2010, നവംബർ 9, ചൊവ്വാഴ്ച

അടുത്ത അവകാശി..

ച്ഛനമ്മമാരെ തിരിച്ചറിയാതെ ഭൂമുഖത്ത് വളരുന്ന അനേകായിരം കുഞ്ഞുങ്ങളില്‍ ഒരുവനായി ദൂരെ ദൂരെ ഒരു അനാഥാലയത്തിന്‍റെ മതില്‍ കെട്ടിനുള്ളില്‍ അവന്‍ വളരുന്നുണ്ടാവും.!!

കണ്ണെത്താ ദൂരത്തോളം പച്ച വിരിച്ച് നില്‍ക്കുന്ന നെല്‍പ്പാടത്തിനോട് ചേര്‍ന്ന ചെമ്മണ്‍പാതയുടെ ഓരത്ത് ആഡംബരത്തിലും ,പ്രൌഡിയിലും, തലയുയര്‍ത്തി നിന്നിരുന്ന മണ്ണിശ്ശേരി വീട്. ജാതി മത ഭേദമന്യേ ഏത് പാതിരാത്രിയിലും സഹായം തേടിയെത്തുന്നവര്‍ക്ക് ആശ്വാസമായിരുന്ന ആ ഇരുനില കേണ്‍ക്രീറ്റ് കെട്ടിടം കാട് പിടിച്ച മുറ്റവും, ചിലന്തിവലയും, പച്ചപ്പൂപ്പലും കെട്ടിയ ചുവരുകളുമായി മനുഷ്യവാസം നഷ്ടമായ പ്രേതഭവനം പോലെ മാറിയിരിക്കുന്നു ഇന്ന്.!

വിദേശത്ത് പോയി ആവശ്യത്തിലേറെ സമ്പാദിച്ച് വിശ്രമ ജീവിതം നയിക്കുന്ന നാട്ടു പ്രമാണിയും, സ്നേഹ സമ്പന്നനും, രണ്ട് ആണ്മക്കളുടെ പിതാവുമായ മണ്ണിശ്ശേരി തറവാട്ടിലെ കോയഹാജിയോട് നാട്ടുകാര്‍ക്കെല്ലാം സ്നേഹവും ബഹുമാനമായിരുന്നു.!

കാതില്‍ സ്വര്‍ണ്ണചിറ്റും, കഴുത്തില്‍ ചങ്കേലസ്സും അരയില്‍ വെള്ളി അരഞ്ഞാണവും, അണിഞ്ഞ് പതിനാലാം രാവില്‍ മിന്നി നില്‍ക്കുന്ന മണിമുത്തു പോലെയുള്ള കുഞ്ഞിമാളുതാത്ത ആ വീടിന്‍റെ ഐശ്വര്യവും , ഹാജിയുടെ ഭാഗ്യവുമായിരുന്നു.

സുന്ദരിയായ ഭാര്യ സൈറയുമൊത്ത് വിദേശത്ത് കഴിയുന്ന മൂത്ത മകന്‍ ഗഫാര്‍ ബാപ്പയെ പോലെ സ്നേഹസമ്പന്നനും, കരുണയുള്ളവനുമായിരുന്നു. രണ്ടാമന്‍ ജാഫര്‍ എഞ്ചിനിയറിങ്ങിനു പഠിക്കുന്നു.

സ്നേഹവും, സന്തോഷവും കളിയാടിയിരുന്ന ജീവിതത്തിനിടയില്‍ ഒരു വിറയലു പോലെ വന്ന അസുഖം കുഞ്ഞിമാളുതാത്തയെ ഒരു ഭാഗം തളര്‍ത്തി കിടപ്പിലാക്കി. പല രീതിയിലുള്ള ചികിത്സകള്‍ നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല.

ഉമ്മയെ കാണാന്‍ ഭാര്യയുമൊത്ത് നാട്ടിലെത്തിയ ഗഫാര്‍ തിരിച്ചു പോവുമ്പോള് സൈറയെ ഉമ്മയുടെ സഹായത്തിനു നിര്‍ത്തിയാണ് മടങ്ങിയത്. ഹോസ്റ്റലില്‍ നിന്ന് പഠിക്കുകയായിരുന്ന ജാഫര്‍ വീട്ടിലേക്ക് താമസം മാറ്റി. അവിടെ നിന്നും കോളേജില്‍ പോവാന്‍ തുടങ്ങി.

മാസങ്ങള്‍ പലത് കഴിഞ്ഞു. കുഞ്ഞിമാളുതാത്തയുടെ അസുഖത്തിനു കുറവൊന്നുമുണ്ടായില്ല. കളിച്ചും,ചിരിച്ചും വീട്ടു കാര്യങ്ങളെല്ലാം ശ്രദ്ധാപൂര്‍വ്വം നിയന്ത്രിച്ചിരുന്ന സൈറയുടെ മുഖത്തെ വിളര്‍ച്ചയും, രൂപ മാറ്റവും കണ്ട് അടുക്കളപ്പുറത്ത് പണിക്കാരി പെണ്ണുങ്ങള്‍ അടക്കം പറയാന്‍ തുടങ്ങി. അത് പതുക്കെ പതുക്കെ നാട്ടില്‍ പരന്നതോടെ ഗ്രാമവാസികളുടെ ശ്രദ്ധ മുഴുവന്‍ മണ്ണിശ്ശേരി വീട്ടിലേക്കായി.

ഗഫാര്‍ സൈറയെ വിട്ട് പോയിട്ട് വര്‍ഷം ഒന്നു കഴിഞ്ഞിരിക്കുന്നു . സൈറ ഇപ്പോള്‍ നാല് മാസത്തോളം ‍ഗര്‍ഭിണിയാണ്. ഹാജിയുടെ സഹായം പറ്റി ജീവിച്ചിരുന്നവര്‍ തന്നെ ഗര്‍ഭകഥ ഹരം പകരുന്ന രീതിയില്‍ അങ്ങാടിയില്‍ പറയാന്‍ തുടങ്ങി.

എല്ലാ കണ്ണുകളും ജാഫറിലേക്ക് തിരിഞ്ഞു. ജ്യേഷ്ട ഭാര്യയില്‍ അനുജനു ജനിക്കാന്‍ പോവുന്ന കുഞ്ഞിന്‍റെ ഭാവികാലം വരെ നാലാളു കൂടുന്നിടത്തെ ചര്‍ച്ചാ വിഷയമായി. കാശിനോടൊപ്പം വീറും വാശിയും കൈമുതലായുള്ള അന്നാട്ടിലെ തന്നെ ‍പേരുകേട്ട മറ്റൊരു തറവാട്ടില്‍ പെട്ട സൈറയുടെ വീട്ടുകാരും വിവരം അറിഞ്ഞു. മണ്ണിശ്ശേരി വീട്ടില്‍ നിന്നുമുണ്ടായ ഗര്‍ഭം അത് ആരുടെതാണെങ്കിലും അതിനുത്തരം കാണേണ്ടവര്‍ അവര്‍ തന്നെ എന്ന നിലപാടില്‍ അവര്‍ ഉറച്ചു നിന്നു. പുറത്തിറങ്ങാന്‍ പോലും കഴിയാത്ത വിധം ഹാജിയും കുടുംബവും നാണക്കേടിലായി.

തന്‍റെ നിരപാരിധിത്വം ജാഫര്‍ പലരോടും പറഞ്ഞുവെങ്കിലും സംശയിക്കത്തക്ക വിധം സൈറയുമായി മറ്റാര്‍ക്കും ബന്ധമില്ലാത്തതിനാല്‍ ആര്‍ക്കും അത് വിശ്വാസമായില്ല. സ്വന്തം ബാപ്പ പോലും തന്നെ വിശ്വസിക്കുന്നില്ല എന്ന് തോന്നിയപ്പോള്‍ ഒരു രാത്രിയില്‍ ജാഫര്‍ ആരോടും പറയാതെ നാട് വിട്ട് പോയി. ജാഫറിനെ കാണാതായതോടു കൂടി ജനിക്കാന്‍ പോവുന്ന കുഞ്ഞിന്‍റെ പിതൃത്വത്തിനു നാട്ടുകാര്‍ക്ക് മറ്റൊരാളെ അന്വേഷിക്കേണ്ടി വന്നില്ല.

സൈറ ആരോടും ഒന്നും ഉരിയാടാതെ ഒരു മുറിയില്‍ മാത്രം ഒതുങ്ങിക്കൂടി. മനോനില നഷ്ടമായ ഒരു ഭ്രാന്തനെ പോലെ ഗള്‍ഫില്‍ നിന്നും തിരിച്ചെത്തിയ ഗഫാറിനു അവളുടെ നാവില്‍ നിന്നു തന്നെ സത്യമറിയണമെന്ന വാശിയായി.

ഗഫാറിന്‍റെ വരവറിഞ്ഞ് മണ്ണിശ്ശേരി വീട്ടുമുറ്റത്ത് ആളുകള്‍ തടിച്ചു കൂടിയതോടെ ആരുടെയും മുഖത്ത് നോക്കാന്‍ ശേഷിയില്ലാതെ ഹാജി തളര്‍ന്നു കിടക്കുന്ന കുഞ്ഞിമാളുതാത്തയുടെ മുറിയില്‍ കയറി വാതിലടച്ചിരുന്നു.

