2010, ഏപ്രിൽ 7, ബുധനാഴ്‌ച

കാലനെ കാത്തിരുന്നവള്‍.!!

നിശയുടെ അന്ത്യം   വരെയും കാത്തിരുന്നവള്‍ക്ക്..

നിരാശ മാത്രം നല്‍കിയതെന്തു നീ  ..

ഇനിയും ഒരു  ദിനം കൂടി നീ നല്‍കിയാല്‍

ഇന്നത്തെ അന്നം  തേടണം മറ്റൊരാളില്‍..!!

അനാഥമായി തീര്‍ന്നൊരീ ഭൂമിയില്‍ ,

അലയുന്നു ഇന്നു ഏകയായി

നല്ല നാളില്‍ ‍ തേടിയെത്തിയവര്‍ എത്രയോ

അന്നും അവള്‍ തന്‍ കണ്‍കള്‍ തേടിയത് നിന്നെ മാത്രം

കൊണ്ട് നടന്നവര്‍ നേടിയത് ഏറെ

അരച്ചാണ്‍ വയര്‍ നിറഞ്ഞതോ മിച്ചം

അച്ഛനാരെന്നറിയാത്ത പെണ്‍കുഞ്ഞിനെ..

പെറ്റിട്ട   ക്രൂരയാം അമ്മയായ്..

തന്‍ തനിപകര്‍പ്പിനെ ഈ തെരുവിനു നല്‍കി  ..

കാത്തിരിപ്പൂ നിന്‍ സമാഗതത്തിനായ്..

ഇനിയെങ്കിലും വരില്ലെ നീ അവളെ പുണരുവാന്‍..

ചുളി വീണ വദനം ഇഷ്ടമില്ലെ നിനക്കും.!!

79 അഭിപ്രായ(ങ്ങള്‍):

ഹംസ പറഞ്ഞു...

എന്‍റെ ആദ്യ പരീക്ഷണമാണ് . !! തക്കാളി,ചീഞ്ഞ മുട്ട, പ്ലാസ്റ്റിക്ക് ചെരിപ്പ്,റബ്ബര്‍ ചെരിപ്പ്. കല്ല് .പൂഴി.. തുടങ്ങിയ സമ്മാനങ്ങള്‍ ഒന്നും സ്വീകരിക്കുന്നതല്ല.. !! അഭിപ്രായങ്ങള്‍ പറയാനും മറക്കരുത്.

പ്രദീപ്‌ പറഞ്ഞു...

ആശാനെ , ആദ്യം ഞാന്‍ താല്പര്യം ഇല്ലാതെ വായിച്ചു . കവിത വായിക്കാന്‍ ഇഷ്ടമില്ലാത്തത് കൊണ്ട് .
പക്ഷെ ഇതിലെ അര്‍ത്ഥം വളരെ വലുതാണ്‌ . അനില്‍ പനച്ചൂരാന്റെ ഒരു കവിതയുണ്ട് " ഈന്കുലാബിന്‍ മക്കള്‍ " അങ്ങനെ എന്തോ ആണെന്ന് തോന്നുന്നു പേര് . അതിന്റെ അര്‍ത്ഥവും ഇത് തന്നെയാണ് .
എന്തായാലും ആശംസകള്‍ . പരീക്ഷണം ഒട്ടും തെറ്റിയിട്ടില്ല . വിജയിച്ചിട്ടുണ്ട് . ആശംസകള്‍ . പിന്നെ ഞാന്‍ ഈയിടെ ഒരു പോസ്റ്റ്‌ ഇട്ടിരുന്നു . വെറുതെ ഒരു പോസ്റ്റ്‌ ,ഒന്ന് നോക്കുമോ ?

സിനു പറഞ്ഞു...

തക്കാളിക്ക് വില കൂടുതലാ..
അതുകൊണ്ട് അതെടുത്തെറിയുന്നില്ല.
കുറച്ചു ദിവസം മുമ്പ് വാങ്ങി വെച്ച കോഴിമുട്ട ഉണ്ടായിരുന്നു ഇവിടെ..
അതെടുത്തെറിയണമെന്നു കരുതി പക്ഷെ..
കവിത വായിച്ചപ്പോള്‍ ഒരു പൂമാലയിടാനാണ് തോന്നിയത്.
ആദ്യ പരീക്ഷണം ആണെന്ന് തോന്നില്ലാട്ടോ..
പരീക്ഷണം വിജയിച്ചു.

മാണിക്യം പറഞ്ഞു...

