി മാറി.
ഒരാള്‍ക്ക്‌ ചീത്തയാവണമെങ്കില്‍ അതിനു ഭര്‍ത്താവ് പ്രവാസിയാവണം എന്നൊന്നും ഇല്ല.അതൊക്കെ ഓരോരുത്തരുടെയും ധാര്‍മിക നിലവാരം പോലിരിക്കും.ആയിരക്കണക്കിന് അല്ലെങ്കില്‍ ലക്ഷക്കണക്കിന്‌ ഭാര്യമാര്‍ പ്രിയതമന്റെ അഭാവത്തില്‍ സ്വന്തത്തെയും,കുട്ടികളെയും ഭംഗിയായി സംരക്ഷിക്കുന്നു.അങ്ങിനെയുള്ളവരുടെ നേരെ നോക്കാന്‍ പോലും ആരും ധൈര്യപ്പെടില്ല.
ഇത്തരം സുനീറമാര്‍ എവിടെപ്പോയാലും അങ്ങിനെത്തന്നെയിരിക്കും.
വീട്ടില്‍ നിന്നുള്ള വിഷമങ്ങള്‍ക്ക് പ്രതിവിധി അപഥസഞ്ചാരമല്ല.
വിഷയം ഹംസ നന്നായി അവതരിപ്പിച്ചു.
ആശംസകള്‍.

ശ്രീക്കുട്ടന്‍ പറഞ്ഞു...

ഹംസാക്കാ,

കഥ അല്ല ഈ അനുഭവം മനസ്സു പൊള്ളിക്കുന്നതു തന്നെ. ഞാനും ഒരു പ്രവാസിയാണു. പക്ഷേ എന്തോ എനിയ്ക്കു ഇതില്‍ സുനീറയെ കുറ്റപ്പെടുത്തുവാന്‍ തോന്നുന്നില്ല.അലി ഭായി പറഞ്ഞതുപോലെ ദാഹിച്ചുവലഞ്ഞു നില്‍ക്കുന്ന പശുവായി തന്നെയാണ് ഗള്‍ഫുകാരന്റെ ഭാര്യയെ മറ്റുള്ളവര്‍ കാണുന്നത്.ആ ദാഹമകറ്റുവാനായി അരയും തലയും മുറുക്കിയിറങ്ങുന്നവരുടെ കയറില്‍ ചിലര്‍ ബന്ധിക്കപ്പെട്ടേയ്ക്കാം.പക്ഷേ ഒന്നോര്‍ക്കണം.അങ്ങനെയുണ്ടാവാനിടയാക്കിയതാരാണെന്നു.കല്യാണം കഴിച്ച് പത്തോ മുപ്പതോ ദിവസം നിന്നിട്ട് ഗള്‍ഫിലേയ്ക്കു പറന്ന്‍ വര്‍ഷങ്ങള്‍ കഴിഞ്ഞ് ചെല്ലുമ്പോള്‍ ഭാര്യ തന്നെ മാത്രം ഓര്‍ത്ത് നാമം ജപിച്ചിരിക്കണമായിരുന്നു എന്നു പറയുന്നത് ശരിയാണെന്നു എനിക്ക് തോന്നുന്നില്ല.ഇപ്പറയുന്ന ഭര്‍ത്താക്കമ്മാരെല്ലാം സ്വന്തം ഭാര്യയെ മാത്രം സ്വപ്നം കണ്ടുകൊണ്ട് കൊല്ലങ്ങള്‍ തള്ളിനീക്കുകയാണോ.പാപം ചെയ്യാത്തവര്‍ മാത്രം കല്ലെറിയട്ടെ.

ഇവിടെ ഹമീദ് വളരെ മുമ്പു തന്നെ ആരെങ്കിലുമൊക്കെപ്പറഞ്ഞ് പല കാര്യങ്ങളുമറിഞ്ഞിരിക്കുന്നു. വേണ്ടപ്പെട്ടവര്‍ പലരും മുന്നറിയിപ്പ് കൊടുത്തിരിക്കുന്നു.എന്നിട്ടും എന്തിന്റെ പേരിലായാലും വീണ്ടും ഗള്‍ഫെന്ന മായാപ്രപഞ്ചത്തില്‍ അടകിടന്നിട്ട് ഒടുവില്‍ എല്ലാം കൈവിട്ടു എന്നു തീര്‍ച്ചയായപ്പോള്‍ നാട്ടിലേയ്ക്കു ചെന്നിട്ട് സുനീറയെ കുറ്റപ്പെടുത്താന്‍ എന്തു യോഗ്യതയാണുള്ളത്. കൊടുക്കേണ്ട സ്നേഹവും സംരക്ഷണവും ഒന്നും അതിന്റെ സമയത്ത് കൊടുക്കാതിരുന്നിട്ട് പിന്നെ വിലപിച്ചിട്ടെന്തു കാര്യം.സുനീറ പിഴച്ചുപോയെങ്കില്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഹമീദിനു മാത്രമാണു.സ്വന്തം ഭാര്യയുടെ ജാരനെക്കുറിച്ചറിയുവാന്‍ മകളോടു കാര്യം തിരക്കിയ ആ ഭര്‍ത്താവിനെ എന്തിന്റെ പേരിലായാലും എനിക്ക് അംഗീകരിയ്ക്കുവാന്‍ കഴിയുന്നില്ല.

എല്ലാ പ്രവാസികളുടെ ഭാര്യമാരും സുനീറമാരല്ല.തങ്ങള്‍ക്കും കുട്ടികള്‍ക്കും കൂടപ്പിറപ്പുകള്‍ക്കും മറ്റും വേണ്ടി എരിപൊരിയുന്ന മരുഭൂമിയില്‍ കഷ്ടപ്പെടുന്ന,സ്വന്തം ജീവിതത്തിലെ സുഖങ്ങളെല്ലാം തുലച്ചുജീവിക്കുന്ന ഹതഭാഗ്യരായ ഭര്‍ത്താക്കമ്മാര്‍ക്കുവേണ്ടി എത്രകാലം വരെ വേണമെങ്കിലും കണ്ണുനീരോടുകൂടി കാത്തിരിയ്ക്കുന്ന നല്ലവരായ സുനീറമാരെ ഈ സമയത്തനുസ്മരിക്കുന്നു.

ശ്രീക്കുട്ടന്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Naushu പറഞ്ഞു...

അനുഭവകഥ വളരെയേറെ വേദനിപ്പിച്ചു.....

ഒഴാക്കന്‍. പറഞ്ഞു...

ഇങ്ങള് ബേജാറാക്കാത്തെ കോയാ

ഒഴാക്കന്‍. പറഞ്ഞു...

ഇങ്ങള് ബേജാറാക്കാത്തെ കോയാ

Anil cheleri kumaran പറഞ്ഞു...

സുനീറമാരുടെ എണ്ണം വളരെ കുറവാണ്‌.

കുഞ്ഞാമിന പറഞ്ഞു...

വളരെ നന്നായി ഈ അനുഭവകഥ. ഇതുപോലുള്ള ഒന്ന് നേരിട്ടറിയാം. ഇങ്ങനെയുള്ള സുനീറമാരും ഹമീദുമാരും കുറെയൊക്കെ ഉണ്ടാകാം. ഓരോരുത്തരും വളർന്നു വന്ന ചുറ്റുപാടുകളും പഠിച്ചു വളർന്ന സംസ്കാരവും ഒക്കെയാണല്ലൊ അവരുടെ സ്വഭാവം രൂപപ്പെടുത്തുന്നത്. ആ സ്വഭാവമാണു എപ്പോഴായാലും അവരുടെ പ്രവൃത്തികളിലൂടെ പുറത്ത് വരുന്നത്. അത് ഭർത്താവ് പ്രവാസി ആയത് കൊണ്ട് മാത്രം ഉണ്ടായിപ്പോകുന്ന ഒന്നല്ല. ഉറങ്ങിക്കിടന്നിരുന്ന സ്വഭാവത്തിന്റെ മോശം ഭാഗം ഒരു ചാൻസ് കിട്ടുമ്പൊ പുറത്ത് വരുന്നു. അത്രയെ ഉള്ളു. വളരെ മാന്യമായി ജീവിക്കുന്ന ഒരുപാടുപേരില്ലെ? അത് കൊണ്ട് ഇങ്ങനെ ഒരു അനുഭവ കഥ കേട്ട് എല്ലാവരും ഒരു പോലെ തീ കോരി നെഞ്ചിലിടേണ്ടതില്ലെന്നാണെനിക്ക് തോന്നുന്നത്. എല്ലാവരും മോശം ചുറ്റുപാടിൽ വളർന്നവരാവില്ലല്ലൊ.

N P Sajeesh പറഞ്ഞു...

ഓരോരുത്തര്‍ക്കും അവരവരുടേതായ ശരികളുണ്ട്. രണ്ടുപേര്‍ തമ്മിലുള്ള ബന്ധത്തില്‍ വാസ്തവത്തില്‍ എന്താണ് സംഭവിച്ചത് എന്ന് മൂന്നാമതൊരാള്‍ക്ക് പൂര്‍ണമായും മനസ്സിലാക്കാനാവില്ല. ഭൌതികമായ സാമീപ്യം ഏതൊരു ബന്ധത്തിന്റെയും നിലനില്‍പ്പിന് അനിവാര്യമാണ്. പ്രവാസദാമ്പത്യം സൃഷ്ടിച്ച ഗള്‍ഫ് സിന്‍ഡ്രോമിനെക്കുറിച്ച് പത്തു പന്ത്രണ്ട് കൊല്ലം മുമ്പ് 'ദ ഹിന്ദു'വില്‍ കെ.പി.എം. ബഷീര്‍ എഴുതിയിരുന്നല്ലോ. അത് ഒരു സാമൂഹികയാഥാര്‍ഥ്യം തന്നെയാണ്. പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന കടുത്ത മാനസിക, ശാരീരിക ഏകാന്തതയെ ഒരു സമൂഹമെന്ന നിലയില്‍ നാം അഭിസംബോധന ചെയ്തിട്ടുണ്ടോ എന്ന ആത്മപരിശോധന കൂടി നടത്തേണ്ടതുണ്ട്

K@nn(())raan*خلي ولي പറഞ്ഞു...

സുനീറമാര്‍ കല്ലിവല്ലി!

ചിരിപ്പിക്കും ഹംസക്ക,
ചിന്തിപ്പിക്കും ഹംസക്ക,
പരിഹസിക്കും ഹംസക്ക,
കരയിക്കും ഹംസക്ക,
പേടിപ്പിക്കും ഹംസക്ക..

വല്ലഭനു പുല്ലുമായുധം! നന്നായി ഇക്കാ, നന്നായി.

Faisal Alimuth പറഞ്ഞു...

കണ്ണകന്നാല്‍ മനസ്സകലുമെന്നാണല്ലോ..!
ഒറ്റക്ക് കഴിയുന്ന പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന ശാരീരിക മാനസിക ഏകാന്തത വലിയൊരു പ്രശ്നമാണ്...!
എന്തു ചെയ്യാന്‍...നാട്ടിലൊരു ജോലി സ്വോപ്നം ആയിത്തന്നെ തുടരുകയാണല്ലോ...!!
ഹംസക്ക ഒരു സാമൂഹിക പ്രശനം നന്നായി പറഞ്ഞിരിക്കുന്നു.
അലി ഭായ് പറഞ്ഞതുപോലെ...

സ്നേഹവും വിശ്വാസവും മുറുകെപ്പിടിച്ചാൽ എത്ര പ്രലോഭനങ്ങളുണ്ടായാലും ആർക്കും അവളെ വീഴ്ത്താനാവില്ല. അവളുടെ നല്ല കൂട്ടുകാരൻ ആകാൻ കഴിഞ്ഞാൽ പിന്നെ ലോകത്തിലെ ഒരു ശക്തിയും ഇടയ്ക്ക് കയറില്ല.

sm sadique പറഞ്ഞു...

ഒരു ആത്മഹത്യയിലോ സതിയിലോ തീരണ്ടതല്ല ജീവിതങ്ങള്‍ എന്ന തിരിച്ചറിവുള്ള ഹമീദ് ഇപ്പോള്‍ സുനീറയേക്കാള്‍ സുന്ദരിയും സ്നേഹവതിയുമായ ഒരു ഭാര്യയും സ്വന്തം ഉമ്മയെക്കാള്‍സ്നേഹിക്കുന്ന ഒരു രണ്ടാനുമ്മയുടെ സംരക്ഷണയില്‍ കഴിയുന്ന മോളുമായി സന്തോഷകരമായ ജീവിതം നയിക്കുന്നു.

ആരും പറഞ്ഞില്ലേലും എഴുതിയില്ലേലും … ജീവിതം ഇങ്ങനെ ഒക്കെയല്ലേ….?
നമുക്ക് കൂടുതൽ കരുതൽ നൽകാം……. പരസ്പരം.
ഒരു പരിധിവരെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരത്തിനായി…….

അശ്രഫ് ഉണ്ണീന്‍ പറഞ്ഞു...

ഇത്തരം കഥകള്‍ ഇല്ലാത്ത സ്ഥലങ്ങള്‍ നാട്ടിലില്ല ... ഇതൊരു സാമൂഹിക ദുരന്തം ആണ്..
വൈവാഹിക ജീവിതത്തെ കൂടുതല്‍ സീരിയസ് ആയി കാണാന്‍ പ്രവാസികള്‍ തയ്യാറാവണം.
കുറഞ്ഞ വേദനം മാത്രമേ കിട്ടുന്നുവെങ്കില്‍ പെട്ടെന്ന് നാട് പിടിക്കുന്നതാണ് നല്ലത്...
ഹംസക ... കഥ വളരെ ചിന്തനീയം... നന്നായി അവതരിപ്പിച്ചു. അഭിനന്ദനങ്ങള്‍

ബഷീർ പറഞ്ഞു...

