“ആവശ്യമില്ലാത്ത ഒരോ കാര്യം പറഞ്ഞ് ഒരുത്തന്‍റെ പണി കളഞ്ഞപ്പോള്‍ നിനക്ക് സമാധാനമായില്ലെ”
അലാറത്തിന്‍റെ ശല്യമില്ലാതെ സ്വസ്ഥമായി ഉറങ്ങാന്‍ കഴിയുന്ന വെള്ളിയാഴ്ച ദിവസം പുറത്തു നിന്നും ഹസ്സനിക്കയുടെ ഉച്ചത്തിലുള്ള സംസാരം കേട്ടുകൊണ്ടാണ് ഞാന്‍ കണ്ണുകള്‍ തുറന്നത്. തലയിലൂടെ പുതപ്പ് വലിച്ചുവാരിയിട്ടു തിരിഞ്ഞുകിടന്ന് വീണ്ടും ഉറങ്ങാന്‍ ശ്രമിച്ചെങ്കിലും സംസാരത്തിന്‍റെ ശബ്ദം കൂടി വരികയാണ്. അവധി ദിവസത്തിലെ സുഖനിദ്ര നഷ്ടപ്പെടുത്തിയ ഹസ്സനിക്കയെ പ്രാകികൊണ്ട് കട്ടിലില്‍ നിന്നും എഴുന്നേറ്റ് ഞാന്‍ ഹാളിലേക്ക് ചെന്നു.
നിവര്‍ത്തിപിടിച്ച പത്രത്തിലേക്ക് ശ്രദ്ധിക്കാതെ കൂട്ടിലങ്ങാടിക്കാരന്‍ കോയകുട്ടിയുടെ നേരെ തിരിഞ്ഞാണ് ഹസ്സനിക്കയുടെ സംസാരം.!
“എന്താ ഹസ്സനിക്കാ രാവിലെ തന്നെ ?”
ഉറക്കം നഷ്ടമായ നീരസം പുറത്ത് കാണിക്കാതെ ഞാന്‍ ഹസ്സനിക്കയോട് ചോദിച്ചു. !
“ഈ പഹയന്‍ കാരണം ആ ചെറുക്കന്‍റെ ജോലി പോയി” കോയക്കുട്ടിയെ ചൂണ്ടികൊണ്ട് ഹസ്സനിക്ക എന്‍റെ നേരെ തിരിഞ്ഞു.
“ആരുടെ ?” എന്ന ഭാവത്തില്‍ ഞാന്‍ ഹസ്സനിക്കയെ നോക്കി.
“നമ്മുടെ ജമാലിന്‍റെ … ഇവന്‍റെ ഒരോ ഉപദേശങ്ങള്‍…”
അത്രയും പറഞ്ഞുകൊണ്ട് കയ്യിലുണ്ടായിരുന്ന പത്രം താഴെക്കിട്ട് ഹസ്സനിക്ക കിച്ചനിലേക്ക് നടന്നു. കാര്യമൊന്നും മനസ്സിലാവാതെ ഞാന്‍ കോയക്കുട്ടിയെ നോക്കി . ഒരുവഷളന്‍ ചിരിയുമായി താന്‍ ഈ നാട്ടുകാരനെയല്ലാ എന്ന ഭാവത്തില്‍ ഒന്നും മിണ്ടാതെ കസേരയിലേക്ക് കാലും കയറ്റിവെച്ച് നഖം മുറിച്ചുകൊണ്ടിരിക്കുകയാണ് കോയക്കുട്ടി. അവനോട് ചോദിച്ചിട്ടു ഒരു കാര്യവുമില്ലെന്ന് അറിയുന്നത്കൊണ്ട് ഞാന്‍ ബ്രഷും, സോപ്പുമായി ബാത്ത്റൂമിലേക്ക് കയറി.
ഡിഗ്രിവരെ പഠിച്ചവനാണെങ്കിലും ചില സമയത്ത് മണ്ടത്തരങ്ങള്‍ മാത്രമാണ് കോയക്കുട്ടിയില്‍ നിന്നുമുണ്ടാവുക. സ്ഥലവും സന്ദര്‍ഭവും നോക്കാതെ ഓരോ കാര്യങ്ങള്‍ പറയും . പല സന്ദര്‍ഭങ്ങളിലും പലര്‍ക്കും അത് ദോഷമാവുന്നു എന്നവന് മനസ്സിലാക്കാന്‍ കഴിയില്ല.
ഒരു ദിവസം റൂമില്‍ ഗസ്റ്റായി വന്ന ഹസ്സനിക്കയുടെ അനുജനും സുഹൃത്തുക്കളും മറ്റെല്ലാവരും കൂടി ഒന്നിച്ചിരുന്ന് ടി.വിയില്‍ വാര്‍ത്ത കൊണ്ടിരിക്കുമ്പോള്‍. വാര്‍ത്ത വായിക്കുന്ന അവതാരികയെ നോക്കി കോയക്കുട്ടി പറഞ്ഞ സഭ്യതക്ക് നിരക്കാത്ത അശ്ലീലം കലര്‍ന്ന കമന്‍റില്‍ തൊലിയുരിഞ്ഞു പോയത് ഹസ്സനിക്കയുടെതായിരുന്നു . ചിരിയും തമാശയുമായി ഇരുന്നിരുന്ന ഞങ്ങള്‍ എല്ലാം സംസാരം നിറുത്തിയിട്ടും കോയക്കുട്ടിക്ക് കാര്യം മനസ്സിലായില്ല. അവന്‍ അവന്‍റെ കമന്‍റ് വിശദീകരിച്ചു കൊണ്ടിരുന്നു. കൂട്ടത്തില്‍ നിന്നും ഒന്നും മിണ്ടാതെ ഹസ്സനിക്ക പതുക്കെ പുറത്തേക്കിറങ്ങിപോയി. അനുജനും സുഹൃത്തുക്കളും പോയതിനു ശേഷം ഹസ്സനിക്ക അവനുമായി വഴക്ക് കൂടിയെങ്കിലും അവന്‍റെ വിവരദോഷം എന്ന രീതിയില്‍ എല്ലാവരും ഇങ്ങനയുള്ള സംഭവങ്ങളെല്ലാം എഴുതി തള്ളുകയാണ് പതിവ്.
ഹസ്സനിക്കയുടെ ഭാര്യ സഹോദരനാണ് ജമാല്‍. ഭാര്യയുടെ നിര്‍ബന്ധത്തിനു വഴങ്ങി ഒന്നര ലക്ഷത്തോളം രൂപ മുടക്കി വിസക്ക് കൊണ്ട് വന്ന ജമാലിനു നാലഞ്ചു മാസമായിട്ടും ജോലിയൊന്നും ശരിയായിരുന്നില്ല. അകന്ന ഒരു പരിചയക്കാരന്‍ വഴി ജമാലിനു ഒരു ബാകാലയില്‍ ( GROCERY ) ജോലി കിട്ടിയത് ഒരു മാസം മുന്‍പാണ് അത്യാവശ്യ ശമ്പളമൊക്കെയായി കുഴപ്പമില്ലാത്ത ഒരു ജോലി. ഹസ്സനിക്ക ഒരു ഭാരം തലയില്‍നിന്നിറങ്ങി എന്ന ആശ്വാസത്തിലായിരുന്നു അതിനു ശേഷം.
കുളികഴിഞ്ഞു ഞാന്‍ പുറത്തിറങ്ങിയപ്പോള്‍ ഹസ്സനിക്ക പുറത്ത് നില്‍ക്കുന്നുണ്ട്.!
“എന്താ ഹസ്സനിക്ക പ്രശ്നം? ജമാലിന്‍റെ ജോലി എങ്ങനാ പോയത് ?”
ദേഷ്യത്താല്‍ ചുവന്ന മുഖവുമായി നില്‍ക്കുന്ന ഹസ്സനിക്കയോട് ഞാന്‍ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി കേട്ട് എനിക്ക് ചിരിയാണ് വന്നത്. സന്ദര്‍ഭം അനുകൂലമല്ലാത്തകൊണ്ട് വന്ന ചിരി പുറത്ത് കാണിക്കാതെ ഞാന്‍ റൂമിലേക്ക് കയറി.
ജമാല്‍ ജോലി ചെയ്യുന്ന കടയിലേക്ക് കോയക്കുട്ടി കുശലാന്വേഷണവുമായി കയറിചെന്നപ്പോള്‍ അവിടെ ആരൊക്കയോ നില്‍ക്കുന്നുണ്ട്. അതൊന്നും ശ്രദ്ധിക്കാതെ കോയക്കുട്ടി ജമാലിനോട് സംസാരം തുടങ്ങി. ജോലിക്കിടയിലാണെങ്കിലും ജമാല്‍ എല്ലാറ്റിനും മറുപടി പറഞ്ഞുകൊണ്ടിരുന്നു. അവസാനം യാത്ര പറഞ്ഞു പോരുന്ന സമയത്ത് കോയക്കുട്ടി ജമാലിനൊരു ഉപദേശം കൊടുത്തു.!
“ദിവസം നൂറ് റിയാലില്‍ കൂടുതല്‍ അടിച്ചുമാറ്റരുത്, കൂടുതല്‍ എടുത്താല്‍ മുതലാളിമാര്‍ക്ക് മനസ്സിലാവും . എടുക്കുന്ന കാശ് പോക്കറ്റില്‍ ഇടരുത് ഷൂവിനിടയിലോ സോക്സിനടിയിലോ ഒളിപ്പിച്ച് പുറത്തിറങ്ങിയാല്‍ മതി.”