ചിന്തിക്കുന്നവര്‍ക്ക് വേദന തോന്നുന്ന വിഷയം തന്റെതല്ലാത്ത കാരണത്താല്‍ തെരുവില്‍ ആയിപ്പോകുന്നവര്‍ കാമപൂര്‍ത്തി വരുത്തി പോയവര്‍ ആരും പിന്നെ ദയ കാട്ടില്ലന്ന് മാത്രമല്ല സദാചാരത്തിന് വിരുദ്ധ എന്ന് പേരും .. വരില്ല കടന്നു പോയവര്‍ ആരും..ആശയം നന്നായി അവതരിപ്പിച്ചു. ആശംസകള്‍!

Mohamedkutty മുഹമ്മദുകുട്ടി പറഞ്ഞു...

ഇനി ഒരു കാലനും അവളെ തിരിഞ്ഞു നോക്കില്ല!.ഇനി അവരുടെയെല്ലാം നോട്ടം ആ തനിപ്പകര്‍പ്പിലേക്കായിരിക്കും.കവിത നന്നായിട്ടുണ്ട്,നല്ല കാലപ്രസക്തിയുള്ള ആശയം.പരീക്ഷണം ധൈര്യമായി തുടര്‍ന്നോളൂ.കവിതകള്‍ എഴുതുകയോ വായിക്കുകയോ ചെയ്യാത്ത ഞാനും വായിച്ചില്ലെ?

ശ്രീ പറഞ്ഞു...

കവിതയെ പറ്റി ആധികാരികമായി പറയാനറിയില്ലെങ്കിലും ആശയം വായനക്കാരിലേയ്ക്ക് പകരാന്‍ കഴിഞ്ഞിട്ടുണ്ട് എന്ന് നിസ്സംശയം പറയാം.

Renjith Kumar CR പറഞ്ഞു...

ഹംസ , പരീക്ഷണം കുഴപ്പമില്ല :)

@പ്രദീപ്‌ - അനില്‍ പനച്ചൂരാന്റെ കവിത
"അനാഥന്‍" അങ്ങനെയനെന്നാണ് തോന്നുന്നത് (അതാണോ പ്രദീപ്‌ ഉദേശിച്ചത്‌ -ഇടവമാസ പെരുമഴ എന്ന് തുടങ്ങുന്നത് )

abshar പറഞ്ഞു...

നല്ല കവിത........ ഏനിക്ക് ഇഷ്ട്ടമയിട്ടോ

അഭി പറഞ്ഞു...

ആദ്യ പരീക്ഷണം ആണെങ്കിലും സംഗതി ഗംഭീരമായി .
നല്ല ഒരു ആശയം അത് അതേപോലെ വായനക്കാരിലേക്ക് എത്തിക്കാനും കഴിഞ്ഞിട്ടുണ്ട് .

ആശംസകള്‍

Unknown പറഞ്ഞു...

നല്ല കവിത.
ആശയം നന്നായി അവതരിപ്പിച്ചു. ആശംസകള്‍!!

lekshmi. lachu പറഞ്ഞു...

ആദ്യ പരീക്ഷണം വിജയകരമായി വിക്ഷേപിക്കുവാന്‍
കഴിഞ്ഞിരിക്കുന്നു..സത്യം പറയാലോ ,ആദ്യമായിട്ടാണ്
കവിത എഴുതിയത് ഇന്നു ഇതു വായിച്ചാല്‍
തോന്നുകയില്യ.പിന്നെ ഈ ഞാന്‍ എഴുതിയില്ലേ ...!
എഴുതി പോയില്ലേ..അപ്പൊ ഇതാര്‍ക്കും വഴങ്ങും
മാഷെ,ട്രൈ ചെയ്യണം എന്നു മാത്രം..ചിലപ്പോ
നന്നാകാം,ചിലപ്പോ ചീതയാകാം..
എന്ത് തന്നെയായാലും എഴുതുക..എല്ലാശംസകളും
നേരുന്നു..

dreams പറഞ്ഞു...

pareekshanam thetiyitonumila nannaitudu pinne kavitha ezhuth nalathanu thudarnum ezhuthan marakaruth ente elle ashamsagalum nerrunu..............................................................................

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

ഞാന്‍ അഭിപ്രായം പറയുന്നില്ല. കാരണം എനിക്ക് കവിത എഴുതുവാനോ പാരായണം ചെയ്യാനോ വിലയിരുത്തുവാനോ അറിയില്ല!
എന്നാലും എല്ലാ വിധ പ്രോത്സാഹനവും ..

ബഷീർ പറഞ്ഞു...

ശ്രീ പറഞ്ഞപോലെ ആശയം വ്യക്തമാവുന്നു.

പരീക്ഷണങ്ങൾ തുടരൂ.

ബഷീർ പറഞ്ഞു...

ഒരു കാര്യം പറയാൻ മറന്നു :


നിങ്ങൾ സ്വീകരിക്കാത്ത സമ്മാനങ്ങൾക്കാണിന്ന് മാർക്കറ്റിൽ വില കൂടുതൽ :)

കൂതറHashimܓ പറഞ്ഞു...