ചുട്ടുപൊള്ളുന്ന ചൂടിൽ അകം പൊള്ളിക്കുന്ന അനുഭവം . സ്നേഹവും ബന്ധവും മാംസളം മാത്രമാവുകയും ,മെറ്റീരിയലിസ്റ്റിക് ആയി ജീവിതത്തെ കാണുകയും ചെയ്യുന്നവർ ഇങ്ങിനെ അധപതിച്ച് പോകുന്നു. അകലെയാണെങ്കിലും അടുത്തടുത്ത മനസോടെ ജീവിക്കുന്ന അനേകം ഭാര്യ ഭർത്താക്കന്മാർക്കിടയിൽ ഇത്തരം അനുഭവങ്ങൾ ആധി നിറക്കുക സ്വാഭാവികം. (കണ്ണൂരാന്റെ കമന്റ് വരെയും ആധിയായിരുന്നു. :)


പെണ്ണിന്റെ ആവശ്യമറിയാത്തൊരു ഭർത്താവ്
പൊണ്ണൻ ,അവനാണവളുടെ തെറ്റിന്റെ കർത്താവ്

പഴയ ആ പാട്ടിന്റെ വരികൾ ഓർമ്മയിലെത്തി..


നന്നായി പറഞ്ഞിരിക്കുന്നു അഥവാ നന്നായി വ്യാകുലപ്പെടുത്തി :(

ഭാനു കളരിക്കല്‍ പറഞ്ഞു...

purushanum sthreeyum akannu kazhiyunnathine ella manava chinthakalum ethirkkunnunt. sahacharyangal prakruthi virudhamanu. manushyan panaththinu venti alayunnathinitayil zareeraththinteyum manassinteyum aavazyangale marannu pokunnu.

sathyaththil eththaram sambhavangalil namukkareyum kuttappetuththaanavilla. eththaram kathakal ere natakkunnu. karanam manushyan appam kontu mathram jeevikkunnilla thanne.

( O M R ) പറഞ്ഞു...

@ വെള്ളറക്കാടന്‍.

"പെണ്ണിന്റെ ആവശ്യമറിയാത്തൊരു ഭർത്താവ്
പൊണ്ണൻ ,അവനാണവളുടെ തെറ്റിന്റെ കർത്താവ്"

പ്രിയ സ്നേഹിതന്‍ ബഷീര്‍ പറഞ്ഞതില്‍ നൂറ്റൊന്നു ശതമാനം യോജിക്കുന്നു. പെണ്ണ് വഴിതെറ്റുമ്പോള്‍ മാത്രമാണ് അതൊരു 'സംഭവം' ആകുന്നത്. വഴിതെറ്റുന്ന ആണുങ്ങളെപ്പറ്റി ആര്‍ക്കും വേവലാതിയില്ല! പെണ്ണ് 'പെരുവഴിയില്‍'ആകാന്‍ കാരണം ഒരു പരിധിവരെ പുരുഷനാണ്. പെണ്ണിന്റെ അകമറിയുന്ന പുരുഷനെവിട്ടു പെണ്ണ് എങ്ങും പോകില്ല.

ഇവിടെ ബ്ലോഗര്‍ പരാമര്‍ശിക്കുന്നത് പ്രവാസിയായ ഒരാളെയാണ്. ഇതിലെ ഹമീദ്‌ നമുക്കിടയില്‍ ധാരാളം. പക്ഷെ, എങ്ങനെയാണ് സുനീരമാര്‍ ഉണ്ടാകുന്നത്!
ഹമീദുമാര്‍ സുനീരമാരെ സൃഷ്ട്ടിക്കുകയല്ലേ?

ഒരു ഭര്‍ത്താവിന്റെ 'കടമ' അറിയാത്തവനെ വിട്ടു ഭാര്യ പോകും. അപ്പോഴും പുരുഷന്‍ തന്നെയാണ് കാരണക്കാരന്‍. ഭാര്യയെ സന്തോഷിപ്പിക്കുക എന്നാല്‍ വെറും sexual happiness അല്ല, നല്ലൊരു ജീവിത സാഹചര്യം ഒരുക്കിക്കൊടുക്കുക കൂടിയാണ്. ആണുങ്ങള്‍ക്ക് എന്തുമാകാം. പക്ഷെ പെണ്ണ് 'തന്റെ കാല്‍ക്കീഴില്‍' ആയിരിക്കണമെന്ന അഹങ്കാരമാണ് അവനെ ഭരിക്കുന്നത്. ഗള്‍ഫില്‍ 'അലഞ്ഞു തിരിയുന്ന' അനേകരെ എനിക്ക് നേരിട്ടറിയാം. അപ്പോഴും അവര്‍ക്കാവശ്യം സ്വന്തം ഭാര്യ 'അച്ച്ചടക്കമുള്ളവള്‍' ആയിരിക്കണമെന്നാണ്. സ്ത്രീ വഴിതെറ്റുന്നത് സ്ത്രീയുടെ മാത്രം കുറ്റമല്ലെന്നു അറിയുക.
സഹികെട്ടാല്‍ പുലി പുല്ലും തിന്നും!

ഈ ബ്ലോഗ്‌ ഒരു തരത്തിലും അവിവാഹിതരെ ഭീതിപ്പെടുത്തുന്നില്ല. അഥവാ, അങ്ങനെയൊരു ഭീതി ഉള്ളവര്‍ എല്ലാ അര്‍ത്ഥത്തിലും 'ആണത്തം' കാണിച്ചാല്‍ മതി.

(ബഷീറിന്റെ വാക്കുകളോട് വിയോജിക്കുന്നു എന്നായിരുന്നു ആദ്യം ചേര്‍ത്തത്. അത് തിരുത്താന്‍ വേണ്ടി എന്റെ ആദ്യ കമന്റു delete ചെയ്തിരിക്കുന്നു.)

( O M R ) പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Sureshkumar Punjhayil പറഞ്ഞു...

Pollunnu....!!!

Manoharam... Ashamsakal.....!

ബഷീർ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ജീവി കരിവെള്ളൂർ പറഞ്ഞു...

ഊഹാപോഹങ്ങളിലൂടെ ഒരു അഭിപ്രായത്തിലെത്താന്‍ കഴിയാത്തതിനാല്‍ ഞാനൊന്നും പറയുന്നില്ല .ഒന്നുമാത്രം ,ഇങ്ങനെ പലപല മുഖങ്ങളില്‍ വിരിയുന്ന ഭാവങ്ങളാണല്ലോ ജീവിതത്തിന്‍റെ കണ്ണാടി .

Unknown പറഞ്ഞു...

പരസ്പരം മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍, സ്നേഹിക്കാന്‍ കഴിഞ്ഞാല്‍ പിന്നെ ഇണകള്‍ക്കിടയില്‍ മറ്റൊരാള്‍ക്കും നുഴഞ്ഞു കയറാന്‍ കഴിയില്ല. അത്തരം വിശ്വാസതയുടെ അഭാവമാണ് ഇത്തരം സംഭവങ്ങള്‍ കാണിക്കുന്നത്.

ഭര്ത്താവിനോടുള്ള സ്നേഹക്കൂടുതല്‍ കൊണ്ട് (സാമൂഹിക നിര്‍ബന്ധവുമാകാം) ഭര്‍ത്താവിന്റെ ചിതയില്‍ ചാടി ആത്മാഹൂതി ചെയ്യുന്നതായിരുന്നു സതി. ഹമീദ്‌ മരിച്ചാലും സുനീറ ചിതയില്‍ ചാടും എന്ന് തോന്നുന്നില്ല, അവനോടവള്‍ക്ക് സ്നേഹമില്ലല്ലോ?!

the man to walk with പറഞ്ഞു...

oru valiya samoohyaprashnathinte cheriya oru udaharanamayi kaanunnu..
thettum shariyum..athundaavunna sahacharyavum..

best wishes

ബഷീർ പറഞ്ഞു...

> OMR,

ആളെ പേടിപ്പിച്ചത് ശരിക്കും ഇപ്പോ നിങ്ങളാ ,നാലഞ്ച് കമന്റ് മിസൈൽ വിട്ട്. :)

‘പുരുഷൻ, അവൻ സ്ത്രീകളുടെ കൈകാര്യക്കാരാണ്’ എന്നത് ‘അവരെ കൈകാര്യം ചെയ്യേണ്ടവരാണ് പുരുഷന്മാർ എന്ന് പലരും (ഒ.എം.ആർ അല്ല..ഹംസയും അല്ല ) ധരിച്ചിരിക്കുന്നു. ഇവിടെ ഹമീദ് അത്തരക്കാരനായിരുന്നില്ല എന്നാണ് മനസിലാവുന്നത്.

പിന്നെ OMR എഴുതിയ പോലെ കിട്ടുന്ന കാശ് ഇവിടെ ദുർനടത്തത്തിനുപയോഗിക്കുന്ന പലരുമുണ്ട്. അവരുടെ കഥകൾ കൂടുതലും വെളിച്ചത്ത് വരാറില്ല എന്ന് മാത്രം.

ഓടോ:

മുടി വെട്ടാൻ കാശില്ലാഞ്ഞിട്ടാണോ അതോ ബു.ജി യായി അഭിനയിക്കുന്നതോ ? പെണ്ണ് എങ്ങിനെ സഹിക്കുന്നു. :(

chithrangada പറഞ്ഞു...

ഹംസ,ഞാനിവിടെ ആദ്യമായാണ്.നല്ല പോസ്റ്റ്.നന്നായെഴുതി.അഭിനന്ദനങ്ങള്!
ഒരു കൂട്ടുകുടുംബത്തില് കടുത്ത അവഗണനയും ഒറ്റപെടലും സഹിച്ച ഭാര്യയുടെ മനസ്സില്
ആശ്വാസം പകരാന് മൂന്നാമ്മതോരാള് എഴുതിയ,വല്ലപ്പോഴും വരുന്ന കത്ത്കള്ക്കോ,
അല്ലെങ്കില് വര്ഷങ്ങള്ക്കൊടുവില് കിട്ടുന്ന പരിലാളനകള്ക്കോ കഴിയാതെ പോയി.
തന്നെ ഈ സാഹചര്യങ്ങളില് ഒറ്റക്കാകി പോയ ഭര്ത്ത്താവിനോടവള്ക്ക് ഉള്ളില്
വെറുപ്പ് മാത്രമായി! ഭര്ത്താവിനോടുള്ള സ്നേഹവും ബഹുമാനവുമാണ് ഏതൊരു
സ്ത്രീയെയും പതിവ്രതയാക്കുന്നത്.
വെറുമൊരു സോഷ്യല് കോണ്ട്രാക്റ്റ് മാത്രമായ മാര്യേജ്നെ ഊഷ്മളമായ ഒരു ബന്ധം
ആക്കുന്നത് അനുദിനമുള്ള കൊടുക്കല് വാങ്ങലുകള് ആണ്.അതിനുള്ള സാഹചര്യം
സൃഷ്ടിക്കല് ആണ് ഈ കോണ്ട്രാക്റ്റ് തുടങ്ങുന്നതിനു മുന്പ് ചെയ്യേണ്ട പ്രധാന കാര്യം .
പ്രവാസികളായ ഭര്ത്താക്കാന്മാര്,ഭാര്യമാര്ക്ക് കൂടുതല് സ്നേഹവും കരുതലും കൊടുക്കണം.
തങ്ങളുടെ അഭാവത്തില് ഭാര്യമാര്ക്ക് കൂട്ട്കുടുംബത്തില് അര്ഹിക്കുന്ന സ്ഥാനവും പരിഗണനയും
ഉറപ്പു വരുത്തുകയും ചെയ്യണം.

chithrangada പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
pournami പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
K@nn(())raan*خلي ولي പറഞ്ഞു...

ഇവിടെ എത്തിയപ്പോളാ ജിശാദും ഇസ്മയിലും അലിയും പശൂനെ വളര്‍ത്തുന്ന കാര്യം അറിഞ്ഞത്. ഇനി അലിഭായി തേങ്ങ പോട്ടിക്കുന്നതിനു പകരം പാലൊഴിക്കുമായിരിക്കും. അത് നന്നായി.
(എത്ര ഭംഗി ആയിട്ടാ പുള്ളിക്കാരന്‍ പശു-പരിചരണം വിവരിച്ചിരിക്കുന്നത്! ബ്ലോഗു നിന്നാലും പശു കച്ചവടം പൊടിപൊടിക്കും. പടച്ചോനെ)
സുല്ഫിക്കാ, സുനീറമാരെ ഒറ്റപ്പെടുത്തരുത്. അങ്ങനെ ചെയ്‌താല്‍ അവരെത്തുക ചുവന്ന റോഡിലാ.
ഹംസക്കാ,
അപ്പൊ നമ്മളെ സുനീറ 'കല്ലിവല്ലി'യായോ? ആകുമ്പോ പറയണേ..

.. പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
.. പറഞ്ഞു...

..
വഴിതെറ്റിയ ആണിന്റെ പോസ്റ്റ് ഞാനിട്ടേനെ,
അടി ഏതൊക്കെ വഴിക്ക് വ്അരുമെന്ന് എനിക്ക് നന്നായി അറിയാം. :D :D

അതുകൊണ്ട് അംസ്ക്കാന്റെ "സതി നിലനിന്നിരുന്നുവെങ്കില്‍……" എന്ന രചന വായിച്ച് :( ദാണ്ടെ ഒരു സ്മൈലി മാത്രമിടുന്നു.
..
പുരുഷു എഴുത്ത്, ഛെ, പുരുഷനെഴുത്ത്-ആണെഴുത്ത്, പെണ്ണെഴുത്ത് എന്നതിലുപരി, കഥ-ജീവിതം- വര്‍ച്ച് കാണിച്ചത് നന്നായിരിക്കുന്നു, ആശംസകള്‍.
..
ആദ്യ കമന്റിലൊരു ഷ്പെല്ലിംഗ് മിഷ്ടേക്ക്, അതാ ഡിലീറ്റിയെ, ഇങ്ങള് ഷെമി.. ഇക്കാ.
..

pournami പറഞ്ഞു...

