2010, മാർച്ച് 20, ശനിയാഴ്‌ച

റസിയ.

 

റസിയ സിയ വാച്ചില്‍ നോക്കി സമയം ഒന്‍പത് കഴിഞ്ഞിരിക്കുന്നു. ഫിറോസ്ക്ക ഇതുവരേയും വന്നില്ല. സാധാരണ ആറ് മണിക്ക് മുന്‍പ് വരുന്ന ആളാ .    വരാന്‍ താമസിക്കുമെങ്കില്‍  വിളിച്ച് പറയുന്നതാ ഇന്ന് അതും ഉണ്ടായില്ല. മൊബൈല്‍ സ്വിച്ച് ഓഫ്  ചെയ്യുകയും ചെയ്തിരിക്കുന്നു. !!

“ഹലോ… മിനിചേച്ചീ ,,ഞാനാ റസിയ.             ചേച്ചീ ഭാസ്ക്കരേട്ടന്‍ വന്നോ ?

റസിയ ഫോണ്‍ എടുത്ത് അടുത്ത ഫ്ളാറ്റില്‍ താമസിക്കുന്ന മിനിചേച്ചിക്ക് വിളിച്ചു. ഭാസ്ക്കരേട്ടനും ഫിറോസും ഒരേ ഓഫീസില്‍ ജോലി ചെയ്യുന്നവരാണ്.!

“ഉവ്വല്ലോ  …  ഇവിടയുണ്ട് എന്തേ ..കൊടുക്കണോ?

മിനിചേച്ചി ഭാസ്ക്കരേട്ടന് ഫോണ്‍ ‍കൈമാറി !.

“എന്താ  റസിയാ ?

“ഭാസ്ക്കരേട്ടാ,,  ഫിറോസ്ക്ക ഇതുവരെ വന്നില്ല വിളിച്ചിട്ട് കിട്ടുന്നുമില്ല. ..

റസിയയുടെ ശബ്ദത്തില്‍ പരിഭ്രമം ഉള്ളതായി ഭാസ്ക്കരേട്ടനു തോനി.!!

“റസിയ അത് ചിലപ്പോള്‍ ഇന്ന് ബോസിന്‍റെ കൂടെ പോയിട്ടുണ്ടാവും .. ഞാന്‍ ഇന്ന് അല്‍പ്പം നേരത്തെ പോന്നതാ  ,,   ഒരു കാര്യം ചെയ്യാം ഞാന്‍ ബോസിന് ഒന്നു വിളിക്കാം റസിയ വിഷമിക്കാതിരിക്കൂ

  ഭാസ്ക്കരേട്ടന്‍ ഫോണ്‍ കട്ട് ചെയ്തു. റസിയയുടെ മനസ്സ് അസ്വസ്തമാവാന്‍ തുടങ്ങി . സാധാരണ കമ്പനി ആവശ്യങ്ങള്‍ക്ക് ബോസിന്‍റെ കൂടെ പോവാറുണ്ട് എന്നാലും ഇതുവരെ ഒരിക്കല്‍ പോലും പറയാതെ പോയിട്ടില്ല.  ഇന്ന് എന്തുപറ്റി.! അല്‍പ്പ സമയം കഴിഞ്ഞപ്പോഴേക്കും ഫോണ്‍ ബെല്ലടിക്കാന്‍ തുടങ്ങി റസിയ പെട്ടന്നു ഫോണ്‍ എടുത്തു .ഭാസ്ക്കരേട്ടനാണ്.!

“റസിയാ.. ഫിറോസ് ബോസിന്‍റെ കൂടയുണ്ട് അവര്‍ ഒരു  മീറ്റിങ്ങിലാ അതാ ഫോണ്‍ ഓഫ് ചെയ്തിരിക്കുന്നത് കുറച്ച് കൂടി വൈകും എന്ന് പറയാന്‍ പറഞ്ഞു. റസിയ ഫൂഡ് കഴിച്ച് കിടന്നോള്ളൂ.. 

ഭാസ്ക്കരേട്ടന്‍ ഫോണ്‍കട്ട് ചെയ്തു.   റസിയ ടി.വി. റിമോട്ട് കയ്യില്‍ എടുത്ത് സോഫയില്‍ ചെന്നിരുന്നു.

ചാനലുകളില്‍ നിന്നും ചാനലുകളിലേക്ക് ഒരു ഓട്ട പ്രദക്ഷിണം നടത്തി . നല്ല പരിപാടികള്‍ ഒന്നുമില്ല.ടി.വി ഓഫ് ചെയ്ത് റസിയ കമ്പ്യൂട്ടറിന്‍റെ മുന്‍പില്‍ ചെന്നിരുന്നു. കമ്പ്യൂട്ടര്‍  പഠിച്ചിട്ടൊന്നുമില്ല  എങ്കിലും    അത്യാവശ്യകാര്യങ്ങള്‍ എല്ലാം ഫിറോസ് കാണിച്ച് കൊടുത്തിട്ടുണ്ട്. മലയാളം ബ്ലോഗുകളില്‍ ഒന്നില്‍ നിന്നിം ഒന്നിലേക്ക് ഓരോ പ്രൊഫൈലുകളും നോക്കി അവര്‍ എഴുതുന്ന രസകരമായ കാര്യങ്ങള്‍ വായിച്ചിരിക്കും ഈ അടുത്താണ് റസിയാക്ക് ഫിറോസ് മലയാള ബ്ലോഗുകളെ കുറിച്ച് പറഞ്ഞ് കൊടുത്തത്.ഒറ്റയ്ക്ക് ഒരു ഫ്ളാറ്റില്‍ തനിച്ചിരിക്കുന്നതല്ലെ. ഫിറോസ് രാവിലെ  എട്ട് മണിക്ക് ജോലിക്ക് പോയാല്‍ പിന്നെ വൈകുന്നേരം ആറ് മണിക്കെ തിരിച്ച് വരൂ . ചില ദിവസങ്ങളില്‍ ഇതു പോലെ വളരേ വൈകിയും. പ്രാര്‍ത്ഥന

വിവാഹം കഴിഞ്ഞ്   ഒന്‍പത്  വര്‍ഷമായി ഇതുവരേയും……. !! റസിയയുടെ മനസ്സിലെ  വലിയ ഒരു നൊമ്പരമാണ്.! ഒരു കുഞ്ഞിക്കാല് കാണാനുള്ള ഭാഗ്യം തമ്പുരാന്‍ കൊടുത്തില്ല.!  ഫിറോസിനെ പോലെ സ്നേഹമുള്ള ഒരു ഭര്‍ത്താവിനെ കൊടുത്തതില്‍  പടച്ചവനെ സ്തുതിക്കുന്ന റസിയയുടെ പ്രാര്‍ത്ഥന എന്നും കണ്ണുനീരിലെ അവസാനിക്കറുള്ളൂ..!! 

ഫിറോസ് ഒരിക്കലും റസിയയുടെ മുന്‍പില്‍ സങ്കടം കാണിക്കാറില്ല എത്ര എത്ര ഡോകടര്‍മാരെ കണ്ടു. രണ്ട് പേര്‍ക്കും ഇതുവരെ ഒരു കുഴപ്പവും കണ്ടു പിടിക്കാന്‍ ഒരു ഡോക്ടര്‍ക്കും കഴിഞ്ഞിട്ടില്ല.!! അതുകൊണ്ട്  തന്നെ വൈറ്റമിന്‍ ഗുളികകള്‍ ഒഴികെ മറ്റ് ഒരു മരുന്നും രണ്ട് പേരും കഴിക്കുന്നുമില്ല.