ഇത് എന്താ സാധനം????

Radhika Nair പറഞ്ഞു...

കൊള്ളാം ഹംസക്ക
നല്ല പരീക്ഷണം :)

mukthaRionism പറഞ്ഞു...

മാളോരെ കൂയ്.. ഞമ്മടെ ഹംസക്ക കവിയായേ..

ഹംസക്കാ,
കവിതയില്‍ കവിതയുണ്ട്.
നല്ലൊരാശയവും..
'കൊണ്ട് നടന്നവര്‍ നേടിയത് ഏറെ
അരച്ചാണ്‍ വയര്‍ നിറഞ്ഞതോ മിച്ചം
അച്ചനാരെന്നറിയാത്ത പെണ്‍കുഞ്ഞിനെ...'
നല്ല വരികള്‍..
ബാക്കി എല്ലാ വരികളും ഇങ്ങനെ ആയിരുന്നെങ്കില്‍..

അയാളിനി വരാന്‍ സാധ്യതയില്ല,
ചുളി വീണ വദനം എനിക്കും ഇഷ്ടല്ല.

കവിത പഴയ ഫോര്‍മാറ്റാണ്.
പ്രാസമൊപ്പിക്കാന്‍ നടത്തിയ ശ്രമത്തിനിടയില്‍ ചില വാക്കുകള്‍ക്ക്
ജീവനില്ലാതെ പോയോ.
പുതിയ കവിതകള്‍ കൂടുതല്‍ വായിക്കുക..
കവിതകള്‍ ഇനിയും പെയ്തിറങ്ങട്ടെ.

(ബഡുക്കൂസെ, അന്നോട് ഞാന്‍ പറഞ്ഞീരുന്നില്ലെ, പോസ്റ്റുമ്പോള്‍ ആദ്യം ലിങ്ക് ഞമ്മക്കു തരണംന്ന്.. ആദ്യ കമന്റ് ഞമ്മന്റെ ബകയാന്ന്.. ന്ന്‌ട്ട്.. ഹിമാറ്... പിന്നേയ്, ആ കൂതറ പറയണത് കാര്യാക്കണ്ട. ഓനെന്ത് കവിത.. ഓന് കവിത തിരിയൂല.. പൂയ്.. തൃപ്പതിയായി.. കൂയ്!)

അജ്ഞാതന്‍ പറഞ്ഞു...

സലാം വിശപ്പിന്റെ വിളിക്ക് ഉത്തരം നൽകാനായി തെരുവിൽ ഇറങ്ങിയവരെ തെരുവിന്റെ മക്കൾ എന്നു സമൂഹം മുദ്രകുത്തി... അവരെചില ക്രൂരന്മാർ തന്റെ വിശപ്പു മാറ്റാൻ ഉപയോഗിക്കുന്നു .. കവിതയെ പറ്റി എനിക്ക് ഒന്നുമറിയില്ലെങ്കിലും ഒരു നല്ല ആശയം ജനങ്ങളിൽ എത്തിച്ച് എന്ന് മനസു പറയുന്നു ..ആശംസകൾ...പ്രാർഥനകൾ.

Kalavallabhan പറഞ്ഞു...

"അച്ചനാരെന്നറിയാത്ത പെണ്‍കുഞ്ഞിനെ..
പെറ്റിട്ട ക്രൂരയാം അമ്മയായ്..
തന്‍ തനിപകര്‍പ്പിനെ ഈ തെരുവിനു നല്‍കി "

ശക്തമായ വരികൾ.
ഇനിയും പ്രതീക്ഷിക്കുന്നു.
ആശം സകൾ.

നൗഷാദ് അകമ്പാടം പറഞ്ഞു...

നല്ല പരീക്ഷണം !
തുടക്കം മോശമല്ല...
നല്ല വായന ഒരുപാടു സാധ്യതകള്‍ തുറന്നു തരും.
ആശംസകളോടെ

Pottichiri Paramu പറഞ്ഞു...

പരീക്ഷണം അസ്ഥാനത്തായില്ല ....വീണ്ടും എഴുതുക ...ആശംസകള്‍ .

ഒഴാക്കന്‍. പറഞ്ഞു...

നല്ല കവിത.ആശയം നന്നായി അവതരിപ്പിച്ചു.പരീക്ഷണം വിജയിച്ചു.
ധൈര്യമായി തുടര്‍ന്നോളൂ. :)

Sulthan | സുൽത്താൻ പറഞ്ഞു...

ആശയം നന്നായി അവതരിപ്പിച്ചു.

നല്ല ഒരു ആശയം അത് അതേപോലെ വായനക്കാരിലേക്ക് എത്തിക്കാനും കഴിഞ്ഞിട്ടുണ്ട്

ആശംസകള്‍.

Sulthan | സുൽത്താൻ

Jishad Cronic പറഞ്ഞു...

