2009, ഡിസംബർ 24, വ്യാഴാഴ്‌ച

കളഞ്ഞ് കിട്ടിയ ചക്ക

ഞാന്‍ എട്ടാം ക്ലാസില്‍ പടിക്കുന്ന സമയത്ത് ഉണ്ടായ ഒരു ചെറിയ സംഭവമാണ്..

ക്ലാസ് കട്ട് ചെയ്തു സിനിമയ്ക്കു പോവുന്നത് ഞങ്ങളുടെ ( ഞാനും ,അഷ്റഫും , ഹംസകുട്ടിയും) ഒരു സ്തിരം പരിപാടി ആയിരുന്നു ,,,

ഞങ്ങളുടെ നാട്ടില്‍ നിന്നും മൂന്നു കിലോമീറ്റര്‍ നടന്നാല്‍ ക്ര്ഷ്ണ ടാക്കീസില്‍ എത്തും ആഴ്ച്ചയില്‍ രണ്ട് സിനിമകള്‍ അവിടെ വരുന്നതു കൊണ്ട് ആഴ്ച്ചയില്‍ ഒരു ദിവസം എങ്കിലും ക്ലാസ് കട്ടുചെയ്യാതിരിക്കാന്‍ മാര്‍ഗവും ഇല്ല… അതുകൊണ്ട് തന്നെ രാമയ്യര്‍ സാറിന്‍റെ ചൂരലിന്‍റെ രുചി എന്നും അനുഭവിക്കാനുള്ള ഭാഗ്യം ഞങ്ങള്‍ക്കു ഉണ്ടാവും..

ഒരു ബുധനാഴ്ച്ച പതിവു പോലെ ഞങ്ങള്‍ ഉച്ചയ്ക്കു സിനിമയ്ക്കു പോയി. അന്ന് ഒന്നര രൂപയാണ് ടിക്കറ്റ് വില അഷറഫിന്‍റെ കയ്യില്‍ അന്നു കാശുണ്ടായിരുന്നില്ല ,, ടാക്കീസില്‍ കാന്‍റീന്‍ നടത്തുന്ന മണീ ഞങ്ങളുടെ ഒരു പരിജയക്കാരന്‍ ആയിരുന്നതു കൊണ്ട് ഒരാളെയോക്കെ അവന്‍റെ റക്കമെന്‍റില്‍ അകത്ത് കടത്താറുണ്ട് .കൂടുതല്‍ ആലോജിച്ച് സമയം കളയാതെ ഞങ്ങള്‍ ക്ര്ഷ്ണയിലെക്ക് നടന്നു.

സിനിമയും കഴിഞ്ഞ് ഞങ്ങള്‍ കുറുക്കുവഴികളിലൂടെ നടന്നു വരികയായിരുന്നു.. പോവുന്ന അത്ര ഉഷാറൊന്നും തിരിച്ച് വരവില്‍ ഉണ്ടാവില്ല.

അപ്പോഴാണു അഷറഫിന്‍റെ കണ്ണില്‍ അതു പെട്ടത്

“ എടാ ഒരു ചക്ക “

അഷറഫ് പറയലും മുന്നിലോട്ട് ഓടലും ഒന്നിച്ചായിരുന്നു

ഒരു വളപ്പിന്‍റെ വേലിക്കരികില്‍ അതാ ഒരു ചക്ക കിടക്കുന്നു

അവന്‍ ഓടി ചെന്നു ചക്കയെടുത്ത് തലയില്‍ വെച്ചു

വെക്കെടാ അതവിടെ … !!!!

വളപ്പിനകത്തെ പ്ലാവിന്‍റെ മുകളില്‍ നിന്നും ഒരു ശബ്ധം ഞങ്ങള്‍ മുകളിലെക്കു നോക്കിയപ്പോള്‍ അതാ പ്ലാവിന്‍റെ മുകളില്‍ ചക്കയിടാന്‍ കയറിയ ആള്‍ ഇരിക്കുന്നു ,

(ഞങ്ങള്‍ ഓടി ചെല്ലുന്നതും ചക്കയെടുക്കുന്നതും ഒക്കെ കണ്ട് അയാള്‍ മിണ്ടാതെ ഇരിക്കുവായിരുന്നു ചക്ക എടുത്തിട്ട് വെണം ഞങ്ങളെ പേടിപ്പിക്കാന്‍ എന്ന് കരുതി)

അഷ്റഫ് എന്‍റെ മുഖത്തെക്കു നോക്കി എന്തു ചെയ്യണം എന്ന ഭാവത്തില്‍.. പിന്നെ ഒന്നും ആലോജിക്കാതെ ഞങ്ങള്‍ ചക്കയും കൊണ്ട് ഒരോറ്റ ഓട്ടമായിരുന്നു. അയാള്‍ പ്ലാവില്‍ നിന്നും ചാടി ഇറങ്ങിയപ്പോഴേക്കും ഞങ്ങള്‍ എത്തെണ്ടിടത്ത് എത്തിയിരുന്നു ..

