2010, ഫെബ്രുവരി 19, വെള്ളിയാഴ്‌ച

ഒരു മഴക്കാല രാത്രിയില്‍…….

നാരായണേട്ടന്‍റെ ചായക്കടയുടെ മുന്‍പില്‍ ജീപ്പ് നിറുത്തി ചാറ്റല്‍മഴ തലയില്‍ വീഴാതിരിക്കാന്‍ ഇടതുകൈ തലയ്ക്ക് മുകളില്‍ പിടിച്ച് കടയിലേക്ക് ഓടിക്കയറി. പുറത്ത് തൂക്കിയിട്ടിരുന്ന പഴക്കുലയില്‍ നിന്നും ഒരു പഴം ഇടിഞ്ഞ് തൊലി കളഞ്ഞുകൊണ്ട് ഞാന്‍ നാലുപാടും ഒന്ന് നോക്കി.

“ഇന്ന് എന്തു പറ്റി ചേട്ടാ ആരേയും കാണുന്നില്ലല്ലോ?

സാധാരണ ഏതു സമയത്തും കടയില്‍ കാണാറുള്ള തൈപ്പാട്ടെ ചന്ദ്രനേയും പാറപ്പറമ്പിലെ മമ്മദിനേയും, കാണാത്തത് കൊണ്ട് ഞാന്‍ നാരായണേട്ടനോട് ചോദിച്ചു

“പുഴക്കരയില്‍ ഒരു സ്ത്രീയുടെ ശവം അടിഞ്ഞിട്ടുണ്ട്ത്രെ. രാവിലെ മുതല്‍ എല്ലാവരും അവിടാ.. നീ അറിഞ്ഞില്ലെ ?

കഴുകിവെച്ച പാത്രങ്ങള്‍ തുടച്ച് കൊണ്ടിരുന്ന നാരായണേട്ടന്‍ അതവിടെ വെച്ച് എന്നെ നോക്കി ഒരു ഒഴുക്കന്‍ മട്ടില്‍ പറഞ്ഞു.

സ്തീയോ ? …..ഏത് സ്ത്രീ. ?

മനസ്സില്‍ ‍പെട്ടന്ന് എന്തോ……..ഒരു..!!!

ഞാന്‍ നാരായണേട്ടനോട് ചോദിച്ചു.

“ഓ, ആര്‍ക്കറിയാം,,, രാവിലെ പാല്‍ക്കാരന്‍ ഗോപി പറഞ്ഞപ്പഴാ ഞാന്‍ അറിഞ്ഞത് . നീ എന്താ വണ്ടിയിറക്കാന്‍ വൈകിയോ?

“ഉം ,ഇന്നലെ ഗുരുവായൂര്‍ക്ക് ഒരു ട്രിപ്പുണ്ടായിരുന്നു തിരിച്ച് എത്തിയപ്പോഴേക്കും കുറെ വൈകി.

“ നിനക്ക് ചായ എടുക്കട്ടെ ?

ടക്സി സ്റ്റാന്‍റില്‍ ജീപ്പ് കൊണ്ടിടുന്നതിനു മുന്‍പ് നാരായണേട്ടന്‍റെ ഒരു ചായ എനിക്ക് പതിവുള്ളതാണ് .

ചായ കുടികഴിഞ്ഞു ഞാന്‍ കടയില്‍ നിന്നും ഇറങ്ങി. പുഴക്കരയില്‍ സ്ത്രീയുടെ ശവം നാരായണേട്ടന്‍റെ വാക്കുകളായിരുന്നു എന്‍റെ മനസ്സു നിറയെ . ഒരു പക്ഷെ ആ സ്ത്രീ…. ഈശ്വരാ,,, അതാവരുതെ.. എന്‍റെ മനസ്സ് വല്ലാതെ അസ്വസ്ഥമായി. ഞാന്‍ ജീപ്പ് സ്റ്റാര്‍ട്ട് ചെയ്തു.

മനോജിന്‍റെ കുട്ടിയുടെ ചോറൂണിനു ഗുരുവായൂരില്‍ പോയി തിരിച്ചെത്തിയപ്പോഴേക്കും സമയം പാതിരാത്രി കഴിഞ്ഞിരിന്നു. മനോജിനെയും കുടുമ്പത്തെയും ചെത്തല്ലൂര്‍ ഇറക്കി പുവ്വത്താണി വഴി തൂതയിലേക്ക്. കുണ്ടും കുഴിയും നിറഞ്ഞ റോഡ് .നിലയ്ക്കാതെ പെയ്യുന്ന ചാറ്റല്‍മഴയില്‍ എന്‍റെ വലതുകൈ മുഴുവനായും നനഞ്ഞിരിക്കുന്നു. ഒരു വളവ് തിരിഞ്ഞ് എതിരെ വന്ന ലോറിക്ക് സൈഡ് കൊടുത്ത് കുറച്ച്കൂടി മുന്നോട്ടെടുത്തപ്പോഴാണ് .ഹെഡ് ലൈറ്റിന്‍റെ വെളിച്ചത്തില്‍ ദൂരെനില്‍ക്കുന്ന സ്ത്രീരൂപം ശ്രദ്ദയില്‍ പെട്ടത്… മഴയത്ത് ഒരു കുട പോലും ഇല്ലാതെ ഈ പാതിരാത്രി ഒരു സ്ത്രീ ഒറ്റയ്ക്ക് ഈ വിജനമായ റോഡില്‍ ……. കുട്ടിക്കാലത്ത് കേട്ട പ്രേതകഥകള്‍ ഒന്നിനുപിറകെ ഒന്നായി മനസ്സില്‍ ഓടിയെത്തി . ജീപ്പിന്‍റെ വെളിച്ചം കണ്ട സ്ത്രീ റോഡിലേക്കിറങ്ങി കൈകാണിച്ചു. നിറുത്തണോ……..വേണ്ടയോ ….. ഞാന്‍ ആശയക്കുഴപ്പത്തിലായി..!!

