2010, ഒക്‌ടോബർ 17, ഞായറാഴ്‌ച

സുഖമുള്ള നോവ്…

ടിയന്തരാവസ്ഥാകാലത്തെ ഒരു കര്‍ക്കിടക രാവില്‍ പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞിരുന്ന കുടിലില്‍ മൂന്ന് പെണ്മക്കള്‍ക്ക് ശേഷം ഒരു ആണ്‍ കുഞ്ഞായി പിറന്ന എനിക്ക് മൂന്നാം വയസ്സില്‍ മരണപ്പെട്ടുപോയ ഉമ്മയുടെ സഹോദരന്‍റെ പേര് നല്‍കുമ്പോള്‍ എന്‍റെ ദീര്‍ഘായുസ്സിന് വേണ്ടി അവര്‍ മനമുരുകി പ്രാര്‍ത്ഥിച്ചിട്ടുണ്ടായിരിക്കാം. എനിക്ക് ശേഷം ഉമ്മ പ്രസവിച്ചതെല്ലാം ആണ്‍കുട്ടികളായത് കൊണ്ട് എന്‍റെ ജന്മം പിന്നീടവര്‍ക്ക് ഭാഗ്യമായും തോന്നിയിട്ടുണ്ടാവാം.

കൂലിപ്പണിക്കാരനായ ഉപ്പാക്ക് കിട്ടുന്ന വരുമാനം വീട്ടിലെ ചിലവുകള്‍ക്ക് തന്നെ തികയാതെ വരുന്നതുകൊണ്ട് പാഠപുസ്തകങ്ങളൊന്നും ചുമക്കാതെയായിരുന്നു എന്‍റെ സ്കൂളിലേക്കും മദ്രസയിലേക്കുമുള്ള യാത്ര. മാസ വരിസംഖ്യയായ പതിനഞ്ചു രൂപ നാല് മാസമായി അടച്ചില്ലെന്നു പറഞ്ഞ് മദ്രസയില്‍ നിന്ന് പുറത്താക്കിയപ്പോള്‍ വീട്ടില്‍ നിന്നും പഠിച്ചുവരാന്‍ പറഞ്ഞ പാഠം പുസ്തകമില്ലാത്തത് കൊണ്ട് പഠിക്കാതിരുന്നതിനു അലവി ഉസ്താതിന്‍റെ ചൂരല്‍ വടി കൂട്ടിപിടിച്ചുള്ള നുള്ളലില്‍ നിന്നും രക്ഷപ്പെട്ടല്ലോ എന്നായിരുന്നു അപ്പോഴത്തെ എന്‍റെ ആശ്വാസം. പുരയില്‍ ചെന്ന് വരിസംഖ്യ വേണം എന്ന് പറയുമ്പോള്‍ കോരിച്ചൊരിയുന്ന മഴയത്ത് പണിയില്ലാതിരിക്കുന്ന ഉപ്പയും ഉമ്മയും കൂടി ഓലമേഞ്ഞ പുരയുടെ മേല്‍കൂരയില്‍ നിന്നും തുള്ളി മുറിയാതെ അകത്തേക്ക് വീഴുന്ന വെള്ളം ചൂലുകൊണ്ട് അടിച്ച് പുറത്തേക്ക് തള്ളുന്ന തിരക്കിലായിരുന്നു എങ്കിലും ഞാന്‍ പറയുന്നത് അവര്‍ ശ്രദ്ധിച്ചിരുന്നു.

നാലഞ്ച് ദിവസങ്ങള്‍ക്ക് ശേഷം ആരില്‍ നിന്നോ കടം വാങ്ങിയ അറുപത് രൂപ എന്‍റെ കയ്യില്‍ ഏല്‍പ്പിച്ച് വരിസംഖ്യ അടച്ചോളൂ എന്ന് പറയുമ്പോള്‍ ഉപ്പയുടെ മുഖത്ത് ഈ കടം ഇനി എങ്ങനെ വീട്ടും എന്ന ആവലാതി എനിക്ക് കാണാന്‍ കഴിഞ്ഞിരുന്നെങ്കിലും തുടര്‍ന്നും മദ്രസയില്‍ പോവമല്ലോ എന്ന സന്തോഷമായിരുന്നു എന്‍റെ മനസ്സില്‍.

വരിസംഖ്യയുമായി മദ്രസയില്‍ ചെന്ന ഞാന്‍ ഇരുന്നിരുന്ന മുന്‍ ബെഞ്ചില്‍ മരമില്ല് മുതലാളി ഹുസൈന്‍ ഹാജിയുടെ മകന്‍ സലാഹ് സ്ഥാനം പിടിച്ച് കഴിഞ്ഞിരുന്നു. പരാതിയുമായി ചെന്ന എന്നോട് പിറകിലെ ബെഞ്ചില്‍ ഇരുന്നാല്‍ മതി എന്ന് ശാസനാ രൂപത്തില്‍ അലവി ഉസ്താദ് പറഞ്ഞത് ഞാന്‍ ഇല്ലാത്തവന്‍റെ വീട്ടില്‍ നിന്നും വരുന്ന കുട്ടി ആയതുകൊണ്ട് മാത്രമായിരുന്നു.

ഇന്‍റര്‍ബെല്‍ സമയത്ത് മൂത്രപ്പുരയുടെ പടിക്കെട്ടുകളില്‍ തട്ടി വീണ് തലപൊട്ടി ചോരയൊലിപ്പിച്ച സലാഹിനെ ആരൊക്കയോ ചേര്‍ന്ന് ആശുപത്രിയില്‍ കൊണ്ട് പോയപ്പോള്‍ ആ പരിസരത്ത് എവിടയും ഇല്ലാതിരുന്ന ഞാന്‍ ബെഞ്ച് മാറ്റിയിരുത്തിയതിനു പ്രതികാരമായി മനപ്പൂര്‍വം തള്ളിയിട്ടതാണെന്ന് പറഞ്ഞ് അലവി ഉസ്താദ് കൈകളിലെ ചൂരല്‍ എന്‍റെ കാല്‍ തുടകളില്‍ പതിപ്പിക്കുമ്പോള്‍ ഉസ്താദിന്‍റെ മനസ്സില്‍ ഹുസൈന്‍ ഹാജിയുടെ പ്രീതി പിടിച്ചു പറ്റുക എന്ന ഉദ്ദേശമായിരുന്നുവെന്ന് മനസ്സിലാക്കാന്‍ എന്നിലെ എട്ടു വയസ്സുകാരനു കഴിഞ്ഞിരുന്നു. ചെയ്യാത്ത തെറ്റിന് അടിവാങ്ങി കരഞ്ഞുകൊണ്ട് പുരയില്‍ ചെന്നപ്പോള്‍ സാരമില്ലെന്ന് പറഞ്ഞ് ഗോവിന്ദന്‍നായരുടെ ചായക്കടയില്‍ നിന്നും ഉപ്പ വാങ്ങിത്തന്ന കടലക്കറി ഒഴിച്ച ദോശയുടെ രുചി വര്‍ഷങ്ങള്‍ക്കിപ്പുറവും എന്‍റെ നാവിന്‍ തുമ്പില്‍ മായാതെ നില്‍ക്കുന്നു.

കീറിയ ഓലപ്പായയുടെ കീറാത്ത ഭാഗത്തേക്ക് നീക്കികിടത്തി എന്‍റെ കാല്‍ തുടയിലെ ചൂരലിന്‍റെ പാടുകള്‍ ചിമ്മിനി വിളക്കിന്‍റെ വെട്ടത്തില്‍ നോക്കി കൈ കൊണ്ട് തടവി കൊണ്ടിരിക്കുമ്പോള്‍ ഉമ്മയില്‍ നിന്നും അറിയാതെ വന്നിരുന്ന തേങ്ങലുകള്‍ കണ്ണടച്ച് ഉറക്കം വരാതെ കിടന്നിരുന്ന ഞാന്‍ അറിയുന്നുണ്ടായിരുന്നു.

കാല ചക്രത്തിന്‍റെ നിലക്കാത്ത കറക്കത്തില്‍ ജീവിത മാര്‍ഗം തേടി അറബ് നാട്ടിലെത്തി വര്‍ഷങ്ങള്‍ക്ക് ശേഷം അവധിക്ക് നാട്ടിലേക്ക് പോവുമ്പോള്‍ അദ്ധ്യാപകന്മാര്‍ക്ക് അപമാനമയി മാത്രം ഞാന്‍ കരുതിയിരുന്ന അലവി ഉസ്താദിനെ ഒന്ന് നേരില്‍ കാണണമെന്ന മോഹം എനിക്കുണ്ടായിരുന്നു.

എന്‍റെ വീട്ടില്‍ നിന്നും നാല് കിലോമീറ്റര്‍ മാത്രം അകലേയുള്ള അലവി ഉസ്താതിന്‍റെ വീടിന്‍റെ മുന്നില്‍ കാര്‍ നിറുത്തി മുള്ളു വേലി കൊണ്ട് വളച്ചു കെട്ടിയ പഴയ ഇരു നില ഓടുപുരയുടെ പടികള്‍ കയറുമ്പോള്‍ എന്‍റെ മനസ്സില്‍ ഞാന്‍ പോലുമറിയാതെ ചെകുത്താന്‍ രൂപപ്പെടുത്തിയ ഒരു പ്രതികാര വാശി ഉണ്ടായിരുന്നിരിക്കാം.

പൂമുഖത്ത് കട്ടിലില്‍ അവശതയോടെ ഇരിക്കുന്ന വൃദ്ധനെ കണ്ടപ്പോള്‍ കാരിരുമ്പ് പോലെ ഉറച്ച ശരീരമുണ്ടായിരുന്ന ആ പഴയ അലവിഉസ്താദിന്‍റെ അപ്പോഴത്തെ രൂപ മാറ്റം എന്നില്‍ എന്തോ മാനസിക വിഷമം വരുത്തുന്നത് ഞാന്‍ അറിഞ്ഞു.

സലാം പറഞ്ഞ് അകത്ത് കയറിയ എന്നെ മനസ്സിലാവാതെ നോക്കികൊണ്ടിരുന്ന ഉസ്താദിന് ഞാന്‍ ആരെന്ന് പറഞ്ഞ് മനസ്സിലാക്കി കൊടുക്കാന്‍ എനിക്ക് ആദ്യം കിട്ടിയ വിഷയം സലാഹ് വീണ് തലപൊട്ടിയ കാര്യം തന്നെയായിരുന്നു. ഉസ്താദിന്‍റെ ഓര്‍മയില്‍ എവിടയും സ്ഥാനം പിടിക്കാത്ത ആ സംഭവം ഞാന്‍ മറക്കാതിരിക്കാന്‍ കാരണം അന്ന് ഞാന്‍ അനുഭവിച്ച വേദനയായിരിക്കാം.


വീടും അഡ്രസ്സും പറയാതെ ഉസ്താദിന്‍റെ ഓര്‍മയെ പരീക്ഷിക്കാന്‍ ശ്രമിച്ച് പരാജയം സമ്മതിച്ച ഞാന്‍ ആരെന്ന് പറഞ്ഞു കൊടുത്തപ്പോള്‍ ഉസ്താദിന്‍റെ കണ്ണുകള്‍ നിറയുന്നത് ഞാന്‍ കണ്ടു. എന്നോട് ചെയ്ത തെറ്റിന്‍റെ പ്രായശ്ചിത്തമായിരുന്നില്ല അപ്പോള്‍ ആ കണ്ണുകളില്‍ നിന്നും ഉതിര്‍ന്ന കണ്ണുനീരില്‍. പഠിപ്പിച്ചു വിട്ട ഒരു ശിഷ്യന്‍ വര്‍ഷങ്ങള്‍ക്കിപ്പുറം തന്നെ കാണാന്‍ വന്നിരിക്കുന്നു എന്ന സന്തോഷമായിരുന്നു അതെന്ന് മനസ്സിലായപ്പോള്‍ ഇത്രയും കാലം ഉസ്താദിനെ കുറിച്ച് മോശമായി ചിന്തിച്ചിരുന്ന എന്നോട് തന്നെ എനിക്ക് വെറുപ്പ് തോന്നി. എന്‍റെ നല്ലതിനു വേണ്ടി പ്രാര്‍ത്ഥിച്ച ഉസ്താദിന്‍റെ കൈ ചുംബിച്ച് പടിയിറങ്ങുമ്പോള്‍ വര്‍ഷങ്ങളായി എന്‍റെ മനസ്സിലുണ്ടായിരുന്ന ആ അടിയുടെ വേദന അലിഞ്ഞ് സുഖമുള്ള ഒരു നോവായി മാറിയിരുന്നു.

-------------------------------------------------

ചിത്രം വരച്ച് എന്‍റെ പോസ്റ്റ് കുളമാക്കിയത് : നൌഷാദ് അകമ്പാടം

106 അഭിപ്രായ(ങ്ങള്‍):

HAINA പറഞ്ഞു...

