2010, ഒക്‌ടോബർ 6, ബുധനാഴ്‌ച

ദാരിദ്ര്യത്തിന്‍റെ മുഖം.

ആറ് മാസത്തെ അവധി തീരാന്‍ ‍ ഇനി നാല് ദിവസം കൂടി മാത്രം. വീണ്ടും മണല്‍ കാട്ടിലേക്കുള്ള യാത്രക്കായ് ഒരുക്കങ്ങള്‍. ജുമുഅ നിസ്ക്കാരം കഴിഞ്ഞ് പള്ളിയില്‍ നിന്നിറങ്ങുന്നതിനു മുന്‍പ് ഉസ്താതിനെ കണ്ട് യാത്ര പറയാന്‍ പള്ളി വരാന്തയില്‍ കുറച്ച് സമയം കാത്തു നില്‍ക്കേണ്ടി വന്നു.

പള്ളിയുടെ ഒരു ഭാഗത്ത് ആളുകള്‍ കൂട്ടം കൂടി നിന്ന് എന്തോ കാര്യമായ ചര്‍ച്ചയിലാണ്. എന്താണ് പ്രശ്നം എന്നറിയാന്‍ ഞാന്‍ അങ്ങോട്ട് ചെന്നു. കൂട്ടത്തില്‍ നിന്നും ഒരാളെ വിളിച്ച് കാര്യം അന്വേഷിച്ചപ്പോള്‍ ഒരു കള്ളിയെ പിടിച്ചിട്ടുണ്ടെന്നു മറുപടി പറഞ്ഞുകൊണ്ട് അദ്ദേഹം ചര്‍ച്ചയിലേക്ക് തന്നെ ശ്രദ്ധ തിരിച്ചു .

കള്ളിയോ ? ….അതും പള്ളിയില്‍ ?

നിമിഷങ്ങള്‍ എണ്ണി നാട്ടില്‍ കഴിയുന്ന എനിക്ക് അവിടെ കളയാന്‍ കൂടുതല്‍ സമയം ഇല്ല. മാത്രവുമല്ല ജുമുഅ കഴിഞ്ഞു ഭാര്യയുമായി അവളുടെ വീട്ടില്‍ പോവാന്‍ അവളോട് ഒരുങ്ങി നില്‍ക്കാന്‍ പറഞ്ഞു പോന്നതുമാണ്.

“അതേയ് എന്താ ശരിക്കും പ്രശ്നം ?”

എത്രയും പെട്ടന്ന് കാര്യങ്ങള്‍ വിശദമായി അറിഞ്ഞ് സ്ഥലം കാലിയാക്കാന്‍ വേണ്ടി ഞാന്‍ വീണ്ടും അയാളെ തോണ്ടി വിളിച്ചു. മറുപടിയായി മറ്റൊരാളുടെ കയ്യില്‍ ഉണ്ടായിരുന്ന ഒരു കടലാസ് വാങ്ങി എന്‍റെ നേരെ നീട്ടി . ഞാന്‍ അതിലൊന്നു കണ്ണോടിച്ചു. ഒരു പെണ്‍കുട്ടിയുടെ വിവാഹത്തിനു സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ച് ഏതോ പള്ളിക്കമ്മറ്റി കൊടുത്ത് സഹായഭ്യര്‍ത്ഥനാ കത്ത്. ഒറ്റനോട്ടത്തില്‍ എനിക്കതില്‍ കുഴപ്പമൊന്നും തോന്നിയില്ല.

“ഇതിലെന്താ പ്രശ്നം ?”

“ ആ കത്തൊന്ന് ശരിക്കും നോക്കൂ..”

ഞാന്‍ അതിലേക്ക് വീണ്ടും നോക്കി ഇല്ല എനിക്കൊന്നും മനസ്സിലാവുന്നില്ല ഏതോ പള്ളിയുടെ ലറ്റര്‍പാഡില്‍ ഒപ്പും സീലും അടങ്ങിയ ഒരു കത്ത്. ഞാന്‍ ഒന്നും മനസ്സിലാവാതെ അയാളെ നോക്കി.

“ഊം..?”

“ അതിലെ തിയ്യതികള്‍ നോക്കൂ വെട്ടി തിരുത്തിയത് കണ്ടില്ലെ ?”

അപ്പോഴാണ് എന്‍റെ ശ്രദ്ധയില്‍ അതുപെട്ടത് അറിയാത്ത വിധത്തില്‍ അതിലെ തിയ്യതികളില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

“അതെ തിരുത്തിയിട്ടുണ്ട്. എന്താ കാര്യം ? കള്ളക്കത്താണോ ?”

കഴിഞ്ഞ വെള്ളിയാഴ്ച ഒരു സ്ത്രീ കൊണ്ട് വന്ന് പള്ളിയില്‍ കൊടുത്ത കത്താണ് അത്. കത്ത് പരിശോധിച്ചപ്പോള്‍ സംശയം തോന്നി. പിരിവ് നടത്തി കാശ് അടുത്ത ആഴ്ച തരാം എന്ന് പറഞ്ഞ് അന്ന് അവരെ വിട്ടു. സ്ത്രീക്ക് കത്ത് കൊടുത്ത പള്ളിക്കമ്മറ്റിയുമായി ബന്ധപ്പെട്ടപ്പോള്‍ അവിടത്തെ സെക്രട്ടറിയും മറ്റൊരാളും ഇവിടെ എത്തിയിട്ടുണ്ട്. കത്ത് അവര്‍ കൊടുത്തത് തന്നെയാണെന്നും പക്ഷെ അതില്‍ പറഞ്ഞ കല്യാണം രണ്ട് മാസം മുന്‍പ് കഴിഞ്ഞതാണെന്നും പറഞ്ഞു. ഇപ്പോഴും ആ കത്തുമായി ആ സ്ത്രീ പിരിവ് നടത്തുന്ന കാര്യം അവര്‍ക്കറിയുകയുമില്ല. അപ്പോഴാണ് കൂട്ടത്തില്‍ നില്‍ക്കുന്ന രണ്ട് അപരിചിതരെ ഞാന്‍ ‍ ശ്രദ്ധിച്ചത്. ആ സ്ത്രീയുടെ നാട്ടിലെ പള്ളിക്കമ്മറ്റിയില്‍ പെട്ടവരാണ്. ഇതൊന്നും അറിയാതെ ആ സ്ത്രീ വന്ന് പള്ളിയുടെ പുറത്ത് നില്‍ക്കുന്നുണ്ട്.

ആഹാ ,,, അതുകൊള്ളാമല്ലോ. ,, എന്നാല്‍ ആ സ്ത്രീയെ ഒന്നു കാണുക തന്നെ വേണം. എന്‍റെ മറ്റു തിരക്കുകള്‍ എല്ലാം കുറച്ചു നേരത്തേക്ക് മറന്ന് ഞാനും അവരുടെ കൂടെ പള്ളിയുടെ പുറത്തേക്ക് നടന്നു.

തവിട്ടു നിറമുള്ള കോട്ടന്‍ സാരിയുടുത്ത് എകദേശം അമ്പതിനു മുകളില്‍ പ്രായം തോന്നിക്കുന്ന വെളുത്തു മെലിഞ്ഞ രൂപം. ദാരിദ്ര്യം മുഖത്ത് പച്ചകുത്തിവെച്ചതുപോലെ. ഒറ്റനോട്ടത്തില്‍ തന്നെ ആരുടെയും സഹതാപം പിടിച്ചു പറ്റാന്‍ കഴിവുള്ള ഒരു സ്ത്രീ. അവരെ കണ്ടാല്‍ ഒരു തട്ടിപ്പുകാരിയെന്ന് ആരും പറയില്ല.

പിരിവ് നടത്തി കാശുമായി അടുത്തേക്ക് വരുന്ന ആളുകളേയും പ്രതീക്ഷിച്ചു നില്‍ക്കുന്ന അവരുടെ അടുത്തേക്ക് സ്വന്തം നാട്ടുകാരായ രണ്ടു പേരോടൊപ്പം വരുന്ന ആള്‍കൂട്ടത്തെ കണ്ടപ്പോള്‍ സംഗതി പന്തിയില്ലെന്നു അവര്‍ക്ക് മനസ്സിലായി.

“ഹവ്വാത്താ,, സുലൈഖാടെ കല്യാണം കഴിഞ്ഞിട്ട് മാസം രണ്ട് കഴിഞ്ഞില്ലെ . ഇപ്പോഴും ഈ കത്ത് കൊണ്ട് നടക്കുവാണോ നിങ്ങള്‍ ?”

ചോദ്യം അവരുടെ നാട്ടില്‍ നിന്നും വന്ന ഒരാളില്‍ നിന്നാണുണ്ടായത് . അപ്പോഴേക്കും പള്ളിക്ക് മുന്നില്‍ ആളുകള്‍ കൂട്ടം കൂടാന്‍ തുടങ്ങി. മറുപടി ഒന്നും പറയാതെ അവര്‍ തല താഴ്ത്തി നില്‍ക്കുകയാണ്. ആളുകള്‍ക്കിടയില്‍ നിന്നും അപ്പോഴേക്കും കള്ളിയെന്നും, തട്ടിപ്പുകാരിയെന്നു, അടിക്കണമെന്നും ഇടിക്കണമെന്നുമല്ലാം മുറുമുറുപ്പ് തുടങ്ങി കഴിഞ്ഞിരുന്നു.

“ചോദിച്ചതിനു മറുപടി പറയെടീ..”

കൂട്ടത്തില്‍ നിന്നും ആരോ ഉച്ചത്തില്‍ പറഞ്ഞപ്പോള്‍ ഒരു ഞെട്ടലോടെ അവര്‍ മുഖം ഉയര്‍ത്തി. വെളുത്ത നിറമുള്ള അവരുടെ മുഖം വെയിലേറ്റ് ചുവന്നതിനുമപ്പുറം ഭയം കൊണ്ട് ഇരുണ്ട് പോയിരുന്നു. കയ്യിലുണ്ടായിരുന്ന പ്ലാസ്റ്റിക് കവര്‍ മാറോട് ചേര്‍ത്തു പിടിച്ച് അവര്‍ ദയനീമായി മറ്റുള്ളവരെ നോക്കി. കുഴിഞ്ഞു പോയ അവരുടെ കണ്ണുകളില്‍ നിന്നും കണ്ണൂനീര്‍ കവിളിലൂടെ ഒഴുകാന്‍ തുടങ്ങി.