എന്തോ ഒരു മാനസികപ്രേരണയില്‍ ഞാന്‍ ബ്രൈക്കില്‍ അറിയാതെ ചവിട്ടി. പാതിരാത്രിയില്‍ ഒരു സ്ത്രീയെ ഒറ്റയ്ക്ക് കണ്ടിട്ട് അവഗണിച്ച് പോവാന്‍ എനിക്കായില്ല.

സ്ത്രീ ജീപ്പിന്‍റെ അടുത്തേക്ക് വന്നു എന്നില്‍ നിന്നും അല്‍പ്പം അകന്നു നിന്നു.

ചുവന്ന റോസാപൂക്കളുള്ള മഞ്ഞ സാരി മഴയില്‍ നനഞ്ഞുകുതിര്‍ന്നിരിക്കുന്നു. ഏകദേശം മുപ്പതിനുള്ളില്‍ പ്രായം തോന്നിക്കുന്ന വെളുത്ത് മെലിഞ്ഞ ശരീരം. സാരിയുടെ തുമ്പ് തലയിലെക്കിട്ട് തലയെ മഴയില്‍ നിന്നും രക്ഷിക്കാനുള്ള ഒരു വിഫലശ്രമം നടത്തിയിരിക്കുന്നു. രണ്ട് കൈകൊണ്ടും മാറോട് ചേര്‍ത്ത് പിടിച്ച ഒരു പ്ലാസ്റ്റിക്ക് കവറും. ,വല്ലാത്ത ഒരു ഭീതി അവളുടെ മുഖത്തുള്ളതു പോലെ എനിക്ക് തോനി.

“എന്നെ തൂതവരെ ഒന്നു കൊണ്ട് പോവാമോ ?

യാജിക്കുന്ന രീതിയിലുള്ള അവളുടെ ചോദ്യം എന്നെ ചിന്തയില്‍ നിന്നുമുണര്‍ത്തി. ഞാന്‍ എന്ത് പറയണം എന്നറിയാതെ വിഷമിച്ചു. ഈ സമയത്ത്ഒറ്റയ്ക്ക് ഒരു സ്ത്രീയുമായ് തൂതയില്‍ ചെന്നാല്‍…..

കുഞ്ഞാപ്പുവിനെയാണ് പേടി . ‍ ലോറിക്കാരുടെയും ദീര്‍ഘദൂര യാത്രക്കാരുടെയും കച്ചവടം പ്രതീക്ഷിച്ച് കുഞ്ഞാപ്പു രാത്രിയില്‍ തട്ടുകടയും തുറന്നിരിക്കുന്നുണ്ടാവും . അവന്‍ കണ്ടാല്‍…. താന്‍ ഇത്രയും കാലം സൂക്ഷിച്ചുകൊണ്ട് നടന്ന ബ്രഹ്മചര്യം അതോടെ തീരും. നാവിന് ഒരു ലൈസന്‍സും ഇല്ലാത്തവനാണ്..

“നിങ്ങള്‍ക്ക് എവിടെ പോവാനാ ? എന്താ ഈ സമയത്ത് ?

ഞാന്‍ അവളെ നോക്കി ചോദിച്ചു.

“എന്നെ തൂതയില്‍ ഇറക്കിയാല്‍ മതി അവിടന്ന് എനിക്ക് പലക്കാട്ടേക്കുള്ള കെ.എസ്.ആര്‍. ട്ടീ.സി കിട്ടും . ഞാന്‍ കയറിക്കോട്ടെ ?

എന്‍റെ സമ്മതത്തിനു കാത്തു നില്‍ക്കാതെ അവള്‍ ജീപ്പിന്‍റെ പിറകില്‍ കയറി.