കഥ കൊള്ളാം...അതിനേറെ വാല്‍കഷ്ണം .നന്നായി .പിന്നെ കഥയുടെ വേറെ ഒരു സൈഡ് .. ഇങ്ങിനെ ..വീട്ടില്‍ ബാക്കി ഉള്ള honeymoon couples ,ഇടയ്ക്കു അവളുടെ സങ്കടം ആരും അറിഞ്ഞില ...ഒരുവിധം പുതിയ വീടിലേക്ക്‌ മാറി ,അപ്പോള്‍ ശല്യം പോയി കിട്ടി എന്നു വീടുക്കാര്‍ ???അല്ലെ ???അതല്ല്ലെ അവര് ഇടകിടക്ക് അവളുടെ വിവരം അനേഷിക്കാന്‍ പോകാതിരുന്നത് ...മിക്ക അച്ചന്മാരും മക്കള്‍ ആയാല്‍ അധികവും സംസാരികുക മക്കളോടെ ...ഭാര്യാ അവര്‍ക്ക് കുഞ്ഞിനെ നോക്കാനുള്ള ഉപാധി ..മനപൂര്‍വ്വം ആകില്ല എങ്കിലും അവര് അറിയുന്നില ഭാര്യുടെ മനോഭാവം മാറുന്നത് ...പ്രസവം കഴിഞ്ഞു ശേഷം സ്വഭാവം മാറുന്ന ഒരുപാടു സ്ത്രീകള്‍ കണ്ടിട്ടിലെ.. കുഞ്ഞിനെ നോക്കാന്‍ എല്ലാരും കുടി .നിലകുമ്പോള്‍ അവളോടെ ഉള്ള സ്നേഹം കുറഞ്ഞു പോകുന്നു ..പിന്നെകുഞ്ഞു ചിരിച്ചോ കുഞ്ഞു കരഞ്ഞോ എന്നു നോക്കുമ്പോള്‍ ഭാര്യുടെ കണ്ണീര്‍ മറക്കുന്നു...അപ്പോള്‍ ഭാര്യാ ആണ് മക്കളെ ക്കല്‍ പ്രധാനം എന്നു കരുതുന്ന എത്ര ആണുങ്ങള്‍ ഉണ്ട് ....വിരലില്‍ എണ്ണാന്‍ മാത്രം .പുരുഷന്‍ ഇവിടെയും ഉണ്ട് ...തെറ്റ് ചെയാന്‍ കൂട്ടിനു ....എന്തിനു എത്ര പേര്‍ കാത്തിരിക്കുന്ന ഭാര്യയുടെ അടുത്ത് പോകാതെ വേറെ പോകുന്നു ..അപ്പോള്‍ സ്നേഹം കൊടുക്കുന്ന രീതി തെറ്റ് തന്നെ ..തിരിച്ചു പ്രതീഷിക്കാതേ നിറയെ കൊടുക്കു..ഒപ്പം ഞാന്‍ നിനെ വിശ്വസിക്കുന്നു എന്ന ഉറപ്പും ..തിരിച്ചും ഭര്‍ത്താവ് ജോലിക്ക് പോകുമ്പോള്‍ തന്നെ വഞ്ചികില്ല എന്നു അവളും കരുതുന്നു ..പലപ്പോഴും സാഹചര്യങ്ങള്‍ ആണ് അപകടങ്ങളില്‍ നയിക്കുന്നത് ...അപ്പൊ വിശ്വാസം അതല്ലേ എല്ലാം .....

pournami പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
pournami പറഞ്ഞു...

sorry system hang ayi arinjilla cmnt kure thavana vannth

ആളവന്‍താന്‍ പറഞ്ഞു...

നിങ്ങക്ക് എന്തിന്റെ കേടാ ഇക്കാ....ആ ഏറക്കാടന്‍ പറഞ്ഞത് തന്നാ അതിന്‍റെ ശരി. ഇതിപ്പോ ആകെ കണ്ഫ്യൂഷനായല്ലോ. എന്തായാലും ഒരു കാര്യം ഉറപ്പിച്ചു. ഒന്നുകില്‍ നാട്ടില്‍ സെറ്റില്‍ ചെയ്തിട്ട്, അല്ലെങ്കില്‍ ഇവിടെ ഫാമിലിയെ കൊണ്ട് വരാനുള്ള സെറ്റപ്പ് ആയിട്ട്. കല്യാണം ഏതായാലും ഇനി അങ്ങനെയുള്ളൂ........ അമ്മച്ചിയാണേ അങ്ങനെയുള്ളൂ.

പട്ടേപ്പാടം റാംജി പറഞ്ഞു...

വേദനിപ്പിച്ച അനുഭവകഥ നന്നായി അവതരിപ്പിച്ചു.
ഇത്തരം എത്രയൊ വ്യക്തികള്‍ നമുക്ക് ചുറ്റിലും....
പലരും പുറത്ത് കാണിക്കാതെ ഉള്ളിലൊതുക്കി കഴിഞ്ഞ് കൂടുന്നു.

ManzoorAluvila പറഞ്ഞു...

ഹംസ..ആദിലയുടെ മറുപടി ..ഈ പോസ്റ്റിന്റെ നല്ലൊരു അടിക്കുറുപ്പായ്‌.. വായിക്കാം. നല്ലതുപേലെ എഴുതി..എല്ലാവിധ മംഗളങ്ങളും.

ഹംസ പറഞ്ഞു...

* സലാഹ് :
എന്തെ സലാഹെ പെണ്ണുകിട്ടുന്നില്ലെ( ചുമ്മാ)
ആദ്യ കമന്‍റിനു നന്ദി.

*Jishad Cronic™: എന്തിനാ ജിഷാദെ പേടിക്കുന്നത് ഇതൊന്നും നാട്ടില്‍ നടക്കാത്ത സംഭവമല്ലല്ലോ..
ഹ ഹ.. അപ്പോള്‍ പശുക്കള്‍ ചീഞ്ഞ വെള്ളം കുടിക്കാന്‍ പോവും അല്ലെ നന്നായി നല്ല ഉപമ .

* ബിലാത്തിപട്ടണം / BILATTHIPATTANAM. : അഭിനന്ദനങ്ങള്‍ക്ക് നന്ദി മുരളിജീ.

*SULFI : അത്തരം സ്ത്രീകളെ നമ്മള്‍ ഒറ്റപ്പെടുത്തണം എന്നില്ല അവര്‍ താനെ ഒറ്റപ്പെട്ടുപോവും എന്നുള്ളതാണ് സത്യം .നല്ല അഭിപ്രായത്തിനു നന്ദി .

*ആദില : അര്‍ത്ഥവത്തായ പ്രതികരണത്തിനു ഒരുപാട് നന്ദി.

* കമ്പര്‍ : അഭിപ്രായം കുറിച്ചതിനു നന്ദി സഹോദരാ..

* വഴിപോക്കന്‍ : ഒരുപാട് നാളായി മനസ്സില്‍ ഉള്ള ഒരു സംഭവകഥ എഴുതുന്നതിലൂടെ ഞാന്‍ ചിന്തിച്ചത് മറ്റുള്ളവരുടെ മനസ്സില്‍ തീക്കനല്‍ കോരിയിടുക എന്നല്ല മറിച്ച് സൂക്ഷിച്ചാല്‍ ദു:ഖിക്കണ്ട എന്നറിയിക്കാന്‍ വേണ്ടി മാത്രം ആരെയും ഭയപ്പെടുത്താന്‍ വേണ്ടിയല്ല. നമ്മള്‍ അറിയാതെ നമ്മളില്‍ നിന്നും വരുന്ന തെറ്റുകള്‍ ഈ ഒരു പോസ്റ്റ് വഴി ഒഴിവാകുകയാണെങ്കില്‍ ഞാന്‍ തൃപ്തനായി. സംശയരോകം ഉള്ളവര്‍ക്ക് ഈ കഥ വായിക്കണം എന്നില്ല അല്ലാതെ തന്നെ അവരുടെ രക്തത്തില്‍ അത് അലിഞ്ഞു ചേര്‍ന്നിട്ടുണ്ടാവും . അഭിപ്രായം തുറന്നു പറയുന്നതില്‍ ഒരു വിഷമവും ഇല്ല. തുറന്ന് പറയുന്നവരെ കൂടുതല്‍ ഇഷ്ടപ്പെടുന്നു ഞാന്‍ ... നന്ദി

* ഇസ്മായില്‍ കുറുമ്പടി ( തണല്‍) : നല്ല രണ്ട് അഭിപ്രായത്തിനു നന്ദി

* noonus : പ്രവാസികളുടെ നെഞ്ചില്‍ തീ കോരി ഇടാന്‍ വേണ്ടി അല്ല പലരും കാര്യങ്ങള്‍ അറിഞ്ഞിട്ടും മിണ്ടാതെ നടക്കുവല്ലെ അത് ഞാന്‍ തുറന്ന് പറഞ്ഞു എന്ന് മാത്രം നന്ദി

*അലി : നല്ല ഒരു അഭിപ്രായം കുറിച്ചിട്ടതിനു ഒരുപാട് നന്ദി

* ശ്രീനാഥന്‍ : അഭിപ്രായത്തിനു നന്ദി സുഹൃത്തെ.

* വഷളന്‍ | Vashalan : നല്ല ഒരു അഭിപ്രായത്തിനു നന്ദി

* എറക്കാടൻ / Erakkadan : പേടി ആയെങ്കില്‍ ഇനി കെട്ടാന്‍ നില്‍ക്കണ്ട എറക്കാടാ.. ഹ ഹ നന്ദി

* ശ്രീ : അഭിപ്രായത്തിനു നന്ദി സുഹൃത്തെ.

ഹംസ പറഞ്ഞു...

* krishnakumar513 : നന്ദി കൂട്ടുകാരാ

* fasil : പരസ്പരം യധാര്‍ഥ സ്നേഹം ഉള്ളിടത്ത് ഭയത്തിന്‍റെ ആവശ്യം വരില്ല ഫാസില്‍ സ്നേഹം വെറും അഭിനയമായി മാറുമ്പോഴാണ് പ്രശ്നങ്ങള്‍ തലപൊക്കി തുടങ്ങുക. പ്രാര്‍ത്ഥന എല്ലാ കാര്യത്തിലും നല്ലത് തന്നെ . നന്ദി

* mayflowers : നല്ല അഭിപ്രായത്തിനു നന്ദി ..

* ശ്രീക്കുട്ടന്‍ : വിശാലമായ ഒരു തുറന്ന അഭിപ്രായം കുറിച്ചിട്ടതിനു നന്ദി.

* Naushu : വേദനിക്കണ്ട. വേദന വരാതിരിക്കട്ടെ നന്ദി

* ഒഴാക്കന്‍. ഇങ്ങള് ബേജാറാവണ്ട കോയ. നന്ദി

* കുഞ്ഞാമിന : നല്ല അഭിപ്രായം കുറിച്ചിട്ടതിനു നന്ദി

* N P Sajeesh : അഭിപ്രായത്തിനു നന്ദി സുഹൃത്തെ

* കണ്ണൂരാന്‍ / Kannooraan : എന്നെ അങ്ങട്ട് കൊല്ല്. ന്നാ നിനക്ക് സമാധാനം ആവുമല്ലോ.. നന്ദി

* A.FAISAL : നല്ല അഭിപ്രായത്തിനു നന്ദി

* sm sadique : വായനക്കും അഭിപ്രായത്തിനും നന്ദി

* Ashraf Unneen : അഭിനന്ദനങ്ങള്‍ക്ക് നന്ദി

* ബഷീര്‍ പി.ബി.വെള്ളറക്കാട്‌ : നല്ല അഭിപ്രായത്തിനു നന്ദി

* ഭാനു കളരിക്കല്‍ : അഭിപ്രായത്തിനു നന്ദി

* ( O M R ) : അഭിപ്രായത്തിനു നന്ദി സഹോദരാ..

* Sureshkumar Punjhayil : വായനക്കും അഭിപ്രായത്തിനും നന്ദി

* ജീവി കരിവെള്ളൂര്‍ : അങ്ങനെ ഒന്നും പറയാതെ ഒഴിഞ്ഞു പോവല്ലെ.. ഹ ഹ.. വരവിനും വായനക്കും അഭിപ്രായത്തിനും നന്ദി

* തെച്ചിക്കോടന്‍ : സതി സ്നേഹം ഇല്ലങ്കിലും ചാടണ്ടി വന്നാല്‍ എല്ലാവരും കൂടി എറ്റുത്തെറിയുമല്ലോ.. എന്നാവും അവന്‍ ഉദ്ദേശിച്ചിട്ടുണ്ടാവുക . നന്ദി

* the man to walk with : അഭിപ്രായത്തിനു നന്ദി

* ബഷീര്‍ പി.ബി.വെള്ളറക്കാട്‌ : വീണ്ടും വന്നതിനു വീണ്ടും നന്ദി

*chithrangada : അദ്യ വരവിനും അര്‍ത്ഥവത്തായ അഭിപ്രായത്തിനും നന്ദി

* കണ്ണൂരാന്‍ / Kannooraan : അതിനുള്ള മറുപടി അവര്‍ പറയുമായിരിക്കും സുനീറ ഉടന്‍ കല്ലി വല്ലി ആവും അതോ ഇപ്പോള്‍ ആയിട്ടുണ്ടോ എന്നും അറിയില്ല

ഗീത രാജന്‍ പറഞ്ഞു...

ഹംസ അനുഭവ കഥ ശരിക്കും വേദനിപ്പിച്ചു....
അലിയുടെ കമെന്റിനടിയില്‍ എന്റെയും ഒരു ഒപ്പ്....

സാബിബാവ പറഞ്ഞു...

