2010, ജൂൺ 28, തിങ്കളാഴ്‌ച

എന്‍റെ മലയാളം (കവിത കണ്ട കൂതറ)

മലയാളം

മലയാലം ഞാന്‍

പതിച്ചിട്ടുണ്ട്.

അല്ല ,,

പദിച്ചിട്ടുണ്ട്.

ശ്ശോ,,,,,

പധിച്ചിട്ടുണ്ട്.

കഷ്ടം..!!

പഡിച്ചിട്ടുണ്ട്.

ഛേയ്,,,

പഠിച്ചിട്ടുണ്ട്.

ഹാവൂ.. ശരിയായി.!!

***   ***   ***

ഫോട്ടോ പോസ്റ്റില്‍ ചേര്‍ക്കാന്‍ സമ്മതിച്ച കൂതറഹാഷിമിനു  നന്ദി :)

96 അഭിപ്രായ(ങ്ങള്‍):

ഹംസ പറഞ്ഞു...

ഈ ഉത്തരാധുനിക ഗവിത കണ്ട് നിങ്ങള്‍ നില്‍ക്കുന്ന ഈ നിൽപ്പ് പല കവിതകളും കണ്ട് പലരും നിന്നിട്ടുണ്ട്. ഹാ......

അജ്ഞാതന്‍ പറഞ്ഞു...

കൊള്ളാം ...മലയാളം അറിയില്ല എന്ന് "പരഞ്ഞു" നടക്കാന്‍ ഏറെ കൊതിക്കുന്നു ഇന്ന് ഭുരിഭാഗവും മലയാളികള്‍ ...ഹംസ പറഞ്ഞ ഈ ആക്ഷേപ ഹാസ്യം ശരി തന്നെ ..എത്ര തോളമെന്നാല്‍ എന്റെ "ഗവിതകള്‍" വായിച്ചു പലരും നിന്ന പോലെ ഹ ഹ ഹ ..എന്റെ ദുരവസ്ഥ പോലെ ...കൊള്ളാം നല്ല കല്ലേറ് ...ഇനിയും തുടരുക "കുഞ്ചന്‍ ഹംസ നമ്പ്യാര്‍ ."..:P.

ബദ്റുദ്ധീന്‍ കുന്നരിയത്ത് പറഞ്ഞു...

എനലും വലത്ത ഗവിത ആയിപോയി..
(അക്ഷരതെറ്റൊന്നും ഇല്ലല്ലോ..)

juvairiya salam പറഞ്ഞു...

ഇത് നല്ല കവിത

nanmandan പറഞ്ഞു...

good poem

അലി പറഞ്ഞു...

അങ്ങനെ ഹംസാക്കായും കവി(?)യായി!

Sulfikar Manalvayal പറഞ്ഞു...

എനാലും, അല്ല എന്നാളും, ശോ! എന്നാലും (ഹാവൂ ശരിയായി)
നിങ്ങളെ ആ നില്പ് കണ്ടിട്ട് സങ്കടം വരുന്നു.
പട്ടിക്കു തേങ്ങ കിട്ടിയ പോലെ, അക്ഷരങ്ങള്‍ കണ്ടിട്ടുള്ള ആ നില്പ്, സങ്കടമാവുന്നു.
നിങ്ങളെ ധൈര്യം സമ്മതിച്ചു മച്ചാ. 'സ്വന്തം ഫോട്ടോ ഇങ്ങനെയൊക്കെ കൊടുക്കുമോ'?
'മലയാലം ഗവിദ' ഗംഭീരമായി. ഇതൊക്കെ തന്നെയാ ഉത്തരാധുനിക കവികളുടെ വരികള്‍. (കാഷ്ടം, അല്ല, കഷ്‌ടം)
ഏതായാലും എനിക്കിഷ്ടപ്പെട്ടു ഈ ഓട്ടന്‍ തുള്ളല്‍. അല്ല ഉത്തരാധുനിക കവിത.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

ഇത് താന്‍ ആധുനിക..
അല്ല;
അത്യാധുനിക..
ശ്ശോ;
അത്യന്താധുനിക..
കഷ്ടം;
അത്യുത്തരത്യന്താധുനിക കവിത..
ഹാവൂ ശരിയായി.

kambarRm പറഞ്ഞു...

ഇതാണു ഗവിത, ഇതിൽ വ്രത്തവും ചതുരവും ത്രികോണം വരെയും ഉണ്ട്..,ഗൊള്ളാം

ഒരു ജീവിയുടെ അന്തർപ്രദേശങ്ങളിൽ ഉത്ഭീഭവിക്കുന്ന ഉന്മൂലനാത്മകമായ പ്രക്ഷുബ്ദ വിക്ഷേപണ വീചികളുടെ മ്രച്ചുന്ത ഗിസ്മസ്യമായ വിഞ്ച്രമ്പിത പ്രഞ്ഞാളന ഉല്പ്രേക്ഷപരതയിൽ നിന്നുൽഭവിക്കുന്ന അന്തച്ചിദ്രങ്ങളുടെ ഗ്ഗ്ലും ഗ്ലിമായ പ്രവാഹം ഈ ഗവിതയിൽ നമുക്ക് കാണാൻ സാധിക്കുന്നു..

എന്റെമ്മോ....എന്തെങ്കിലും മനസിലായോ..
എനിക്കൊന്നും മനസ്സിലായില്ല,സത്യായിട്ടും

kambarRm പറഞ്ഞു...

എന്നാലും കൂതറയെയിട്ട് താങ്ങിയത് ശരിയായില്ല, നമ്മുടെ കൂതറ അത്രക്ക് മോശമൊന്നുമല്ല,

“കൂതറ ഹാഷിം വിഷമിക്കേണ്ട.. ഉടനെ തന്നെ നമുക്ക് ഒരു കൊട്ട്വേഷൻ ഏർപ്പാടാക്കാം“

വഴിപോക്കന്‍ | YK പറഞ്ഞു...

