ഉയര്‍ച്ചയുടെ പടവുകള്‍ ചവിട്ടികയറുമ്പോള്‍ അയാള്‍ പഴയകാലങ്ങള്‍ മനപ്പൂര്‍വ്വം മറക്കാന്‍ ശ്രമിച്ചു. ഇല്ലായ്മകള്‍ കൂടപ്പിറപ്പായ സമയത്ത് ഉപകാരം ചെയ്തവരെ കുറിച്ചുള്ള ഓര്‍മകള്‍ അയാളില്‍ നിന്നും നഷ്ടമായി കഴിഞ്ഞിരുന്നു. വന്ന വഴി മറന്നവനെന്ന് ആക്ഷേപിച്ചവരെ അയാള്‍ പുഛിച്ചു തള്ളി. !
കാലങ്ങള്‍ക്കിപ്പുറം ചിതലരിച്ച ഓര്‍മകളെ അയാള്‍ പൊടിതട്ടിയെടുക്കാന്‍ പെടാപ്പാട് പെട്ടുകൊണ്ടിരിക്കുന്നു. കാരണം അയാള്‍ ഇന്നൊരു ബ്ലോഗറാണ് .!
86 അഭിപ്രായ(ങ്ങള്‍):
ട്ടേ....
ഇപ്രാവശ്യം തേങ്ങ ഞാനങ്ങുടച്ചു..,
എല്ലാവരും അങ്ങനെ തന്നെയായിരിക്കും എന്നുണ്ടോ..
ഇതാർക്കോ ഇട്ട് പണികൊടുത്തതാണല്ലോ..
ഹോ ഭാഗ്യം !! പുതിയ പോസ്റ്റിടാനെങ്കിലും അയാള്‍ പഴയ വഴി ഓര്‍ത്തല്ലോ... :)
ഞാനല്ലല്ലോ ?
എന്തായാലും ഞാനല്ല എന്ന സമാധാനം
..........................................................
മിനികഥകള്‍ തുടര്‍ന്നും വരട്ടെ...
ഉപകാരം '' ഇനി ആ പണിക്കു നിക്കണ്ടാ
ഇമ്മാതിരി ആളുകളോട്
നന്നായിട്ടുണ്ട്. മിനി കഥ
ബ്ലോഗർ ആയതുകൊണ്ട് പോസ്റ്റിനു വേണ്ടിയെങ്കിലും സഹായിച്ചവരെ ഓർത്തല്ലോ അപ്പോ ബ്ലോഗർ ആണെന്നു പറയുന്നതും ഒരു ക്രഡിറ്റാ അല്ലെ! ഈ പോസ്റ്റ് വായിക്കുന്നത് എന്റെ ചെറുപ്പ കാലത്ത് ആയിരുന്നെങ്കിൽ അന്നു ഞാൻ എല്ലാവരോടും പറയുമായിരുന്നു വലുതായാൽ കാശും എണ്ണി വെറുതെയിരിക്കുന്ന കാലത്ത് ഞാൻ ഒരു ബോഗുതുടങ്ങും അന്നു നിങ്ങളെപറ്റിയൊക്കെ എഴുതണമെങ്കിൽ ഇപ്പോ എന്നെ നന്നായി സഹായിച്ചോ എന്ന്.. പോസ്റ്റിനായി ഒരു വിഷയവും കിട്ടാത്തവർ ഇനി പഴയ കാലങ്ങളിലേക്ക് ചലോ....... ചെറുകഥ നന്നായി .. തുടരട്ടെ ആശംസകൾ
കഥ കൊള്ളാം.... ചിത്രബ്ലോഗറായത് കൊണ്ട് ഞാനീ നാട്ടുകാരനല്ല...
ഉയര്‍ച്ചയുടെ പടവുകള്‍ ഇത് വരെ ചവിട്ടി കയറിയിട്ടില്ലതാതിനാല്‍ ഈ കഥ എന്നെ കുറിച്ചല്ല എന്നുറപ്പ് ...