ഞാന്‍ ഒരു നിമിഷം എന്തു ചെയ്യണം എന്നറിയാതെ വിഷമിച്ചു. പിന്നെ രണ്ടും കല്‍പ്പിച്ച് ജീപ്പ് മുന്നോട്ടെടുത്തു. അവള്‍ ആരില്‍ നിന്നോ ഒളിക്കാന്‍ എന്ന വിധം ജീപ്പിന്‍റെ ബാക്ക്കര്‍ട്ടന്‍ വലിച്ച് താഴേക്കിട്ടു.

“നിങ്ങള്‍ എന്താ ഈ സമയത്ത് ?

ഞാന്‍ പിറകിലേക്ക് തിരിഞ്ഞു നോക്കാതെ തന്നെ എന്‍റെ ചോദ്യം വീണ്ടും ആവര്‍ത്തിച്ചു.

പിറകില്‍ നിന്നും മറുപടി ഒന്നുമില്ല . ഞാന്‍ തിരിഞ്ഞ് നോക്കി അവള്‍ സാരിതലപ്പുകൊണ്ട് മുഖം പൊത്തിയിരിക്കുന്നു. കരയുകയാണെന്ന് എനിക്ക് തോനി.

കുളിരുകോരുന്ന ചാറ്റല്‍മഴയിലും ഞാന്‍ വല്ലാതെ വിയര്‍ക്കാന്‍ തുടങ്ങി.വല്ലാത്ത ഒരു കുടുക്കിലേക്കാണോ ഞാന്‍ ചെന്ന് ചാടുന്നത് എന്നൊരു തോനല്‍ എനിക്കുണ്ടായി. വേണ്ട ഇനി ഒന്നും ചോദിക്കെണ്ട എത്രയും പെട്ടന്ന് തൂതയില്‍ എത്തി അവരെ ഇറക്കി വിട്ടാല്‍ മതി . ഞാന്‍ ജീപ്പിന്‍റെ വേഗത കൂട്ടി.

അവളെകുറിച്ചറിയാനുള്ള എന്‍റെ ജിക്ഞാസ മസ്സിലാക്കിയിട്ടോ… അതോ അവളുടെ മനസ്സിലെ ഭാരം ആരിലെങ്കിലും ഇറക്കി വെയ്ക്കാന്‍ വേണ്ടിയോ എന്നറിയില്ല. അവള്‍ എന്നോട് സംസാരിക്കാന്‍‍ തുടങ്ങി.

യൂപി സ്കൂളില്‍ ടീച്ചറായ അവള്‍ വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് അന്യമതക്കാരനായ ഓട്ടോ ഡ്രൈവറെ പ്രേമിച്ചതും അവന്‍റെ കൂടെ ഇറങ്ങി പോന്നതും .പ്രേമിച്ചിരുന്ന കാലത്തുള്ള സ്വഭാവല്ല ഭര്‍ത്താവിന്‍റെതെന്ന് തിരിച്ചറിയാന്‍ അവള്‍ ഏറെ വൈകി എന്നറിഞ്ഞത് കൂടെ വന്ന കൂട്ടുകാരുമായ് കിടക്ക പങ്കിടാന്‍ ഭര്‍ത്താവ് പറഞ്ഞപ്പോഴാണെന്നും . ജീവിതം അവസാനിപ്പിക്കുകയല്ലതെ ഇനി അവളുടെ മുന്നില്‍ ഒരു വഴിയുമില്ലെന്നും ഒരു സിനിമയുടെ ട്രൈലര്‍ എന്ന പോലെ അവള്‍ പറഞ്ഞവസാനിപ്പിച്ചു.

അവളോട് എന്ത് മറുപടി പറയണമെന്നോ എങ്ങനെ ആശ്വസിപ്പിക്കണമെന്നോ എനിക്കറിയില്ല. അല്ലങ്കിലും എന്‍റെ ആശ്വാസ വാചകങ്ങളില്‍ തീരുന്നതല്ലല്ലോ അവളുടെ പ്രശ്നം.

കുഞ്ഞാപ്പുവിന്‍റെ തട്ടുകടയിലെ പെട്ട്രോള്‍മാക്സിന്‍റെ വെളിച്ചം അകലെ നിന്നേ കാണുന്നുണ്ട്. മുന്‍പില്‍ ഒരു ലോറി നില്‍ക്കുന്നുണ്ട്. പുറത്തെ ബഞ്ചില്‍ രണ്ട്പേര്‍ ഇരുന്ന് ചായകുടിക്കുന്നുണ്ട് ഇവളെ അവരുടെ മുന്‍പില്‍ ഇറക്കിയാല്‍.. !!! വേണ്ട ...

അവിടെ എത്തുന്നതിനു മുന്‍പ് തന്നെ ഞാന്‍ ജീപ്പ് നിറുത്തി .പിറകിലേക്ക് നോക്കി.

“നോക്കൂ ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ലെന്ന് ഒരു സ്കൂള്‍ടീച്ചറായ നിങ്ങള്‍ക്ക് ഞാന്‍ പറഞ്ഞു തരേണ്ട അവശ്യമില്ലല്ലോ.. നിങ്ങള്‍ക്ക് നിങ്ങളുടെ വീട്ടിലേക്ക് ചെന്നുകൂടെ ?