ഇത്രേയുള്ളൂ മനുഷ്യന്റെ കാര്യം, എത്ര പെട്ടെന്നാ വട്ടു പിടിച്ചത്
വന്ന പോലെ തന്നെ ഹംസക്കന്റെ ഈ അസുഖം ഭേദമാവട്ടെ എന്ന് പ്രാര്‍ത്തിക്കുന്നു
അതോ ഈ കവിത കണ്ടിട്ട് ഇനി എനിക്കാണോ വട്ടു പിടിച്ചത് :)

അനില്‍കുമാര്‍ . സി. പി. പറഞ്ഞു...

മല്‍‌യാലി!!!

നന്നായി ഹംസ.

noonus പറഞ്ഞു...

എന്നാലും

Wash'Allan JK | വഷളന്‍ ജേക്കെ പറഞ്ഞു...

ഹംസാജീ, ഇതാണ് ഗവിത... ഉത്തരാധുനികം. മലയാളം ഞാന്‍ പീഡിപ്പിച്ചുണ്ട് എന്നും കൂടി ചേര്‍ക്കാമായിരുന്നു! :)

മല്യാലം കുരച്ചു പര്യുന്ന പയ്യന്‍സ് /പയ്യിസിനു പണി കൊടുക്കാന്‍ എറക്കിയതാണോ? കവി എത്രത്തോളം പോയി എന്നൊരു പിടിയും കിട്ടുന്നില്ല ;)

Nileenam പറഞ്ഞു...

ഇതാണോ നുമ്മന്റെ കൂതറ? കൂതറയ്ക്കിട്ടായിരുന്നെങ്കില്‍ ഇതു പോരാരുന്നുട്ടോ....

perooran പറഞ്ഞു...

oru kendra sahithya academy award kittumo?

ഗീത രാജന്‍ പറഞ്ഞു...

അയ്യോട ഇത് കൊള്ളാലോ
ഇതാണല്ലേ ഉത്തരാധുനിക കവിത?
:)

ജയിംസ് സണ്ണി പാറ്റൂർ പറഞ്ഞു...

ഖബിധ ഞാന്‍ വായിഛു
അല്ല വായിഝു
ഷെ വായിജെന്നെ
കട്ടം ബായിച്ചു
ശ്ശേ വായിച്ചെന്നേ
കാവൂ ഷെറിയായി

Jishad Cronic പറഞ്ഞു...

ഇതാണു ഗവിത

ശ്രീ പറഞ്ഞു...

ദിതു തന്നെ ലേറ്റസ്റ്റ് കവിത!

Pd പറഞ്ഞു...

ഹഹഹ കവിത കലക്കി ഹംസോ ഹാഷിമാണല്ലേ തലക്ക് കൈവച്ച് നില്ക്കണത്..

ശ്രദ്ധേയന്‍ | shradheyan പറഞ്ഞു...

:)

ഭാനു കളരിക്കല്‍ പറഞ്ഞു...

kalakki

dreams പറഞ്ഞു...

ഹംസക്ക ഈ ഫോട്ടോയില്‍ കാണുന്ന ആള്‍ നമ്മുടെ കടയില്‍ നില്‍ക്കുന്ന പയനല്ലേ? എന്തായാലും വല്ലാത്തൊരു കവിത ആയിപോയി ഇങ്ങനെ ഒരു അവതരണം പ്രതീക്ഷിച്ചില്ല കൊള്ളാം ബാക്കി ഞാന്‍ നേരില്‍ കാണുമ്പോള്‍ പറയാം ............ എന്‍റെ എല്ലാ ആശംസകളും ......

MT Manaf പറഞ്ഞു...

ഏണിക്കൂ... ണള്ള ഇസ്ടം ആയിട്ടു ഉണ്ട്

ആളവന്‍താന്‍ പറഞ്ഞു...

ന്റമ്മോ....... ങ്ങള് എല്ലാരേം കടത്തി ബെട്ടുമാല്ലാ........ എന്തായാലും മറ്റവന്, നമ്മുടെ കൂതറയ്ക്ക് ഇങ്ങനൊന്നിന്റെ കുറവുണ്ടായിരുന്നു. അതിങ്ങനെ അങ്ങ് കഴിഞ്ഞു. ഇനി എനിക്ക് അവന്‍റെ കമന്റു കൂടി കാണണം.

K@nn(())raan*خلي ولي പറഞ്ഞു...

അതിശയിപ്പിക്കുന്ന വരികള്‍. അതിലേറെ അതിശയിപ്പിക്കുന്നു കമന്റുകള്‍. ശരിക്കും ഒരു കൊട്ടാണ് ഇത്. 'മലയാലം കുരച്ച് കുരച്ച് പറയുന്ന' കവികള്‍ക്കുള്ള കൊട്ട്!

ബഷീർ പറഞ്ഞു...

ഹംസ ഹാഷിമിനെ പീഢിപ്പിച്ചു അല്ല പഠിപ്പിച്ചു.

ഉഷാറായിക്ക്ണ് :)

Naushu പറഞ്ഞു...

ഇതാണ് ഗവിത....
അസ്സലായിട്ടാ...

mukthaRionism പറഞ്ഞു...

ഹ ഹാ
ഹു ഹൂ!

നല്ല ഘവിദ

അല്ല ,,

ഘവിധ.

ശ്ശോ,,,,,

ഖവിദ.

കഷ്ടം..!!

ഖവിദ.

ഛേയ്,,,

'ഗവിത'.

ഹാവൂ.. ശരിയായി.!!

( ആക്ഷേപഹാസ്യം ഇഷ്ടായി. കൂതറയുടെ ആരോപണത്തില്‍ കാര്യമുണ്‍റ്റല്ലേ, ഗവിതയെക്കുറിച്ചല്ല, ഹംസക്ക് മയക്കുമരുന്ന് വില്പനയാണ് പണിയെന്നവന്‍ പറഞ്ഞിരുന്നു. ഗവിത വായിച്ചപ്പോള്‍.... )

ഹംസ പറഞ്ഞു...