സൈറയുടെ മുറിയില്‍ കയറിയ ഗഫാര്‍ അവളോട് വീട്ടില്‍ നിന്നിറങ്ങാന്‍ പറഞ്ഞു. മറുപടിയൊന്നുമില്ലാതെ നിര്‍വികാരതയോടെ ഇരിക്കുന്ന സൈറയുടെ മുടിക്കുത്തില്‍ പിടിച്ച് വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ട് വന്നു. കൂടി നില്‍ക്കുന്ന ജനക്കൂട്ടത്തിനു മുന്നില്‍ പരിസരബോധം നഷ്ടമായി ഒരു ഭ്രാന്തിയെ പോലെ അവള്‍ വിളിച്ചു കൂവാന്‍ തുടങ്ങി…

“നിങ്ങളെ ബാപ്പ പറയട്ടെ എന്നോട് ഇറങ്ങിപ്പോവാന്‍ അപ്പോള്‍ ഞാന്‍ പോവാം ..”

അവളുടെ വാക്കുകള്‍കേട്ട് ആളുകള്‍ ഞെട്ടി പരസ്പരം മുഖത്തോട് മുഖം നോക്കി. ഇടിവെട്ടേറ്റവനെ പോലെ ഗഫാര്‍ അവളില്‍ നിന്നും കൈകള്‍ പിന്‍വലിച്ചു. ഇതേ സമയം അകത്തുനിന്നും കുഞ്ഞിമാളുതാത്തയുടെ ഭയന്നു വിറച്ചുള്ള നിലവിളി നാട്ടുകാര്‍ കേട്ടു. വീടിനകത്തേക്ക് ഓടി കയറിവര്‍ കുഞ്ഞിമാളുതാത്തയുടെ മുറിയുടെ വാതില്‍ തള്ളിതുറന്ന് അകത്തേക്ക് കയറിയപ്പോഴേക്കും ഉടുമുണ്ടില്‍ തുങ്ങി നില്‍ക്കുന്ന ഹാജിയുടെ അവസാന ശ്വാസവും നിലച്ചിരുന്നു. മരുന്നിന്‍റെയും, കുഴമ്പിന്‍റെയും മണം നിറഞ്ഞു നിന്ന മുറിയില്‍ കണ്മുന്നില്‍ തൂങ്ങിയാടുന്ന ഭര്‍ത്താവിന്‍റെ ശരീരത്തിലേക്ക് കണ്ണ് തുറിച്ച്നോക്കി നിസ്സഹായാവസ്ഥയില്‍ കിടന്നിരുന്ന കുഞ്ഞിമാളുതാത്ത കൂടുതല്‍ താമസിയാതെ മരണത്തിനു കീഴടങ്ങി .

മണ്ണിശ്ശേരി വീട്ടിലെ തന്നെ അവകാശിയായി ജനിക്കാന്‍ പോവുന്ന കുഞ്ഞിനേയോ സൈറയെയോ സ്വീകരിക്കാന്‍ അവളുടെ വീട്ടുകാര്‍ തയ്യാറായില്ല. ഭാര്യക്ക് ജനിച്ച അനുജനേയും ബാപ്പയുടെ സ്വത്തുക്കളും ദൂരെയൊരു അനാഥാലയത്തിനു നല്‍കി ഒരിക്കലും ഈ ഗ്രാമത്തിലേക്കൊരു മടക്കമില്ലെന്ന തീരുമാനത്തോടെ സൈറയുമായി ഗഫാര്‍ ‍ വിദേശത്തേക്ക് മടങ്ങി .!!

105 അഭിപ്രായ(ങ്ങള്‍):

ഹംസ പറഞ്ഞു...

ഈ കഥയും കഥാപാത്രങ്ങളും സാങ്കല്‍പ്പികമാണ് . ഏതെങ്കിലും വിധത്തില്‍ ആരെങ്കിലുമായി സാമ്യം തോന്നുന്നുവെങ്കില്‍ അത് തികച്ചും യാദൃശ്ചികമാണ്.

kARNOr(കാര്‍ന്നോര്) പറഞ്ഞു...

ചെറിയ വലിയ കഥ. നന്നായി.

ജീവി കരിവെള്ളൂർ പറഞ്ഞു...

വാര്‍ത്തകളില്‍ നിറയുന്ന ഇന്നിന്റെ യാഥാര്‍ത്ത്യങ്ങള്‍ക്കുമുന്പില്‍ പകച്ചു നില്കേണ്ടിവരുമ്പോള്‍ ....

ശ്രീ പറഞ്ഞു...

ഹോ... വല്ലാത്തൊരു കഥ, ഒരിയ്ക്കലും നടക്കാന്‍ പാടില്ലാത്ത കഥ, ഇക്കാ.

Mohamed Salahudheen പറഞ്ഞു...

ഒരിക്കലും സംഭവിക്കരുതേ

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

നാട്ടിൽ നടമാടിക്കൊണ്ടിരിക്കുന്ന അസ്സൽ ജീവിത യാഥാർഥ്യങ്ങൾ വളച്ചുകെട്ടില്ലാതെ നല്ലരീതിയിൽ തന്നെ പറഞ്ഞ് പ്രതിഫലിപ്പിച്ചിരിക്കുന്നു. .....പലരും ഒന്ന് ഉള്ള് പിടഞ്ഞിട്ടായിരിക്കും ഇത് വായിച്ച് തീർത്തിട്ടുണ്ടാകുക,എന്തുകൊണ്ടെന്നാൽ ഇത് ഒട്ടും സാങ്കൽ‌പ്പികമല്ല എന്നതുകൊണ്ട് തന്നെ... വാപ്പക്കും,മരുമോൾക്കും പകരം മാമനോ,പാപ്പനോ,ചേട്ടനോ,...,...,വില്ലന്മാരുടെ മുഖം മാറുമെന്ന് മാത്രം,അതേപോലെ തന്നെ കൊച്ചു വില്ലത്തികളായ നായികമാരുടേയും...!

അലി പറഞ്ഞു...

കഥയാണെങ്കിലും വായിച്ചുകഴിഞ്ഞപ്പോൾ വല്ലാത്തൊരവസ്ഥ!

റിയാസ് (മിഴിനീര്‍ത്തുള്ളി) പറഞ്ഞു...

കഥയായാലും കവിതയായാലും
ഇമ്മാതിരി എഴുത്തൊന്നും എഴുതി
മനുഷ്യേനെ ബേജാറക്കല്ലേ കോയാ...

ഇക്കാ..ഇങ്ങനെയൊക്കെ നടക്കോ...?
നടക്കരുതേ എന്നാണു പ്രാര്‍ത്ഥന
നന്നായിട്ടുണ്ട്.ഒരു വല്ലാത്ത ഫീലിങ്ങ് ആയിരുന്നു

രമേശ്‌ അരൂര്‍ പറഞ്ഞു...

ഇത് കഥയല്ലല്ലോ ഹംസ ..മുന്‍പ് നടന്നിട്ടുള്ള ,ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ,നാളെ നടക്കാന്‍ പോകുന്ന ജീവിത യാഥാര്‍ത്ഥ്യം ..ഇതില്‍ ആരെങ്കിലും സ്വന്തം മുഖം കാണുന്നു വെങ്കില്‍ അത് യാദൃശ്ചികമല്ല എന്ന് ഉറക്കെ വിളിച്ചു പറയു

കുഞ്ഞൂസ് (Kunjuss) പറഞ്ഞു...

ഈ കഥ ഒരിക്കലും സംഭവിക്കരുതേ എന്ന്‌ പ്രാര്‍ഥിക്കുമ്പോഴും ഇന്നിന്റെ നേരായ കാഴ്ചയാണ് എന്ന വസ്തുത ഹൃദയത്തെ നോവിച്ചു കൊണ്ടിരിക്കുന്നു!

മാണിക്യം പറഞ്ഞു...

വായിച്ചു........
ബന്ധങ്ങളുടെ പവിത്രത കാത്തു സൂക്ഷിക്കാനാവത്തവരെ ഏത് ഗണത്തില്‍ പെടുത്തണം?
ഭര്‍ത്താവിന്റെ വീട്ടിനുള്ളിലും സുരക്ഷിതത്വമില്ല എന്ന് തോന്നിയപ്പോള്‍ തന്നെ ഭര്‍ത്താവിനേയോ സ്വന്തമാതാപിതാക്കളെയോ സ്ഥിതിഗതികള്‍ അറിയിക്കാതിരുന്നത് സൈറയുടെ ഭാഗത്ത് നിന്ന് വന്ന പിഴവ് - അതിന്റെ ഭവിഷ്യത്ത് പിന്നെ എത്ര പേരനുഭവിച്ചു.
യാഥാര്‍ത്യത്തിന്റെ ചുവയുള്ള കഥ. എങ്ങും ഇതു സംഭവിക്കാതിരിക്കട്ടെ.

സ്വപ്നസഖി പറഞ്ഞു...

ഞെട്ടി ട്ടൊ...ശരിക്കും!!
ഹോസ്റ്റലില്‍ നിന്ന് പഠിക്കുകയായിരുന്ന ജാഫര്‍ വീട്ടിലേക്ക് താമസം മാറ്റി.
പാവം ജാഫര്‍ ! ഞാനും വെറുതേ ജാഫറിനെ സംശയിച്ചു. കഥാന്ത്യം ഊഹിച്ചെടുക്കാന്‍ കഴിയാത്ത വിധത്തില്‍ വായനക്കാരെ മുള്‍മുനയില്‍ നിര്‍ത്തുന്ന രീതിയിലുളള അവതരണം വളരെ ഇഷ്ടപ്പെട്ടു.

നൗഷാദ് അകമ്പാടം പറഞ്ഞു...