എനിക്കെന്തോ അവരുടെ മുഖത്ത് നോക്കിയപ്പോള്‍ വല്ലാത്ത സങ്കടം തോന്നി. എങ്കിലും അവര്‍ ചെയ്തത് തെറ്റ് തന്നെ . സഹായത്തിനായി പള്ളിക്കമ്മറ്റി കൊടുത്ത കത്ത് ദുരുപയോഗം ചെയ്ത് അവര്‍ തട്ടിപ്പ് നടത്തുന്നത് ന്യായീകരിക്കാന്‍ കഴിയില്ലല്ലോ. കൂട്ടത്തില്‍ നിശബ്ദനായി ഒരു കാഴ്ചക്കാരന്‍ മാത്രമായി നില്‍ക്കാനെ എനിക്ക് കഴിഞ്ഞുള്ളൂ..

“അത്.. അത്.. കല്യാണത്തിന്‍റെ കടം വീടിയിട്ടില്ല ..”

പതിഞ്ഞ ശബ്ദത്തില്‍ വിറക്കുന്ന സ്വരത്തോടെ അവര്‍ ഒരു വിധം പറഞ്ഞൊപ്പിച്ചു.

“എന്നുവെച്ച് പഴയ കത്തില്‍ തിയ്യതി തിരുത്തി ആളെ പറ്റിക്കാന്‍ നടക്കുവാണോ ?

ആള്‍കൂട്ടത്തില്‍ നിന്നും ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് മറുപടിയായി അവര്‍ ശരിക്കും കരയാന്‍ തുടങ്ങി. !

പള്ളിക്കമ്മറ്റി കത്ത് കൊടുത്തെങ്കിലും കാര്യമായ സഹായമൊന്നും എവിടെ നിന്നും കിട്ടിയില്ല . കടം വാങ്ങിയ സ്വര്‍ണ്ണത്തിന്‍റെ അവധി തീര്‍ന്നപ്പോള്‍ ജ്വല്ലറിക്കാര്‍ പെണ്ണിനെ കെട്ടിച്ചു വിട്ട വീട്ടില്‍ ചെന്ന് ബഹളമുണ്ടാക്കിയെന്നും അതുകാരണം പെണ്ണിനെ ഭര്‍ത്താവ് വീട്ടില്‍ തിരിച്ചുകൊണ്ടാക്കിയെന്നും. കല്യാണം കഴിഞ്ഞതുകാരണം അരും സഹായിക്കുന്നില്ലെന്നും അവര്‍ കരച്ചിലിനിടയില്‍ പറഞ്ഞു.

ദേഷ്യത്തോടെ നിന്നിരുന്നവരെല്ലാം അവരുടെ സംസാരം കേട്ടപ്പോള്‍ എന്തു പറയണമെന്നറിയാതെ നിശബ്ദരായി . ആര്‍ക്കും ഒന്നും പറയാന്‍ കഴിയാത്ത അവസ്ഥ.

ലക്ഷം വീട് കോളനിയില്‍ താമസിക്കുന്ന അവരുടെ ഭര്‍ത്താവ് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാമ്പ് കടിയേറ്റ് മരണപ്പെട്ടതാണ്. രണ്ട് പെണ്മക്കള്‍ മാത്രമുള്ള അവരെ സഹായിക്കാന്‍ മറ്റു ബന്ധുക്കള്‍ ആരുമില്ല. കഷ്ടപ്പാടുകൊണ്ട് ചെയ്തു പോയ ഈ തെറ്റിനു അവര്‍ക്ക് വേണ്ടി ഞാന്‍ മാപ്പ് ചോദിക്കുന്നുവെന്നും . അവരുടെ നാട്ടില്‍ നിന്നും വന്ന ഒരാള്‍ ആള്‍കൂട്ടത്തെ നോക്കി പറഞ്ഞു. ഒരു ക്ഷമാപണം കേള്‍ക്കുന്നതിനു മുന്‍പ് തന്നെ അവിടെ കൂടിയവരുടെയെല്ലം മനസ്സില്‍ അവരോട് അലിവ് തോന്നി കഴിഞ്ഞിരുന്നു.

ഈ തെറ്റ് ഇനി അവര്‍ ഒരിക്കലും ആവര്‍ത്തിക്കില്ല എന്നു പറഞ്ഞുകൊണ്ട് അയാള്‍ ആ കത്ത് അവിടെ കീറിയിട്ടു. അവിടെ കൂടി നിന്നവരെല്ലാം കൂടി കുറച്ച് കാശ് അവരുടെ കയ്യില്‍ കൊടുത്തു.

പള്ളിയിലേക്ക് കയറുമ്പോള്‍ സൈലന്‍റിലിട്ട മൊബൈല്‍ ഫോണ്‍ വിരുന്നു പോവാന്‍ കാത്തിരുന്ന് സഹികെട്ട ഭാര്യയുടെ തുടരെ തുടരെ യുള്ള വിളി കാരണം കിടന്നു തുള്ളാന്‍ തുടങ്ങിയിട്ട് സമയം ഏറെ ആയിരുന്നു. നേരം വൈകിയതിനു ഫോണിനേക്കാള്‍ വലിയ തുള്ളല്‍ വീട്ടില്‍ ചെന്നാല്‍ കാണാം എന്ന് മനസ്സ് പറയുന്നുണ്ടായിരുന്നുവെങ്കിലും ആ സ്ത്രീയുടെ ദാരിദ്ര്യവും, ഭയവും നിറഞ്ഞ ആ മുഖമായിരുന്നു അപ്പോള്‍ എന്‍റെ മനസ്സ് നിറയെ.

93 അഭിപ്രായ(ങ്ങള്‍):

അജ്ഞാതന്‍ പറഞ്ഞു...

ദയനീയമായ അവസ്ഥ തന്നെ ..തെറ്റും ശരിയും കൊണ്ട് സങ്കീര്‍ണമായ ഇത്തരം അവസ്ഥകളില്‍ മനുഷ്യ മനസ്സില്‍ ഉറങ്ങിക്കിടക്കുന്ന മനുഷ്യത്വത്തെ വിളിച്ചുണര്‍ത്തി ആ മനസ്സിന്റെ കോടതിയില്‍ അവരെ നിര്‍ത്തി ചോദ്യം ചെയിതാല്‍ ഒരു പക്ഷെ ഇവര്‍ ചെയിത തട്ടിപ്പും മറ്റും നമ്മള്‍ക്ക് പൊറുക്കാന്‍ കഴിയും ...

Echmukutty പറഞ്ഞു...

ദരിദ്രൻ സത്യസന്ധനായിരിയ്ക്കണം എന്ന് എല്ലാവർക്കും നിർബന്ധമുണ്ട്. കള്ളത്തരം കണ്ടു പിടിയ്ക്കപ്പെട്ടാൽ നമ്മൾ ധർമികരോഷം കൊണ്ട് തിളച്ചു മറിയും.
എന്നാൽ ധനികന്റെ കള്ളത്തരവും വഞ്ചനയും നമുക്ക് എളുപ്പത്തിൽ സഹിയ്ക്കാൻ സാധിയ്ക്കും.

നല്ല പോസ്റ്റായിരുന്നു.
അഭിനന്ദനങ്ങൾ.

Sureshkumar Punjhayil പറഞ്ഞു...

Daridrarudeyum...!

Manoharam, Ashamsakal...!!!

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

നമ്മുടെ സമൂഹം പലപ്പോഴും ഞണ്ടിനെപ്പോലെയാണ് സഞ്ചരിക്കുന്നത് ! സ്വന്തം തന്ത മരിച്ചിട്ടെന്കില്‍ പോലും ആള്‍ക്കൂട്ടം ഉണ്ടാകാനും അതിലിടപെടാനും ആഗ്രഹിക്കുന്നു.
നാട്ടിലെ മുസ്‌ലിം സമുദായത്തിലെ പുഴുക്കുത്തുകള്‍, വിഷമതകള്‍ മാറ്റാന്‍ അവര്‍ ചിലര്‍ മാത്രം വിചാരിച്ചാല്‍ മതിയാകും. 'സകാത്ത്‌'എന്ന വ്യവസ്ഥ അതിനു ഏറ്റവും നല്ല ഉദാഹരണമാണ്.ആര്‍ഭാടങ്ങള്‍ ഉപേക്ഷിക്കുന്നത് മറ്റൊരു ഉദാഹരണം. ഈ കഥയിലെ ആശയം തന്നെ യാണ് എന്നെ 'കനല്‍' എന്ന മിനിക്കഥ എഴുതാന്‍ പ്രേരിപ്പിച്ചത്. ലിങ്ക്‌ താഴെ .
click here

Sidheek Thozhiyoor പറഞ്ഞു...

എന്ത് പറയാന്‍ ഹംസക്കാ..
സമൂഹത്തിലെ ചീഞ്ഞുനാറുന്ന വ്യവസ്ഥിതികളുടെ യഥാര്‍ത്ഥ മുഖം..

Jishad Cronic പറഞ്ഞു...

ഇങ്ങനത്തെ ഒരുപാട് സ്ത്രീകള്‍ പള്ളിയില്‍ നിന്നും ഇറങ്ങിവരുമ്പോള്‍ മുഷിഞ്ഞ വസ്ത്രവുമായി നില്കുന്നത് കാണുമ്പോള്‍ തന്നെ വിഷമം തോനിയിട്ടുണ്ട്, അവരെയെല്ലാം കാണുമ്പോള്‍ ആലോചിക്കും നമ്മള്‍ എല്ലാം എത്ര ഭാഗ്യം ചെയ്തവര്‍ എന്ന്, അത്രയ്ക്കും കഷ്ടപാട് കൊണ്ട് മാത്രമായിരിക്കും അവര്‍ മറ്റുള്ളവരുടെ മുന്നില്‍ വന്നു നില്കുന്നത്,ഒരു പക്ഷെ നമ്മള്‍ക് അവരുടെ കഷ്ടപാട് അറിഞ്ഞാല്‍ അവര്‍ ചെയ്ത തെറ്റ് മറക്കാന്‍ കഴിയും.അത് മുതലെടുക്കുകയല്ല വേണ്ടത് അവരെ സഹായിക്കുകയാണ് വേണ്ടത്.