നല്ല കവിത.
ആശയം നന്നായി അവതരിപ്പിച്ചു. ആശംസകള്‍

jayanEvoor പറഞ്ഞു...

നന്നായെഴുതിയിട്ടുണ്ട്.
കൂടുതൽ എഴുതൂ.
ആശംസകൾ!

എറക്കാടൻ / Erakkadan പറഞ്ഞു...

ഹി..ഹി എന്തൊക്കെ കാണണം. നരനായിങ്ങനെ ജനിച്ചു പോയില്ലേ (പൂന്താനം). സഹിക്കുക. അല്ലാതെ എന്തു ചെയ്യാം. ഹി..ഹി....

പക്ഷെ കട്ടിയില്ലാത്ത പ്രയോഗങ്ങൾ ഇല്ലാത്ത കാരണം വായിക്കാൻ ഒരു സുഖം ഉണ്ടായി....ഒരു അപ്പൂപ്പൻ താടി സുഖം, ഒരു പഞ്ചാരമിട്ടായി സുഖം.
എന്റെ ഹം സാക്കാ അങ്ങിനെ ഇങ്ങളും കവിയായി. നടക്കട്ടെ.....

Shaivyam...being nostalgic പറഞ്ഞു...

Please continue with your good work...Achan ennathu അച്ഛന്‍ ennu thanne thiruthiyezhuthuvaan shramikkuka...all the best!

ഭായി പറഞ്ഞു...

പടച്ചോനേ..ഇങിനെ മനുഷ്യനെ ഇനിയും പരീക്ഷിക്കല്ലേ!!!

(അവളെയും തനി പകർപ്പിനേയും)

Unknown പറഞ്ഞു...

കവിത കൊള്ളാം, ലളിതമാണ്, എനിക്കും മനസ്സിലായി..!
തുടരരൂ, ആശംസകള്‍

വീകെ പറഞ്ഞു...

ഇതു കവിതയാണോന്നു ചോദിച്ചാൽ പറയാൻ എനിക്കറിയില്ല. നിങ്ങൾ ഇതിലൂടെ പറഞ്ഞ ആശയം ഒറ്റ വായനയിലൂടെ മനസ്സിലായി..

ഒരു പക്ഷെ, ഇതുപോലെ ലളീതമായിരിക്കണം കവിത....

കവിതയുടെ അർത്ഥം കവിയോടു തന്നെ ചോദിക്കേണ്ടിവരുന്നത് കഷ്ടമാണ്...!

ആശംസകൾ...

Manoraj പറഞ്ഞു...

angine njanum kallanayi ennu parayumpole angine hamsayum kaviyayi.. nannayezhuthi ketto... asamsakal.. thutarnnolu.. sinu paranjapole eppol eriyan patiya sadhanangal onnum illa.. ellathinum vilakututhala.. appol kittiyal nalalth.. ahukond njanum onn nokkatte..

പട്ടേപ്പാടം റാംജി പറഞ്ഞു...

ആശയം വ്യക്തമാണ്.
അപ്പോള്‍ ഉദ്യേശം സഫലീകരിച്ചിരിക്കുന്നു.
തുടരൂ...

ഹംസ പറഞ്ഞു...

ഒരു പരിചയവും ഇല്ലാത്ത ഒരു സാധനമായിരുന്നു ( കൂതറയുടെ ഭാഷയില്‍) കവിത !!.. തൊട്ടു കഴിഞ്ഞാല്‍ പൊള്ളിപോവും എന്ന ഭയം മനസ്സില്‍ ഒരുപാടുണ്ടായിരുന്നു. മനസ്സിലെ ഭയമാണ് ഞാന്‍ ആദ്യ കമാന്‍റായി എഴുതിയതും. എന്‍റെ പ്രിയ സുഹൃത്തുക്കള്‍ എനിക്ക് തന്ന അഭിപ്രായങ്ങള്‍ക്കും പ്രോത്സാഹത്തിനു നന്ദി.

@ പ്രദീപ്

@ സിനു

@ മാണിക്യം

@ മുഹമ്മദ്കുട്ടിക്ക

@ ശ്രീ

@ രഞ്ജിത്ത്

@ അബ്ഷര്‍

@ അഭി

@ റ്റോംസ്

@ ലക്ഷ്മി

@ ഫാസില്‍

@ ഇസ്മായില്‍

@ ബഷീര്‍

@ ഹാഷിം

@ രാധിക

@ മുഖ്താര്‍

@ ഉമ്മു അമ്മാര്‍

@ കലവല്ലഭന്‍

@ നൌഷാദ്

@ പൊട്ടിച്ചിരി

@ ഒഴാക്കന്‍

@സുല്‍ത്താന്‍

@ ജിഷാദ്

@ ജയന്‍

@ ഏറക്കാടന്‍

@ Shaivyam

@ ഭായ്

@ തെച്ചിക്കോടന്‍

@ വി.കെ

@ മനോരാജ്

@ പട്ടേപ്പാടം റാംജി

എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി.. !!