*ആദില/Aadhila/ : ആദ്യകമന്‍റിനു നന്ദി.
* ബദര്‍ badar : നന്ദി
*juvairiya salam: നന്ദി
*nanmandan : നന്ദി
*അലി: അതെ ഞമ്മളും അങ്ങനയായി.. ..:) നന്ദി
* SULFI : നന്ദി
* ഇസ്മായില്‍ കുറുമ്പടി ( തണല്‍) നന്ദി
* കമ്പർ : എന്‍റമ്മോ എന്താ ഇത് ഒരു പിടിയും കിട്ടിയില്ല.. അഴിക്കോടിനു പഠിക്കുവാണോ? നന്ദി
* വഴിപോക്കന്‍ : ഹ ഹ.. ആ പ്രാര്‍ഥന ആവശ്യം തന്നെയാന്നാ തോന്നുന്നത് ബ്ലോഗ് തുടങ്ങിയപ്പഴാ തുടങ്ങിയത് കേട്ടിട്ടില്ലെ ചാരിയാല്‍ ചാരിയത് മണക്കും എന്ന്. വഴിപോക്കനുമായല്ലെ കൂട്ടുകെട്ട്. :) നന്ദി
*അനില്‍കുമാര്‍. സി.പി. : നന്ദി
* noonus: നന്ദി
* വഷളന്‍ | Vashalan : കവികള്‍ വന്നു കമന്‍റ് പിടികിട്ടിക്കൊള്ളും എനിക്കും ഒരു പിടിയും ഇല്ല. നന്ദി

Unknown പറഞ്ഞു...

കൊള്ളാം, നല്ല ഒഴുക്കുള്ള വരികള്‍, ആശംസകള്‍, ഇനിയും എഴുതുക!.

ഇത്രയും മതിയാകും ഈ ഉത്തരാധുനിക ഗവിതക്ക്! പോരെ?!

ഹംസ പറഞ്ഞു...

*Nileenam : ആഹാ അപ്പോള്‍ കൂതറയെ ആദ്യം കണ്ടിട്ടില്ലെ? നന്ദി
* perooran : കിട്ടുമോന്ന് നോക്കാം ഒന്ന് സപ്പോര്‍ട്ട് ചെയ്യണെ.. നന്ദി
* Geetha : അതെ ഇതുതന്നെയാണ് അത് . ഹ ഹ.. നന്ദി
*ജയിംസ് സണ്ണി പാറ്റൂര്‍ : ഹ ഹ.. നന്ദി
*Jishad Cronic™ : നന്ദി
* ശ്രീ : നന്ദി
*Pd : പീ.ഡിയും ഹാഷിമിനെ കണ്ടിട്ടില്ലെ? നന്ദി
* ശ്രദ്ധേയന്‍ | shradheyan : നന്ദി
* ഭാനു കളരിക്കല്‍ : നന്ദി
*fasil : അത് നമുക്ക് പിന്നീട് സംസാരിക്കാം നീ ഇങ്ങ് വാ.. നന്ദി
* MT Manaf : നന്ദി
* ആളവന്‍താന്‍ : നന്ദി
*കണ്ണൂരാന്‍ / Kannooraan : നന്ദി
* ബഷീര്‍ പി.ബി.വെള്ളറക്കാട്‌ : ഹ ഹ.. ഇല്ല ഇല്ല.. ഞാന്‍ പാവം . നന്ദി
* Naushu : നന്ദി
*»¦മുഖ്‌താര്‍¦udarampoyil¦« : ഹ ഹ നിങ്ങള്‍ രണ്ടാളും കൂടി എന്നെ ജയിലില്‍ കയറ്റുമോ... ഹംക്കുകളെ ... നന്ദി.. കൂയ് ,,ഹായ് പൂയ്.
*തെച്ചിക്കോടന്‍ : മതി അത്രമാതി... നന്ദി

അജ്ഞാതന്‍ പറഞ്ഞു...

എന്റെ മലയാലം അല്ല എന്റെ മലയാളം എന്ന ഈ ഗവിത അല്ല ഈ കവിത എനിക്ക് വളരെ ഇസ്റ്റമായി.. അല്ല ഇഷ്ട്ടമായി...ആസംസകൾ.. അല്ല ആസംശകൾ.. അല്ല ആശംസകൾ എന്റമ്മോ എന്തൊരു പാടാ ഈ മലയാലം... inkleeshu തന്നെ ഭൂതം അല്ല ഭേതം അല്ലെ...

ManzoorAluvila പറഞ്ഞു...

അയ്‌ലയ്ക്‌ തിസ്‌ മലയാലം കപിത..ഹ..ഹ

എല്ലാവിധ ആശംസകളും

നിരാശകാമുകന്‍ പറഞ്ഞു...

കൂതറയെ ഇത്രയ്ക്ക് താങ്ങിയിട്ടും എന്താ കൂതറ ഈ വഴിക്ക് വരാത്തത്...?
കൂതറ എന്താ പറയുന്നതെന്ന് അറിയാന്‍ ഇരിക്കുവാ..
ഇനിയിപ്പോള്‍ നിങ്ങള്‍ രണ്ടു പേരും കുടി അറിഞ്ഞുകൊണ്ടുള്ള ഇടപാട് ആണോ..?

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

നല്ല ഗവിത
ഇത്രയും നല്ലവണ്ണം
എഴുതാന്‍ അറിയംമെന്നു
ഇപ്പോഴാണ്‌ അറിഞ്ഞത് .ഭാവി ഉന്തു .എഴുതി
തെളിയുക

mazhamekhangal പറഞ്ഞു...

nalla gavidha...

എറക്കാടൻ / Erakkadan പറഞ്ഞു...

ഹി ...നിങ്ങള് കൂതറയെ വിടാനുള്ള ഭാവമില്ല അല്ലെ ..പാവം എന്റെ കൂതറ ....

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ഇധ് ഉകരനായി പടിചെഴുതിയ ആതുനിക്ക കൊവിത ത്തനെ..

Mohamed Salahudheen പറഞ്ഞു...

ഇതെന്താ കവിയരങ്ങോ,
ഞാനില്ലേ

ഒഴാക്കന്‍. പറഞ്ഞു...

ഇതുകൊണ്ടൊന്നും പഠിക്കും എന്ന് തോനുന്നില്ല!!