കോയക്കുട്ടി ഉപദേശിച്ചുകൊണ്ടിരിക്കുമ്പോള്‍ ജമാല്‍ ഇടംകണ്ണിട്ടും ആക്ഷന്‍ കാണിച്ചും മറ്റുള്ളവര്‍ കേള്‍ക്കുന്നു എന്ന് കാണിക്കുന്നുണ്ടായിരുന്നുവെങ്കിലും കോയക്കുട്ടി അതൊന്നും ശ്രദ്ധിക്കാതെ പറയാനുള്ളത് പറഞ്ഞ് കടയില്‍ നിന്നും ഇറങ്ങി.
അന്നത്തോടുകൂടി ജമാലിന്‍റെ ആ കടയിലെ സേവനം അവസാനിപ്പിക്കേണ്ടി വന്നു. ഉപദേശം കൊടുത്ത് പോവുമ്പോള്‍ കടയില്‍ ഉണ്ടായിരുന്നവരുടെ കൂട്ടത്തില്‍ മലയാളിയായ കടയുടെ ഉടമസ്ഥന്‍ കൂടിയുണ്ടെന്ന കാര്യം കോയക്കുട്ടി ശ്രദ്ധിച്ചില്ല.!!
122 അഭിപ്രായ(ങ്ങള്):
ദൈവ നാമത്തിൽ ഞാൻ ഇതാ ആദ്യ കമന്റിടുന്നൂ... ഉപദേശം പുറകെ വരും. ധാരാളം ആളുകൾ കമന്റിടാനായി കാത്തിരിപ്പാകും.. അപ്പോ ഉത്ഘാടനം കഴിഞ്ഞു.
..
എന്നിറ്റ് ജമാലിന് വേറെ പണി കിട്ട്യൊ?
..
അനുഭവം ഗുരു !!!പക്ഷെ എവിടെയൊക്കെയോ ഒഴുക്ക് നഷ്ട്ടപെട്ട പോലെ ...ചെറിയ ചെറിയ വിടവുകള്‍ ..പെട്ടന്ന് അവസാനിക്കുകയും ചെയിതു ...എന്റെ തോന്നല്‍ മാത്രം ആകാം ...
വളരെ ചെറിയ പോസ്റ്റ് ആയിരുന്നാലും എനിക്ക് ഇത് വായിച്ചു നല്ല ഇഷ്ട്ടം ആയി .കാരണം പറയാന്‍ ഉള്ളത് മുഴുവന്‍ ഇതില്‍ ഉള്ളതുപോലെയും തോന്നി ..രവിയുടെ ചോദ്യം ഞാനും ചോദിക്കുന്നു?
ഗുണപാഠം: മഠയന്‍ ദുഷ്ടന്റെ ഗുണം ചെയ്യും
:
ഒരു കടയുടമ അവിടത്തെ കാശ്യരോട് ചോദിച്ച ചോദ്യം ഇതോടൊപ്പം ചേര്‍ക്കുന്നു.
"എന്റെ സലാമേ, നമ്മള്‍ ഷെയര്‍ ആണെന്ന് കരുതിയാല്‍ പോലും പകുതി എനിക്ക് വേണ്ടേ ?"
കാര്യം പിടികിട്ടി. പ്രവാസത്തിന് ഇങ്ങനെയുമൊരു മുഖമുണ്ടല്ലേ.
"ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്യും" എന്ന് പറഞ്ഞതുപോലെയായല്ലോ ഇത്! എന്തായാലും ബെസ്റ്റ് അളിയന്‍! അല്ല..ശരിക്കും ജമാല്‍ അടിച്ചു മാറ്റിയിരുന്നോ? :)
മറ്റൊരു ‘ശുദ്ധനായ ദുഷ്ടന്‍’ അല്ലേ?
ചിലരിങ്ങനെയും ഉണ്ട് തമാഷിക്കും പരിസര ഭോധമില്ലാതെ
അതിലവര്‍ക്ക് വലിയ അഭിമാനവും കാണും.
ചെറിയ വിഷയം പറഞ്ഞു ഫലിപ്പിച്ചു അതിനു കഴിവുണ്ടല്ലോ ...
എന്തായാലും കോയകുട്ടി തിരിച്ചും ഉപദേശിക്കാന്‍ വരുമെന്ന് ഓര്‍ക്കുക .
ഇമ്മാതിരി കൊയകുട്ടിമാര്‍ മതി കഞ്ഞി മുട്ടിക്കാന്‍ ...
ഇത്തരം കോയക്കുട്ടിമാര്‍ മൂലം ജോലി മാത്രമല്ല, ജീവിതവും നഷ്ടപ്പട്ടവര്‍ ഉണ്ട്.
ചെറിയ കഥയിലൂടെ നന്നായി പറഞ്ഞ രീതി വളരെ ഇഷ്ടമായി.
ചിലരങ്ങനെയാണ്. ഉപകാരമെന്ന മട്ടിലാകും എന്തെങ്കിലും ചെയ്യുന്നത്. പക്ഷേ, അത് മറ്റുള്ളവര്‍ക്ക് പാരയാകും എന്നവര്‍ ഓര്‍ക്കാറില്ല.
അപ്പോ ഇങ്ങനെയാണല്ലെ ഗള്‍ഫില്‍ പോയി സമ്പാദിക്കുന്നത്?.“മലയാളിയുടെ വില കളയുന്ന മറ്റൊരു മലയാളിയുടെ വില കുറഞ്ഞ പരദൂഷണം”, അല്ലാതെന്തു പറയാന്‍!.ഹംസയുടെ കൂട്ടുകാരൊന്നും ബ്ലോഗുകള്‍ വായിക്കില്ലെന്നുറപ്പാണല്ലെ?.തടി കേടാകാതെ നോക്കണം(കോയക്കുട്ടിയുടെ അല്ല മുഹമ്മദു കുട്ടിയുടെ ഉപദേശം!)
koyakkutty jeevanoteyundo hamsakka?
ഇത്തരം സഹായികളെക്കൊണ്ട് തോറ്റു അല്ലേ, എത്ര വേണ്ടെന്നു പറഞ്ഞാലും അവരുപദേശിച്ചു കൊണ്ടിരിക്കും, സഹായിച്ചു കൊണ്ടിരിക്കും, എന്റെ പൊന്നൊടയതേ ഒന്ന് പിടിവിടാമോ എന്നാകും നമ്മൾ, നന്നായി എഴുത്ത്, ആ ചെക്കനൊരു ജോലി വാങ്ങിക്കൊടുക്കൂ, പുണ്യം കിട്ടും.
:ഡിഗ്രിവരെ പഠിച്ചവനാണെങ്കിലും ചില സമയത്ത് മണ്ടത്തരങ്ങള്‍ മാത്രമാണ് കോയക്കുട്ടിയില്‍ നിന്നുമുണ്ടാവുക"
അതുകൊണ്ട് Zero സെല്‍ഷ്യസ് ഡിഗ്ഗ്രിയില്‍ കൊയക്കുട്ടിക്കൊരു കല്ലിവല്ലി..! (ഹംസക്കാ, ഗള്‍ഫുകാരെ നാറ്റിക്കല്ലേ. കണ്ടില്ലേ, കുട്ടീക്ക കമന്ടിയിരിക്കുന്നത്)
നേരവും കാലവും നോക്കാതെ വളാവളാ പറയുന്ന ഇമ്മാതിരി ഉപദേശികളെ അടുപ്പിച്ചാല്‍ കുഴിയില്‍ ചാടും, തീര്‍ച്ച.
ഇവര്‍ക്ക് പറ്റിയ ഒരു പാട്ടിറങ്ങിയിട്ടുണ്ട് - ഫ്രീയാ വിട് ഫ്രീയാ വിട്
ഹംക്ക് കോയ...
ഓന്റെ ചെള്ളക്കിട്ട് എട്ടെണ്ണം പൊട്ടിക്കാ വേണ്ടെ
പിന്നെ കോയപറയുന്നത് അതിന്റെ അര്‍ത്ഥത്തില്‍ എടുത്ത് പ്രതികരിച്ചിരുന്നെങ്കില്‍ ജോലി പോകില്ലയിരുന്നു.
കോയയുടെ തമാശ ആരെങ്കിലും കേള്‍ക്കും എന്ന ജമാലിന്‍റെ പേടിയില്‍ തന്നെ അവനറിയാതെ ഒരു കള്ളത്തരം വന്നതാ കുഴപ്പം
if the theif's name in the story was muhammad, witers hand would have been chopped, if this was in Kerala...
ഹംസക്കാ. അതെ ഒരു കാര്യം പറഞ്ഞേക്കാം ... ഈ കൊയകുട്ടിനെ അവിടെ തന്നെ നിര്‍ത്തിയെക്കണേ... ഒരു കാരണവശാലും ഇങ്ങോട്ട് കയറ്റി വിടല്ലേ ഇക്കാ...
കോയക്കുട്ടിയുടെ ജമാലിനോടുള്ള ഉപദേശം അല്‍പ്പം അതിശയോക്തിപരമായിപ്പോയില്ലേ എന്നൊരു സംശയം.എന്തായാലും ഡിഗ്രിവരെ പഠിച്ചകോയ ഒരു മണ്ടനായതുകൊണ്ട് ഇതല്ല ഇതിനുമപ്പുറം പറഞ്ഞെന്നിരിയ്ക്കും.