വര്‍ത്തമാനകാലത്ത് ഇത്തരം അഗമ്യഗമന കഥകളുടെ ഭീതിതമായ വര്‍ദ്ധനവ്
മലയാളി മനസ്സിനെ വല്ലാതെ വ്യാകുലപ്പെടുത്തുന്നുണ്ട്..
മുന്‍പ് അപൂര്‍‌വ്വ സംഭവങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചിരുന്ന ഇത്തരമനുഭവങ്ങള്‍
സദാചാരത്തിന്റെ മൂല്യങ്ങള്‍ക്ക് നേരെ പല്ലിളിക്കുന്നത് പതിവായ കാഴ്ച്ചയായിരിക്കുന്നു.
ദൃശ്യമാധ്യമം പുനരെഴുത്ത് നടത്തിയ സംസ്കാരശീലങ്ങളില്‍ അശ്ലീലത്തിന്റെ അതിര്‍ വരമ്പ് നേര്‍ത്തില്ലാതാവുന്നത് കാണാന്‍ ടീവീ റീമോര്‍ട്ടിന്റെ ബട്ടണമര്‍ത്തിയാല്‍ മതിയെന്നായിരിക്കുന്നു.


കേള്‍ക്കാനരുതാത്ത കഥ..
പറയാനറക്കുന്ന കഥ..
അറിയാതിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോവുന്ന കഥ..
അല്ലെങ്കിലും ചില കഥകളങ്ങനെയാണു..
അതങ്ങനെ ഉണങ്ങാ വൃണമായി മനസ്സില്‍ കിടക്കും..

കഥാവിഷ്ക്കാരം പുതിയ രീതി പരീക്ഷിച്ചത് കൗതുകമായി..
കഥ പറച്ചിലിന്റെ ക്രാഫ്റ്റ് പൊളിച്ചുള്ള വിവരണം ഒഴുക്കുള്ളതായി
വായനാസുഖമുള്ളതുമായി.

ആശംസകള്‍.

Mohamedkutty മുഹമ്മദുകുട്ടി പറഞ്ഞു...

ഈ കഥയും കഥാപാത്രങ്ങളും സാങ്കല്‍പ്പികമാണ് . ഏതെങ്കിലും വിധത്തില്‍ ആരെങ്കിലുമായി സാമ്യം തോന്നുന്നുവെങ്കില്‍ അത് തികച്ചും യാദൃശ്ചികമാണ്.
ഇങ്ങനെയൊന്നു സങ്കല്പിക്കാതിരുന്നാല്‍ മതിയായിരുന്നു!.പത്രത്താളുകളിലും ചാനലുകളിലും സാധാരണ കാണാറുള്ള സംഭവം തന്നെ.

സാബിബാവ പറഞ്ഞു...

ഇന്നിന്റെ സത്യങ്ങള്‍ ഭയാനകം .
എല്ലായിടത്തും കാണുന്നു കേള്‍ക്കുന്നു എങ്കിലും!!
നമുക്ക് ഇനിയും കാണാതിരിക്കാന്‍ പ്രാര്‍ഥിക്കാം ....
ച്രുതായി എഴുതി വലിയൊരു വിഷയം പറഞ്ഞു .

ശ്രീനാഥന്‍ പറഞ്ഞു...

വല്ലാത്തൊരനുഭവം ആണ് ഈ കഥ തരുന്നത്, അരുതാത്തത് വിലക്കപ്പെട്ടത് എന്നൊക്കെ നാം പറയുന്നത് സംസ്കാരം നിയന്ത്രിച്ചു നിർത്തുന്നതു മാത്രമാണ്. നന്നായി കഥ.

Sabu Hariharan പറഞ്ഞു...

ഈ കഥ സാങ്കൽപ്പികം തന്നെ അല്ലെ?..ആയാൽ മതിയായിരുന്നു..

Vayady പറഞ്ഞു...

ഇത്രയും നല്ല മനസ്സുള്ള ഗഫാറിന്‌ ഒരു തെറ്റും ചെയ്യാത്ത ആ പിഞ്ചു കുഞ്ഞിനെ കൂടി സ്വീകരിക്കാമായിരുന്നു.
ഈ കഥ ഒറ്റശ്വാസത്തിലാണ്‌ വായിച്ചുതീര്‍‌ത്തത്. ഇഷ്ടമായി.

വഴിപോക്കന്‍ | YK പറഞ്ഞു...

സ്വന്തം വീട്ടില്‍ പോലും സുരക്ഷിതത്വം നഷ്ടപ്പെടുന്ന ഇന്നത്തെ സമൂഹത്തിനു അതിന്റെ അധപതനത്തിന്റെ അവസാനഘട്ടത്തില്‍ എത്തിപ്പെടാന്‍ പറ്റുന്ന ഏറ്റവും ഭീകരമായ രൂപം നന്നായി അവതരിപ്പിച്ചിരിക്കുന്നു.
ഇതും സാധാരണമാണ് എന്ന ചിലരുടെ അഭിപ്രായങ്ങള്‍ വായിച്ചപ്പോള്‍ ശരിക്കും ഞെട്ടി.
മൃഗീയം എന്ന് പറഞ്ഞാല്‍ മൃഗങ്ങള്‍ ചവിട്ടിക്കൊല്ലും...
അതുകൊണ്ട് മാനുഷികമായ (അഥവാ മനുഷ്യന് മാത്രം ചെയ്യാന്‍ പറ്റുന്ന) സംഭവം തന്നെ എന്ന് പറയട്ടെ.
ആശയം ഭീകരമാനെങ്കിലും കഥ നന്നായി
ആശംസകള്‍

mayflowers പറഞ്ഞു...

സങ്കല്‍പ്പിക കഥയാണെങ്കിലും വല്ലാത്തൊരു ക്ലൈമാക്സ്..
എവിടെയും,ആര്‍ക്കും ഇങ്ങിനെയൊന്നും സംഭവിക്കാതിരിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ...

അഭി പറഞ്ഞു...

നല്ല കഥ , ഒരിക്കലും സംഭവിച്ചു കൂടാത്തതും

Areekkodan | അരീക്കോടന്‍ പറഞ്ഞു...

കഥയാണെങ്കിലും മനസ്സില്‍ തട്ടി.പലരുടേയും ജീവിതത്തില്‍ സംഭവിച്ചുപോകാവുന്ന ചില പാകപ്പിഴകള്‍.ദൈവം രക്ഷിക്കട്ടെ.

Echmukutty പറഞ്ഞു...

സാങ്കൽ‌പ്പികം എന്ന് ആദ്യമേ പറഞ്ഞല്ലോ.

Unknown പറഞ്ഞു...

ഹംസക്കാ...വളരെ നന്നായി..ഒറ്റ ശ്വാസത്തില്‍ വായിച്ചു തീര്‍ത്തു..

Naseef U Areacode പറഞ്ഞു...

ഒറ്റവായനക്കു തീര്‍ത്തു.. വേദനയുണ്ടാക്കുന്ന ഒരു നല്ല കഥ...
ആശംസകള്‍

Kalavallabhan പറഞ്ഞു...

വളരുന്ന കേരളത്തിന്റെ മോഡേൺ മുഖം.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

കഥയില്‍ പുതുമ ഇല്ലെങ്കിലും അത്യാകര്‍ഷകമായ ലളിത ശൈലിയില്‍ അവതരിപ്പിച്ചു എന്ന് തുറന്നു പറയട്ടെ.
അന്ന് അത്യപൂര്‍വവും ഇന്ന് അപൂര്‍വവും നാളെ സാധാരണവും ആയ ഈ വിഷയം ഒരു ജീര്‍ണിച്ച സാമൂഹ്യ പുഴുക്കുത്തിന്റെ മികച്ച ഉദാഹരണമാണ്.
ഒരു വ്യക്തി മാത്രമല്ല ആ കുടുംബത്തിന്റെ തലമുറകള്‍ തന്നെ ഇത്തരം സംഭവത്തിന്റെ പാപഭാരം പേറി ജീവിക്കേണ്ടി വരുന്നു എന്നത് എത്ര ദയനീയമാണ്. അതില്‍ നിന്ന് രക്ഷ നേടാന്‍ ചിലര്‍ കിട്ടിയ വിലക്ക് വീടും പറമ്പും വിട്ടു നാട് വിടുന്നു.കാരണം; അപക്വമായ ഒരു നിമിഷ വിശേഷത്തിന്റെ പുഴുത്ത ശേഷിപ്പുകള്‍!
ആശംസകള്‍..

TPShukooR പറഞ്ഞു...

എന്താ ഒരു യാദൃശ്ചികതയുടെ മുന്‍കൂര്‍ ജാമ്യം? വല്ല ശത്രു സംഹാരവുമാണോ?

TPShukooR പറഞ്ഞു...

ഗഫാര്‍ ഏതായാലും അവളെ കൈ വിട്ടില്ലല്ലോ. ആശ്വാസം.

ManzoorAluvila പറഞ്ഞു...

മുരളിയേട്ടൻ പറഞ്ഞത്‌ പോലെ വില്ലന്മാരുടെ മുഖം മാറുന്നു അല്ലാതെ...ഇതൊക്കെ തെളിഞ്ഞും ഓളിഞ്ഞും സംഭവിച്ചുകൊണ്ടിരിക്കുന്നു...നല്ല അവതരണം എല്ലാ ആശംസകളും

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

കഥയായിരിക്കട്ടെ.കൊള്ളാം.
വാപ്പയുടെ രണ്ടാം കെട്ടില്‍ ഉള്ള ഇളയമ്മയ്ക്ക് വാപ്പയുടെ മൂത്ത മകന്‍ ..(ഇളയമ്മയെക്കായിലും അധികം പ്രായവ്യത്യാസമില്ലാത്ത).. മകന്‍റ കുട്ടി. കുട്ടിയെ ജനിച്ചപാടെ തന്നെ ബക്കറ്റിലെടുത്തിട്ടു കൊന്നു..വാപ്പ ഗള്‍ഫില്‍..ഇതിനെന്തുത്തരം പറയും..കഥയല്ല ഇത് കാര്യം.

Sids പറഞ്ഞു...