എന്നാലും കൂതറ എന്ത് ചെയ്തു ഹംസിക്ക ഇങ്ങളോട്

pournami പറഞ്ഞു...

entammo ...enthoru gavitha...samathichu ...hahha

Manoraj പറഞ്ഞു...

ഹംസ വീണ്ടും എന്നെ കൊണ്ട് ഗവിതഴുതിക്കും. കൂതറേ.. ഹംസയോട് ദൈവം ചോദിക്കും അല്ലേ:)

jayanEvoor പറഞ്ഞു...

ഹ! ഹ!!
എന്നാലും ഹാഷിമിനോട് ഇതു വേണ്ടായിരുന്നു!
അവനൊരു പാവല്ലേ!?

പട്ടേപ്പാടം റാംജി പറഞ്ഞു...

കുറിക്ക് കൊള്ളുന്ന ഹാസ്യം....

Nileenam പറഞ്ഞു...

തത്സ്വരൂപത്തില്‍ എന്മുന്നില്‍ ഉടന്‍ അവതരിയ്ക്കും എന്ന് ഭീഷണിയുണ്ട്....

ശ്രീനാഥന്‍ പറഞ്ഞു...

എന്റമ്മേ, എന്നാ താങ്ങാ താങ്ങിയിരിക്കുന്നേ, കം തകം പാതകം കൊലപാതകം വാഴക്കൊലപാതകം നേന്ത്രവാഴക്കൊലപാതകം കൊലപാതകം പാതകം തകം കം എന്നെഴുതിയ അയ്യപ്പപ്പണിക്കർ തോറ്റു പോകുമല്ലോ.

(റെഫി: ReffY) പറഞ്ഞു...

കവിയാം ഹംസയെ സത്യത്തിലാരും തിരിച്ചറിയുന്നില്ല.

(ഇത്ര പച്ചയായി പരിഹാസം തൊടുത്തു വിടാന്‍ കാണിച്ച ധൈര്യത്തിന് ലാല്‍സലാം.)

lekshmi. lachu പറഞ്ഞു...

എന്നാലും ഹംസക്ക കവികള്‍ക്കിട്ടു
ഒരു കൊട്ട് കൊട്ടിയല്ലോ..ഇതെനിക്കും
ബാധിക്കുമോ ഹംസക്ക??
എന്നാലും ആ എഴുത്തില്‍ സംഗതി ഇല്ല്യ ടോ
പിന്നെ അലങ്കാരം ഒട്ടും ഇല്ല്യ..
ആകെമൊത്തം ഗവിത കലക്കി ...

Nizam പറഞ്ഞു...

oru Nimisha kavi koodium anow?

Good post.. keep it up..

jasim / jasimudeen പറഞ്ഞു...

fine hamsa kka...

AnaamikA പറഞ്ഞു...

:)

ഹംസ പറഞ്ഞു...

*ഉമ്മുഅമ്മാർ : നന്ദി
* ManzoorAluvila : നന്ദി
* നിരാശകാമുകന്‍: കവിത കണ്ടിടത്ത് കൂതറ വരാന്‍ താമസിക്കും പേടിക്കണ്ട വരുമായിരിക്കും. നന്ദി
* കുസുമം ആര്‍ പുന്നപ്ര :ഇപ്പോഴെങ്കിലും എന്നെ അംഗീകരിച്ചല്ലോ അത് മതി ഹാവൂ,, ശരിയായി. നന്ദി
* mazhamekhangal : നന്ദി
*എറക്കാടൻ / Erakkadan : നന്ദി
*ബിലാത്തിപട്ടണം / BILATTHIPATTANAM. : ഹിഹി.. നന്ദി
* സലാഹ് : നന്ദി
*ഒഴാക്കന്‍. : ഒഴക്കാ സത്യത്തില്‍ ബൂലോകത്തെ ഉത്തരാധുനിക ഗവിതകള്‍ കണ്ടാല്‍ കൂതറമാത്രമാണൊ ഈ നിൽപ്പ് നില്‍ക്കുക.. ആരും നിന്നു പോവില്ലെ . നന്ദി
* pournami : നന്ദി
*Manoraj : എന്നാല്‍ ഇനിയും എഴുതൂ മനൂ ഗവിത.. എന്നിട്ട് ഞങ്ങളെയെല്ലാം അങ്ങ് കൊല്ല്. നന്ദി
*jayanEvoor: ഡോകടറെ കൂതറയെ പോലെ തലയില്‍ കൈവെക്കുന്ന പലരും ഇല്ലെ. ഇതുകണ്ടപ്പോള്‍ ഡോകടറും കൈവെച്ചില്ലെ. നന്ദി
* പട്ടേപ്പാടം റാംജി : നന്ദി
*Nileenam : തത്സ്വരൂപത്തില്‍ മുന്നില്‍ വന്നാല്‍ നെട്ടി പോവരുതെ അത്രക്കും ഭീകനാ.. ഭീഷണി കാര്യമായി തന്നെ എടുത്തോളൂ... വീണ്ടും വന്നതിനു നന്ദി
* ശ്രീനാഥന്‍ : നന്ദി
* (റെഫി: ReffY) : നന്ദി
* lekshmi. lachu : ഇല്ല ലക്ഷ്മി അതില്‍ പെടില്ല . ഉത്തരാധുനിക ഗവിത എഴുതി ആളെ കൊന്നാല്‍ നീയും പെടും എന്നുമാത്രം . നന്ദി
* Nizam : അതെ അതും കൂടിയാണ് .. ഹ ഹ.. നന്ദി
* jassygift . നന്ദി

ഹംസ പറഞ്ഞു...

*nunachi sundari :പുഞ്ചിരിക്ക് നന്ദി

Akbar പറഞ്ഞു...

ഹാവൂ.. ശരിയായി.!! അല്ല ഇപ്പഴാ ശരിയായത്. പലപ്പോഴും തോന്നിയത് ഹംസ വളരെ ചെറിയ വാക്കുകളില്‍ പറഞ്ഞു. കൂട്ടം ബ്ലോഗില്‍ ഈയിടെ ചില ഗവിതകള്‍ കണ്ടപ്പോള്‍ എനിക്കും ചിലത് പറയണമെന്ന് തോന്നിയിരുന്നു.