കോയക്കുട്ടിമാര്‍ എല്ലായിടത്തുമുണ്ട്.പരിസരം നോക്കാതെ ആള്‍ക്കാരെനോക്കാതെ എന്ത് എപ്പോള്‍ പറയണമെന്നറിയാതെ എന്തും വിളിച്ചുപറയുന്നവര്‍.നിര്‍ദ്ദോഷമായ തമാശകള്‍ എന്നു വിചാരിയ്ക്കുന്നവ പലതും കടുത്ത പ്രത്യാഘാതങ്ങളുണ്ടാക്കുന്നവയായിരിക്കും.
ങ്ങള് പെട്ടന്ന്‍ ജമാലിനൊരു പണീണ്ടാക്ക് മനുഷ്യനേ.....
ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്യും എന്ന് പറയുനതു വെറുതെ അല്ല
അങ്ങിനെ കോയക്കുട്ടിയെക്കൊണ്ട് കഴിയുന്നത് അവന്‍ ചെയ്തു :)
(പാവം കോയക്കുട്ടി. തന്റെ തമാശ കൂട്ടുകാരനു ദോശമായിത്തീരുമെന്നു അയാള്‍ ഒരിക്കലും ചിന്തിച്ചിട്ടുണ്ടാവില്ല)
Lalitham Manoharam..
eee Jamal enthinaa adhyam thanne kakkan poyathu.... he did first mistake....
കോയക്കുട്ടിയുടെ ഉപദേശം വായിച്ചപ്പോള്‍ ഒരു സമാന സംഭവം ഓര്‍മ വന്നു.
സ്ഥലം മസ്കറ്റ്.ഞങ്ങള്‍ക്കറിയുന്ന അബ്ദുള്ളയുടെ (പേര് സാങ്കല്‍പ്പികം) ഓഫീസില്‍ മോഷണം നടന്നു.അവനാണെങ്കില്‍ ഭയങ്കര പേടിത്തൊണ്ടനാണ്.പിറ്റേന്ന് പോലീസ് നായ ഒക്കെ വരുമെന്ന് കേട്ട്ആളാകെ ബേജാറിലായി.കുറെ കഷ്ടപ്പെട്ടതിനു ശേഷം കിട്ടിയ ജോലിയായിരുന്നു.
ഇതൊക്കെ കേട്ടപ്പോള്‍,കോയക്കുട്ടിയെപ്പോലുള്ള ഒരു ബന്ധുവായ അലി പറഞ്ഞു കൊടുക്കുന്നു ''നീ ഒരാഴ്ച്ചത്തേക്ക് അങ്ങോട്ട് പോകേണ്ട..''
അബ്ദുള്ള പറഞ്ഞു ''എന്നാല്‍ പിന്നെ ഒന്നും നോക്കാതെ അവര്‍ക്ക് എന്നെ പിടിച്ചു പോലീസില്‍ ഏല്‍പ്പിക്കാമല്ലോ .''എന്ന്.
ശരിയായ കള്ളനെ പിന്നീട് കിട്ടുകയും അബ്ദുള്ള സമാധാനത്തോടെ ജോലിയില്‍ തുടരുകയും ചെയ്തു.
നന്നായി എഴുത്ത്.
ജമാലിന് വേഗം ജോലിയാകട്ടെ.....
കോയക്കുട്ടിയ്ക്ക് വിവരവും വെയ്ക്കട്ടെ.
അവൻ കോയാക്കുട്ടി അല്ല കൊരങൻ കുട്ടി ആണ്.. കള്ള ഹിമാറ്.
:D
ഹ..ഹ....പാവം ജമാല്‍ ....ഞാന്‍ ആദ്യം വന്നപ്പോഴും ഇതേ പോലെ ഒരു മാമന്‍ കൊയകുട്ടി എനിക്കുമുണ്ടായിരുന്നു ... പക്ഷെ എന്റെ ജോലി പോയില്ല
koyakkuttikathakal atipoli
അതു കലക്കി.വിവരക്കേട് വന്നാല്‍ ഇങ്ങനെ തന്നെ വരണം. ശരിക്കും ഇങ്ങനത്തെ ആളുകള്‍ എല്ലായിടത്തും മരുന്നിനും വേണ്ടിയെങ്കിലും ഉണ്ടാകും. നന്നായി ഹംസക്കാ.... വളരെ നന്നായി അവതരിപ്പിച്ചു.
കൊയക്കുട്ടിമാര്‍ ഉപദേശിച്ചാലും ഇല്ലെങ്കിലും ഈ 'മാന്യമായ'
മോഷണം മിക്ക സ്ഥാപനങ്ങളിലും നടക്കുന്നുണ്ട്.
നര്‍മ്മത്തിനുള്ളിലെ കാര്യം കാണാതെ പോകേണ്ട.
തിന്നുന്നതും തീറ്റുന്നതും അണിയുന്നതും അണിയിക്കുന്നതും മുഴുക്കെ
നിഷിദ്ധമായിത്തീരുന്ന എര്പാടാണിത്.
സ്വയം ആശ്വസിക്കാന്‍ പല ന്യായങ്ങളും പറയാം.
ശമ്പളം കുറവ്, മുതലാളിയുടെ അനീതി, പ്രാരാബ്ധം......
സംഗതി വന്‍ അപകടമാ..
അതെ, ജീവിതത്തെ മുഴുവന്‍ അഴുക്കു പുരുട്ടുന്ന ഗൌരവതരമായ കാര്യം!
ഹംസക്ക നന്നായിട്ടുണ്ട് degree വരെ പഠിച്ച ഒരാള്‍ക്ക് ഇത്ര ബോധാമേ ഉണ്ടാകൂ എന്ന് ഇപ്പോഴാണ്മനസിലാക്കിയത് എന്തായാലും അവതരണം കൊള്ളാം ഹസന്ക്ക ചൂടാവുന്ന സമയത്ത് ഇരിക്കുന്ന പോസിഷന്റെ ശൈലി ശരിക്കും കണ്ടു ഒരാള്‍ അല്ലെങ്കില്‍ ആരെങ്കിലും ചൂടവുകയോ ഉപധേഷിക്കുകയോ ചെയുമ്പോള്‍ സ്വാഭാവികമായും ആരായാലും ആ പൊസിഷനില്‍ തനെയാണ് ഇരിക്കുന്നത്
അവതരണം കൊള്ളാം എന്‍റെ എല്ലാ ആശംസകളും
പാവം... ഒരു നല്ല കാര്യം പറഞ്ഞു കൊടുത്തതാ...
കഷ്ട്ടായിപ്പോയി...
ഹസ്സനിക്കായുടെ സങ്കടത്തിലും ചിരി പടർത്തുന്ന കോയാ പ്രയോഗം..നന്നായി..ആശംസകൾ
ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്തതാണോ, അതോ, പാരയായിരുന്നോ? സംശയമുണ്ട്.
ഇക്കാലത്ത് മനുഷ്യന്മാര്‍ക്ക് നല്ലത് പറഞ്ഞു കൊടുത്താലും ഇതാണ് അവസ്ഥ. കൊയക്കുട്ടിയുടെ ഉപദേശം ഇങ്ങിനെ എത്രപേരെ പണക്കാരാക്കിയിരിക്കും.
പോസ്റ്റ് ചിരിക്കാനും ചിന്തിക്കാനും വക നല്‍കുന്നു.
അല്ല ഹംസക്കാ..
ഈ കോയകുട്ടി എങ്ങിനെ ഡിഗ്രി വരെ എത്തി..?
ജമാലിന് വേറെ ജോലി കിട്ടിയോ...?
കിട്ടിയിട്ടുനെങ്കില്‍ കോയകുട്ടീനെ ആ വഴിക്ക് പറഞ്ഞയക്കല്ലേ....
ഹ്യൂമർ സെൻസില്ലാത്ത ഇവനെയൊക്കെ പിടിച്ച് കടയുടെ മുതലാളിയാക്കിയാക്കിയവനെ പറഞാൽ മതി!!
കോയാക്കുട്ടീ ജ്ജ് വിഷമിക്കണ്ട..ആ ഹസ്സനിക്കാന്റ കംബനിയിൽ പോയി ഹസ്സനിക്കാക്കും ഹംസാക്കാന്റ കംബനിയിൽ പോയി ഹംസാക്കാക്കും ഇടക്കിടക്ക് ഉപദേശം കൊടുക്കണം!! ഇവന്മാർ പലതും പറയും!! ജ്ജാണ് ആങ്കുട്ടി...!!!!
തോക്കിനുള്ളിൽ കയറി വെടിവെക്കുന്ന വളരെ ശുദ്ധരായ മഠയന്‍ കോയക്കുട്ടിമാർക്ക് ദുഷ്ടന്റെ ഫലം ചെയ്യാതിരിക്കുവാൻ നവീനചികിത്സാരീതികളും ഉണ്ട് കേട്ടൊ ഹംസ.
ഇവരേയും നമ്മുടെ സഹജീവികളായി സമൂഹത്തിൽ നല്ലരീതിയിൽ ഉയർത്തിക്കൊണ്ടുവരേണ്ടത് നമ്മുടെയൊരു ഡ്യൂട്ടിതന്നെയല്ലേ....