മിനി കഥ കൊള്ളാം ...നല്ല ഉഗ്രന്‍ തലക്കെട്ടും ...
ഇതും ഹംസാക്കയുടെ "സുഖമുള്ള നോവും" കൂട്ടി വായിക്കുമ്പോള്‍ ഒരു സുഖം കിട്ടുന്നുണ്ട്...
:
ഞാനോടി... :)
ബ്ലോഗര്‍ ആകുന്നതു തന്നെ അങ്ങനെ ആണല്ലോ..? പക്ഷെ എല്ലാവരും..?
കൊച്ചുവരിയിലെ നര്‍മ്മം കുറിക്കു കൊള്ളുന്നവയാണ്.
ബ്ലോഗിംഗ് നിറുത്തേണ്ടി വരുമോ?
ഭൂതകാലാനുഭവങ്ങളീവർത്തമാനകാലത്ത് നന്നായി വിനിമയം ചെയ്താൽ ഭാവിയിലവർ നല്ലൊരു ബൂലോഗരാവുമത് നിശ്ചയമെന്ന് ...പണ്ടേതോ മണ്ടൻ കവി പാടിയത് വെറുതെ ഓർത്ത് പൊയിതുകണ്ടപ്പോൾ കൂട്ടുകാര...
എനിക്കൊന്നും മനസ്സിലായില്ല. അതോ മനസ്സിലായില്ലെന്നു നടിച്ചതോ?
ഇത് എന്നെ കുറിച്ചാണ്. എന്നെ കുറിച്ചുതന്നെയാണ്. എന്നെകുറിച്ച് മാത്രമാണ്.
അതു ശരി. ഈ പുതിയ അറിവ് തന്നതിനു പെരുത്ത് നന്ദി.
പോസ്റ്റ് ഇഷ്ടപ്പെട്ടു.
പഴേ പരിചയക്കാരു വല്ലോം ഉണ്ടോ സഖാവേ ഒരു പോസ്റ്റെടുക്കാന്‍?
കഷ്ടം, ഒരു ബ്ലോഗര്‍ എന്തൊക്കെ അനുഭവിക്കണം!
മിനിക്കഥ നന്നായി.
നല്ല മിനി കഥ.
കൊള്ളാം
ഒന്നു പണിതു ല്ലേ..?
നന്നായി, ഇക്കാ
പിടി കിട്ടി. ‘ലവനെ’ പറ്റിയല്ലേ.. പേരു ഞാന്‍ പറയൂല. വേണേല്‍ തൊട്ടുകാണിയ്ക്കാം.
ആ പറഞ്ഞ പടവുകള്‍ക്ക് ചുവട്ടില്‍ അന്തംവിട്ടു മുകളിലേക്ക് വായും പൊളിച്ചു നില്‍ക്കുന്ന ഒരുവനായ ഞാനായിരിക്കില്ല ഏതായാലും അയാള്‍.
പക്ഷെ എവിടെയോ ആര്‍ക്കോ ഇത് കൊണ്ട് കാണും.
ഞെക്കി പിഴിഞ്ഞുണ്ടാക്കുന്ന ആ പോസ്റ്റ് വായിക്കുന്നവരുടെ ഗതികേടും...
ഈയിടെയായി ഇടയ്ക്കിടെ എന്നെ താങ്കള്‍ വിളിച്ചുകൊണ്ടിരിക്കുന്നതിന്‍റെ ഗുട്ടന്‍സ് ഇപ്പൊ പിടികിട്ടി!
വളരെ പ്രസ്ക്തമായ ഒരു കാര്യം! ഈ ഭൂമിയിലെ ബന്ധങ്ങളെ പുറംകൈ കൊണ്ട് തട്ടിക്കളഞ്ഞ് സൈബർലോകത്ത് മാത്രമായി അടയിരിക്കാമെന്നു കരുതുന്നവർക്ക് എന്തോർമ്മ? അതിനെക്കാളേറെ ജീവിതത്തിനു പകരമാവില്ലല്ലോ ഒന്നും. പിന്നെ ബ്ലോഗിനു വേണ്ടിയെങ്കിലും അയാൾ ജീവിതത്തിലേക്ക്, മനുഷ്യരിലേക്ക് പോകട്ടേ! വളരെ നന്നായി
ആരായാലും ഇവിടുണ്ട് അല്ലേ?കൊള്ളാം മിനിക്കഥ
ഹംസ Said...