വായിച്ചില്ല . ഉറങ്ങണം നളെവായിക്കാം

muhammadhaneefa പറഞ്ഞു...

ഹംസക്ക എന്നേ കുറെ വർഷം പിറകോട്ട്‌ കൊണ്ടുപോയി...........കൈയക്ഷരം നന്നായിരുന്നതിനാൽ ആഴ്ചയിലൊരിക്കൽ 5 പൈസയുടെ കുപ്പിമഷി വാങ്ങിത്തന്നിരുന്ന ഒരു ഗുരുനാഥനെ..പിന്നീടുവന്ന പല മദ്രസാദ്ധ്യാപകരുടെയും ഓർക്കാനറക്കുന്ന ദുഷ്ചെയ്തികളെ.....
കാലം എല്ലാ മുറിവുകളെയും ഉണക്കുന്നു എന്നത്‌ എത്ര സത്യം!
നിസ്സഹായവും നിഷ്കളങ്കവുമായ കണ്ണുകൾക്ക്‌ മുൻപിൽ ആർക്കണ്‌ പക?
ഹൄദയശൂന്യർക്കല്ലാതെ.

നല്ല ഒരോർമ്മക്കുറിപ്പ്‌.

K@nn(())raan*خلي ولي പറഞ്ഞു...

എനിക്ക് മുന്‍പ് വായിച്ചു പോയവര്‍ തേങ്ങ ഉടയ്ക്കാത്തതിനാല്‍ ആ കര്‍മ്മം കണ്ണൂരാന്‍ നിര്‍വ്വഹിക്കുന്നു. ഉടച്ച തേങ്ങയുടെ കഷ്ണവുമായി ഇപ്പോള്‍ പോയി വിശദ വായനക്ക് പിന്നെ വരാം..!

അജ്ഞാതന്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
അജ്ഞാതന്‍ പറഞ്ഞു...

എന്ത് പറയാന്‍ ഹംസ ജി ..എല്ലാവരുടെയും ജീവിതത്തില്‍ ഇങ്ങിനെയൊക്കെ ഉള്ള ചില സുഖമുള്ള നോവുകള്‍ ഉണ്ട് ...ഇത് ഞാന്‍ ഉറക്കെ എന്റെ ഭര്‍ത്താവിനു കേള്‍പ്പിച്ചു കൊടുത്തു ..അപ്പോള്‍ അദ്ദേഹം പറഞ്ഞു അവര്‍ പഠിച്ചിരുന്ന കാലത്തും വരിസംഖ്യ അടക്കാന്‍ കഴിയാതെ ഒത്തിരി കുട്ടികള്‍ പുറത്താക്കപെട്ടിട്ടുണ്ട് എന്ന് ...പക്ഷെ ഇത് വഴി ഹംസ ജി അദ്ധേഹത്തിന്റെ മനസ്സില്‍ ഒരു തിരി കൊളുത്തി കൊടുത്തു ...നാട്ടില്‍ ചെല്ലുമ്പോള്‍ അവിടുത്തെ മദ്രസ്സില്‍ പോയി അത്തരം കുട്ടികളുടെ വരിസംഖ്യ അടച്ചുകൊടുക്കുക എന്ന നന്മയുടെ തിരി ...അങ്ങിനെ നമുക്ക് ഇപ്പോഴും നോവിക്കുന്ന മനസ്സുകളിലെ നോവിനെ, ഒരു സുഖം ഉള്ള ഓര്‍മ്മയാക്കി മായിച്ച് കളയാന്‍ ശ്രമിക്കാം ...സര്‍വശക്തന്‍ ഉദ്ദേശിച്ചാല്‍ ,ആ പുണ്യ പ്രവര്‍ത്തിയുടെ പങ്കു ഹംസയുടെ അക്കൗണ്ട്‌ ഇലും സര്‍വശക്തന്‍ ചേര്‍ക്കട്ടെ ...

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

മദ്രസ്സയിലെ കാലം ഓര്‍ക്കുമ്പോള്‍ ഇങ്ങിനെ കുറെ കഥകള്‍ കാണും.
എന്റെയും ഒരു ഉസ്താദ് ഉണ്ടായിരുന്നു. അബുമുസ്ലിയാര്‍;. അടി കുറെ കിട്ടിയിട്ടുന്ടെങ്കിലും എനിക്ക് ഉസ്താദിനോട് ബഹുമാനമായിരുന്നു.
കഴിഞ്ഞ അവധിക്കു നാട്ടില്‍ ചെന്നപ്പോള്‍ അസുഖമായി കിടന്ന അദ്ധേഹത്തെ കാണാന്‍ ചെന്നു. ഹംസ ഭായ് പറഞ്ഞ പോലെ ഉസ്താദിന്റെ കണ്ണ് നിറഞ്ഞു.
പഴയ ശിഷ്യനെ കണ്ട സന്തോഷം. പരസ്പരം പൊരുത്തപെടീക്കല്‍. ഈ കുറിപ്പ് വായിച്ചപ്പോള്‍ അതെല്ലാം ഓര്‍ത്തുപ്പോയി.
വളരെ ഹൃദ്യമായി ഹംസ ഭായ്.
ആശംസകള്‍

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

മാതാപിതാഗുരുദൈവം എന്ന ഭാരതീയ കാഴച്ചപ്പാട് ഇന്നെവിടെ എത്തിനില്‍ക്കുന്നു എന്ന് പറയാതെ അറിയാം.വ്യാഴവട്ടങ്ങള്‍ക്ക് ശേഷം എങ്കിലും ഗുരുനാഥനോടുള്ള പ്രതികാര ചിന്ത പൊടുന്നനെ അലിഞ്ഞില്ലാതായത് മനസ്സിന്റെ നന്മയാണ്.
സാധാരണയില്‍ നിന്ന് വിഭിന്നമായ ,അത്യാകര്‍ഷകമായ ഒരു അവതരണ ശൈലിയായി ഇത് എനിക്കനുഭവപ്പെട്ടു .
ഈ ശൈലി തുടരുക.ഒപ്പം തികച്ചും വിഭിന്നങ്ങളായ വിഷയങ്ങള്‍ എഴുതുക. ഭാവുകങ്ങള്‍!

നൗഷാദ് അകമ്പാടം പറഞ്ഞു...

സ്കൂള്‍,മദ്രസാ പഠനകാലത്ത് ഇത്തരത്തിലുള്ള പല അനുഭവങ്ങളും നമ്മളില്‍ പലര്‍ക്കുമുണ്ടായിട്ടുണ്ടാവും..

കണക്ക് മാഷിന്റെ ക്രൂരമായ- കക്ഷത്തിനടിയില്‍- നുള്ളലിനും സാമൂഹ്യപാഠം ടീച്ചറുടെ പകരം വെക്കാനില്ലാത്ത ചൂരല്‍ കഷായത്തിനും സദറുസ്താദിന്റെ പരിഹാസ വാക്കുകള്‍ക്കുമൊക്കെ "പടച്ചോനേ..ഇന്നാ മാഷിനു എന്തെങ്കിലും അസുഖം വന്ന് ലീവായിരിക്കണേ....." എന്ന് ഉള്ളുരുകി പ്രാര്‍ത്ഥിച്ച് പോകാത്ത ബാല്യങ്ങളുണ്ടോ...?

കാലത്തിന്റെ കുത്തൊഴുക്കില്‍ പിന്നീട് ദൂരയാത്രക്കിടയില്‍ വെച്ച് അവിചാരിതമായ ഒരു കണ്ടുമുട്ടലിനു കാലം ദയ കാണിക്കുമ്പോള്‍ മാഷേ..എന്നെ ഓര്‍മ്മയുണ്ടോ..എന്ന് തുടക്കമിട്ട് സ്നേഹപൂര്‍‌വ്വം സംസാരിച്ച് വിവരങ്ങളന്വേഷിക്കുമ്പോള്‍ കാലം കണക്കു കൂട്ടിയും കുറച്ചും വെട്ടിയും തിരുത്തിയും അലങ്കോലമാക്കിയ ബ്ലാക്ക് ബോഡിനെ പോലെ നിറം മങ്ങി നില്‍ക്കുന്ന അന്നത്തെ ക്രൂരനായ അധ്യാപകന്‍ പതുങ്ങിയ ഒരു ചിരിയില്‍ സംസാരിച്ച് അപരിചിതത്വം മറച്ചു വെച്ച് മെല്ലെ മുന്നോട്ട് നടന്നു മറയുമ്പോള്‍ നാമറിഞ്ഞു പോകുന്നു...

നാലക്ഷരം പഠിപ്പിച്ച ഓരോ അധ്യാപകന്റെയും ചിത്രം എത്ര കാലമായി നാം ചില്ലിട്ട് സൂക്ഷിക്കുന്നുവെന്ന്...
അവരെ ഒരിക്കല്‍കൂടി കണ്ടു മുട്ടി സ്നേഹവായ്പുകള്‍ പങ്കുവെക്കാന്‍ ഹൃദയം കൊതിക്കുന്നുവെന്ന്..
നമ്മുടെ കലാഭിരുചികളെ ഒരു വാക്കുകൊണ്ടെങ്കിലും പ്രോല്‍സാഹിപ്പിച്ച മാഷോട്
"മാഷേ..ഇതെന്റെ സമ്മാന"മെന്നോതി കടല്‍കടന്നെത്തിയ വര്‍ണ്ണപ്പൊതി സന്തോഷത്തോടെ
കൈമാറാന്‍ കൊതിക്കുന്നുവെന്ന്...

അറിയാതെ ഓര്‍ത്ത് പുളകം കൊള്ളുന്നു..
പ്രവാസത്തിന്റെ എണ്ണിയെടുത്ത അവധിനാളുകളിലെ യാത്രക്കിടയില്‍ പോലും
ഓരോ മുഖങ്ങള്‍ക്കിടയിലും നാം കണ്ടെത്താന്‍ കൊതിക്കുന്നുണ്ട്..
ചോദ്യം നാവിന്‍ തുമ്പിലങ്ങനെ തുടിക്കുന്നുമുണ്ട്..

"മാഷേ ..എന്നെ ഓര്‍മ്മയുണ്ടോ..?"

-------------------------------------------

നൗഷാദ് അകമ്പാടം പറഞ്ഞു...

ഹംസേ..നന്നായി വളരെ നന്നായി എഴുതി കെട്ടോ..

മനോഹരമായ ശൈലിയില്‍ പറഞ്ഞു ഫലിപ്പിച്ച് എന്നെക്കൊണ്ട്
ദീര്‍ഘമായ ഒരു കമെന്റെഴുതിപ്പിച്ച ഹംസ നീണാള്‍ വാഴട്ടേ!

മാണിക്യം പറഞ്ഞു...

"സുഖമുള്ള നോവ്…"

"......കീറിയ ഓലപ്പായയുടെ കീറാത്ത ഭാഗത്തേക്ക് നീക്കികിടത്തി എന്‍റെ കാല്‍ തുടയിലെ ചൂരലിന്‍റെ പാടുകള്‍ ചിമ്മിനി വിളക്കിന്‍റെ വെട്ടത്തില്‍ നോക്കി കൈ കൊണ്ട് തടവി കൊണ്ടിരിക്കുമ്പോള്‍ ഉമ്മയില്‍ നിന്നും അറിയാതെ വന്നിരുന്ന തേങ്ങലുകള്‍...."
ഞാന്‍ കേട്ടു. :(
ഹംസ പറഞ്ഞിട്ടുള്ള കഥകളില്‍ വച്ച് ഈ കഥയേറേ ഇഷ്ടമായി...

അലി പറഞ്ഞു...

സ്കൂളിലെ അധ്യാപകരായാലും മദ്രസയിലെ ഉസ്താദുമാരായാലും അവരെ മനസ്സിൽ ചീത്തവിളിക്കാത്ത വിദ്യാർത്ഥികളുണ്ടാവില്ല. നമുക്കവരെ വെറുക്കാൻ കാരണമുള്ളതുപോലെ അവർക്ക് നമ്മോട് അങ്ങിനെ പെരുമാറാനും കാ‍രണമുണ്ടാവും. പിന്നീട് കുറെ കാലത്തിന്റെ ഇപ്പുറത്തിരുന്ന് ചിന്തിക്കുമ്പോൾ അതെല്ലാം നമ്മുടെ മനസ്സിൽ നിന്നും മഞ്ഞ്പോലെ പെയ്തൊഴിയും. പഴയ അധ്യാപകരെ കണ്ട് സംസാരിക്കുമ്പോൾ അവരുടെ കണ്ണുകളിൽ വിടരുന്ന സന്തോഷം മതി നമുക്ക്.

ഓർമ്മക്കുറിപ്പ് ഹൃദ്യമായി.
നന്മകൾ നേരുന്നു.

സാബിബാവ പറഞ്ഞു...