വളരെയധികം ശ്രദ്ധയോടെ ചെയ്യേണ്ട, ഒരു ജോലിയിൽ, ജമാലിനെ ഉപദേശിച്ചൂ എന്നതാണോ കോയക്കുട്ടി ചെയ്ത തെറ്റ്?.
ഹംസാക്കാ,
ഒരു സംശയം, അപ്പോൾ എടുക്കുന്ന 100 പിന്നെ എങ്ങനെ സേഫായി, റൂമിലെത്തിക്കും എന്ന് പറയൂ.
കൊള്ളാട്ടോ കോയക്കുട്ടി, അല്ല, നിങ്ങൾ പേരും മാറ്റിയോ, എപ്പോ?
കൊയക്കുട്ടിയുടെ കുപ്പായമിട്ട് ഹംസക്ക ഒരു സത്യം പറഞ്ഞു..!
അടിച്ചുമാറ്റി ആപ്പിലായ ചിലരുടെയെങ്കിലും കഥ നേരിട്ടറിയാം...!!
പാവം ജമാല്‍..!
വേഗം വേറെ ജോലി കിട്ടട്ടെ...!!
കോയക്കുട്ടി അടുത്ത് ആരെയാണാവോ ഉപദേശിക്കുക!
kolamallo...upakaram ingine cheyanam
ചെറിയ കോയക്കുട്ടിയിലൂടെ വലിയ കാര്യം പറഞ്ഞു. അല്ല ഹംസ, വായാടിയുടെ അളിയനെയൊക്കെ കൂടെ താമസിപ്പിച്ചാൽ ഇങ്ങിനെ ഇരിക്കും. :)
ഹഹഹ. കലക്കി.
ഹംസിക്ക
ഇതില്‍ കുഴപ്പം പലര്‍ക്കും ഉണ്ട്
1: ഹസ്സനിക്ക - പെണ്ണുങ്ങള്‍ പറയുന്നത് എല്ലാം ഏറ്റെടുത്തു നടത്തരുത്
2: കോയക്കുട്ടി - വായില്‍ തോന്നിയത് കോതക്ക് പാട്ട്
3: ജമാല്‍ - ജോലി ചെയ്യുന്ന അഡ്രസ് ആര്‍ക്കും കൊടുക്കരുത്
4: ഹംസ - സത്യങ്ങള്‍ ഇങ്ങനെ വിളിച്ചു പറയരുത്
കഥ ഇഷ്ട്ടായി ട്ടോ :)
കാശുണ്ടാക്കാനുള്ള ഉപദേശം ഏതായാലും നന്നായി. അധികവും നടക്കുന്ന സംഭവങ്ങള്‍ ആണെങ്കിലും അത് പറയുന്നതിന് ഒരു വെളിവ് വേണ്ടേ അല്ലെ?
പിന്നെ കുറെ പഠിച്ചു എന്നത് കൊണ്ട് വിവരം ഉണ്ടാകണം എന്നത് വെറുതെയാണ്. കമ്പനി സെക്രട്ടറിയായി ജോലി നോക്കുന്ന ഒരു വ്യക്തിയെ എനിക്കറിയാം. ഉയര്‍ന്ന വിദ്യാഭ്യാസം. പക്ഷെ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പേരറിയില്ല. മാത്രമല്ല കൊമാനായി ഒരു കാര്യത്തെക്കുരിച്ച്ചും ഒരറിവും ഇല്ലാത്തവന്‍.
എങ്ങിനെയുണ്ട്?
ഹാഷിം പറഞ്ഞ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു .. മലയാളികള്‍ എവിടെ ഉണ്ടോ , അവിടെ പാരയും ഉണ്ട് ..
"മരിച്ചതിനു ശേഷം അവന്‍റെ പെട്ടിയും സാധനവുമെല്ലാം അമ്മച്ചി ഭദ്രമായി സൂക്ഷിച്ചു വെച്ചിട്ടുണ്ടെന്നും അവന്‍ പറഞ്ഞിട്ടുണ്ട്" (അപ്പുക്കുട്ടന്‍ എന്ന ജഗദീഷ് : ഇന്‍ ഹരിഹര്‍ നഗര്‍)
ഏതാണ്ടിത് പോലെ അല്ലെ ഇക്കാ...??!!
ഉപദേശം വരുന്ന വഴിയും … വീഴുന്ന കുഴിയും.
ഇത് കൊണ്ടാ തന്റെ ഉപദേശം വേണ്ടാ എന്ന് എന്നെകൊണ്ട് പറയിപ്പിക്കുന്നത്.
കഥ(ജീവിതം) കൊള്ളാം.
ഇങ്ങനെ പൈസ ഉണ്ടാക്കുന്ന എത്രയോ മനുഷ്യർ ഉണ്ട്.
പാവം(കാട്ടറബികൾ)
ജമാലിന് ജോലിയല്ലേ പോയുള്ളൂ! ചിലരുടെ ഉപദേശം കേട്ടാല്‍ ഹൃദയസ്തംഭനം വരെ ഉണ്ടാവും.
പറയാന്‍ ഏറ്റവും എളുപ്പം,
അത് പ്രാവര്‍ത്തികമാക്കാന്‍ ഏറ്റവും വിഷമം- അതാണ് ഉപദേശം.
ഞങ്ങടെ കമ്പനിയില്‍ ഒരു മലയാളി മുദീറുണ്ടായിരുന്നു.
വിവരമില്ലെന്ന വിവരം ലവലേശമില്ലാത്ത, basr (ബഷീര്‍) എന്ന് ഇംഗ്ലീഷില്‍ എന്റെ പേരെഴുതുന്ന, മുതലാളിയുടെ മുമ്പിലെത്തിയാല്‍ അറബിയില്‍ തമാശയില്‍ കാര്യം പറഞ്ഞ് (മുതലാളിക്കറിയില്ലല്ലൊ തമാശയാണെന്ന്)കുറേയേറെ ആള്‍ക്കാരെ ദ്രോഹിച്ച അദ്ദേഹത്തോട് ലാസ്റ്റ് മുതലാളി പറഞ്ഞു.
‘എടാ മെയ്തീനെ പടിവാതില്‍ തൊറന്ന് വച്ച്ക്ക്ണ് യാ ഹിമ..ബക.. എറങ്ങിപ്പോകാന്‍ നോക്ക് യാ കല്‍...‘
അങ്ങനെ കൊറേ വാക്കുകള്‍.
ഈ കഥ കേട്ട് മൂപ്പരുടെ നാട്ടുകാര്‍ പായസം വച്ച് വിളമ്പിയെന്ന് കേട്ടു.
കഥ; വിവരമില്ലാത്ത മിത്രത്തെക്കാള്‍ വിവേകമുള്ള ശത്രുവാണ് നല്ലതെന്ന്.
@ഉമ്മുഅമ്മാർ : ആദ്യ വായനക്കും ഉത്ഘാടന കമന്‍റിനും നന്ദി
@ രവി : ജമാലിനു ജോലിയൊക്കെയായിട്ടുണ്ട് ട്ടോ... വരവിനും വായനക്കും നന്ദി
@ ആദില : വിലയേറിയ അഭിപ്രായത്തിനു നന്ദി കഴിയുന്ന പരമാവധി ഇനി നന്നാക്കാന്‍ ശ്രമിക്കാം
@ siya : രവിയോട് പറഞ്ഞ മറുപടി തന്നെ പറയുന്നു. വരവിനും വായനക്കും നന്ദി
@വഴിപോക്കന്‍ : ഹ ഹ ഹ.. അതെ ഷെയര്‍ ആണെങ്കിലും പകുതി എങ്കിലും കൊടുക്കണ്ടെ... പാവം മുതലാളി.. ഹ ഹ... നന്ദിട്ടോ
@ സലാഹ് : വായനക്കും അഭിപ്രായത്തിനും നന്ദി
@Vayady : വായാടി ... അതെ ബെസ്റ്റ് അളിയന്‍(?) ഹ ഹ.. അറിയില്ലാട്ടോ ജമാല്‍ ശരിക്കും അടിച്ചു മാറ്റിയിരുന്നോ എന്ന്.. വരവിനും വായനക്കും നന്ദി
@അനില്‍കുമാര്‍. സി.പി.
അതെ മറ്റൊരു ശുദ്ധനായ ദുഷ്ടന്‍.. നന്ദി
@സാബിറ സിദ്ധീഖ് : വായനക്കും അഭിപ്രായത്തിനും നന്ദി
@കുഞ്ഞൂസ് (Kunjuss) : വായനക്കും അഭിപ്രായത്തിനും നന്ദി
@ശ്രീ :അതെ അതു തന്നെയാണ് കുഴപ്പം നന്ദി
വായിച്ചു. ഇഷ്ടപ്പെട്ടു...
കമന്റുകളിലെല്ലാമുണ്ട്. ഇനി ഞാനെന്തു പറയാന്‍.
ഇത്തവണയും ഹംസയുടെ എഴുത്തിന്റെ താളം ഉണ്ട് .
ബഹുജനം പലവിധം !നല്ല പോസ്റ്റ് ................