ഒറ്റക്കിരിക്കുമ്പോള്‍ റസിയാക്ക് സങ്കടം കൂടികൂടി വരും  കമ്പ്യൂട്ടറില്‍ കുട്ടികളുടെ ഫോട്ടോകള്‍ സേര്‍ച്ച് ചെയ്ത് അതില്‍ നോക്കി റസിയ കണ്ണുനിറക്കും ഫിറോസ് കാണാതെ വാരികകളില്‍ കാണുന്ന കുട്ടികളുടെ ഫോട്ടോകളില്‍ ഉമ്മ വെക്കും അടുത്ത ഫ്ളാറ്റുകളിലെ കുട്ടികളുടെ കളിയും ചിരിയും കുസൃതികളും കാണുമ്പോഴും അവരുടെ ഉമ്മമാര്‍ അവരുടെ പിറകേ ഓടുന്നത് കാണുമ്പോഴും റസിയ എന്നാണ് തനിക്കിങ്ങനെ ഒരു തിരക്കുള്ള ജീവിതം  എന്ന്  ചിന്തിച്ച്  നെടുവീര്‍പ്പിടും.!!  

എല്ലം സഹിക്കാം  മറ്റുള്ളവരുടെ   “വിശേഷം”  ചോദ്യം കേള്‍ക്കുമ്പോഴാണ്  റസിയയുടെ  മനസ്സ്  പതറുക. ഒന്നും മിണ്ടാതെ  നില്‍ക്കുന്ന  റസിയയെ  ചിലര്‍   പരിഹാസത്തോടെ  നോക്കും  മറ്റു  ചിലര്‍  സഹതാപത്തോടെയും.  രണ്ടും ഒരേ    വികാരമാണ്   റസിയയില്‍  ഉളവാക്കുക.!!

  പത്താംക്ലാസ്    പരീക്ഷ കഴിഞ്ഞിരിക്കുമ്പോഴാണ് ബ്രോക്കര്‍ കുഞ്ഞലവി റസിയാക്ക് ഒരു ആലോചനയുമായി വന്നത്.

“നല്ല ചെക്കനാ  സ്നേഹമുള്ളവന്‍ കുടുംമ്പത്തില്‍ അത്യാവശ്യം ചുറ്റുപാടും ഉണ്ട്. എന്താ ഞമുക്കിതങ്ങട്ട് ആലോജിച്ചാലോ.?

കുഞ്ഞലവി മുറുക്കാന്‍ ചവച്ചരച്ചത് പുറത്തേക്ക് നീട്ടിതുപ്പി ഇടതുകൈകൊണ്ട് വായില്‍ നിന്നും ഒലിച്ചിറങ്ങിയ ചുവന്ന തുപ്പല്‍ തുടച്ചു കൊണ്ട് പറഞ്ഞു. റസിയയുടെ ഉപ്പ ഹമീദ്ക്ക   മറുപടി ഒന്നും പറഞ്ഞില്ല. റസിയ എട്ടാം ക്ലാസില്‍ എത്തിയപ്പോള്‍ തുടങ്ങിയതാ കുഞ്ഞലവി അവള്‍ക്ക് ഓരോ ആലോചനയുമായി വരാന്‍. ഇതുവരെ ആര്‍ക്കും റസിയയെ കാണിച്ച് കൊടുത്തിട്ടില്ല അല്ലങ്കിലും കുഞ്ഞലവി പത്തോ അമ്പതിനോ വേണ്ടി  ജീവിച്ചിരിക്കുന്നവരും. അല്ലാത്തവരും  ഇനി ജനിക്കാന്‍  പോവുന്നതുമായ  പുതിയാപ്പിളമാരുടെ  പോരിശയുമായിട്ടായിരിക്കും   വരിക.   അത് ഹമീദിക്കാക്ക്  ശരിക്കും  അറിയാം. അതുകൊണ്ടാണ്  ഒന്നും മിണ്ടാതെ ഇരിക്കുന്നത്.

“ങ്ങള്ത് എന്താ ഒന്നും മുണ്ടാതിരിക്ക്ണത് ഞാന്‍ പറീണത് കേട്ടില്ലെ ?

കുഞ്ഞലവി ഹമീദ്ക്കയുടെ മൌനം കണ്ട് ദേഷ്യപ്പെട്ടു. ഹമീദ്ക്ക ഷര്‍ട്ടിന്‍റെ പോക്കറ്റില്‍ കയ്യിട്ടു. പക്ഷെ ആ കൈ കുഞ്ഞലവി തടഞ്ഞു.!

“ഹമീദെ അന്‍റെ പത്തോ അമ്പതോ കിട്ടാന്‍ വേണ്ടി ഞാന്‍ സാധാരണ കൊണ്ടരുന്ന മാതിരിക്കല്ല. ഇത് ഞാന്‍ കാര്യായിട്ട് പറഞ്ഞതാ ….

കുഞ്ഞലവിയുടെ സംസാരത്തില്‍ അല്‍പ്പം കാര്യമുള്ളത് പോലെ ഹമീദിക്കക്ക് തോന്നി.!!

“അതിന് അവള്‍ കുട്ടിയല്ലെ , ഇപ്പോള്‍ പത്താംക്ലാസ് പരീക്ഷ കഴിഞ്ഞേയുള്ളൂ..      ഇപ്പോള്‍തന്നെ,?

ഹമീദിക്ക കുഞ്ഞലിവിയെ നോക്കികൊണ്ട് ചോദിച്ചു.

“ഹമീദെ പെണ്‍കുട്ട്യാളാണ് ഇതാന്ന് പറയുമ്പോക്കും ഓറ്റങ്ങള് ഒന്നിനാത്തരം പോരും അതോണ്ട് നല്ലത് വരുമ്പോ അങ്ങട്ട് കെട്ടിച്ചൊടുക്കണം.പിന്നെ പരീക്ഷ എഴുതി ഓളെ കലക്ടറാക്കാനൊന്നും അനക്ക് ഉദ്ദേശല്ലല്ലോ.?

കുഞ്ഞലവി തന്‍റെ സ്ഥിരം പല്ലവിയായ ഉപദേശത്തിന്‍റെ  കൂടയുള്ള ചോദ്യം  ഹമീദ്ക്കാക്ക് മുന്‍പില്‍ അവതരിപ്പിച്ചു. ഹമീദ്ക്ക ശരിയാണെന്ന അര്‍ത്ഥത്തില്‍ തലയാട്ടി.!

“അതാ ഞാന്‍ പറഞ്ഞത് ഇതു എല്ലാംകൊണ്ടും പറ്റിയ ബന്ധമാണ് ചെക്കന്‍ ഗള്‍ഫിലാ. നല്ല തറവാട്ടുകാരും.ഓന്‍റെ ഉമ്മ ഒരു പാവം സ്ത്രീയാ ഓല് റസിയാനെ പൊന്നുപോലെ നോക്കും അതുമാത്രല്ല ഓന് ഒരു നയാപൈസ സ്ത്രീധനവും വേണ്ട.പിന്നെ കൊടുക്കാനും വാങ്ങാനും ഞമ്മളും അത്ര ഇല്ലാത്ത കൂട്ടക്കരല്ലല്ലോ അതോണ്ട് ആ ബേജാറും വേണ്ട.

കുഞ്ഞലവി  സംസാരിച്ചു കൊണ്ടേയിരുന്നു. ഗള്‍ഫുകാരന്‍ എന്നു കേട്ടപ്പോള്‍ ഹമീദിക്കാന്‍റെ മുഖം മ്ളാനമായി. ഗള്‍ഫില്‍ പത്തിരുപത് വര്‍ഷം നിന്ന് വിരഹ വേദന അനുഭവിച്ച താന്‍  തന്‍റെ മകളെ അതേ വേദന അനുഭവിപ്പിക്കുന്നത് ചിന്തിച്ചപ്പോള്‍ മനസ്സില്‍ ഒരു.!!

ഹമീദിക്കാന്‍റെ മുഖം മാറിയത് മനസ്സിലാക്കിയ കുഞ്ഞലവി  വീണ്ടും പറഞ്ഞ് തുടങ്ങി.

“ഓനിക്ക് അവടെ വല്ല്യേരു കമ്പനീല് വല്ല്യാ സ്ത്ഥാനത്താണ് ജോലി. അതോണ്ട് കല്ല്യാണം കഴിഞ്ഞാ ഓളെയും അങ്ങട്ട് കൊണ്ടോകും എന്നാണ് ഓല് പറഞ്ഞത്…

എല്ലാം കൊണ്ടും പറ്റിയ ബന്തം തന്നെ ഹമീദ്ക്കയുടെ മനസ്സിലും കുഴപ്പമില്ലാ എന്നു തോനി തുടങ്ങി.!!