പാവപ്പെട്ടവൻ പറഞ്ഞു...

ദാരിദ്രം ആരുടെയും കുറ്റമല്ല ഒരു പള്ളി കമ്മറ്റി കൊടുക്കുന്ന കാത്തുകൊണ്ട് ലക്ഷങ്ങള്‍ പിരിഞ്ഞു കിട്ടുമെന്ന് ഞാന്‍ കരുതുന്നില്ല .ഒരു കല്ല്യാണം നടക്കണമെങ്കില്‍ ഇന്ന് ലക്ഷങ്ങള്‍ വേണം .അവരെ ചോദ്യം ചെയ്തവര്‍ ഒരാള്‍ പോലും അവര്‍ക്ക് ഒരു രൂപപോലും കൊടുത്തു കാണില്ല .നമുക്ക് കുറ്റം കണ്ടു പിടിക്കാനും ആക്ഷേപിക്കാനും അല്ലെ അറിയൂ .അത് മാത്രമല്ലേ നമ്മില്‍ പലരും ചെയ്യുന്നുള്ളൂ .മനസ് നൊന്തുപോയ അവരുടെ മനസിനോപ്പമാണ് എന്റെ മനസ്

dreams പറഞ്ഞു...

hamzaka ethuvare ezhuthiya kadhakalilonnilum akshara thettundayittilla enthupaty ethil randu sthalangalil pizhavu sambhavichirikkunnu enathayalum manasaliyippikunna oru kadha nannayitundu ente ella aashamsakalum

മഹേഷ്‌ വിജയന്‍ പറഞ്ഞു...

ഒരു വിചാരണ പോലും കൂടാതെ ഏകപക്ഷീയമായി മറ്റുള്ളവരെ ക്രൂശിക്കാന്‍ വെമ്പി നില്‍ക്കുന്ന ഇന്നത്തെ സമൂഹത്തിന്റെ ഇരുണ്ട മുഖങ്ങള്‍ കഥയില്‍ നന്നായി പറഞ്ഞിരിക്കുന്നു..
എവിടെയും പൊയ്മുഖങ്ങള്‍.. ആരാനെ കല്ലെറിയുമ്പോള്‍ എന്ത് സുഖമാണെന്നോ?
അവസാനം പിരിഞ്ഞു പോയപ്പോള്‍ പലരിലും നിരാശയും ഉണ്ടായി കാണില്ലേ, ഹംസക്കാ? നല്ല ഒരു ചാന്‍സ് മിസ്‌ ആയതിനു..
കഥ വളരെ ഇഷ്ടപ്പെട്ടു..

ശ്രീ പറഞ്ഞു...

രണ്ടു വശത്തും ന്യായമുള്ളതിനാല്‍ ഒന്നും പറയാന്‍ വയ്യ, ഇക്കാ.

കാര്യം അവരു പറഞ്ഞതു ശരിയായിരിയ്ക്കാമെങ്കിലും കള്ളത്തരത്തിലൂടെ അങ്ങനെ ചെയ്യേണ്ടിയിരുന്നില്ല

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

സമൂഹം കുറ്റവിചാരണ ചെയ്തപ്പോള്‍ ആ സ്ത്രീ അനുഭവിച്ച വേദനയാണ് എന്റെ മനസ്സ് നിറയെ.
ഈ അനുഭവകുറിപ്പ് അവതരിപ്പിച്ചത് നന്നായി.

റിയാസ് (മിഴിനീര്‍ത്തുള്ളി) പറഞ്ഞു...

ഹംസക്കാ...
മനസ്സില്‍ നൊമ്പരമുണര്‍ത്തുന്ന സംഭവം.
ഇങ്ങനെയുള്ളവരെ കാണുമ്പോള്‍ മനസ്സില്‍ വിഷമം തോന്നാറുണ്ട്..
കഴിയുന്ന സഹായം ചെയ്യാറുമുണ്ട്..
നന്നായി എഴുതി.അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുക

Mohamed Salahudheen പറഞ്ഞു...

വിഷമിക്കുന്നവരുടെ വേദന അറിഞ്ഞകറ്റുന്ന എത്രപേരുണ്ട്. എത്ര പള്ളിക്കമ്മിറ്റികളുണ്ട്.

വേദനിക്കുന്നവര് വഴിനടത്തിക്കുന്നു. ആ സ്ത്രീക്കും കുടുംബത്തിനും നല്ലതുവരട്ടെ. ഒരാളും ഇങ്ങനെ കഷ്ടപ്പെടാതിരിക്കാന് സര് വശക്തനായ ദൈവം അനുഗ്രഹിക്കട്ടെ.

Nizam പറഞ്ഞു...

Hamza strike back again.....!!! Good story... well written sir.

Kathayile daridryam ezhuthil kandilla... he he

ആളവന്‍താന്‍ പറഞ്ഞു...

ഇപ്പൊ ഇങ്ങനെ ഒന്ന് വായിച്ചപ്പോള്‍ നമുക്കെല്ലാം ആ സ്ത്രീയോട് അലിവ് തോന്നി. ഇതേ കാര്യം, ഉള്‍പ്പെട്ടിരിക്കുന്നത് ഈ വായനക്കാരില്‍ ആരെങ്കിലും ആയിരുന്നെങ്കിലും ആ സ്ത്രീയോട് പെട്ടെന്ന് ഒരലിവ് തൊന്നും എന്ന് എനിക്ക് തോന്നുന്നില്ല. അവര്‍ ചെയ്തത് തെറ്റ് തന്നെ. ന്യായീകരണങ്ങള്‍ ഉണ്ടെങ്കില്‍ പോലും.!

yousufpa പറഞ്ഞു...

അവരെ ഇങ്ങനെ അലയാന്‍ വിട്ടതില്‍ പള്ളി ഭരണാധികാരികള്‍ ഉത്തരം പറയേണ്ടിയിരിക്കുന്നു. പള്ളി പരിപാലനം മാത്രമല്ല ഉത്തരവാദിത്തം . അന്നാട്ടിലെ ദരിദ്രരെ(അതേത് വിഭാഗമായാലും ശെരി) സംരക്ഷിക്കുക കൂടി അതിന്റെ ഭാഗമാണ് .മുസ്ലിം ഇത്ര തരം താഴരുതായിരുന്നു. ഞങ്ങളുടെ നാട്ടില്‍ നിന്നും ഒരുത്തന്‍ പോലും ഇത്തരം ഒരു ദുര്വോകത്തിനു പാത്രമായിട്ടില്ല.

കാസിം തങ്ങള്‍ പറഞ്ഞു...

എന്ത് പറയാന്‍, വല്ലാത്ത ദുര്യോഗം തന്നെ. അവരെ അതിന് പ്രേരിപ്പിച്ച നാം അടങ്ങുന്ന സമൂഹമല്ലേ യഥാര്‍ത്ഥത്തില്‍ കുറ്റക്കാര്‍ ? വിവാഹ കമ്പോളത്തിലെ വിലപോശലില്‍ പിടിച്ച് നില്‍ക്കാന്‍ കഴിയാതെ മാനം പോലും പണയപ്പെടുത്തേണ്ടി വരുന്ന എത്രയെത്ര ഹതഭാഗ്യര്‍............

Unknown പറഞ്ഞു...

ദാരിദ്യത്തിന്റെ ദയനീയ മുഖം.
യുസുഫ്പ പറഞ്ഞപോലെ സമൂഹത്തിനു ഇത്തരം അവസ്ഥകള്‍ ഇല്ലായ്മ ചെയ്യാന്‍ സാധിക്കും. ഓരോ പള്ളിക്കാരും സ്വന്തം ഏരിയയില്‍ അത് കാര്യക്ഷമമായി ചെയ്‌താല്‍ ഇത്തരം ദയനീയ കാഴ്ചകള്‍ ഇല്ലാതാകും.
നന്ദി ഹംസ.

Unknown പറഞ്ഞു...

ദാരിദ്ര്യമാണ് അവരെക്കൊണ്ട്
ഇത് ചെയ്യിച്ചത്.
ഇങ്ങനെ കത്ത് കൊടുത്ത് തെണ്ടാന്‍
വിടുന്ന പള്ളിക്കമ്മിറ്റിയാണ്
ഇതില്‍ കുറ്റക്കാരന്‍..
ആവശ്യത്തിലധികം വരുമാനമുള്ള
പള്ളികള്‍ പോലും
സഹായം നല്‍കാന്‍
മടികാണിക്കുന്ന അവസ്ഥയാണുള്ളത്‌.
നാട്ടിലെ പണക്കാര്‍ കണക്കനുസരിച്ച്
സകാത്ത്‌ കൊടുക്കുകയും, പള്ളിയില്‍നിന്നും അന്നാട്ടിലെ പാവങ്ങള്‍ക്ക് സഹായങ്ങള്‍
നല്‍കുകയും ചെയ്‌താല്‍,.
അഭിമാനം പണയംവെച്ച്‌
ആര്‍ക്കും ഇങ്ങനെ തെണ്ടെണ്ട
ഗെതികേട് ഉണ്ടാവില്ല.

OAB/ഒഎബി പറഞ്ഞു...

മക്കളെ കെട്ടിക്കൽ പുര കെട്ടി മേയൽ അസുഖം ഈ മൂന്ന് കാര്യങ്ങൾക്കാണ് നമ്മുടെ നാട്ടിൽ പിരിവെന്നും പറഞ്ഞ് വരുന്നവരിൽ കൂടുതലായൂള്ളത്.
നമ്മുടെ നാട്ടുകാരെ നാട്ടിലെ കൂലിപ്പണിക്കാർ ഒന്ന് കണ്ടറിഞ്ഞാൽ ഇങ്ങനെയുള്ളവരെ ഒരു പരിതി വരെ ബുദ്ധിമുട്ടിൽ നിന്നും രക്ഷിക്കാം.
അതായത് ഇന്ന് ഒരു ദിവസം മീൻ/ ഇറച്ചി വാങ്ങുന്നില്ല എന്ന് തീരുമാനിച്ചാൽ മാത്രം മതിയാകും.