@ Mohamedkutty മുഹമ്മദുകുട്ടി : ഇങ്ങനയും ഉണ്ട് സമ്പാദിക്കുന്നവര്‍ എന്നു വേണമെങ്കില്‍ പറയാം. കോയക്കുട്ടി ബ്ലോഗ് വായിക്കില്ല എന്ന ആശ്വാസത്തില്‍ തന്നയാ ഞാന്‍ . പിന്നെ ഉപദേശം കോയക്കുട്ടിയുടെയും മുഹമ്മദുകുട്ടിയുടെയും എല്ലാം ഒരു പോലെ തന്നെ ഹ ഹ ഹ. നന്ദി ഇക്കാ അഭിപ്രായത്തിനും ഉപദേശത്തിനും
@ perooran : നന്ദി
@ശ്രീനാഥന്‍ : അഭിപ്രായത്തിനു നന്ദി
@ കണ്ണൂരാന്‍ / Kannooraan : ഞാനും ഗള്‍ഫല്ലെ അതുകൊണ്ട് ഞാന്‍ ഗള്‍ഫുകാരെ നാറ്റിക്കില്ല കണ്ണൂരാനെ ഗള്‍ഫിലെ കല്ലിവല്ലികള്‍ ആണ് പ്രശ്നം. നന്ദി
@വഷളന്‍ ജേക്കെ ★ Wash Allen JK : അതെ ഫ്രിയാ വിട് ഫ്രീയാ വിട് വായ്ക്കയ്ക്ക് ഇല്ല ഗ്യാരണ്ടി. നന്ദി
@കൂതറHashimܓ :അതെ അവിടയാണ് പ്രശ്നം കേയയുടെ ഉപദേശവും ജമാലിന്‍റെ പരുങ്ങലും രണ്ടും കൂടി ആവുമ്പോള്‍ ആര്‍ക്കാണെങ്കിലും സംശയം ഉണ്ടാവില്ലെ. നന്ദി
@ Jishad Cronic™ : അപ്പോള്‍ കോയക്കുട്ടി അവിടെ വരും എന്ന പേടിയുണ്ടോ ജിഷാദിനു? പറഞ്ഞയക്കാതിരിക്കാന്‍ നോക്കാം . നന്ദി
@ ശ്രീക്കുട്ടന്‍ : വായനക്കും അഭിപ്രായത്തിനും നന്ദി ശ്രീക്കുട്ടാ,,,
@ അഭി : അതെ ശുദ്ധന്‍ ദുഷ്ടഫലം ചെയ്യും . നന്ദി
@ അങ്ങനെ ചിന്തിക്കാത്തതുകൊണ്ട് തന്നയാ ഇതുപോലുള്ള പൊട്ടത്തരങ്ങള്‍ വീണ്ടും വിളിച്ച് പറയുന്നത് . നന്ദി
@ Nizam : അതും ഒരു ചോദ്യമാണ് ജമാല്‍ എന്തിനാ ആദ്യം കക്കാന്‍ പോയത് എന്ന്.. അഭിപ്രായത്തിനു നന്ദി
@mayflowers : വായനക്കും അഭിപ്രായത്തിനും നന്ദി
@ Echmukutty : പ്രാര്‍ത്ഥിക്കാം ഹ ഹ... നന്ദി
@ Rafiq : ഹ ഹ ഹ... നന്ദിട്ടോ
@ എറക്കാടൻ / Erakkadan : നിന്‍റെ ജോലിയും ഇതുപോലെ എന്തോ ഒരു അവസ്ഥയിലാ പോയത് എന്ന് കേട്ടിരുന്നു ശരിയാണൊ ആവോ.. നന്ദി
@ ഭാനു കളരിക്കല്‍ : നന്ദി
@ ആളവന്‍താന്‍ :വായനക്കും അഭിപ്രായത്തിനും നന്ദി സഹോദരാ.
@MT Manaf : വളരെ നല്ല ഒരു അഭിപ്രായം നന്ദി
@ fasil : വായനക്കും അഭിപ്രായത്തിനും നന്ദി
@ Naushu : അഭിപ്രായത്തിനു നന്ദി
@ ManzoorAluvila : വായനക്കും അഭിപ്രായത്തിനും നന്ദി
@ Sukanya : അല്ല മനപ്പൂര്‍വം ഉള്ള പാരയല്ല വിവര ദോഷത്തില്‍ നിന്നുണ്ടായ പാര. വായനക്കും അഭിപ്രായത്തിനും നന്ദി
@ Akbar : വായനക്കും ചിന്തിപ്പിക്കുന്ന ഒരു അഭിപ്രായത്തിനും നന്ദി.
@ മിഴിനീര്‍ത്തുള്ളി : ചോദ്യങ്ങള്‍ ഒരുപാടാണല്ലോ... കോയക്കുട്ടിയുടെ ഡിഗ്രി ഒരു അത്ഭുതമൊന്നുമല്ല അഡ്വക്കറ്റായ ഒരു വിവരദോഷിയെ എനിക്കറിയാം അയാളുടെ കഥകള്‍ കുറെ ഉണ്ട് ഇതുപോലെ പറയാന്‍ . പക്ഷെ അതൊക്കെ പറഞ്ഞ് നട്ടിലെക്ക് ചെല്ലാന്‍ ഒരു പേടി ഉണ്ട് അതുകൊണ്ടാ മിണ്ടാതിരിക്കുന്നത് .. നന്ദി
@ ഭായി : ഹ ഹ.. അതെ ഭായ് അങ്ങനെ വേണമെങ്കിലും പറയാം പക്ഷെ ജമാലിന്‍റെ പരുങ്ങലില്‍ സംശയം ആര്‍ക്കും വരില്ലെ. എന്‍റെ അടുത്തേക്ക് ഉപദേശവുമായി വന്നാല്‍ അവന്‍റെ തല ഞാന്‍ എടുക്കും . ഹല്ല പിന്നെ. നന്ദി
@ ബിലാത്തിപട്ടണം / BILATTHIPATTANAM. : വായനക്കും അഭിപ്രായത്തിനും നന്ദി മുരളിയേട്ടാ.
@ Sulthan | സുൽത്താൻ : അതെ കോയക്കുട്ടി നല്ലത് പറഞ്ഞുകൊടുത്തതാ പിടിക്കപ്പെടണ്ട എന്നു കരുതി പാവം .
എടുക്കുന്ന 100 അതു തന്നെയല്ലെ പറഞ്ഞത് ഷൂവിനടിയിലോ സോക്ക്സിനടിയിലോ ഒളിപ്പിക്കാന്‍ എന്നിട്ട് റൂമില്‍ എത്തി എടുക്കാമല്ലോ
പടച്ചോനെ ഇനി ഇത് ഒരു ഉപദേശമായി ആരും സ്വീകരിക്കല്ലെ... സുല്‍ത്താനെ....നിന്നോട് പ്രത്യേകം .
@ A.FAISAL : ഹ ഹ... നന്ദി സുഹൃത്തെ
@ pournami : നന്ദി
@ Manoraj : ഹ ഹ.. കോയക്കുട്ടി വായാടിയുടെ അളിയനാണോ... വായടിതന്നയാ പറഞ്ഞത് അല്ലെ... നന്ദി സ്നേഹിതാ...
@ കുമാരന്‍ | kumaran : ആരെ കലക്കി?, എന്തു കലക്കി? എന്തുവാ പറയുന്നത് ചുമ്മാ കലക്കി എന്നു പറയുന്നോ... ഹോ ജമാലിന്‍റെ ജോലി കോയക്കുട്ടി കലക്കി എന്ന് അല്ലെ.. മനസ്സിലായി. നന്ദി
@ ഒഴാക്കന്‍. : ഈ 4 ഉപദേശങ്ങള്‍ കോയക്കുട്ടിയെയും കടത്തിവെട്ടുമല്ലോ ഒഴാക്കാ... നന്ദി
@പട്ടേപ്പാടം റാംജി: അതെ അതുപോലുള്ള പലരും ഉണ്ട് റാംജി. സ്ഥലം ,കുലം ,മുഖം ,ന്യായം, അറിയാത്തവര്‍ അവരില്‍ ഒരാള്‍ മാത്രം കോയക്കുട്ടി. നന്ദി
@ മഴവില്ല് : അഭിപ്രായത്തിനു നന്ദി
@ വരയും വരിയും : സിബു നൂറനാട് : അതെ അതുപോലെ ഒരു വിവരക്കേട്.. തന്നെ നന്ദി
@ sm sadique : അഭിപ്രായത്തിനു നന്ദി സഹോദരാ,,
@ ഇസ്മായില്‍ കുറുമ്പടി ( തണല്‍) : അതെ ഉപദേശിക്കാന്‍ എളുപ്പമാണ് പ്രാവര്‍ത്തികമാക്കാനാണ് പ്രയാസം .. വായനക്കും അഭിപ്രായത്തിനും നന്ദി
@ OAB/ഒഎബി : ഹ ഹ.. മുദീറിന്‍റെ അവസ്ഥ ഓര്‍ത്ത് ഞാനും ചിരിച്ചു. നന്ദി ഇക്കാ
@ പഥികന്‍ : വായനക്കും അഭിപ്രായത്തിനും നന്ദി
@ chithrangada : അഭിപ്രായത്തിനു നന്ദി സഹോദരാ.
ഇവിടെ വരികയും വായിക്കുകയും അഭിപ്രായം പറയുകയും ,പറയാതിരിക്കുകയും ചെയ്ത എല്ലാ നല്ല സുഹൃത്തുക്കള്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി ഒരിക്കല്‍ കൂടി.