“റസിയ അവള്‍ …. അവള്‍ സമ്മതിക്കുമോ ആവോ. ?

“അത് ങ്ങള് പറഞ്ഞ് മനസ്സിലാക്കി കൊടുക്ക് അവടേണ്  ങ്ങളെ  മിടുക്ക് .. എന്നാ ഞാന്‍ ഓലോടു ഇങ്ങ്ട്ട് വരാന്‍ പറയാം.!!

കുഞ്ഞലവി     മറുപടിക്ക് കാത്തു  നില്‍ക്കാതെ  കുടയും  വീശി  അവിടെ നിന്നും പോയി. രണ്ട് ദിവസം കഴിഞ്ഞ്  അവര്‍  എത്തി. കുഞ്ഞലവി പറഞ്ഞ് കേട്ടതിനേക്കാള്‍ മിടുക്കന്‍ ഒറ്റ നോട്ടത്തില്‍ തന്നെ ആരും  ഇഷ്ടപ്പെടുന്ന     സുമുഖന്‍. ഹമീദിക്ക അവരെ അകത്തേക്ക് കഷണിച്ചു. റസിയക്ക് യോജിച്ച ചെക്കന്‍ തന്നെ. അവര്‍ക്ക് പരസ്പരം ഇഷ്ടമായി. കൂടുതല്‍ താമസിയാതെ അവരുടെ കല്ല്യാണം കഴിഞ്ഞു.!

പുതിയ വീടും പരിസരവും. റസിയക്ക് പെട്ടന്ന് ഒന്നും ഉള്‍കൊള്ളാന്‍ കഴിഞ്ഞില്ല ഉപ്പയേയും ഉമ്മയേയും അനുജന്മാരെയും വിട്ടുപോന്ന സങ്കടവു കൂടിയായപ്പോല്‍ റസിയ തളര്‍ന്നു. ! ഉപ്പാടെ തനി സ്വരൂപമായ റസിയ വീട്ടില്‍ നിന്നും പോയതോടെ ഹമീദിക്കയും  സങ്കടത്താല്‍ കണ്ണില്‍ വെള്ളം നിറച്ചു. കണ്ടു നിന്നിരുന്നവര്‍ അത് ആനന്ദകണ്ണുനീരായി കണ്ടു.!

കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ റസിയയുടെ മനസ്സ് കീഴടക്കാന്‍ ഫിറോസിനു കഴിഞ്ഞു.ഫിറോസിന്‍റെ സ്നേഹത്തിനു മുന്നില്‍ റസിയ എല്ലാ വിശമങ്ങളും   മറക്കാന്‍  തുടങ്ങി. അവര്‍ സന്തോഷത്തോടെ പുതിയ ജീവിതം തുടങ്ങി.   പക്ഷെ ആ സന്തോഷം     കുറഞ്ഞ ദിവസങ്ങളെ  ഉണ്ടായുള്ളൂ..!! ഫിറോസിന്‍റെ അവധിതീര്‍ന്നു തിരിച്ച് പോവാന്‍ ഒരുങ്ങി. റസിയ ഫിറോസിനെ കെട്ടിപ്പിടിച്ച് കരഞ്ഞു. ഫിറോസിനും റസിയയെ വിട്ടു പോവാന്‍ കഴിയാത്ത വിശമത്തില്‍ റസിയയെ മാറോട് ചേര്‍ത്ത് പിടിച്ചു.!!

“റസിയാ  മോളൂ ,,,  മോള് കരയല്ലേ..  ഇക്ക എത്രയും പെട്ടന്നു നിന്‍റെ വിസ ശരിയാക്കി എന്‍റെ അടുത്തേക്ക് കൊണ്ട് പോവില്ലെ…  നോക്കൂ .. കരയല്ലെ പ്ലീസ് ..  നീ കരഞ്ഞാല്‍‍ എനിക്ക് താങ്ങില്ല റസിയാ…. 

ഫിറോസ്  സംസാരിക്കുകയല്ല  വിതുമ്പുകയായിരുന്നു. വിതുമ്പല്‍  ഒരു  പൊട്ടിക്കരച്ചിലിലാണ് അവസാനിച്ചത്.!!

വാതിലില്‍ ആരോ മുട്ടുന്നു.!!

“ഫിറോസ്,,, സമയം ആയി    ഇറങ്ങുകയല്ലെ..?

സ്നേഹിതന്‍ ഹുസൈനാണ്.  ഫിറോസ് റസിയയെ കൂടുതല്‍ മാറോട് ചേര്‍ത്തു പിടിച്ചു . കണ്ണുനീര്‍ ചാലിട്ട കവിളില്‍   ചുണ്ടുകള്‍ അമര്‍ത്തി. പതുക്കെ റസിയയെ പിടി വിടുവിക്കാന്‍ നോക്കി. റസിയ അമര്‍ത്തിപിടിച്ചിരിക്കുകയാണ് അവളുടെ കൈകള്‍ക്ക് അസാധാരണമായ ശക്തിയുള്ളതു പോലെ ഫിറോസിനു തോനി. അതോ തന്‍റെ കൈകള്‍ക്ക് ബലക്ഷയമോ…!!  ഒരു വിധത്തില്‍ അവളുടെ പിടി വിടുവിച്ച് ഫിറോസ് വാതില്‍ തുറക്കാന്‍ നോക്കി.  പിന്നില്‍ നിന്നും റസിയ ഓടി വന്ന് വീണ്ടും ഫിറോസിനെ കൂട്ടിപിടിച്ചു മുതുകില്‍ മുഖം അമര്‍ത്തി തേങ്ങി തേങ്ങികരഞ്ഞു. “എന്നെ തനിച്ചാക്കി പോവല്ലെ,, റസിയയുടെ മനസ്സ് മന്ത്രിക്കുന്നുണ്ടായിരുന്നു.! തേങ്ങലിനിടയില്‍ ആ വാക്കുകള്‍ പുറത്തേക്ക് വന്നില്ല.!!

“ഫിറോസ്,, ഫിറോസ്..

ഹുസൈന്‍ വാതിലില്‍ മുട്ടി വിളിച്ച്കൊണ്ടിരിക്കുന്നു.! റസിയക്ക് ഹുസൈനെ കൊല്ലാനുള്ള ദേഷ്യം തോനി.! ഫിറോസിനേയും കൂട്ടി കാര്‍ അകന്നകന്ന് പോവുന്നത് റസിയ ജനവാതിലിലൂടെ നോക്കി. കൈകാലുകള്‍ തളരുന്നതു പോലെ. റസിയ വീഴാതിരിക്കാന്‍ ജനല്‍കമ്പികളില്‍ മുറുകെപിടിച്ചു..സ്ഥലകാല ബോധമില്ലാതെ പൊട്ടിക്കരയാന്‍ തുടങ്ങി. വീട്ടില്‍ എല്ലാവരും കരയുകയാണ് ആര്‍ക്കും ആരേയും സമാധാനിപ്പിക്കാന്‍ കഴിയുന്നില്ല. എന്നാലും റസിയയുടെ കരച്ചില്‍ അത് മറ്റുള്ളവരെ കൂടുതല്‍ വിഷമിപ്പിച്ചു.!!

കണ്ട് കൊതിതീരും മുന്‍പ് അകന്നുപോയ മാരന്‍റെ ഓര്‍മയില്‍ വിരഹവേദനയുടെ ഒരു വര്‍ഷം കഴിഞ്ഞു.!! എല്ലാവരെയും സന്തോഷിപ്പിച്ചുകൊണ്ട് റസിയയുടെ വിസയുമായി ഫിറോസിന്‍റെ സുഹൃത്ത്  പ്രശാന്ത് വീട്ടില്‍ വന്നു.!!