ജീവി കരിവെള്ളൂർ പറഞ്ഞു...

വലിയൊരാശയം ചെറിയ വരികളിലൂടെ പകര്‍ന്ന് നല്‍കാന്‍ കഴിയുന്നതാണെന്ന് തോന്നുന്നു കവിത .
വൃത്തവും അലങ്കാരവും പ്രാസവും ആശയത്തിനു മുന്നില്‍ ഒന്നുമല്ല .പരീക്ഷണം നന്നായി .

പിന്നെ നിങ്ങക്ക് വിലകൂടിയ സമ്മാനങ്ങളൊന്നും പുടിക്കൂലെ .

Vayady പറഞ്ഞു...

അതുശരി.. ഹംസ കവിതയിലും കൈവെച്ചു തുടങ്ങിയല്ലേ? കൊള്ളാം, ആശയം നന്നായിട്ടുണ്ട്.

ഇങ്ങിനെ പോയാല്‍ ഞാനും ചിലപ്പോ ഒരു ഗവിത എഴുതും.. കേടുവന്ന തക്കാളി,ചീഞ്ഞ മുട്ട ഇത്യാദികളൊക്കെ സൂക്ഷിച്ചു വെയ്ക്കാന്‍ മറക്കണ്ട.. പിച്ചും പേയിലും ഉപയോഗിക്കാം!!

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

തെരുവിൽ സാഹചര്യങ്ങളാല്‍ വന്നുപെട്ട ഒരു പെണ്‍കുട്ടി....
പിന്നീട് തെരുവിന്റെ പെണ്ണായി വലിച്ചെറിയപ്പെട്ടു !
അവള്‍ മുഖാന്തിരം പലരും പണം നേടി,സുഖം നേടി ....
പ്രായം കൂടുന്തോറും അവളുടെ തൊഴില്‍ മേഖലയില്‍ അവള്‍ പുറന്തള്ളപ്പെട്ടു ....
പിന്നീടവള്‍ ഉച്ച പടങ്ങള്‍ക്ക് കൂട്ടുപോയും , പിതാവാരെണെന്ന് അറിയാതെ ജനിച്ചുവീണ മകളെ സംരക്ഷിച്ചും കാലം നീക്കി ....
പിന്നീടാമകളും ..തെരുവിലേക്ക്..
അവസാനം ഒരു ദിനം പോലും തള്ളിനീക്കാൻ പറ്റാത്ത അവസ്ഥാവിശേഷം...!
ചുക്കിചുളിഞ്ഞ അസുന്ദരശരീരത്തെ കാലനുപോലും വേണ്ടാതായിരിക്കുന്നൂ‍...

ഹംസ ഗീഥം തന്നെയിത്...ഹംസഗീഥം!

കുട്ടന്‍ പറഞ്ഞു...

കവിത എനിക്ക് പണ്ടേ അലര്‍ജി ആണ് .... മനസ്സിലാവാറില്ല അതാണ് സത്യം ....ഇത് ലളിതമായ ഒരു അവതരണം ...കൊള്ളാം ട്ടോ .......

the man to walk with പറഞ്ഞു...

touching..

mazhamekhangal പറഞ്ഞു...

alla aazhamulla kavitha...

mazhamekhangal പറഞ്ഞു...

alla aazhamulla kavitha...

Typist | എഴുത്തുകാരി പറഞ്ഞു...

കട്ടി കൂടിയ കവിതയൊന്നും എനിക്കു മനസ്സിലാവാറില്ല. ഇതു പക്ഷേ മനസ്സിലായി.

kambarRm പറഞ്ഞു...

ചില കാഴ്ചകൾ കാണുമ്പോൾ ചുളി വീണ വദനം കാലനു പോലും ഇഷ്ടമില്ലെന്ന് തോന്നാതിരുന്നിട്ടില്ല..,
ലളിതമായ ഭാഷയിൽ അവതരിപ്പിച്ചു..,
ഹംസക്കാ..ഇമ്മാതിരി സ്റ്റോക്കൊക്കെ കയ്യിലുണ്ടായിരുന്നല്ലേ..പോരട്ടെ..
കാത്തിരിക്കുന്നു.,

pournami പറഞ്ഞു...

kollam nanayirikunnu

OAB/ഒഎബി പറഞ്ഞു...