എന്നിട്ട് ജാമല്‍ എന്തായി
ഇത് പോലെ കൊയക്കുട്ടിമാര്‍ ഇഷ്ടം പോലെ ഉണ്ട് ഓരോ നാട്ടിലും
ഹംസക്കുട്ടിടെ ..അല്ല കോയകുട്ടിടെ ഉപദേശങ്ങളും ..അനവസരത്തിലുള്ള കമന്റുകളും ഗൾഫ് ജീവിതത്തിൽ ..ഒരു സത്യമാണ്.
ഒരു പാഠമാവട്ടെ.. ഇങ്ങിനെയുള്ളവരുമായി കൂട്ടുകൂടുന്നവർക്ക്..
O.T
ഇതിനിടയ്ക്കൊരു സംശയം.. വെള്ളിയാശ്ച സുബഹി നിസ്കാരം എന്ന ഒന്നില്ലേ പഹയാ.. ഹസ്സനിക്കാടെ ബഹളം കേട്ടിട്ടല്ലേ ബ്രഷുമായി പോകുന്നത്.. ?
ഇത് വായിച്ചു ഉപ്പാക്ക് പറഞ് കെടുത്തപ്പോള്‍ ഉപ്പ പറഞു ഉപ്പന്റെ ജോലിസ്തലത്തും ഇത് പൊലൊ ഒരാള്‍ ഉണ്ടായിരുന്ന് എന്ന് .പേര് മാത്രം മാറ്റമുണ്ട് .ന്ന് ..രസമായിരിക്കുന്നു
കുടുംബക്കാരും ബന്ധുക്കളും ഇടകലര്‍ന്നൂ താമസിക്കുന്ന ഗള്‍ഫ് നാടുകളില്‍ ഇതു പോലെ പല അബദ്ധങ്ങളും സംഭവിക്കാറുണ്ട്...അബദ്ധം പറ്റിയതാണെങ്കിലും മോഷണം നടത്തിയിട്ടുണ്ടെങ്കില്‍ ജോലി പോയത് നന്നായി..’പല നാള്‍ കള്ളന്‍ ഒരു നാള്‍ പിടിയില്‍ എന്നല്ലേ” കാലം കഴിയുമ്പോള്‍ തെറ്റ് സ്വയം മനസ്സിലാക്കുന്നതു നല്ലത് നേരത്തെ പിടിക്കപ്പെടുന്നതല്ലേ...
എന്തായാലും വരാനുള്ളത് വന്നു..... കോയക്കുട്ടീന്റെ കണ്ണെത്താത്തിടത്ത് ജമാലിനൊരു പണി ശരിയാക്കീ...... കോയക്കുട്ടി നേരെയാവാന്‍ ഞാനും പ്രാര്‍ത്ഥിക്കാം....... നല്ല പോസ്റ്റ്.......
ayyo kashtamayee poyallo...inganeyulla upadeshakar undakathirikkatte
ഡെയിലി ഡ്യൂട്ടി കഴിഞ്ഞു പോവുമ്പോള്‍ "ഒരു നൂറു ഞാനെടുതിടുണ്ടുട്ടോ" എന്ന് സൗദി മുതലാളിയോട് മലയാളത്തില്‍ പറഞ്ഞു പോവുന്ന ഒരു ചെങ്ങായിനെക്കുറിച്ച്
കേട്ടിട്ടുണ്ട്.
പറഞ്ഞിട്ടാണ് കാശെടുക്കുന്നതെന്ന് ന്യായം.
കോയക്കുട്ടീന്റെ ഉപദേശം എന്തായാലും അസ്സലായി.
പാവം ജമാല്‍ !
alla koottukara athavanu randu kodukkaathathinte sukkedu thanneya...vallavarude jeevitham konda kali...
ഗള്‍ഫ് ജീവിതത്തിനിടയില്‍ ഇങ്ങനെയുള്ള പല മഹാവ്യക്തികളേയും
പരിചയപ്പെടാം.
പരിസരബോധമില്ലാതെ അശ്ലീലം പറയുന്നവര്‍,
ഉപദേശം നല്‍കുന്നവര്‍,അറിയാത്ത കാര്യം വലിയ വായില്‍ വെച്ച് കാച്ചുന്നവര്‍(തൊട്ടടുത്ത് ഇരിക്കുന്നവന്‍
അ വിഷയത്തിലൊരു പുലിയാണന്നറിയാതെ,)
.....മാറിയും മറിഞ്ഞും വരുന്ന സഹമുറിയന്മാരില്‍ ഇങ്ങനെയുള്ള അളിയന്‍,ബന്ധു,നാട്ടുകാരന്‍,കൂട്ടുകാരന്റെ കൂട്ടുകാരന്‍ തുടങ്ങി പല വേഷത്തില്‍ ഇവരു പ്രത്യക്ഷപ്പെടും..
കടയിലെ സാധങ്ങള്‍ പൊക്കി പകുതി വിലക്ക് പുറത്ത് കൊടുത്ത് ബഹുജനത്തെ സേവിക്കുന്നവര്‍,ആസ്ത്മ അസുഖം ബാധിച്ചവര്‍,ഒരു കടയില്‍ ജോലിക്കുനിന്ന് ആ കട വെളുപ്പിച്ച് കയ്യില്‍ കൊടുക്കുന്നതില്‍ മലയാളിയോളം
വൈദഗ്ധ്യം മറ്റാര്‍ക്കുണ്ട് ?
കഥ നന്നായി ഹംസ ഭായി..
ഒരോ ഗള്‍ഫുകാരനുമറിയുന്ന പരിസരവും കഥകളും മനോഹമമായി തന്നെ താങ്കള്‍ പറയുന്നു..
(( കോയക്കുട്ടിമാര്‍ ഈ ഗള്‍ഫിന്റെ ഐശ്വര്യം!))
അവിടേയും ഈപരിപാടി ഒക്കെ ഉന്ട് എന്നു്
ഇപ്പോഴാണ് മനസ്സിലായത്.
കോയകുട്ടി പാരവെച്ചതാണോ അതോ ശരിക്കും ഉപദേശിച്ചതോ?
ഉപദേശി നരകത്തില്‍ പോകുമെന്ന് കേട്ടിട്ടുണ്ട്. ഉപദേശി പണി കളയുമെന്ന് തെളിവ് സഹിതം എഴുതിയ ഹംസ അഭിനന്ദനമര്‍ഹിക്കുന്നു.
നല്ല ഉപദേശം
ഈ ശുദ്ധന്മാര്‍ എവിടെയും സുലഭം.
നന്നായി എഴുതി.
.
ദെന്താ നൂനൂസേ ഒരു കുത്ത്?
എത്തറ അങ്ങട് ശിന്തിച്ചിട്ടും അര്‍ത്ഥം പുടികിട്ടീലാ..
ഇനീ ഇപ്പം കോയക്കുട്ടീടെ പള്ളക്കിട്ട് കുത്തീതാണോ ?
apam itanalle gulf.itu vazhi vaant nannayi.aa koyakuttiye ente naatilek ayakamo/nalla nilayil jeevikkunna chila satrukal enikund.koyakuttiye avarumayi onnu muttichal njan hpy ayene.
എന്റെ കൊയക്കുട്ടീ halla കോയക്കുട്ടി
നന്നായി എഴുതി.
:-)
@MyDreams :വായനക്കും അഭിപ്രായത്തിനും നന്ദി
@ബഷീര്‍ പി.ബി.വെള്ളറക്കാട് : സംശയം ഒന്നും വേണ്ട വെള്ളിയാഴ്ച സുബ്ഹി കഴിഞ്ഞിട്ടാ സുഖമുള്ള ഉറക്കം .... 9 മണി വരെ. ... നന്ദി
@haina : മ്മോളെ വായനക്കും അഭിപ്രായത്തിനും നന്ദി ട്ടോ ....
@ തൂത മുനീര്‍ Thootha Muneer : വായനക്കും അഭിപ്രായത്തിനും നന്ദി സുഹൃത്തെ.
@ thalayambalath : അഭിപ്രായത്തിനു നന്ദി
@ Geetha : വായനക്കും അഭിപ്രായത്തിനും നന്ദി
@ RAY : ആ കഥ ഞാനും കേട്ടിട്ടുണ്ട്.. പറഞ്ഞെടുത്താല്‍ ഹലാലായല്ലോ അല്ലെ. വായനക്കും അഭിപ്രായത്തിനും നന്ദി
@ramanika : നന്ദി
@അക്ഷരം : വായനക്കും അഭിപ്രായത്തിനും നന്ദി
@ നൗഷാദ് അകമ്പാടം : വായനക്കും വിശദമായ ഒരു കമന്‍റിനും താങ്ക്സ്,,,,,
@കുസുമം ആര്‍ പുന്നപ്ര : ഇവിടെയും ഈ പരിപാടി ഉണ്ടെന്ന് ഇപ്പോഴാണൊ മനസ്സിലായത് ഹ ഹ... ഇവിടെ ആ പരിപാടിയുടെ കേന്ദ്രം ഹല്ല പിന്നെ... നന്ദി
@ jyo : കോയക്കുട്ടി പാരവെച്ചതവില്ല വിടുവായത്തം പറഞ്ഞത് പാരയായതാ... നന്ദി
@(റെഫി: ReffY) : വായനക്കും അഭിപ്രായത്തിനും നന്ദി
@smitha adharsh : വരവിനും വായനക്കും നന്ദി
@ noonus : കുത്തിനു നന്ദി... ആര്‍ക്കിട്ടാ കുത്ത് എനിക്കോ കോയക്കുട്ടിക്കോ?