അന്നുമുതല്‍ റസിയ ഇവിടെ ഈ ഫ്ളാറ്റില്‍ ഒറ്റയ്ക്ക്. വര്‍ഷത്തില്‍ പത്തോ പതിനഞ്ചോ ദിവസത്തെ അവധിക്ക് നാട്ടില്‍ പോവും കൂട്ടുകുടുമ്പങ്ങളെ മുഴുവന്‍ കണ്ടു തീരുന്നതിനു മുന്‍പ് വീണ്ടും ഈ അടച്ചിട്ട ഫ്ളാറ്റിലേക്ക് തന്നെ . ഫിറോസിന്‍റെ സ്നേഹം അത് ഒന്നുകൊണ്ട്  മാത്രമാണ്  റസിയ  മനോനില  തെറ്റാതെ   ജീവിക്കുന്നത്.!

“നമുക്കെന്തിനാ മക്കള്‍ .. നീ എന്‍റെ മോളും ഞാന്‍ നിന്‍റെ മോനുമല്ലെ..  ഇനി നമുക്കിടയിലേക്ക് ഒരാള്‍ കൂടി വന്ന് നമ്മുടെ സ്നേഹം പങ്ക് വെച്ച് കളയണോ..?

ഫിറോസ് എന്നും റസിയാനോട് പറയുന്ന വാക്കുകളാണ്. ചിലപ്പോള്‍ റസിയ ഫിറോസ് പറയുന്നതാണ് ശരിയെന്ന് വിശ്വസിക്കാന്‍ ശ്രമിക്കും . എന്നാലും പെണ്ണിന്‍റെ മനസ്സ് പുരുഷന്‍റെ അത്ര കഠിനമല്ലല്ലോ…!!

കോളിങ്ങ് ബെല്ലിന്‍റെ ശബ്ദം കേട്ടപ്പോള്‍ റസിയ കമ്പ്യൂട്ടറിന്‍റെ മുന്‍പില്‍ നിന്നും എഴുന്നേറ്റ് വാച്ചിലേക്ക് നോക്കി സമയം പന്ത്രണ്ട് കഴിഞ്ഞിരിക്കുന്നു. ഇക്ക ഇപ്പോഴാണ് വരുന്നത്. വാതില്‍ തുറന്ന റസിയ കള്ള പുഞ്ചിരിയുമായ് നില്‍ക്കുന്ന ഫിറോസിനെ ദേഷ്യത്തോടെ നോക്കി.!

“ മോളേ നീ ഉറങ്ങിയില്ലെ ?

അകത്തേക്ക്  കയറിയ  ഫിറോസ്  റസിയയുടെ കവിളില്‍  ഒരു നുള്ള് കൊടുത്തു കൊണ്ട് ചോദിച്ചു. റസിയ ഫിറോസിന്‍റെ കൈ തട്ടിമാറ്റി.

“എനിക്ക് കേള്‍ക്കേണ്ട നിങ്ങളെ പുന്നാരം . ഞാന്‍ ഇവിടെ ഒറ്റയ്ക്കാ എന്നറിയില്ലെ നിങ്ങള്‍ക്ക് ?        റസിയ പരിഭവത്തില്‍ തന്നെയാണ്. !

“അത് റസിയാ പെട്ടന്നാണ് ഒരു മീറ്റിങ്ങില്‍   പങ്കെടുക്കാന്‍  ബോസ് പറഞ്ഞത്. വിളിച്ചറിയിക്കാന്‍  പറ്റിയില്ല.   നിനക്കറിയാലോ അതിനിടയില്‍  മൊബൈല്‍ ബെല്ലടിച്ചാല്‍….  അതാ ഞാന്‍ സ്വിച്ച്  ഓഫ് ചെയ്തത്. സാരമില്ല മോളേ..  ഫിറോസ് റസിയയെ അരികിലേക്ക് ചേര്‍ത്ത് പിടിച്ചു.!!

“നല്ല വിശപ്പുണ്ട്   നീ കഴിക്കന്‍ എന്തെങ്കിലും എടുക്ക്.     നീ കഴിച്ചില്ലെ?

ഫിറോസിന്‍റെ ചോദ്യം റസിയക്ക് രസിച്ചില്ല. അവള്‍ അവനെ നോക്കി ചിരികോട്ടി.!!

“സോറി മോളേ ,,, എന്നാല്‍ നില്‍ക്ക്    എന്‍റെ മോള്‍ക്ക് ഞാന്‍ വിളമ്പി തരാം.

ഫിറോസ് കിച്ചനിലേക്ക് പോവാന്‍ ഒരുങ്ങി. റസിയ അതു തടഞ്ഞു എന്നിട്ട് ഒരു കള്ളചിരിയുമായ് കിച്ചനിലേക്ക് കയറി, കയ്യിലുള്ള ബാഗ് മേശപ്പുറത്ത് വെച്ച് ഫിറോസ് ഡ്രസ്സ് മാറാനായി ബെഡ്റൂമിലേക്ക് കയറി.!

അടുക്കളയില്‍ നിന്നും പാത്രങ്ങള്‍ തട്ടിമറിയുന്ന ശബ്ദം കേട്ടാണ് ഫിറോസ് അങ്ങോട്ട് ഓടി ചെന്നത്. അവിടെ ചെന്നപ്പോള്‍ റസിയ താഴെ വീണു കിടക്കുന്നു. ഫിറോസ് ഓടിചെന്ന് റസിയെ രണ്ട്കൈകൊണ്ടും കോരിയെടുത്ത് മടിയിലേക്ക് തലവെച്ച് കിടത്തി.!

“ എന്താ എന്തു പറ്റീ..  ?  ഫിറോസ് വെപ്രാളത്തോടെ ചോദിച്ചു.!.

“അറിയില്ല തല മിന്നുന്നു. കയ്യും കാലുമൊക്കെ തളരുന്ന പോലെ. 

റസിയ ഒരു വിധം പറഞ്ഞൊപ്പിച്ചു. ഫിറോസ് റസിയയെ താങ്ങിയെടുത്ത്  കട്ടിലില്‍ കൊണ്ട് കിടത്തി അടുത്തിരുന്ന ജഗ്ഗില്‍ നിന്നും വെള്ളമെടുത്ത് റസിയക്ക് കുടിക്കാന്‍ കൊടുത്തു. കുറച്ച് വെള്ളം കയ്യിലാക്കി മുഖം തുടച്ചു കൊടുത്തു. റസിയ ഫിറോസിനെ നോക്കി ഫിറോസിന്‍റെ മുഖം ഭയം കൊണ്ട് ചുവന്നിരിക്കുന്നു.!!

“എനിക്കൊന്നുമില്ല..    

റസിയ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു പക്ഷെ കഴിഞ്ഞില്ല.!

“വാ നമുക്ക് ഹോസ്പിറ്റലില്‍ പോവാം ,,

“വേണ്ട എനിക്കൊന്നുമില്ല ..  റസിയ സമ്മതിച്ചില്ല എങ്കിലും ഫിറോസിന്‍റെ ഭയം മാറിയില്ല.എന്നാല്‍ ഞാന്‍ ഡോകടറെ ഇങ്ങോട്ട് വിളിക്കാം . അവരുടെ ഫ്ളാറ്റിന്‍റെ താഴയാണ് ഗൈനക്കോളജിസ്റ്റ് ഡോകടര്‍ സീമ താമസിക്കുന്നത് അവര്‍ അപ്പോള്‍ ഡ്യൂട്ടി കഴിഞ്ഞ് ഫ്ലാറ്റില്‍ എത്തിയിട്ടെ ഉണ്ടായിരുന്നുള്ളൂ..  ഫിറോസ് ഡോക്ടറുമായി വന്നു. ഫിറോസിനെ പുറത്ത് നിറുത്തി ഡോക്ക്ടര്‍ റൂമിനകത്തേക്ക് കയറി..!!അല്‍പ്പ സമയത്തിനകം പുറത്ത് വന്ന ഡോക്ടറുടെ മുഖത്ത് അസാധാരണമായ സന്തോഷം ഫിറോസ് കണ്ടു.!!

“ എന്താ ഡോക്ടര്‍ എന്താ?

ഫിറോസിനു കാര്യമറിയാന്‍ തിടുക്കമായി.!!

