2010, മേയ് 3, തിങ്കളാഴ്‌ച

തീറ്റപ്പണ്ടാരം.!!

മദ്ധ്യവയസ്ക്കനായ കേശവേട്ടന്‍ രണ്ടു മാസമായി അസുഖത്തിലാണ്.!ഭക്ഷണ പാനീയങ്ങള്‍ ഒന്നും കഴിക്കാന്‍ വയ്യാതെ മരണം കാത്തുകിടക്കുന്നു.!! കേശവേട്ടനെ സന്ദര്‍ശിക്കാന്‍ ബന്ധത്തില്‍ പെട്ടവരും അല്ലാത്തവരുമായ ആളുകള്‍ വന്നും പോയുമിരിക്കുന്നു.!!

കേശവേട്ടനെ സന്ദര്‍ശിച്ചു മടങ്ങുകയായിരുന്ന ഗോപിയെ വഴിയില്‍ വെച്ച് കണ്ട കുഞ്ഞാപ്പു ചോദിച്ചു.

“ഗോപിയെ എന്താ നമ്മുടെ കേശവേട്ടനു അസുഖം ?

ഗോപി കുറച്ച് നേരം ഒന്നും മിണ്ടിയില്ല പിന്നെ കുഞ്ഞാപ്പുവിനെ നോക്കി പറഞ്ഞു.!!

“ഹേയ് കേശവേട്ടനു അസുഖമൊന്നുമില്ല ഈശ്വരന്‍ അയാള്‍ക്ക് കണക്കാക്കിയ ffffffഭക്ഷണമൊക്കെ ഈ പ്രായം കൊണ്ട് അയാള്‍ തിന്നു തീര്‍ത്തു. പക്ഷെ ആയുസ്സാണെങ്കില്‍ ഇനിയും ബാക്കിയുണ്ട് ..അത് കൊണ്ട് അന്നം ഇറങ്ങാതെ ബാക്കിയുള്ള ആയുസ്സുകൂടി കേശവേട്ടന്‍ ജീവിച്ചു തീര്‍ക്കുവാ …

ഗോപിയുടെ മറുപടി തീറ്റപ്പണ്ടാരമായ കുഞ്ഞാപ്പുവിന്‍റെ എവിടയൊക്കയോ കൊളുത്തി വലിച്ചു..!!

79 അഭിപ്രായ(ങ്ങള്‍):

ഹംസ പറഞ്ഞു...

നിങ്ങളുടെ അടുത്തും ഒരു കുഞ്ഞാപ്പു ഇല്ലെ?

ശ്രീ പറഞ്ഞു...

എല്ലായിടത്തും കാണും ഇതു പോലെയുള്ളവര്‍...

ഹൊ! എന്നാലും അതൊരു വല്ലാത്ത അവസ്ഥ തന്നെ,അല്ലേ ഇക്കാ?

Rafiq പറഞ്ഞു...

ന്റെ കൊതിയാ...... :-)

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

മനുഷ്യര്‍ പലവിധമാണ്-
പണക്കാരനായി മരിക്കാന്‍ പട്ടിണികിടന്ന് ജീവിക്കും.
മറ്റുചിലര്‍ തിന്നാന്‍ വേണ്ടി ജീവിക്കും.
അപൂര്‍വം ചിലര്‍ ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി തിന്നും.
ഒന്നുകൂടി:
കഴിഞ്ഞ തലമുറ വരെ ഒരു നേരം തിന്നാന്‍ വേണ്ടി ഉള്ള നെട്ടോട്ടതിലായിരുന്നു.പക്ഷെ ഇന്ന്, തിന്നത് എത്രയും വേഗം ദഹിച്ചു അടുത്തത്‌ തിന്നാന്‍ വേണ്ടിയുള്ള ഓട്ടത്തിലാണ്.
ഒരുകാര്യം ഓര്‍ക്കുക- വയര്‍ വീര്‍ക്കുന്തോറും തലച്ചോര്‍ ചുരുങ്ങി വരുന്നു .

M.T Manaf പറഞ്ഞു...

അതെ,
തീറ്റപ്പണ്ടാരം.!

സിനു പറഞ്ഞു...

ഇത് പോലെത്തെ കുഞാപ്പുമാരെ ഒത്തിരി കണ്ടിട്ടുണ്ട്
ചെറിയ പോസ്റ്റ് ആണെങ്കിലും പോസ്റ്റിനെക്കാള്‍ വലിയൊരു കാര്യം
ചിന്തിക്കാനുള്ളതു പറഞ്ഞിരിക്കുന്നു
കഴിക്കാന്‍ വേണ്ടി ജീവിക്കരുത്
ജീവിക്കാന്‍ വേണ്ടി കഴിക്കുക..

Jishad Cronic പറഞ്ഞു...

ജീവിക്കാന്‍ വേണ്ടി തിന്നണം ...
തിന്നാന്‍ വേണ്ടി ജീവിക്കരുത് ...

mukthaRionism പറഞ്ഞു...

പാവം കുഞ്ഞാപ്പു..
പിന്നെ അവനൊന്നും തിന്നിട്ടില്ലാത്രേ..
പട്ടിണി കിടന്ന് കിടന്ന്
ചത്തു പോയെന്ന് കഥയുടെ ബാക്കി...


'ഈശ്വരന്‍ അയാള്‍ക്ക് കണക്കാക്കിയ ഭക്ഷണമൊക്കെ ഈ പ്രായം കൊണ്ട് അയാള്‍ തിന്നു തീര്‍ത്തു. പക്ഷെ ആയുസ്സാണെങ്കില്‍ ഇനിയും ബാക്കിയുണ്ട് ..അത് കൊണ്ട് അന്നം ഇറങ്ങാതെ ബാക്കിയുള്ള ആയുസ്സുകൂടി കേശവേട്ടന്‍ ജീവിച്ചു തീര്‍ക്കുവാ …'
ഇപ്പറഞ്ഞതു നേര്..
അങ്ങനെ കണക്കാക്കി വെച്ചതില്‍ നമുക്കൊക്കെ ഇനിയെത്ര ബാക്കിയിരുപ്പുണ്ട് ആവോ..

കുഞ്ഞാപ്പുകളേ ജാഗ്രതയ്!

ഒരു മിനിറ്റ്..
ഞാന്‍ ഇച്ചിരി ചോറു തിന്നട്ടെ
അയല കറിയും
കരിമീന്‍ പൊള്ളീച്ചതുമുണ്ട്..