"നഷ്ട്ടമായ എന്‍റെ മിനിക്കഥക്കുഞ്ഞുങ്ങളെ ഓര്‍ത്ത് എന്‍റെ
കണ്ണുകള്‍ നിറഞ്ഞു.. എന്ന അവിടത്തെ കമന്‍റ് കണ്ടപ്പോള്‍ എനിക്ക് ഒരെത്തും പിടിയും കിട്ടിയില്ല.. എന്താണാ പറഞ്ഞതിന്‍റെ പൊരുളെന്ന്.. ഇവിടെ വന്നപ്പോഴാണ് കാര്യത്തിന്‍റെ ഗുട്ടന്‍സ് മനസ്സിലായത് .... നന്നയി എഴുതികെട്ടോ......
വര്‍ഷാവര്‍ഷം അല്‍ബേക്ക് കഴിക്കാനായി ജിദ്ദയില്‍ വരുന്നുണ്ടെന്നറിഞ്ഞു.. അടുത്ത് പ്രാവശ്യം വരുമ്പോള്‍ മറക്കണ്ട ഞാന്‍ ഇവിടെ ജിദ്ദയില്‍ കറങ്ങി നടക്കുന്നുണ്ട് ..11 റിയാല്‍ എനിക്ക് വേണ്ടിയും ചിലവാക്കണം .... ഞാനും ഒരു ബ്ലോഗ് സഹോദരനല്ലെ..... "
-----------------------------------
ഇങ്ങിനെ ഞാനെവിടെയോ വായിച്ചിരുന്നു....
കാലങ്ങള്‍ക്കിപ്പുറം ചിതലരിച്ച ഓര്‍മകളെ അയാള്‍ പൊടിതട്ടിയെടുക്കാന്‍ പെടാപ്പാട് പെട്ടുകൊണ്ടിരിക്കുന്നു. കാരണം അയാള്‍ ഇന്നൊരു ബ്ലോഗറാണ് .!
മുകളില്‍ പറഞ്ഞ ബ്ലോഗ് സഹോദരനും ഈ പോസ്റ്റില്‍ പറഞ്ഞ ബ്ലോഗറും ഒരാളു തന്നെയല്ലേ....? അതു കൊണ്ടല്ലെ നഷ്ടമായ മിനിക്കഥക്കുഞ്ഞുങ്ങളെ ഓര്‍ത്ത് കണ്ണുകള്‍ നിറഞ്ഞത്...?ജിദ്ദയില്‍ കറങ്ങി നടന്നിരുന്നത് പഴയ പോസ്റ്റുകള്‍ അന്വേഷിച്ചല്ലെ...?
ഹംസക്കാ...ഇങ്ങളൊരു സംഭവം തന്നെ....
മനോരാജിന്റെ കൈയില്‍ നിന്നും അത് ഞാന്‍ തട്ടിപ്പറിച്ചിരിക്കുന്നു....
ഒരു കിണ്ണം കട്ട കള്ളന്റെ മണം എവിടെയോ അടിക്കുന്നുണ്ടല്ലോ..
ഹംസേ,മിനിക്കഥ നന്നായി..
അതു കലക്കി..!
പോസ്റ്റ് തേടുന്ന ബ്ലോഗ്ഗര്‍..!
ബ്ലോഗ്ഗര്‍ എല്ലാം ഇങ്ങനെ തന്നെ ?
ആക്ഷേപഹാസ്യം മിനിക്കഥ സുപ്പറായിട്ടുണ്ട് ഹംസക്കാ..!!!