ഹംസക്കാ വായിച്ചു ഇഷ്ട്ടവുമായി വേദനകളും കഷ്ട്ടതകളും എല്ലാം മാറിയ ഇന്ന് ഓര്‍ക്കാമല്ലോ അന്നത്തെ സുഖമുള്ള ഈ നോവ്‌
കഥയിലെ മാറ്റങ്ങള്‍ ഇഷ്ട്ടമായി .

(പുറം ചൊറിച്ചില്‍ ആയി തോന്നുന്നു എങ്കില്‍ പ്ലീസ് തിരിച്ചും ചൊറിയാന്‍ വന്നോളു)

Thanal പറഞ്ഞു...

ഹംസ..
എനിക്കിത് വായിച്ചപ്പോള്‍ എന്റെ പ്രിയപ്പെട്ട ഉസ്താടുമാരെ ലോകത്തിന്‍ പരിജയപ്പെടുതെനമെന്നു തോന്നുന്നു
ഉടന്‍ പ്രതീക്ഷിച്ചു കൊള്ളുക നല്ലൊരു പോസ്റ്റ്‌

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

“എന്‍റെ കാല്‍ തുടയിലെ ചൂരലിന്‍റെ പാടുകള്‍ ചിമ്മിനി വിളക്കിന്‍റെ വെട്ടത്തില്‍ നോക്കി കൈ കൊണ്ട് തടവി കൊണ്ടിരിക്കുമ്പോള്‍ ഉമ്മയില്‍ നിന്നും അറിയാതെ വന്നിരുന്ന തേങ്ങലുകള്‍...." ആ തേങ്ങലുകൾ ഞങ്ങൾ വായനക്കാർ ശരിക്കും തൊട്ടറിഞ്ഞൂ‍ട്ടാ‍ാ.... അതാണീയെഴുത്തിന്റെ മാസ്മരികത ! വളരെ നീറ്റലോടെയും,സങ്കടത്തോടേയും ഒരോ വായനക്കാരെ പിടിച്ചിരുത്തി വായിപ്പിച്ച ഈ ‘സുഖമുള്ള നോവിന്റെ’ രചനാവൈഭവത്തിന് അഭിനന്ദനം കേട്ടൊ ഹംസ.

Manoraj പറഞ്ഞു...

ഹംസ.. കഥയേക്കാള്‍ ജീവിതമെന്ന് ഞാന്‍ ഇത് വിശ്വസിച്ചോട്ടെ.. പലര്‍ക്കും ഇത്തരം ഒട്ടേറെ സന്ദര്‍ഭങ്ങള്‍ ജീവിതത്തില്‍ നേരിടേണ്ടി വന്നിട്ടുണ്ടാവാം. ജീവിതഹ്ത്തില്‍ ഇത്തരം അവസ്ഥകളിലൂടെ കടന്ന് പോയത് കൊണ്ടാവാം എഴുത്തില്‍ വല്ലാത്ത തിവ്രതയുണ്ട്. അല്പം കൂടെ കഥയുടെ ചുറ്റുപാടുകളിലേക്ക് മാറ്റാമായിരുന്നു. എങ്കിലും കുഴപ്പമില്ല. ജീവിതമല്ലേ, വെറും ഒരു കഥയല്ലല്ലോ..

Mohamedkutty മുഹമ്മദുകുട്ടി പറഞ്ഞു...

ഇത്തരം അനുഭവങ്ങള്‍ എല്ലാവര്‍ക്കുമുണ്ട്. അതൊക്കെ ഇങ്ങനെ പങ്കുവെക്കുന്നതില്‍ ഗുണ പാഠവുമുണ്ട്. പിന്നൊരു കാര്യം .പോസ്റ്റ് വായിക്കാതെ കമന്റിട്ടു പിന്നെ വരാമെന്നു പറയുന്നതിനോടും തേങ്ങയുടക്കുന്നതിനോടും എനിക്കു യോജിപ്പില്ല.അബ്ദുല്‍ ഖാദര്‍ സാഹിബിന്റെ പോസ്റ്റിനു ശേഷം സാബിറയ്ക്കു ചൊറിയല്‍ ഇഷ്ടപെട്ടെന്നു തോന്നുന്നു.മദ്രസയില്‍ പഠിക്കുമ്പോള്‍ ഒരു തങ്ങള്‍ കുട്ടിയെ [ഹബീബ് കോയ തങ്ങള്‍] “ഇജ്ജ്”എന്നു പറഞ്ഞതിനു “തങ്ങമ്മാരെ ഇജ്ജു എന്ന് പറയരുതു” എന്നു പറഞ്ഞു പറഞ്ഞു അയമു മൊല്ലാക്ക എന്നെ അടിച്ചിരുന്നു. അന്നു ആരെയും “ഇജ്ജ്” എന്നു വിളിക്കരുതെന്നു പഠിപ്പിച്ചില്ല. എന്നാലും ഞാനാരെയും പിന്നീട് ഇജ്ജ് എന്നു വിളിച്ചിട്ടില്ല.അനുഭവങ്ങള്‍ പങ്കു വെച്ചതിനു നന്ദി!

Anil cheleri kumaran പറഞ്ഞു...

touching..

Vayady പറഞ്ഞു...

വായിച്ചു കഴിഞ്ഞപ്പോള്‍ എന്റെ മനസ്സിലും ഒരു സുഖമുള്ള നോവ്...
ഹൃദയസ്പ്‌ര്‍‌ശിയായ ഒരു അനുഭവകഥ. ഈ പോസ്റ്റ് എഴുതുമ്പോള്‍ ഹംസയുടെ മനസ്സ്‌ എത്ര വര്‍ഷങ്ങള്‍ പുറകോട്ട് സഞ്ചരിച്ചു കാണും. എത്രയോ തവണ ആ കണ്ണുകള്‍ നിറഞ്ഞൊഴുകിയിട്ടുണ്ടാകും. ഹംസയുടെ മനസ്സിന്റെ വിങ്ങലും, വേദനയും, സന്തോഷവും എല്ലാം ഞങ്ങള്‍ വായനക്കാരുടെ മനസ്സിലേയ്ക്കും പകരാന്‍ കഴിഞ്ഞിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു ശേഷം പഠിപ്പിച്ച അദ്ധ്യാപകനെ കാണാന്‍ പോയപ്പോള്‍ അനുഭവിച്ച വീര്‍പ്പുമുട്ടല്‍ വളരെ ഭംഗിയായി പറഞ്ഞിരിക്കുന്നു. മനസ്സില്‍ നന്മയും സഹജീവികളോട് കാരുണ്യവും എന്നുമുണ്ടായിരിക്കട്ടെ എന്ന് ആശംസിക്കുന്നു. കൂടാതെ ഇത്രയും നല്ലൊരു അനുഭവം മനസ്സില്‍ തന്നെ കുഴിച്ചിടാതെ ഞങ്ങളുമായി പങ്കുവെച്ചതിനു നന്ദി.

അഭിനന്ദനങ്ങള്‍.

ബഷീർ പറഞ്ഞു...

സുഖമുള്ള നോവായി പോയ കാല സ്മൃതികൾ നമ്മെ വിടാതെ പിന്തുടരുക തന്നെ ചെയ്യും.. ചെയ്യണം. ...അപ്പോഴേ ജീവിതത്തിലെ അനുഗ്രഹങ്ങളിൽ നന്ദിയുള്ളവരാവാൻ നമുക്ക് കഴിയുകയുള്ളൂ..

എന്നെയും പിറകിലേക്ക് നയിച്ച് ഈ കുറിപ്പ്.. ആശംസകൾ

ബഷീർ പറഞ്ഞു...

@Kumaaran,

കുമാരാ.. ടച്ചിംഗ്സ്... :) )

Wash'Allan JK | വഷളന്‍ ജേക്കെ പറഞ്ഞു...

ഹംസ, കുഞ്ഞുമനസ്സില്‍ ഗുരുനാഥന്മാരോട് ചെറിയ വിദ്വേഷം തോന്നുക സ്വാഭാവികം. എന്തിന്? മാതാപിതാക്കളോടു പോലും ദ്വേഷ്യം തോന്നുമല്ലോ. അതിനൊന്നും സ്ഥായീഭാവമില്ല. ചെറിയ മനസ്സിലെ ചെറിയ ചിന്തകള്‍, അത്ര തന്നെ!

ആ കൂടിക്കാഴ്ച മനസ്സില്‍ തിരയിളക്കം ഉണ്ടാക്കി. ആശംസകള്‍.

ശ്രീനാഥന്‍ പറഞ്ഞു...

ഓർമകൾ താങ്കൾക്ക് കരുത്തു പകരട്ടേ! ഉള്ളിൽ തട്ടി ഈ പോസ്റ്റ്. ഉസ്താദിനെ ഓർക്കുമ്പോൾ കാണിച്ച ആർജ്ജവവും പോസിറ്റീവ് സമീപനവും താങ്കളുടെ ജീവിതത്തിൽ എന്നുമുണ്ടായിരിക്കട്ടേ, നന്മകൾ നേരുന്നു.

Anees Hassan പറഞ്ഞു...

കടലക്കറി ഒഴിച്ച ദോശയുടെ രുചി വര്‍ഷങ്ങള്‍ക്കിപ്പുറവും എന്‍റെ നാവിന്‍ തുമ്പില്‍ മായാതെ നില്‍ക്കുന്നു.......ചില രുചികള്‍ ചില ഓര്‍മകള്‍ ...അങ്ങനെ .......ഇന്ദ്രജാലത്തിലെന്നപോലെ പൊങ്ങി വരും ....അതെല്ലാം എടുത്തു വിളമ്പുക......ലളിതമായ പ്രയോഗങ്ങള്‍ക്കു സലാം ...

Akbar പറഞ്ഞു...

ഓത്തുപള്ളിയില്‍ അന്ന് നമ്മള്‍ പോയിരുന്ന കാലം.........

നല്ല ഓര്‍മ്മക്കുറിപ്പ്‌. സുഖമുള്ള നോവുതന്നെ. നല്ല മനസ്സിലെ പ്രതികാര ചിന്തകള്‍ വെറും മഞ്ഞു മലകള്‍ പോലെയാണ്. മനസ്സില്‍ വെളിച്ചം തെളിയുമ്പോള്‍ അവ ഉരുകി ഇല്ലാതാവും. പിന്നെ ശേഷിക്കുന്നത് മിഴിയിലൂറുന്ന ജലം മാത്രം. നല്ല ഒഴുക്കുള്ള ആഖ്യാന ശൈലി. അഭിനന്ദനങ്ങള്‍.

Jishad Cronic പറഞ്ഞു...

നല്ല സുഖമുള്ള ഒരു ഓര്‍മ്മക്കുറിപ്പ്‌, ഉസ്താതിന്റെ കയ്യില്‍ നിന്നും അടിമെടിക്കാത്ത ആരും ഇന്നുണ്ടാകില്ല, വര്‍ഷങ്ങള്‍ക്കു ശേഷം അവരെ ചെന്നു കാണുമ്പോള്‍ അവരുടെ ഉള്ളിലുള്ള സ്നേഹം കണ്ടാല്‍, അന്ന് അടികിട്ടിയ കാലത്ത് നാം അവരെ മനസ്സില്‍ ദേഷ്യപെട്ടത്‌ ഓര്‍ത്തു വേദനിക്കും.

ManzoorAluvila പറഞ്ഞു...

മതാപിതാക്കളെയും ഗുരുക്കന്മാരെയും അനുഭവനൊമ്പരങ്ങളിലൂടെ ഓർക്കുന്ന..മനസ്സിന്റെ നന്മ വെളിവാക്കുന്ന വളരെ നല്ല പോസ്റ്റ്‌..

ജിപ്പൂസ് പറഞ്ഞു...

അന്നൊരുപാട് അനുഭവിച്ചേന്റെ വിഷമൊക്കെ ഇപ്പൊ മാറീലെ അംസക്കാ.ഇന്ന്‍ ഇങ്ങടെ ബെന്‍സ് കാറീ കേറി അമര്ന്നിരിക്കുംപോ, സൌദീലെ വമ്പന്‍ ഫ്ലാറ്റില്‍ ഇങ്ങനെ കിടക്കുമ്പോ, നാട്ടിലെത്തി കുടീലെ ബാല്‍ക്കണീ കേറി നിന്ന്‍ താഴേക്ക് നോക്കുമ്പോ ഒരിത് ഫീല്‍ ചെയ്യണില്ലേ :)

ഇവിടം വന്നിട്ട് കുറച്ച്ചായി.ഇച്ചിരി തിരക്കിലായിരുന്നു.നന്നായി പറഞ്ഞിരിക്കുന്നു ഹംസക്ക.നല്ലൊരു വായനയും സുഖമുള്ളൊരു നോവും സമ്മാനിച്ചതിന് പെരുത്ത് നന്ദി.