ഒരു പത്തുമിനുട്ട് മുന്‍പാ ചപ്പാത്തിയും ചിക്കന്‍ കറിയും കഴിച്ചത്..
എന്തന്നറിയൂല ബയങ്കര വെഷപ്പ്!

കുറച്ചു കഴിഞ്ഞ് ആ ബ്രോസ്റ്റഡ് കടയിലൊന്നു പോണം..
രാത്രി തിന്ന് ബ്രോസ്റ്റഡ് ചിക്കന്റെ രുചിയിപ്പഴും നാവിലുണ്ട്..

ഹായ് കൂയ് പൂയ്..

അശ്രഫ് ഉണ്ണീന്‍ പറഞ്ഞു...

ഇന്ന് ഭക്ഷണം ഒരു ആഗോള പ്രശ്നമാണ്.

സമ്പന്ന രാജ്യങ്ങളില്‍ ജനങ്ങള്‍ ഓവര്‍ ആയി തിന്നുന്നു. ആവശ്യത്തിലേറെ .. എന്നിട്ട് രോഗതിന്നു അടിമപെടുന്നു... ദരിദ്ര രാജ്യത്ത് പട്ടിണിയും... എന്തൊരു വിരോധാഭാസം.
നാട്ടിലൊക്കെ പോയാല്‍ അതിക വീട്ടിലും കാണുന്ന ഒരു അവസ്ഥ - രാവിലെ ചായ - 10 മണിക്ക് വിശാലമായ ഒരു നാസ്ത - ഉച്ചക്ക് മ്രഷ്ടാന്നം ഊണ്‍ - 4 മണിക്കും സ്നാക്ക്സ് ക്കൂടി ഒരു ചായ. രാത്രി വീണ്ടും ചോര്‍... തിന്നലല്ലാത്ത പരിപാടി എന്താ ഈ കൂട്ടര്‍ക്ക് ... ഇങ്ങിനെയൊക്കെ തിന്നിട്ടു രോഗങ്ങള്‍ ഉണ്ടാകുക... അത് ഭേദമാകാന്‍ ഡോക്ടര്‍ മാരുടെ ഉമ്മരപടിയില്‍ പോയി ക്യൂ നില്‍കുന്ന പൊട്ടന്‍ ജനത... കൂഒയി.. ഇവരൊക്കെ ഇത് കഥയൊന്നു വയിചിരുന്നെകില്‍.

Mohamedkutty മുഹമ്മദുകുട്ടി പറഞ്ഞു...

എനിക്കാകെ ഒരു കുഞ്ഞാപ്പുവിനെ അറിയുള്ളൂ. മൂപ്പരിതാ ഭക്ഷണത്തെപ്പറ്റിയും ബ്ലോഗെഴുതിയിരിക്കുന്നു!ഹ.ഹ..ഹ..

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

നിങ്ങള്‍ രണ്ടുപേരും ഒരേ സ്വഭാവക്കാര്‍ (കുഞ്ഞാപ്പു) ആയ സ്ഥിതിക്ക് നിങ്ങള്‍ക്ക്‌ പരസ്പരം എന്തും പറയാം. നമുക്കത് പോലെ പറ്റുമോ? അതാ ഞാനത് തുറന്നു പറയാഞ്ഞത്...

നൗഷാദ് അകമ്പാടം പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
dreams പറഞ്ഞു...

athigamayal amruthum visham ennu paranjapoleyanu ee avastha thinuga ena otta lakshyathode jeevikunavarku ethiru padamagate......... kollam keto............................

നൗഷാദ് അകമ്പാടം പറഞ്ഞു...

ഒരു നേരം ആഹാരം കഴിക്കുന്നവന്‍ യോഗി
രണ്ടു നേരം ആഹാരം കഴിക്കുന്നവന്‍ ഭോഗി
മൂന്നു നേരം ആഹാരം കഴിക്കുന്നവന്‍ രോഗി!
--------------------------------
രാവിലെ ഫുത്തൂറും
ഉച്ചക്ക് ഊണും
വൈകുന്നേരം ഇടത്തട്ടും
രാത്രി നാസ്തയും ആയി
നാലുനേരം മൃഷ്ട്ടാന്ന ഭോജനവും കഴിഞ്ഞ്
നേരെ പള്ളിമെത്ത പുല്‍കുന്ന പ്രിയപ്പെട്ട
ഗള്‍ഫ് മലയാളീ ..നിന്നെ യെന്തു
പേരു ചൊല്ലി വിളിക്കും ഞാന്‍ ?!

അലി പറഞ്ഞു...

ഓരോരുത്തർക്കുമുള്ള ആ‍യുസ്സും ഭക്ഷണവും എന്നേ എഴുതിക്കഴിഞ്ഞിരിക്കുന്നു.
തിന്നു തീർക്കുന്ന ജീവിതങ്ങളെയും ജീവിതം തിന്നു തിർക്കുന്നവരെയും ഓർമ്മിപ്പിക്കാൻ ഇത്തരം തീറ്റപ്പണ്ടാരങ്ങൾ എല്ലായിടത്തുമുണ്ടാകും.

അഭിനന്ദനങ്ങൾ!

നിയ ജിഷാദ് പറഞ്ഞു...

ഇത് പോലെത്തെ കുഞാപ്പുമാരെ ഒത്തിരി കണ്ടിട്ടുണ്ട്

the man to walk with പറഞ്ഞു...

എത്ര കാലം ഭക്ഷണം കഴിക്കാതെ കിടക്കേണ്ടി വരുമോ എന്തോ ..?

best wishes

b Studio പറഞ്ഞു...

ഇതൊക്കെ തെറ്റിധാരണകളല്ലേ... മനുഷ്യനു ഒഴിച്ചു കൂടാൻ പറ്റാത്ത 5 കാര്യങ്ങളല്ലേ ഉള്ളത്

1. ബെഡ് കോഫി
2. ബ്രേക്ക് ഫാസ്റ്റ്
3. ലഞ്ച്
4. നാലുമണിക്കത്തെ ചായയും പഴം പൊരിയും
5.ഡിന്നർ

എന്താ ശരിയല്ലേ...
ചുരുങ്ങിയ പക്ഷം ഞങ്ങളുടെ കാര്യത്തിലെങ്കിലും...!

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ഭക്ഷണമെപ്പോഴും തിന്നുന്നവനൊരു ഭോഗി
രണ്ടിൽമേൽതവണ തിന്നുന്നവനോ രോഗി
യുക്തിപോൽ വിശപ്പിനായ്തിന്നുന്നവൻ യോഗി

mazhamekhangal പറഞ്ഞു...

kothiyan....