നന്നായി..... .ആരോരുമറിയാതെ പലയിടങ്ങിലും നടക്കാൻ സാധ്യതയുള്ള..ഒരുപക്ഷെ നടന്നു കൊണ്ടിരിക്കുന്ന ഞെട്ടിക്കുന്ന യാദ്ഥാർത്ഥ്യം....(എഴുത്തിന് കുറച്ച് വേഗത കൂടിയ പോലെ)

dreams പറഞ്ഞു...

kadha cheruthanegilum ethile vishayam valluthanu oru cheriya varikalil oru valiya sabhavamanu evide avatharipichathu kadhapathrangalum vare cheruthu pakshe avarude role valare valluthum ethil thudakkathil hajiye varnichathum vethyasthamayi orikkalum chintha agottu thiriyatha vidham kadhayude climax enthayalum nannayitundu ente ella aashamsakalum

lekshmi. lachu പറഞ്ഞു...

കഥയാണെങ്കിലും മനസ്സില്‍ തട്ടി...ജീവിതത്തിലെ ഒരു നിമിഷത്തിന്റെ
ദൌര്‍ഭല്ല്ല്യത്തില്‍ പെട്ടുപോകുമ്പോള്‍ അതിനു അനേകം പേര്‍ കൂടി
ബലിയാടാകേണ്ടി വരുന്നു..ഇവിടെ തെറ്റ് രണ്ടുപേരും
ചെയിതിട്ടുണ്ട്..ഒരു വീണ്ടു വിചാരം ഉണ്ടാകുമ്പോഴെക്കും
നഷ്ടങ്ങളുടെ പട്ടിക മുന്‍പില്‍ നീണ്ടു കിടക്കും..
അപ്പോള്‍ മുന്‍പില്‍ കാണുന്നത്
മരണം മാത്രം..ഇപ്പോഴും പലയിടങ്ങളിലും നടന്നുകൊണ്ടിരിക്കുന്ന
പച്ചയായ യാഥാര്‍ത്ഥ്യം വളരെ മനോഹരമായി വായനക്കാരുടെ
മനസ്സിലേക്ക് പകര്‍ത്താന്‍ കഴിഞ്ഞിരിക്കുന്നു..

Unknown പറഞ്ഞു...

ചില വര്‍ത്തമാനകാല യാദാര്‍ത്യങ്ങള്‍ കഥയിലൂടെ ആയാലും നമ്മെ അസ്വസ്ഥരാക്കും.
അത്തരം ഒരു കഥ, കഥയായിതന്നെ അവശേഷിക്കട്ടെ എന്നാഗ്രഹിക്കുന്നു.

കഥ നന്നായി തന്നെ പറഞ്ഞു.

ബഷീർ പറഞ്ഞു...

ഇങ്ങിനെയൊന്നും സംഭവിക്കാതിരിക്കട്ടെ ആർക്കും എന്നു പ്രാർത്ഥിക്കുമ്പോഴും വർത്തമാന കാലത്ത് പലയിടത്തും സംഭവിച്ച് കൊണ്ടിരിക്കുന്ന അരുതായ്മ്കൾ ദിനം പ്രതിയെന്ന വണ്ണം വാർത്തകളിൽ നിറയുകയാണ്.
സ്വയം സൂക്ഷിക്കുക എന്നത് മാത്രമായിരിക്കുന്നു പ്രതിവിധി

കുസുമം പറഞ സംഭവങ്ങളെപ്പോലെ എത്രയോ..
സ്വന്തം മകളെ കാമപൂർത്തീകരണത്തിനു ഉപയോഗിച്ച്, അവസാനം കോടതി മുറിയിൽ .അതെ എന്റെ അവകാശമാണെന്നാണ് ഒരു അച്ഛൻ(?)വാദിച്ചത്. കേരളത്തിൽ തന്നെ ..

മനസ് നൊമ്പരപ്പെട്ടു ...കഥാകാരനു അഭിനന്ദനങ്ങൾ

ചിന്നവീടര്‍ പറഞ്ഞു...

എവിടെയോ എന്തൊക്കെയോ കൊളുത്തി വലിക്കുന്നതുപോലെ തോന്നി വായിച്ചു തീര്‍ന്നപ്പോള്‍.. കുറച്ചു വേദന, നിസ്സഹായത, രോഷം എന്താണ് ഇപ്പോള്‍ തോന്നുന്നത്?? നല്ല ശൈലി...

jyo.mds പറഞ്ഞു...

കഥയാണെങ്കിലും വായിച്ചു കഴിഞ്ഞപ്പോള്‍ വല്ലാത്ത അസ്വസ്ഥത തോന്നി.

പട്ടേപ്പാടം റാംജി പറഞ്ഞു...

നാട്ടിലിപ്പോള്‍ ഒരു കാര്യത്തിനും നേരും ചോവ്വും ഇല്ലാതായിരിക്കുന്നു. എവിടെ എന്ത് സൗകര്യം ലഭിക്കുന്നോ അതപ്പോള്‍ മുതലെടുക്കുക. അവിടെ ബന്ധങ്ങളും കടപ്പാടുകളും വെറും പാഴ്വാക്കുകള്‍ ആയി മാറുന്നു.
ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ഒരു സംഭവം നേരോടെ പറഞ്ഞ ഒരു കഥ.

ഹാപ്പി ബാച്ചിലേഴ്സ് പറഞ്ഞു...

ഇക്കാ, ആദ്യം തന്നെ അഭിനന്ദനങ്ങള്‍.
എല്ലാ രീതിയിലും ഐശ്വര്യപൂര്‍ണമായ ജീവിതം നയിചിരുന്നവര്‍ എത്ര പെട്ടന്ന് ഒന്നുമല്ലാതായി അല്ലേ?
ഒരു വാക്ക് പോലും ആവശ്യമില്ലാതതാനെന്നു പറയാന്‍ പറ്റാത്ത രീതിയില്‍, ചെറുകഥ മനസ്സില്‍ തറയ്ക്കുന്ന വിധം അവതരിപ്പിച്ചു.


ഓ ടോ:
-----------
ഞങ്ങളുടെ "ഹാജിയാര്‍ സന്തു(ദു)ഷ്ടനാണ്" അതിലെ ഹാജിയാരെ ഓര്‍മ്മപെടുത്തി ഞങ്ങളെ ഇമോഷണല്‍ ബ്ലാക്ക്‌മെയില്‍ ചെയ്തത് ഒട്ടും ശരിയായില്ല ഹംസാക്കാ.. :-)

എന്‍.പി മുനീര്‍ പറഞ്ഞു...

മനോരമ വാരികയിലെ ‘കണ്ണിരും കിനാവും’ പംക്തിയില്‍ ഇതു പോലെ സ്ത്രീകളുടെ ദുരനുഭവങ്ങള്‍ വായിച്ചിട്ടുണ്ട്.. കുറേ കഥാപാത്രങ്ങളിലൂടെയുള്ള
അവതരണം പുതുമ നിലനിറ്ത്തി.

ഹംസ പറഞ്ഞു...

@kARNOr(കാര്‍ന്നോര്) : ആദ്യ അഭിപ്രായത്തിനു നന്ദി

@ ജീവി കരിവെള്ളൂര്‍ : അതെ യാഥാര്‍ത്ത്യങ്ങള്‍ക്ക് മുന്‍പില്‍ പലപ്പോഴും പകച്ചു നില്‍ക്കേണ്ടി വരുന്നു. നന്ദി

@ ശ്രീ : അതെ ഒരിക്കലും ഇങ്ങനെ നടക്കരുതെ എന്നു തന്നെ പ്രാര്‍ത്ഥന. നന്ദി

@സലാഹ് : നന്ദി

@ മുരളീമുകുന്ദൻ ബിലാത്തിപട്ടണം: മുരളിയേട്ടന്‍ പറഞ്ഞത് സത്യം. വില്ലന്മാരുടെയും വില്ലത്തിമാരുടെയും മുഖം മാറുന്നു എങ്കിലും കഥകള്‍ എല്ലാം ഒന്നു തന്നെ. നന്ദി

@അലി : വായനക്കും അഭിപ്രായത്തിനും നന്ദി

@ റിയാസ് (മിഴിനീര്‍ത്തുള്ളി) : നീ പേടിക്കാതെ കോയാ… വരാനുള്ളതൊന്നും വഴിയില്‍ തങ്ങില്ലല്ലോ.. ഹിഹി.. ഇപ്പോള്‍ കൂടുതല്‍ പേടി ആയോ… പടച്ചവന്‍ കാക്കട്ടെ. അഭിപ്രായത്തിനു നന്ദി .

@ രമേശ്‌അരൂര്‍ : കഥ യാദൃശ്ചികം എന്നു ഞാന്‍ എഴുതിയെങ്കിലും ഇതിലെ കാഥാപാത്രങ്ങള്‍ നമുക്കിടയില്‍ എത്രയോ ഉണ്ടെന്നതാണ് സത്യം. നല്ല അഭിപ്രായത്തിനു നന്ദി.

@ കുഞ്ഞൂസ് (Kunjuss) : അതെ കുഞ്ഞൂസ് ആ പ്രാര്‍ത്ഥന തന്നെയാണെല്ലാവരുടെ മനസ്സിലും . വായനക്കും അഭിപ്രായത്തിനും നന്ദി

@ മാണിക്യം : ബന്ധങ്ങളുടെ പവിത്രത് കാത്ത് സൂക്ഷിക്കാത്തവരെ മനുഷ്യഗണത്തില്‍ പെടുത്താന്‍ കഴിയില്ലല്ലോ.. സാഹചര്യങ്ങള്‍ മനുഷ്യനെ തെറ്റിലേക്ക് നയിക്കും പക്ഷെ ആ സഹചര്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ കഴിയുമ്പോഴാണ് അവന്‍ അല്ലങ്കില്‍ അവള്‍ വിജയിക്കുന്നത് . നല്ല ഒരു അഭിപ്രായം കുറിച്ച ടീച്ചര്‍ക്ക് നന്ദി .