വഴിപോക്കന്‍ | YK പറഞ്ഞു...

ഹംസക്കാ വല്ലാത്തൊരു ഗൃഹാതുര സ്മരണ ഉണര്‍ത്തുന്ന പോസ്റ്റ്‌ - ഹംസാക്കയുടെ മാസ്ടര്‍പീസ്..
കൂടുതല്‍ എഴുതി എന്റെ അനുഭവം പങ്കു വെക്കാന്‍ തുനിഞ്ഞാല്‍ പോസ്റെക്കാള്‍ നീളം കൂടിയ കമന്റ് ആയിപ്പോകുമോന്നൊരു പേടി. അതോണ്ട് ഒന്നും എഴുതുന്നില്ല.
എങ്കിലും നാലില്‍ പഠിക്കുമ്പോള്‍ ഒരു ദിവസം ഇതേ പേരുള്ള വേറൊരു ഉസ്താദിന്റെ അടി കിട്ടിയ ഓര്‍മ്മ ഇവിടെ പങ്കു വെക്കുന്നു
ഇഷാ നിസ്കാരത്തില്‍ ഫാതിഹയില്‍ (അശ്രദ്ധയാല്‍) ഉസ്താദ് ..."വലള്ളാല്ലൂന്‍ " എന്ന് ഒതിയപ്പോള്‍ നേരെ പിരകിലുണ്ടായിരുന്ന ഉടന്‍ ഞാന്‍ "ആമൂന്‍ " എന്ന് പറഞ്ഞു. നിസ്കാരം കഴിഞ്ഞ ഉടന്‍ ഉസ്താദ് വെട്ടിത്തിരിഞ്ഞ് നിന്ന് മിഹ്രാബിലെ ആ കുന്തമെടുത്ത് എന്നെ അടിച്ചു ഒരു പരുവമാക്കിയത് ഒരിക്കലും മറക്കാന്‍ പറ്റില്ല... അന്നെനിക്ക് മനസ്സിലായി എന്തിനാണ് വാളിന്റെ, കുന്തത്തിന്റെ രൂപത്തിലുള്ള സാദനം പള്ളിയില്‍ മിമ്ബരില്‍ ചാരിവേക്കുന്നത് എന്ന്.

Unknown പറഞ്ഞു...

ചെറുപ്പത്തില്‍ ഗുരുക്കളോടും മാതാപിതാക്കളോടും ഇങ്ങനെ ദേഷ്യം തോന്നുക സ്വാഭാവികം, പക്വത വരുമ്പോള്‍ നാം അതിലെ നന്മയെ തിരിച്ചറിയുന്നു. മനസ്സിനെ തൊട്ടുണര്ത്തുന്ന രീതിയില്‍ വളരെ ആകര്‍ഷകമായി ആ നന്മയെ ഞങ്ങളിലേക്കും പകര്‍ത്തി ഹംസ.
അഭിനന്ദനങ്ങള്‍.

ആളവന്‍താന്‍ പറഞ്ഞു...

"കീറിയ ഓലപ്പായയുടെ കീറാത്ത ഭാഗത്തേക്ക് നീക്കികിടത്തി എന്‍റെ കാല്‍ തുടയിലെ ചൂരലിന്‍റെ പാടുകള്‍ ചിമ്മിനി വിളക്കിന്‍റെ വെട്ടത്തില്‍ നോക്കി"

ഹംസക്കാ... ഈ വരിയിലെ ആദ്യത്തെ 'കീറിയ' എന്ന വാക്ക് ഒഴിവാക്കിയാല്‍ കൂടുതല്‍ സുഖം കിട്ടും എന്ന് തോന്നുന്നു. പിന്നെ സ്ഥിരമാല്ലാത്ത ഒരുപാട് അക്ഷരത്തെറ്റുകള്‍ കടന്നു കൂടിയിട്ടും ഉണ്ട്. പിന്നെ എഴുത്ത് - ഇത്രേം നല്ല ഒരു അനുഭവ കഥ വായിച്ചിട്ടും കുമാരേട്ടന്‍ പറഞ്ഞത് കേട്ടില്ലേ? പക്ഷെ ഞാന്‍ ഈ പറയുന്നത് ശരിക്കും മനസ്സില്‍ തട്ടി എന്ന അര്‍ത്ഥത്തിലാ കേട്ടോ. touching.... really touching....

lekshmi. lachu പറഞ്ഞു...

ഹംസക്കയുടെ മറ്റു എഴുത്തുകളില്‍ നിന്നും എനിക്കേറെ ഇഷ്ടം
തോന്നി ഈ ഓര്‍മ്മ കുറിപ്പ്. ഹൃദയത്തില്‍ തൊടുന്ന എഴുത്ത്.
നന്മകൾ നേരുന്നു.

അതിരുകള്‍/പുളിക്കല്‍ പറഞ്ഞു...

മൊല്ലാക്കാന്റെ തല്ലും നുള്ളും കൊണ്‍ടാലെന്ത.... അന്ന് ആ ചെറിയ നോവുകള്‍ കിട്ടിയത് കൊണ്‍ടാണ് ഇന്ന് ആ സുഖമുള്ള നോവുകള്‍ ഓര്‍ക്കാന്‍ ഇടയായത്.അല്ലേ ഹംസാ ജി.

pournami പറഞ്ഞു...

:)
good post

ഒഴാക്കന്‍. പറഞ്ഞു...

ഹംസിക്ക, വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് പണ്ടുകിട്ടിയ ആ അടികളൊക്കെ മനസിലേക്ക് ഓടി വന്നു! എന്നിട്ടും ഞാന്‍ എന്തെ നന്നകാത്തെ എന്ന ചിന്തയും

റിയാസ് (മിഴിനീര്‍ത്തുള്ളി) പറഞ്ഞു...

ഹംസക്കാ....
ടൈറ്റില്‍ പോലെ തന്നെ മനസില്‍ സുഖമുള്ള നോവ് സമ്മാനിക്കുന്ന പോസ്റ്റ്.
മനസ് വര്‍ഷങ്ങള്‍ പുറകോട്ട് പോയി...ഓര്‍മ്മകള്‍ ഒരുപാട് മനസ്സിലേക്കോടിയെത്തി...മദ്രസ്സയിലേക്കുള്ള യാത്രകള്‍, നബിദിനം, ശനിയാഴ്ച്കളിലും, ഞായറാഴ്ചകളിലും ചില വീടുകളില്‍ നടത്തുന്ന നേര്‍ച്ചയും (മൌലിദ് പാരായണം),തുടര്‍ന്നു കിട്ടുന്ന ഭക്ഷണം.വീടിനകത്തിരുന്നു മൌലിദ് പാരായണം നടത്തുമ്പോഴും മൂക്കിലേക്കടിച്ചു കയറുന്ന നല്ല ബിരിഞ്ചി ചോറിന്റേയും, ഇറച്ചിയുടേയം മണം...ഹോ..
എല്ലാം സുഖമുള്ള ഓര്‍മ്മയായി മനസ്സില്‍ തങ്ങി നില്‍ക്കുന്നു...

Jithin Raaj പറഞ്ഞു...

ഹംസക്കാ,

ഓര്‍മ്മകള്‍ മരിക്കുന്നില്ല , കഥയല്ലിത് ജീവിതം , ഹംസക്കേടെ എഴുത്തില്‍ നിന്നും ആ വേദന മനസ്സിലാകും , അന്നുണ്ടാക്കിയ നൊമ്പരങ്ങള്‍ ആവാം ഇന്നനുഭവിക്കുന്നു സുഖമുള്ള നോവിനു കാരണം

www.jithinraj.in

ഭായി പറഞ്ഞു...

കാറിൽ നിന്നിറങി മുള്ളുവേലിയൊക്കെ ചവിട്ടിപ്പൊളിച്ച് അകത്ത് കയറിപോയ സ്ഥലമൊക്കെ വായിച്ചപ്പോൾ ഉഗ്രൻ ഒരു സ്റ്റണ്ട് സീനാണ് പ്രതീക്ഷിച്ചത്.
(മംഗലശ്ശേരി നീലകണ്ഠനായിരുന്നു എന്റെ മോണിട്ടറിൽ)

നാലക്ഷരം പറഞുതന്ന ഗുരുക്കന്മാരെ വർഷങൾക്കിപ്പുറം പോയി നേരിൽ കാണുക എന്നത് ഒരു പുണ്യ പ്രവൃത്തി തന്നെയാണ്!

ഹൃദയത്തിൽ തട്ടുന്ന രീതിയിൽ എഴുതി.

എന്‍.പി മുനീര്‍ പറഞ്ഞു...

ഒരോറ്മ്മക്കുറിപ്പ് ഞാൻ പ്രതീക്ഷിച്ചിരുന്നു..അതു കൊണ്ടു തന്നെ മനസ്സിൽ കണ്ടിരുന്ന പല രംഗങ്ങളിലൂടെയും ഈ എഴുത്തിലൂടെ ഒന്നു കൂടി കടന്നു പോകാൻ കഴിഞ്ഞു..ഗതകാലസ് മരണകളിലേക്ക് യാത്ര ചെയ്യുമ്പോൾ ഒരു പിടി നൊമ്പരങ്ങൾ
ബാക്കിയാവും..എങ്കിലും സുഖകരമായ ഒരനുഭൂതി മനസ്സിൽ വരുന്നത് ആ അനുഭവങ്ങൾ നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പറ്ശിച്ചതു കൊണ്ടാവാം..
നന്നായി..ആശംസകൾ

എന്‍.പി മുനീര്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ഹാപ്പി ബാച്ചിലേഴ്സ് പറഞ്ഞു...

ഹംസാക്കാ, പലരും ഇതിനെ ഒരു കഥയായി കണ്ടു അല്ലേ? ഈ അനുഭവം വളരെ ഹൃദ്യമായി. പഠിപ്പിച്ചു വിട്ട ശിഷ്യന്മാർ നല്ല നിലയിൽ കാണുന്നതാണ് ഒരു ഗുരുനാഥന് കിട്ടാവുന്ന ഏറ്റവും വലിയ സന്തോഷം. പിന്നെ വഷളേട്ടന്റെ അഭിപ്രായത്തോട് നൂറ് ശതമാനവും യോജിക്കുന്നു. ഓർമ്മക്കുറിപ്പ് ഇത്രയും ഹൃദയസ്പർശിയായി അവതരിപ്പിച്ചതിനു ആശംസകൾ

Raveena Raveendran പറഞ്ഞു...

ഹൃദയസ്പര്‍ശിയായിരിക്കുന്നു ...

mayflowers പറഞ്ഞു...

കുഞ്ഞുന്നാളിലെ വേദനകള്‍ നന്നായി എഴുതിയപ്പോള്‍,ആ നോവ്‌ ഞങ്ങള്‍ക്കും അനുഭവപ്പെട്ടു..
ആശംസകള്‍..

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

aazhathil sparshichu......... abhinandanangal....

മുകിൽ പറഞ്ഞു...

നന്നായി ഈ എഴുത്ത്.. മനസ്സിൽ തട്ടുന്ന വിധത്തിൽ അധികം നീട്ടി വലിപ്പിക്കാതെ നന്നായി പറഞ്ഞു.

അനില്‍കുമാര്‍ . സി. പി. പറഞ്ഞു...

ഈ നോവിന്റെ കഥ, നോവിക്കുന്ന രീതിയില്‍ തന്നെ പറഞ്ഞു.

പട്ടേപ്പാടം റാംജി പറഞ്ഞു...

വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു സുഖമുള്ള നോവായ്‌ തന്നെ മനസ്സില്‍ തങ്ങി. ഇത്തവണത്തെ ഹംസയുടെ എഴുത്തിന് ഒരു പ്രത്യേകത അനുഭവപ്പെട്ടു.

Unknown പറഞ്ഞു...

ഹൃദയസ്പര്‍ശിയായ അനുഭവം!!
കണ്ണുകളെ ഈറനണിയിച്ചു..

വരയും വരിയും : സിബു നൂറനാട് പറഞ്ഞു...

“എന്‍റെ കാല്‍ തുടയിലെ ചൂരലിന്‍റെ പാടുകള്‍ ചിമ്മിനി വിളക്കിന്‍റെ വെട്ടത്തില്‍ നോക്കി കൈ കൊണ്ട് തടവി കൊണ്ടിരിക്കുമ്പോള്‍ ഉമ്മയില്‍ നിന്നും അറിയാതെ വന്നിരുന്ന തേങ്ങലുകള്‍....

ഇത് മനസ്സില്‍ കൊണ്ടു.അവസാനം പറഞ്ഞു നിര്‍ത്തിയതും.

അജ്ഞാതന്‍ പറഞ്ഞു...