തലക്കെട്ടും കിടിലമായി.. "പോസ്റ്റ് തേടുന്ന ബ്ലോഗര്‍"
മിനി കഥ നന്നായിട്ടുണ്ട്!
hiihihihihi ethentha egane oru vishaysam aarkko ettuvechathanallo ellavarkum samshayamanu jishuvinum manuvettanumanu kooduthal athonnu clear aaki kodukan marakaruthu
വെട്ടി വെട്ടി അവസാനം ഇരിക്കുന്ന കൊമ്പിനു തന്നെ വെട്ടി എന്നു പറഞ്ഞ പോലെ
ബ്ലോഗ്ഗേര്‍സിനും കിടക്കട്ടെ ഒരു കൊട്ട്..“ബ്ബ്ലോഗ്ഗേര്‍സിനെന്താ കൊമ്പുണ്ടോ”
*കമ്പര്‍: തേങ്ങയ്ക്കും ആദ്യം കമന്‍റിനും നന്ദി… ആര്‍ക്കോ ഉള്ള പണിയാണെന്നു തോന്നിയോ.. എന്നാല്‍ ആ തോന്നല്‍ മാറ്റണ്ട. അവിടെ ഇരിക്കട്ടെ.
* jazmikkutty : പുഞ്ചിരിക്ക് നന്ദി
* സിനു: ഒരുപാട് നാളുകള്‍ക്ക് ശേഷം എന്‍റെ ബ്ലോഗില്‍ എത്തിയ സിനുവിന്‍റെ കമന്‍റിനു ഒത്തിരി നന്ദി
*അബ്ദുള്‍ ജിഷാദ്: ഹേയ് അല്ലേ അല്ലേ……. നന്ദി
*സാബിബാവ : അല്ല നീയും അല്ല.. ഇനി ആര്‍ക്കും ഉപകാരം ചെയ്യണ്ട.. അവര്‍ പോസ്റ്റില്‍ മാത്രമേ നന്ദി കാണിക്കൂ..
*haina : നന്ദി മേളെ..
*ഉമ്മുഅമ്മാർ : നല്ല ഒരു അഭിപ്രായം എഴുതി തിമിര്‍ത്തതിനു ഒത്തിരി നന്ദി
*thalayambalath : അല്ല അല്ല താങ്കള്‍ ഈ നാട്ടുകാരനേ അല്ല… ഹി ഹി.. നന്ദി
*faisu madeena : അപ്പോള്‍ ഉയര്‍ച്ചയുടെ പടവുകള്‍ കയറിയാല്‍ ഇത് ഫൈസുവിനെ കുറിച്ചാവുമായിരുന്നു അല്ലെ… എന്നാല്‍ ഈ കഥ കുറച്ചു കാലം കൂടി കഴിഞ്ഞ് ഒന്നു കൂടി വായിക്കണം… നന്ദി
*വഴിപോക്കന്‍ : അത് ശരി അപ്പോള്‍ പണി എനിക്ക് തിരിച്ചു തന്നെ ഇട്ടോ.. അത് നന്നായി… നന്ദിയുണ്ട്.
*റ്റോംസ് || thattakam .com : അഭിപ്രായത്തിനു നന്ദി
*അലി : വേണ്ട വേണ്ട അതൊന്നും നിര്‍ത്തല്ലെ…. നന്ദി
*മുരളീമുകുന്ദൻ ബിലാത്തിപട്ടണം .: അങ്ങനയും ഒരു മണ്ടന്‍ കവി പാടിയിട്ടുണ്ടോ? ലണ്ടനിലെ മണ്ടന്‍ ആവും അല്ലെ,, ഹിഹി.. നന്ദി കെട്ടോ..
*ഷിമി : അതാ നല്ലത് ഒന്നും മനസ്സിലാവാതിരിക്കുന്നത് . അല്ലങ്കില്‍ അങ്ങനെ നടിക്കുന്നത് … നന്ദി.