കണ്ടില്ലേ.....
കേട്ടില്ലേ....
ഇതാണ് നാടിന്റെയും നാട്ടാരെയും അവസ്ഥ.,
ഗള്‍ഫിലുള്ള ഭര്‍ത്താക്കന്മാര്‍ എല്ലാവരും രണ്ടുകൊല്ലതിനും മുന്ന് കൊല്ലത്തിനും കാത്തു നിക്കാതെ വേഗം വേഗം പോയി വന്നോളു....
അല്ലാതെ ധാരാളം ആര്‍ഭാടങ്ങള്‍ ഒരുക്കി വലിയ വീടും കാറും സൊന്തമായി ഒരു മൊബൈലും ഭാര്യക്ക് ഉണ്ടാക്കി കൊടുക്കാനായി പാട് പെടാതെ ...
ഈ മൊബൈലും ഒറ്റക്കുള്ള താമസവും വരുത്തി വെക്കുന്ന വിനയാണ് enbathu ശതമാനവും .ഇവളുമാരെയൊക്കെ സുഘിപ്പിക്കനായി കാശുണ്ടാക്കാന്‍ ഓടിനടക്കാതെ അത്യാവശ്യം സമ്പാദിച്ചു എല്ലാവരും നാട്ടില്‍ പോയി വന്നോളിന്‍.അല്ലെങ്കില്‍ ഇമ്മാതിരി സുരേഷുമാരും ഡ്രൈവര്‍ മാരും ഒക്കെ കേറി വെലസും.

yousufpa പറഞ്ഞു...

ഭാര്യ അപഥസഞ്ചാരിണിയാണെന്നറിഞ്ഞിട്ടും കൂടെ കൂട്ടാൻ പോയ പ്രവാസിയായ എന്റെ നാട്ടുകാരനോട് ഭാര്യയുടെ അമ്മാവൻ ചോദിച്ചു “ഒരു പെണ്ണിന്റെ അരക്കെട്ടൊതുക്കാൻ കഴിയാത്ത നിനക്കൊക്കെ തൂങ്ങിച്ചത്ത് കൂടെ”എന്ന്. ഇത്തരുണത്തിൽ ഞാനതോർത്ത് പോകുന്നു.നേടീയിട്ടും നേടാതെയും കാലം കഴിക്കുന്ന പ്രവാസികൾക്ക് ഇതെല്ലാം ഒരു പാഠമാകട്ടെ.

mazhamekhangal പറഞ്ഞു...

vallatha sankadam thonni...

ഹംസ പറഞ്ഞു...

* രവി : വഴിതെറ്റിയ ആണിനെ കുറിച്ചെഴുതി നോക്കൂ അടി ഏതിലൂടെയെല്ലാം വരും എന്നറിയാമല്ലോ.. നന്ദൊ

* pournami : നല്ല ഒരു അഭിപ്രായത്തിനു നന്ദി

* ആളവന്‍താന്‍ : എന്നാ പിന്നെ അങ്ങനയായികൊട്ടെ അപ്പോള്‍ കെട്ടിയാല്‍ മതി. നന്ദി

* പട്ടേപ്പാടം റാംജി : അഭിപ്രായത്തിനു നന്ദി

* ManzoorAluvila : അഭിപ്രായത്തിനു നന്ദി

* Geetha : അഭിപ്രായത്തിനു നന്ദി

എന്‍.പി മുനീര്‍ പറഞ്ഞു...

ഇതൊരു വേറിട്ട അനുഭവമൊന്നുമല്ല...ഈ കാലഘട്ടത്തില്‍ പലയിടത്തും നടന്നു കൊണ്ടിരിക്കുന്ന സംഭവം തന്നെയാണ്...ഏന്നാല്‍ ഇതിനെന്താണൊരു പോംവഴി എന്നു ചോദിച്ചാല്‍ എല്ലാവരും ഒരു പോലെയല്ല..പരസ്പരം സ്നേഹമുണ്ടെങ്കില്‍ ഒരിക്കലും ഇത്തരത്തില്‍ വിശ്വാസവഞ്ചന ചെയ്യാന്‍ ഒരു പെണ്ണും ഒരാണും മുതിരില്ല എന്നതും സത്യമാണ്...

അഭി പറഞ്ഞു...

നമ്മുടെ ഇടയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു സാദാരണ സംഭവം ആയി ഇത് മാറി തുടങ്ങിയിരിക്കുന്നു എന്നതാണ് സത്യം

മൂന്ന് കുട്ടികളെ ഉപേക്ഷിച്ചു അനുജന്റെ പ്രായം പോലും ഇല്ലാതെ ഒരാളുടെ കൂടെ ഇറങ്ങി പോയ ഒരു സ്ത്രിയുടെ കാര്യം നേരിടു അറിയവുനതാണ്

അഭി പറഞ്ഞു...

നമ്മള്‍ക്ക് ചുറ്റും നടക്കുന്ന ഒരു സാദാരണ കാര്യം മാത്രമായി മാറിയിരിക്കുന്നു ഇതെല്ലം

മൂന്ന് കുട്ടികളെ ഉപേക്ഷിച്ചു അനിയന്റെ പോലും പ്രായം ഇല്ലാത്ത ഒരാളുടെ കൂടെ പോയ ഒരു സ്ത്രിയെ നേരിട്ട് അറിയാം

റിയാസ് (മിഴിനീര്‍ത്തുള്ളി) പറഞ്ഞു...

ഹംസക്കാ...നിങ്ങളു ചുമ്മാ മനുഷ്യന്‍മാരെ ബേജാറാക്കല്ലേ ട്ടാ...
ഇതു പോലെ എത്രയെത്ര ഹമീദുമാരേയൂം സുനീറമാരേയൂം....
നമ്മള്‍ അറിയാതെ പോകുന്നു...ആശംസകള്‍..

ashfu പറഞ്ഞു...

valare nannayi hamsakka

കൂതറHashimܓ പറഞ്ഞു...

വാല്‍കഷ്ണം കൂടി വായിച്ചപ്പോ.......................................
എനിക്കൊന്നും പറയാനില്ലാ

ഹംസ അന്ന് ഫോണില്‍ പറഞ്ഞത് ഓര്‍ക്കുന്നു
ദാമ്പത്യം കോടതിയിലെത്തിയാല്‍ പുരുഷന് തടവും പിഴയും ലഭിക്കുമെങ്കിലും സ്ത്രീ പക്ഷത്ത് തെട്ടുണ്ടെങ്കിലും അവള്‍ക്ക് തോന്നിയവന്റെ കൂടെ പോകാന്‍ വിധി....!!! അവള്‍ക്ക് തടവില്ലാ പിഴയില്ലാ.. ഒരു ടെന്‍ഷനുമില്ലാ... അവിടെ ജയം അവള്‍ക്ക് മാത്രം . മാനനഷ്ട്ടം പുരുഷനും വീട്ടുകാര്‍ക്കും.
ഹംസ അന്ന് പറഞ്ഞ മറുപടി തന്നെ ഞാനും പറയട്ടെ.. അവള്‍ക്ക് തടവ് ശിക്ഷ നല്‍കിയ ശേഷം മാത്രം അവളെ ഇഷ്ട്ടമുള്ളവന്റെ കൂടെ വിടുക...

എന്‍.ബി.സുരേഷ് പറഞ്ഞു...

ആദില പറഞ്ഞപോലെ ഇതിൽ ആരുടെ ഭാഗത്താണ് നിൽക്കേണ്ടത്.

മനുഷ്യരുടെ വൈകാരിക പ്രതികരണങ്ങളിൽ വലിയ മാറ്റം സംഭവിച്ചു കഴിഞ്ഞു. അതിലൊന്ന് ശരീരം കേന്ദ്രീകരിച്ചുള്ള സംതൃപ്തിയാണ്. സാമ്പത്തികമായി, മാനസ്സികമായി ഒരാൾ സുരക്ഷിതത്വം അനുഭവിക്കുമ്പോഴും ഒരാളുടെ ശരീരത്തിന് പ്രണയം നഷ്ടമായാൽ അത് നിലവിളിച്ചുകൊണ്ടേയിരിക്കും.

ഹമീദ് നാട്ടിലുണ്ടായിരുന്നെങ്കിൽ സുനീറ ഒരിക്കലും ഇത്തരം വഴി സ്വീകരിക്കുമായിരുന്നില്ല.
വസ്ത്രം, ആഹാരം, പാർപ്പിടം, പണം, പിന്നെ വല്ലപ്പോഴും തിരക്കുപിടിച്ചു വന്നു നാം ആചരിക്കുന്ന രതി, ഇതൊന്നും ഒരു പെണ്ണിന്റെ ചോദനകളെ സംതൃപ്തിപ്പെടുത്തുമെന്നു തോന്നുന്നില്ല.

മറ്റു പൂച്ചെടി ചെന്നു തിന്നാനെൻ
കൊറ്റനാടിനുണ്ടിപ്പൊഴേ മോഹം
എന്ന് വൈലോപ്പിള്ളി പറഞ്ഞത് പോലെയാണത്.

ചിലപ്പോൾ മനസ്സ് കാത്തുസൂക്ഷിക്കുന്ന എത്തിക്സിനെക്കാൾ വലിയ പ്രലോഭനമാവും ശരീരത്തിന്റേത്. അതിനെ മറികടക്കാൻ അത്ര വലിയ ഫിലോസഫിയൊക്കെ ഉള്ളവർക്കെ കഴിയൂ.
നമ്മൾ ഭൂരിഭാഗം മനുഷ്യരും ഭൌതിക സുഖങ്ങൾ ആണ് എല്ലാത്തിലും വലുത് എന്ന് കരുതുന്നവരാണ്
പിന്നെ സുനീറയുടെ ഒറ്റപ്പെടൽ അവളെ വല്ലാതെ കോപാകുലയാക്കി.

അരക്ഷിതത്വവും വൈകാരികമായ ഒറ്റപ്പെടലും മനുഷ്യനെ ഭ്രാന്തനാക്കും.
പിണ്ണാക്ക് തിന്നാത്ത കോഴി പിണ്ണാക്കിനെ സ്വപ്നം കാണും. പിണ്ണാക്ക് തിന്ന കോഴി പിടക്കോഴിയെ സ്വപ്നം കാണും എന്ന ചൊല്ല് മനുഷ്യന്റെ ഒടുങ്ങാത്ത ആഗ്രഹങ്ങളെ സൂചിപ്പിക്കുന്നതാണ്.

ഇത്രയും പ്രശ്നങ്ങൾ നിരന്തരമുണ്ടായിട്ടും എന്തുകൊണ്ട് ഹമീദ് ജോലിയുപേക്ഷിച്ച് കുടുംബത്തോടൊപ്പം കൂടിയില്ല.
പണത്തെക്കാൾ വലുത് സമാധാനമാണെന്ന് എന്തേ കരുതിയില്ല.

സുനീറ ചെയ്തതിനെ ന്യായീകരിക്കുകയല്ല.
ആരും ഊർമ്മിള ലക്ഷ്മണനെ കാത്ത് 14വർഷം ഇരുന്ന പോലെ ഇരിക്കില്ല. ജീവിതത്തിന്റെ ആഘോഷം യൌവനം മാത്രമാണെന്ന് പൊതുവെ ധാരണ പരക്കുന്ന ഒരു സമൂഹത്തിൽ.

ബുദ്ധൻ പറഞ്ഞതാണ് ശരി നിങ്ങളുടെ കൊടിയ ആഗ്രഹങ്ങൾ നിങ്ങളെ ജീവിതത്തിൽ നിന്നകറ്റും.

എണ്ണിയെണ്ണിക്കുറയുന്നിതായുസ്സും
എണ്ണിയെണ്ണിക്കരേറുന്നിത് സ്വപ്നവും
എന്ന് ജ്ഞാനപ്പാനയിൽ പൂന്താനം പറഞ്ഞത് തന്നെയാണ് ഇപ്പോഴും കാര്യം.

Channel1234 പറഞ്ഞു...

അനുഭവ കഥ വായിച്ചു... ഇപ്പോള്‍ നിത്യവും കേള്‍ക്കുന്ന സംഭവങ്ങളായിരിക്കുന്നു ഇതൊക്കെ...
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ദൈവ വിശ്വാസതിനുള്ള പങ്ക് വളരെ വലുതാണ്‌ .

അജ്ഞാതന്‍ പറഞ്ഞു...

ഇവിടെയെത്താൻ അൽ‌പ്പം വൈകി .. എന്തെഴുതണം എന്നറിയില്ല.. ആരെ കുറ്റപ്പെടുത്തണം ജീവിതത്തിന്റെ നല്ല കാലം തന്റെ സ്നേഹ നിധിയായ ഭാര്യക്കും മകൾക്കും വേണ്ടി ചിലവഴിച്ച് കഴിയുന്ന പല പ്രവാസികളും ചിന്തിക്കേണ്ടുന്ന കാര്യം ..എന്തൊക്കെയോ എഴുതണമെന്നുണ്ട് പക്ഷെ എല്ലാ കാര്യവും പലരുടെ അഭിപ്രായങ്ങളിലും വന്നിട്ടുണ്ട്.. ഇന്നത്തെ കാലം സുൽഫി പറഞ്ഞതു പോലെ ചെറുപ്പക്കാരുടെ വരവും പോക്കും അവരുമായി വീട്ടിലുള്ളവരുടെ ഇടപെടലുകളും എല്ലാം ശ്രദ്ധിക്കാനും തെറ്റുകൾ തിരുത്തിക്കൊടുക്കാനും കുടുംബക്കാർ കൂടെയുണ്ടാകേണ്ടതുണ്ട്.. ഹമീദിനൊരു പുതിയ ജീവിതം കിട്ടിയല്ലൊ മോൽക്കൊരു രണ്ടാനുമ്മയേയും.. നല്ലതു വരട്ടെ ഇങ്ങനെയുള്ള സുനീറമാരാകാതെ എല്ലാ‍ പെണ്മക്കളേയും ദൈവം കാത്തു രക്ഷിക്കട്ടെ... പ്രാർഥന മാത്രം..

lekshmi. lachu പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
lekshmi. lachu പറഞ്ഞു...