Mohamed Salahudheen പറഞ്ഞു...

ഇതാണു കഥ

kambarRm പറഞ്ഞു...

ആകെക്കൂടി അരച്ചാൺ വയർ നിറക്കാനാണു മനുഷ്യനിങ്ങനെ ഓടി നടന്ന് പെടാപ്പാട് പെടുന്നത്, ഇനിയിപ്പോൾ ഉള്ള കഞ്ഞിയും കൂടി കുടിക്കാൻ വയ്യാത്ത അസുഖം വന്നാലോ..എന്റെമ്മോ ചിന്തിക്കാൻ കൂടീ വയ്യ.,
നാലു നേരം ഭുജിക്കുന്നവൻ ഭോഗി..
മൂന്ന് നേരം ഭുജിക്കുന്നവൻ ഭോജി..
രണ്ട് നേരം ഭുജിക്കുന്നവനോ ത്യാഗി..
ഒരു നേരം ഭുജിക്കുന്നവൻ യോഗി..
ഭക്ഷ്യ സുരക്ഷയെ പ്രദിപാദിച്ച് കൊണ്ട് ഞാൻ മുമ്പൊരു പോസ്റ്റ് ഇട്ടിരുന്നു,
ഇഷ്ടപ്പെടാത്ത കാഴ്ചകൾഇവിടെ വായിക്കാം

Shajith Cherpulassery പറഞ്ഞു...

നന്നായിട്ടുണ്ട്.....
പിന്നെ ഹംസേ...
എന്ത് പറ്റി ഓരോ മാസവും പോസ്റ്റ്‌ ഓരോന്ന് വച്ച് കുറഞ്ഞു വരുന്നു...

jayanEvoor പറഞ്ഞു...

Kollaam...

Funny and educative post!

Enjoyed it!

തൂവലാൻ പറഞ്ഞു...

ഞാൻ കണ്ണാടിയിൽ നോക്കിയപ്പോൾ ഒരു കുഞ്ഞാപ്പുവിനെ കണ്ടു!!!

Unknown പറഞ്ഞു...

എല്ലായിടത്തും കാണും ഇതു പോലെയുള്ളവര്‍...തൂതയിലെ കുഞ്ഞാപ്പു ആരാണ്...?!

ഒഴാക്കന്‍. പറഞ്ഞു...

ഇതേതാ ഇപ്പൊ ഈ കുഞ്ഞാപ്പു...

ramanika പറഞ്ഞു...

ഭക്ഷണം പോലും കഴിക്കാന്‍ പറ്റില്ലെങ്കില്‍ പിന്നെ ഈ ജീവിതം എന്തിനു ?

Sidheek Thozhiyoor പറഞ്ഞു...

കുഞ്ഞാപ്പുമാര്‍ ഈയിടെയായി എണ്ണം കുറയുന്നുന്ടെന്നാണ് എന്‍റെ ഒരു തോന്നല്‍ ,അമിത ഭക്ഷണത്തിന്‍റെ പിടിപ്പുകേട് മനസ്സിലാക്കുന്നതു കൊണ്ടാവാം , എന്തായാലും കുഞ്ഞാപ്പു ആളു കൊള്ളാം .

Anees Hassan പറഞ്ഞു...

ഹംസകുഞ്ഞാപ്പു..............

ഹംസ പറഞ്ഞു...

@ ശ്രീ : ആ അവസ്ഥയൊന്നും ആര്‍ക്കും വരാതിരിക്കട്ടെ.!! ആദ്യ കമാന്‍റിനു നന്ദി

@ desperado : വായനക്കും കമാന്‍റിനും നന്ദി

@ ഇസ്മായില്‍ കുറുമ്പടി ( തണല്‍) : നല്ല ഒരു അഭിപ്രായത്തിനു നന്ദി

@ M.T Manaf : ആദ്യ വരവിനും അഭിപ്രായത്തിനും നന്ദി

@ സിനു : കുറെ കുഞ്ഞാപ്പുമാരെ കണ്ടിട്ടുണ്ടോ ? എന്നാല്‍ അവര്‍ക്കും ഈ പോസ്റ്റ് കാണിച്ചു കൊടുക്കണെ.!! അഭിപ്രായത്തിനു നന്ദി.

@ Jishad Cronic™ : അതെ ജിഷാദ് പറഞ്ഞ പോലെ തന്നെ. അഭിപ്രായത്തിനു നന്ദി

@»¦ മുഖ്‌താര്‍ ¦ udarampoyil ¦« : അത് ശരി അപ്പോള്‍ കുഞ്ഞാപ്പു ? അല്ല ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല. പിന്നെയ് രാത്രി ബ്രോസ്റ്റ് കഴിക്കാന്‍ പോവുമ്പോള്‍ എന്നെ കൂടി വിളിക്കണെ. കഥയും പോസ്റ്റും ഒന്നും കാര്യമാക്കണ്ട.!!

@ Ashraf Unneen : നല്ല ഒരു അഭിപ്രായം അറിയിച്ചതിന് നന്ദി.

@ Mohamedkutty മുഹമ്മദുകുട്ടി : ആ ഹാ അപ്പോള്‍ കൊട്ട് നമുക്കിട്ട് തന്നെയായി അല്ലെ ? ഹ ഹ ഹ

@ ഇസ്മായില്‍ കുറുമ്പടി ( തണല്‍) : നമ്മള്‍ മൂന്നും എന്നു പറയുന്നതല്ലെ ശരി. വീണ്ടും വീണ്ടും തുറന്നു പറയാതെ പോയതിനു മനസ്സു തുറന്നുള്ള നന്ദി.

@ fasil : അഭിപ്രായത്തിനു നന്ദി

@ നൗഷാദ് അകമ്പാടം : ഗള്‍ഫ് മലയാളികള്‍ മാത്രമാണോ കുഞ്ഞാപ്പുമാര്‍ ? വരവിനും അഭിപ്രായത്തിനും നന്ദി

@ അലി : നല്ല ഒരു അഭിപ്രായത്തിനു നന്ദി

@ നിയ ജിഷാദ് : അഭിപ്രായത്തിനു നന്ദി

@ the man to walk with : ആ ഹാ അപ്പോള്‍ ഇപ്പോള്‍ നല്ല പിടുത്തമാണ് അല്ലെ? ആര കാര്യമാ പറഞ്ഞത് കുഞ്ഞപ്പുവിന്‍റെയാണോ? ഞാന്‍ കരുതി…….!