*Manoraj : അപ്പോള്‍ മനസ്സിലായി അല്ലെ…. അതെ അതു തന്നയാ…. ഹിഹി…. നന്ദി
*Echmukutty: പുതിയ അറിവോ.. കൊച്ചു കള്ളി ഒന്നും അറിയാത്ത പോലെ.. നന്ദി..
* Wash'llenⒿⓚ | വഷളന്‍'ജേക്കെ :.. പോസ്റ്റുണ്ടോ സഖാവേ ഒരു ബ്ലോഗ് തുടങ്ങാന്‍.. നന്ദി
*Vayady : അതെ വായാടി പാവം ബ്ലോഗര്‍മാര്‍ എന്തൊക്കെ സഹിക്കണം…. ( കയ്യിലിരിപ്പിന്‍റെ ഗുണം കൊണ്ടാ,,,ഹിഹി..) നന്ദി
*keraladasanunni : വായനക്കും അഭിപ്രായത്തിനും നന്ദി
*അഭി : നന്ദി കൂട്ടുകാരാ..
*യൂസുഫ്പ : എവിടെ എങ്കിലും കൊണ്ടോ ? ഹ ഹ നന്ദി.
*ശ്രീ : നന്ദി ശ്രീ..
*kARNOr(കാര്‍ന്നോര്) : അതെ ലവന്‍ തന്നെ മിണ്ടല്ലേ ആരോടും …. നന്ദി
*തെച്ചിക്കോടന്‍ : ഇല്ല ഇല്ല തെച്ചിക്കൊടന്‍ അതില്‍ പെടില്ല.. ( ചുമ്മാതാ ) ആര്‍ക്കെങ്കിലും കൊണ്ടോ ആവോ… നന്ദി
*ഭാനു കളരിക്കല്‍ : അതെ വായനക്കാരുടെ ഗതികേട് തന്നെ… നന്ദി
*ഇസ്മായില്‍ കുറുമ്പടി (തണല്‍) : ഇതാണ് നിങ്ങളോടൊന്നും ഒരു സ്വകാര്യം പറയാന്‍ പറ്റില്ലാന്ന് ഞാന്‍ പറഞ്ഞത്… അതൊക്കെ ഇങ്ങനെ പരസ്യായിട്ട് പറയാമോ… നന്ദി
*ശ്രീനാഥന്‍ : പോസ്റ്റിന്‍റെ ഉള്‍കാമ്പ് മനസ്സിലാക്കിയുള്ള താങ്കളുടെ കമന്‍റിനു ഒത്തിരി നന്ദി
*കുസുമം ആര്‍ പുന്നപ്ര : അതെ അതെ ഇവിടെ ഉണ്ട്… മിണ്ടണ്ട… നന്ദി
*റിയാസ് (മിഴിനീര്‍ത്തുള്ളി) : എട പഹയാ,,,,, നീ ഇതും പൊക്കിപിടിച്ചോണ്ട് എവിടന്നാ വരുന്നത് .. വല്ലാത്ത ഒരു സാധനം തന്നെ നീ….. നന്ദി
*ചാണ്ടിക്കുഞ്ഞ് : തട്ടിപ്പറിക്കുകയൊന്നും വേണ്ട ആ ഒരാള്‍… നീ തന്നെ പോരെ ? നന്ദി
*mayflowers : അത് ശരി.. ഇപ്പോള്‍ വാദി പ്രതിയായോ.. നല്ല കാര്യം …. നന്ദി
*a.faisal : നല്ല വാക്കുകള്‍ക്ക് നന്ദി
* sreee : എല്ലാരും ഇങ്ങനയാണോ ? അപ്പോ ശ്രീയും ..? ( അയ്യേ,, ഞാന്‍ ഒന്നും പറഞ്ഞില്ലെ,,, ഞാന്‍ ഓടി ) നന്ദി
*മഹേഷ് വിജയന്‍ : നല്ല വാക്കുകള്‍ക്ക് നന്ദി കൂട്ടുകാരാ
*ramanika : വായനക്കും അഭിപ്രായത്തിനും നന്ദി
*dreams : വരട്ടെ വരട്ടെ എല്ലാവരും ആദ്യം സ്വയം മനസ്സിലാക്കട്ടെ അത് ആരാ എന്നുള്ളത്…. നന്ദി
*Muneer : കഴുകന്‍ എല്ലാ ഇറച്ചിയും കഴിക്കും കഴുകന്‍റെ ഇറച്ചിയും ആരെങ്കിലും കഴിക്കണ്ടെ. ബ്ലോഗേഴ്സിനെന്താ കൊമ്പുണ്ടോ നല്ല ചോദ്യം ..! ബ്ലോഗേഴ്സിനും ഇരിക്കട്ടെ ഒരു കൊട്ട്. .. നന്ദി
ഹ! ഹ!!