“ഫിറോസ് നിങ്ങളുടെ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം കിട്ടാന്‍ പോവുന്നു.    നിങ്ങള്‍ ….നിങ്ങള്‍ ഒരു അച്ചനാവാന്‍ പോവുന്നു. !!

ഒരു സന്തോഷം പ്രതീക്ഷിച്ച് ഫിറോസിന്‍റെ മുഖത്ത് നോക്കിയ ഡോകടര്‍ കണ്ടത് വിതുമ്പികൊണ്ട് കണ്ണുകള്‍ തുടക്കുന്ന ഫിറോസിനെയാണ്.!! ഡോകടറെ യാത്രയാക്കിയ ഫിറോസ് റസിയ കിടക്കുന്ന മുറിയിലേക്ക് പറക്കുകയായിരുന്നു. പരസ്പ്പരം വാരിപ്പുണര്‍ന്ന   അവര്‍ ഒന്നും മിണ്ടാന്‍ കഴിയാതെ വിതുമ്പികരയുകയായിരുന്നു.!!

                                                          ***   ***   ***    

         

“റസിയാ   നോക്കൂ…  ഈ ബ്ലോഗ് ഒന്ന്  നോക്കാ ..കമ്പ്യൂട്ടറിനു മുന്നില്‍ മലയാള ബ്ലോഗുകളിലൂടെ കണ്ണോടിച്ച് കൊണ്ടിരുന്ന ഫിറോസ് ഉറക്കെ റസിയയെ വിളിച്ചു.

“ഇക്കാ എന്നെ ദേഷ്യം പിടിപ്പിക്കല്ലെ കെട്ടോ,, പതുക്കെ ഒച്ചവെച്ചു കൂടെ മോന്‍ ഉറങ്ങുന്നത് കണ്ടില്ലെ,, അവന്‍ ഉണരുമ്പോഴേക്കും എത്ര ജോലിയാ ബാക്കി കിടക്കുന്നത്.  ഏതു നേരവും  ബ്ലോഗും വായിച്ചിരിക്കാതെ  എന്നെ  ഒന്നു  സഹായിച്ചു കൂടെ  നിങ്ങള്‍ക്ക്.  ഇനി  സഹായിച്ചില്ലേലും ഉപദ്രവിക്കാതിരുന്നുകൂടെ . അല്ലങ്കില്‍ ഇവള്‍ക്ക് രണ്ടകഷരം പറഞ്ഞ് കൊടുത്തുകൂടെ…

ഫിറോസിന്‍റെ  കഴുത്തില്‍‍ ചുറ്റിപ്പിടിച്ച്      കമ്പ്യൂട്ടറില്‍ കണ്ണും നട്ടിരിക്കുന്ന നാല് വയസ്സുകാരി രസ്നയെ നോക്കി റസിയ പറഞ്ഞു.  റസിയ പരിഭവത്തിലാ എന്നു മനസ്സിലായ ഫിറോസ് രസ്നയെ കഴുത്തില്‍ നിന്നും പിടിവിടുവിച്ച് മടിയിലേക്കിരുത്തി.എന്നിട്ട് റസിയയെ നോക്കി.

“അതല്ല റസിയാ  നോക്കൂ  ഈ കൂട്ടുകാരന്‍റെ ബ്ലോഗില്‍ ഉള്ള പുതിയ പോസ്റ്റിനു നിന്‍റെ പേരാ     “റസിയ”  എന്ന് അതാ ഞാന്‍ വിളിച്ചത്.

“ആരുടെ പേരായാലും ഇപ്പോള്‍ സമയം ഇല്ല ഇക്കാ,, നിങ്ങള്‍ വായിച്ച് കഥ പറഞ്ഞു തന്നാല്‍ മതി.

      റസിയ സോഫയില്‍ അഴിച്ചിട്ടിരുന്ന രസ്നയുടെയും ഫിറോസിന്‍റെയും  മുഷിഞ്ഞ ഡ്രസ്സുകളും എടുത്ത് വാഷിങ്മെഷീന്‍റെ അടുത്തേക്ക്   അതിവേഗം നടന്നു.    അഞ്ച് വര്‍ഷം മുന്‍പ് വരെ ഒന്നും ചെയ്യാനില്ല ബോറടിക്കുന്നു എന്ന് പറഞ്ഞ് കരഞ്ഞിരുന്ന റസിയയുടെ രണ്ട് കുട്ടികള്‍ ആയപ്പോഴേക്കും ഉള്ള തിരക്കും പെടാപ്പാടും  കണ്ട് ഫിറോസ് ഊറിച്ചിരിച്ചു.   ഉപ്പയുടെ മനസ്സ് വായിച്ചിട്ടോ അതോ ഉമ്മയുടെ നടത്തം കണ്ടിട്ടോ എന്നറിയില്ല രസ്നയും ഉപ്പയുടെ കൂടെ കൂടി ചിരിച്ചു.!!.

 

ചിത്രങ്ങള്‍ : ഗൂഗിളില്‍ നിന്നും

 

63 അഭിപ്രായ(ങ്ങള്‍):

സിനു പറഞ്ഞു...

നല്ല കഥ
വായിച്ചപ്പോള്‍ സങ്കടം തോന്നി.
ഭര്‍ത്താവ് ഗള്‍ഫിലേക്ക് പോകുന്ന ഭാഗങ്ങളൊക്കെ
വായിച്ചപ്പോള്‍ ശെരിക്കും കണ്ണ് നനഞ്ഞു.
അവസാനം എത്തിയപ്പോള്‍ സന്തോഷം തോന്നി
റസിയക്ക് കുഞ്ഞുങ്ങളൊക്കെ ആയി ബിസി ആയല്ലോ...

ശ്രീ പറഞ്ഞു...

കഥ അത്ര മോശമായില്ല ഇക്കാ. എന്നാലും സ്ഥിരം ശൈലിയിലേയ്ക്ക് എത്തിയില്ല എന്ന് തോന്നുന്നു. കുറച്ചൊരു പൈങ്കിളി ടച്ച്.

Clipped.in - Explore Indian blogs പറഞ്ഞു...

nannaayittundu /..

Unknown പറഞ്ഞു...

ഹംസാജി,
കഥ വായിച്ചു.
താങ്കളുടെ സ്ഥിരം ഒരു പാട്ടെനിലേക്ക് വന്നില്ല.
പിന്നെ, ബ്ലോഗ്‌ മനോഹരമായിരിക്കുന്നു

കൂതറHashimܓ പറഞ്ഞു...

:)

Umesh Pilicode പറഞ്ഞു...

:-)

അശ്രഫ് ഉണ്ണീന്‍ പറഞ്ഞു...

പ്രണയത്തിന്റെ നനവില്‍ ചാര്‍തിയെടുത്ത ...കഥ നന്നായിട്ടുണ്ട്.
എഴുതി കൊണ്ടേ ഇരിക്കുക... എല്ലാ ഭാവുകങ്ങളും

എറക്കാടൻ / Erakkadan പറഞ്ഞു...

കഥയിൽ ബ്ലോഗിനെ കുറിച്ച്‌ പരാമർശിച്ചത്‌ നന്നായി. പിന്നെ എവിടെയോ കണ്ട ചില ആളുകളെ പോലെത്തോന്നി. പേരുകൾക്ക്‌ മാത്രം വത്യാസം പോലെ..

mazhamekhangal പറഞ്ഞു...

nalla ezhuthu!!!!

കുട്ടന്‍ പറഞ്ഞു...

കഥ നന്നായിട്ടുണ്ട് ട്ടോ ..............

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

'പഴയ' റസിയയുടെ ഓര്‍മക്കായി 'കൂട്ടുകാരന്‍ ' റസിയ എന്ന പേരില്‍ പോസ്ടിട്ടതാണോ? പാവം ഭര്‍ത്താവ് അതറിയണമെന്നില്ലല്ലോ.
കഥ നന്നായി. ഒന്ന് കൂടി ചുരുക്കി എഴുതിയാല്‍ നന്നാവും എന്ന് തോന്നുന്നു.

പൂമ്പാറ്റ പറഞ്ഞു...