അവള്‍ ഒന്നും മിണ്ടിയില്ല . നിറഞ്ഞുതുളുമ്പുന്ന കണ്ണുകളില്‍ എന്തോ തീരുമാനിച്ചുറപ്പിച്ചതിന്‍റെ ഭാവം.

“നിങ്ങള്‍ക്ക് കാശ് വല്ലതും…….?

ഞാന്‍ ‍ഷര്‍ട്ടിന്‍റെ പോക്കറ്റില്‍ കയ്യിട്ടു.

“വേണ്ട… എന്‍റെ കയ്യില്‍ ഉണ്ട്.. ഈ ഉപകാരം തന്നെ……. അവള്‍ വിതുമ്പുകയായിരുന്നു .

ഞാന്‍ പിന്നെ ഒന്നും ചോദിക്കാന്‍ നിന്നില്ല .അവള്‍‍ ജീപ്പില്‍ നിന്നും ഇറങ്ങി.

“ നീ വണ്ടിയും സ്റ്റാര്‍ട്ട് ചെയ്ത് എന്ത് സ്വപ്നം കണ്ടാ ഇരിക്കുന്നത് ?

നാരായണേട്ടന്‍റെ ചോദ്യം കേട്ടപ്പഴാണ് ഞാന്‍ ചിന്തയില്‍ നിന്നും ഉണര്‍ന്നത്.

“നീ പുഴക്കരയിലേക്ക് പോവുന്നുണ്ടോ ഉണ്ടങ്കില്‍ ‍ ഞാനും ഉണ്ട്..

നാരായണേട്ടന്‍ ജീപ്പിന്‍റെ മുന്‍പില്‍ കയറി ഇരുന്നു.

പുഴക്കരയില്‍ ആളുകള്‍ തിങ്ങിനിറഞ്ഞിരിക്കുന്നു പോലീസുകാര്‍ ആളുകളെ അകറ്റി നിര്‍ത്താന്‍ പാടുപെടുകയാണ്. പോലീസ്നായ മണം പിടിച്ച് തലങ്ങും വിലങ്ങും ഓടുന്നുണ്ട്. ആംബുലന്‍സിലേക്ക് ശവം കയറ്റാനുള്ള തയ്യാറെടുപ്പിലാണ്… എന്‍റെ ശ്വാസോശ്വാസത്തിന് വേഗത കൂടി… ഈശ്വരാ….. ഇന്നലെ കണ്ട ആ സ്ത്രീയുടെ മുഖം മനസ്സില്‍ നിന്നും മായുന്നില്ല കരഞ്ഞുകലങ്ങിയ അവളുടെ കണ്ണുകളും……..

ഞാന്‍ ജീപ്പ് നിറുത്തി .നാരായണേട്ടന്‍ ജീപ്പില്‍നിന്നിറങ്ങി. എനിക്ക് ജീപ്പില്‍ നിന്നിറങ്ങാന്‍ തോനിയില്ല.

“വരൂ,, നമുക്കൊന്നു പോയി നോക്കാം ..

നാരായണേട്ടന്‍ എന്നെ വിളിച്ചു.

ഞാന്‍ ജീപ്പില്‍ നിന്നിറങ്ങി … പതുക്കെ പതുക്കെ ശവം കിടക്കുന്ന ഭാഗത്തേക്ക് നടന്നു. ഞങ്ങള്‍ എത്തുന്നതിനു മുന്‍പ് ശവം ആമ്പുലന്‍സില്‍ കയറ്റികഴിഞ്ഞിരുന്നു. പുഴയുടെ തീരത്തുള്ള അത്തിമരച്ചോട്ടില്‍ തൈപ്പാട്ടെ ചന്ദ്രന്‍ നില്‍ക്കുന്നു..കൂടെ കുഞ്ഞാപ്പുവും. കുഞ്ഞാപ്പു എന്നെ നോക്കി ഒന്നു ചിരിച്ചു.

ഞാന്‍ അവളെ ജീപ്പില്‍ നിന്നിറക്കി വിടുന്നത് കുഞ്ഞാപ്പു കണ്ടിരുന്നോ… !!!

കുഞ്ഞാപ്പുവിന്‍റെ ചിരി എന്നെ കൂടുതല്‍ ടെന്‍ഷനാക്കി. ഞാന്‍ അവരുടെ അടുത്തേക്ക് ചെന്നു.

“ആരാ …..ആരുടെയാ ശവം ?

“ഓ അത് ഇവിടെ അടുത്തുള്ള വൃദ്ധസധനത്തില്‍ ഈ അടുത്ത കാലത്ത് മക്കളാരോ കൊണ്ടാക്കി പോയ ഒരു വയസ്സായ സ്ത്രീ പുഴയില്‍ ചാടി ജീവന്‍ കളഞ്ഞതാ…

ചന്ദ്രന്‍ വളരെ ലാഘവത്തില്‍ പറഞ്ഞു . ചന്ദ്രന്‍റെ വാക്കുകളില്‍ വിഷമം തോനിയെങ്കിലും എന്‍റെ മനസ്സില്‍ നിന്നും വലിയ ഒരു ഭാരം ഇറങ്ങിയ പോലെ തോനി.