@ Studio : അതെ ഒഴിച്ചു കൂടാന്‍ കഴിയാത്ത കാര്യങ്ങള്‍ ഇതൊക്കെ തന്നെയാണ്.. ഏത്.. ആ പറഞ്ഞ കാര്യങ്ങള്‍..!!

@ ബിലാത്തിപട്ടണം / Bilatthipattanam : ഭോഗി, രോഗി, യോഗി. . കൂടെ നമുക്ക് ബ്ലോഗീ എന്നുകൂടി ചേര്‍ത്താലോ ? അഭിപ്രായത്തിനു നന്ദി

@ mazhamekhangal : കൊതയനോ ആര്? കുഞ്ഞാപ്പുവോ ? പാവം അവന്‍ അത്രക്കാരനല്ല.!!

@ സലാഹ് : അഭിപ്രായത്തിന് നന്ദി.!

@ കമ്പര്‍ : പേടിക്കേണ്ട . കഞ്ഞി പാകത്തിനു കുറ്റിച്ചാല്‍ മതി എന്നാല്‍ പിന്നെ കഞ്ഞി കുടി മുട്ടില്ലല്ലോ… ആ ലിങ്കിലൂടെ ഞാന്‍ വന്നൂട്ടോ കഷ്ടം തന്നെയാണ് ഇവിടെ വരുന്ന വായനക്കാര്‍ അതുകൂടി ഒന്ന് വായിക്കാന്‍ അപേക്ഷിക്കുന്നു.!!

@ Shajith Cherpulassery : അഭിപ്രായത്തിനു നന്ദി. പിന്നെ പൊസ്റ്റുകള്‍ കുറക്കുന്നത് തന്നെയാണ് എന്നൊന്നും വീമ്പിളക്കുന്നില്ല കുറഞ്ഞു പോവുന്നതാണ്. പലകാരണങ്ങള്‍ കൊണ്ടാണ് എന്നു മാത്രം .!!

@ jayanEvoor : അഭിപ്രായത്തിനു നന്ദി.

@ തൂവാലന്‍ : കണ്ണാടിയില്‍ നോക്കിയ നേരം ഒരു പാത്രത്തില്‍ നോക്കിയാല്‍ മതിയായിരുന്നു കുഞ്ഞാപ്പുവിനെയും കാണാം ,കുഞ്ഞാപ്പു ആവുകയും ആവാം .. അഭിപ്രായത്തിനു നന്ദി

@ തെച്ചിക്കോടന്‍ : ഹ ഹ ഹ .. തൂതയിലെ കുഞ്ഞാപ്പു ഞാന്‍ അല്ലാട്ടോ,, അതിനൊക്കെ മിടുക്കാന്മാര്‍ വേറെയുണ്ട്.. അല്ല മേലാറ്റൂര്‍ ആര കുഞ്ഞാപ്പു ?

@ ഓഴക്കാ…: എന്താ ഒരു ഒഴപ്പി പോക്ക് കുഞ്ഞാപ്പുവിനെ അറിയില്ലെ. തൂവാലന്‍ പറഞ്ഞ പോലെ കണ്ണാടിയില്‍ ഒന്നു നോക്കണ്ടെ. ഹ ഹ ഹ… നന്ദി

@ ramanika : അല്ല പിന്നെ ഭക്ഷണം കഴിക്കാതെ എന്തു ജീവിതം … അഭിപ്രായത്തിനു നന്ദി

@ സിദ്ധീക്ക് തൊഴിയൂര്‍ : കുഞ്ഞാപ്പുമാര്‍ എണ്ണം കുറയുന്നുണ്ടോ? കുറയട്ടെ അതു തന്നെയാ ആവശ്യം

ഹംസ പറഞ്ഞു...

@ ആയിരത്തിയൊന്നാംരാവ് : ഹ ഹ ഹ…! അഭിപ്രായത്തിനു നന്ദി

അജ്ഞാതന്‍ പറഞ്ഞു...

ഇങ്ങനേയും കുറെ ജന്മങ്ങൾ ചിന്തിക്കാനുണ്ട് ... തിന്നാൻ വേണ്ടി മാത്രം ചില ജന്മങ്ങൾ തിന്നാനുള്ളതെല്ലാം തിന്നു തീർത്ത് ആയുസ്സ് ഇനിയും ബാക്കി .. നന്നായിട്ടുണ്ട് ഭാവുകങ്ങൾ

Manoraj പറഞ്ഞു...

ഹംസ,
ആദ്യം ഓർമ്മയിലേക്ക് എത്തിയത് തൃശ്ശൂർ കാരൻ തീറ്ററപ്പായി ചേട്ടനെയാണ്. പാവത്തിന് സത്യത്തിൽ ഏതോ ഹോർമോണിന്റെ കുഴപ്പമായിരുന്നു വിശപ്പ്. പക്ഷെ അത് മുതലാക്കിയത് കുറേ ക്ലബ്ബുകാരും ഹോട്ടലുകാരും.. പിന്നെ എവിടേയും പരിഹസിച്ചിരുന്ന നാട്ടുകാരും.. കോളേജ് പെൺപിള്ളേർ വരെ അദ്ദേഹത്തെ കളിയാക്കുമായിരുന്നു.. ഒരിക്കൽ ബസ്സ് യാത്രക്കിടയിൽ കണ്ട് മുട്ടിയപ്പോൾ ആ ദുസ്ഥിതി എന്നോട് പങ്കുവെച്ചതാ ആ പാവം.. വല്ലാത്ത അവസ്ഥയാണ് അത്.. നമുക്കൊന്നും വരാതിരിക്കട്ടെ.. പരിചയത്തിലുള്ളവർക്കും.. ഒതുക്കി പറഞ്ഞത് വഴി എഴുത്തും നിലവാരം പുലർത്തി..

കൂതറHashimܓ പറഞ്ഞു...

അപ്പോ തിന്നാനും പാറ്റില്ലേ..??
ജീവിക്കുന്ന കാലം നന്നായി തിന്നുക വിശപ്പ് മാറുന്നത് വരെ..!!
ആരുടേ എങ്കിലും അവസ്ഥ കണ്ട് തിന്നാതെ പട്ടിണി കിടക്കുന്നവന്‍ റോഡ് അപകടത്തെ ഭയന്ന് വീട്ടില്‍ ഇരിക്കുന്നതിനേക്കാള്‍ മണ്ടന്‍..!!