'.....കൊണ്ട് നടന്നവര്‍ നേടിയത് ഏറെ'

ഇത് വായിച്ചപ്പഴാ ഓര്‍ത്തത്
പണ്ട് ഒരു ബസ്സ് റൂട്ടിന് കൈകൂലിയായി പതിനായിരങ്ങള്‍ വേണ്ടിടത്ത് ഇപ്പറഞ്ഞ ഒരു സാധനത്തിനെ ബന്ധപ്പെട്ടവറ്ക്ക് ഒരു രണ്ട് ദിവസത്തിന് ങ്ങ്ട് ഏല്‍പിച്ചു കൊടുത്താല്‍...

ഇന്റര്‍ സ്റ്റേറ്റ് വരെ എഴുതി കയ്യില്‍ തരുമായിരുന്നു.

ഏതായാലും ഇനിയും എഴുതുക ആശംസകളോടെ...

OAB/ഒഎബി പറഞ്ഞു...

'.....കൊണ്ട് നടന്നവര്‍ നേടിയത് ഏറെ'

ഇത് വായിച്ചപ്പഴാ ഓര്‍ത്തത്
പണ്ട് ഒരു ബസ്സ് റൂട്ടിന് കൈകൂലിയായി പതിനായിരങ്ങള്‍ വേണ്ടിടത്ത് ഇപ്പറഞ്ഞ ഒരു സാധനത്തിനെ ബന്ധപ്പെട്ടവറ്ക്ക് ഒരു രണ്ട് ദിവസത്തിന് ങ്ങ്ട് ഏല്‍പിച്ചു കൊടുത്താല്‍...

ഇന്റര്‍ സ്റ്റേറ്റ് വരെ എഴുതി കയ്യില്‍ തരുമായിരുന്നു.

ഏതായാലും ഇനിയും എഴുതുക ആശംസകളോടെ...

Nizam പറഞ്ഞു...

Kollam kettow....

notumaala thannal seekarikkumow?

ഹംസ പറഞ്ഞു...

@ ജീവി കരിവെള്ളൂര്‍

@വായാടീ

@ ബിലാത്തി പട്ടണം

@ കുട്ടന്‍

@ the man to walk with

@ മഴമേഘങ്ങല്‍

@ എഴുത്തുകാരി

@ സോണ

@ കമ്പര്‍

@ ഒ എ ബി

@ നിസാം

എല്ലാവര്‍ക്കും നന്ദി വീണ്ടും വരിക.!!

Wash'Allan JK | വഷളന്‍ ജേക്കെ പറഞ്ഞു...

മുഖസ്തുതി പറയുകയാണെന്നു കരുതരുത്, കണ്ടാല്‍ കന്യകനാനെന്നു തോന്നില്ല.
ആശയം നന്നായി അവതരിപ്പിക്കാന്‍ കഴിഞ്ഞു. അതല്ലേ വേണ്ടു?
ഇനിയും എഴുത്ത് നടക്കട്ടെ, ആശയം തെളിയും വാക്കുകള്‍ക്കു മൂര്‍ച്ചയും ഉറപ്പും കൂടും. ആശംസകള്‍!!!

Wash'Allan JK | വഷളന്‍ ജേക്കെ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Wash'Allan JK | വഷളന്‍ ജേക്കെ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
വെള്ളത്തിലാശാന്‍ പറഞ്ഞു...

കവിത വലിയ വശമില്ല.. എന്നാലും വായിച്ചു.. ഇഷ്ട്ടപ്പെടുകയും ചെയ്തു.. എന്നെപോലെ ഉള്ളവര്‍ക്കും പെട്ടെന്ന് മനസ്സിലാക്കാന്‍ പറ്റുന്നു... കൊള്ളാം.. congrats..

ManzoorAluvila പറഞ്ഞു...

ദാരിദ്രിയത്തിന്റെ ഉൾക്കാഴ്ച..ധനാഡ്യന്റെ നിന്ദ..നന്നാീയിരിക്കുന്നു..

തുടക്കത്തിന്റെ ചില്ലറ കുറവുകളൊക്കെയുണ്ട്‌..കൂടുതൽ എഴുതുമ്പോൾ നന്നാകും ...ആശംസകൾ..

Umesh Pilicode പറഞ്ഞു...

ആശംസകള്‍

ഹംസ പറഞ്ഞു...

@ വഷളന്‍

@ വെള്ളത്തിലാശാന്‍

@ മന്‍സൂര്‍

@ ഉമേഷ്

വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി

ramanika പറഞ്ഞു...

നല്ല വായന
ഒരുപാടു ആശംസകളോടെ

ഹംസ പറഞ്ഞു...

@ പൌര്‍ണമി

നേരത്തെ പേര് എഴുതാന്‍ വിട്ടു പോയി..

ആദ്യ വരവിനും അഭിപ്രായത്തിനും നന്ദി.

@ രമണിക

അഭിപ്രായത്തിനു നന്ദി

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

valare nannaayi...... aashamsakal......

Pd പറഞ്ഞു...