ശ്രീക്കുട്ടന്റെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു.
ഇക്കരെ നില്‍ക്കുമ്പോ അക്കരെ പച്ച എന്ന് ആണിനും
പെണ്ണിനും തോന്നുക സ്വാഭാവികം.അതില്‍ ആരെയും കുറ്റപെടുത്താന്‍
കഴിയില്ല.അക്കരെ എത്തുമ്പോഴാണ് അറിയുക പച്ചയല്ലന്നു.അത് തിരിച്ചറിയാന്‍
പെണ്ണിന് കഴിഞ്ഞാല്‍ നല്ലത്.കാരണം നഷ്ടം എന്നും പെണ്ണിന് മാത്രെ കാണൂ.
സമര്‍ഥനായ പുരുഷന്‍ കുറെ കഴിയുമ്പോ മുങ്ങുകയാണ് പതിവ്.സ്നേഹം അത് കിട്ടാന്‍ ആണല്ലോ
നമ്മള്‍ എല്ലാവരും ജീവിക്കുനത് തന്നെ.എത്രകിട്ടിയാലും മതിവരാത്ത ഒന്നലെ സ്നേഹം..
ഗള്‍ഫുകാരന്റെ ഭാര്യ എന്നും ഒരു നോട്ടപുള്ളി ആണ്.
ഒരു പെണ്ണ് വേലിചാടിയാല്‍ എല്ലാകുറ്റവും അവളില്‍ അടിചെല്‍പ്പികുന്നതിനോടു
ഞാന്‍ യോജിക്കുന്നില്ല.പോരയിമകള്‍ തോന്നുമ്പോള്‍ ആണല്ലോ പുതിയത്
കണ്ടെതുനതും അല്ലെങ്കില്‍ അതില്‍ പെട്ടുപോകുന്നതും.പെണ്ണ് വേലിചാടിയാല്‍
അത് പുരുഷന്റെ പോരായിമ തന്നെ ആണ്.അത് പോലെതന്നെ തിരിച്ചും..
ഗള്‍ഫുകാരന്റെ ഭാര്യമാര്‍ മാത്രം അല്ല ഇങ്ങനെ പോകുന്നത്.
എന്തായാലും ഹംസക്ക ,പ്രവാസികളായ ഭര്‍ത്തക്കന്മാരുടെ നെഞ്ചിടിപ്പ്
അല്പം കൂട്ടാന്‍ ഈ പോസ്റ്റ്‌ സഹായിച്ചു കാണും..

TPShukooR പറഞ്ഞു...

"ഒരു ആത്മഹത്യയിലോ സതിയിലോ തീരണ്ടതല്ല ജീവിതങ്ങള്‍ എന്ന തിരിച്ചറിവുള്ള ഹമീദ് ഇപ്പോള്‍ സുനീറയേക്കാള്‍ സുന്ദരിയും സ്നേഹവതിയുമായ ഒരു ഭാര്യയും സ്വന്തം ഉമ്മയെക്കാള്‍സ്നേഹിക്കുന്ന ഒരു രണ്ടാനുമ്മയുടെ സംരക്ഷണയില്‍ കഴിയുന്ന മോളുമായി സന്തോഷകരമായ ജീവിതം നയിക്കുന്നു."

പൈങ്കിളി കഥകളില്‍ നിന്നും വലിച്ചു നീട്ടി കണ്ണീരു കുടിപ്പിക്കുന്ന സീരിയലുകളില്‍ നിന്നും ഈ കഥയെ വ്യത്യസ്തപ്പെടുതുന്നത് ഈ വരികള്‍ ആണ്. നന്മയുടെ സന്ദേശം ആണത്.

Sidheek Thozhiyoor പറഞ്ഞു...

പറയാനുള്ളതൊക്കെ ഓരോരുത്തരായി പറഞ്ഞു കഴിഞ്ഞു..ഇനി എന്ത് പറയാന്‍...പ്രവാസത്തിന്‍റെ ഒരു കൊച്ചു വശം...അത്ര തന്നെ.

തൂലിക നാമം ....ഷാഹിന വടകര പറഞ്ഞു...

കഥ ഇന്ന് വായിച്ചു
അവതരണം മനോഹരം ....
ഇനി കഥാ പത്രങ്ങളിലേക്ക്
കടക്കുകയാണെങ്കില്‍ പൊള്ളുന്ന അനുഭവം
ഇത് പോലുള്ള ആപത്തുകളില്‍ നിന്നു അള്ളാഹു
നമ്മെ കാത്തു രക്ഷിക്കട്ടെ ....
യഥാര്‍ത്ഥ സ്നേഹം എന്താണെന്ന് ഇവര്‍ രണ്ടു
പേരും തിരിച്ചറിഞ്ഞിട്ടില്ല എന്ന് വേണം കരുതാന്‍ ...
അത് കൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നത്
സ്നേഹം നില നില്‍ക്കേണ്ടത് ഹൃദയത്തിലാണ് ...
എങ്കിലേ അതിനു തീവ്രത ഉണ്ടാകൂ ...

വീണ്ടും വരാം ഇത് വഴി ആശംസകള്‍ ...

Mohamedkutty മുഹമ്മദുകുട്ടി പറഞ്ഞു...

ഞാന്‍ സാധാരണ എനിക്കു മുമ്പെഴുതിയവരുടെ കമന്റ് വായിച്ച ശേഷമേ എഴുതാറുണ്ടായിരുന്നുള്ളൂ. ഇത്തവണ അതു തെറ്റിക്കുന്നു ,കാരണം അത്രക്കധികം പ്രതികരണങ്ങള്‍ ഈ പോസ്റ്റിനു വന്നിട്ടുണ്ട്.ഒരു സംഭവ കഥ ആളുകളുടെ പേരു മാറ്റി കൊടുത്തതാണെങ്കിലും ഇതു പലയിടത്തും സംഭവിക്കുന്നതായി കേട്ടിട്ടുണ്ട്.പഴയ കത്തു പാട്ടില്‍ സൂചിപ്പിച്ച പോലെ പെണ്ണിനെ ശരിക്കു മനസ്സിലാക്കാതിരുന്നാല്‍ ഇത്തരം അപകടങ്ങള്‍ പറ്റും. സാഹചര്യങ്ങള്‍ ഒത്തു വരുമ്പോഴാണ് ഇതൊക്കെ സംഭവിക്കുന്നത്.അതില്‍ മൊബൈല്‍ ഫോണിനും ഇന്റെര്‍നെറ്റിനും ടെലിവിഷനും സിനിമക്കും ഓട്ടോ ഡ്രൈവര്‍ക്കും ഗ്യാസുകാരനും പാല്‍ക്കാരനും ഒക്കെ നല്ല പങ്കുമുണ്ട്.പ്രവാസി മാത്രമല്ല എല്ലാ ഭര്‍ത്താക്കന്മാരും /ഭാര്യമാരും കൂടുതല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ കുടുംബ ജീവിതം കുളമാവും!

ഒരു നുറുങ്ങ് പറഞ്ഞു...

ജീവിതം താളംതെറ്റുന്നതെന്ത് കൊണ്ട്
എന്ന് എല്ലാവര്‍ക്കും അറിയാം.
പരിപാവനമായ വൈവാഹികജീവിതം
സന്തൂലിതമായി പങ്ക് വെക്കാന്‍ പലപ്പോഴും തടസ്സം
ഇണകളിലൊരാളുടെ ദൂശ്ശാഠ്യങ്ങളോ ശീലങ്ങളൊ
ആയിരിക്കും.
ഇണകളിലൊരാള്‍ ഈ താളപ്പീഴ മനസ്സിലാക്കി
വിട്ടുവീഴ്ചാപൂര്‍വ്വം മുന്നോട്ട് നയിക്കുമ്പോള്‍
വൈവാഹികജീവിതം സന്തോഷവും സംതൃപ്തിയും
പകര്‍ന്ന് നല്‍കും .മറിച്ചാവുമ്പോള്‍ പലപ്പോഴും
ജീവിതം നരകവും,"സതി"യുമൊക്കെ ആയി
കത്തിച്ചാമ്പലാവും!!

mukthaRionism പറഞ്ഞു...

ബേജാറാക്കല്ലെ കോയാ..!
നന്നായി.
അനുഭവങ്ങള്‍ ഉള്ളു പൊള്ളിക്കുന്നു.
രണ്ടീസം മുന്‍പ് പെണ്ണുംപിള്ളക്ക് വിളിച്ചപ്പോ അവളു പറയാ,
അയലോക്കത്തെ ഒരു പെണ്ണ് ഒരുത്തന്റെ കൂടെ പോയീന്ന്,,
മൂന്നു കുട്ടികളും ഗള്‍ഫുകാരനായ ഒരു കെട്ടിയോനും അവള്‍ക്കുമുണ്ട്.
അവളുടെ മൊബൈലിലേക്ക് വഴി തെറ്റി വന്ന ഒരു കോളാണത്രെ
പ്രണയമായി മാറിയത്...

ഇവിടെയും മൊബൈലും ഒറ്റക്കുള്ള ജീവിതവും
പണവുമൊക്കെ വഴിതുറന്നിരിക്കാം.
സാഹചര്യങ്ങളാണല്ലോ തെറ്റുചെയ്യാന്‍
അവസരമൊരുക്കുന്നത്.

ആരെയാ കുറ്റം പറയാ
എന്തു പരിഹാരമാ കണ്ടെത്തുക..
എനിക്കറിയൂല.
ഞാനും ഒരു പ്രവാസിയാണ്...!

ഹംസ പറഞ്ഞു...

* സാബിറ സിദ്ധീഖ്: ഹ ഹ ഹ.. തമാശയിലൂടെയാണെങ്കിലും നല്ല ഒരുകാര്യമാണ് പറഞ്ഞത് . നന്ദി

*യൂസുഫ്പ: നല്ല കാര്യം തന്നെ അങ്ങനയുള്ള ഒരു കഥയാണ് ഈ ബ്ലോഗില്‍ തന്നെയുള്ള “പരിധിക്ക് പുറത്താണ്” എന്ന കഥ. നേടിയിട്ടും നേടിയിട്ടും നാട് പിടിക്കാത്തവര്‍ക്ക് പാഠം തന്നെ. പക്ഷെ ഒരു കുടുംബത്തിന്‍റെ താങ്ങായി നില്‍ക്കുന്ന പാവം ചെറുപ്പക്കാരല്ലെ കൂടുതലും അന്യനാട്ടില്‍ കഷ്ടപ്പെടുന്നത്. അവരും ഇണയോടൊപ്പം ജീവിക്കണമെന്ന മോഹം മനസ്സില്‍ ഒതുക്കി അവരെയും ഓര്‍ത്ത് കാലം കഴിക്കുമ്പോള്‍ തനിക്ക് കൂടി വേണ്ടിയാണയാള്‍ കഷ്ടപ്പെടുന്നത് എന്ന് ചിന്തിക്കാത്ത സുനീറമാര്‍ ആണ് ഭാര്യമാര്‍ എങ്കില്‍ എന്തു ചെയ്യും. സമ്പാദ്യം വേണ്ട ഭാര്യ വഴിപിഴച്ചു പോവണ്ട എന്നു കരുതി അവളെയുംകെട്ടിപിടിച്ചിരുന്ന് കയ്യിലെ കാശെല്ലാം തീര്ന്ന് അവരുടെ മറ്റ് ആവശ്യങ്ങള്‍ നടക്കാതെ വരുമ്പോള്‍ അവള്‍ തന്നെ ആട്ടിയോടിക്കില്ലെ ഈ ഭര്‍ത്താക്കന്മാരെ അന്യനാട്ടിലേക്ക്. ( ചുമ്മാ അങ്ങനയുള്ളവളുമാരൊന്നും ഇല്ലാന്നു തന്നെ നമുക്ക് വിശ്വസിക്കാം അല്ലെ)

* mazhamekhangal : വായനക്കും അഭിപ്രായത്തിനും നന്ദി.

*തൂത മുനീര്‍ Thootha Muneer : കൂട്ടുകാരാ.. സത്യം തന്നെ നീ പറഞ്ഞത് . നന്ദി

* അഭി : അങ്ങനെ കുറേ പേരുണ്ട് .. കഷ്ടം ആ ജീവിതങ്ങള്‍ എല്ലാം അവസാനം നാശത്തില്‍ തന്നെ അവസാനിക്കുന്നു. എന്നിട്ടും ഇതിനൊന്നും ഒരു കുറവും ഇല്ല. നന്ദി

*മിഴിനീര്‍ത്തുള്ളി : വെറുതെ ബേജാറാവണ്ട പൊന്നൂ. ഇതൊക്കെ നാട്ടില്‍ നടന്നതാ.. ഇപ്പോഴും നടക്കുന്നതാ.. നാളെയും നടക്കാന്‍ പോവുന്നതാ.. അതിനൊന്നും അവസാനമില്ല. നമുക്ക് പ്രാര്‍ത്ഥിക്കാം വഞ്ചനയില്ലാത്ത ഒരു കാലത്തിനു വേണ്ടി.

*ashfu : വായനക്കും അഭിപ്രായത്തിനും നന്ദി സുഹൃത്തെ.

* കൂതറHashimܓ : അതെ ഞാന്‍ ആരെങ്കിലും പറയും എന്ന് ആഗ്രഹിച്ച അഭിപ്രായം തന്നെ ഹാഷിം പറഞ്ഞു. പലപ്പോഴും ഞാന്‍ ചിന്തിച്ചിട്ടുള്ള ഒരു കാര്യമാണ് അത് . പുരുഷനാണ് സ്ത്രീയെ വഞ്ചിച്ചതെങ്കില്‍ കേസായി നഷ്ടപരിഹാരമായി ജയില്‍ ശിക്ഷയായി അവന്‍റെ ശിഷ്ടകാലം ദുരിതം തന്നെ . മറിച്ച് സ്ത്രീയാണ് പുരുഷനെ വഞ്ചിച്ചതെങ്കില്‍ അവളുടെ ഇഷ്ടപ്രകാരം കോടതി മകന്‍റെ പ്രായമോ അനിയന്‍റെ പ്രായമോ അച്ഛന്‍റെ പ്രായമോ ഏതുപ്രായക്കാരനായാലും കാമുകന്‍റെ കൂടെ പോവാന്‍ അനുവദിക്കുന്നു. എന്ത് നീതിയാണത് ? എന്തുകൊണ്ട് അവള്‍ക്ക് വഞ്ചനയുടെ പേരില്‍ ശിക്ഷകൊടുക്കുന്നില്ല? .. പല കോടതി വിധികളും പത്രത്തില്‍ വായിക്കൊമ്പോള് എനിക്ക് തോന്നിയിട്ടുണ്ട് ആ ജഡ്ജിയുടെ ഭാര്യയാണ് കാമുകന്‍റെ കൂടെ തന്നെ വഞ്ചിച്ച് പോയതെങ്കില്‍ എന്ത് വിധിയാണയാള്‍ നല്‍കുക എന്ന്.