പട്ടേപ്പാടം റാംജി പറഞ്ഞു...

ഇതുപോലുള്ള കുഞ്ഞാപ്പു ഞങ്ങടെ അടുത്തും ഉണ്ടായിരുന്നു.
ചിലര്‍ തിന്നാനായ്‌ മാത്രം ജനിച്ചവര്‍.

എറക്കാടൻ / Erakkadan പറഞ്ഞു...

നിങ്ങടെ കഥകളുടെ പ്രത്യേകതയെന്നു പറഞാല്‍ വറൈറ്റി ആണല്ലോ ...അത് ഇപ്രാവശ്യവും അങിനെ തന്ന്നെ......കമന്റിടാന്‍ ഇച്ചിരി വൈകി പൊയി ...അറിയാലോ നമ്മടെ അവസ്ഥ

Renjith Kumar CR പറഞ്ഞു...

നന്നായിട്ടുണ്ട്:)

Vayady പറഞ്ഞു...

ഒരു കൊച്ചു കഥ. എന്റെ നാട്ടിലും ഇതുപോലെരാള്‍ ഉണ്ട്. അദ്ദേഹത്തിന്റെ പേര്‌ "തീറ്റ റപ്പായിയെന്നാണ്‌" ചിലപ്പോള്‍ കേട്ടുകാണും. ഇപ്പോള്‍ ഞാനറിയുന്നു ഇതൊരു അസുഖമാണന്ന്. അതുകൊണ്ട് എനിക്കവരോട് സഹതാപമാണ്‌.

പിന്നെ പലരും ചോദിച്ച ഒരു ചോദ്യം എന്റെ നാവിന്‍ തുമ്പിലും ഉണ്ട്. സത്യം പറയൂ..ആരാണീ കുഞ്ഞാപ്പു???

ജീവി കരിവെള്ളൂർ പറഞ്ഞു...

തിന്നവര്‍ക്ക് തൂറാഞ്ഞതിന്റെ ഏനക്കേട്
തിന്നാത്തവര്‍ക്ക് തൂറാനില്ലാത്തതിന്റേം

ഇതൊന്നും കണ്ട് കുഞ്ഞാപ്പു പിന്മാറരുത് .തിന്നാതേം കുടിക്കാതേം ഭൂമിക്ക് ഭാരമായി ഇങ്ങനെ കാലങ്ങളോളം കഴിയുന്നതിലെന്തു കാര്യം .എന്നാലും തീറ്ററപ്പായി ചേട്ടന്മാരുടെ പോലത്തെ അവസ്ഥ ഇത്തിരി വിഷമം തന്നെ .

ഷാജി ഖത്തര്‍ പറഞ്ഞു...

അപ്പൊ ഗോപി കുഞ്ഞാപ്പുവിന് പണി കൊടുത്തു അല്ലേ:)-
ഭക്ഷണവും സെക്സും മാത്രം ആണ് മനുഷ്യന് സംതൃപ്തി തരുന്നത് എന്ന് എവിടെയോ വായിച്ച പോലെ ഓര്‍മവരുന്നു ശരിയാണോ?!!!!

ഹംസ പറഞ്ഞു...

@ ഉമ്മുഅമ്മാര്‍.: അഭിപ്രായത്തിനു നന്ദി

@ മനോരാജ്: റപ്പായിചേട്ടനെ അറിയാത്തവര്‍ കേരളത്തില്‍ ഉണ്ടോ?.ഒരിക്കല്‍ ഞാന്‍ വായിച്ചിട്ടുണ്ട് അദ്ദേഹത്തെ പറ്റി. ! ഹോട്ടലുകളില്‍ ബോര്‍ഡ് വെച്ചിരുനുവെത്രെ “ഇയാളെ സൂക്ഷിക്കുക“ എന്ന് കാരണം ഒരു ഹോട്ടലില്‍ ഒരാളുടെ ഊണിനു ഒരു നിശ്ചിത സംഖ്യ മാത്രം ഈടാക്കുന്നു എന്ന് ബോര്‍ഡ് വെച്ചു കച്ചവടം നടത്തുന്നിടത്തേക്ക് റപ്പായി ചെട്ടന്‍ ചെന്നു അവിടയുള്ളതു മുഴുവന്‍ തിന്നു പിന്നെയും തികയാതെ നാലുപാടും നോക്കി ഒരു ഊണിന്‍റെ കാശ് മാത്രം കൊടുത്തു പോന്നതിനു ശേഷമാണത്രെ അങ്ങനെ ഒരു ബോര്‍ഡ് വെച്ചത് .. പാവം ഈ അടുത്ത കാലത്ത് മരനപ്പെട്ടു എന്നും അറിഞ്ഞു.!!

നന്ദി നല്ല ഒരു അഭിപ്രായത്തിനു.!

@ ഹാഷിം. : തിന്നാതെ പട്ടിണികിടക്കണം എന്നല്ല പറയുന്നതു ഒരു മാതിരി കൂതറ തീറ്റ തിന്നരുതെ എന്നാ .!! അഭിപ്രായം പറഞ്ഞതില്‍നു കൂതറ നന്ദി.!!

@ പട്ടേപാടം റാജി: കഥകളുടെ തമ്പുരാന്‍!! അഭിപ്രായത്തിനു നന്ദി.

@ ഏറക്കാടന്‍: വറൈറ്റി ഫുഡ് ഏറക്കാടനു ഇഷ്ടമല്ലെ? ഏതായാലും പണി പോയില്ലെ ഇനി ഒരിടത്ത് ഒതുങ്ങി ഇരുന്നു കുഞ്ഞാപ്പു ആവാന്‍ നോക്ക്.!! ഹ ഹ ഹ.. നന്ദിട്ടോ..!

@ രഞ്ജിത് : അഭിപ്രായത്തിനു നന്ദി.

@ വായടി : വായടി പറഞ്ഞ റപ്പായി മനോരാജ് പറഞ്ഞ ആള്‍ തന്നെയല്ലെ ? ഇതൊരു അസുഖമുള്ളവര്‍ ഉണ്ട് അതു ശരി തന്നെ പക്ഷെ ഇതൊരു സുഖമായി കാണുന്നവരും ഉണ്ട്.! പിന്നെ ഒറിജിനല്‍ കുഞ്ഞാപ്പു ഒരു പെണ്ണാ അവള്‍ കുറച്ചു ദിവസം മുന്‍പ് ഒരു മൌനവൃതം നടത്തിയിരുന്നു . എന്നിട്ട് 500 മസാല ദോശ കഴിച്ചാ അതവസാനിപ്പിച്ചത് എന്നു കേട്ട് ശരിയാണോ എന്നറിയില്ല.. ഹ ഹ ഹ.. ! നന്ദിയുണ്ട് ട്ടോ അഭിപ്രായത്തിന്.