@നൗഷാദ് അകമ്പാടം : തന്നെ... തന്നെ..നുനൂസ് പള്ളക്കിട്ട് കയത് തന്നെ ആര്‍ക്കാ എന്ന സംശയം
@sulekha : വരവിനും വായനക്കും നന്ദി
@ആയിരത്തിയൊന്നാംരാവ് : നന്ദി
@ഉമേഷ് പിലിക്കൊട് : നന്ദി
ഇതുവഴി വന്ന എല്ലാ നല്ല സുഹൃത്തുക്കള്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി
Ithaanu Innathe Avasthayum!
കളിയും കാര്യവും കൂട്ടികുഴച്ച് രസകരമാക്കി എഴുത്ത്. ബാച്ചിലേഴ്സ് റൂമും അവിടത്തെ സംസാര രീതിയും അശ്ലീല പ്രയോഗങ്ങളും നഖം മുറിയും വിടുവായത്തവുമെല്ലാം വായനക്കാരുടെ മുമ്പില്‍ പ്രത്യക്ഷപ്പെടുത്തുന്ന എഴുത്ത് നന്നായി.നല്ലൊരു സന്ദേശവും .ഇനിയും വരട്ടെ ഇതുപോലുള്ള അനുഭവങ്ങള്‍
ഇങ്ങനത്തെ ഒരു കോയക്കുട്ടി മതീലോ..... എന്തായാലും ജമാലിനോട് വേഗം വേറെ പണി ഒപ്പിക്കാന്‍ പറയു, മലയാളിടെ കടയില്‍ വേണ്ട കേട്ടോ
ആ പാവത്തിന് വേറെ പണി കിട്ടിയോ ഹംസക്കാ?
ഹംസക്കാ ക്ഷമ നശിക്കുന്നു....
@ chithrangada : അഭിപ്രായത്തിനു നന്ദി സഹോദരാ.
ithentha hamsa sahodaran avale sahodaran akkiyo
ഹസനിക്കയുടെ പ്രാർത്ഥന....
പടച്ചോനേ!
ഇജ്ജാതി ചെങ്ങായിമാർക്കിടയിട്ട് എന്നെ കഷ്ടപ്പെടുത്താതെ ഇവനെ എത്രയും വേഗം....
.
.
.
.
.
അങ്ങു നാട്ടിലെത്തിക്കണേ!
സമാനമായ ഒരു ഉപദേശ മിനി കഥ ഇന്ന് ഫോര്‍വേഡ് ആയി കിട്ട്യത് ഇവിടെ ചേര്‍ക്കുന്നു :)....
Once a Smoker was smoking at airport.........A gentleman came & asked him. How much do you smoke a day?
Smoker : Why are you asking such a question?
Gentleman replied : If you had collected all that money instead of
smoking, the plane which is in front of you, would have been yours.
Smoker asked that gentleman : Do you smoke?
Gentleman:-No.
Smoker asked:- Does that plane belong to you?
Gentleman replied:- No.
Smoker:-Thanks for your kind advice, but that plane is mine
[Smoker's Name - Vijay Mallya]
Moral of the Story : Unnecessary advice is also injurious to health
നന്നായിരിക്കുന്നു ഈ ചെറിയ പോസ്റ്റ് ഹംസഭായ്..
ഉപദേശങ്ങള്‍ക്ക് ഇങ്ങനെയും ചില ഭാവങ്ങള്‍ ഉണ്ടല്ലേ.. നിങ്ങളുടെ പോസ്റ്റിലൂടെയുള്ള ഉപദേശത്തിനും അങ്ങനെ വല്ല ഉദ്ദേശവും ഇല്ലല്ലോ...?
ഹംസക്ക എന്റെ ബ്ലോഗ് ഒന്നു ഫേമസ്സ് ആക്കി തരാമോ എങ്ങനെയുള്ള രചനകളാണു ഞാന്‍ കൊടുക്കേണ്ടതു
ente new blog
http://myfeelingsofwords.blogspot.com/
OT :
@ jithin raj
ഇങ്ങിനെയുള്ള കാര്യങ്ങളൊക്കെ മെയിലിൻ എഴുതി ചോദിക്കുക.ഹംസക്ക ഫേമസാക്കി തരും. പിന്നെ ഹംസക്ക കൈക്കൂലി ചോദിച്ചാൽ അത് ഇവിടെ എഴുതുന്നതിൽ വിരോധമില്ല. നമുക്ക് ഫേമസ് ആക്കാം.. :)
എന്റെ ഒരു ഉപദേശം (ഫ്രീ ) രചനകൾ സ്വന്തമായത് കൊടുക്കുക. ഫേമസ് ആവണമെന്ന ഉദ്ദേശത്തോടെയല്ലാതെ . എല്ലാ ഭാവുകങ്ങളും നേരുന്നു
ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യും എന്ന് നാട്ടിൻപുറത്ത് ഒരു ചൊല്ലുണ്ട്. കോയക്കുട്ടി അത്തരത്തിലൊരു ഫിഗർ ആണ്. ഒരേസമയം തമാശയും പിന്നെ അല്പം യുക്തിയെക്കുറിച്ചാലോചിക്കാനുള്ള ഉപദേശവും. നന്ന്.പക്ഷേ ഒരു കഥയായി വികസിച്ചില്ല, നടന്ന സംഭവത്തിന്റെ യഥാർഥ വിവരണമായതേയുള്ളൂ.
ഉപദേശം വേണോ…. ഉപദേശം വേണോ…
എന്ന് ശ്രീനിവാസൻ ടൈപ്പ്.
വെറുതെ…………..
first time to your blog. nannayittundu. veendum varam.
ഹി ഹി.. ഉപദേശിക്കുന്നെങ്കില്‍ ഇങ്ങനെ തന്നെ ഉപദേശിക്കണം.
പുള്ളിക്കാരനെ ഒന്നു കാണാന്‍ പറ്റുമൊ?..
നല്ല നല്ല സംഭവങ്ങള്‍ നേരില്‍ കാണുക എന്നൊരു വിനോദം എനിക്കുണ്ട്. ഇനി ഇതും കൂടെ കണ്ടില്ല എന്നു വേണ്ട.
ഇക്കാലത്ത് ഒരുപകാരം ചെയ്താലും അത് കിട്ടാൻ യോഗമില്ലാത്തവനായാലെന്തു ചെയ്യാനാ ?
ഹ ഹ..കലക്കീ ട്ടോ ആശാനെ...പാവം ജമാല്‍..എന്നിട്ട് ആള്‍ക്ക് വേറെ ജോലി കിട്ടിയോ ?
ഹംസ,
സത്യത്തില്‍ ഒരു കോയക്കുട്ടി മതി അല്ലെ ജീവിതം കുട്ടിച്ചോറാക്കാന്‍.പാവം ജമാല്‍.(കോയക്കുട്ടിയും പാവം തന്നെ .അവന്‍ നല്ല ഒരു ഉപദേശം കൊടുത്തതല്ലേ സുഹൃത്തിന്!)
ഹംസക്കാ,
സംഗതി കേട്ടിടത്തോളം വച്ച് നോക്കുമ്പോള്‍ കോയക്കുട്ടി കഥകള്‍ ഇനിയും ഒരുപാട് കയ്യില്‍ സ്റ്റോക്ക് ഉണ്ടായിരിക്കുമല്ലോ അല്ലേ ?
പോരട്ടങ്ങനെ പോരട്ടെ...
കോയക്കുട്ടിയുമായി ഒരു അഭിമുഖം ശരിയാക്കി തരാമോ ?
ഇവിടെ വരാനും പരിചയപ്പെടാനും കുറെ വൈകിപ്പോയി ഹംസക്കാ, മറ്റൊന്നുമല്ല വല്ലപ്പോഴും വല്ല സൈബര്‍ കഫയിലും പോയിരുന്നാണ് കഥയൊക്കെ ടൈപ്പ് ചെയ്തോണ്ടിരുന്നത്. ഇപ്പോഴാണ് സ്വന്തമായി നെറ്റ് ആകുന്നതു. ഇനി എല്ലാവരെയും നല്ല പോലെ പരിചയപ്പെടാനും നല്ല കുറെ സൌഹൃദങ്ങള്‍ ഉണ്ടാക്കിയെടുക്കാനും പറ്റുമെന്ന് പ്രതീക്ഷിക്കുന്നു...
നന്ദി..അഭിനന്ദനങ്ങള്‍...ആശംസകള്‍..!!
ചാറ്റിംഗ് നടക്കുമ്പൊ ഇടയ്ക്കിടെ മുങ്ങുന്നതിതിനാണല്ലേ....
congradulations
*പ്രണവം രവികുമാര്‍ :
*Abdulkader kodungallur
*സ്നേഹപൂര്‍വ്വം ശ്യാമ....(snehapoorvam syama)
*(കൊലുസ്)
*കണ്ണൂരാന്‍ / Kannooraan
*pournami
*jayanEvoor
*ആദില
*Naseef U Areacode
*Mr.JithinRaj.T.K.
*ബഷീര്‍ പി.ബി.വെള്ളറക്കാട്
*എന്‍.ബി.സുരേഷ്
*Sathya Das
*Beena
*Sirjan
*Kalavallabhan
*തൃശൂര്‍കാരന്‍....