നൗഷാദ് അകമ്പാടം പറഞ്ഞു...

ഹഹഹ...നല്ല കവിത തന്നെ..
ഇനിയും ഇത് പോലെ ഒക്കെ എഴുതി ആളെപറ്റിക്കാന്‍
ഹംസക്ക് കഴിയുമാറാകട്ടെ എന്നാശംസിക്കുന്നു.
ഹാഷിമിന്റെ ചിത്രവും വളരെ ഇഷ്ടമായി..
(ഹും..അപ്പം ഇതാണല്ലേ പേരുകേട്ട കൂതറ..ഹാഷിമേ നിനക്കിട്ട് വെച്ചിട്ടുണ്ട് ഞാന്‍..ഗര്‍..ഗര്‍..!!!:-))

അലിയുടെ പുതിയ കവിതക്കിട്ട് ഞാന്‍ ഒന്നു കമന്റിയിട്ടുണ്ട്..
അറബികളെ ഷീഷ വലിപ്പിച്ച് മയക്കി കിടത്തി ബ്ലോഗിലൂടെ മണ്ടിപ്പാഞ്ഞ് നടക്കുമ്പോള്‍ അതൊന്നു വായിക്കുക..
ങാഹ അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ..!!

സാബിബാവ പറഞ്ഞു...

അപ്പോള്‍ ഇങ്ങിനെ ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ടല്ലേ
അനുഭവം തുറന്നെഴുതി..ഹ ഹ
പറയാതെ വയ്യ കവിത നനായിട്ടുണ്ട്. വേറിട്ടൊരു വിഷയം..നന്നായി എഴുതി
ഭാവുകങ്ങള്‍!

വരയും വരിയും : സിബു നൂറനാട് പറഞ്ഞു...

ഹംസക്ക...ഇതെന്താത് ...!! കലക്കീട്ടാ :-D

ജീവി കരിവെള്ളൂർ പറഞ്ഞു...

അപ്പോ അങ്ങനെയായിരുന്നു സംഗതികളുടെ കിടപ്പ് .കൊള്ളാം ആ പാവങ്ങള്‍ക്ക് ഇങ്ങനെ തന്നെ പണി കൊടുക്കണം .

sm sadique പറഞ്ഞു...

ഞമ്മക്ക് ഇത്തരം കവിതയാണേ ഇസ്ട്ടം.
സത്യം.
വായിച്ചാൽ മനസ്സിലാകണം.
അത്രമാത്രം.

ഭായി പറഞ്ഞു...

ഈ കവിത മൊത്തത്തിൽ അക്ഷര തെറ്റാണല്ലോ...!!! പോസ്റ്റ് ചെയ്യുന്നതിന് മുൻപ് താങ്കൾ വായിച്ച് നോക്കിയില്ലായിരുന്നോ..?? എന്തിനാണ് ധൃതി പിടിച്ച് ഇങിനെയുള്ള തെറ്റുകൾ പ്രസിദ്ധീകരിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല!!!

അതുപോലെ തന്നെ മറുപടി പറയുന്ന പലർക്കും മലയാള അക്ഷരം നന്നായി അറിയില്ല...!!! :)

Sukanya പറഞ്ഞു...

ഇത്ര വേഗം പതിച്ചല്ലോ, അല്ല,
പദിച്ചല്ലോ ശ്ശൊ
പധിച്ചല്ലോ, കഷ്ടം
പടിച്ചല്ലോ,അല്ലല്ല പഠിച്ചല്ലോ ഹാവൂ .... ശരിയായി.

ഗവിതക്ക് പകരം ഗാവ്യം ആക്കാമായിരുന്നു എന്നൊരു തോന്നല്‍. :)

ശ്രീക്കുട്ടന്‍ പറഞ്ഞു...

ഇതെഴുതിയ ഹംസയെ ഒരു കസേരയില്‍ കെട്ടിയിട്ടിട്ട് പത്തിരുപത് ഉത്തരമധ്യാധുനിക കവിതകള്‍ കവികള്‍ തന്നെ തല്ലി സോറി ചൊല്ലികേല്‍പ്പിച്ചുകൊടുക്കണം.അത്രയ്ക്കഹങ്കാരമായാല്‍ കൊള്ളില്ലല്ലോ.

കലക്കീട്ടൊണ്ടിട്ടാ കൊട്ട്.....

കൂതറHashimܓ പറഞ്ഞു...

>>>ആക്ഷേപഹാസ്യ ഉത്തരാധുനിക ഗവിത<<<
ആക്ഷേപമെന്താ ഇതില്‍???
ഹാസ്യമെവിടെ ഇതില്‍???
ഉത്തരമുണ്ടോ.. ??(ചോദ്യം പോലും കണ്ടില്ലാ എന്നിട്ടാ ഉത്തരം)
ആധുനികം എന്നാല്‍ എത്ര കൊല്ലം വരെ നീളം കാണും??
ഗവിത.. ഗവിതയാണത്രേ ഗവിത.. ഹും പോയീനെടാ കൂതറ ഗവികളേ..
അനുവാദം കൂടാതെ പടമെടുത്ത് ബ്ലോഗില്‍ കൊടുത്തത് യേത് ഹംക്ക്... സോറി ... യേത് ഹംസയായാലും എനിക്ക് പുല്ലാ പുല്ല്
(വായീ തോനുന്നത് ഒക്കെ എഴുതി കൂടെ ഒരു ചുള്ളന്റെ പടവും ഇട്ടാ ആ പോസ്റ്റ് ഹിറ്റാകും, അത് തീര്‍ച്ച)

mayflowers പറഞ്ഞു...

"കവിദ" കലക്കി..

ഹംസ പറഞ്ഞു...