@ സ്വപ്നസഖി : ഞെട്ടിക്കാന്‍ വേണ്ടി സസ്പെന്‍സ് കീപ്പ് ചെയ്തതല്ല. കഥ പറഞ്ഞു വന്നപ്പോള്‍ യാദൃശ്ചികമായി അങ്ങനെ ആയതാവാം … നല്ല വാക്കുകള്‍ക്ക് നന്ദി

@ നൗഷാദ് അകമ്പാടം : “കേള്‍ക്കാനരുതാത്ത കഥ..
പറയാനറക്കുന്ന കഥ..
അറിയാതിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോവുന്ന കഥ..
അല്ലെങ്കിലും ചില കഥകളങ്ങനെയാണു”

അതെ നൌഷാദ് ചില കഥകള്‍ നമ്മള്‍ കേള്‍ക്കരുതെന്നും കാണാരുതെന്നു ആഗ്രഹിക്കും . പക്ഷെ നമ്മുടെ കണ്മുന്നില്‍ അത് ധാരാളം കാണുകയും ചെയ്യും. വലിയ നല്ല ഒരു അഭിപ്രായം കുറിച്ചതിനു നന്ദി

@ Mohamedkutty മുഹമ്മദുകുട്ടി : സങ്കല്‍പ്പങ്ങള്‍ യാഥാര്‍ത്ത്യമാവുമ്പോള്‍ നമുക്ക് വേദന തോന്നു. ഇക്കാ വായനക്കും അഭിപ്രായത്തിനും നന്ദി

@ സാബിബാവ : വായനക്കും അഭിപ്രായത്തിനും നന്ദി

@ശ്രീനാഥന്‍ : നല്ല അഭിപ്രായത്തിനു നന്ദി

@ Sabu M H : അതെ എഴുതുമ്പോല്‍ സാങ്കല്‍പ്പികം തന്നെയായിരുന്നു.. ഒരുപാട് കേട്ടിട്ടുണ്ട് ഇതുപോലുള്ളത് എന്ന് മാത്രം

@ Vayady : വായാടി .. വായാടിയുടെ നല്ല മനസ്സാണങ്ങനെ തോന്നിച്ചത് .. വായനക്കും അഭിപ്രായത്തിനും നന്ദി

ഹംസ പറഞ്ഞു...

@ വഴിപോക്കന്‍ : അതെ ഇത് സാധാരണമെന്നു കേള്‍ക്കുമ്പോല്‍ നമ്മള്‍ ഞെട്ടി പോവും . പക്ഷെ ഇത് ഇന്ന് സാധാരണമാണ് എന്നതാണ് സത്യം . നല്ല അഭിപ്രായം അറിയിച്ചതിനു നന്ദി

@mayflowers : ആ പ്രാര്‍ത്ഥന എല്ലാവര്‍ക്കും .. നന്ദി

@ അഭി : ഒരിക്കലും എവിടയും സംഭവിക്കരുതെ എന്ന് തന്നെ പ്രാര്‍ത്ഥന. നന്ദി

@ Areekkodan | അരീക്കോടന്‍ : അതെ ഒരു നിമിഷത്തെ പിഴവായിരിക്കാം ഒരു കുടുംബത്തിന്‍റെ നാശത്തിന്‍റെ തുടക്കം . നന്ദി

@ Echmukutty : അതെ കഥ സാങ്കല്‍പ്പികം .. വിഷയം സാധാരണം . വായനക്കും അഭിപ്രായത്തിനും നന്ദി

@ABHI :

@ Naseef U Areacode

@Kalavallabhan

നല്ല വാക്കുകള്‍ക്ക് നന്ദി

@ ഇസ്മായില്‍ കുറുമ്പടി (തണല്‍) : വിഷയത്തില് പുതുമയില്ലെങ്കിലും അവതരണം ഇഷ്ടപ്പെട്ടുവെന്നറിഞ്ഞതില്‍ സന്തോഷം .നല്ല ചിന്ത നല്‍ക്കുന്ന ഒരു അഭിപ്രായം കുറിച്ചതിനു ഒത്തിരി നന്ദി

@ Shukoor Cheruvadi : ഇല്ല ……ഒരിക്കലും ഒരു ശത്രൂ സംഹാരം അല്ല.. അല്ലങ്കിലും എനിക്ക് ശത്രുക്കള്‍ ആരും ഇല്ല. എന്നാണ് എനിക്ക് തോന്നുന്നത് . മനസ്സില്‍ തോന്നിയ ഒരു ആശയം അത് കഥാ രൂപത്തില്‍ പറയാന്‍ ശ്രമിച്ചു കഥ ആയിട്ടുണ്ടൊ എന്ന് വായനക്കാരല്ലെ തീരുമാനിക്കുന്നത് എന്നും കരുതി പോസ്റ്റ് ചെയുതു. വായനക്കും അഭിപ്രായത്തിനും നന്ദി

@ManzoorAluvila : അഭിപ്രായത്തിനും ആശംസകള്‍ക്കും നന്ദി .

ഹംസ പറഞ്ഞു...

@ കുസുമം ആര്‍ പുന്നപ്ര : ഹോ.. കടിച്ചതിലും വലിയ പാമ്പാ പൊത്തിലെന്ന് പറഞ്ഞ പോലെ ഞെട്ടിക്കുന്ന ഒരു കാര്യമാണല്ലോ പറഞ്ഞത് …

വായനക്കും അഭിപ്രായത്തിനും നന്ദി

@ Sids : നല്ല വാക്കുകള്‍ക്ക് നന്ദി

@ dreams : വായനക്കും അഭിപ്രായത്തിനും നന്ദി

@ lekshmi. lachu : അതെ ലച്ചു ഒരു നിമിഷത്തില്‍ ഒരാള്‍ക്ക് വരുന്ന തെറ്റിനു നിരപാരാധികളായ എത്രയോ പേര് ബലിയാടാവുന്നു എന്നതാണ് സത്യം .വായനക്കും അഭിപ്രായത്തിനും നന്ദി

@ തെച്ചിക്കോടന്‍ : വായനക്കും അഭിപ്രായത്തിനും നന്ദി

@ബഷീര്‍ പി.ബി.വെള്ളറക്കാട്‌ : നല്ല ഒരു അഭിപ്രായത്തിനും അഭിനന്ദങ്ങള്‍ക്കും നന്ദി

@ചിന്നവീടര്‍ : നല്ല വാക്കുകള്‍ക്ക് നന്ദി

@ jyo : വായനക്കും അഭിപ്രായത്തിനും നന്ദി

@ പട്ടേപ്പാടം റാംജി : ശരിയാണ് റാംജി ബന്ധങ്ങള്‍ക്കൊന്നും ഒരു വിലയുമില്ല. കിട്ടുന്ന സൌകര്യം മുതലെടുക്കുന്നവര്‍ തന്നെ കൂടുതല്‍ . നല്ല അഭിപ്രായത്തിനു നന്ദി

@ ഹാപ്പി ബാച്ചിലേഴ്സ് : “ഹാജിയാര്‍ സന്തു(ദു)ഷ്ടനാണ്" ഹ ഹ.. ആ കഥ ഓര്‍മയില്‍ ഉണ്ട് മകന്‍റെ കാമുകിയെ കല്യാണം കഴിക്കുന്ന ഹാജിയാര്‍.അത് കൂതറ ഹാജിയാര്‍ പെണ്ണ് കെട്ടാനായി നടക്കുന്നയാള്‍ ..

നല്ല വാക്കുകള്‍ക്കും അഭിനന്ദനങ്ങള്‍ക്കും നന്ദി…

@ Muneer : വായനക്കും നല്ല വാക്കുകള്‍ക്കും നന്ദി

ശ്രീക്കുട്ടന്‍ പറഞ്ഞു...

ഹംസാക്കാ,

വര്‍ത്തമാനകാലയാഥാര്‍ത്യങ്ങള്‍ ശരിക്കും ഭീതിതമാണു.ബന്ധങ്ങളെന്നതൊക്കെ വെറും പറച്ചിലില്‍ മാത്രമൊതുങ്ങിക്കഴിഞ്ഞു.എന്തിനേയും കണ്ണുമടച്ചനുകരിക്കുന്ന ഒരു ജനസമൂഹത്തിലിതൊന്നും നടന്നില്ലങ്കിലേ അത്ഭുതമുള്ളു.

കഥ വേദനിപ്പിക്കുന്നതും ചില ചോദ്യങ്ങളുയര്‍ത്തുന്നതുമാണ്.ഇവിടെ ആരായിരുന്നു തെറ്റുകാരന്‍.ആരാണ് തിരിച്ചറിയേണ്ടിയിരുന്നത്???????

Sureshkumar Punjhayil പറഞ്ഞു...

Jeevithathilekkulla Madakkam....!

Manoharam, Ashamsakal...!!!

yousufpa പറഞ്ഞു...

ഇങ്ങനെയും സംഭവിക്കാം.രണ്ടാമതൊരു വിവാഹത്തിന്റെ ആവശ്യം ഉണ്ടെന്ന് ഈ കഥ നമ്മോട് പരയുന്നുവോ?

അനീസ പറഞ്ഞു...

പാവം ആ കുട്ടി

jayanEvoor പറഞ്ഞു...

ഇത് കഥയല്ല; ജീവിതം തന്നെ ഇക്കാലത്ത്!
ഭയാനകമാണ് പലപ്പോഴും യാതാർത്ഥ്യങ്ങൾ.
എനിക്കു പരിചയമുള്ള ഇത്തരം ഒരു സംഭവം ഉണ്ട്. പക്ഷെ അവിടെ വാപ്പ ആത്മഹത്യ ചെയ്തില്ല എന്നു മാത്രം.
മനുഷ്യന് വിവേകം നഷ്ടപ്പെടാതിരിക്കട്ടെ!