നല്ല ഓര്‍മ്മ. വിങ്ങിപ്പോയി. ഇത്തരം അനുഭവങ്ങളൊന്നും ഇല്ലാത്ത ഞങ്ങ്ല് ഒക്കെ നിര്‍ഭാഗ്യവാന്മാരാണ്. ദാരിദ്ര്യം അത് ഒരു ഓര്‍മ്മപ്പെടുത്തലാണ് സ്വയമല്ല. അത് ഒരാളുമായി പങ്ക് വയ്ക്കുന്ന സമയത്ത്.

അജ്ഞാതന്‍ പറഞ്ഞു...

അമ്പതാം കമന്റ് ഇതാവരുന്നൂ.. പേരു പോലെ തന്നെ വായിക്കാൻ സുഖമുണ്ട് വായിച്ചു കഴിഞ്ഞാൽ ഇത്തിരി നോവും..നൊംബരവും എല്ലാം ഇല്ലായ്മകളുടെ കഥകൾ അനുഭവമാകുമ്പോൾ.. അതിൽ കണ്ണീർ നാം അറിയാതെ നമ്മുടെ കണ്മിഴിയെ നനച്ചെടുക്കും.. ചെറിയ പ്രായത്തിൽ ഇല്ലായ്മകളാൽ അവഗണിക്കപ്പെടുക എന്നത് ആർക്കും സഹിക്കാവുന്നതിലും അപ്പുറമാകും.. ആ പ്രായത്തിൽ നാൻ അറിയുന്നില്ല നമ്മുടെ രക്ഷിതാക്കൾ നമുക്കു വേണ്ടി നാം അറിയാതെ കണ്ണീർ വാർക്കുന്നത് അവരുടെ വിഷമങ്ങൾ നമ്മെ അറിയിക്കാതെ നമ്മുടെ ആവശ്യങ്ങൾ നിറവേറ്റി തരുന്നു... വായിച്ച് കഴിഞ്ഞപ്പോൽ എന്റെ സാറിനേയും എനിക്ക് കാണണമെന്നു തോന്നി... ഹൃദയത്തിൽ കൊണ്ട് .. ഈ അനുഭവം നന്നായിരിക്കുന്നു.വളരെ നന്നായിരിക്കുന്നു. എല്ലാവിധ ഭാവുകങ്ങളും...

അജേഷ് ചന്ദ്രന്‍ ബി സി പറഞ്ഞു...

വളരെ നന്നായിട്ടുണ്ട്..ഹംസക്ക..
നല്ല ആവിഷ്കാരം..
പിന്നെ താങ്കള്‍ പറഞ്ഞ പോലെ എന്റെ ടെമ്പ്ലേറ്റ് ഞാനങ്ങു മാറ്റി...

Renjith Kumar CR പറഞ്ഞു...

ഹംസക്ക വളരെ നന്നായി അവതരിപ്പിച്ചു

ഹംസ പറഞ്ഞു...

@ haina : ഉറക്കമുണര്‍ന്ന് വന്നു വായിക്കണം . നന്ദി

@ ഹനീഫ : അതെ കാലം മറക്കാത്ത മുറിവുകള്‍ ഇല്ല. . നന്ദി

@ കണ്ണൂരാന്‍ : വിശദമായി വന്ന് വായിക്കണം : തേങ്ങയ്ക്ക് നന്ദി

@ ആദില : ഒരു പുണ്യ പ്രവര്‍ത്തി ചെയ്യാന്‍ ഞാന്‍ കാരണക്കാരന്‍ ആവുന്നു എന്നറിഞ്ഞപ്പോള്‍ സന്തോഷം തോന്നുന്നു. സര്‍വ്വശക്തന്‍ അതിനു കഴിവു നലകട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.

@ ചെറുവാടി: അഭിപ്രായത്തിനും ആശംസകള്‍ക്കും നന്ദി

@ ഇസ്മായില്‍ കുറുമ്പടി: വായനക്കും അഭിപ്രായത്തിനും നന്ദി

@ നൌഷാദ് അകമ്പാടം : അതിമനോഹരമായ രണ്ട് കമന്‍റുകള്‍ക്ക് നന്ദി

@ മാണിക്യം :ടീച്ചറേ എഴുത്ത് ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം : നന്ദി

@ അലി : വായനക്കും അഭിപ്രായത്തിനും നന്ദി.

@ സാബിറ : അഭിപ്രായത്തിനു നന്ദി

@ തണല്‍ :( സബിതടീച്ചര്‍) താമസിപ്പിക്കണ്ട പോസ്റ്റ് പെട്ടന്ന് പോന്നോട്ടെ. വായനക്കും അഭിപ്രായത്തിനും നന്ദി.

@ മരളീമുകുന്ദന്‍: ചേട്ടാ.. മനസ്സില്‍ കൊണ്ട ഒരു അഭിപ്രായം അറിയിച്ചതില്‍ സന്തോഷം നന്ദി

@ മനോരാജ് : വായനക്കും അഭിപ്രായത്തിനും നന്ദി

@ മുഹമ്മദ്കുട്ടിക്ക : അല്ലങ്കിലും ആരേയും ഇജ്ജ് എന്നൊന്നും വിളിക്കണ്ട ആ കാലമൊന്നുമല്ല ഇപ്പോള്‍ അത് തങ്ങളായാലും പെങ്ങളായാലും .. നന്ദി

@ കുമാരന്‍ : കുമാരാ ,മോനെ, കുട്ടാ, ചക്കരേ.. ഏത് ടച്ചിംഗ്സാ ? ബഷീര്‍ ഉദ്ദേശിച്ചതാവില്ല അല്ലെ …ഏതായാലും ടച്ചിംഗ്സിനു നന്ദി

@ വായാടി: വായാടിയുടെ കമന്‍റ് വായിച്ചപ്പോള്‍ എഴുതുമ്പോള്‍ ഉണ്ടായിരുന്ന മാസിക അവസ്ഥ വീണ്ടും ഒന്നുകൂടി അനുഭവിച്ചു . മനസ്സറിഞ്ഞിട്ട കമന്‍റിനു നന്ദി

ഹംസ പറഞ്ഞു...

@ ബഷീര്‍ പ്.ബി: വായനക്കും അഭിപ്രായത്തിനും നന്ദി.. ഹേയ് കുമാരന്‍ ആ ടച്ചിംഗ്സ് അല്ല ഉദ്ദേശിച്ചതെന്ന്.. പാവം വെറുതെ തെറ്റിദ്ധരിച്ചു.

@ വഷളജേക്കെ: വായനക്കും അഭിപ്രായത്തിനും നന്ദി

@ ശ്രീനാഥന്‍: വരവൈനും വായനക്കും അഭിപ്രായത്തിനും നന്ദി

@ആയിരത്തിയൊന്നാംരാവ്: അതെ ചില രുചികള്‍ മായില്ല. നന്ദി

@ അക്ബര്‍ : നല്ല അഭിപ്രായത്തിനു നന്ദി

@ ജിഷാദ് : വായനക്കും അഭിപ്രായത്തിനും നന്ദി

@ മന്‍സൂര്‍ ആലുവിള: വായനക്കും അഭിപ്രായത്തിനും നന്ദി

@ ജിപ്പൂസ് : കുട്ടാ പറഞ്ഞ മാതിരി ഒന്നുമില്ല അല്‍ഹംദുലില്ലാ വലിയവന്‍ പടച്ചവനല്ലെ. എല്ലാവരേയും എല്ലാ കാലത്തും കഷ്ടപ്പെടുത്തില്ലായിരിക്കും . വായനക്കും അഭിപ്രായത്തിനും നന്ദി

@ വഴിപോക്കന്‍ : ഹ ഹ ഹ.. ഈ പോസ്റ്റ് ഇട്ടിട്ട് ശരിക്ക് ചിരിച്ചത് വഴിപോക്കന്‍റെ കമന്‍റ് കണ്ടിട്ടാ… ഹ ഹ .. ചിലപ്പോള്‍ മൊല്ലാക്ക കോട്ടുവായ ഇട്ടിട്ടാവും ഓത്ത് നിര്‍ത്തുക അപ്പോല്‍ കോട്ടുവായ് ഇട്ടു തന്നെ ആമീന്‍ പറയണം.. വായനക്കും അഭിപ്രായത്തിനും നന്ദി

@ തെച്ചിക്കൊടന്‍ : അഭിനന്ദനങ്ങള്‍ക്ക് നന്ദി

@ ആളവന്താന്‍ : അറിയാതെ വന്നു പോയതെല്ലാം തിരുത്തിയിട്ടുണ്ട്. നല്ല അഭിപ്രായത്തിനു നന്ദി

@ ലച്ചു: ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം . നന്ദി

@അതിരുകള്‍/മുസ്തഫ പുളിക്കൽ: ആദ്യവരവിനും അഭിപ്രായത്തിനും നന്ദി കൂട്ടുകാരാ.

@ പൌര്‍ണമി: അഭിപ്രായത്തിനു നന്ദി

@ ഒഴാക്കന്‍ : ഒഴാക്കന്‍ നന്നായില്ലെന്നാരാ പറഞ്ഞത് . നല്ല പൊണ്ണത്തടിയുണ്ടല്ലോ ഫോട്ടോയില്‍ അത്രക്ക് നന്നായാല്‍ മതി ഒഴാക്കന്‍ നന്നായാല്‍ പിന്നെ എന്ത് രസം . നന്ദി

ഹംസ പറഞ്ഞു...

@ റിയാസ്: എവിടയും ഒരു ഫുഡിന്‍റെ മണമാണല്ലോ അല്ലെ ഹ ഹ ഹ.. അഭിപ്രായത്തിനു നന്ദി

@ ജിതിന്‍ : മോനെ ഒരുപാട് നന്ദി

@ ഭായി: ഹ ഹ ഹ.. അയ്യോ ഭായി ഞമ്മളൊരു പാവമാ മംഗലശ്ശേരി നീലകണ്ടന്‍ എവിടെ ഞാന്‍ എവിടെ. വേണമെങ്കില്‍ ഒരു മഗലശ്ശേരി കാര്‍ത്തികേയന്‍ ആക്കിക്കൊള്ളൂ… സവാരിഗിരിഗിരി.. ചിരിപ്പിച്ചു കളഞ്ഞ ഒരു അഭിപ്രായത്തിനു നന്ദി

@ മുനീര്‍. : അഭിപ്രായത്തിനും ആശംസകള്‍ക്കും നന്ദി കൂട്ടുകാരാ. ( പിന്നെ എഴുതാന്‍ വെച്ച ആ ഓര്‍മക്കുറിപ്പും പെട്ടന്ന് എഴുത് അതില്‍ എന്നെ കുറിച്ച് വരുന്ന ഭാഗങ്ങള്‍ കളര്‍ഫുള്‍ ആയിക്കോട്ടെ കെട്ടോ… പഴയ അശ്വമേഥം മറന്നിട്ടില്ലല്ലോ അല്ലെ എഴുതുമ്പോള്‍ അതു കൂടി എഴുതൂ.. :)

@ ഹാപ്പി ബാച്ചിലേഴ്സ് : അഭിപ്രായത്തിനും ആശംസകള്‍ക്കും നന്ദി കൂട്ടുകാരെ.

@ രവീണ : അഭിപ്രായത്തിനു നന്ദി

@ mayflowers : ആശംസകള്‍ക്ക് നന്ദി

@ ജയരാജ് മുരുക്കുംപുഴ : അഭിനന്ദനങ്ങള്‍ക്ക് നന്ദി

@ മുകില്‍ : അഭിപ്രായത്തിനു നന്ദി

@ അനില്‍കുമാര്‍ : നന്ദി

@ റാംജി : നന്ദി

@ ~ex-pravasini* : നന്ദി

@വരയും വരിയും : സിബു നൂറനാട് : അഭിപ്രായത്തിനു നന്ദി

@ ഷഹല്‍ ബി. : നന്ദി

@ ഉമ്മു അമ്മാര്‍ : പെട്ടന്ന് പോയി സാറിനെ കാണണം. ഇനി താമസിപ്പിക്കണ്ട.. നല്ല അഭിപ്രായത്തിനു നന്ദി

@ അജേഷ ചന്ദ്രന്‍ : ആദ്യ വരവിനും അഭിപ്രായത്തിനും നന്ദി.. വരാം അവിടെ

ഹംസ പറഞ്ഞു...