*Akbar :അതെ അക്ബര്‍ പലപ്പോഴും എനിക്കും തോന്നിയത് തന്നെ ഇത്രയൊള്ളൂ എന്ന് കാണിച്ചതാ ഇത്. നന്ദി

*നൗഷാദ് അകമ്പാടം : ആശംസകള്‍ക്ക് നന്ദി. ഹാഷിമിന്‍റെ ചിത്രം വല്ലാതങ്ങ ഇഷ്ടപ്പെടണ്ട അവന്‍ കൂതറയാ.. കണ്ടോ കണ്ടോ അവനെ നോക്കി ഗര്‍ജിക്കുന്നത് കണ്ടില്ലെ കൂതറയാനെലും പാവാ അവന്‍ ട്ടോ നല്ല വിവരമില്ലാത്ത പയ്യനാ..
ഞാന്‍ ഗവികളെ ഒന്നു തോണ്ടിയതെ ഉള്ളൂ അലി ഗവികളുടെ നെഞ്ചില്‍ കത്തിയാ കുത്തിയിറക്കിയത്.
വരവിനും വായനക്കും നല്ല കമന്‍റിനും നന്ദി

*സാബിറ സിദ്ധീഖ് :അതെ ഇങ്ങനെ ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട് ( ഉണ്ടായിട്ടു വേണ്ടെ മുട്ടാന്‍) സാബീ.. അഭിപ്രായത്തിനു നന്ദി

*വരയും വരിയും : സിബു നൂറനാട് : ഇതെന്താണെന്ന് എനിക്കും ഇവിടെ വന്ന ആര്‍ക്കും മനസ്സിലായിട്ടുണ്ടാവില്ല അതു തന്നയാ ഇത്. ഇങ്ങനെ മനസ്സിലാവത്ത പലയിടത്തും കണ്ടിട്ടില്ലെ. നന്ദി

*ഒറ്റവരി രാമന്‍ : പുഞ്ചിരിക്കു നന്ദി

*ജീവി കരിവെള്ളൂര്‍ : അതെ അങ്ങനയായിരുന്നു കാര്യങ്ങളുടെ കിടപ്പ്. നന്ദി

*sm sadique : ആഹാ ഇത് പോലുള്ളതാണോ ഇഷ്ടം എന്നാ പോസ്റ്റുണ്ടാക്കാന്‍ എളുപ്പമാ.. എഴുതുമ്പോള്‍ വരുന്ന അക്ഷരതെറ്റുകള്‍ എല്ലാം കൂടി ഒന്നിച്ചിട്ടാല്‍ മതി ഉത്തരാധുനിക ഗവിതയാവും, കാര്യം പെട്ടന്ന് പിടി കിട്ടുകയും ചെയ്യും . നന്ദി

*ഭായി : ഹാവൂ. ഭായ് ആണ് ഈ കവിത ശരിക്കും ശ്രദ്ധിച്ചത് പോസ്റ്റും മുന്‍പ് ഒന്നുകൂടി സ്വയം നോക്കിയാല്‍ ബൂലോകത്ത് കവിതകള്‍ കുറവായിരിക്കും ഭായ്. നന്ദി

*Sukanya : ഗവിത ആയാലും ഗാവ്യം ആയാലും വായനക്കാര്‍ക്ക് ഒരു ചുക്കും മനസ്സിലാവരുത് എന്നാല്‍ ഉത്തരാധുനികം ആവും അത് തന്നയാ ഞാനും കരുതിയുള്ളൂ.. നന്ദി

*ശ്രീക്കുട്ടന്‍ : എന്‍റെ പൊന്നു ശ്രീകുട്ടാ വായിക്കുമ്പോള്‍ തന്നെ എന്‍റെ ബോധം പോവാറുണ്ട് ഇനി ചൊല്ലികൂടി കേള്‍പ്പിക്കണൊ? നന്ദി

* കൂതറHashimܓ : അങ്ങനെ കൂതറ പ്രതികരിച്ചു പലരും കൂതറയുടെ വാക്കുകള്‍ക്ക് കാതോര്‍ത്തിരിക്കുവായിരുന്നു. കേട്ടില്ലെ എല്ലാവരും അവന്‍ പറഞ്ഞത് .. അവനു ഒരു ചുണ്ണാമ്പും മനസ്സിലായില്ല അത് തന്നയാ സംഭവം “അവനു ഒന്നും മനസ്സിലായില്ല“. എടാ ഹംക്കെ നിന്നൊട് ചോദിച്ചല്ലെ ഞാന്‍ പടം കൊടുത്തത് നിനക്ക് ഒരു നന്ദിയും ഞാന്‍ അവിടെ പറഞ്ഞില്ലെ. എന്നിട്ടിപ്പോള്‍ വാക്ക് മാറുന്നോ... കൂതറേ.. ഞാന്‍ ആ നന്ദി തിരിച്ചെടുത്തു നീ പോയി കേസ് കൊടുക്ക്. ഹല്ല പിന്നെ, :)

*mayflowers : നന്ദി

Thommy പറഞ്ഞു...

Liked it much

Vayady പറഞ്ഞു...

"മല്യാലം കുരയ്ക്കുന്ന ഹംസ"
ഹ..ഹ..ഹ..അസ്സലായിട്ടുണ്ട്. കലക്കി ഹംസേ. :)

Umesh Pilicode പറഞ്ഞു...

ആശാനെ കലക്കി

Renjith Kumar CR പറഞ്ഞു...

ഗവിത കലക്കി

കുഞ്ഞാമിന പറഞ്ഞു...

അപ്പൊ ഇങ്ങനെം കവിത എഴുതാമല്ലെ. കൊള്ളാം

Anees Hassan പറഞ്ഞു...

ഹെന്റമ്മേ കലക്കന്‍ ഖലക്കാന്‍ ....ഞാന്‍ കവിത എഴുത്ത് നിര്‍ത്തി അഥവാ ഹംസാക്ക പറഞ്ഞാലേ ഇനി എഴുത്ത് തുടരൂ

എന്‍.ബി.സുരേഷ് പറഞ്ഞു...

ശ്ശെ, ആ മലയാലം കൂടി ശരിയാക്കാമായിരുന്നു.
ആട്ടെ ചിത്രം ആ കൂതറയുടേതാണോ?
ഞാൻ അവന്റെ ഒരു ചിത്രം തേടി നടക്കുകയാണ്.
അഭിനവ അയ്യപ്പപ്പണിക്കർ ആവാനുള്ള പുറപ്പാടാണ് അല്ലെ.