ഞങ്ങള്‍ ചക്കയും കൊണ്ട് അടുത്ത് കണ്ട വീട്ടിലെക്കു കയറി ചെന്നു അവിടത്തെ താത്തയില്‍ നിന്നും ഒരു കത്തി വെടിച്ച് അവിടെ ഇരുന്നു തന്നെ ചക്ക മുറിച്ച് തിന്നാന്‍ തുടങ്ങി,,

കുട്ടികളെ എവിടുന്നാ നിങ്ങള്ക്ക് ഈ ചക്ക ?

താത്തയുടെ ചോദ്യത്തിനു വഴിയില്‍ നിന്നും കിട്ടിയതാ എന്ന മറുപടിയും ഞങ്ങള്‍ കൊടുത്തു,, ഞങ്ങളെ തീറ്റ കഴിഞ്ഞ് ബാക്കി ചക്കയും കത്തിയും താത്തയ്ക്ക് കൊടുത്ത് ഞങ്ങള്‍ അവിടന്നു പോരാന്‍ നില്‍ക്കുമ്പോഴതാ ‍ പ്ലാവില്‍ ഉണ്ടായിരുന്ന അതേ ആള്‍ മറ്റൊരു ചക്കയും തലയില്‍ വെച്ച് ഗൈറ്റ് കടന്ന് വരുന്നു ..

അത് അയാളുടെ വീടായിരുന്നു എന്ന കാര്യമുണ്ടോ ഞങ്ങള്‍ക്കറിയുന്നു ,, പിന്നെ അവിടന്നു ഓടിയ ഓട്ടം ..

ആ ഭാഗ്ത്ത് ഇപ്പോഴും പുല്ല് മുളച്ചിട്ടുണ്ടാവില്ല….

ചക്കയും കൊണ്ട് ഞങ്ങള്‍ ഓടിയതിനുള്ള ഞങ്ങളുടെ ന്യായം “ ചക്കയെടുത്ത് തലയില്‍ വെക്കുന്നതു വരെ എന്തിനാ അയാള്‍ മിണ്ടാതിരുന്നതു ഞങ്ങളെ കളിയാക്കാന്‍ വെണ്ടിയല്ലെ ,, അപ്പോള്‍ പിന്നെ ചക്ക ഞങ്ങള്‍ എടുത്തതില്‍ എന്താ തെറ്റ് ?

6 അഭിപ്രായ(ങ്ങള്‍):

Nizam പറഞ്ഞു...

Ha Ha.. very nice story....I like it style of writing... we are expecting more story from you...

Thanks for posting....

Mohammed പറഞ്ഞു...

He..He.. avasanathey nyam kollam....!!

M U N E E R പറഞ്ഞു...

കളഞ്ഞു കിട്ടിയ ചക്ക അല്ല..കട്ടു കിട്ടിയ ചക്ക..എന്നാക്കണം തലക്കെട്ട്:)
കട്ടു തിന്നതും പോരാഞ്ഞിട്ട് അവസാ‍നം ഒരു ന്യായവും..വെറുതെയല്ല തൂതക്കാർക്കു
പല സ്ഥലത്തു നിന്നും അടി കൊള്ളുന്നത്..:)

തണല്‍ പറഞ്ഞു...

കുനിഞ്ഞു നിന്നാല്‍ ചക്കയും അടിച്ചോണ്ട് പോണ ടീം. നിങ്ങളെയൊക്കെ എങ്ങനെ വിശ്വസിച്ചു പെണ്ണ് കെട്ടിക്കും ?

SULFI പറഞ്ഞു...

ഈ സ്വഭാവം ഇപ്പോഴൊന്നുമല്ല. പണ്ട് മുതലേ തുടങ്ങിയതാ അല്ലെ.
നന്നായി ചക്ക ചരിതം.

sreee പറഞ്ഞു...

-):