ഹതു കലക്കി!
എന്തോ നല്ലതെന്നോ ചീത്തയെന്നോ പറയാന്‍ പറ്റുന്നില്ല ...കഥയെന്ന ലെവലില്‍ ഞാന്‍ ഓക്കേ ..പിന്നെ പലരും കഥയുടെ കമന്റു എഴുതാതെ കമന്റിനു കമന്റു എഴുതുന്ന രീതി കാണുന്നു ...നമ്മള്‍ക്ക് ഇതൊക്കെ മതി എന്ന ചിന്ത പ്രിയ സുഹൃത്തുക്കള്‍ ഒഴിവാക്കിയാല്‍
കൂടുതല്‍ നല്ല രചനകള്‍ ഉണ്ടാകും ..ഇനി ഇതൊക്കെ എനിക്ക് മാത്രം മനസിലാകാത്തതിന്റെ കുഴപ്പവും ആകും കേട്ടോ ..
ഞാന്‍ ബ്ലോഗ്ഗറല്ലാത്ത്തു കൊണ്ട് രക്ഷപ്പെട്ടു..!
ഹംസ ഭായിക്ക് "ആ" ബ്ലോഗ്ഗറോടുള്ള കലിപ്പ് ഇത് വരെ തീര്‍ന്നില്ല അല്ലേ?
ബ്ലോഗിങ്ങ് തുടങ്ങിയിട്ടേ ഉള്ളു ....എല്ലാം അനുഭവിക്കാന്‍ ഇരിക്കുന്നെയുള്ളൂ ....
നല്ല പോസ്റ്റ്..."പോസ്റ്റ് തേടുന്ന ബ്ലോഗ്ഗര്‍ "
ഞാനൊരു പുതിയ ബ്ലോഗറാ...ഉയരങ്ങളില്‍ എത്താന്‍ വഴിയില്ല. ഉപകാരം ചെയ്തവരെ മറക്കില്ലട്ടോ
എനിക്കും ആളെ പിടികിട്ടി.ഞാനും ആളെ പറയില്ല.
മിനിക്കഥ കലക്കി കൂട്ടുകാരാ ...
എന്താ ഇപ്പൊ മിനിക്കഥയിലേക്ക് മാറിയോ...
എന്തായാലും ആശയം കൊള്ളാം ടോ..
മറന്നു പോയതെല്ലാം ഒന്നുകൂടി പൊടി തട്ടിയാല്‍
പോസ്റ്റിനുള്ള വകകള്‍ താനേ മുന്‍പില്‍ എത്തും..
പക്ഷെ ആര്‍ക്കും ഒന്നിനും നേരം ഇല്ലല്ലോ..
മറവി ...എല്ലാവര്ക്കും മറവി...വന്ന വഴി മറക്കരുത്..
ഞാന്‍ താഴെ നിന്ന് ഉയരത്തിലേക്ക് നോക്കുകയാ.. കേറിക്കഴിഞ്ഞാല്‍ ആരേം മറക്കുല്ലാ...