@ റിയാസ്: എവിടയും ഒരു ഫുഡിന്‍റെ മണമാണല്ലോ അല്ലെ ഹ ഹ ഹ.. അഭിപ്രായത്തിനു നന്ദി

@ ജിതിന്‍ : മോനെ ഒരുപാട് നന്ദി

@ ഭായി: ഹ ഹ ഹ.. അയ്യോ ഭായി ഞമ്മളൊരു പാവമാ മംഗലശ്ശേരി നീലകണ്ടന്‍ എവിടെ ഞാന്‍ എവിടെ. വേണമെങ്കില്‍ ഒരു മഗലശ്ശേരി കാര്‍ത്തികേയന്‍ ആക്കിക്കൊള്ളൂ… സവാരിഗിരിഗിരി.. ചിരിപ്പിച്ചു കളഞ്ഞ ഒരു അഭിപ്രായത്തിനു നന്ദി

@ മുനീര്‍. : അഭിപ്രായത്തിനും ആശംസകള്‍ക്കും നന്ദി കൂട്ടുകാരാ. ( പിന്നെ എഴുതാന്‍ വെച്ച ആ ഓര്‍മക്കുറിപ്പും പെട്ടന്ന് എഴുത് അതില്‍ എന്നെ കുറിച്ച് വരുന്ന ഭാഗങ്ങള്‍ കളര്‍ഫുള്‍ ആയിക്കോട്ടെ കെട്ടോ… പഴയ അശ്വമേഥം മറന്നിട്ടില്ലല്ലോ അല്ലെ എഴുതുമ്പോള്‍ അതു കൂടി എഴുതൂ.. :)

@ ഹാപ്പി ബാച്ചിലേഴ്സ് : അഭിപ്രായത്തിനും ആശംസകള്‍ക്കും നന്ദി കൂട്ടുകാരെ.

@ രവീണ : അഭിപ്രായത്തിനു നന്ദി

@ mayflowers : ആശംസകള്‍ക്ക് നന്ദി

@ ജയരാജ് മുരുക്കുംപുഴ : അഭിനന്ദനങ്ങള്‍ക്ക് നന്ദി

@ മുകില്‍ : അഭിപ്രായത്തിനു നന്ദി

@ അനില്‍കുമാര്‍ : നന്ദി

@ റാംജി : നന്ദി

@ ~ex-pravasini* : നന്ദി

@വരയും വരിയും : സിബു നൂറനാട് : അഭിപ്രായത്തിനു നന്ദി

@ ഷഹല്‍ ബി. : നന്ദി

@ ഉമ്മു അമ്മാര്‍ : പെട്ടന്ന് പോയി സാറിനെ കാണണം. ഇനി താമസിപ്പിക്കണ്ട.. നല്ല അഭിപ്രായത്തിനു നന്ദി

@ അജേഷ ചന്ദ്രന്‍ : ആദ്യ വരവിനും അഭിപ്രായത്തിനും നന്ദി.. വരാം അവിടെ

Sidheek Thozhiyoor പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Sidheek Thozhiyoor പറഞ്ഞു...

കൂട്ടുകാരനില്‍ ഞാന്‍ ഇത് വരെ വായിച്ചതില്‍ ഏറ്റവും നല്ലതെന്ന് എനിക്ക് തോന്നിയത് ഇത് പോലുള്ള കുറെ അനുഭവങ്ങള്‍ ഉള്ളത് കൊണ്ടായിരിക്കാം ...ഉള്ളവന്റെയും ഇല്ലാത്തവന്റെയും അന്തരം അക്കാലത്തു വളരെ കൂടുതലായിരുന്നു...ഒരു തിരിഞ്ഞു നോട്ടത്തിന് അവസരം തന്നതിന് നന്ദി ഹംസ ഭായ്.

ശ്രീ പറഞ്ഞു...

നല്ല പോസ്റ്റ്, ഇക്കാ.

ചെറിയ ഒരു നൊമ്പരത്തോടെ വായിച്ചു തീര്‍ത്തു. ചെയ്യാത്ത തെറ്റിന് ശിക്ഷിയ്ക്കപ്പെടേണ്ടി വരുമ്പോഴത്തെ അപമാനവും വേദനയും... അത് മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്.

dreams പറഞ്ഞു...

enne pattichu alle enthayalum nalla oru anubhavakadha aayitundu ethile ella vakkugalkum oru santheshathinte nizhal pradhibhalikunnu nannayitundu ente ella aashamsakalum

Jazmikkutty പറഞ്ഞു...

മനസ്സില്‍ വല്ലാത്തൊരു നോവ് ഉണര്‍ത്തിയ പോസ്റ്റ്‌...

ഒട്ടുമിക്കവര്‍ക്കും സംഭവിച്ചിട്ടുണ്ടാകും ഇത് പോലെ..
എനിക്കും കിട്ടീട്ടുണ്ട് തെറ്റിധാരണയുടെ പേരില്‍..
കരഞ്ഞു ചുവന്ന മുഖവും തിണര്‍ത്ത കാലും ഉമ്മയില്‍ നിന്നു ഒളിപ്പിച്ചപ്പോള്‍
അയല്‍വക്കത്തെ കൂട്ടുകാരി വന്നു;ഉമ്മയോട് എനിക്കെന്തെലും സംഭവിചോന്നു ചോദിച്ചു..ഹംസയുടെ വിഷമം ശെരിക്കും മനസ്സിലാവുന്നു....

jyo.mds പറഞ്ഞു...

വേദനിപ്പിക്കുന്ന അനുഭവം.

സ്വപ്നസഖി പറഞ്ഞു...

സുഖമുളള നോവുതന്നെ!

Sukanya പറഞ്ഞു...

എനിക്കും പറയാനുള്ളത് സുഖമുള്ള നോവ്‌ എന്ന തലക്കെട്ട്‌ തന്നെ. ഹംസയുടെ അനുഭവം സുഖമുള്ള നോവ്‌ തന്നെ. മധുരമായ പ്രതികാരം എന്നൊക്കെ പറയുമ്പോലെ, നമ്മള്‍ ഒന്നും ചെയ്യേണ്ടകാര്യമില്ല, ദൈവം ഒക്കെ കൊണ്ടുതരും. നന്മക്കു നന്മയും തിന്മക്കു തിന്മയും.

Anil cheleri kumaran പറഞ്ഞു...

ഞാന്‍ മനസ്സിനെ സ്പര്‍ശിച്ചു എന്ന രീതിയില്‍ touching.. എന്നെഴുതിയത് ചില ‘പാമ്പുകള്‍ക്ക്‘ തെറ്റിദ്ധാരണയുണ്ടാക്കി എന്നറിയുന്നതില്‍ അത്യഗാധമായി ഖേദിക്കുന്നു. :)

K@nn(())raan*خلي ولي പറഞ്ഞു...

ഇതിലെ വിഷയത്തേക്കാള്‍ ഇഷ്ട്ടപ്പെട്ടത്‌ ഹംസക്കാന്റെ ശൈലിയാണ്. ഒരു സാഹിത്യ പരിവേഷവും അവകാശപ്പെടാതെ എഴുതുന്ന നിങ്ങള്ടെ പോസ്റ്റുകള്‍ ഇപ്പോള്‍ ശരിക്കും കിടിലമാണ്. ഇങ്ങനെ കഷ്ട്ടപ്പെട്ട് എഴുതിയ പോസ്റ്റുകളില്‍ ആരെങ്കിലും വന്നു 'ശൈലി' മാറ്റണം എന്ന് പറയുമ്പോള്‍ കൈ തരിക്കുന്നു ഹംസക്കാ. അതാ എന്റെ പോസ്റ്റില്‍ അല്പം കടുത്ത വാക്കുകള്‍ വന്നു പോയത്.

ഇനി ഈ പോസ്ടിനെപ്പറ്റി:

കണക്ക് മാഷോട് തര്‍ക്കുത്തരം പറഞ്ഞതിന് ഒരാഴ്ച മുഴുവന്‍ എന്നെ പുറത്തു നിര്‍ത്തി. അയാളെ ഇന്നും അന്വേഷിക്കുവാ കണ്ണൂരാന്‍. എന്തിനെന്നോ..

(അത് അയാളോട് പറഞ്ഞോളാം..)

***

റശീദ് പുന്നശ്ശേരി പറഞ്ഞു...

മദ്രസയിലെ വിശേഷങ്ങള്‍ നര്‍മത്തില്‍ കുതിര്‍ത്തെഴുതിയ
"കുട്ടിപത്രം" കയ്യോടെ പിടിക്കപ്പെട്ടപ്പോള്‍
മുഹമ്മദ്‌ ഉസ്താദ് തല്ലിയത് കാലിന്റെ മടമ്പിലായിരുന്നു.
നല്ലതെന്തെങ്കിലും എഴുതിക്കൂടെ എന്ന് മരക്കാര്‍ ഉസ്താദ്.
തീരുമാനിച്ചു. എഴുതുമെന്ന്‍
ഇപ്പൊ എന്തെങ്കിലുമൊക്കെ ചെയ്യുന്നത് ആ വാക്കുകള്‍ കൊണ്ടാണ്.

ഹംസക്ക കണ്ണ് നനയിപ്പിച്ച് കളഞ്ഞു. ഭാവുകങ്ങള്‍

K@nn(())raan*خلي ولي പറഞ്ഞു...

ഹംസക്കാ മറന്നു.
ഈ ഓര്‍മ്മക്കുറിപ്പ്‌ മനോഹരമായി. നീണ്ടു പോകാതെ നിര്‍ത്താന്‍ പടച്ചോന്‍ കാത്തു!

ബഷീർ പറഞ്ഞു...

@ കുമാരൻ,

സന്തോഷായി :)

എന്നാലും കുമാരൻ ടച്ചിംഗ് എന്ന് പറയുമ്പോൾ അത് ടച്ചിംഗ്സായിരിക്കുമെന്ന് ജനങ്ങൾക്ക് ചിന്തിക്കാതിരിക്കാൻ ആവുന്നില്ല എന്നായിരിക്കുന്നു.
ആ ചൊറിതവള ആഫ്റ്റർ ഇഫക്റ്റ് :)

ഷെരീഫ് കൊട്ടാരക്കര പറഞ്ഞു...

പ്രിയ ഹംസാ, നന്നായീ ഈ കുറിപ്പുകള്‍ എന്നു പറയുന്നതില്‍ എനിക്കു ഒരു മടിയുമില്ല. പക്ഷേ ഇപ്പോള്‍ ഞാന്‍ ഒരു സത്യം പറയട്ടെ. ഹംസയുടെ ഉള്ളില്‍ ഒരു പ്രതികാരവുമില്ലായിരുന്നു.ഒരു ചെറിയ സൌന്ദര്യ പിണക്കം മാത്രം ഉപബോധ മനസില്‍ ഉണ്ടായിരുന്നു. അതു പ്രതികാരമായി ബോധ മനസിനു തോന്നിയെന്നേ ഉള്ളൂ. കാരണം പ്രതികാരം ഉള്ളവന്‍ ഒരിക്കലും ഇങ്ങിനെ മനസില്‍ തട്ടുന്ന വിധം എഴുതില്ലായിരുന്നു.

Sabu Hariharan പറഞ്ഞു...

ഹൃദയം പറിച്ചു വെച്ചിരിക്കുന്നു..
ഒരു നീറ്റൽ വായിച്ചപ്പോൾ അനുഭവപ്പെട്ടു..

Jithin Raaj പറഞ്ഞു...

ഹംസക്കാ ഞാന്‍ മെയില്‍ ചെയ്തിട്ടുണ്ട്. വായിക്കൂ അവന്റെ നമ്പറും എന്റെ നമ്പറും ചേര്‍ക്കുന്നു

മറുപടി അറിയിക്കണം

thalayambalath പറഞ്ഞു...

ഹംസക്ക.....
നല്ല ഉള്ളില്‍തട്ടുന്ന എഴുത്ത്.... അഭിനന്ദനങ്ങള്‍

റോസാപ്പൂക്കള്‍ പറഞ്ഞു...

ഹംസ,ഈ ഓര്മ്മക്കുറിപ്പ് വളരെ നന്നായി.
അടി തരുന്ന അധ്യാപകരോട് വൈരാഗ്യം മനസ്സില് തോന്നാത്ത ഏതെങ്കിലും കുട്ടികളുണ്ടാകുമോ....?പക്ഷേ കാലങ്ങള് കഴിഞ്ഞ് അവരെ കണ്ടുമുട്ടുമ്പോള് ഇതുപോലെ വാത്സല്യം കാണിക്കുന്നവരാണ് ഭൂരിപക്ഷവും

Mohamed Salahudheen പറഞ്ഞു...

ഈ സലാഹിവിടെയെത്താന് വൈകി.
സലാഹിനെ കഥാപാത്രമായിക്കണ്ടപ്പോള് സന്തോഷം. പിന്നെ, വായിച്ചുതീര്ന്നപ്പോള് വിഷമവും.
നന്ദി, വേദനിപ്പിച്ചതിന്.

ജയിംസ് സണ്ണി പാറ്റൂർ പറഞ്ഞു...

വളരെ ഭാവതീവ്രതയോടെ എഴുതിയിരിക്കുന്നു .
കണ്ണീര്‍പ്പാടങ്ങള്‍ താണ്ടി നേടിടും ജീവിത -
വിജയത്തിനു മുമ്പില്‍ , ഏതു ശിലയുമലിയും

Echmukutty പറഞ്ഞു...