@ ജീവി. കരിവെള്ളൂര്‍ : അഭിപ്രായത്തിനു നന്ദി

@ ഷാജി ഖത്തര്‍ : ആദ്യ വരവിനും അഭിപ്രായത്തിനും നന്ദി.!!

@ ഇവിടെ വന്നു വായിച്ചു അഭിപ്രായം പറയാതെ പോയവര്‍ക്കും നന്ദി.!!

ഒരു നുറുങ്ങ് പറഞ്ഞു...

ഗോപിയുടെ മറുപടി കുഞ്ഞാപ്പുവിന്‍റെ വയറ്റത്ത് തന്നാ
കൊളുത്തി വലിച്ചത്...!!

കുഞ്ഞാമിന പറഞ്ഞു...

എല്ലാവരും ഡയറ്റാൻ തുടങ്ങിയാൽ recipe ഒക്കെ എടുത്ത് വച്ച് എന്റെ ബ്ലോഗ് അടച്ച് പൂട്ടി സീൽ വെക്കേണ്ടി വരുമൊ? കഥ എന്തായാലും നന്നായിരിക്കുന്നു. വരാൻ വൈകിപ്പോയി.

lekshmi. lachu പറഞ്ഞു...

ഇങ്ങനേയും കുറെ ജന്മങ്ങൾ ...

റോസാപ്പൂക്കള്‍ പറഞ്ഞു...

എന്റമ്മേ...ഇനി എത്രനാള്‍ കൂടെ ആ മനുഷ്യന് ആയുസ്സുണ്ട്..?
ഹംസ, കഥ നന്നായി

Pottichiri Paramu പറഞ്ഞു...

ഇതു വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്കു വിശക്കുന്നു...

Nizam പറഞ്ഞു...

Well written...!! short however good posting...

Malayaalikalkku pothuvey vayaru korachu kooduthalaa... !

Radhika Nair പറഞ്ഞു...

കഥ നന്നായി ഹംസക്ക ..

ഹംസ പറഞ്ഞു...

@ ഒരു നുറുങ്ങ് : അഭിപ്രായത്തിനു നന്ദി.

@ കുഞ്ഞാമിന : പേടിക്കേണ്ട ഈ പോസ്റ്റ് കാരണം ബ്ലോഗ് സീല്‍ വെക്കേണ്ടി വരില്ല.! ഇതൊന്നും ആരും അനുസരിക്കാന്‍ പോവുന്നില്ല. ആദ്യ വരവിനും അഭിപ്രായത്തിനും നന്ദി.

@ ലക്ഷ്മി : അഭിപ്രായത്തിനു നന്ദി

@ റോസാപ്പൂക്കള്‍ : ആയുസ്സ് തീരും വരെ കിടത്തം. അഭിപ്രായത്തിനു നന്ദി

@ പൊട്ടിച്ചിരി പരമു. : എന്നാല്‍ പോയി ഭക്ഷണം കഴിച്ചു വാ എന്നിട്ടു ഒന്നുകൂടി വായിക്ക് അപ്പോള്‍ വീണ്ടും വിശക്കും അപ്പോള്‍ വീണ്ടും കഴിക്കാം..ഹ ഹ.. അഭിപ്രായത്തിനു നന്ദി

@ നിസാം : അഭിപ്രായത്തിനു നന്ദി

@ രാധികാ നായര്‍ : അഭിപ്രായത്തിനു നന്ദി

Wash'Allan JK | വഷളന്‍ ജേക്കെ പറഞ്ഞു...

ഹംസാ, ഒരു ദിവസം താമസിച്ചപ്പോഴേക്കും ഇവിടെ ബെവറെജസ് കോര്‍പ്പറേഷന്‍റെ മുന്നിലെപ്പോലെ തിക്കും തിരക്കുമാണല്ലോ.
ചിലര്‍ തിന്നാന്‍ വേണ്ടി ജീവിക്കുന്നു, ചിലര്‍ ജീവിക്കാന്‍ വേണ്ടി തിന്നുന്നു.

മാണിക്യം പറഞ്ഞു...

ഒരു ദിവസം കഴിക്കുന്ന ഭക്ഷണത്തില്‍
70 % വെള്ളം ആവണം
പാതി ഭക്ഷണം വേവിക്കാത്തത് ആവണം
സൂര്യന്‍ ഉദിച്ചതിനു ശേഷം ഭക്ഷണം കഴിക്കാവൂ
സൂര്യന്‍ അസ്തമിച്ചു കഴിഞ്ഞ് ഭക്ഷണം കഴിക്കരുത്
ഇത്രയും ശ്രദ്ധിച്ചാല്‍ ആരും തീറ്റപണ്ടാരമാവില്ല ..
ആരോഗ്യം മെച്ചപ്പെടും.
പിന്നെ തലയില്‍ എഴുതീട്ടുണ്ട് എത്ര ക്വിന്റല്‍ ഭക്ഷണം എന്ന് :)

അഭി പറഞ്ഞു...

കൊള്ളാം ഇക്ക
നന്നായിരിക്കുന്നു

Faizal Kondotty പറഞ്ഞു...

:)
Nice..

ബഷീർ പറഞ്ഞു...

കണക്കാക്കിയ ഭക്ഷണത്തേക്കാൾ ഏറെ കാലമെത്തുന്നതിനു മുന്നെ അകത്താക്കുന്നതിന്റെ ദുരന്തം കുഞ്ഞാപ്പുമാർക്ക് പറഞാൽ മനസിലാവില്ല. തിന്നാലും മരിക്കും തിന്നില്ലെങ്കിലും മരിക്കും എന്നാൽ പിന്നെ തിന്നിട്ട് മരിക്കാം എന്നാണ് ന്യായം.
തിന്നാൻ വേണ്ടി ജീവിക്കുന്ന കുഞ്ഞാപ്പുമാരാണ് അധികവും .


ഓടോ:

തീറ്റ കുറക്കാൻ തീരുമാനിച്ചതിൽ സന്തോഷം :)

മൊഴിമുത്തുകളിലെ പോസ്റ്റും അതിനെപറ്റി എഴുതിയതായിരുന്നു.