*RISHA RASHEED
*മഹേഷ് വിജയന്‍
*കൊട്ടോട്ടിക്കാരന്‍.
*പ്രദീപ് പേരശ്ശന്നൂര്‍
വരവിനും വായനക്കും അഭിപ്രായങ്ങള്‍ക്കും എല്ലാവര്‍ക്കും നന്ദി.
ആദ്യമായാണ് ഒരു ബ്ലോഗില്‍ അഭിപ്രായം ഇടുന്നത്. അതിന്ന്‍ അവകാശം ഉണ്ടോ എന്ന്‍ അറിയില്ല എങ്കിലും പറയട്ടെ പോസ്റ്റ് വളരെ നന്നായിട്ടുണ്ട്. പ്രവാസികലാണ് നല്ല മലയാളം എഴുതുന്നത് എന്നത് അത്ഭുതകരമാണ് .
ആദ്യമായാണ് ഒരു ബ്ലോഗില്‍ അഭിപ്രായം ഇടുന്നത്. അതിനുള്ള അധികാരം ഉണ്ടോ എന്നറിയില്ല . എങ്കിലും പറയട്ടെ . പോസ്റ്റ് വളരെ നന്നായിട്ടുണ്ട്. സമയമുള്ളപ്പോള്‍ എന്റെ ബ്ലോഗ് വിസിറ്റ് ചെയ്യണം http://shahalb.blogspot.com
കടയുടമയ്ക്ക് കള്ളനാരെന്നു മനസ്സിലായതാണോ കുറ്റം? കക്കാൻ പഠിച്ചാൽ.......
എന്റെ ബ്ലോഗ് ഒന്നു നോക്കൂ കമ്മന്റിടൂ..
http://tkjithinraj.blogspot.com/
നമ്മള് മലയാളികള്‍ക്ക് പൊതുവേയുള്ള ഒരു ബിജാരാ ഇത് "ഈ ദുനിയാവില്‍ ഞമ്മളേ മലയാള്യേള് ഉള്ളൂന്ന്". എന്നിട്ട് തൊണ്ടേം പൊളിച്ച് കമന്റടിക്കും. എടക്ക് ഡെല്ലീലും വേങ്ക്ലൂരും നടക്കാനിറങ്ങുമ്പം കാണാം കെടത്തി തുന്നിച്ച് ജീന്‍സും അരച്ചൊട്ടിച്ച സര്‍ട്ടും ഇട്ട് കൊറേ മൊഞ്ചന്മാര് റോട്ടുമ്മല് നിന്ന് അയിലൂടെ പോന്ന എല്ലാ പെണ്ണ്ങ്ങളേം കമന്റടിക്കുന്നത്, മലയാളത്തില്.. ഓര്ക്ക് മാത്രേ മലയാളം അറിയൂ എന്ന പോലെ...
ന്റെ ഹംസാ.
അയാളും മലയാളി ആയിരുന്നോ..
എനിക്കിനി വയ്യ!
ഹായ് കൂയ് പൂയ്!
പ്രിയപ്പെട്ട ബ്ലോഗ്ഗര്‍ ,
ബ്ലോഗ്ഗര്‍ മാര്‍ക്ക് അവരുടെ സൃഷ്ടികള്‍ നേരിട്ട് ഗള്‍ഫ് മല്ലു മെമ്പര്‍ മാര്‍ക്ക് എത്തിക്കാന്‍ ഗള്‍ഫ് മല്ലു വില്‍ താങ്ങളുടെ ബ്ലോഗ് ലിങ്കുകള്‍ നേരിട്ട് തന്നെ പോസ്റ്റ് ചെയ്യാനുള്ള പുതിയ സൗകര്യം ഉള്‍പ്പെടുത്തിയതായി അറിയിച്ചു കൊള്ളുന്നു ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്താല്‍ ബ്ലോഗില്‍ നിന്ന് സ്വ മേധയ ബ്ലോഗുRSS feedsകള്‍ ഗള്‍ഫ് മല്ലു പ്രധാന താളിലേക്ക് അപ്ഡേറ്റ് ചെയ്തു കൊണ്ടിരിക്കും
അതോടൊപ്പം തന്നെ തിരിച്ചു ഒരു കൈ സഹായം എന്ന നിലയില്‍ ഗള്‍ഫ് മല്ലു വിന്റെ ആഡ് ടോ യുവര്‍ വെബ് ( add to your web )എന്ന ഗള്‍ഫ് മല്ലു ലിങ്ക് തങ്ങളുടെ ബ്ലോഗില്‍ ഉള്‍പെടുത്തണം എന്നും ഓര്‍മിപ്പിച്ചു കൊള്ളട്ടെ . ഞങ്ങളുടെ വായനക്കാര്‍ക്ക് തിരിച്ചു ഗള്‍ഫ് മല്ലു വില്‍ എത്തുന്നതിനു വേണ്ടിയാണിത്
അതല്ലെങ്കില്‍ ഗള്‍ഫ് മല്ലു വിലേക്ക് തിരിച്ചു പോകാനുള്ള ഒരു ലിങ്ക് താങ്ങളുടെ ബ്ലോഗില്‍ ഉള്‍പ്പെടുത്തുക
കുറിമാനം :-
താങ്ങളുടെ ബ്ലോഗില്‍ ഗള്‍ഫ് മല്ലു ലിങ്കുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല എങ്കില്‍ ഗള്‍ഫ് മല്ലു വില്‍ നിന്നുള്ള താങ്ങളുടെ ബ്ലോഗ് ലിങ്കുകള്‍ മുന്നറിയിപ്പ് ഇല്ലാതെ എടുത്തു മാറ്റപെടുന്നതാണ്
നന്ദിയോടെ
ഗള്‍ഫ് മല്ലു അഡ്മിന്‍ സംഘം
www.gulfmallu.tk
The First Pravasi Indian Network
puthiya ezhuthonnum kandilla. onashamsakal
ക്ഷമിക്കണേ..
ഇപ്പോഴാ വരാന്‍ ഒഴിവ് കിട്ടിയത്
നിര്‍ദോഷി ദുഷ്ടന്‍റെ ഫലം ചെയ്യും എന്നല്ലേ.
പാവം. അവനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല.
ചിലര്‍ ജന്മനാ അങ്ങനെയാ.. തലേല്‍ വര മായ്ചാലും പോകില്ല.
സഹതപിക്കാനെ കഴിയൂ. ഇത്തരക്കാരെ സഹായിക്കാന്‍ പോയാല്‍ പോവുന്നവനും കൂടെ പ്പെടുകയാ പതിവ്. ഏതായാലും നന്നായി. കോയക്കുട്ടിയുടെ പേരില്‍ സ്വന്തം കഥ അടിച്ചു വിടാനുള്ള ഹംസയുടെ കഴിവ്. ഹും സമ്മതിച്ചിരിക്കുന്നു.
ഹ ഹ ഹ ബഹുരസം... നീ ഒന്നു നിന്നട ഞാന്‍ നിന്നെ ഒന്നു ഉപദേശിക്കട്ടെ എന്നു പറയുന്ന വിധത്തിലുള്ള ഒരു പാട് മടയന്മാര്‍ ഉണ്ട് ഈ ദുനിയാവില്‍... അവര്‍ വരുത്തി വെക്കുന്ന വിന അവര്‍ അറിയുന്നില്ല.
:)
ഹംസാക്ക,
കലക്കി, ഒരു ചെറിയ പോസ്റ്റില്‍ രസകരമായി കഥ പറഞ്ഞിരിക്കുന്നു.
ഇഷ്ടപ്പെട്ടു. കുറെ കാലമായി എഴുതിയിട്ട് അല്ലെ? റംസാന്‍ കഴിഞ്ഞാല്‍ എഴുതു.
ഞങ്ങളുടെ ഹൃദയം നിറഞ്ഞ പെരുന്നാള്‍ ആശംസകള്‍
ഇത്തിരി വൈകിയാണെങ്കിലും ഞാൻ വീണ്ടുമെത്തി..
ഹ..ഹ..ഹ
കഥ വായിച്ചു, ഇത് യഥാർത്ഥത്തിൽ സംഭവിച്ചതാണോ..ആണെങ്കിൽ ഇതിലെ കഥാപാത്രങ്ങൾ ഈ ബ്ലോഗ് വായിക്കുന്നത് ക്രമസമാധാനപ്രശ്നങ്ങൾ ഉണ്ടാക്കും..
ഹംസക്കാ..ജാഗ്രതൈ
ചെറിയ കഥയിലൂടെ പറഞ്ഞ രീതി വളരെ ഇഷ്ടമായി..
Upadesham Nannayi...!
Manoharam, Ashamsakal..!!!
അല്ല ചങ്ങായി ...പെണങ്ങി പോയോ
ഇവിടൊന്നുമില്ലേ ഇക്കാ?
ഈ പാരകൾ എവിടെയും വലിഞ്ഞു കേറി വരും... വിദ്യാഭ്യാസം കൊണ്ടൊന്നും ഒരു കാര്യോല്ല...
അതൊക്കെയാ അവരുടെ ഒരു സന്തോഷം...!!
ആശംസകൾ...
ഇത് വന്ന നാളുകളില്‍ നാട്ടിലായത് കാരണം കാണാന്‍ വൈകി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