(ഈ പറഞ്ഞതിൽ ഗൾഫ് കാരെ ഒഴിവാക്കുക. കാരണം ഞങ്ങൾ മത്തി വാങ്ങുന്നവരാ):)

ഇന്നലെ ഒരു ആന്ത്രക്കാരി അതിരാവിലെ വന്ന് കഷ്ടപ്പാട് പറഞ്ഞപ്പോൾ മുറ്റത്തെ പുല്ല് പറിച്ച് കളഞ്ഞാൽ നൂറ് രൂപ തരാമെന്ന് ഞാൻ.അവർ എന്തൊക്കെയോ പറഞ്ഞ് പോയി.

ചുരുക്കം:- അറിയാത്തവർക്കു ഞാൻ ഒന്നും കൊടുക്കില്ല. ഏത് പള്ളി ലെറ്റർ പാഡ് ഉണ്ടായാലും..

chithrakaran:ചിത്രകാരന്‍ പറഞ്ഞു...

തെറ്റു ചെയ്യാതെ ജീവിക്കാനുള്ള സാഹചര്യം നമുക്കുണ്ടോ എന്നതാണു പ്രധാന കാര്യം. സമൂഹത്തിലെ ആചാര വിശ്വാസങ്ങള്‍ എങ്ങനേയും പാലിക്കുക എന്ന സാമൂഹ്യ നിര്‍ബണ്ഢമാണ് അവരെക്കൊണ്ട് തെറ്റു ചെയ്യിക്കുന്നത്.
അവര്‍ ജീര്‍ണ്ണമായ സമൂഹത്തിന്റെ ഒരു ഉപകരണമോ, അഭിനേത്രിയോ ആണ്. സമൂഹത്തെ നിരന്തരം പരിഷ്ക്കരിക്കേണ്ട പുരുഷന്‍ ആചാരങ്ങളുടെയും വിശ്വാസങ്ങളുടേയും,ലഹരിയുടേയും,അടിമയാകുംബോള്‍ സംഭവിക്കുന്ന സാമൂഹ്യജീര്‍ണ്ണത.
താല്‍ക്കാലിക സഹായങ്ങള്‍ക്കപ്പുറം മതിയായ പ്രതിഫലം നല്‍കി ജോലി ചെയ്തു ജീവിക്കാനുള്ള സാഹചര്യമൊരുക്കുകയും, സ്ത്രീധനം വാങ്ങുന്നത് അന്തസ്സല്ലെന്ന ബോധം വളര്‍ത്തിയെടുക്കലും വളരെ പ്രധാനമാണ്.

ജീവി കരിവെള്ളൂർ പറഞ്ഞു...

നാട്ടുകാര്‍ ഉണ്ടില്ലെങ്കിലും സിക്സടിചവനും സെഞ്വറി അടിച്ചവനും ലക്ഷങ്ങള്‍ കൊടുക്കേണ്ട നാട്ടില്‍ കല്യാണം ഒരു ധൂര്‍ത്തല്ലല്ലോ ! ദാരിദ്ര്യം ആ സ്ത്രീയെ കള്ളത്തരത്തിനു പ്രേരിപ്പിച്ചു .ലാവ്‌ലിനും കുംഭകോണവുമൊക്കെ എന്തിന്റെ പേരിലാ ...

കഥ നന്നായീട്ടോ ...

Naseef U Areacode പറഞ്ഞു...

നല്ല പോസ്റ്റ്.. മഹാ കള്ളന്മാര്‍ക്കിടയില്‍ അപൂര്‍ വ്വം ഇത്തരക്കരെയും കാണാം..
പണത്തിനു വേണ്ടിയുള്ള ആര്‍ത്തിയുടെ ഇരകളായവര്‍..

ആശംസകള്‍...

thalayambalath പറഞ്ഞു...

കാര്യം തിരക്കാതെ വടിയെടുക്കുന്ന ആളുകള്‍ ഒരു നിമിഷം ഒന്നു ചിന്തിച്ചിരുന്നെങ്കില്‍... സ്വന്തം അനുഭവം ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചതിന് അഭിനന്ദനങ്ങള്‍....

chithrakaran:ചിത്രകാരന്‍ പറഞ്ഞു...

അതുമാത്രമല്ല, റെക്കമെന്റേഷന്‍ ലെറ്റര്‍ നല്‍കി ഒരു പാവം സ്ത്രീയെ തെണ്ടാന്‍ വിട്ട പള്ളിക്കമ്മിറ്റിയും തെറ്റുതന്നെയല്ലേ ചെയ്തത് ! തങ്ങള്‍ക്കു കഴിയുന്നത് കൊടുക്കുക എന്നാല്ലാതെ, തങ്ങളുടെ പ്രാമാണ്യത്തിന്റെ താമ്രപത്രവുമായി നടക്കുന്ന ഒരു ഭിക്ഷാടകയെ സൃഷ്ടിക്കുക എന്നത് അത്രക്ക് ചിന്തിക്കാനാകാത്ത ശുദ്ധാത്മാക്കളായ പള്ളിക്കമിറ്റിക്കു പറ്റിയ പിഴവുതന്നെയാണ്.

ഒഴാക്കന്‍. പറഞ്ഞു...

നമ്മള്‍ ഒക്കെ എത്ര ഭാഗ്യവാന്‍മാര്‍..

Anees Hassan പറഞ്ഞു...

ഇങ്ങനെ എത്രപേര്‍ .....ഒരു നേരത്തെ വിശപ്പടക്കാന്‍ പോലുമാവാതെ ....ഈ കാഴ്ച കണ്ടതിനും മനസ്സി ഒരു നീറ്റലായി ഉള്കൊണ്ടതിനും ...നന്ദി

പട്ടേപ്പാടം റാംജി പറഞ്ഞു...

ഒരു മഹാ അപരാധം എന്ന് അതിനെ കാണാന്‍ കഴിയില്ല. ദാരിദ്ര്യവും ഒറ്റപ്പെടലും അവശയാക്കിയ അമ്പത് കാരി എന്നത്‌ തന്നെ അവര്‍ അര്‍ഹിക്കുന്ന അലിവ്. ഇത്തരം ചെറിയ കാര്യങ്ങള്‍ക്ക് അടിക്കാനും കൊല്ലാനും നമ്മുടെ നാട്ടില്‍ ധാരാളം പേര്‍ കൂടുമ്പോള്‍ പണമുള്ളവന്‍ ഒരു തെറ്റ് കാണിച്ചാല്‍ മിണ്ടാതെ പോകുന്നു. അതാണ്‌ നാമ്മുടെ നാട്.

perooran പറഞ്ഞു...

ഈ തെറ്റ് ഇനി ഒരിക്കലും ആവര്‍ത്തിക്കില്ല ....

Ikkaakka പറഞ്ഞു...

......തീര്‍ച്ചയായും ഒരു കത്ത് കൊടുത്ത കഴിഞ്ഞാല്‍ ഉത്തരവാദിത്വം തീര്‍ന്നു എന്ന് കരുതുന്ന നമ്മുടെ പ്രമാണിമാര്‍ ..... ഇത് വായിച്ചിരിക്കണം......
സ്ത്രീധനത്തിന്റെ പേരില്‍ പെണ്‍കുട്ടികളെ വീട്ടിലേക്കു തിരിച്ചയക്കുന്നവര്‍ തീര്‍ച്ചയായും അല്ലാഹുവിന്റെ ശിക്ഷയെ ഭയക്കുക

ഹാപ്പി ബാച്ചിലേഴ്സ് പറഞ്ഞു...

ഹംസാക്കാ, ഈ അനുഭവം വായിച്ചപ്പോൾ ഇവിടെ മാർക്കറ്റിലുള്ള വളരെ പ്രശസ്തമായ ജുമാ മസ്ജിദും പരിസരവും ഓർമ്മ വന്നു. ഇവിടെയും ഒരുപാട് ദൈന്യത നിറഞ്ഞ മുഖത്തോടെ പള്ളിയിൽ പോവുന്നവരേയും നോക്കി നിൽക്കുന്നത് കണ്ടിട്ടുണ്ട്. വിഷമിപ്പിച്ച ഈ അനുഭവം അതേ തീവ്രതയോടെ തന്നെ എഴുതുന്നതിൽ വിജയിച്ചിരിക്കുന്നു. ആശംസകൾ

Manoraj പറഞ്ഞു...

ഹംസ,
കഥ എനിക്ക് ഇഷ്ടമായി. അത് പറഞ്ഞ രീതിയില്‍ വലിയ പ്രത്യേകതയില്ലെങ്കില്‍ പോലും അതിലെ തീം കൊള്ളാം. പക്ഷെ അവസാനം ഭാര്യയുടെ മൊബൈലിലുള്ള വിളിയില്‍ കഥ അവസാനിപ്പിച്ചപ്പോള്‍ ആത് അല്പം കൂടെ കഥയോട് ഇഴുകി ചേര്‍ക്കാമായിരുന്നു എന്ന് തോന്നി. പക്ഷെ, സബ്ജെക്റ്റ് എനിക്ക് ഇഷ്ടപ്പെട്ടു.

misriyanisar പറഞ്ഞു...

നന്നായി ...

muhammadhaneefa പറഞ്ഞു...

ഹംസക്കാ..താങ്കളുടെ 2 പോസ്റ്റ്‌ ഞാൻ വായിച്ചുള്ളൂ. അടുത്തതും വായിക്കനിരിക്കുന്നു.അതിനു മുൻപെ താങ്കളുടെ കാഴ്ചപ്പാടുകൾക്ക്‌ ഞാൻ ഹാരമണിയുകയാണ്‌.

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

സത്യസന്ധതതയുള്ള ദരിദ്രരക്ക് കാപട്യം ചെയ്യാൻ അറിയില്ലല്ലോ...അതേ സമയം കപടമുഖം കാണിച്ച് പള്ളിക്കാരേയും ,അമ്പലക്കാരേയുമൊക്കെ സ്ഥിരം പറ്റിച്ചുകൊണ്ടിരിക്കുന്ന സമ്പന്നരെ അവർ ചതിക്കുകയാണെന്നറിഞ്ഞാലും ഒരു കമ്മറ്റിക്കാരും,നാട്ടുകാരും ചോദ്യം ചെയ്യുകയില്ല....... അതാണ് നമ്മുടെ സമൂഹത്തിന്റെ ദുഷിച്ച വ്യവസ്ഥിതി ! ഇതിൽ ആദ്യം കുറ്റം ചമത്തേണ്ടത് കത്ത് കൊടുത്ത് വിട്ട് സ്വന്തം ഇടവകയിലെ ആ പാവപ്പെട്ടവളെ, തെണ്ടാൻ വിട്ട പള്ളികമ്മറ്റിക്കരെ തന്നെയാണ് കേട്ടൊ....