ഏകാന്തതയുടെ കാമുകി പറഞ്ഞു...

ഒരു വീ .കെ. ന്‍. സ്റ്റൈല്‍

അജ്ഞാതന്‍ പറഞ്ഞു...

50% food, 25% water & 25% air ... when we feel 'i am not hungry now' this is 50%.

ഗീത രാജന്‍ പറഞ്ഞു...

Hamsa....its is really good....funny...I enjoyed...

Aarsha Abhilash പറഞ്ഞു...

കുഞ്ഞന്‍, എന്നാല്‍ മനോഹരം
thanks for visiting my blog

ഹംസ പറഞ്ഞു...

@ വഷളന്‍ | Vashalan : ഹ ഹ ഹ , ക്യൂ നിന്നിട്ടാണെലും അഭിപ്രായം പറഞ്ഞതിനു നന്ദി.

@ മാണിക്യം : നല്ല ഒരു അഭിപ്രായം പറഞ്ഞതിനു നന്ദി

@ അഭി : അഭിപ്രായത്തിനു നന്ദി

@ Faizal Kondotty : പുഞ്ചിരിക്കും അഭിപ്രായത്തിനും നന്ദി

@ ബഷീര്‍ പി.ബി.വെള്ളറക്കാട്‌ : മൊഴിമുത്തുകളിലെ പോസ്റ്റ് കണ്ടിരുന്നു. .!! തീറ്റകുറക്കാന്‍ തീരുമാനിച്ചതില്‍ സന്തോഷം എന്നു കണ്ടു. സ്വയം പറഞ്ഞതായിരിക്കും അല്ലെ? ഞാന്‍ ആ തീരുമാനം എറ്റുത്തിട്ടില്ല ( ചുമ്മാ ഞാന്‍ കുറച്ചെ കഴിക്കാറുള്ളൂ.) .ഹ ഹ ഹ. അഭിപ്രായം അറിയിച്ചതില്‍ സന്തോഷം . നന്ദി

@ ഏകാന്തതയുടെ കാമുകി : ആദ്യ വരവിനും അഭിപ്രായത്തിനും നന്ദി.

@ അജ്ഞാത : വായനക്കും അഭിപ്രായത്തിനും നന്ദി

@ Geetha : അഭിപ്രായത്തിനു നന്ദി

@ സ്നേഹപൂര്‍വ്വം ശ്യാമ....(snehapoorvam syama) : ആദ്യവരവിനും അഭിപ്രായത്തിനും നന്ദി

എല്ലാവരും വീണ്ടും വരിക നല്ല വിഭവങ്ങള്‍ ഒന്നുമില്ലാ എങ്കിലും ഉള്ളത് സന്തോഷത്തോടെ കഴിക്കുക . നന്ദി

sm sadique പറഞ്ഞു...

എനിക്ക് വിശപ്പിന്റെ അസുഖമാ.......പക്ഷെ, ഒന്നും കഴിക്കാൻ കഴിയുന്നില്ല.
പാവം കേശവേട്ടൻ.......... നല്ല വിശപ്പുള്ള കതൈ.......

Raveena Raveendran പറഞ്ഞു...

ഓരോരുത്തരെയും സൃഷ്ടിക്കുമ്പോള്‍ സൃഷ്ടികര്‍ത്താവ് ഓരോരുത്തരുടെയും ഓഹരി മാറ്റിവച്ചിട്ടുണ്ട് . അതു വേഗം തിന്നു തീര്‍ക്കുന്നവന്‍ പിന്നീടു പട്ടിണി കിടക്കുന്നു ...നന്നായിട്ടുണ്ട്

സുമേഷ് | Sumesh Menon പറഞ്ഞു...

ചിരിപ്പിച്ചു അതോടൊപ്പം ചിന്തിപ്പിച്ചു...

ManzoorAluvila പറഞ്ഞു...

ദൈവത്തിൻ
അന്നന്നുള്ളന്നമളക്കയിൽ..
നമ്മെണ്ണവും
ചേരുകില്ലയെങ്കിൽ..
പട്ടിണി തന്നെ മിച്ചം..
നന്നായിട്ടുണ്ട് ഭാവുകങ്ങൾ

ManzoorAluvila പറഞ്ഞു...

ദൈവത്തിൻ
അന്നന്നുള്ളന്നമളക്കയിൽ..
നമ്മെണ്ണവും
ചേരുകില്ലയെങ്കിൽ..
പട്ടിണി തന്നെ മിച്ചം..
നന്നായിട്ടുണ്ട് ഭാവുകങ്ങൾ

വെള്ളത്തിലാശാന്‍ പറഞ്ഞു...

തിന്നാന്‍ വേണ്ടി മാത്രം ജീവിക്കുന്ന മനുഷ്യര്‍ എത്രയോ ഉണ്ട് നമ്മുടെ ഇടയില്‍. അല്‍പ്പം ഭക്ഷണം കൊണ്ട് ജീവന്‍ എങ്കിലും രക്ഷിക്കാന്‍ സാധിക്കുന്ന ലക്ഷക്കണക്കിന്‌ പാവപ്പെട്ടവരും ഉണ്ട്. !!!! എന്തൊരു ലോകം അല്ലെ?

ഈ വീഡിയോ കണ്ടിട്ടുണ്ടോ?

http://www.youtube.com/watch?v=MGNmvNIgqlY&feature=player_embedded

perooran പറഞ്ഞു...

ishapettu.thanks

ഹംസ പറഞ്ഞു...

@ sm sadique : അഭിപ്രായത്തിനു നന്ദി

@ Raveena Raveendran :ആദ്യവരവിനും അഭിപ്രായത്തിനും നന്ദി

@ സുമേഷ് | Sumesh Menon : ആദ്യവരവിനും അഭിപ്രായത്തിനും നന്ദി

@ ManzoorAluvila : അഭിപ്രരയത്തിനു നന്ദി.

@ വെള്ളത്തിലാശാന്‍ : വീഡിയോ കണ്ടു. നന്ദി

@ perooran : ആദ്യവരവിനും അഭിപ്രായത്തിനും നന്ദി.

കൃഷ്ണഭദ്ര പറഞ്ഞു...

ഹംസേ

പോസ്റ്റ് നന്നായി.കുറിക്കു കൊള്ളുന്ന വരികള്‍.നല്ല ഉദ്ദേശശുദ്ധി.