തിരിച്ച് പോരുമ്പോള്‍ കുഞ്ഞാപ്പു ജീപ്പിന്‍റെ മുന്‍പില്‍ കയറി ഇരുന്നു. നാരായണെട്ടന്‍ പിറകിലും. നാരായണേട്ടന്‍ വഴിയില്‍ ഇറങ്ങി കുഞ്ഞാപ്പു എന്‍റെ അടുത്തേക്ക് നീങ്ങിയിരുന്നു .

“ ഇന്നലെ രാത്രി തട്ടുകടയുടെ മുന്‍പിലൂടെ മഞ്ഞസാരി ഉടുത്ത ഒരു സ്ത്രീ ലോറിയില്‍ അങ്ങോട്ടു പോവുന്നത് കണ്ടു. കുറച്ച കഴിഞ്ഞപ്പോള്‍ മഴയില്‍ നനഞ്ഞ്കുതിര്‍ന്ന് അതേ സ്ത്രീ വീണ്ടും കടയുടെ മുന്‍പില്‍ വന്നു . പിന്നെ അവിടെ ചായ കുടിക്കാന്‍ വന്ന രണ്ടു ലോറിക്കാരുടെ കൂടെ അവള്‍ കൊഞ്ചിക്കുഴഞ്ഞ് അവിടെ നിന്നും കയറിപോയി.

കുഞ്ഞാപ്പു താന്‍ കണ്ട രാത്രികാഴ്ച്ചകള്‍ ഒരാളോടു കൂടി പറഞ്ഞു എന്ന ആത്മ സംതൃപ്തിയില്‍ ചിരിച്ചുകൊണ്ട് ജീപ്പില്‍ നിന്നിറങ്ങി.

കുഞ്ഞാപ്പുവിന്‍റെ വാക്കുകള്‍ കേട്ട് ഞാന്‍ നെട്ടി.!!! എനിക്കതു വിശ്വസിക്കാനായില്ല.

അപ്പോള്‍ അവള്‍……… !!

“എന്നെയൊന്ന് ചെര്‍പ്പുളശ്ശേരിയില്‍ കൊണ്ട് വിടുമോ ?

പുറത്ത് ചാറ്റല്‍ മഴയില്‍ കുടയും ചൂടി നില്‍ക്കുന്ന സുന്ദരിയായ ഒരു സ്ത്രീ. ഞാന്‍ അവളുടെ മഞ്ഞസാരിയിലേക്ക് നോക്കി….!! ഇല്ല അതില്‍ ചുവന്ന റോസാപൂക്കള്‍ ഇല്ല. കയ്യില്‍ പ്ലാസ്റ്റിക്ക് കവറും.

“കയറിക്കൊള്ളൂ…

ഞാന്‍ ‍ ജീപ്പ് സ്റ്റാര്‍ട്ട് ചെയ്തു. പുറത്തെ ചാറ്റല്‍മഴ അപ്പോഴേക്കും ശക്തിയായി പെയ്തു തുടങ്ങിയിരുന്നു.

42 അഭിപ്രായ(ങ്ങള്‍):

പട്ടേപ്പാടം റാംജി പറഞ്ഞു...

അതിശയോക്തിയില്ലാതെ വളരെ തന്മയത്വമായി പറഞ്ഞ നല്ല കഥ. നാരയനെട്ടന്റെ ചായക്കടയും ടാക്സിസ്ടാന്റുമൊക്കെ കണ്മുന്‍പില്‍ തെളിയിക്കുന്ന വിവരണം. ഇരുട്ടിന്റെ മറവിലെ നേര്‍ക്കാഴ്ചകള്‍ ടീച്ചറായും മഞ്ഞസാരിയായുമൊക്കെ നന്നായ്‌ വരച്ചു.
അവതരണം കേമം തന്നെ.

Manoraj പറഞ്ഞു...

കഥ വായിച്ച്‌ തുടങ്ങിയപ്പോൾ ഒരു സ്ഥിരം ഫോർമാറ്റായേ തോന്നിയുള്ളൂ.. പക്ഷെ, അവസാനം കുഞ്ഞാപ്പുവിലൂടെ കൊണ്ട്‌ വന്ന് ഏൻഡ്‌ പഞ്ച്‌ വളരെ ശക്തം തന്നെ.. പിന്നെ, മഞ്ഞയിൽ ചുവന്ന റോസാപ്പൂക്കൾ !!! എന്തോ ഒരു ചേർച്ചയില്ലാത്ത കോമ്പിനേഷൻ. കഥയല്ലേ നമുക്ക്‌ യുക്തമായ നല്ല ഒരു കോമ്പിനേഷൻ ആവാമായിരുന്നു.. ഇത്‌ എന്റെ ഒരു തോന്നലാവാം.. എന്തായാലും കഥ മികവു പുലർത്തുന്നു.. തുടരുക..