വീകെ പറഞ്ഞു...

വയറു വിശന്നു പൊരിയുമ്പോൾ തെറ്റും ശരിയും വേർതിരിച്ചറിയാൻ കഴിഞ്ഞെന്നു വരില്ല....
അത് തിരിച്ചറിയാത്ത നമ്മളാണ് തെറ്റുകാർ...

വഴിപോക്കന്‍ | YK പറഞ്ഞു...

വെള്ളിയാഴ്ചകളില്‍ സ്ഥിരമായി കണ്ടു പരിചയമുള്ള ഒരു പ്രമേയം വളരെ നന്നായി കഥാരൂപത്തില്‍ ചിത്രീകരിച്ചിരിക്കുന്നു. സമൂഹ മനസ്സ് ഉണര്‍ത്താന്‍ ഈ വരികള്‍ സഹായകമാവട്ടെ എന്ന് ആശംസിക്കുന്നു.

പ്രധാന കുറ്റക്കാര്‍ പള്ളി കമ്മറ്റിക്കാര്‍ തന്നെ - ഒരാള്‍ക്ക്‌ തെണ്ടാനുള്ള പെര്‍മിറ്റ്‌ കൊടുക്കലാണോ കമ്മറ്റിക്കാരുടെ ചുമതല?
ഒന്നുകില്‍ ഉള്ളത് കൊടുക്കുക, അല്ലെങ്കില്‍ ഉത്തരവാദപ്പെട്ടവര്‍ മാന്യമായി പിരിവു നടത്തി കൊടുക്കുക.
കേരളത്തിലെ മിക്ക പള്ളികളിലും എല്ലാ ആഴ്ചയും ഇത്തരം കത്തുകളുമായി (പാവപ്പെട്ടെ) സ്ത്രീകളെ കാണാം.
കേരളത്തില്‍ മുസ്ലിംകള്‍ ജനസന്ഘ്യാപരമായി ന്യൂനപക്ഷമാണെങ്കിലും, ഭിക്ഷാടകരുടെ എണ്ണം നോക്കിയാല്‍ മുസ്ലിമ്കലാണ് ഭൂരിപക്ഷം (മുസ്ലിംകള്‍ അല്ലാത്ത വനിതാ ഭിക്ഷക്കാര്‍ കൂടുതലും തമിളന്മാര്‍ ആയിരിക്കും).

പ്രവാചകന്‍ ശക്തമായി വിലക്കിയ ഭിക്ഷാടനം എന്തുകൊണ്ട് കേരളീയ മുസ്ലിംകളില്‍ ഇത്ര വ്യാപകമായി എന്നത് ഇനിയും മുസ്ലിം സാമൂഹിക പരിഷ്കര്‍ത്താക്കള്‍ ശ്രദ്ദ പതിപ്പിക്കേണ്ട കാര്യമാണ്. നൂറു കണക്കിന് മതപഠന കേന്ത്രങ്ങളും തിളങ്ങുന്ന പള്ളികളും പണിതു പുറംമോഡി കൂട്ടാനല്ലാതെ പാവങ്ങളുടെ സാമൂഹിക സാമ്പത്തിക ഉന്നമനത്തിനു വല്ലവരും ശ്രമിക്കുന്നുണ്ടോ?

പാവപ്പെട്ടവന് അങ്ങോട്ട്‌ കൊണ്ട് കൊടുക്കാന്‍ പ്രവാചകന്‍ പഠിപ്പിച്ച സകാത്ത്, പ്രവാചകന്‍ വിലക്കിയ ഭിക്ഷാടനത്തെ പ്രോത്സാഹിപ്പിക്കാന്‍ സമൂഹത്തിലെ പല പണക്കാരും ഉപയോഗിക്കുന്നത് വളരെ വേദനയോടെ നോക്കിക്കാണാന്‍ അല്ലാതെ വല്ലപ്പോഴും നാട്ടില്‍ പോകുന്ന നമ്മളെ പോലോത്ത പ്രവാസികള്‍ക്ക് മറ്റെന്തു ചെയ്യാന്‍ കഴിയും. ഉറങ്ങുന്നവരെ ഉണര്‍ത്താം പക്ഷെ ഉറക്കം നടിക്കുന്ന നമ്മുടെ സമൂഹത്തെ ഉണര്‍ത്താന്‍ അല്പം പ്രയാസപ്പെടേണ്ടി വരും.

(കൊലുസ്) പറഞ്ഞു...

nalla writing. best wishes.

Vayady പറഞ്ഞു...

എത്ര വമ്പന്‍ തട്ടിപ്പുകള്‍ നടത്തി മാന്യന്മാര്‍ സമൂഹത്തില്‍ തലയുയര്‍‌ത്തി നടക്കുന്നു. ഗത്യന്തരമില്ലാത്തതു കൊണ്ട് ഇങ്ങനെയൊരു ചെറിയ തട്ടിപ്പു നടത്തിയ ആ പാവം സ്ത്രീ തീര്‍ച്ചയായും മാപ്പര്‍‌ഹിക്കുന്നു.

നല്ല വിഷയം. ഇഷ്ടമായി.

TPShukooR പറഞ്ഞു...

ഹൃദയ ഹാരിയായ സംഭവ കഥ. തനിമയുള്ള അവതരണം. വിവാഹതോടനുബന്ധിച്ചുള്ള പണച്ചെലവുകള്‍ പാവപ്പെട്ടവന് താങ്ങത്തക്ക രീതിയില്‍ ലഘൂകരിക്കാനുള്ള ശ്രമങ്ങള്‍ സമുദായ നേതാക്കളുടെ ഭാഗത്ത്‌ നിന്നും ഉണ്ടാവേണ്ടതാണ്.

ശ്രീക്കുട്ടന്‍ പറഞ്ഞു...

സമൂഹത്തിനുമുമ്പില്‍ മാനം കെടാതിരിക്കുവാന്‍, മറ്റുള്ളവരെപ്പോലെ ആഭരണങ്ങളും പണവും മറ്റും നല്‍കി ആഡംഭരമായി മക്കളെ കെട്ടിച്ചയക്കുന്നതിനുവേണ്ടി മറ്റുള്ളവരുടെ മുമ്പില്‍ കൈനീട്ടേണ്ടി വരുന്നത് ദയനീയം തന്നെ.നമ്മുടെ നാട്ടിലെ സ്ത്രീധനം പോലുള്ള ദുരാചാരങ്ങളും മറ്റ് അനാവശ്യ ആര്‍ഭാടങ്ങളും പരമാവധി ഒഴിവാക്കുവാന്‍ ഓരോരുത്തരും തീരുമാനിച്ചാല്‍ ആ പാവം സ്ത്രീയെപ്പോലുള്ളവരുടെ ദയനീയ മുഖങ്ങള്‍ കാണാതെ കഴിക്കാം.

ബഷീർ പറഞ്ഞു...

ആ സ്ത്രീ ചെയ്തത് തെറ്റ് തന്നെ, സംശയമില്ല.പക്ഷെ അവരെ യാചനാ പത്രം സീൽ ചെയ്ത് വെച്ച് പറഞ്ഞ് വിടുന്ന നാട്ടുകാരെയാണാദ്യം വിചാരണ ചെയ്യേണ്ടത്. നമ്മുടെ നാട്ടിലെ പാവപ്പെട്ടവരുടെ ആവശ്യങ്ങൾ (അനാവശ്യങ്ങളല്ല) നിർവഹിച്ച് കൊടുക്കാൻ പ്രാപ്തരായ മുതലാളിമാർ ഉള്ള അവസ്ഥയിൽ ഈ യാചനാ പത്രം നൽകി അയക്കൽ അവർക്ക് ഭൂഷണമല്ല.

Sukanya പറഞ്ഞു...

വലിയ കുറ്റവാളികള്‍ രക്ഷപെടുന്നു. അല്ലെങ്കില്‍ രക്ഷപ്പെടുത്തുന്നു. പാവം സ്ത്രീക്ക് മാപ്പ് കൊടുക്കാം.

പിരിവു കൊടുക്കുന്നതിലപ്പുറം അവരുടെ ആവശ്യം നിറവേറിയോ എന്നാരും അന്വേഷിക്കാറില്ല.

ഭൂതത്താന്‍ പറഞ്ഞു...

ഈ നശിച്ച സ്ത്രീധന സമ്പ്രദായം ഇല്ലായിരുന്നെങ്കില്‍ ഒരു പക്ഷെ ആ പാവം സ്ത്രീക്ക് ഈ ദുര്‍ഗതി വരില്ലായിരുന്നു .... രണ്ടു രൂപ മഹര്‍ നല്‍കി ...രണ്ടു ലക്ഷം പോക്കറ്റ്‌ മണി യായി വാങ്ങുന്നു ...ഇതിനെതിരെ ഒരു പള്ളി കമ്മറ്റിയോ..അമ്പലം കമ്മറ്റിയോ പ്രതികരിക്കുകയും ഇല്ല ...

ഭായി പറഞ്ഞു...

പാവം ആ സ്ത്രീ :(
ഈ കമ്മിറ്റിക്കാർക്ക് ഒരു കത്ത് കൊടുത്ത് കഴിഞാൽ എല്ലാ പ്രശ്നവും തീർന്നോ.? അതിന് ശേഷം സംഭവിച്ച ആ സ്ത്രീയുടെ മകളുടെ ദുരവസ്ത്ഥയിൽ അവർ എന്തുകൊണ്ട് ഇടപെടുന്നില്ല. ഓ അവർ പാവപ്പെട്ടവരാണല്ലോ..!! അത് ഞാൻ മറന്നുപോയി. നല്ല എഴുത്ത് മാഷേ.

mayflowers പറഞ്ഞു...