* എന്‍.ബി.സുരേഷ് : അര്‍ത്ഥവത്തായ നല്ല ഒരു അഭിപ്രായത്തിനു ഒരുപാട് നന്ദി

*Suhail Cheruvadi : വായനക്കും അഭിപ്രായത്തിനും നന്ദി

*ഉമ്മുഅമ്മാർ : വായനക്കും അഭിപ്രായത്തിനും നന്ദി

*lekshmi. lachu : ഇത് വായിച്ച് പ്രവാസികള്‍ക്ക് നെഞ്ചിടിപ്പ് വരേണ്ട ആവശ്യമൊന്നുമില്ല ലക്ഷ്മീ. സ്നേഹം അഭിനയം മാത്രം ആവുമ്പോള്‍ അവിടെ ഭയത്തിനും സ്ഥാനമുണ്ട്. ആത്മാര്‍ഥ സ്നേഹമുള്ളിടത്ത് വഞ്ചനക്ക സ്ഥാനമില്ല. അപ്പോള്‍ ഭയത്തിന്‍റെയും ആവശ്യമില്ല. പിന്നെ അക്കരപച്ച അത് അക്കരെ ചെല്ലുമ്പോള്‍ അറിയാം ആ പച്ചയുടെ നിറം എന്തെന്ന്. കൂടെകിടക്കുമ്പോഴെ രാപ്പനി അറിയൂ.. നല്ല ജീവിതം നശിപ്പിച്ച് ഇതുപോലുള്ള സുനീറമാര്‍ അവസാനം എത്തിപ്പെടുന്നത് തെരുവിലാണ്. എത്രയോ നമ്മുടെ മുന്നില്‍ തെളിവുകള്‍ ഇല്ലെ. മറിച്ച് ആണാണെങ്കില്‍ കുറച്ച് നാളത്തെ സങ്കടം അതു കഴിഞ്ഞാല്‍ അവന്‍ എല്ലാം മറക്കും പുതിയ ജീവിതം തുടങ്ങും .. ഒന്നില്‍ തൃപ്തി ആവാതെ വേലി ചാടിയവളെ ചാടിച്ചവന്‍ എന്തു വിശ്വസിച്ച് കൂടെ താമസിപ്പിക്കും അവന്‍റെ ആശ തീര്‍ന്നുകഴിഞ്ഞാല്‍ പിന്നെ അവളുടെ സ്ഥനം ഞാന്‍ പറഞ്ഞ ആ തെരുവ് തന്നെ. നന്ദി

*Shukoor Cheruvadi : വായനക്കും നല്ല അഭിപ്രായത്തിനും നന്ദി സുഹൃത്തെ.

*സിദ്ധീക്ക് തൊഴിയൂര്‍ : പറയാനുള്ളതെല്ലാം പറഞ്ഞു തീര്‍ന്നോ എവിടെ എത്ര പറഞ്ഞാലും ഇതൊന്നും തീരില്ല. വായക്കും അഭിപ്രായത്തിനും നന്ദി ഇക്കാ..

(റെഫി: ReffY) പറഞ്ഞു...

ശരാരരി ഗള്‍ഫുകാരന്‍ അനുഭവിക്കുന്നതാണ് പ്രവാസം എന്ന സാമൂഹിക വികാരം. കുടുംബത്തെ കൂടെ നിര്ത്തുന്നവര്‍ക്ക് കാര്യമായ പ്രയാസം അനുഭവിക്കേണ്ടി വരാറില്ല. ഒറ്റെപ്പെട്ടു ജീവിക്കുന്ന പെണ്ണിന് തോന്നലുകള്‍ പലതായിരിക്കും. അതിനെ അതിജീവിക്കാന്‍ കഴിയാതെ വരുമ്പോഴാണ് സമൂഹത്തില്‍ സുനീറമാര്‍ വര്‍ദ്ധിക്കുന്നത്.

ഹംസ പറഞ്ഞു...

* ഷാഹിന വടകര : വായനക്കും അഭിപ്രായത്തിനും നന്ദി
*Mohamedkutty മുഹമ്മദുകുട്ടി : വലിയ സത്യങ്ങള്‍ വായനക്കും അഭിപ്രായത്തിനും നന്ദി
*ഒരു നുറുങ്ങ്: വായനക്കും നല്ല ആഭിപ്രായത്തിനും നന്ദി
*»¦മുഖ്‌താര്‍¦udarampoyil¦« : ചുമ്മാ ബേജാറാവണ്ട കോയ.. പോവുന്നവളുമാരു തന്നയെ പോവൂ എല്ലാവരും പോവില്ല. അങ്ങനയുള്ളവര്‍ പോവുന്നത് തന്നയാ നല്ലത്.
*(റെഫി: ReffY) : വായനക്കും അഭിപ്രായത്തിനും നന്ദി

shabanashameer പറഞ്ഞു...

ഇതുപോലെ ഒരുപാട് ആളുകള്‍ നമ്മുടെ ഇടയില്‍ഉണ്ട്.എന്ന്കരുതി എല്ലാ ഗള്‍ഫുകാരുടെ ഭാര്യമാരെ അങനെ കാണരുത്.എല്ലാം സഹിച്ചും ഭര്‍ത്താവ്‌ കുടുംബം എന്ന്കരുതി ജീവിക്കുന്ന ഒരുപാട് ഭാര്യമാരുണ്ട്.ഇവിടെ ഹമീദ്‌ ചെയ്തതാണ് ശെരിയായ തീരുമാനം.ഭാര്യ തെറ്റുകാരിയാണെന്ന് അറിഞ്ഞിട്ടും ക്ഷെമിച്ചു സ്വീകരിക്കാന്‍ തയ്യരായ്‌.എന്നാല്‍ ഭാര്യ അതിനു തയാറായില്ല.പിന്നീടുള്ള ഹമീദിന്റെ തീരുമാനം വളരെ നല്ലതാണ്.

നൗഷാദ് അകമ്പാടം പറഞ്ഞു...

(ഹ! ഇതു വളരെ മോശമായിപ്പോയി!

ഇങ്ങനൊരു പോസ്റ്റ് ഞാനെന്തേ കാണാന്‍ വൈകി?
ജാലകത്തില്‍ വന്നില്ലായിരുന്നോ ഹംസേ? )

ഈ കഥ സത്യത്തില്‍ ഒരു മുള്ളാണു..
ഗള്‍ഫുകാരന്‍ ഹൃദയത്തില്‍ കൂടെ കൊണ്ട് നടക്കുന്ന ഒരു മുള്ള്..
പ്രവാസകാലം തുടങ്ങുമ്പോള്‍ പെട്ടികെട്ടി വണ്ടിയില്‍ കയറ്റി
പ്രിയപ്പെട്ടവള്‍ കണ്മുന്നില്‍ നിന്ന് മറയുമ്പോള്‍ തുടങ്ങുന്നു
ആ മുള്ളിന്‍ നീറ്റല്‍...
"റബ്ബേ..എന്റെ കുടുംബത്തെ കാത്തോളണേ.."
അകലുന്ന കാഴചകള്‍ക്കപ്പുറം ഈ ഒരു പ്രാര്‍ത്ഥനയാവും
കൂടെ അച്ചാറും ഹലുവയും ലുങ്കിയും ചക്കയും മാങ്ങയും ഒക്കെ കൂടി കുത്തിനിറച്ച
പെട്ടിയേക്കാള്‍ കനത്തില്‍ പ്രവാസം തുടങ്ങുന്നവന്റെ മനസ്സില്‍ തൂങ്ങിക്കിടക്കുക..
(ഗര്‍ഷോമിലെ അവസാനരംഗം ഒരു നീറ്റലോടെ ഓര്‍ക്കുന്നു..)

മാറുന്ന ജീവിത പരിസരം,സദാചാരത്തിന്റെ വളഞ്ഞുപോവുന്ന രേഖകള്‍,
ടീവീ ദൃശ്യമാധ്യമങ്ങള്‍ പൊലിപ്പിച്ചെടുക്കുന്ന അഗമ്യ ഗമന കഥകളുടെ
നെറിയില്ലാത്ത കുത്തൊഴുക്ക്..കൊച്ചുകുട്ടികള്‍പോലും ലൗവിനെക്കുറിച്ചും സെക്സിനെക്കുറിച്ചും
ലാഘവത്തോടെ സംസാരിക്കുന്ന ഇക്കാലത്ത് ഒറ്റപ്പെടല്‍,യൗവ്വനം,തൊട്ടടുത്ത റൂമിലെ സീല്‍ക്കാരം,
വീട്ടിലെ നിയന്ത്രണമില്ലാത്ത സഹോദരന്മാരുടെ കൂട്ടുകാരുടെ വരവ് പോക്ക്...
ഒരു വേലിചാട്ടം പോസ്റ്റ്മോര്‍ട്ടം ചെയ്യുമ്പോള്‍ കണ്ടെത്തുന്നത് മിക്കപ്പോഴും ഒരേ കാരണങ്ങള്‍
തന്നെയാവും !

ഗള്‍ഫുകാരന്‍ എപ്പോഴും നെഞ്ചെരിക്കുന്നത് റിയാലിന്റെ എണ്ണം കൂട്ടാനെല്ല..
പറഞ്ഞാലും ഇല്ലെങ്കിലും അത് കുടുംബത്തിന്റെ സുരക്ഷിതത്ത്വം ഓര്‍ത്തുള്ള മനസ്സു നീറ്റല്‍ മൂലം തന്നെയാണു..
കാരണം അവനാത്മാവു പോലെ എപ്പോഴും ഒപ്പം കൊണ്ടു നടക്കുന്നത് സ്വന്തം കുടുംബത്തിന്റെ ഓര്‍മ്മകളാണു..

ഈ കഥ പ്രവാസിയുടെ എന്നെത്തേയും തലവേദനയഅണു..
എസ്.ഏ.ജമീലിന്റെ കത്തു പാട്ട് കേള്‍ക്കുമ്പോള്‍ ഇപ്പോഴുമുണ്ടാകുന്ന ആ ഹൃദയ വേദന ..
ഈ കഥയും അതു പോലൊന്നു നല്‍കുന്നു..
നമ്മളറിയുന്ന പലവുരു കേട്ട ഈ കഥ ഹംസയുടെ വരികളില്‍ വീണ്ടും
ഒരുണര്‍ത്തുപാട്ടായി വിടരുമ്പോള്‍...
ഓരോ (ഗള്‍ഫ്) വ്യക്തിയും കൂടുതല്‍ ബോധവാനാകുന്നു..

ഒരു വേലിചാട്ടം സൃഷ്ടിക്കുന്നത് അവനറിയാതെയെങ്കില്‍
ഇണയുടെ സുരക്ഷിതത്വം,ആവശ്യം,സ്നേഹം,മതപരമായ ബോധം,
പരസ്പരമുള്ള വിശ്വാസം,കുടുംബത്തിന്റെ സുരക്ഷിതമായ തണല്‍...ഇവ കൊണ്ടൊക്കെ
അവള്‍ക്ക് ചുറ്റും ഒരു അദൃശ്യ വേലി
അവനറിഞ്ഞുകൊണ്ട് തന്നെ ഒരുക്കേണ്ടിയിരിക്കുന്നു.
അതവന്റെ കടമയാണു..
കുടുംബത്തിന്റെ കര്‍ത്തവ്യവുമാണു..!

thalayambalath പറഞ്ഞു...

യാഥാര്‍ത്ഥ്യങ്ങള്‍ പലപ്പോഴും കെട്ടുകഥയേക്കാള്‍ ഭീകരമാവുന്നു...... നന്നായി അവതരിപ്പിച്ചു.

Sukanya പറഞ്ഞു...

ഒരുപാട് വേദനിച്ചുവെങ്കിലും ഹമീദ് രക്ഷപ്പെട്ടല്ലോ. സുനീറമാര്‍ക്ക് രക്ഷയില്ല.

Nizam പറഞ്ഞു...

ഇക്കാ നിങ്ങള്‍ ഇങ്ങനത്തെ കഥകള്‍ ആണ് എഴുതേണ്ടത്. അല്ലാതെ ഏതോ നാണപ്പന്‍ ഏതോ പെണ്ണിന്റെ മുല കണ്ട കഥ അല്ല. ഒരു പക്ഷെ നിങ്ങളുടെ ബ്ലോഗിലെ ഏറ്റവും നല്ല കഥ ആയിരിക്കും ഇത്. really brilliant work. and‌ very sensational too.


... എനിക്ക് ഈ കഥ വീണ്ടും വായിക്കാന്‍ പേടി ആണ്.