OAB/ഒഎബി പറഞ്ഞു...

ചെറിയൊരു തുടിപ്പ് നില നിര്‍ത്തിക്കൊണ്ടുള്ള കഥാവതരണം അസ്സലായി.

പ്ലാസ്റ്റിക്ക് ഷോപ്പറുകള്‍ കയ്യിലേന്തിയ കുറേയേറെ മഞ്ഞ സാരിക്കാരികള്‍ രാത്രി സമയങ്ങളില്‍ വാഹനത്തിനു പ്രത്യേകിച്ച് ലോറിക്ക് നേരെ കൈ കാണിക്കാറുണ്ടല്ലൊ.
അവരും ചോദിക്കും
എന്നെയൊന്ന്-------കൊണ്ട് വിടാമൊ?
നിഷ്കളങ്കര്‍ ശരിയെന്ന് ധരിക്കും.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

നല്ല അവതരണം! കഥ തീരുന്നത് വരെ ആകാംക്ഷയോടെ വായിച്ചു പോകും.
സന്മനസ്സുള്ളവര്‍ക്ക് സമാധാനം എന്ന് പഴമൊഴി . എന്നാല്‍ കലികാലത്ത്, സന്മനസ്സുള്ളവര്‍ക്ക്‌ ഉള്ള സമാധാനവും പോയിക്കിട്ടും എന്ന് ഇത്തരം കഥകളിലൂടെ മനസ്സിലാവുന്നു.
ഭാവുകങ്ങള്‍!!!!!

mukthaRionism പറഞ്ഞു...

അതെ, അതവളല്ല...
ഇരുട്ടിന്റെ മറപറ്റി...
'ടീച്ചര്‍' ഇനിയും വരും....
(കോഴിക്കോട് ഭാഗത്ത് വേശ്യകളെ
ചിലര്‍ ടീചര്‍മാരെന്ന് പറയാറുണ്ട്..
പുതിയ സ്റ്റാന്റിലെ ടീച്ചര്‍മാര്‍...!).
നല്ല കഥ...

mukthaRionism പറഞ്ഞു...

എന്താ ശങ്ക...
വരട്ടെ വെടിക്കെട്ടുകള്‍..

ബാവ താനൂര്‍ പറഞ്ഞു...

കഥയുടെ അന്തരീക്ഷാവിഷ്ക്കാരമാണു എനിക്കിഷ്ടമായത്...

എറക്കാടൻ / Erakkadan പറഞ്ഞു...

ബൂലോകത്തെ കഥാകൃത്തുക്കളുടെ കൂട്ടത്തിൽ ഏറ്റവും പുരോഗതിയുള്ള ഒരു ആളായി മാറുന്നു ഹം സ...ഓരോ രംഗങ്ങളും മനസ്സിൽ തെളിഞ്ഞ്‌ വായിക്കാൻ സാധിക്കുന്നു

Akbar പറഞ്ഞു...

നല്ല ആഖ്യാന രീതി. അവള്‍ക്കു പല വേഷങ്ങള്‍. വേഷം കെട്ടാന്‍ പല കാരണങ്ങള്‍. കഥയുടെ അവസാനത്തെ ട്വിസ്റ്റ് വളരെ നന്നായി. മുക്താര്‍ പറഞ്ഞ പോലെ വരട്ടെ വെടിക്കെട്ടുകള്‍

Unknown പറഞ്ഞു...

നല്ല അവതരണം, അവസാനത്തെ ട്വിസ്റ്റും നന്നായി.

കൈകാണിക്കുന്നവരെ എല്ലാം ഇങ്ങനെ വണ്ടിയില്‍ വിളിച്ചുകേറ്റിയാല്‍....!!

എന്‍.പി മുനീര്‍ പറഞ്ഞു...

നന്നായിട്ടുണ്ട് ഹംസേ...കഥയുടെ അന്ത്യമാണ് പൂർണ്ണത നൽകിയത്..ഒരു തൂതക്കാരനായതു കൊണ്ട്
എനിക്കു പെട്ടെന്ന് മനസ്സിലാക്കാൻ കഴിയും പശ്ചാത്തലം..അനുഭവങ്ങൾ തന്നെ വായനക്കാരന് പുതുമ
തോന്നുന്ന രീതിയിൽ അവതരിപ്പിക്കുമ്പോഴാണ് വ്യത്യസ്ഥ്ത കൈവരുന്നത്..എല്ലാ ഭാവുകങ്ങളും നേരുന്നു.

റോസാപ്പൂക്കള്‍ പറഞ്ഞു...

കഥ അവസന്നിപ്പിച്ച രീതി ഉഗ്രന്‍..
വായനക്കാരനെ മുള്‍മുനയില്‍ നിര്‍ത്തുവാന്‍ കഥാകൃത്തിനു കഴിഞ്ഞു

ഹംസ പറഞ്ഞു...