അജ്ഞാതന്‍ പറഞ്ഞു...

അല്ലാഹ്..!!!
കാക്കണേ നല്ല പോസ്ടാട്ടോ

Unknown പറഞ്ഞു...

ഒരിക്കലും നടക്കരുതേ എന്ന പ്രാർതഥനയുണ്ടെങ്കിലും ഒരുപാട് നടന്നു കൊണ്ടിരിക്കുന്ന കാര്യം.പല വീടുകളുടെ അകത്തളങ്ങളും ഇതിനു സാക്ഷിയാകുന്നുണ്ട് എന്ന വേദന ബാക്കി.നല്ല പോസ്റ്റ്.ആശംസകൾ

Anil cheleri kumaran പറഞ്ഞു...

എന്ത് കഷ്ടമായിപ്പോയി.. ഓരോരോ ജീവിതങ്ങാള്‍.

Manoraj പറഞ്ഞു...

ഇത് ഇപ്പോള്‍ പലയിടങ്ങളിലും നടക്കുന്നതും പണ്ട് പലയിടങ്ങളില്‍ നടന്നുകൊണ്ടിരുന്നതുമാണ്. പക്ഷെ ഹംസ, ഇത് ഹംസയുടെ കഥകളുടെ ഒരു ഫ്ലോ കിട്ടാത്ത ഒന്നായി തോന്നി. വല്ലാത്ത ഒരു ഡോക്യുമെന്ററി എഫക്റ്റ്. ഇത് എന്റെ മാത്രം അഭിപ്രായം.

ആളവന്‍താന്‍ പറഞ്ഞു...

കുമാരേട്ടന്റെ അഗമ്യഗമനം എന്ന കഥ വായിച്ചിട്ട് നേരെ വന്നത് ഇങ്ങോട്ടാ. ദേ അപ്പൊ ഇവിടെയും...

പാവപ്പെട്ടവൻ പറഞ്ഞു...

കഥയാണങ്കിലും, കാര്യമാണങ്കിലും ..ഇതില്‍ അത്ഭുതം പറയാന്‍ ഇല്ല .. മനുഷ്യന്‍ ലോകത്തിലെ ഏറ്റവും വലിയ നന്മനിറഞ്ഞ ജീവിയും ക്രൂരമായ മൃഗവുമാണ്. ..അതുകൊണ്ടാണ് അച്ഛന്‍ മകളെയും ,ആങ്ങള പെങ്ങളെയും , ചിലയിടങ്ങളില്‍ മകന്‍ അമ്മയെയും ,ഇവിടെ പറഞ്ഞ പോലെ മകന്റെ ഭാര്യയെ അച്ഛനും ......
തിരിച്ചറിവില്‍ കറുത്തവാവിന്റെ രാത്രിയിരുട്ട് പരക്കുമ്പോള്‍ സദാചാരത്തിന്റെ വേലിക്കെട്ടുകള്‍ മറക്കുന്നു ...വര്‍ത്തമാനത്തില്‍ ഇന്ന് മൂടിവെച്ച പലതും ഇതുപോലെ അറക്കുന്നതാണ്..

അജ്ഞാതന്‍ പറഞ്ഞു...

ഇതു കഥയോ,സത്യമോ എന്നറിയാതെ കുഴങ്ങിയ മനസ്സുമായാണ് അവസാനം വരെ വായിച്ചെത്തിയത്.ഇതുപോലൊന്ന് നടക്കരുതെയെന്നു പ്രാര്‍ത്ഥിക്കുമ്പോഴും,ഇതൊക്കെയിവിടെ നടക്കുന്നുണ്ടെന്നും മനസ്സ് പറഞ്ഞുക്കൊണ്ടിരിക്കുന്നു.സന്താനോല്പാദനത്തിനായി ദൈവം തന്ന അനുഗ്രഹം മനുഷ്യന്‍ എത്ര നിഷ്ക്രിഷ്ട്ടമായി ഉപയോഗിക്കുന്നു.ഇപ്പോല്‍ ദൈവം പോലും ലജ്ജിക്കുന്നുണ്ടാകണം.

വിനുവേട്ടന്‍ പറഞ്ഞു...

ഹംസയുടെ ബ്ലോഗില്‍ ഞാന്‍ വരുന്നത്‌ ആദ്യമായിട്ടാണ്‌... ഞെട്ടിച്ചുകളഞ്ഞു... ഇനി പഴയ പോസ്റ്റുകളിലൂടെ ഒന്ന് ചുഴിഞ്ഞിറങ്ങിയിട്ട്‌ വരാം...

(ഓ.ടോ. ജിദ്ദയിലാണല്ലേ... ഞാനും അതേ...)

thalayambalath പറഞ്ഞു...

എന്തു കേട്ടാലും നമ്മള്‍ ഞെട്ടാത്ത കാലമാണിത്... എന്നാലും ഇതു കഥയായിത്തന്നെയിരിക്കട്ടെ... അഭിനന്ദനങ്ങള്‍

faisu madeena പറഞ്ഞു...

ഞെട്ടിക്കുന്ന കഥ ആയിപ്പോയി ..ഇങ്ങനെ ഒരിക്കലും എവിടെയും സംഭവിക്കാതിരിക്കട്ടെ ..

വീകെ പറഞ്ഞു...

ഇന്നിന്റെ പാകപ്പിഴകളാണെങ്കിലും,ഒരു കഥയാണെങ്കിലും,വേണ്ട... ഇങ്ങിനെയൊന്ന് വായിക്കണ്ടായിരുന്നു...

നന്നായി പറഞ്ഞിരിക്കുന്നു....
ആശംസകൾ...

ramanika പറഞ്ഞു...

ഒരു മുണ്ടില്‍ തുങ്ങി ഹാജിയാര്‍ രക്ഷപെട്ടു പാവം സൈറ,ജഫ്ഫെര്‍, ആ കൊച്ചുക്കുട്ടി .........
കഥ പലയിടങ്ങളിലും നടന്നത് ഇനി നടക്കാന്‍ ഇടയുള്ളത്

Anees Hassan പറഞ്ഞു...

it is a strange world.we keep going with a strange mind.....well narrated hamsaakka.

Jishad Cronic പറഞ്ഞു...

കഥയാണെങ്കിലും മനസ്സില്‍ തട്ടി...

sm sadique പറഞ്ഞു...

"കഥയാണങ്കിലും, കാര്യമാണങ്കിലും ..ഇതില്‍ അത്ഭുതം പറയാന്‍ ഇല്ല .. മനുഷ്യന്‍ ലോകത്തിലെ ഏറ്റവും വലിയ നന്മനിറഞ്ഞ ജീവിയും ക്രൂരമായ മൃഗവുമാണ്. ..അതുകൊണ്ടാണ് അച്ഛന്‍ മകളെയും ,ആങ്ങള പെങ്ങളെയും , ചിലയിടങ്ങളില്‍ മകന്‍ അമ്മയെയും ,ഇവിടെ പറഞ്ഞ പോലെ മകന്റെ ഭാര്യയെ അച്ഛനും ......
തിരിച്ചറിവില്‍ കറുത്തവാവിന്റെ രാത്രിയിരുട്ട് പരക്കുമ്പോള്‍ സദാചാരത്തിന്റെ വേലിക്കെട്ടുകള്‍ മറക്കുന്നു ...വര്‍ത്തമാനത്തില്‍ ഇന്ന് മൂടിവെച്ച പലതും ഇതുപോലെ അറക്കുന്നതാണ്."

ഞാനും പാവപ്പെട്ടവനോട് യോജിക്കുന്നു.

keraladasanunni പറഞ്ഞു...

സംഭവിക്കാന്‍ ഇടയുള്ളതാണ്. ഒരിക്കലും 
സംഭവിക്കാന്‍ പാടില്ലാത്തതും. ഉള്ളില്‍ തട്ടുന്ന വിധത്തില്‍ എഴുതിയിട്ടുണ്ട്.

അജ്ഞാതന്‍ പറഞ്ഞു...

ജീവിതത്തിലെ ദുര്‍ബലമായ ചില നിമിഷത്തില്‍
അറിയാതെ പെട്ടുപോകുമ്പോള്‍ അതിന്റെ പേരില്‍ ബാലിയാടാകുന്നത് മറ്റുള്ളവര്‍ കൂടിയാണെന്ന് ഈപോസ്റ്റ് നമ്മെ ഓർമ്മപ്പെടുത്തുന്നു..
അവതരണത്തിന്റെ മികവ്‌ കഥയ്ക്ക് ഊര്‍ജ്ജം പകരുന്നു... ആശംസകള്‍

ചാണ്ടിച്ചൻ പറഞ്ഞു...

കുമാരന്റെ പുതിയ പോസ്റ്റിലെ കമന്റില്‍ താങ്കളെപ്പറ്റി പരാമര്‍ശിക്കപ്പെട്ടതില്‍ നിന്നാണ് ഇവിടെയെത്തിയത്....വന്നത് വെറുതെയായില്ല...നല്ല കഥ...എല്ലാ അഭിനന്ദനങ്ങളും....

Sukanya പറഞ്ഞു...

ഹംസ, പുതുമയുള്ള കഥകള്‍ പ്രതീക്ഷിക്കുന്നു.

ഒഴാക്കന്‍. പറഞ്ഞു...

ഇത്തവണ കുമാരേട്ടനും ഹംസിക്കയും ഒരേ ലൈനില്‍ ആണല്ലോ ചിന്തിച്ചത്. ഇതൊരു കഥ ആയി മാത്രം വയിക്കാന്‍ ഇഷ്ട്ടപെടുന്നു

kambarRm പറഞ്ഞു...