ഹംസ സാഹിബ്, ഒന്നുംവിചാരിക്കരുത്,പോസ്റ്റിന്‍റെ അഭിപ്രായം ഞാന്‍ പിന്നെ പറയാം.അതിനു മുമ്പ് എനിക്ക് വേറൊരാളോട് രണ്ടു വര്‍ത്താനം പറയാണ്ട്,,
എഡോ..മിഴിനീര്‍ത്തുള്ളീ..(പോലീസ് മുറയാണ്.അന്തം വിട്ടു നോക്കണ്ട,)
എന്‍റെ പോസ്റ്റും കമന്‍റുംകൊണ്ട്ള്ള അന്‍റെ ഈ കോപ്പി പേസ്റ്റ് കളിയിണ്ടല്ലോ അതിപ്പോ ഇബടെ വെച്ച് നിര്‍ത്തിക്കോ..
അതാ അനക്ക് നല്ലത്.അല്ലെങ്കി ഞാന്‍ പുതിയ പോസ്റ്റിടും!!
കരുതിക്കോ മോനേ..റിയാസേ..
(LABELS:ഭീഷണി,തമാശ)
നന്നായി...
very good ...inganeyenkilum vanna vazhi orkunnallo alle?
സത്യത്തിൽ ഒരു ബ്ലോഗർ ആകണമെന്നു ഞാൻ ആഗ്രഹിച്ച് കാരണം സമയകുറവിന്റെ,മറവിയുടെയും അവസ്ത അറിയാൻ
അങ്ങിനെയെങ്കിലും പഴയത് കുറച്ചൊക്കെ ഓര്‍ക്കട്ടെ...
@പ്രവാസിനി
പോലീസ് മുറയിലുള്ള ചോദ്യം ചെയ്യലും കൂമ്പിനിട്ടിടിയും
അള്ളോഹ്...!!!!എന്റുമ്മോ....!!!
ഇനി ചെയ്യൂലേ....
ഇത്രയുള്ളൂ,,
പേടിച്ചു പിന്മാറിയത് കണ്ടില്ലേ,,
രിയാസേ..ഇനി ഞാന്‍ ചീത്തയൊന്നും
പറയില്ല.പേടിക്കണ്ട.എന്‍റെ ബ്ലോഗില്‍
ധൈര്യായിട്ട് വന്ന് പോസ്റ്റൊക്കെ വായിക്കണം കെട്ടോ..
ആളെ മനസിലായി വേണേ തുപ്പി കാണിക്കാം
കാര്യം, തമാശ എല്ലാം ചേര്‍ന്നിട്ടുണ്ട് ഇതില്‍.
ആ തലക്കെട്ടില്‍ തന്നെ കഥയുണ്ട്.
കുറഞ്ഞ വരികളില്‍ ഒരുക്കുന്ന ഇത്തരം സംഭവങ്ങള്‍ രസകരമാവുന്നുണ്ട്.
പോസ്റ്റിന്റെ പേര് കൂടി ഒന്ന് മിനീമസമാക്കാമായിരുന്നു!!!!
ചാണ്ടിച്ചന്റെ കയ്യില്‍ നിന്നും അത് ഞാനും തട്ടിപ്പറിച്ചു.
ഇയ്യാളെ കൊണ്ട് തോറ്റല്ലോ റബ്ബേ, ഓര്‍മ്മകള്‍ ഒന്ന് അയവിറക്കാന്നു വെച്ചാലിനി രണ്ടു വട്ടം ആലോചിക്കണമെല്ലോ! .. ..അതും പോസ്റ്റാക്കി ഈ വിദ്വാന്‍ ..
ഇതെത്താപ്പം കഥ?
ബ്ലോഗര്‍മാരുടെ ഓരോ കഷ്ടപ്പാടേ !!
മിനിക്കഥ സൂപ്പര്‍.
ഒരു ബ്ലോഗ്ഗെരുടെ ആത്മ നൊമ്പരങ്ങള്‍ .പിന്നെ ഇത് ആരെയോ കുത്തിയതാണെന്ന് ആരോ പറയുന്നു .നമുക്ക് ബിരിയാണി കിട്ടി.അപ്പം പോട്ടെ
ഇത് കഥ അല്ല ........കാര്യം ആണ് ....കൊള്ളാം
ha ha ha
ആരെക്കുറിച്ചാണാവോ സൂചന?-കൊള്ളാം
കൊള്ളാം.കുറിക്കു കൊള്ളുന്നത്
അയാളുടെ പേര്‍ ഹംസ എന്നാണോ?