@ പട്ടേപ്പാടം റാംജി

നല്ല വാക്കുകള്‍ക്ക് നന്ദി.

@ മനോരാജ്.

മഞ്ഞ സാരി ചീത്ത സ്ത്രീകളുടെ ട്രേഡ് മാര്‍ക്കായി ചിലര്‍ പറയാറുണ്ട് അതുകൊണ്ട് അങ്ങനെ എഴുതി. പിന്നെ അവസാനം കണ്ട നല്ല സ്ത്രീയെയും മഞ്ഞ സാരി ഉടുപ്പിക്കാന്‍ വേണ്ടി ആദ്യത്തെതില്‍ ചുവന്ന റോസാപ്പൂക്കള്‍ കൊടുത്തു.

അഭിപ്രായത്തിനു നന്ദി. വീണ്ടും വരണം.

@ ഒ എ ബി.

അഭിപ്രായത്തിനു നന്ദി

പ്ലാസ്റ്റിക്ക് കവര്‍ ഉള്ള കുറെ മഞ്ഞസാരികള്‍ ലിഫ്റ്റ് ചോദിക്കും ആര്‍ക്കും കൊടുക്കല്ലെ. ഹ ഹ ഹ

@ തണല്‍.

സന്മനസ്സുള്ളവര്‍ക്ക് സമാധാനം.. കലികാലമാണെലും സന്മനസ്സുള്ളവരായി കഴിയാം. അഭിപ്രായത്തിനു നന്ദി

@മുഖ്താര്‍ ,

കോഴിക്കോട് സ്റ്റന്‍റിലെ ടീച്ചര്‍മാര്‍ ഇരുട്ടിന്‍റെ മറപറ്റി വരുന്നത് സൂക്ഷിക്കണെ. “വെടിക്കെട്ട് ഇനിയും വേണോ.. കെട്ടുകള്‍ ഉണ്ടാക്കാന്‍ നോക്കാം വെടിയാണോ എന്നു നിങ്ങള്‍ തീരുമാനിക്കുക.

രണ്ട് അഭിപ്രായങ്ങള്‍ക്കും നന്ദി.

@ബാവ.

എറക്കാടന്‍,

അക്ബര്‍,

റോസാപ്പൂക്കള്‍.

എല്ലാവര്‍ക്കും നന്ദി.

@തെച്ചിക്കോടന്‍.

കൈകാണിക്കുന്നവരെ എല്ലാമൊന്നും വണ്ടിയില്‍ കയറ്റില്ല. പേടിക്കേണ്ട. നല്ല വാക്കുകള്‍ക്ക് നന്ദി

@മുനീര്‍.

നിന്നോട് പിന്നെ എന്താ പറയണ്ടത് അതു ഞാന്‍ നേരില്‍ പറയാം. ഓക്കെ, അഭിപ്രായത്തിനു നന്ദി ഇവിടെ പറയാം.

പ്രദീപ്‌ പറഞ്ഞു...

മാഷേ , വായിക്കാന്‍ വൈകി . നല്ല അവതരണം ആയിരുന്നു . കേട്ടോ . ഒട്ടും വലിച്ചു നീട്ടിയില്ല .

ഒഴാക്കന്‍. പറഞ്ഞു...

വിവരണം കേമം!
എല്ലാ ഭാവുകങ്ങളും നേരുന്നു.

kambarRm പറഞ്ഞു...

ഇത്‌ നടന്ന സംഭവമാണോ ഹം സക്കാ...അതോ കഥയായി കെട്ടിച്ചമച്ചതാണോ..
ഈ കഥയിൽ പറഞ്ഞിരിക്കുന്ന തൂത അങ്ങാടിയിൽ ഞാൻ പലപ്രാവശ്യം വന്നിട്ടുണ്ട്‌..,അവിടത്തെ പാറക്കെട്ടുകൾ നിറഞ്ഞ പുഴയിൽ മതിവരുവോളം നീന്തിത്തുടിച്ചിട്ടുണ്ട്‌.., എന്തായാലും എനിക്കിഷ്ടപെട്ടു..,
നല്ല അവതരണ ശൈലിയുണ്ട്‌..ഒപ്പം സാഹിത്യരംഗത്ത്‌ നല്ല ഭാവിയും..കീപ്പിറ്റപ്പ്‌..
എല്ലാ ഭാവുകങ്ങളും നേരുന്നു...

ഏകതാര പറഞ്ഞു...

ഇവിടെ ആദ്യായിട്ട് വരുവാ.അവസാന പോസ്റ്റ്‌ മാത്രേ വായിച്ചുള്ളൂ ,(ബാക്കി പുറകെ വായിക്കാം.)
വ്യക്തതയുള്ള ആഖ്യാന ശൈലി, ലളിതമായ കഥാതന്തു ,അതേസമയം പ്രതീക്ഷിക്കാത്ത ഒരു അവസാനവും.
ഇനിയും നല്ല കഥകള്‍ പോരട്ടെ.
ആശംസകളോടെ
എകതാര.