നടക്കട്ടെനൗഷാദ് അകമ്പാടം ഒരുവരി കൂടിചേര്‍ക്കട്ടെ

ഒരു നേരം ആഹാരം കഴിക്കുന്നവന്‍ യോഗി
രണ്ടു നേരം ആഹാരം കഴിക്കുന്നവന്‍ ഭോഗി
മൂന്നു നേരം ആഹാരം കഴിക്കുന്നവന്‍ രോഗി!
നാലു നേരം ആഹാരം കഴിക്കുന്നവന്‍ ദ്രോഹി


നന്ദി

സാബിബാവ പറഞ്ഞു...

വല്ലാത്തൊരു തീറ്റ പണ്ടാരം ഹംസക്കാ
ചെറിയ കഥയില്‍ നല്ലൊരു ഹാസ്യം പറഞ്ഞു നന്നായിട്ടുണ്ട്

അജ്ഞാതന്‍ പറഞ്ഞു...

കുഞ്ഞാപ്പു മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു.....കൊള്ളാം ട്ടോ..എന്റെ ബ്ലോഗില്‍ വന്നതിനും അഭിപ്രയം പറഞ്ഞതിനും നന്ദി അറിയിക്കുന്നു...താങ്കളുടെ നിര്‍ദ്ദേശം ഞാന്‍ അനുസരിക്കുന്നു...ദേവി

ഹംസ പറഞ്ഞു...

@ കൃഷ്ണഭദ്ര : ആദ്യവരവിനും നല്ല ഒരു അഭിപ്രായത്തിനും നന്ദി.

@ സാബിറ സിദീഖ് : അഭിപ്രായത്തിനു നന്ദി

@ sreedevi : ആദ്യ വരവിനും അഭിപ്രായത്തിനും നന്ദി.!

Naseef U Areacode പറഞ്ഞു...

നല്ല കഥ ഹംസ...
എനിക്ക് സംശയം എന്‍റെ ഷെയര്‍ ആദ്യമേ തീര്‍ന്നോ എന്നാണ്... ഇനി മുഴുവന്‍ മൈനസ് ബാലന്‍സ് ആയി കിടക്കട്ടെ..

മഴവില്ല് പറഞ്ഞു...

ചെറിയ കുറച്ചു വാക്കുകളിലൂടെ വലിയ ഒരു ആശയം .നന്നായിട്ടുണ്ട്

Sulfikar Manalvayal പറഞ്ഞു...

ഹംസക്കാ... കുറെ ദിവസമായി വരണമെന്ന് കരുതി നടക്കുന്നു. പക്ഷെ എത്തിപ്പെട്ടില്ല കേട്ടോ. ഏതായാലും വന്നു കണ്ടു. കൂട്ടുകാരനെ.... ഇഷ്ട്ടായി. അഡ്മിഷന്‍ ഫീ കൊടുത്തു രസീപ്റ്റ് വാങ്ങിയിട്ടുണ്ട് ഞാന്‍.
ഏതായാലും കൂട്ടുകാരിലോരാളായി ഇനിയുണ്ടാവും ഞാനെന്നും...
ഇനി കഥയെപ്പറ്റി.. ഞാനും അയാളുടെ കൂടെയാ.... ഭക്ഷണം കൂടെ കഴിചില്ലേല്‍ പിന്നെ നാമീ നാടും വീടും വീട്ടുകാരെയൊക്കെ വിട്ടു ഇവിടെ ജീവിച്ചിട്ടെന്താ. കുടുംബമോ ഇവിടില്ല. ഇത്തിരി മനസ്സമാടാനതിനു ഭക്ഷണം കഴിക്കാനും സമ്മതിക്കില്ല എന്ന് വെച്ചാല്‍....
പ്രിയമുള്ളവരേ..... ഇവിടെ ഭക്ഷണം കഴിക്കുന്നതിനെതിരെ പ്രതികരിച്ച എല്ലാവര്ക്കു മേതിരായി നാളെ "ലോക ഹര്‍ത്താല്‍" വീടിലുണ്ടാക്കിയ എല്ലാ നല്ല ഭക്ഷണവും എടുത്തു കൊണ്ട് പോയി, എന്റെ വീട്ടില്‍ കൊണ്ടു വന്നു ബഹിഷ്കരിക്കുക .... അങ്ങിനെ നിങ്ങളുടെ ഒരു ദിവസത്തെ ഭക്ഷണം വെടിഞ്ഞുള്ള ഹര്‍ത്താല്‍ ഇന്ന് രാത്രി 12 മണിക്കാരംഭിക്കട്ടെ.


അടിക്കുറിപ്പ് (അതെന്റെ കേട്യോലോട, നിങ്ങളിത് വായിക്കേണ്ട ) :
അതേയ്.... ഇവിടിനി കുറച്ചു ദിവസത്തേക്ക് ഒന്നും വെക്കണ്ട. കുറെ "പൊട്ടന്മാരോട്" ഞാന്‍ ഭക്ഷണം കൊണ്ട് വരാന്‍ പറഞ്ഞിട്ടുണ്ട് ഹി ഹി ഹി .

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

അന്ന വിചാരം മുന്നെവിചാരം
പിന്നെവിചാരം കാര്യവിചാരം

ഹംസ പറഞ്ഞു...

Naseef U Areacode

മഴവില്ല്

SULFI

കുസുമം ആര്‍ പുന്നപ്ര

എല്ലാവര്‍ക്കും നന്ദി. ഈ വഴി വന്നതിനും വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും .!

Pd പറഞ്ഞു...

എന്നിട്ടിപ്പോ ഹംസ കണ്ട്രോള് ചെയ്യാന് തുടങ്ങിയോ ആവോ

Sulfikar Manalvayal പറഞ്ഞു...

തീറ്റ റപ്പായിയെ ഓര്‍മിപ്പിച്ചു ഈ കഥ.
ഒരു ചെറിയ കഥയിലൂടെ, ഒരുപാട് ചിന്തിപ്പിക്കാനുതകുന്ന വലിയ ഒരാശയം പറഞ്ഞിരിക്കുന്നു.
ചിലരുണ്ടിങ്ങിനെ. ജീവിതം മുഴുവന്‍ കുടിച്ചു രാഷിച്ചു അര്മാന്തിച്ചു നടന്നവര്‍, മാസങ്ങളോളം oxygen silinderinte സഹായത്തോടെ, മരണവും കാത്തു കഴിയുന്നവര്‍.
നല്ല അആശയം. അഭിനന്ദനം.