ഇച്ചിരി വലിച്ച് നീട്ടിപ്പരത്തി എഴുതിയാൽ ഒരു സീരിയൽ ആക്കാ‍നുള്ള ഗെറ്റപ്പൊക്കെ ഈ കഥക്കുണ്ട്,.

കീപ്പിറ്റപ്പ്,

Unknown പറഞ്ഞു...

കഥയാണെങ്കിലും വല്ലാതെ മനസ്സില്‍ തട്ടി....കഥ കഥമാത്രമാവട്ടെ എന്നു പ്രാര്ത്ഥിക്കുന്നു

Sidheek Thozhiyoor പറഞ്ഞു...

ഇത് വായിച്ചപ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത ഒരു അസ്വസ്ഥത..
നേരിന്‍റെ വികൃത മുഖങ്ങളെ അഭിമുകീകരിക്കേണ്ടിവരുന്ന സാഹചര്യങ്ങളില്‍ മനസ്സില്‍ ഉളവാകുന്ന കുണ്ടിതമായിരിക്കാം

Elayoden പറഞ്ഞു...

എവിടെയും സംഭാവിക്കാവുന്നവ, സംഭവിക്കാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. അഭിനന്ദങ്ങള്‍

sreee പറഞ്ഞു...

ആശയം വിഷമിപ്പിക്കുന്നതെങ്കിലും ശക്തിയുള്ള ഒരു കഥ . വളരെ വളരെ നന്നായിട്ടുണ്ട്

വരയും വരിയും : സിബു നൂറനാട് പറഞ്ഞു...

വായിച്ചു കഴിഞ്ഞപ്പോള്‍ അസ്വസ്ഥത.

ഹംസ പറഞ്ഞു...

@ ശ്രീക്കുട്ടന്‍ : ഇവിടെ ആരായിരുന്നു തെറ്റുകാരന്‍.ആരാണ് തിരിച്ചറിയേണ്ടിയിരുന്നത്?

സാഹചര്യങ്ങള്‍ ചിലരെ തെറ്റില്‍ എത്തിക്കും. ബന്ധങ്ങളുടെ പവിത്രത അറിയുന്നവര്‍ക്ക് അതില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയും . നല്ല ഒരു ചോദ്യം തന്നെ ശ്രീക്കുട്ടന്‍ ചോദിച്ച ചോദ്യം നന്ദി

@ Sureshkumar Punjhayil : അഭിപ്രായത്തിനു നന്ദി

@ യൂസുഫ്പ : അങ്ങനെ ഒരു ചിന്തക്കും കഥ വക നല്‍കുന്നുണ്ടല്ലോ.. നല്ല കാഴ്ചപ്പാട് കഥയിലേക്കിറങ്ങിച്ചെന്ന് ചിന്തിച്ചിരിക്കുന്നു. നന്ദി

@ Aneesa : അതെ പാവം കുട്ടി .. പാപത്തിന്‍റെ സന്തതി എന്ന ഓമനപ്പേരില്‍ വളരാന്‍ വിധിച്ചവന്‍ . നന്ദി

@ jayanEvoor : ആത്മഹത്യ ചെയ്താലും ഇല്ലങ്കിലും ജീവിതം നശിപ്പിച്ചവര്‍ തന്നെ അവര്‍ . നല്ല അഭിപ്രായത്തിനു നന്ദി

@സുറുമി : പ്രാര്‍ത്ഥന രക്ഷ നല്‍കും . വായനക്കും അഭിപ്രായത്തിനും നന്ദി

@ജുവൈരിയ സലാം : പുറം ലോകം അറിഞ്ഞും അറിയാതെയും എത്ര എത്ര കേള്‍ക്കുമ്പോള്‍ വേദന തോന്നുന്ന സംഭവങ്ങള്‍ .. വായനക്കും അഭിപ്രായത്തിനും നന്ദി

ഹംസ പറഞ്ഞു...

@ കുമാരന്‍ | kumaran : കഷ്ടമായോ? എന്തു കഷ്ടം ഹ ഹ… ചുമ്മാ കഷ്ടം എന്നു പറഞ്ഞു വേദനിപ്പിക്കാതെടാ… നന്ദി ..

@Manoraj : മനൂ.. നല്ല അഭിപ്രായത്തിനു നന്ദി .. പറഞ്ഞു വരുമ്പോള്‍ പലയിടത്തും പാകപ്പിഴവുകള്‍ വരുന്നത് അറിയാറുണ്ട്..ശ്രദ്ധിക്കാം .. നന്ദി

@ haina : പുഞ്ചിരിക്ക് നന്ദി മോളെ

@ ആളവന്‍താന്‍ :അഗമ്യഗമനം വായിച്ചു. കുമാരന്‍ ആളെ ശരിക്കും ഞെട്ടിച്ചു. നന്ദി

@പാവപ്പെട്ടവന്‍ : നല്ല അഭിപ്രായം ഒന്നും പറയാനില്ല.. നന്ദി

@RISHA RASHEED :സന്താനോല്പാദനത്തിനായി ദൈവം തന്ന അനുഗ്രഹം മനുഷ്യന്‍ എത്ര നിഷ്ക്രിഷ്ട്ടമായി ഉപയോഗിക്കുന്നു.ഇപ്പോല്‍ ദൈവം പോലും ലജ്ജിക്കുന്നുണ്ടാകണം.

അതെ ദൈവം പോലും ലജ്ജിക്കും.

നന്ദി നല്ല അഭിപ്രായത്തിനു.

@ വിനുവേട്ടന്‍|vinuvettan : ആദ്യവരവിനും വായനക്കും നന്ദി ..

(ഓ.ടോ ഞാന്‍ ജിദ്ധയില്‍ ഷാറാഹിറയില്‍ ഉണ്ട് ഒരു വര്‍ഷമായിട്ട് ഇവിടയാ. )

@thalayambalath : വായനക്കും അഭിപ്രായത്തിനും നന്ദി

@faisu madeena : എവിടയും സംഭവിക്കാതിരിക്കട്ടെ.. എന്നു പ്രാര്‍ത്ഥിക്കാം

ഹംസ പറഞ്ഞു...

@വീ കെ : വായനക്കും നല്ല അഭിപ്രായത്തിനും നന്ദി

@ ramanika : അഭിപ്രായത്തിനു നന്ദി

@Anees Hassan : അഭിപ്രായത്തിനു നന്ദി

@Jishad Cronic :അഭിപ്രായത്തിനു നന്ദി

@sm sadique : വായനക്കും അഭിപ്രായത്തിനും നന്ദി

@keraladasanunni : വായനക്കും അഭിപ്രായത്തിനും നന്ദി

@ ഉമ്മുഅമ്മാർ : വായനക്കും നല്ല അഭിപ്രായത്തിനും നന്ദി

@ചാണ്ടിക്കുഞ്ഞ് : ആദ്യ വരവിനും അഭിപ്രായത്തിനും നന്ദി

@ Sukanya : വായനക്കും അഭിപ്രായത്തിനും നന്ദി

@ഒഴാക്കന് : എഴുതി പോസ്റ്റ് ചെയ്തു കഴിഞ്ഞു കുമാരന്‍ വിളിച്ചപ്പോഴാ അവനു ഈ ലൈനില്‍ തന്നെ ചിന്തിച്ചത് എന്നു മനസ്സിലായത്. നന്ദി

@കമ്പർ : കുറെ ആയല്ലോ നിന്നെ കണ്ടിട്ട് എന്തു പറ്റി.?

ഇപ്പോഴെങ്കിലും വന്നല്ലോ നമുക്ക് സീരിയല്‍ ആക്കാം നന്ദി

@ പാലക്കുഴി : വായനക്കും അഭിപ്രായത്തിനും നന്ദി

@ സിദ്ധീക്ക് തൊഴിയൂര്‍ : ഇക്കാ നന്ദി

@ elayoden.com : അഭിപ്രായത്തിനു നന്ദി

@sreee : അഭിപ്രായത്തിനു നന്ദി

@വരയും വരിയും : സിബു നൂറനാട് : അഭിപ്രായത്തിനു നന്ദി

ഇവിടെ വന്നു വായിച്ചു പോയ എല്ലാവര്‍ക്കും നന്ദി

രസികന്‍ പറഞ്ഞു...

))))ഹോ(((((

K@nn(())raan*خلي ولي പറഞ്ഞു...

സത്യം കെട്ടുകഥയേക്കാള്‍ അവിശ്വസനീയം..!


yes!
truth is stranger than fiction!

mukthaRionism പറഞ്ഞു...

ബഡുക്കൂസെ
ഇമ്മാതിരിക്കഥ
ഇനിയും
പോസ്റ്റിയാല്‍
അന്റെ ചവിട്ടാണിക്കുറ്റിക്ക് കിട്ടും..
പഹയന്‍.

>> മണ്ണിശ്ശേരി വീട്ടിലെ തന്നെ അവകാശിയായി ജനിക്കാന്‍ പോവുന്ന കുഞ്ഞിനേയോ സൈറയെയോ സ്വീകരിക്കാന്‍ അവളുടെ വീട്ടുകാര്‍ തയ്യാറായില്ല. ഭാര്യക്ക് ജനിച്ച അനുജനേയും ബാപ്പയുടെ സ്വത്തുക്കളും ദൂരെയൊരു അനാഥാലയത്തിനു നല്‍കി ഒരിക്കലും ഈ ഗ്രാമത്തിലേക്കൊരു മടക്കമില്ലെന്ന തീരുമാനത്തോടെ സൈറയുമായി ഗഫാര്‍ ‍ വിദേശത്തേക്ക് മടങ്ങി .!! <<
അങ്ങനെ ഗഫാര്‍ മഹാനായി.
സൈറയെ അവന്‍ വീണ്ടും....

നല്ല അവതരണം.