ആവശ്യക്കാരന് ഔചിത്യമില്ല എന്നൊരു ചൊല്ലുണ്ടല്ലോ.
ധനികരുടെ വിവാഹങ്ങള്‍ വിവാഹ മാമാങ്കങ്ങള്‍ ആക്കുന്നതിനു പകരം ഇത്തരക്കാരില്‍ ആരുടെയെങ്കിലും വിവാഹം കൂടി കൂട്ടത്തില്‍ നടത്തിക്കൊടുത്തെങ്കില്‍ അതില്‍ പരം നന്മ വേറെന്തുണ്ട്‌?

ശ്രീനാഥന്‍ പറഞ്ഞു...

കുന്നുപോലെ പണമുള്ളവരുടെ കള്ളങ്ങൾ സാമർത്ഥ്യമായി വാഴ്ത്തപ്പെടുകയും പാവപ്പെട്ടവന്റെ ഗതികേടുകൾ പർവ്വതീകരിക്കപ്പെടുകയും ചെയ്യുന്ന ഒരു സമൂഹത്തിൽ താങ്കൾ ആ സാധുസ്ത്രീയുടെ കണ്ണീരു കണ്ടല്ലോ, അതു മതി. ഒരു നല്ല മനസ്സൂള്ള പോസ്റ്റ്!

Faisal Alimuth പറഞ്ഞു...

അതെ, നല്ല മനസ്സൂള്ള പോസ്റ്റ്!

Jazmikkutty പറഞ്ഞു...

nalla post..pakshe bharyaye kurichu angine ezhuthandaayirunnu.

Renjith Kumar CR പറഞ്ഞു...

നല്ലവണ്ണം അവതരിപ്പിച്ചിരിക്കുന്നു

jyo.mds പറഞ്ഞു...

പാവം സ്ത്രീ-സ്ത്രീധനം എന്ന ശാപം ഇന്നും സമൂഹത്തില്‍ തുടരുമ്പോള്‍ ഈ നിര്‍ധന എന്ത് ചെയ്യാന്‍.

അലി പറഞ്ഞു...

നമ്മുടെ നാട്ടില്‍ സാധാരണയായി കാണാറുള്ള ദയനീയ കാഴ്ച. ദാരിദ്ര്യം കൊണ്ടും നിവൃത്തികേട് കൊണ്ടും യാചക വേഷം കെട്ടേണ്ടിവരുന്നവരുടെ കൂട്ടത്തില്‍ അവര്‍ക്കപമാനമായി കുറെ കള്ളനാണയങ്ങളുമുണ്ട്. ആന്ധ്രയിലെ ഏതോ ഒരു ജില്ലയില്‍ വെള്ളപ്പൊക്കമുണ്ടായെന്ന് അവിടത്തെ ‘കളക്ടര്‍’ മലയാളത്തില്‍ എഴുതികൊടുത്ത ലെറ്ററുമായി വന്ന സ്ത്രീയോട് ഉച്ചവരെ ജോലി ചെയ്യാമെങ്കില്‍ 100 രൂപയും ചെലവും കൊടുക്കാമെന്ന് പറഞ്ഞപ്പോള്‍ അറിയാത്ത ഭാഷയില്‍ ചീത്തവിളിച്ച് ഇറങ്ങിപ്പോയി.

വെള്ളിയാഴ്ചകളിലെ ഈ കാഴ്ച ഒഴിവാക്കാന്‍ പള്ളിക്കമ്മിറ്റികള്‍ക്ക് കാര്യമായി ചെയ്യാനാവും.

മാണിക്യം പറഞ്ഞു...

മകളുടെ വിവാഹം ദരിദ്രയും വിധവയുമായ അമ്മയുടെ ചുമതലയായി. കാര്യമായി അവരെ സഹായിക്കാനാരുമില്ല.

കത്ത് തിരുത്തിയത് ന്യായീകരിക്കാനാവില്ലങ്കിലും
അവരെ തീര്‍ത്തും കുറ്റപ്പെടുത്താന്‍ ആര്‍ക്കുമവകാശമില്ല.
വിവാഹം കഴിച്ചയച്ച മകള്‍ തിരികെ വന്നപ്പോള്‍
അവസാന കച്ചിതുരുമ്പായിട്ടാവും അവരത് ചെയ്തത്.
തെറ്റും ശരിയുമൊന്നും ആ സ്ത്രീ ചിന്തിച്ചിട്ടൂണ്ടാവില്ല....

ഒരോ വിവാഹത്തിനു കാട്ടി കൂട്ടുന്ന ധൂര്‍ത്തില്‍ നിന്ന് ഇതുപോലെയുള്ള ഒരു പെണ്‍കുട്ടിയുടെ വിവാഹം കൂടി നടത്താന്‍ ആളുകള്‍ മനസ്സ് വച്ചിരുന്നെങ്കില്‍....

മുകിൽ പറഞ്ഞു...

നല്ലൊരു പോസ്റ്റ്.

Mohamedkutty മുഹമ്മദുകുട്ടി പറഞ്ഞു...

വഴി പോക്കനും OAB യും പറഞ്ഞ കാര്യങ്ങളാണ് എനിക്കും പറയാനുള്ളത്. സ്ഥിരമായി നാട്ടില്‍ തന്നെയുള്ള ആളായതിനാല്‍ ഇത്തരം ധാരാളം പേരെ ദിനവും കാണുന്നു.പള്ളിക്കമ്മിറ്റിക്കാര്‍ ഇത്തരം പെര്‍മിറ്റുകള്‍ കൊടുത്തു വിടുന്നത് തെറ്റു തന്നെയാണ്. പകരം ഒരു മഹല്ലിലെ ദരിദ്രനെ സഹായിക്കാന്‍ അവര്‍ വിചാരിച്ചാല്‍ കഴിയും. തണല്‍ പറഞ്ഞ പോലെ സക്കാത്ത് യഥാ വിധി നിര്‍ബന്ധമാക്കിയാല്‍ മാത്രം മതി.പിന്നെ അനാചാരങ്ങള്‍ അനുവദിക്കുകയുമരുത്. ആന്ധ്രയില്‍ നിന്നും മറ്റും പതിവായി ജനങ്ങള്‍ കേരളത്തിലേക്ക് യാചനക്കായി ഒഴുകുകയാണ്.മുമ്പൊരിക്കല്‍ മലപ്പുറം ജില്ലക്കാരനായ ഒരു പ്രായമായ ആള്‍ മകളുടെ കല്യാണത്തിനെന്നും പറഞ്ഞു കത്തുമായി വന്നു കാശും വാങ്ങിപ്പോയി. കൃത്യം ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഇതേ കത്തുമായി ഇതേ ബാപ്പ എന്റെ മുന്നില്‍ വന്നു. അല്ലാ,മോളെ ഒരു കൊല്ലമായിട്ടും കെട്ടിച്ചില്ലെ എന്ന ചോദ്യത്തിനു അയാള്‍ പെട്ടെന്നു സ്ഥലം വിട്ടു!.ഡോക്ടറുടെ ചീട്ടുമായി കൊല്ലങ്ങളോളം ഓപ്പറേഷനു പിരിവു നടത്തുന്നവരെയും കാണാറുണ്ട്!.എല്ലാവരും ഇത്തരക്കാരെന്നു പറയുന്നില്ല. നാട്ടില്‍ ദാരിദ്ര്യം ഇല്ലാതാവണമെങ്കില്‍ പണക്കാര്‍ തന്നെ വിചാരിക്കണം.ഉള്ളവന്‍ ഇല്ലാത്തവനെ മനസ്സറിഞ്ഞു സഹായിക്കണം. തൊഴില്‍ ചെയ്യാന്‍ ആരോഗ്യമുള്ളവരെ തെണ്ടാന്‍ പ്രോത്സാഹിപ്പിക്കരുത്. തിരു നബി ചെയ്ത പോലെ മഴു വാങ്ങി വിറകു വെട്ടാനെങ്കിലും സഹായിക്കണം.

mukthaRionism പറഞ്ഞു...

എന്താ പറയാ..
സ്ത്രീധനമാണ് പ്രധാന പ്രശ്നം.
പിന്നെ കത്തും കൊടുത്ത് തെണ്ടാനയക്കുന്ന പള്ളിക്കമ്മിറ്റിക്കാരുടെയും ചെപ്പക്കുറ്റിക്ക് കൊടുക്കാന്‍ ആരും ഇല്ലല്ലോ.
തിയ്യതി മാറ്റിയതല്ല പ്രശ്നം,
നാം മാറാത്തതാണ്.
സ്ത്രീധനത്തിനും വിവാഹധൂര്‍ത്തിനുമെതിരെ പൊതുമനസ്സ് രൂപപ്പെടുത്താന്‍ ഈ പോസ്റ്റിനായെങ്കില്‍...

mukthaRionism പറഞ്ഞു...

എന്താ പറയാ..
സ്ത്രീധനമാണ് പ്രധാന പ്രശ്നം.
പിന്നെ കത്തും കൊടുത്ത് തെണ്ടാനയക്കുന്ന പള്ളിക്കമ്മിറ്റിക്കാരുടെയും ചെപ്പക്കുറ്റിക്ക് കൊടുക്കാന്‍ ആരും ഇല്ലല്ലോ.
തിയ്യതി മാറ്റിയതല്ല പ്രശ്നം,
നാം മാറാത്തതാണ്.
സ്ത്രീധനത്തിനും വിവാഹധൂര്‍ത്തിനുമെതിരെ പൊതുമനസ്സ് രൂപപ്പെടുത്താന്‍ ഈ പോസ്റ്റിനായെങ്കില്‍...

MT Manaf പറഞ്ഞു...