ഹംസ തുനിഞ്ഞിറങ്ങിയാൽ എന്തും ചെയ്യും അല്ലേ.

കാര്യം ഇതൊക്കെയാണെങ്കിലും അല്ല സറ്റയർ ആണു ഹംസേ.

Sidheek Thozhiyoor പറഞ്ഞു...

കണ്ട്രാസത്തില്‍ കുണ്ട്രാസം..അതിനപ്പുറം ഒന്നും പറയാനില്ല....എങ്കിലും ഒരുവാക്ക്...എന്‍റെ കൂതൂ...!!!സമ്മതിച്ചേ...

Pottichiri Paramu പറഞ്ഞു...

ഹി..ഹി...ഇതു ഉത്തരാധുനിക കവിത അല്ല..ദക്ഷിണാധുനിക കവിതയാണ്. .അങ്ങനെ ഒന്നുണ്ടോ ഹംസക്ക..ആര്‍ക്കറിയാം

.. പറഞ്ഞു...

..
എന്നാലും എന്റംസ്ക്കാ..

പോട്ട്, ലാസ്റ്റാമതായി ശരിയായല്ലോ..
..

ഹംസ പറഞ്ഞു...

*Thommy :
* Vayady :
*ഉമേഷ്‌ പിലിക്കൊട് :
*Renjith :
*കുഞ്ഞാമിന
എല്ലാവര്‍ക്കും നന്ദി
*ആയിരത്തിയൊന്നാംരാവ് : മാഷെ കവിത എഴുത്തു നിറുത്തല്ലെ തുടര്‍ന്നുകൊണ്ടെ ഇരിക്കണം . ഞാന്‍ പറഞ്ഞിരിക്കുന്നു.. നിങ്ങളൊക്കെ കവിത എഴുത്തു നിറുത്തില്‍ പിന്നെ ബൂലോകം എന്തിനു കൊള്ളാം . നന്ദി

* എന്‍.ബി.സുരേഷ് : ചിത്രം കൂതറയുടെതാണൊന്ന് മീറ്റിനു വരുമ്പോള്‍ അറിയാലോ.. അഭിനവ അയ്യപ്പപണിക്കര്‍ ഒന്നും ആവണ്ട മാഷെ.. ഒരു അഭിനവ ഹംസയായാല്‍ മതി.. :) തുനിഞ്ഞിറങ്ങിയാല്‍ ഏതു കൂതറയും പുല്ലാ ഹ ഹ ഹ. നന്ദി മാഷെ

*സിദ്ധീക്ക് തൊഴിയൂര്‍ : അങ്ങനത്തന്നെ സിന്ദാബാദ്. നന്ദി

*Pottichiri Paramu : അതെ ദക്ഷിണാധുനികം ഇല്ലാ എങ്കില്‍ ഇത് അതായിക്കോട്ടെ.. നന്ദി

*രവി: നന്ദി

Channel1234 പറഞ്ഞു...

ഈ കവിതയില്‍ എന്തായാലും എന്തൊക്കെയോ ഉണ്ട്. നന്നായി ഹംസക്കാ ...

OAB/ഒഎബി പറഞ്ഞു...

ഈ ഉത്തരമേഘലാ കവിത കണ്ട് ഞാന്‍ ഉത്തരം കിട്ടാനായി ഉത്തരമില്ലാത്ത അട്ടത്തേക്ക് നോക്കി
നദക്കാന്‍ തുദങ്ങീത്ത് ക്യാലം കൊദെ ആയി.

Gopakumar V S (ഗോപന്‍ ) പറഞ്ഞു...

ഹൊ, പഠിച്ചല്ലോ.... നന്നായി....


(മലയാളം ക്ളാസിക്കൽ ഭാഷയാക്കണം പോലും!!!... പാഠപുസ്തകങ്ങളിൽ നിന്നും പഠ്യപദ്ധതിയിൽ നിന്നും വ്യാകരണം പോലും ചവിട്ടിയെറിഞ്ഞ മഹാന്മാരുടെ - പണ്ഡിത വിഡ്ഡികളുടെ - ജല്പനം കേട്ടില്ലേ...കഷ്ടം!!!)

നന്ദി....ആശംസകൾ...

അഭി പറഞ്ഞു...

അങ്ങനെ മലയാലം പധിച്ചു
ഛെ
പഠിച്ചു അല്ലെ

നവാസ് കല്ലേരി... പറഞ്ഞു...

കൊള്ളാം കലക്കി .....

C.K.Samad പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
C.K.Samad പറഞ്ഞു...

വളരെ നന്നായിട്ടുണ്ട്.... ഹംസയുടെ അനുവാദം കൂടാതെ ഈ കവിതയുടെ ലിങ്ക് ഞാന്‍ ഇവിടെ കൊടുത്തിട്ടുണ്ട്

റിയാസ് (മിഴിനീര്‍ത്തുള്ളി) പറഞ്ഞു...

കൊല്ലം..ശൊഹ്
കൊല്ലാം
ദെ പിന്നേം..
കൊള്ളാം
ഹാവൂ...സദാമാനമായി
അല്ല സമാനായി... ശൊഹ്
ശരിയാവുന്നില്ലല്ലൊ പടച്ചോനെ..
സമാധാനമായി..
രഷ്കപ്പെട്ടു
ശൊ രക്ഷപ്പെട്ടു...

Kalavallabhan പറഞ്ഞു...

വ്രിത്താതി അലെംകിലും നീലാത്തി എയിതീയത് നനായി. ശരിക്കും കൊല്ലാം.
ആശേപ ആസ്യത്തിന്റെ കൊടുമുടി കയരിയ ഖവിദ.
ശാംബാറിലെ മുരിഞ്ഞക്ക കശണം പോലെ മുരിച്ചിട്ട ഈ ഹത്യന്താദുനിക ഖവിദ മലയാലത്തിനു മുദല്കൂട്ടായിരുക്കും.