ഞാനിട്ട കമന്റ് വന്നില്ല. അതെവിടെ പോയോ ആവോ?
ഇത്തരം അനുഭവങ്ങൾ എല്ലാവർക്കും ഉണ്ടാവും.
ഇപ്പോഴാ സുഖമുള്ള വേദന, അന്ന് എന്ത് നീറുന്ന വേദനയായിരുന്നു.

നന്നായി എഴുതി.

jayanEvoor പറഞ്ഞു...

ഓർമ്മകളിലെ നോവും നൊമ്പരവും, ജീവിതം പിൽക്കാലത്ത് നമുക്കു നൽകുന്ന സൌഭാഗ്യങ്ങളും, കുഞ്ഞു ദു:ഖങ്ങളും....
ഒക്കെ ഇങ്ങനെ ചിന്തിച്ചിരുന്നു.
നല്ല കുറിപ്പ്.
ആശംസകൾ!

അക്ഷരപകര്‍ച്ചകള്‍. പറഞ്ഞു...

നല്ല ഒരോർമ്മക്കുറിപ്പ്‌ വളരെ ഹൃദ്യമായി പറഞ്ഞിരിക്കുന്നു.നല്ല ശൈലി.ഹംസ വേദനകള്‍ നന്നായി എഴുതിയപ്പോള്‍,ആ നോവ്‌ എന്റെ മനസ്സിലും അനുഭവപ്പെട്ടു..അനുഭവങ്ങള്‍ പങ്കു വെച്ചതിനു നന്ദി. ആശംസകള്‍

പാവപ്പെട്ടവൻ പറഞ്ഞു...

നോവാറ്റി മൌനം ഭചിച്ചു ഞാനെന്‍ വഴിയെ മടങ്ങുന്നു ...ഹംസ ഇത്രയേറെ നനവുള്ള ഒരു ഓര്‍മ്മ ഈ അടുത്തിടക്ക് വായിച്ചിട്ടില്ല .അദ്ധ്യാപകന്റെ ചൂരല്‍ വരഞ്ഞ മകന്റെ കാലിലെ നോവുകള്‍ തഴുകുന്ന അമ്മയുടെ ആ മനസ് വായിക്കാന്‍ എനിക്ക് കഴിഞ്ഞില്ല .കാരണം ഞാന്‍ അത് അനുഭവിക്കുകയായിരുന്നു

ഹംസ പറഞ്ഞു...

@ സിദ്ധീക്ക് ഇക്കാ… വായനക്കും പ്രോത്സാഹനത്തിനും നന്ദി

@ ശ്രീ : നന്ദി കൂട്ടുകാരാ

@ ഡ്രീംസ് : അത് ഞാന്‍ തമാശ പറഞ്ഞതല്ലെ ഇറച്ചിയും പത്തിരിയും എന്നു കരുതി ഓടി വന്നപ്പോള്‍ കഞ്ഞിയും, ചമ്മന്തിയും ആയി അല്ലെ ഹ ഹ… ആശംസകള്‍ക്ക് നന്ദി

@ ജാസ്മികുട്ടി : കുട്ടിക്കാലം ഓര്‍ക്കുമ്പോള്‍ ഇതുപോലുള്ള വേദനകള്‍ സുഖം തന്നെ അല്ലെ ജാസ്മിക്ക് കിട്ടിയ അടിയും ഇപ്പോള്‍ ഒരു സുഖമായി തോന്നുന്നില്ലെ. വായനക്കും അഭിപ്രായത്തിനും നന്ദി കൂട്ടുകാരീ

@ jyo : വായനക്കും അഭിപ്രായത്തിനും നന്ദി

@ സ്വപന സ്ഖി : വരവിനും വായനക്കും കമന്‍റിനും നന്ദി

@ സുകന്യ: നല്ല ഒരു അഭിപ്രായത്തിനു നന്ദി

@ കുമാരന്‍ : സാരമില്ല മുത്തെ. കരയല്ലേ…

@ കണ്ണൂരാന്‍ : കണക്ക് മാഷേ ഒന്നും ചെയ്യല്ലെട്ടോ പാവമല്ലെ… നന്ദി

@ റഷീദ് : അങ്ങനെ അന്ന് നടന്ന കാര്യങ്ങള്‍ എല്ലാം പിന്നീട് ഗുണമായി തീര്‍ന്നില്ലെ.. അഭിപ്രായം കുറിച്ചതില്‍ സന്തോഷം നന്ദി

@ കണ്ണൂരാന്‍ : വീണ്ടും നന്ദി

@ ബഷീര്‍ .പി.ബി.. : പറഞ്ഞല്ലോ കുമാരന്‍ അതല്ല ഉദ്ദേശിച്ചത് ഞാന്‍ അപ്പോഴെ പറഞ്ഞതാ,,,

@ ഷരീഫ് ഇക്ക : അതെ അത് പ്രതികാരം ഒന്നുമായിരുന്നില്ല ഇക്ക. എന്തോ .. ഒരു.. നല്ല അഭിപ്രായം കുറിച്ചതിനു നന്ദി

@ Sabu M H : വരവിനും വായനക്കും നന്ദി കൂട്ടുകാരാ

@ ജിതിന്‍ : മോനെ ഞാന്‍ മൈല്‍ ചെയ്തിരുന്നു

@thalayambalath : അഭിനന്ദനങ്ങള്‍ക്ക് നന്ദി കൂട്ടുകാരാ

@ റോസാപ്പൂക്കള്‍ : എന്‍റെ തുടക്കം മുതല്‍ എന്നെ ഏറെ പ്രോത്സാഹിപ്പിക്കുന്ന നിങ്ങള്‍ക്ക് എന്‍റെ ഹൃദയത്തിന്‍റെ ഭാഷയില്‍ ഒരുപാട് നന്ദി

@ സലാഹ് : സത്യം പറഞ്ഞാല്‍ ഈ പോസ്റ്റ് എഴുതുമ്പോള്‍ “സലാഹ്” എന്ന കൂട്ടുകാരനെ ഓര്‍ത്ത കൂട്ടത്തില്‍ താങ്കളേയും ഓര്‍ത്തു എന്നത് സത്യമാ.. നന്ദി

@ ജയിംസ് സണ്ണി ചേട്ടാ: നല്ല പ്രോത്സാഹനത്തിനു നന്ദി

@ ഏച്ചുമ്മുക്കുട്ടി : ആ ഹാ അത് ശരി ആദ്യമിട്ട കമന്‍റ് കള്ളന്‍ കൊണ്ട് പോയോ.. സാരമില്ല വീണ്ടും വന്ന് നോക്കിയല്ലോ… ഒരുപാട് ഒരുപാട് നന്ദി

@ ജയന്‍ ഡോകടര്‍ : ആശംസകള്‍ക്കും പ്രോത്സാഹനത്തിനും നന്ദി

@ അമ്പിളി : വരവിനും വായനക്കും അഭിപ്രായത്തിനും ഒത്തിരി നന്ദി

@ പാവപ്പെട്ടവന്‍ : നല്ല ഒരു അഭിപ്രായം തന്ന് എന്നെ സന്തോഷിപ്പിച്ച പാവപ്പെട്ടവനു ഒരുപാട് നന്ദി മാത്രംഇവിടെ വന്ന് വായിച്ച് പോയ എല്ലാ നല്ല സുഹൃത്തുക്കള്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി . നിങ്ങളുടെ പ്രോത്സാഹനം തന്നെയാണ് എന്‍റെ എഴുത്തിന്‍റെ തുടര്‍ച്ച അതിനു സംശയം ഒന്നുമില്ല. ഇനിയും എല്ലാവരില്‍ നിന്നും ഈ സ്നേഹവും പ്രോത്സാഹനവും പ്രതീക്ഷിക്കുന്നു .

sulekha പറഞ്ഞു...

ഇക്കയുടെ മിക്ക രചനകളും ജീവിതത്തില്‍ മുക്കി എഴുതിയതാണ്.ഈ രചനയും എന്നെ ചിലതെല്ലാം ഓര്‍മിപ്പിക്കുന്നു.ശരിക്കും വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍ .ഇതിലെ ഓരോ വരിയും എന്റെ ജീവിതം തന്നെയല്ലേ എന്ന് തോന്നുന്നു .മദ്രസയ്ക്ക് പകരം സ്കൂള്‍ ആയിരുന്നെന്നു മാത്രം .പൊള്ളിക്കുന്ന ഓര്‍മ്മകള്‍. ഞാനും എഴുതിയാലോ എന്ന് ആലോചിക്കുന്നു.

ബിന്‍ഷേഖ് പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ബിന്‍ഷേഖ് പറഞ്ഞു...

{{ഞാന്‍ ആരെന്ന് പറഞ്ഞു കൊടുത്തപ്പോള്‍ ഉസ്താദിന്‍റെ കണ്ണുകള്‍ നിറയുന്നത് ഞാന്‍ കണ്ടു..... എന്‍റെ നല്ലതിനു വേണ്ടി
പ്രാര്‍ത്ഥിച്ച ഉസ്താദിന്‍റെ കൈ ചുംബിച്ച് പടിയിറങ്ങുമ്പോള്‍ വര്‍ഷങ്ങളായി എന്‍റെ മനസ്സിലുണ്ടായിരുന്ന ആ അടിയുടെ വേദന
അലിഞ്ഞ് സുഖമുള്ള ഒരു നോവായി
മാറിയിരുന്നു. }}

മിക്കവാറും വേദനകളും വിദ്വേഷവും
ശത്രുതയുമെല്ലാം ഇങ്ങനെയാണ്.ഒരു തുള്ളി കണ്ണീരിന്റെ വിശുദ്ധിയില്‍ അവയ്ക്ക്
ഒരു നിമിഷം പോലും ആയുസ്സുണ്ടാവില്ല.

ഹംസക്കാ നന്നായി, അഭിനന്ദനങ്ങള്‍!
ഒപ്പം ഈയുള്ളവന്റെ ബ്ലോഗില്‍ വന്നതിനും
അഭിപ്രായം പറഞ്ഞതിനും പ്രത്യേകം നന്ദിയും.

സ്നേഹ പൂര്‍വം,
ബിന്ഷേഖ്

ജീവി കരിവെള്ളൂർ പറഞ്ഞു...

പകയുമായ് വന്നവന്‍
പകല്‍‌പോലെ നില്‍കുന്നു
ഉപ്പുപരലുപോല്‍ പിന്നത്
അലിഞ്ഞങ്ങകലുന്നു
കാലമേ ഈ നിമിഷമല്ലോ
എന്‍ ജീവസായൂജ്യം

ഹംസക്കാ അനുഭവം ഹൃദ്യമായി .

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

ശരിയാണ് ഹംസ..
വളരെ ശരി..ചില നോവുകള്‍ എപ്പോഴും മനസ്സിന്‍റ
അടിത്തട്ടില്‍ കിടക്കും. ആഓര്മ്മകള്‍ നല്ലതു ചെയ്യാന്‍
പ്രേരണ നല്‍കുന്നു. എനിയ്ക്ക്. എല്ലാവരും അങ്ങിനെയാണോയെന്നറിയില്ല.ചിലര്‍ക്ക് ആനോവുകളോര്ക്കാന്‍ തന്നെ ആക്ഷേപമായിരിയ്ക്കും.
മക്കളത് അനുഭവിച്ചിട്ടില്ലെങ്കിലും, അവരുടെ മനസ്സിലും ഞാനതൊക്കെ കേറ്റിയിട്ടുണ്ട്. അവരുടെ മനസ്സില്‍ ദൈന്യത ഉണ്ടാക്കിയെടുക്കാന്‍. നല്ല പോസ്റ്റ്.പോസ്റ്റിടുമ്പോള് മെയിലയയ്ക്കണം

Rafiq പറഞ്ഞു...

അതൊരു കാലമാനെന്റെ ഇക്കാ... ഒരിക്കലും നഷ്ടമാവരുതെ എന്ന് ആഗ്രഹിക്കുന്ന ഒരു കാലം... വളര്‍ന്നു വലുതാവുംപോഴാ കുട്ടിക്കാലത്തിന്റെ മാധുര്യം അറിയുന്നത്. ഒരിത്തിരി കാലം പിന്നിലോട്ടു പോയി. അപ്പാച്ചി സ്റ്റൈലില്‍ മുടി വെട്ടിയതിനു എന്‍റെ തുടയും തല്ലി പൊട്ടിച്ചിട്ടുണ്ട് ഉസ്താദ്. പക്ഷേ അതോടെ എന്താ ണ്ടായെന്നോ? ഞാന്‍ മദ്രസയില്‍ പോക്കങ്ങു നിറുത്തി ഹല്ല പിന്നെ!!!!

നല്ല പോസ്ടാട്ടോ..

വി.എ || V.A പറഞ്ഞു...