കവിതയെ പറ്റി ആധികാരികമായി പറയുവാനെനിക്കറിയില്ല.. ഒന്നു പറയാം സംഭവം എനിക്കിഷ്ടമായി

സാബിബാവ പറഞ്ഞു...

കവിത നന്നായിട്ടുണ്ട്,നല്ല കാലപ്രസക്തിയുള്ള ആശയം.ഏനിക്ക് ഇഷ്ട്ടമയി.തുടരൂ.
ആശംസകളോടെ

നിയ ജിഷാദ് പറഞ്ഞു...

കൊള്ളാം...

അനീസ പറഞ്ഞു...

ആദ്യ പരീക്ഷണം തന്നെ ഇത്ര മനോഹരം,അന്നേ പരീക്ഷിക്കായിരുന്നു , ഇനിയും പരീക്ഷിക്കുക

Rafiq പറഞ്ഞു...

ആദ്യത്തേത് എന്നത് സംശയമാട്ടോ.. കൊള്ളാം

ഹംസ പറഞ്ഞു...

@ ജയരാജ് മുരുക്കുംപുഴ

@ പി.ഡി.

@ സാബിറ സിദ്ധീഖ്

@ നിയ ജിഷാദ്

@ അനീസ

@ Desperado

എല്ലാവര്‍ക്കും നന്ദി. ഇതിലേ ഇനിയും വരിക.!!

Unknown പറഞ്ഞു...

hamse, nayyayitttundu. oru thudakka karente kavithayekkal ushar. manasil thonnunnathelam kurichidoo, avayellam pinnedu kavithakalayi parinamikkum

jyo.mds പറഞ്ഞു...

പരീക്ഷണങ്ങള്‍ തുടരൂ-നന്നായിട്ടുണ്ട്

അജ്ഞാതന്‍ പറഞ്ഞു...

ചുളി വീണ വദനം ഇഷ്ടമില്ലെ നിനക്കും.!!

ഒന്ന് ഫോട്ടോ‍ ഷോപ്പില്‍ കേറ്റി ഇറക്കാം.
ന്തേയ്....

ഗീത രാജന്‍ പറഞ്ഞു...

kavitha istamayee

എന്‍.ബി.സുരേഷ് പറഞ്ഞു...

ഇരുട്ടില്‍ തിരുമുറ്റത്തു
കൊണ്ടുവയ്ക്കുകയാണു ഞാന്‍
പിഴച്ചുപെറ്റൊരീക്കൊച്ചു
പൈതലെ;ക്കാത്തുകൊള്ളുക.
പെണ്ണാ‍ണ്; കൊന്നൊഴിചീടാന്‍
കഴിഞ്ഞീല;പൊറ്രൂക്കുക
...................
നാളെ സൂര്യനുദിക്കുമ്പോ
ളിവള്‍ക്കും പകലെത്തുമോ?
രാവിലേതൊ കൂര്‍ത്ത പല്‍കള്‍-
ക്കിടയ്ക്കിവളൊടുങ്ങുമോ?
നാളെയെന്താണ്! ഹാ നാളെ!
...................
ഇരുട്ടുവാര്‍ന്നു പോകാറായ്
പോട്ടെ,നില്‍ക്കുക വയ്യിനി
ഒരിക്കല്‍ക്കൂടിയീക്കുഞ്ഞു-
നെറ്റിമേലുമ്മ വെയ്ക്കുക,
തിരിഞ്ഞു നോക്കീടാന്‍ പാടി-
ല്ലൊടിപ്പോവുക, പോവുക.
(പെണ്‍കുഞ്ഞു 90കളില്‍-സുഗതകുമാരി)

ഈ ഒരു അന്തരീക്ഷം കവിതയില്‍ ഫീല്‍ ചൈതു. അതിവിടെ എഴുതിയത് എതെ വിഷയത്തെ മറ്റൊരു കവി എങ്ങനെ സ്മീപിച്ചു എന്നു കാണിക്കാന്‍ വേണ്ടി മാത്രം. കവിത തുടരാവുന്നതാണ്.
പിന്നെ വിഷയത്ത്നനുസരിച്ചു വാക്കുകളുടെ ഇമ്പാക്റ്റ് കൂട്ടണം.

രാത്രിയുട്ടെ ഒടുക്കം വരേയ്ക്കും

ഇന്നു ഒറ്റയ്ക്ക് അലയുന്നു.

അന്നും അവള്‍ തീടിയത് നിന്നെ മാത്രം.

ചുളി വീണ ആ മുഖം എന്നിങ്ങനെ ആയിരുന്നെങ്കില്‍ ഒന്നുകൂടി എഫക്റ്റ് വരുമായിരുന്നൊ.? ചിലപ്പോള്‍ കവിതയ്ക്കു ഗദ്യമാണ് പദ്യത്തെക്കാളിണങ്ങുന്നത്. ഇത് എന്റെ വ്യക്തിപറമായ അഭിപ്രായമാണ്. ഭാവുകങ്ങള്‍.ഹംസേ.......