ഹൈ ടെക് തട്ടിപ്പുകള്‍ നടത്തുന്ന പകല്‍ മാന്യന്‍മാര്‍ വിചാരണ ചെയ്യാന്‍
മുന്‍പില്‍ കാണും. ഇത്തരക്കാരുടെ ഹിമാലയന്‍ ആര്തിക്ക് മുന്‍പില്‍ ഇവരുടെ
കണ്ണീര്‍ നമ്മോടു സംസാരിക്കുന്നുണ്ട്. സ്ത്രീധന മെന്ന പേരില്‍ ആ കുടുംബ ത്തെയും
പിഴിഞ്ഞ് ഞെളിഞ്ഞു നടക്കുന്ന ഒരുത്തനുണ്ടല്ലോ അവനോടു മീശ വടിച്ചു കളയാന്‍ പറ!

sulekha പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
sulekha പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
sulekha പറഞ്ഞു...

islamlil evideyanu streedanathe patti parayunnath.etrayo paavam kudumbangalude kanneerinu mukaliloode attarum poosi puthu puthan kaaril nadakkunna manavaalanmar namukkund.ayodhyayile kettidathinu vendiyum chodyapaperile tettukalku vendiyum kollanu kollikanum nammal und.terenjeduppu pirivinum club pirivinum 500 rupayenkilum nalkiyillel manakkedayi karuthunna manyanmar ittaram paavangalku nalkunnath chillara thuttukal.njangalude naattilalennu tonnunu itrayum bheemamaya tukakalku vendi kachavadam nadathunnath.oru penkuttiye kettichu vidan oru kudumbam etra kashtappedunnannu enikk nerittariyam.oru pennine pottan kazhivillatta pongane anu nammal kash koduth medikkunnath.panakkar undakki veykkunna oro acharathinum baliyadukalakunnat paavangalanu.ivide comment ezhuthiyavaril etra per streedanam vangathe vivaham cheythu ennarinjal kollam.vilapesi kachavadamurappikkunna oru kambolamanu niinu vivaham.penkuttiyum avalude kudumbavum nissahayarayi pokunna oru avastha.arenkilum stree danathe etirthal avanu chila labelukal nalkan ee manyanmar munnilund.avan mujahidanu allel avanenthenkilum kuzhappamund tudangi palathum.tettt tettennu parayunnath tettayi kanunna oru samoohattilanu naam jeevikkunnath.enikku munp palarum paranja nalla aphiprayangalode njanum yogikkunnu.aa stree tettukariyennu viswasikkunnavar onnukoodi chinthikkuka?aranu itaaram tettukare srishtikkunnath.?oru muslim aayathil eere abhimanikkuna oralanu njan.pakshe matattinteyum aacharathinteyum peril ingane kaatikootunna atikramangalketire prathikarikkan ivide oru samghadanayumilla,ottappeetta chila nalla manasukalund.avare munpu paranja pole kaliyakkiyum ottapeduthiyum naam santhosham kandethunu.njangalude palliyil ella varshavum daridraraya 4 penkuttikalk vivaha sahayam nalkunnund ennath eduthu parayendiyirikkunnu.pakshe avideyum khedakaramaya vastutha avra nalkunnath streedanathinulla tukayanu ennathanu.streedanathe etirkan palliku kazhiyum pashe avar entanu cheyyunnnat?streedanamulla vivahangal islam nirodhichittund ennanu ente viswasam,arivulla arenkilum ate patti vyakthamakki tarika.innu muslimkal ettavum kooduthal ariyappedunnath streedanathinte perilanu.vivahamaduthappol njanoru mislim arunnenkil kash kure kittiyene ennu oral ennod paranjittund.ente comment alpam needennu tonnunnu.pakshe ittaram sambavangalketire iniyum nishabtanakan vayya.

sulekha പറഞ്ഞു...

ithu kathyanennu arokkeyo paryunnu.samkadam tonnunnu atorthitt.jeevitham kathyekal duroohamanu .kure maanyanmarum oru aacharavum.islamil evideyanu streedanathe patti paranjirikkunnath?ayodyayile pallikkum chodyapaperile tettukalkum vendi kollanum kollikanum nadakkunavarkk itonnum vishayame alla.illatha aacharthe kootupidich oru kudumbathe (onnalla anvadhi)kanneerilum kai neetalilelkum nayikan enthin ustadrmar koothunilkunnu.?njangalude nattil nirdhanaraya kure penkuttikalude kalyanathinu pallikar 100000 rupa veetham nalki.at streedanathuka ayittanu nalkiyath.oru maatahinu chukkan pidikkendavarude pravrythi.prathikarichal nammal matteto vibhaganthinte allanennu parayum.ivide commen cheytavaril etra per streedanam vangate keti?tettukkaril ningalum pedum.njan pande onnu teerumanichittund.marketil poyi pennu vaangilla ennu.streedanam vangunnavark pala nyayam kanum "oru pennine pottanalle?avalude bhavikku vendiyalle?avalkavakashapeettatalle ennokke.3 lakhavum pinne oru kaarum(ath puthiya aacharamanu.kalyanathinu kaar,pittennu fridge allel vashing machine,tudangi neenda aavashyangal.)ponnum podiyum vere venam ketto.oru sada jolikkarante aavashyangal aanu itrayum.pennu ketti kadam teerkanum veedu vekkanum nadakkunna nanam ketta manavalanmar namukk chuttumund.oru penkuttikk chilappol streedanathe etirkkunnathinu parimithikalundakum pakshe naam purushanmarkk ittaram anacharathinetire entekilum cheyyan pattum.nalla manasulla kure cheruppakkar pattu paisa streedanamayitto ponnayitto vangathe vivaham cheyyunnavarund.avark enthenkilum kuzhappamund ennanu samoohathinte darana.seriyanu avark kuzhappamund.avar irachikkachavadakkaralla.

sulekha പറഞ്ഞു...

ente comment orupaad tavana vannu.atanu delete chytath.itrayk chintaneeyamaya oru vishayathe patti paranjathinu ikkayk orayiram aasamsakal.njan vivahitanakunnenkil streedanam,swarnam tudangiya alamp edapadukal illatheyakanam ennu teerumanichittulla oralanu njan karanam randu penkuttikale vivaham cheyyichu vidan oru pitav etra kashtappettu ennu kandanu njan valarnnath.atukond njan parayunnu priya avivahitaraya suhruthukale maatam nammil tudangikkode?

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

yadharthyathinte ner kazhcha....... aashamsakal...............................

K@nn(())raan*خلي ولي പറഞ്ഞു...

കുറ്റവും വിചാരണയും വേണം. പക്ഷെ ഇത്തരം കൃത്യങ്ങള്‍ കുറ്റകരം എന്ന് വിധി എഴുതാന്‍ മുതിരരുത്. കാരണം ദാര്ധ്ര്യം മനുഷ്യനെ മോഷ്ട്ടാവാക്കും. പാവം. ഒരു നാട്ടിലെ മൊത്തം പണക്കാര്‍ വിചാരിച്ചാല്‍ തീരും അന്നാട്ടിലെ പട്ടിണിയും ദുരിതവും.
ഹംസക്കാന്റെ വരികള്‍ ശക്തമാണ്. കണ്ണ് നനയിച്ചു. കുറ്റം ചെയ്തവരെ കല്ലെറിയാന്‍ നമുക്ക് ആവേശമാണ്. നമ്മള്‍ എത്ര കുറ്റം ചെയ്യുന്നു.!

വരയും വരിയും : സിബു നൂറനാട് പറഞ്ഞു...

കത്ത് കൊടുത്ത പള്ളിക്കാരെ പറഞ്ഞാ മതിയല്ലോ. ഉത്തരവാദിത്വം തീര്‍ത്തു അവര് കൈ കഴുകിയില്ലേ !!

ഹംസ പറഞ്ഞു...

@ ആദില
@ Echmukutty
@Sureshkumar Punjhayil
@ ഇസ്മായില്‍ കുറുമ്പടി
@സിദ്ധീക്ക് തൊഴിയൂര്‍
@Jishad Cronic
@പാവപ്പെട്ടവന്‍
@pournami
@ dreams
@ മഹേഷ്‌ വിജയന്‍
@ശ്രീ
@ ചെറുവാടി
@റിയാസ് (മിഴിനീര്‍ത്തുള്ളി)
@സലാഹ്
@Nizam
@ആളവന്‍താന്‍
എല്ലാവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി

ഹംസ പറഞ്ഞു...

@യൂസുഫ്പ
@കാസിം തങ്ങള്‍
@തെച്ചിക്കോടന്‍
@~ex-pravasini*
@OAB/ഒഎബി
@chithrakaran:ചിത്രകാരന്‍
@ജീവി കരിവെള്ളൂര്‍
@Naseef U Areacode
@thalayambalath
@ഒഴാക്കന്‍.
@ആയിരത്തിയൊന്നാംരാവ്
@പട്ടേപ്പാടം റാംജി
@perooran
@Ikkaakka
വായനക്കും അഭിപ്രായത്തിനും എല്ലാവര്‍ക്കും നന്ദി

ഹംസ പറഞ്ഞു...

@ഹാപ്പി ബാച്ചിലേഴ്സ്
@Manoraj
@misriyanisar
@ഹനീഫ വരിക്കോടൻ.
@മുരളീമുകുന്ദൻ ബിലാത്തിപട്ടണം
@വീ കെ
@വഴിപോക്കന്‍
@(കൊലുസ്)
@Vayady
@Shukoor Cheruvadi
@ശ്രീക്കുട്ടന്‍
@ബഷീര്‍ പി.ബി.വെള്ളറക്കാട്‌
@Sukanya
@ഭൂതത്താന്‍
@ഭായി
@mayflowers
@ശ്രീനാഥന്‍
@a.faisal
@jazmikkutty
@Malayalam Songs
@Renjith
@jyo
@അലി
@ മാണിക്യം
@ മുകില്‍
@ Mohamedkutty മുഹമ്മദുകുട്ടി
@ »¦മുഖ്‌താര്‍¦udarampoyil¦«
@MT Manaf
@ sulekha
@ jayarajmurukkumpuzha
@ കണ്ണൂരാന്‍ / K@nnooraan
@ വരയും വരിയും : സിബു നൂറനാട്

എല്ലാവര്‍ക്കും എന്‍റെ നന്ദി.

ഇവിടെ സന്ദര്‍ശിച്ച നല്ലവരായ എന്‍റെ എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി

Akbar പറഞ്ഞു...