കഥയഉടെ എല്ലാ വശങ്ങളു, പലരും പറഞ്ഞു പോയിട്ട് ഉണ്ട്. കാര്യങ്ങള്‍ എല്ലാം എല്ലാവരും പറഞ്ഞു കഴിഞ്ഞുപോയി. പ്രവാസികള്‍ക്ക് ഗള്‍ഫില്‍ വരാതിരിക്കാന്‍ കഴിയില്ല.. നാട്ടില്‍ നിന്നിട്ട് എന്ത് കാര്യം ആണുള്ളത് .. എന്ത് ജോലിയാണവിടെ എടുക്കുക.. എന്നാല്‍ കുടുംബത്തെ വിട്ടു പോരാനും വയ്യ. ഇനി കുടുംബത്തെ നോക്കാന്‍ വേണ്ടി ഗള്‍ഫിലെ ജോലി ഉപേഷിച്ച് നാട്ടില്‍ ചെന്നാല്‍ ഉള്ള കാശു ഒന്ന് രണ്ടു മാസം കൊണ്ട് തീരും, പിന്നെ പൈസ ഇല്ലാതെ പുതിയപ്പിളയെ കുറ്റം പറയലായി പെണ്ണുങ്ങള്‍ ‌. ഒരു കൂലി പണിക്കാരന്റെ ഭാര്യ ആവാന്‍ ഇന്നത്തെ പല പെണ്‍കുട്ടികളും തായറല്ല. എല്ലാവര്‍ക്കും അന്തസില്‍ ജീവിക്കണം. ഭര്‍ത്താവ് ഗള്‍ഫില്‍ പോകുന്നതും അവിടെ ചെന്ന് അദ്ധ്വാനിക്കുന്നതും എല്ലാവര്‍ക്കും വേണ്ടി ആണ്.. ഭാര്യക്കും മക്കള്‍ക്കും വേണ്ടി. അത് ഭാര്യമാര്‍ മനസ്സിലാക്കണം. ഭര്‍ത്താവു നാട്ടില്‍ ഇല്ല എന്ന് വെച്ച് ഭാര്യമാര്‍ സ്വന്തം ഇഷ്ടപ്രകാരം നടക്കാന്‍ പാടില്ല.
അല്ലങ്കില്‍ പെണ്ണുങ്ങള്‍ക്ക്‌ പറയാം കല്യാണത്തിന് മുന്‍പെ “എനിക്ക് ഗള്‍ഫുകാരനെ ഭര്‍ത്താവായി വേണ്ട” എന്ന് അത് ഒരു വശം.

ഇനി ഭര്‍ത്താക്കന്മാരോട് ... അല്ല നിങ്ങള്‍ ശരിക്കും ഒന്ന് ന്നന്നായി ശ്രമിച്ചാല്‍ നാട്ടില്‍ തന്നെ നല്ല ജോലി ഉണ്ടാവില്ലേ .. പലര്‍ക്കും പല സാഹചര്യം കൊണ്ട് ഉന്നത വിദ്യഭ്യാസം നേടാന്‍ പറ്റി എന്ന് വരില്ല... എന്നാലും എന്റെ അഭിപ്രായത്തില്‍ creative ആയി ചിന്തിക്കുന്നവര്‍ക്ക് നാട്ടില്‍ ധാരാളം അവസരങ്ങള്‍ opportunities ഉണ്ടെന്നു ആണ് എന്റെ വിശാസം.
കുറച്ച് മടിയന്‍മാര്‍ ആയതുകൊണ്ടാണ് നമ്മള്‍ ഇങ്ങോട്ട് വരുന്നത്.. എന്നിട്ട് ഇവിടെ വന്നിട്ട് എന്ത് ജോലിയും ചെയ്യാനും തയ്യാറാവും .
40ഓളം വര്‍ഷം ഞമ്മള്‍ പ്രവാസികള്‍ ആയിട്ടും ഞമ്മള്‍ ഇനിയും sustainable ആയിട്ടില്ല. ഞമ്മള്‍ കൊറിയക്കാരെ കണ്ടു പഠിക്കണം.. ഞമ്മളെ പോലും അവരും പ്രവാസികള്‍ ആയിരുന്നു.. ഇന്ന് അവര്‍ ഒറ്റ എണ്ണം പോലും ഗള്‍ഫില്‍ ഉണ്ടാവില്ല. എന്താ കാരണം.. അവര്‍ സ്വന്തം നാട്ടില്‍ തന്നെ നല്ല investment ചെയ്തു തുടങ്ങി.. സ്വയം പര്യാപ്തത നേടി...

ഏറ്റവും നല്ലത് ഞമ്മുടെ ഭാര്യമാരേ നാട്ടില്‍ ഒറ്റയ്ക്ക് വിടതേ... നല്ലവണ്ണം അദ്ധ്വാനിച്ചു സ്വയം ഉയര്‍ന്നു വരാവുന്ന എന്തെങ്കിലും ജോലികള്‍ എല്ലാ പ്രവാസികളും നാട്ടില്‍ തന്നെ ചെയ്തു തുടങ്ങണം.. അല്ലെങ്കില്‍ അതിനെ കുറിച്ച് ആലോചിക്കണം. എന്നാലെ ഇത്തരം കഥകള്‍ ആവര്‍ത്തിക്കുന്നതിനു ഒരു മാറ്റം ഉണ്ടാവൂ.
അല്ലെങ്കില്‍ നല്ല ഉയര്‍ന്ന ശമ്പളത്തില്‍ ജോലി ചെയ്യുന്നവര്‍ ഭാര്യയേയും മക്കളെയും അടുത്തേക്ക് കൊണ്ട് വരന്‍ ഉള്ള സാഹചര്യം ഉണ്ടാക്കണം...

Nizam പറഞ്ഞു...

നമ്മള്‍ എന്തിനെ കുറിച്ചും ചിന്തിക്കുന്നത് സംഭവിക്കേണ്ടത് സംഭവിച്ചു കഴിഞ്ഞതിനു ശേഷമായിരിക്കും. ഒരു മുന്‍കരുതല്‍ ആരും എടുക്കുന്നില്ല എന്നതാണ് സത്യം.
ദാമ്പത്യ ബന്ധത്തില്‍ പരസ്പര വിശ്വാസത്തോളം തന്നെ പരസ്പര സ്നേഹം കൂടി ഉണ്ടെങ്കിലെ ആ ബന്ധത്തിനു വിജയം ഉണ്ടാവൂ എന്ന് നമുക്കറിയാം .. ഈ കഥയില്‍ തന്നെ ഹമീദ് ഭാര്യയെ സ്നേഹിച്ചപോലെ അവള്‍ അവനെ തിരിച്ചു സ്നേഹിച്ചില്ലാ എന്നു മനസ്സിലാക്കാം. തെറ്റുകള്‍ സംഭവിച്ചിട്ടും അവള്‍ക്ക് മാപ്പ് കൊടുക്കാന്‍ തയ്യാറായി അവന്‍ മദ്ധ്യസ്ഥന്മാരുമായി അവളുടെ അടുത്ത് ചെന്നു എന്ന് പറയുമ്പോള്‍ തന്നെ ഹമീദിന്‍റെ സ്നേഹത്തിന്‍റെ ആഴം നമുക്ക് മനസ്സിലാക്കാം.

11 വയസ്സായ ഒരു മോല്‍ക്ക് ഉമ്മയുടെ സംരക്ഷണ അത്യാവശ്യമുള്ള സമയത്താണ് നെന്ത്പെറ്റ വേദനയുടെ വിലയറിയാത്ത സുനീറ അവളെ ഒഴിവാക്കി തന്‍റെ സുഖം മാത്രം നോക്കി പോയത്.
ഇനി സുനീറക്ക് ജീവിതം സുഖമാവും എന്ന് തോന്നുന്നുണ്ടൊ. 12 വര്‍ഷത്തെ ബന്ധത്തിനും വില കൽപ്പിക്കാതെ ഒരുത്തനെ ഒഴിവാക്കി കൂടെ പോന്ന അവളെ എന്തു വിശ്വാസാത്തിന്‍റെ പെരിലാണ് സുരേഷ് ആയുസ്സ്കാലം മുഴുവന്‍ സംരക്ഷിക്കുക? അവന്‍റെ ആഗ്രഹങ്ങളും അവളില്‍ നിന്നും ലഭിക്കാവുന്നത് കിട്ടി കഴിഞ്ഞാല്‍ പിന്നെ അവളുടെ സ്ഥാനം തെരുവ് തന്നെയല്ലെ ?കിട്ടാത്തതിനെ മനുഷ്യര്‍ക്ക് പ്രിയം ഉണ്ടാവൂ എന്നും കിട്ടികൊണ്ടിരിക്കുമ്പോള്‍ അതിനു പ്രിയം നഷ്ടപ്പെടും.
എത്ര എത്ര അനുഭവങ്ങള്‍ നമുക്ക് മുന്‍പില്‍ ഉണ്ടായിട്ടും ഈ സ്ത്രീകള്‍ എന്ത ഇതൊന്നും മനസ്സിലാക്കുന്നില്ല.

Nizam പറഞ്ഞു...

കൂതറ ഹാഷിം പറഞ്ഞ കാര്യവും വായനക്കാരില്‍ പലരും ശ്രദ്ധിച്ചില്ലാ എന്നു തൊന്നുന്നു. നമ്മുടെ നാട്ടിലെ നിയമം . പെണ്ണ് വിശ്വാസ വഞ്ചന കാണിച്ചാല്‍ നിയമം അവളെ ശിക്ഷിക്കാതെ ഇഷ്ടമുള്ളവന്‍റെ കൂടെ പോവാന്‍ അനുവദിക്കുന്നു. എന്തുകൊണ്ട് അവള്‍ക്ക് വിശ്വാസ വഞ്ചനക്കുള്ള ശിക്ഷ നല്‍കിയ ശേഷം മാത്രം അവളെ ഇഷ്ടമുള്ളവരുടെ കൂടെ പോവാന്‍ അനുവദിക്കുന്നില്ല .
-----------------------------------------------
കമന്‍റിനു നീളം കൂടി എന്നറിയാം . എന്നാലും ഈ കഥ വായിച്ചപ്പോള്‍ ഇത്രയെങ്കിലും പറയാതിരിക്കാന്‍ പറ്റില്ല. അത്രയ്ക്കും മനസ്സിനെ ഉലയ്ക്കുന്ന ഒരു വിഷയം നന്നായി കൈകാര്യം ചെയ്തിരിക്കുന്നു. മനസ്സില്‍ കൊള്ളുന്ന രീതിയില്‍ തന്നെ എഴുതിയിരിക്കുന്നു.

Vayady പറഞ്ഞു...

ഭാര്യഭര്‍ത്താക്കന്മാര്‍ ഒരുമ്മിച്ച് ജീവിക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ ഇതുപോലുള്ള സംഭവങ്ങള്‍ ഉണ്ടായേക്കാം. സാഹചര്യങ്ങളാണ്‌ മനുഷ്യനെ തെറ്റായ വഴികളിലേയ്ക്ക് നയിക്കുന്നത്. ആ സാഹചര്യങ്ങള്‍ക്കെതിരെ പിടിച്ചു നില്‍‌ക്കാനുള്ള മനകരുത്ത് എല്ലാവര്‍ക്കും ഉണ്ടായെന്ന് വരില്ല. സമൂഹത്തില്‍ നടക്കുന്ന ഇത്തരം സംഭവങ്ങള്‍ ഹംസ നല്ല ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.

$hamsuCm Pon@t പറഞ്ഞു...

4 മാസത്തില്‍ കൂടുതല്‍ ഭാര്യയില്‍ നിന്ന് പിരിഞ്ഞിരിക്കരുതെന്ന് ഖലീഫ ഉമര്‍ ഉത്തരവ് പുറപ്പെടുവിച്ചത് എത്ര അര്‍ത്ഥവത്താണ്!!

ഗീത പറഞ്ഞു...

എന്തായാലും ഹമീദും മോളും ഭാഗ്യം ചെയ്തവരാണ്. ഇത്തിരി ദു:ഖം അനുഭവിക്കേണ്ടി വന്നെങ്കിലും ജീവിതം വീണ്ടെടുക്കാനായല്ലോ. സുനീറയേയും കുറ്റപ്പെടുത്തുന്നില്ല. ആരും കുറ്റക്കാരല്ല. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തില്‍ പെട്ട് ഉഴറുന്നവര്‍.

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

ഹംസ ,
നല്ല കഥ .സാഹചര്യങ്ങള്‍ പുരുഷനെ ആയാലും
സ്ത്രീയെ ആയാലും വഴിതെറ്റിക്കും . സുനിറ ഒരു നാടന്‍ പെണ്ണ് ,
പ്രവാസികളുടെ ഭാര്യമാരോട് അടുത്തുകൂടി അവരെ പറ്റിച്ചു
പൈസയും വാങ്ങി അവസാനും അവര്‍ ആത്മ ഹത്യ ചെയ്യുന്ന സംഭവങ്ങള്‍
വരെ ഇവിടെ നടക്കുന്നുണ്ട് . (അവര്‍ക്ക് അവന്റെ സമ്മാനമായി വയറ്റില്‍
ഒരു കുഞ്ഞും കാണും .)

Abdulkader kodungallur പറഞ്ഞു...

ഹംസ വളരെ ഹ്ര്'ദയസ്പര്‍ശിയായ വരികളിലെഴുതി. ഇതുപോലെ എത്രഹമീദുമാര്‍ സുനീറമാര്‍ സുരേഷുമാര്‍ നമുക്കു ചുറ്റും .ആരെയാണു കുറ്റപ്പെടുത്തുവാന്‍ കഴിയുക. സതിയില്ലെങ്കിലും ചതിയിലകപ്പെട്ട് സതിയനുഷ്ടിക്കുന്നവരെത്ര.

Rafiq പറഞ്ഞു...

ഉള്ളില്‍ കൊള്ളുന്നുണ്ട്. അകലെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന പ്രവാസികളും അപ്പുറം അവനെ മറന്ന സുനീറമാരും... ഇന്നിന്റെ സത്യങ്ങള്‍ തന്നെയാ. എങ്കിലും വേണ്ടായിരുന്നു. വായിച്ചു തീര്‍ന്നപ്പോള്‍ മനസ്സില്‍ പതിഞ്ഞ ചിത്രം ആ കുഞ്ഞുമോളുടെ ആണ്. ഉപ്പയും ഉമ്മയും ചേരുമ്പോഴേ മക്കള്‍ക്ക് ജീവിതം ണ്ടാവൂ. ഇല്ലാച്ചാ ആയുസോടുങ്ങുവോളം മനസ്സില്‍ എരിയുന്ന കനലാവും.... നമുക്കാര്‍ക്കും ഇങ്ങനെ ഒരു ദുര്‍വിധി വരാതിരിക്കട്ടെ (امن)@ jishad : ഇങ്ങനെ ഉപമിക്കതിരിക്കെന്റെ പഹയാ.... ഈ കണക്കിന് പോയാല്‍ നീ ഉപമ മൊയ്തീന്‍ ആവും ജാഗ്രതൈ

Akbar പറഞ്ഞു...