ഹംസ പറഞ്ഞു...

@ Shabna

@ jyo

@ അന്തംകമ്മി

@ Geetha

@ എന്‍.ബി.സുരേഷ്

എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.!!

Mohamed Salahudheen പറഞ്ഞു...

പ്രവാസവീഥിയില് വിജയാശംസകള്

Sidheek Thozhiyoor പറഞ്ഞു...

കാണാന്‍ അല്‍പം വൈകി , സോറി , കൊച്ചു പരീക്ഷണമെങ്കിലും വലിയൊരു തീം , തരക്കേടില്ലാതെ പറഞ്ഞു , ഇനിയും പരീക്ഷണങ്ങള്‍ തുടരാം അല്ലെ ?

അലി പറഞ്ഞു...

നന്നായി!
അഭിനന്ദനങ്ങൾ.

(റെഫി: ReffY) പറഞ്ഞു...

ഹംസക്കാന്റെ ആദ്യ കവിത..
73 ഊക്കന്‍, അമാണ്ടന്‍ അഭിപ്രായങ്ങള്‍..
സുഗതകുമാരിയുടെ കവിതയുമായി ആശയ സാമ്യം..
ഭൂലോക പു(ലി)ള്ളികളുടെ പ്രോത്സാഹനങ്ങള്‍..
ഇനിയെന്ത് വേണം ഹംസക്കാ നിങ്ങള്ക്ക്?
_______________________________
എഴുതൂ, ഇനിയുമിനിയും...
all the best my dear hamsakka

ഹംസ പറഞ്ഞു...

@ സലാഹ്

@ സിദ്ധീക്ക് തൊഴിയൂര്‍

@ അലി

@ റെഫി

എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി. ഇനിയും നിങ്ങളുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.

ഷിബു ചേക്കുളത്ത്‌ പറഞ്ഞു...

എനിക്കു വായിച്ചു മനസ്സിലാക്കാന്‍ കുറച്ചു സമയമെടുത്തു. നല്ല കവിത. എന്നാണാവോ എനിക്കും ഇതുപോലൊക്കെ എഴിതാന്‍ കഴിയുന്നത്‌.

കിച്ചന്‍ പറഞ്ഞു...

ഹംസ, ബ്ലോഗില്‍ വന്നു ഇട്ട കമന്റ്‌ വായിച്ചിട്ടാ ഞാന്‍ ഇവിടെ വന്നത്, തലകെട്ടിന്റെ പ്രതേകത കൊണ്ട് ആദ്യം ഇത് വായിച്ചു...കവിതയാണ് എന്ന് കണ്ടപ്പോള്‍ ഹാലിളകി(ഒന്നും മനസ്സിലാകില്ലലോ എന്ന കലിപ്പ്) എന്നാലും എന്തും വരട്ടെ എന്ന് കരുതി വായിച്ചു, സത്യത്തില്‍ ഇത്ര നല്ല ഒരു കവിത‌ ഞാന്‍ പ്രതീഷിച്ചില്ല കേട്ടോ..വളരെ നന്നായിട്ടുണ്ട്. സമയകുറവു കൊണ്ട് ബാക്കി പിന്നെ ഒരിക്കല്‍ വായിക്കാം, ഇനിയും എഴുതുക, ആശംസകള്‍...

ഹംസ പറഞ്ഞു...

@ ഷിബു ചേക്കുളത്ത്‌ : ഇതു പോലത്തെ കവിത(?) ഏതു പോലീസുകാരനും എഴുതാമല്ലോ..!! വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.!!

@ കിച്ചന്‍ : വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.

അജ്ഞാതന്‍ പറഞ്ഞു...

വിഷയം ഒന്നാണങ്കിലും .....ഞാന്‍ അതില്‍ വിശപ്പിന്‍റെ മൂന്നു അവസ്ഥകള്‍ കാണിച്ചിട്ടുണ്ട്.....ഇതില്‍ അമ്മ മകളെ ആ വഴിക്ക് നടത്തിക്കുന്നുണ്ട്.....എന്‍റെ കവിതയിലെ അമ്മ കുഞ്ഞായ മകള്‍ക്ക് അത്തരം ഒരവസ്ഥ വരാതിരിക്കാന്‍ കൊലപാതകിയാകുന്നതാണ് അന്ത്യം..........അവിടെ ആ അമ്മക്ക് കാണാന്‍ കഴിയുന്നത്‌ കുഞ്ഞിന് പ്രാണനോടുള്ള വിശപ്പാണ്...........നന്നായിട്ടുണ്ട്......ആദ്യ പരിശ്രമമാണെന്നു എഴുതി കണ്ടു............best of luck.........