ഞാന് ആദ്യമായിട്ടാ ഇവിട, കുറച്ച് വൈകിപ്പോയി...

കൊള്ളാം നന്നായിട്ടുണ്ട്....

ഖാന്‍പോത്തന്‍കോട്‌ പറഞ്ഞു...

ഇത് നല്ല കഥ..!! ഇഷ്ടമായി.

Renjith Kumar CR പറഞ്ഞു...

ഹംസ ,
കൊള്ളാം നന്നായിട്ടുണ്ട്.

( ഇസ്മായില്‍ കുറുമ്പടി ( തണല്‍) പറഞ്ഞപോലെ ഒന്ന് കൂടി ചുരുക്കി എഴുതിയാല്‍ കുറച്ചുകൂടി നന്നാവും എന്ന് തോന്നുന്നു)

ബാവ താനൂര്‍ പറഞ്ഞു...

സിമ്പിള്‍ ജീവിത നേര്‍ ക്കഴ്ച

sm sadique പറഞ്ഞു...

സാധാരണക്കാരുടെ ജീവിതത്തിന്റെ പച്ചയായ ആവിഷ്ക്കാരം .ഹംസ മാഷേ കൊള്ളാം .

ഭായി പറഞ്ഞു...

എന്ത്?!!!! സ്വന്തം ബ്ലോഗില്‍ സ്വന്തം ബ്ലോഗിന്റെ പരസ്യമോ?!!

റസിയാക്ക് കുട്ടികളില്ലെന്ന് വായിച്ച് വന്നപ്പോള്‍ ഞാന്‍ വിചാരിച്ചു ഫിറോസ് ഇനി ഒട്ടകത്തെയെങാനും കെട്ടുമന്ന്! അല്ല, കഴിഞ കഥ വെച്ചുനോക്കുംബോള്‍ അങിനെയൊരു സംശയമുണ്ടായിരുന്നു! ഭാഗ്യം അത് സംഭവിച്ചില്ല!
:-)

Manoraj പറഞ്ഞു...

ആദ്യമായാണിവ്വിടെ വരുന്നത്‌. കഥ നന്നായി. ഭായി ചോദിച്ച പോലെ സ്വന്തം ബ്ലോഗിൽ സ്വന്തം ബ്ലോഗിന്റെ പരസ്യം.. വാട്ട്‌ ആൻ ഐഡിയ ഹംസാജീ..!!!

ഏകതാര പറഞ്ഞു...

കൊള്ളാം...............
:)
* ഇതെന്താ എല്ലാ വിഷമങ്ങളും വിശമങ്ങള്‍ ആയി പോയത്?.

Unknown പറഞ്ഞു...

ഹംസ കഥ നന്നായി, എന്നാലും ശ്രീയൊക്കെ പറഞ്ഞപോലെ കുറച്ചൊക്കെ ..എനിക്കും തോന്നി. ആലോഹ്യം തോന്നില്ലാല്ലോ അല്ലെ ?!
'വിഷമ'തിന്റെ കാര്യം പറയാനിരിക്കെ ഏകതാര പറഞ്ഞു.

OAB/ഒഎബി പറഞ്ഞു...

റസിയ,,,,നന്നായി പാടി അല്ല പറഞ്ഞു.
എന്നാലും ആദ്യത്തിലെ വിരുത്തം അവസാനത്തിലെ തരികിടയുമായി പൊരുത്തപ്പെട്ടില്ല. അനുപല്ലവി കുറച്ച് ഹൈ പിച്ചായൊ എന്നൊരു സംശയം.

23 മാര്‍ക്ക് ഔട്ടോഫ് 30.
പെര്‍ഫോര്‍മന്‍സും കുന്തോം കൊടച്ചക്ക്രോം മറ്റെല്ലാത്തിനും കൂടി ഒമ്പത്.

കഴിഞ്ഞതിനെ അപേക്ഷിച്ച് കൊറവാല്ലെ?
സാരമില്ല. അടുത്തതിന് ശരിയാക്കണം ട്ടൊ..
:)

കൊലകൊമ്പന്‍ പറഞ്ഞു...

ഹംസ് , കഥയില്‍ ട്വിസ്റ്റ്‌ ഒന്നും ഇല്ലെങ്കിലും ആ ട്രീറ്റ്മെന്റ് ശരിക്കങ്ങട്ട് പിടിച്ചൂട്ടോ.. ഒരു ഗൌതം മേനോന്‍ പടം മാതിരി !

ഓള്‍സോ , സ്വന്തം ബ്ലോഗിലേക്കുള്ള ആ ലിങ്ക് വര്‍ക്കും ചെയ്തില്ല !!

"പേജ് കണ്ടെത്തിയില്ല.
ക്ഷമിക്കൂ, നിങ്ങള്‍ കൂട്ടുകാരന്‍ എന്ന ബ്ലോഗില്‍ അന്വേഷിക്കുകയായിരുന്ന പേജ് നിലവിലില്ല"

jayanEvoor പറഞ്ഞു...

കൂട്ടുകാരാ...
പുതുമയൊന്നും ഇല്ല.
എങ്കിലും മടുപ്പില്ലാതെ വായിച്ചു.
ആശംസകൾ!

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

റസിയയെ പരിചയപ്പെട്ടു...
ഗദ്ഗദങ്ങളോടെജീവിക്കുന്ന അനേകം കുടുംബിനികളൂടെ ഒരു നേർചിത്രം!

ഗെഡീ...
സ്വന്തം പരസ്യവും ഈ രചനയിൽ തിരുകികയറ്റി അല്ലേ..കൊള്ളാം കേട്ടൊ

പട്ടേപ്പാടം റാംജി പറഞ്ഞു...

വലിയ പ്രയാസമൊന്നും കുടാതെ വായിക്കാന്‍ കഴിഞ്ഞു. ഹംസയുടെ കഴിഞ്ഞ രചനകളെ വെച്ച് നോക്കുമ്പോള്‍ പോര എന്നെനിക്ക് തോന്നി.

Shajith Cherpulassery പറഞ്ഞു...

ഹംസയുടെ മറ്റ്കതകളുടെ അത്ര വന്നില്ല എങ്കിലും രസകരമായി തോന്നി കഥാപാത്രങ്ങള്‍ നല്ല പരിചിതമെന്നും തോന്നി...

വെള്ളത്തിലാശാന്‍ പറഞ്ഞു...

കഥ നന്നായി.. ഇടയ്ക്കു കുറച്ചു senti .. പിന്നെ നല്ല ക്ലൈമാക്സ്‌.. കൊള്ളാം..

ഹംസ പറഞ്ഞു...

@ സിനു

ആദ്യ അഭിപ്രായത്തിനു നന്ദി.

അതെ റസിയ ഇപ്പോള്‍ ബിസിയാ കൂട്ടുകാരന്‍റെ പോസ്റ്റ് വായിക്കാന്‍ പോലും സമയമില്ല അവള്‍ക്ക്.

@ ശ്രീ … ശ്രീയുടെ പ്രതീക്ഷ തെറ്റിച്ചതില്‍ ക്ഷമ ചോദിക്കുന്നു. ഒരു പൈങ്കിളി ലവലില്‍ എഴുതിയതു തന്നെയാണ്. അഭിപ്രായം അറിയിച്ചതിനു നന്ദി.

@ clipped-explore indian blogs.

നന്ദി .

@ റ്റോംസ്

പോസ്റ്റ് ഇഷ്ടമായില്ലെങ്കിലും ബ്ലോഗ് ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷിക്കുന്നു. നന്ദി

@ കൂതറ. ഹാഷിം

@ ഉമേഷ് പിലിക്കൊട്

പുഞ്ചിരിക്ക് നന്ദി.

@ അഷറഫ് ഉണ്ണീന്‍ ,

കഥ ഇഷ്ടമായെന്നറീഞ്ഞതില്‍ സന്തോഷം നന്ദി

@ ഏറക്കാടാ…

@ മഴമേഘങ്ങള്‍

@ കുട്ടന്‍

അഭിപ്രായങ്ങള്‍ക്ക് നന്ദി.