അല്ലാ, ഇങ്ങനെയൊരു ‘ബാല്യകാലസ്മരണ’യെഴുത്ത് ഇപ്പോഴാണ് കണ്ടത്. വലിയ കട്ടിപ്പദങ്ങളൊന്നും കയറ്റാതെ, ലളിതമായി പറഞ്ഞുവച്ചിരിക്കുന്നു. ഇതു വായിച്ചപ്പോൾ എനിക്കും, ചെറുപ്രായത്തിലെ ഒരു സംഭവം എഴുതണമെന്നു തോന്നുന്നു. കൊള്ളാം, മനസ്സിൽ തട്ടിയ നല്ല മുഹൂർത്തങ്ങൾ.....അഭിനന്ദനങ്ങൾ..........

വിജയലക്ഷ്മി പറഞ്ഞു...

ഹംസ :സുഖമുള്ള നോവുതന്നെയിത് .തുടക്കം വായിച്ചപ്പോള്‍ വല്ലാത്ത വിഷമം തോന്നി ..അവസാനഭാഗം സന്തോഷം നല്‍കി.കഷ്ടപ്പാടുകള്‍ ഒത്തിരി അനുഭവിച്ച ഉമ്മയ്ക്കും ഉപ്പക്കും സഹായിയായി വര്‍ത്തിക്കാന്‍ ഇപ്പോള്‍ ഈ മകന് സാധിച്ചല്ലോ .ഉസ്താടിനോടുള്ള വെറുപ്പ്‌ സുഖമുള്ള നോവായും മാറിയല്ലോ .

മിന്നാരം പറഞ്ഞു...

സുഖമുള്ള നോവ്.. സുഖമുള്ള വായന , മനസ്സിനെ പഴയകാലത്തേക്ക് കൂട്ടി കൊണ്ട് പോയി. കണ്ണുകള്‍ ശരിക്കും നിറഞ്ഞൊഴുകി . നിഷ്കളങ്കമായ ബാല്യകാല ഓര്‍മകള്‍ ഹംസ എത്ര മനോഹരമായാണ് എഴുതിയിരിക്കുന്നത് .

siya പറഞ്ഞു...

തലക്കെട്ട്‌ പോലെ അത്രയും ആഴത്തില്‍ മനസ്സില്‍ പതിഞ്ഞു ഹംസയുടെ എഴുത്തും .വളരെ നന്നായി .

മൂന്ന് പെണ്മക്കള്‍ക്ക് ശേഷം ഒരു ആണ്‍ കുഞ്ഞായി പിറന്നഹംസ ക്ക് എല്ലാ വിധ നന്മകളും ജീവിതത്തില്‍ ഉണ്ടാവും കേട്ടോ .ആശംസകള്‍ ..

വീകെ പറഞ്ഞു...

കാലം മാറ്റിയെഴുതാത്ത വൈരാഗ്യങ്ങൾ ഈ ഭൂമിയിലില്ല എന്നാണ് എനിക്കു തോന്നുന്നത്...
അതിനു കുറച്ചു കാത്തിരിക്കണമെന്നേയുള്ളു...

നല്ല എഴുത്ത്...
ആശംസകൾ...

ഹംസ പറഞ്ഞു...

@ സുലേഖ: നല്ല വാക്കുകള്‍ക്ക് നന്ദി
@ ബിന്‍ഷേഖ് : വായനക്കും അഭിപ്രായത്തിനും നന്ദി സുഹൃത്തെ.
@ ജീവി കരിവെള്ളൂര്‍ : നന്ദി.
@ ഇസ്ലാമും ശാസ്ത്രവും : ലിങ്കിനു നന്ദി
@ കുസുമം ആര്‍ പുന്നപ്ര : നല്ല വാക്കുകള്‍ക്ക് നന്ദി ടീച്ചറെ . പോസ്റ്റിടുമ്പോള്‍ മൈല്‍ അയാക്ക്കാറുണ്ട് ടീച്ചറുടെ ഐ.ഡിയും ഉള്‍പ്പെടുത്താം ...
@ റഫീഖ്: നന്ദി കൂട്ടുകാരാ.
@ വി.എ || V.A : അഭിനന്ദനങ്ങള്‍ക്ക് നന്ദി
@ വിജയലക്ഷ്മി: വരവിനും വായനക്കും അഭിപ്രായത്തിനും ഒത്തിരി നന്ദി
@ മിന്നാരം : അഭിപ്രായത്തിനു നന്ദി
@ siya: നല്ല വാക്കുകള്‍ക്ക് നന്ദി സഹോദരീ..
@ വീ.കെ : അഭിപ്രായത്തിനും ആശംസകള്‍ക്കും നന്ദി

chithrangada പറഞ്ഞു...

നൊമ്പരപ്പെടുത്തിയ ഒരു പോസ്റ്റ് !
നല്ല എഴുത്ത് ...
വായിച്ച ഞങ്ങള്ക്ക് ഇത്ര സങ്കടം.അപ്പൊ
അത് അനുഭവിച്ച ആള് എത്ര സങ്കടപ്പെട്ടിട്ടുണ്ടാവും!
ആ സങ്കടം മുഴുവനും എഴിതിയപ്പോഴും
അനുഭവിച്ച്ചിട്ടുണ്ടാവുംല്ലേ..............

Unknown പറഞ്ഞു...

guru......really touching....

അജ്ഞാതന്‍ പറഞ്ഞു...

ഹംസക്ക...എന്താ എഴുതേണ്ടതെന്നറിയില്യാ...എന്റെ ബ്ലോഗില്‍ വന്ന പരിചയം വച്ച് വന്നതാണ്...ആദ്യം കണ്ടത് സുഖമുള്ള നോവാണ്....ശരിക്കും മനസ്സില്‍ അതൊരു സുഖമുള്ള നോവായി....മറവിയില്‍ പൊടിപിടിച്ച കുറേ മുഖങ്ങള്‍ ദൈന്യതയാര്‍ന്നു വീണ്ടും മുന്നില്‍....ഒരു കുട്ടിക്കാലം....നന്ദി മറവിയുടെ ഭാണ്ഡക്കെട്ടഴിപ്പിച്ചതിന്...

Unknown പറഞ്ഞു...

ഓർമ്മകളിലേക്കുള്ള തിരിച്ച് പോക്ക് പലപ്പോഴും മനോഹരമാണ്, ദു:ഖമായാലു സന്തോഷമായാലും.

ബ്ലോഗിലേക്ക് വന്നതിൽ സന്തോഷം, അഭിപ്രായത്തിനു നന്ദിയോടെ.

ഹംസ പറഞ്ഞു...

@chithrangada .. വായനക്കും അഭിപ്രായത്തിനും നന്ദി
@ MyDreams : നന്ദി
@sreedevi : സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി
@നിശാസുരഭി ; ആദ്യ വരവിനും വായനക്കും നന്ദി

Unknown പറഞ്ഞു...

ഞാൻ മാത്രം വരാൻ വൈകി അല്ലേ.100തികക്കാനെങ്കിലും എത്തിയില്ലേ.വളരേ നന്നായിരിക്കുന്നു.ബാല്യകാലം എന്നും മധുരമുള്ള ഓർമകൾ മാത്രം.ഓർമകളിലേക്ക് ഊളിയിടാൻ സഹായിച്ചതിനു വളരേനന്ദി

C.K.Samad പറഞ്ഞു...

ഹംസ.... വളരെ നന്നായിരിക്കുന്നു. ഹംസയുടെ മറ്റെഴുത്തുകളില്‍ നിന്ന് വ്യത്യസ്തം........

Sulfikar Manalvayal പറഞ്ഞു...

ഇവിടെത്തിയപ്പോള്‍ ഒരുപാട് വൈകി.
മനസിന്റെ നൊമ്പരങ്ങളും സങ്കടങ്ങളും അല കടലായി അങ്ങിനെ ഒഴുകി നടക്കുന്നു ഈ എഴുത്തിലൂടെ.
എന്റെ പോലെ തന്നെ, ബാല്യ കാലം കഷ്ടപാടിന്റെത് ആയിരുന്നെന്നു എഴുത്തിലൂടെ അല്ലാതെ തന്നെ നാം നേരില്‍ സംസാരിചിരുന്നല്ലോ.
എന്റെ പ്രിയ സുഹുര്‍ത്തിന്റെ ഈ ബാല്യ കാല സ്മൃതി മനസ്സില്‍ കൊണ്ട് നടക്കുന്നു ഞാന്‍.
ഹൃദയത്തില്‍ തട്ടിയുള്ള എഴുത്ത് എന്നതിനേക്കാള്‍ ഓര്‍മകളില്‍ നിന്ന് ഉണര്‍ന്നത് എന്ന് പറയുന്നതാണ് എനിക്കിഷ്ടം.
നിഷ്കളങ്കമായ, സല്സ്വഭാവമുള്ള ആ മനസിന്‌ പടച്ചവന്‍ തന്ന അനുഗ്രഹമായി ഇന്നത്തെ ജീവിതം കൂട്ടുക. ഞാനും എന്നും അങ്ങിനെ തന്നെയാണ് ചിന്തിക്കുന്നത്.
ഗുരുക്കന്മാര്‍ അവര്‍ എത്ര ദുഷ്ടന്മാരായാല്‍ പോലും അവരെ ആദരവോടെ കാണണം എന്ന ചിന്ത കൂടെ ഇവിടെ നമ്മെ പഠിപ്പിക്കുന്നു.
പറയാന്‍ വാക്കുകലോന്നുമില്ല. അത്ര തന്മയത്വത്തോടെ എഴുതി. വെറുമൊരു ആശംസയില്‍ ഒതുക്കുവാന്‍ പറ്റുന്നില്ല. എങ്കിലും ആശംസ നേരുന്നു ഞാന്‍.

ഹംസ പറഞ്ഞു...

@ജുവൈരിയ സലാം

@ SAMAD IRUMBUZHI

@SULFI

എല്ലാവര്‍ക്കും നന്ദി

sreee പറഞ്ഞു...

സുഖമുള്ള നോവു തന്നെ.

റാണിപ്രിയ പറഞ്ഞു...

സുഖമുള്ള നൊവു....
ഈ നൊവുകള്‍ സുഖം ഉണ്ടാക്കുന്നവ തന്നെ..
വൈകി ആണെലും അഭിപ്രായം പറയാതെ വയ്യ..ഇഷ്ടപ്പെട്ടു ഈ നോവ് .....

ഒരു സംശയം

“എനിക്ക് ശേഷം ഉമ്മ പ്രസവിച്ചതെല്ലാം ആണ്‍കുട്ടികളായത് കൊണ്ട് എന്‍റെ ജന്മം പിന്നീടവര്‍ക്ക് ഭാഗ്യമായും തോന്നിയിട്ടുണ്ടാവാം“
ഇതിലൂടെ കൂട്ടുകാരന്‍ പറയുന്നത് , പെണ്‍കുട്ടികള്‍ ശാപം ആണെന്ന് ആണൊ?

എഴുത്തിനു അഭിനന്ദനങളുടെ പൂച്ചെണ്ടുകള്‍..

ഹംസ പറഞ്ഞു...

@ Sreee ....വായനക്ക് നന്ദി
@ റാണിപ്രിയ :
പട്ടിണിയും ദാരിദ്ര്യവുമായി കഴിയുന്ന ആണ്‍ മക്കളില്ലാത്ത വീട്ടില്‍ മൂന്ന് പെണ്മക്കള്‍ക്ക് ശേഷം ഒരു ആണ്‍കുട്ടി.. പിന്നെ ജനിക്കുന്നതെല്ലാം ആണ്‍കുട്ടികളാവുമ്പോള്‍ അവര്‍ക്കങ്ങനെ ഭാഗ്യമായി “തോന്നിയിട്ടുണ്ടാവാം” എന്നെ എഴുതിയിട്ടുള്ളൂ .. ഒരിക്കലും പെണ്‍കുട്ടികള്‍ ശാപം എന്നല്ല.. പെണ്‍കുട്ടികള്‍ പുണ്യവുമാണ് എന്ന് വിശ്വസിക്കുന്നു ഞാന്‍ ... നന്ദി ഈ വായനക്കും .... ഈ ചോദ്യത്തിനും ... കുറച്ച് കൂടി എന്‍റെ പെണ്മക്കളെ സ്നേഹിക്കാന്‍ കഴിയുന്നു.... ( എനിക്കും രണ്ട് പെണ്മക്കളാണ് .. പിന്നെ ഒരു ആണും )

Unknown പറഞ്ഞു...

നല്ലൊരു ഓര്‍മ്മക്കുറിപ്പ്‌.
നമ്മെ നാമായി വളര്‍ത്താന്‍ കഷ്ടപെട്ട നമ്മുടെ മാതാപിതാക്കള്‍ , ഗുരുവര്യര്‍ എന്നിവര്‍ക്ക് നാഥന്‍ നന്മകള്‍ നല്‍കട്ടെ... ആമീന്‍