അജ്ഞാതന്‍ പറഞ്ഞു...

really heart touchingg

റാണിപ്രിയ പറഞ്ഞു...

വളരെ നന്നായിട്ടുണ്ട്....
ശ്വാസം വിടാതെയാണ് വായിച്ചു തീര്‍ത്തത്.....
കപടമായ ഈ ലോകത്തിന്റെ ഭീകര രൂപം.....

(കൊലുസ്) പറഞ്ഞു...

ഇക്കാ ഭയങ്കര കഥയാണല്ലോ ഇത്. ഇങ്ങനെയോനും ഉണ്ടാകല്ലേ എന്ന് ആഗ്രഹിക്കുന്നു.

സി. പി. നൗഷാദ്‌ പറഞ്ഞു...

ഹസക്കാക്ക് എന്റെ ഈദ്‌ ആശംസകള്‍ ,ഞാന്‍ ഇതിനെ കുറിച്ച് അറിഞ്ഞു വരുന്നതേയുള്ളൂ എല്ലാ സഹകരണവും
പ്രതീക്ഷിക്കുന്നു സ്നേഹവും

Sulfikar Manalvayal പറഞ്ഞു...

കേട്ടറിഞ്ഞ കഥ എന്ന് പറഞ്ഞു ഒറ്റ വാക്കില്‍ എല്ലാവരും തല്ലുമ്പോഴും, ഈ യാഥാര്‍ത്യത്തെ നാം മറന്നു കൂടാ.
"ദൈവത്തിന്റെ സ്വന്തം നാട്ടില്‍" നിന്നും കേട്ട് തുടങ്ങിയിരിക്കുന്നു ഇത്തരം വാര്‍ത്തകള്‍ എന്നത് നമ്മെ ഞെട്ടിപ്പിക്കുന്നു.
പ്രത്യേകിച്ചും ഇത് പ്രവാസികളെ ഞെട്ടിപ്പിക്കും എന്നതാണ് വാസ്തവം.
"പ്രവാസികളെ സൂക്ഷിക്കുക"
ഇവിടെ തെറ്റ് മറ്റാരുടെയും പക്ഷമല്ല, സാഹചര്യം അതായിരിക്കും ഒരു പക്ഷെ ഹാജിയാരെ ചെയ്യിപ്പിച്ചത്, അതിന്റെ ശിക്ഷ മരണത്തിലൂടെ അദേഹം ഏറ്റു വാങ്ങുകയും ചെയ്തു.
ഇവിടെ ആരാണ് തെറ്റുകാരന്‍? തളര്‍ന്നു കിടക്കുന്ന സ്വന്തം ഉമ്മയെ സഹായിക്കാന്‍ ഭാര്യയെ ഏല്പിച്ചു പോയ ഗഫാരോ?
ഭര്‍ത്താവിനെ "ആഗ്രഹത്തിന്" സ്വന്തം ശരീരം നല്‍കാന്‍ കഴിയാതെ പോയ ഹാജിയാരുടെ ഭാര്യയോ?
അതോ ഏതോ ദുര്‍ബല നിമിഷത്തില്‍, സ്വന്തം ഭാര്യയില്‍ നിന്നും കിട്ടാതെ പോയ കാമ സംതൃപ്തി, മകന്റെ ഭാര്യയില്‍ കണ്ട ഹാജിയാരോ?
അതോ ഇതൊന്നും കേട്ടിട്ടും "കേട്ട് മറന്ന കഥ" എന്ന് പറഞ്ഞു തള്ളുന്ന സമൂഹമോ?

ente lokam പറഞ്ഞു...

ഹംസ."സുഖം ഉള്ള നോവ്‌" ബിലാതിയില്‍ വായിച്ചു.
അഭിനന്ദനങ്ങള്‍.നൌഷാദിന്റെ സ്കെച്ചും അസ്സല്‍ ആയിട്ടുണ്ട്‌.

ente lokam പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Shijith Puthan Purayil പറഞ്ഞു...

ഞെട്ടി ഹംസ മാഷെ.

Unknown പറഞ്ഞു...

ഇത് കഥ തന്നെ ആണല്ലോ അല്ലെ ?
കഥ മാത്രം ആയിരിക്കട്ടെ....
ഒരിക്കലും സംഭവിക്കാതിരിക്കട്ടെ ഇങ്ങനെ ഒരു സംഭവം

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

manassil vallatha oru nombaram..... kadha assalayi.....

Nena Sidheek പറഞ്ഞു...

ഞാന്‍ നേന, സിദ്ധീഖ് തൊഴിയൂരിന്‍റെ മോള്‍, ഉപ്പ തന്ന ലിങ്കാണ് ഇക്കാടെ , ഞാന്‍ ഒരു ബ്ലോഗ്‌ തുടങ്ങി ചിപ്പി , ഒന്ന് വായിച്ചു നോക്കി അഭിപ്രായം പറയണേ...ഇക്കാടെ ഈ കഥ എനിക്ക് മനസ്സിലാവുന്നില്ല ,മറ്റു കഥകള്‍ വായിക്കട്ടെ ,എന്നിട്ട് അഭിപ്രായം എഴുതാം .

അനൂപ്‌ .ടി.എം. പറഞ്ഞു...

എന്ന് മുതലാണ്‌ നമ്മുടെ സംസ്കാരം ഇത്രമാത്രം മാലിന്യങ്ങള്‍ പേറാന്‍ തുടങ്ങിയത് ??
വെറുമൊരു വായനയ്ക്കപ്പുറത്തേക്ക് ചിന്തിക്കാന്‍ പലതും ബാകിയാക്കി സാങ്കല്‍പ്പികമെന്നു പറയുന്ന ഈ കഥ.
ഭാവുകങ്ങള്‍.

ഹംസ പറഞ്ഞു...

@ രസികന്‍:

@ കണ്ണൂരാന്‍

@ മുഖ്താര്‍

@ അജ്ഞാത

@Ranipriya

@(കൊലുസ്)

@സി പി നൗഷാദ്‌

@SULFI

@ente lokam

@ആദൃതന്‍

@ഒറ്റയാന്‍

@jayarajmurukkumpuzha

@നേന സിദ്ധീഖ്

എല്ലാവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി

Jazmikkutty പറഞ്ഞു...

ഇതൊരു കഥ ആയി മാത്രം വയിക്കാന്‍ ഇഷ്ട്ടപെടുന്നു

ഉസ്മാന്‍ പള്ളിക്കരയില്‍ പറഞ്ഞു...

കഥ വായിച്ചു തീർന്നപ്പോൾ ഒരു നടുക്കം മനസ്സിൽ ബാക്കിയായി.. പലരും പറഞ്ഞു കഴിഞ്ഞ പോലെ, ബന്ധങ്ങളിലെ അരുതുകൾ നൈമിഷികപ്രേരണകൾക്ക് വഴങ്ങി മറികടക്കുമ്പോൾ തലമുറകളോളം നീളുന്ന ദുരന്തങ്ങൾക്ക് വഴിമരുന്നായിത്തീരുന്നു.. കഥയാണെങ്കിലും ഇതിൽ നിന്നു മഹിതമായ ഒരു സന്ദേശം ഉരുത്തിരിയുന്നുണ്ട്. തിരിച്ചറിവുകൾ സമൂഹത്തിനു പൊതുവെ ഗുണപ്പെടും. നന്ദി.

റോസാപ്പൂക്കള്‍ പറഞ്ഞു...

ഇത് വെറും ഒരു കഥ മാത്രമാകണേ

Thanal പറഞ്ഞു...

കഥ വായിച്ചു ........
വാസ്തവത്തില്‍ ആ രോഗിയായ ഭാര്യയുടെ ഭര്താവിനെക്കൊണ്ട് ഒരു പെണ്ണ് കെട്ടിക്കാന്‍ ആരും ശ്രദ്ധിക്കില്ല....എന്നിട്ട് വരുംവരായ്കകള്‍ ഉണ്ടാകുമ്പോള്‍ ആകെ വിഷമിച്ചിട്ടു കാര്യമുണ്ട???/

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

നൂറാമത്തെ കമ്മന്റ് എന്റെ വക
:)

റിയാസ് (മിഴിനീര്‍ത്തുള്ളി) പറഞ്ഞു...

ഇത് കൊള്ളാലോ...

Unknown പറഞ്ഞു...

ഇന്നാണ് ഈ കഥയിലേക്ക് എത്തിയത് ....കുഇത് ഒരു കഥ മാത്രമായി മാറട്ടെ

ഹംസ പറഞ്ഞു...

@ jazmikkutty
@പള്ളിക്കരയില്‍
@ റോസാപ്പൂക്കള്‍
@Thanal
@ചെറുവാടി
@റിയാസ് (മിഴിനീര്‍ത്തുള്ളി)
@MyDreams
എല്ലാവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി

റശീദ് പുന്നശ്ശേരി പറഞ്ഞു...

വാര്‍ത്തകളില്‍ കാണാറുണ്ട്
സംഭാവിക്കതിരിക്കട്ടെയെന്നു പ്രാര്തിക്കാരുമുണ്ട്
അരുതായ്മകള്‍ പലതും സംഭവിച്ചു കൊണ്ടേയിരിക്കുന്നു.
വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു നെടു വീര്‍പ്പ്

Mohiyudheen MP പറഞ്ഞു...

nannayittundu, welldone hamsa

ealasiddenahm പറഞ്ഞു...

Harrah's Cherokee Casino Resort - Mapyro
Harrah's Cherokee 충청남도 출장마사지 Casino Resort is a short drive 서울특별 출장마사지 from Harrah's Cherokee Casino and is within a 김제 출장마사지 15-minute drive of 통영 출장마사지 Harrah's Cherokee Casino and Zoo หารายได้เสริม Zoo