@ ഇസ്മായില്‍ ( തണല്‍)

ഹ ഹ… നന്ദി. അടുത്ത കഥ ചുരുക്കി എഴുതാന്‍ നോക്കാം

@ പൂമ്പാറ്റ.

ആദ്യ വരവിനും അഭിപ്രായം പരഞ്ഞതിനും നന്ദി

@ ഖാന്‍ പോത്തന്‍കോട്

@ രഞ്ജിത്ത്.

@ ബാവ താനൂര്‍

@ സാദിഖ് മാഷ്.

അഭിപ്രായങ്ങള്‍ക്ക് നന്ദി

@ ഭായ്

നന്ദി . ചുളുവില്‍ ഒരു പരസ്യം കയറ്റിയതാ …

@ മനോരാജ് ,,

ആദ്യ വരവല്ല ബ്ലോഗ് ഡിസൈന്‍ മാറിയപ്പോള്‍ തോനിപോയതാണ്.

നന്ദി

@ ഏകതാര

നന്ദി

@ തെച്ചിക്കോടന്‍

ഒരിക്കലും അലോഹ്യം തോനില്ല അഭിപ്രായം തുറന്നു പറയണം .നന്ദി

@ ഒ എ ബി.

നന്ദി

റിയാലിറ്റി ഷോ… ജഡ്ജ്മെന്‍റ് കഴിഞ്ഞില്ലെ ഞാന്‍ ഇനി എസ്.എം.എസ്. തെണ്ടട്ടെ..

“എല്ലാവരും എനിക്ക് എസ്.എം.എസ്. അയക്കണം എന്‍റെ ഫോര്‍മാറ്റ്. ………

@ കൊലകൊമ്പന്‍.

അഭിപ്രായത്തിനു നന്ദി.

ഞാന്‍ ലിങ്ക് ചേര്‍ത്തിരുന്നു . അതു ക്ലിക്കിയാലും ഇവിടെ തന്നെയല്ലെ അതുകൊണ്ട് അതു കാര്യമാക്കിയില്ല.

@ ജയന്‍.

നന്ദി

@ ബിലാത്തിപട്ടണം.

നന്ദി.

@ പട്ടേപ്പാടം റംജി.

നന്ദി . അഭിപ്രായം തുറന്നു പറഞ്ഞതില്‍

@ കൊട്ടോട്ടിക്കാരന്‍.

5 വരയില്‍ എന്തൊക്കയോ പറഞ്ഞു,.. നന്ദി

@ ഷാജിത്ത്.ചെര്‍പ്പുളശ്ശേരി

നന്ദി

@ വെള്ളത്തിലാശാന്‍

അഭിപ്രായത്തിനു നന്ദി

എല്ലാവരും ഇനിയും വരണം .

Radhika Nair പറഞ്ഞു...

കഥ നന്നായിട്ടുണ്ട് :)

ജീവി കരിവെള്ളൂർ പറഞ്ഞു...

വിഷയം പുതുമയുള്ളതല്ലെങ്കിലും റസിയയെ പരിചയപ്പെടുത്തിയതിന് നന്ദി ...
പിന്നെ , കല്യാണം കഴിഞ്ഞാ ഒരു മാസം ആകുമ്പോഴെ തുടങ്ങും വിശേഷമൊന്നുമായില്ലേന്ന് .പിന്നെ ഏത് പെണ്ണാ വിഷമിക്കാത്തെ .. ജനസം‌ഖ്യയുടെ കാര്യത്തിൽ ഒന്നാം സ്ഥാനം നേടാൻ വേണ്ടിയാണെന്ന് തോന്നും രാജ്യസ്നേഹികളായ മാതാപിതാക്കൾ മക്കളെ കെട്ടിച്ച് വിടുന്നതെന്ന് തോന്നും പലരുടേയും അനുഭവങ്ങൾ അറിയുമ്പോ ...!

ഗീത പറഞ്ഞു...

ഹൃദ്യമായ കഥ. റസിയയോടൊപ്പം സന്തോഷിക്കുന്നു.

മാണിക്യം പറഞ്ഞു...

ഹംസ ഉള്ളതു പറയാം ആരുടെ ബ്ലോഗ് ആയാലും ലേശം വിമര്‍ശന മനോഭവത്തോടേ ആണു എന്റെ വായന ...ഇതും തുടങ്ങിയപ്പോള്‍ വായിച്ചു തീര്‍ന്നിട്ട് ഹംസയെ ഒന്നു പൊരിക്കണം എന്നു തന്നെ കരുതി ആദ്യം കണ്ണൂ ചെന്നു പെട്ടത് അക്ഷരതെറ്റില്‍ പിന്നെ പിന്നെ കഥ വല്ലതെ റ്റച്ചിങ്ങ് ആയി എത്ര പെട്ടന്നാണു പത്തം ക്ലാസ്സിലെ ഒരു കൊച്ചു പെണ്‍കുട്ടി ഭാര്യയും പിന്നെ വിരഹം അനുഭവിക്കുന്നവളും അമ്മയാവത്ത ദുഖം അറിയുന്നവളും,ബന്ധുക്കളുടെ “വിശേഷം" ചോദിക്കലും ഒറ്റക്ക് ഫ്ലാറ്റില്‍ കഴിയുന്ന ഏകാന്തതയുടെ തടവുകാരിയും, ..പിന്നെ മക്കള്‍ തിരക്ക് - ശുഢി എടുക്കുന്ന ഭാര്യ- അമ്മ...... വെറുമൊരു ക്യൌമാരക്കാരി എത്ര പെട്ടന്നാണു മാറിയത് ആ വളര്‍ച്ച നന്നായി ചിത്രീകരിച്ചു. ഈ കഥയില്‍ റസിയാ ശരിക്കും തിളങ്ങുന്നു.ഹംസയില്‍ കൈ ഒതുക്കമുള്ള ഒരു എഴുത്തുകാരനെ കാണാം .
ഹംസ അഭിനന്ദനങ്ങള്‍.

അഭി പറഞ്ഞു...

കഥ വളരെ നന്നായിട്ടുണ്ട് ഇക്ക
ആശംസകള്‍

ബഷീർ പറഞ്ഞു...

റസിയാടെ കഥ വായിച്ചു. കൊള്ളാം.. അല്പം നീളം കൂടിയാലും ,പ്രമേയം പുതിയതല്ലെങ്കിലും വലിയ ബോറടി കൂടാതെ വായിച്ചു.

ബഷീർ പറഞ്ഞു...

ഓ.ടോ
ബ്ലോഗ് ഡിസൈൻ നന്നായിട്ടുണ്ട്

abidmp പറഞ്ഞു...

nannayittundu

ഹംസ പറഞ്ഞു...

@ രാധികാനായര്‍.

നല്ല വാക്കിനു നന്ദി

@ ജീവി കരിവെള്ളൂര്‍

ജീവി പറഞ്ഞത് ശരിയാ…. നന്ദി

@ ഗീതേച്ചീ… നന്ദി

@ മാണിക്യം.

വിശാലമായ നല്ല ഒരു അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി

@ അഭി. നന്ദി

@ ബഷീര്‍…

നല്ല വാക്കുകള്‍ക്ക് നന്ദി

@ ആബിദ്. എം.പി. നന്ദി ..

ഇനിയും വരിക.

Pd പറഞ്ഞു...

ദാ എന്റെ എസ് എമ്മെസ്... കഥ എനിക്കിഷ്ടമായി അല്ല അതു കൊണ്ടണല്ലൊ വോട്ട്‌ ചെയ്തത്‌

Wash'Allan JK | വഷളന്‍ ജേക്കെ പറഞ്ഞു...

ഹംസ, വരാന്‍ കുറച്ചു വൈകി. വേര്‍പാടിന്റെ നൊമ്പരം പിന്നെ കാത്തിരിപ്പിന്റെ നൊമ്പരം. എല്ലാം ഒടുവില്‍ നല്ലതിന്...
ശ്രീ പറഞ്ഞ പോലെ, ഇടയ്ക്ക് ഇത്തിരി പൈങ്കിളി കൂടിയോ എന്നൊരു സംശയം...
ഭാവുകങ്ങള്‍

ഒഴാക്കന്‍. പറഞ്ഞു...