ഈ പോസ്റ്റ് കാണാന്‍ വൈകി. ദാരിദ്ര്യം നാണം കെടുത്തുന്ന ഒരു അവസ്ഥയാണ്. സ്ത്രീധനം പോലുള്ള ദുരാചാരങ്ങള്‍ ഏറ്റവും കൂടുതല്‍ വലക്കുന്നത് പാവങ്ങളെയാണ്. കല്ല്യാണം കഴിഞ്ഞാലും പിന്നെയും പണച്ചിലവുള്ള ചടങ്ങുകള്‍. ഒരു കല്യാണം നടത്തിയതിന്റെ പേരില്‍ പാപ്പരായിപ്പോകുന്ന എത്രയോ കുടുംബങ്ങള്‍. വിവാഹം എല്ലാവരും കൂടി നടത്തിക്കൊടുത്താലും പിറകെ വരുന്ന ചന്ദങ്ങുകള്‍ക്ക് ഉള്ളു നീറുന്നവര്‍ എത്ര. ചിന്തിച്ചാല്‍ അറ്റമില്ലാത്ത ദയനീയത.

അത്തരം ഒരവസ്ഥയില്‍ ഒരു സ്ത്രീ ഗെതികേട്‌ കൊണ്ട് ഇത്തരം ഒരു തെറ്റ് ചെയ്യേണ്ടി വന്നതിന്റെ ഉത്തരവാദിത്തം നമ്മള്‍ ഉള്‍പെട്ട സമൂഹത്തിന്റെതാണ്. സഹജീവികളുടെ ദുരവസ്ഥയിലേക്ക് ശ്രദ്ധ തിരിച്ച ഈ പോസ്റ്റിനു നന്ദി.

lekshmi. lachu പറഞ്ഞു...

നല്ല പോസ്റ്റ്..

വരികളിലൂടെ... പറഞ്ഞു...

society as is.. good one...

HAINA പറഞ്ഞു...

ഇങ്ങിനെ എത്ര എത്ര ആളുകൾ അരുമില്ലതെ ജിവിക്കുന്നു

Wash'Allan JK | വഷളന്‍ ജേക്കെ പറഞ്ഞു...

കള്ളങ്ങള്‍ക്ക് മാന്യത വരണമെങ്കില്‍ കോടികള്‍ തട്ടിക്കണം, അല്ലേ ഹംസ?

poor-me/പാവം-ഞാന്‍ പറഞ്ഞു...

Hamsaji,
You have shaken me!!!

Anil cheleri kumaran പറഞ്ഞു...

കൊള്ളാം. ഹംസ, ആ സ്ത്രീയെ ഓര്‍ത്ത് വല്ലാതെ സങ്കടപ്പെട്ടു.

Green Umbrella പറഞ്ഞു...

കഷ്ടം....!

Thanal പറഞ്ഞു...

നന്നായിട്ടുണ്ട്
ഒരു പാട് അനുഭവങ്ങള്‍ ഇത്തരത്തില്‍ ഉണ്ട്‌
"ഇന്ന് ടീചെര്ടെ വകയാന്‍ നോമ്പ് തുറ" എന്ന് പറഞ്ഞ വന്ന ഒരു ഇക്കാനെ ഇക്കൊല്ലം പോലീസെ പിടിച്ചു
എന്തോ ഞാന്‍ ആയ കളിപ്പീരില്‍ പെട്ടില്ല...
പലരില്‍ നിന്നും ആയിരം ,, അഞ്ഞൂറ് ഒക്കെ വെച്ച് വാങ്ങിക്കൊണ്ടുപോയി....
പക്ഷെ ഒരു വ്യാജനായിരുന്നു........

red rose പറഞ്ഞു...

priya snehitha onnu cheenjale mattonninu valamavoo ....
panakkaranu jeevikkan pavappettavan koodiye theeru ....athu dhaivathinte niyamamanu

ManzoorAluvila പറഞ്ഞു...

ഹംസ,,മനുഷ്യന്റെ ദയനീയമായ അവസ്ഥ,,വളരെ നന്നായ്‌ പറഞ്ഞിരിക്കുന്നു ഈ പോസ്റ്റിലൂടെ..ആശംസകൾ

ഗീത പറഞ്ഞു...

വന്‍ അഴിമതികള്‍ കാട്ടി കോടികള്‍ വെട്ടിക്കുന്നവരെ വച്ചു പൊറുപ്പിക്കുന്ന നമുക്ക് ഒരു സാധു, നിവൃത്തികേട് കൊണ്ട് ചെയ്തുപോയ കള്ളത്തരം സഹിക്കാനാവുന്നില്ല. എന്നാലും അവരുടെ ദയനീയാവസ്ഥ അറിഞ്ഞപ്പോള്‍ മനസ്സലിവ് ഉണ്ടായല്ലോ എല്ലാവര്‍ക്കും. നന്മ അപ്പാടെ കെട്ടു പോയിട്ടില്ല. ആ ഉമ്മയെ ദൈവം കൈവിടാതിരിക്കട്ടെ.

സാബിബാവ പറഞ്ഞു...

ഹംസക്കാ എഴ്ത് വായിച്ചു വെഷമം തോന്നി പിന്നെ ഹംസക്കാന്റെ പതിവ് കഥയില്‍ നിന്നൊരു മാറ്റവും

Abdulkader kodungallur പറഞ്ഞു...

പള്ളിയില്‍ മാത്രമല്ല സാധാരണ വീടുകളിലും അരങ്ങേറുന്ന ഒരു സംഭവമാണ് ശ്രീ . ഹംസ തന്‍മയത്വത്തോടെ ഭംഗിയായി വിവരിച്ചത് . നമ്മുടെ കണ്‍മുന്നില്‍ കാണുന്ന സംഭവങ്ങളെ അതിന്‍റെ തീഷ്ണതയും , വൈകാരികതയും ഉള്‍ക്കൊണ്ടു കൊണ്ട് സഹജീവികള്‍ക്ക് വായനാനുഭവവും , സന്ദേശവുമാക്കുമ്പോള്‍ എഴുത്തുകാരന്‍ പ്രശംസനീയനാകുന്നു . അതിവിടെ സംഭവിച്ചിരിക്കുന്നു . ആശംസകള്‍

റശീദ് പുന്നശ്ശേരി പറഞ്ഞു...

ഹംസക്ക
ഒറ്റ ശാസത്തില്‍ വായിച്ചു തീര്‍ന്നു.
ഒറ്റപ്പെട്ടു പോവുന്നവരുടെ നിസ്സഹായത
വാക്കുകള്‍ക്കതീതമാണ്
കുറ്റവാളികള്‍ നമ്മളാണ്.
ആ സ്ത്രീയുടെ കണ്ണ് നീര്‍ എനിക്കറിയാം

ഹംസ പറഞ്ഞു...

@ അക്ബര്‍
@ ലക്ഷ്മി. ലച്ചു.
@വരികളിലൂടെ
@ ഹൈന
@ വഷളന്‍ ജേക്കെ
@ പാവം ഞാന്‍
@ കുമാരന്‍
@ ഗ്രീന്‍ അമ്പ്രല്ല.
@ തണല്‍ ( സബിതടീച്ചര്‍ )
@റെഡ് റോസ്
@മന്‍സൂര്‍ ആലുവിള
@ ഗീത
@ സാബിറ സിദ്ധീഖ്
@ അബ്ദുല്‍ഖാദര്‍ കൊടുങ്ങല്ലൂര്‍
@ റഷീദ് പുന്നശ്ശേരി
എല്ലാവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി . വീണ്ടും വരണം വായിക്കണം അഭിപ്രായം പറയണം . നിങ്ങളുടെ അഭിപ്രായത്തില്‍ തന്നെയാണ് എന്‍റെ എഴുത്തിന്‍റെ തുടര്‍ച്ച അതില്‍ സംശയമില്ല.

ആചാര്യന്‍ പറഞ്ഞു...

ഈ സമൂഹമാണ് അവരെ അങ്ങനെ ആക്കി തീര്‍ത്തത് അല്ലെ?...നമ്മുടെ ഇടയിലുള്ള കോടീശ്വരന്മാര്‍ തങ്ങളുടെ അഹങ്ങാരവും പവറും കാട്ടാന്‍ പൊടിക്കുന്ന കാശുകളില്‍ കുറച്ചു ഇത്തരം പാവപ്പെട്ടവര്‍ക്കും കൂടി കൊടുത്തിരുന്നെങ്കില്‍ ...

Sabu Hariharan പറഞ്ഞു...

What to say?.. tragic..

അജേഷ് ചന്ദ്രന്‍ ബി സി പറഞ്ഞു...

ലക്ഷങ്ങള്‍ വാരിക്കോരി ചെലവാക്കുന്നവര്‍ അറിയുന്നില്ല..
നൂറിന്റെ നോട്ടുകള്‍ക്ക് വേണ്ടി അധ്വാനിയ്ക്കുന്നവന്റെ ദുഖം...
മുകളില്‍ എച്ചുമുക്കുട്ടി പറഞ്ഞപോലെ "ദരിദ്രന്റെ കള്ളത്തരം കണ്ടു പിടിയ്ക്കപ്പെട്ടാൽ നമ്മൾ ധർമികരോഷം കൊണ്ട് തിളച്ചു മറിയും.
എന്നാൽ ധനികന്റെ കള്ളത്തരവും വഞ്ചനയും നമുക്ക് എളുപ്പത്തിൽ സഹിയ്ക്കാൻ സാധിയ്ക്കും."
നല്ല പോസ്റ്റ്..

റോസാപ്പൂക്കള്‍ പറഞ്ഞു...

നല്ല പോസ്റ്റ്

നിഷ........ പറഞ്ഞു...

കഥ ഇഷ്ട്ടപ്പെട്ടു..
പച്ചയായ ജീവിതം അത്ര സുഖകരമല്ല ............
ജീവിതത്തിന്റെ തിരക്കിന്ടയില്‍ നമ്മുടെ ചുറ്റുപാടിനെ കണ്ടറിയാന്‍ നാം ശ്രമിക്കാറില്ല.

അജ്ഞാതന്‍ പറഞ്ഞു...

enthu paryana munnil vannu kai neettunnavanoodu undankil kodukkuka ellankil nallatu paranhu madakkuka enna pravachaka vchanam smarikunnu nannayittundu abinanthanangal

nasly kuwait പറഞ്ഞു...

Good Keep it up

ഷബീര്‍ - തിരിച്ചിലാന്‍ പറഞ്ഞു...

ഹംസക്കാ... നന്നായിരിക്കുന്നു...