മഴവില്ല് പറഞ്ഞു...

നല്ല കവിത ഇഷ്ട്ടായി . ഇതാണ് കവിത

ജിത്തു പറഞ്ഞു...

ഹംസക്കാ ഈകവിത വായിക്കാന്‍ അല്പം വൈകി..
ഇത് ഒരു കവിത അല്ല , ഒന്ന് ഒന്നര അല്ല രണ്ട് രണ്ടര കവിതയാ...

പിന്നെ കൂതറേ നിന്റെ പോട്ടോ ചുള്ളനാണല്ലാ മച്ചൂ ഇജ്ജ്..:)

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

ഹംസക്കാ,അച്ചനും അമ്മയുമില്ലാത്ത
കുറേ കുഞ്ഞുങ്ങള്‍
മലയാള കവിതയില്‍
താന്തോന്നികളായി,
വളര്‍ന്നു കൊണ്ടിരിക്കുന്നിപ്പോഴും!. മലയാളം കവിത എന്ന ബ്ലോഗില്‍ ഇത്തരം കവികള്‍ക്ക് ഞാന്‍ എഴുതിയ മറുപടി

sulekha പറഞ്ഞു...

ikka.post kalakki.ingane ezutunnat gatikedukondanu.mlylm cmnt ezuthiyit maricha mathi.bloging padipikan palarum vannu.pakshe njanum cafeyile cmputrum tammil tettum.nammude malayalathinte oru gthikede.itilum kastamanu kure technical terms kuttitiruki kavitayezuthunnat.

ഹംസ പറഞ്ഞു...

*Suhail Cheruvadi
* OAB/ഒഎബി
*Gopakumar V S (ഗോപന്‍ ):
*അഭി :
*നവാസ് കല്ലേരി...:
*SAMAD IRUMBUZHI
* മിഴിനീര്‍ത്തുള്ളി
* Kalavallabhan :
* മഴവില്ല് :
*ജിത്തു :
*മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍:
*sulekha :
എല്ലാവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി.

ദീപുപ്രദീപ്‌ പറഞ്ഞു...

ഈ ഉത്തരാധുനിക കവിത കണ്ടപ്പോഴാണ് ഞാന്‍ ആദ്യമായി മൌനം എന്നാല്‍ ഏതാണെന്ന് അറിഞ്ഞത്.....

ഈ റിയാലിറ്റി ഷോകളും ഫോണ്‍ ഇന്‍ പ്രോഗ്രാമുകളും എല്ലാം ജനിച്ചപ്പോ മുതല്‍ ഉത്തരധുനികമാണല്ലോ അല്ലെ .......
ഒരു വ്യതസ്തത ഉണ്ട് , ഇഷ്ട്ടായി .

gulfmallu പറഞ്ഞു...

പ്രിയപ്പെട്ട ബ്ലോഗ്ഗര്‍ ,Post your blogs directly using RSS feeds


ബ്ലോഗ്ഗര്‍ മാര്‍ക്ക് അവരുടെ സൃഷ്ടികള്‍ നേരിട്ട് ഗള്‍ഫ്‌ മല്ലു മെമ്പര്‍ മാര്‍ക്ക് എത്തിക്കാന്‍ ഗള്‍ഫ്‌ മല്ലു വില്‍ താങ്ങളുടെ ബ്ലോഗ്‌ ലിങ്കുകള്‍ നേരിട്ട് തന്നെ പോസ്റ്റ്‌ ചെയ്യാനുള്ള പുതിയ സൗകര്യം ഉള്‍പ്പെടുത്തിയതായി അറിയിച്ചു കൊള്ളുന്നു ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്താല്‍ ബ്ലോഗില്‍ നിന്ന് സ്വ മേധയ ബ്ലോഗുRSS feeds ഗള്‍ഫ്‌ മല്ലു പ്രധാന താളിലേക്ക് അപ്ഡേറ്റ് ചെയ്തു കൊണ്ടിരിക്കും

അതോടൊപ്പം തന്നെ തിരിച്ചു ഒരു കൈ സഹായം എന്ന നിലയില്‍ ഗള്‍ഫ്‌ മല്ലു വിന്റെ ആഡ് ടോ യുവര്‍ വെബ്‌ ( add to your web / Get the Java script )എന്ന ഗള്‍ഫ്‌ മല്ലു ലിങ്ക് തങ്ങളുടെ ബ്ലോഗില്‍ ഉള്‍പെടുത്തണം എന്നും ഓര്‍മിപ്പിച്ചു കൊള്ളട്ടെ .

ഞങ്ങളുടെ വായനക്കാര്‍ക്ക്‌ തിരിച്ചു ഗള്‍ഫ്‌ മല്ലു വില്‍ എത്തുന്നതിനു വേണ്ടിയാണിത്, അല്ലെങ്കില്‍ ഗള്‍ഫ്‌ മല്ലു വിലേക്ക് തിരിച്ചു പോകാനുള്ള ഒരു ലിങ്ക് താങ്ങളുടെ ബ്ലോഗില്‍ ഉള്‍പ്പെടുത്തുക

കുറിമാനം :-
താങ്ങളുടെ ബ്ലോഗില്‍ ഗള്‍ഫ്‌ മല്ലു ലിങ്കുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല എങ്കില്‍ ഗള്‍ഫ്‌ മല്ലു വില്‍ നിന്നുള്ള താങ്ങളുടെ ബ്ലോഗ്‌ ലിങ്കുകള്‍ മുന്നറിയിപ്പ് ഇല്ലാതെ എടുത്തു മാറ്റപെടുന്നതാണ്

നന്ദിയോടെ
ഗള്‍ഫ്‌ മല്ലു അഡ്മിന്‍ സംഘം

Read More
www.gulfmallu.tk
The First Pravasi Indian Network

Post your blogs directly using RSS feeds

Anil cheleri kumaran പറഞ്ഞു...

എനിക്ക് വളരെ ഇഷ്ടപ്പെട്ടു....

നീ ശരിക്കും സംഭവം തന്നെ..

sreee പറഞ്ഞു...

ഗവിത ഗലക്കി.