ഹംസിക്ക കഥ കലക്കി! എങ്കിലും നീളം അല്പം കുറച്ചാല്‍ നന്നായിരുന്നു
പിന്നെ ആരാ ഈ "റസിയ"? ( ഞാന്‍ ഒരു കുടുംബ കലഹം ഉണ്ടാക്കുമോ ആവോ)

jyo.mds പറഞ്ഞു...

കൊള്ളാം-happy end

Vayady പറഞ്ഞു...

വിരഹവും, ഏകാന്തതയും, ക്ലൈമാക്സും ഒക്കെ നന്നായി. കൊള്ളാം.

NISHAM ABDULMANAF പറഞ്ഞു...

All the best

Jishad Cronic പറഞ്ഞു...

നന്നായിട്ടുണ്ട് ...

ഹംസ പറഞ്ഞു...

@ പി.ഡി.

എസ്.എം.എസ്. കിട്ടി സന്തോഷം . നന്ദി

@ വഷളാ..

വൈകിയിട്ടൊന്നുമില്ല ഞാന്‍ വഷളനെ കാത്തിരിക്കുവായിരുന്നു. നന്ദി

@ ഒഴാക്കന്‍

ഒഴാക്കാ നന്ദി. ഒഴാക്കന്‍റെ അഭിപ്രായം ഞാന്‍ കുടുമ്പത്തില്‍ കാണിക്കുന്നില്ല അതല്ലെ നല്ലത്. എന്‍റെ പൊന്നു ഒഴാക്കാ റസിയ വെറും ഒരു കഥാപാത്രമാ…!

@ jyo

@ വായാടി

@ നിഷാം അബ്ദുല്‍മനാഫ്

@ ജിഷാദ് ക്രോണിക്

എല്ലാവര്‍ക്കും നന്ദി ,,, ഇനിയും ഇതു വഴി വരിക.

നന്ദി

Sidheek Thozhiyoor പറഞ്ഞു...

വായിച്ചു ആശയം കൊള്ളാം...കഥ ഒന്നൂടെ ഒതുക്കി പറയാമായിരുന്നു എന്നൊരു തോന്നല്‍ , വെറും തോന്നലാവാം ...എങ്കിലും മനസ്സില്‍ തോന്നിയത് പറഞ്ഞെന്നു മാത്രം..താങ്കളെ വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം.

Nizam പറഞ്ഞു...

Katha onnum koodi aatti churukki ezhuthamayirunnu... Rasiya enna katha pathrathinte valarcha nannayi avatharipichu.. pinne atra angattu painkili aavanda..korachum koodi class varanam. kurancha vaakilooode kooduthal karyangal ezhuthan pattum.. athinu shramikkanam...

Good try. All the best

Typist | എഴുത്തുകാരി പറഞ്ഞു...

പരിചയമുള്ള കഥാപാത്രങ്ങള്‍ തന്നെ. രസകരമായി വായിക്കാന്‍ കഴിഞ്ഞു.

ഹംസ പറഞ്ഞു...

@ സിദ്ധീക്ക് തൊഴിയൂര്‍.

@ നിസാം

@ എഴുത്തുകാരി

അഭിപ്രായങ്ങള്‍ക്ക് നന്ദി. ഇനിയും ഇതിലേ വരിക.

Mohiyudheen MP പറഞ്ഞു...

kollam,kurachu koodi nannakkuka-adutha kathapratheekshikkunnu

Akbar പറഞ്ഞു...

കഥ വായിച്ചു. പഴയ പോസ്റ്റ്കളെ അപേക്ഷിച്ച് അല്പം തിരക്കിട്ട് എഴുതിയ പോലെ തോന്നി. എങ്കിലും മോശമായില്ല. ആശംസകള്‍.

Sabu Kottotty പറഞ്ഞു...

പോസ്റ്റിട്ടപ്പെട്ടു. എന്തു കമന്റെഴുതണമെന്നു കണ്‍ഫ്യൂഷന്‍ വന്നപ്പഴാ നാലഞ്ച് അത്ഭുതം വരച്ചിട്ടത്...

Unknown പറഞ്ഞു...

കഥയും ഒരുക്കിയ പശ്ചാതലവും നന്നായിട്ടുണ്ട്. കുറെ സംഭവങ്ങൾ പറഞ്ഞവതരിപ്പിച്ചത് കൊണ്ടാവാം . ദൈർഘ്യ മുള്ളതായി അനുഭവപ്പെട്ടത്...
സുഹ്രുത്തെ ആശംസകൾ

abshar പറഞ്ഞു...

hai nice story.....
keep it up

Mohamedkutty മുഹമ്മദുകുട്ടി പറഞ്ഞു...

കഥ നന്നായി,കഥയില്‍ ബ്ലോഗിനെപ്പറ്റിയുള്ള പരാമര്‍ശവും. പക്ഷെ കൊലക്കൊമ്പന്‍ പറഞ്ഞിട്ടും സ്വന്തം ബ്ലോഗിലേക്ക് തന്നെയുള്ള ആ ലിങ്ക് നോക്കാതിരുന്നത് ശരിയായില്ല. അതില്‍ കുറെ അക്ഷരങ്ങല്‍ അധികപ്പറ്റായുണ്ട് അതാ വര്‍ക്കു ചെയ്യാത്തെ, പകരം ഇതു കൊടുത്താല്‍ മതിയായിരുന്നല്ലോ?.ഹ.ഹ.ഹ..!

lekshmi. lachu പറഞ്ഞു...

oru penkuttiyude jeevitham vyakthamaayi ezhuthi cherthirikkunnu..athum valare rasakara maayi..nannayirikkunu suhruthe..

ഹംസ പറഞ്ഞു...

@ Mohiyudheen MP

@ Akbar

@ കൊട്ടോട്ടിക്കാരന്‍...

@ പാലക്കുഴി

@ abshar

@ Mohamedkutty മുഹമ്മദുകുട്ടി

@ lekshmi

എല്ലാവര്‍ക്കും നന്ദി.

സാബിബാവ പറഞ്ഞു...

nannayittundu iniyum orupaadu kaathirikkunnu

അജ്ഞാതന്‍ പറഞ്ഞു...

ചില ഭാഗങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ എന്റെ കഥ തന്നെയാണോ ഇത് എന്ന് തോന്നി പോയി ...മിക്കതിലും ...എന്താണെന്നറിയില്ല മനസ്സില്‍ വാല്ലാതെ കൊണ്ട് ...നല്ല രീതി ..പല വികാരങ്ങളും നല്ല പോലെ സമന്യയിപ്പിചിരിക്കുന്നു ..വിരഹം , മോഹം , പ്രാര്‍ത്ഥന ,സ്നേഹം ,പ്രവാസം അങ്ങിനെ എല്ലാം ...മനോഹരം ...അഭിവാദ്യങ്ങള്‍ !!!

ഹംസ പറഞ്ഞു...

@ സാബിറ. അഭിപ്രായത്തിനു നന്ദി
@ ആദില : നല്ല അഭിപ്രായത്തിനു നന്ദി

റിയാസ് (മിഴിനീര്‍ത്തുള്ളി) പറഞ്ഞു...

ഹംസക്കാ...സ്വന്തം ബ്ലോഗിനെ പരസ്യപെടുത്താന്‍ കണ്ടെത്തിയ ആശയം
നന്നായിട്ടുണ്ട്...
കഥയും നന്നായിട്ടുണ്ട് ട്ടാ...

shabanashameer പറഞ്ഞു...

നന്നായിട്ടുണ്ട്...ഇനിയും എഴുതുക...

sreee പറഞ്ഞു...

എന്തെങ്കിലും അപകടം പ്രതീക്ഷിച്ചാണു ഓരൊ കഥയും വായിക്കാറ്. അവസാനം ഒരു സമാധാനം ഉള്ള കഥ പോലെ തോന്നി ഇതു. സന്തോഷം തോന്നി.