ഇത് ബ്ലോഗരുടെ മാത്രം കഥയല്ല. സമ്പത്തെല്ലാം കൈവന്നാല്‍ പിന്നെ അവനു പ്രശസ്തി പിടിച്ചു വാങ്ങാന്‍ ഒരു കൊതിയാണ്. അതിനു വേണ്ടി അവന്‍ അമ്പലവും പള്ളിയും സ്കൂളും വരെ സ്വന്തമായി കാശ് മുടക്കി പണിതു കളയും. കാശുണ്ടാകാന്‍ വേണ്ടി പാര്‍ട്ട്‌ണറെ യമപുരിക്കയച്ച കക്ഷിയുടെ പുതിയ പൂതികള്‍
കയ്പ്പേറിയ വഴിയിലൂടെയാണ് വന്നതെങ്കില്‍ ആ വഴി മറക്കാന്‍ വഴിയില്ല ...മറന്നു എന്ന് അഭിനയിക്കാനെ കഴിയൂ
അങ്ങനെ അഭിനയിക്കുന്നവന്‍ ഇനി ബ്ലോഗ്ഗര്‍ ആയാലും അതൊക്കെ പച്ചക്ക് വിളിച്ചു പറയും എന്നും തോന്നുന്നില്ല
നല്ല കൊച്ചു കഥ
ഇതാ പറയുന്നെ ഉപകാരം ഓവിലും .....
അപ്പോ അടുത്തത് പോരട്ടെ കമന്റ് തേടുന്ന പാവം ബ്ലോഗര്‍ ;-)
ഹംസഭായ്... മിനിക്കഥയും കൊണ്ട് കലക്കുകയാണല്ലോ രണ്ട് ലക്കങ്ങളിലായി... സൂപ്പര്‍...
Nice...short but powerful
nice
ഇക്കാ ചെറിയ ചെറിയ വാക്കുകളില്‍ വലിയൊരു കാര്യം പറഞ്ഞു തീര്‍ത്തൂ ട്ടോ
ഹംസാ . തലക്കെട്ട് ഒന്ന് മാറ്റിയാലോ. അതായത് "ബ്ലോഗ് തേടുന്ന പോസ്റ്റുകള്‍" എന്നാക്കാം. കാരണം എഴുതപ്പെടാത്ത വിഷയങ്ങള്‍ ഇനിയും ധാരാളം. പക്ഷെ പലരും താങ്കള്‍ സൂചിപ്പിച്ച പോലെ ചിന്ന ചിന്ന വിഷയങ്ങളില്‍ സമയം കളയുന്നു.
അർതഥവത്തായ മിനികഥ..നന്നായിരിക്കുന്നു..എല്ലാ ആശംസകളും
സ്വന്തം അനുഭവം ആണോ
വെറുമൊരു പാവം ബ്ലോഗ്ഗറാമെന്നേ ....
ഇതാ വേറെ ഒരെണ്ണം കിടിലന്‍.
ഇപ്പൊ ഫുള്‍ ഇങ്ങനത്തെ ഐറ്റംസ് ആണ് അല്ലേ?
ബിക്കന്‍ "ചിരി"യാണി കൊടുക്കുന്നത് നിര്‍ത്തിയോ? (നര്‍മം )
ഹ ഹ . കലക്കി.
ഇനി ഒരു പക്ഷേ ഞാനെങ്ങാനും ആണോ?
ഹേയ്....... ഞാനാവാന്‍ തരമില്ല.......
ഇനി ഞാനാണെങ്കിലോ?
ശൊ... ആകെ കണ്‍ഫ്യൂഷന്‍ ആയി.
ഇനി അഥവാ ഞാനാണെങ്കില്‍ അങ്ങ് ക്ഷമിച്ചെക്കൂ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