ഇത് കഥയല്ല. ജീവിതം. കണ്‍ മുന്നില്‍ കാണുന്നത് പോലെ വിവരിച്ചു. ഒരുപാട് ചോദ്യങ്ങള്‍ അവശേഷിപ്പിക്കുന്നു ഈ കഥാനായിക. സാഹചര്യത്തിന്റെ സമ്മര്‍ദം ചിലപ്പോള്‍ സ്നേഹത്തിന്റെ ബന്ധനങ്ങളെയും പൊട്ടിച്ചു എറിയുന്നു.

ഹംസ പറഞ്ഞു...

* shabanashameer : വായനക്കും അഭിപ്രായത്തിനും നന്ദി

* നൗഷാദ് അകമ്പാടം : നല്ല ഒരു അഭിപ്രായം പറഞ്ഞതിന് നന്ദി

* thalayambalath : നന്ദി സുഹൃത്തെ

* Sukanya : വായനക്കും അഭിപ്രായത്തിനും നന്ദി

*Nizam : ഒരുപാട് കാര്യങ്ങള്‍ പറഞ്ഞല്ലോ.. വിശദമായ വലിയ അഭിപ്രായങ്ങള്‍ക്ക് നന്ദി

*Vayady : വായനക്കും അഭിപ്രായത്തിനും നന്ദി

*ഷംസു ചേലേമ്പ്ര: അതെ വലിയ ഒരു സത്യം

*ഗീത : വായനക്കും അഭിപ്രായത്തിനും നന്ദി

*കുസുമം ആര്‍ പുന്നപ്ര: അഭിപ്രായം കുറിച്ചതിനു നന്ദി

*Abdulkader kodungallur : നല്ല വാക്കുകള്‍കള്‍ക്ക് നന്ദി

*Rafiq : വായനക്കും അഭിപ്രായത്തിനും നന്ദി

*Akbar : വരവിനും വായനക്കും നന്ദി

ഇവിടെ വന്നു വായിച്ച എല്ലാ നല്ല സുഹൃത്തുക്കള്‍ക്കും എന്‍റെ നന്ദി .

Thommy പറഞ്ഞു...

Nannyi Paranju

മഴവില്ല് പറഞ്ഞു...

ഇതു പോലുള്ള കഥകള്‍ ( അനുഭവങ്ങള്‍ ) കേട്ടിട്ടുണ്ട് . മുനീറ ഹമീദിനെ ആത്മാര്‍ഥമായി സ്നേഹിച്ചിരുന്നില്ല . സ്നേഹിച്ചിരുന്നു എങ്കില്‍ സ്വന്തം ഭര്‍ത്താവിനെ മറന്നു വേറൊരാളെ കുറിച്ച് ചിന്തിക്കാന്‍ പോലും മുനീറക്ക്‌ കഴിയുമാരുന്നില്ല . വിദേശത്ത് ജോലിയുള്ള ഭര്‍ത്താക്കന്മാരുള്ള എത്രയോ ഭാര്യമാര്‍ കുഞ്ഞുങ്ങളെയും നോക്കി ഭര്‍ത്താവിന്റെ ഒരു വിളിക്കായി കാതോര്‍ത്തു കടമകള്‍ ഒക്കെ ഭംഗിയായി നിറവേറ്റി , വിശ്വസ്തതയോടെ ജീവിക്കുന്നുണ്ട് . എത്ര കഷ്ട്ടപ്പടാണ് എങ്കിലും . ഇക്കര നില്‍ക്കുമ്പോള്‍ അക്കരപ്പച്ച എന്ന് തോന്നുന്നവരാണ് വഴിതെറ്റുന്നത് . ബന്ധങ്ങളുടെ വില മനസ്സിലാക്കാത്ത സാഹചര്യതിലൂടെ വളര്‍ന്നു വന്നവര്‍ . പരസ്പരം സ്നേഹിച്ചും വിശ്വസിച്ചും മുന്നോട്ടുപോകുന്നവ്ര്‍ക്ക് ഒരിക്കലും ദുഖിക്കേണ്ടി വരില്ല . പിന്നെ ഭാര്യമാര്‍ ഒറ്റയ്ക്ക് ജീവിക്കുന്ന സാഹചര്യം കഴിയുന്നതും ഒഴിവാക്കുക . സ്ത്രീകള്‍ ഒറ്റക്കായാല്‍ സഹായിക്കാനായി എന്ത് ത്യാഗവും സഹിക്കുന്ന പല മഹാന്മാരും നമുകിടയില്‍ തന്നെ ഉണ്ട് . പക്ഷെ ഈ വിശാല മനസ്കതക്ക് പിന്നെ ചതികുഴികള്‍ പലരും മനസ്സിലാക്കില്ല . ഇവിടെ ബലിയാടാവുന്നത്‌ ഒന്നുമറിയാത്ത പിഞ്ചു കുഞ്ഞുങ്ങളും ,ഭാര്യക്കും മക്കള്‍ക്കുംവേണ്ടി മരുഭൂമിയില്‍ കിടന്നു രക്തം വെള്ളമാക്കി കഷ്ട്ടപെടുന്ന പാവം ഭര്‍ത്താവും ആണ് . ഹംസക്ക് എന്റെ ആശംസകള്‍

poor-me/പാവം-ഞാന്‍ പറഞ്ഞു...

Any way end was happy one. May God bless hamid....

OAB/ഒഎബി പറഞ്ഞു...

നൂറിന്റെ പൊറത്ത് ഒരു ഒന്ന്; അതാണല്ലൊ നാട്ട് നടപ്പ്. അതിന് വേണ്ടി കാത്തിരിക്കയായിരുന്നില്ല ഞാന്‍.

ഇക്കാര്യത്തില്‍ ഏറെ അനുഭവവും പറയാനും ഉണ്ട്. എല്ലാവര്‍ക്കുമറിയാമെന്നതിനാല്‍ കൂടുതലായി ഒന്നും പറയുന്നുമില്ല.


ഒരു കണക്കെടൂത്തു നോക്കിയാല്‍ ഏറെ കൂടുതല്‍ കണ്ട് വരുന്നത് പെണ്ണുങ്ങളാണ് തെറ്റുകാരെന്ന് മനസ്സിലാക്കാം.
ഉദാ:- നിങ്ങള്‍ അടുത്തറിയുന്ന ഒരു നൂറ് ഗള്‍ഫ് വീടെടുക്കുക. അതിലെ എത്ര ആണുങ്ങള്‍ ഇവിടെ പരസ്ത്രീ ബന്ധം സ്ഥാപിക്കുന്നു ?
എന്നാല്‍ ആ വീട്ടിലെ എത്രയോ പെണ്ണുങ്ങള്‍ പോക്കാണെന്നത് രഹസ്യമായ പരസ്യമായിരിക്കും.

ഫ്ലാറ്റും ഫാറ്റും കൂടി ദൈവഭയം കുറഞ്ഞ് വരുന്നതിനാല്‍ സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു.


ദൈവം കാക്കട്ടെ ഹംസേ...

sulekha പറഞ്ഞു...

potum commentukalum vayichu.pravasathinte kathakal orupaad kettitund.pakshe itra teevramayi ulkondittilla.aadila valare mikacha reethiyil ezuthiyitund.mattellarum narmathiludeyum allatheyum avarude aasankakal koodi panku vechappol it micacha oru srishthiyayirikkunnu.tettu pattathavar aarumilla.at tiruthan hameed sramichallo.nallath.gulf panathinu pinnile karalaliyikunna kathakal.ellamundayittum onnum illatha avasta.visannappo choru munnil vannu.anneram atyavasyathinu purathu poyi.pinne vannapoze poocha paatram kaliyakki.

MT Manaf പറഞ്ഞു...

flashing facts!

ഹംസ പറഞ്ഞു...

*Thommy :
* മഴവില്ല് :
*poor-me/പാവം-ഞാന്‍ :
* OAB/ഒഎബി :
*sulekha :
* MT Manaf :
വായനക്കും അഭിപ്രായത്തിനും എല്ലാവര്‍ക്കും നന്ദി

Aarsha Abhilash പറഞ്ഞു...

spearing fact!!!! nannaayi avatharippichu, abhinandanangal

Anees Hassan പറഞ്ഞു...

കൂട്ടുകാരാ ഓണാശംസകള്‍

red rose പറഞ്ഞു...

mashe ezhuthu nannayittundu..mashu thanne parayunnu ithoru anubhavamanennu ..ezhuthinte lokathil parayathe parayuka enneru shailiyundu...itharam rajanakalil aa oru shaili pinthudarunnathavum nallathu ..I MEAN TREATEMENT-ithoru upadheshamaayi kananenda,,JUST OPENION OK MY FRIEND

Unknown പറഞ്ഞു...

onnum parayathe pokan thonniyilla,,,manassil vallathe kutthunna katha. Gulfl kaziyunna ethra bharthakanmar vazhi thetti pokunu? bharya mar aduthillengil bachelor life aghoshikunna oru pad bharthakanmar ille? kudiyum, dance barum mattu palathum ayi nadakkunavar....
makkale chirakilakki thalla kozhiye pole kazhiyunna ethra prayam kuranja umma marund nammude nattil, Allahu nammale rakshikkatte, allathe end parayan!!!

ഐക്കരപ്പടിയന്‍ പറഞ്ഞു...

ഗള്‍ഫ്കാരന്റെ ഇത് പോലുള്ള എത്രയെത്ര കഥകള്‍ നാട്ടില്‍ പാട്ടാണ്.. ഈയിടെ എന്‍റെ നാട്ടുകാരന്റെ മൂന്നു കുട്ടികളുടെ മാതാവായ ഭാര്യ ഓടിപ്പോയി, പിടിക്കപ്പെട്ടു, ഇപ്പോള്‍ വീട്ടില്‍ മോഴിചെല്ലപ്പെട്ടു നില്‍ക്കുന്നു..അവളും കഥയിലെ നായികയെപ്പോലെ വീട്ടുകാരുമായി എന്നും ഉടക്കായിരുന്നു.
ഗള്‍ഫ് ഭാര്യമാര്‍ക്കിടയില്‍ അവിഹിത ബന്ധങ്ങള്‍ വളരെയാണ്, പ്രത്യേകിച്ചും, കഥയില്‍ സൂചിപ്പിച്ച പോലെ ഒറ്റപ്പുരക്കാരില്‍. കുട്ടികളുള്ള ഗള്‍ഫ്കാരുടെ ഭാര്യമാര്‍ ആണ് കൂടുതലും ഓടിപോവുന്നത്. കഴിയുന്നത്ര പേര്‍ ഫാമിലിയെ ഗള്‍ഫിലേക്ക് കൊണ്ട് വരണം...കുട്ടികളും നന്നാവാന്‍ ഏറ്റവും നല്ലത് ഗള്‍ഫു തന്നെ..
സത്യസന്തമായി നന്നായി എഴുതി...ഹംസ സാഹിബിനു ആശംസകള്‍ !

കോട്ട്യേരി പറഞ്ഞു...

ബ്ലൊഗിലേക്ക് ഇപ്പോഴാണ് വന്നത്.18 വർഷങ്ങൾക്ക് മുൻബ് ഗൾഫിൽ എത്തിയതുമുതൽ ഗൾഫ്കാരന്റെ സൈഡിലൂടെയും മുൻപ് നാട്ടുകാരനായും വീക്ഷിച്ച കാര്യങ്ങൾ.ഞങ്ങൾ നാട്ടിൽ ജോലി ചെയ്യുംബോൾ ഗൾഫ് എരിയകളിൽ വീട് ഡ്രൈവറായി ജൊലി കിട്ടിയാൽ എല്ലാം ലഭിക്കുമെന്ന്(വിസയും) വിശ്വസിച്ച കാലം ഉണ്ടായിരുന്നു.1000 ൽ ഒരു ഗൾഫ് ഭാര്യ ചെയ്യുന്നത് എല്ലാ ഗൾഫ് ഭാര്യമാരെകുറിച്ചും അപവാദങ്ങൾക്ക് ഇടയാക്കുന്നു.

ashraf പറഞ്ഞു...

polluna sathyam ashamsakallllllll

Unknown പറഞ്ഞു...

വളരെ ക്ഷമിക്കണം(ഭാര്യയെ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്നവരോട്‌)ഒരു കാര്യം പ്രത്യേകം ഓര്‍ക്കണം മംസനിബദ്ധമല്ല രാഗം എന്നു പറയുന്നത് വെറുതെ ആണ് കാരണം അങ്ങേരു രണ്ടാമത് വിവാഹിതനായത് എന്തിനാണ്..അവള്‍ മരിച്ചിരുന്നെങ്കിലും വിവാഹിതനകുംയിരുന്നു..അതുകൊണ്ട് അങ്ങേരുടെ സ്നേഹത്തെ വിലകുറച്ച് കാണുകയല്ല ഞാന്‍..എങ്കിലും.............ഇത് പോലെ കാശു ഒരുപാടുള്ള പല ഗല്ഫുക്കാരും പരസ്ത്രീ ബന്ധവും കൊണ്ട് നടക്കുന്നുണ്ട്..പക്ഷെഅത് കൂട്ടുക്കാരും നാട്ടുകാരും ചേര്‍ന്ന് മറയ്ക്കുന്നു...അവരുടെ ഭാര്യമാരോ..വിഡ്ഢികള്‍...ഭര്‍ത്താവു തന്നെ മാത്രം സ്നേഹികുകയനെന്നു വിചാരിച്ചിരിക്കുന്നു..
കഷ്‌ടം...ചതി അത് ആര് ചെയ്താലും ചതി ആണ്..ചെയ്യാതിരിക്കാനുള്ള മനസ് അള്ളാഹു മനുഷ്യനു നല്‍കട്ടെ ആമീന്‍