ഹംസ പറഞ്ഞു...

@ പ്രദീപ്

വായിക്കാന്‍ വൈകിയിട്ടൊന്നുമില്ല . വന്നതിനും വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി. വീണ്ടും വരണം.

@ ഒഴാക്കന്‍.

അഭിപ്രായത്തിനു നന്ദി. വീണ്ടും വരിക.

@ കമ്പര്‍.

നടന്ന സംഭവമൊന്നുമല്ല ചുമ്മാ മനസ്സില്‍ തോനിയത് എഴുതി എന്നുമാത്രം അതിനു കഥ എന്ന ലേബലും കൊടുത്തു. തൂതപ്പുഴയില്‍ വരികയും നീന്തി തുടിക്കുകയും എല്ലാം ചെയ്തിട്ടുണ്ട് അല്ലെ. നല്ലത്.

അഭിപ്രായങ്ങള്‍ക്ക് നന്ദി

‌@ ഏകതാര.

ആദ്യവരവിനും വായനക്കും നന്ദി ഒഴിവു കിട്ടുമ്പോഴൊക്കെ ഈ വഴി വരിക.

അഭിപ്രായത്തിനു നന്ദി

Anil cheleri kumaran പറഞ്ഞു...

നല്ല അവതരണമാണ്. അവസാനം വരെ സസ്പെന്‍സുണ്ടായിരുന്നു.

Vayady പറഞ്ഞു...

"ഒരു മഴക്കാല രാത്രിയില്‍" എന്ന ഈ കഥ വളരെ ലളിതമായിരുന്നു. സാധാരണ മനുഷ്യരുടെ ജീവിതം വളരെ തന്‍‌മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു.

ജീവിക്കാന്‍‌ വേണ്ടി പല പല വേഷം കെട്ടുന്ന ഹതഭാഗ്യരായ കുറേ സ്‌ത്രീകള്‍‌...അവരും ജീവിക്കട്ടെ.

Sukanya പറഞ്ഞു...

നന്നായിട്ടുണ്ട് കഥയും അവതരണവും.

Unknown പറഞ്ഞു...

നന്നായിട്ടുണ്ട് സുഹുർത്തെ, നല്ല അവതരണം , പിന്നെ കഥാവസാനം വരേ ആകാംക്ഷ നിലനിൽക്കുന്നു. ആശംസകൾ

ഗീത പറഞ്ഞു...

സസ്പെന്‍സ് നിലനിറുത്തി തന്നെ കഥ പറഞ്ഞിരിക്കുന്നു. ശൈലി കൊള്ളാം ഹംസ.

അഭി പറഞ്ഞു...

നല്ല അവതരണം . ഒറ്റയിരിപ്പിനു വായിച്ചു തീര്‍ത്തു

ഹംസ പറഞ്ഞു...

@ കുമാരന്‍ജീ

നല്ല വാക്കുകള്‍ക്ക് നന്ദി

@ വായാടീ.

അഭിപ്രായത്തിനു നന്ദി.

@ സുകന്യ

ആദ്യ വരവിനും അഭിപ്രായത്തിനും നന്ദി

@ പാലക്കുഴി സാര്‍

നല്ല വാക്കുകള്‍ക്ക് നന്ദിയുണ്ട്.

@ ഗീത.

നന്ദി വീണ്ടും വരിക

@ അഭി

ഒറ്റയിരിപ്പിനു വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.

എല്ലാവരും വീണ്ടും വരണം

അജ്ഞാതന്‍ പറഞ്ഞു...

കഥയുടെ വിഷയം..വായിച്ചു പഴകിയതാണെങ്കിലും..രചനാരീതി വളരെ ഹൃദയസ്പര്‍ശിയായി തോന്നി......ഒപ്പം..ക്ലൈമാക്സും വളരെ ഇഷ്ടപ്പെട്ടു.. ആശംസകള്‍......

jayanEvoor പറഞ്ഞു...

ഹോ!
എന്തെല്ലാമിനം ടീച്ചർമാർ!

(തൂതയും, ചെർപ്ലശ്ശേരിയുമൊക്കെ ഗൃഹാതുരമായ ഓർമ്മകൾ ഉള്ള സ്ഥലമാണ്. ആനമങ്ങാടാണ് അമ്മവീട്)

ഹംസ പറഞ്ഞു...

ബിജിലി.

ജയന്‍.

വായനക്കും അഭിപ്രായത്തിനും നന്ദി

ആശംസകള്‍

വെള്ളത്തിലാശാന്‍ പറഞ്ഞു...

നമ്മുടെ നാട്ടിന്‍ പുറത്തു കൂടി യാത്ര ചെയ്ത ഒരു പ്രതീതി.. നല്ല അവതരണം.. സിമ്പിള്‍ ആയി പറഞ്ഞിരിക്കുന്നു..
ഇനിയും നല്ല കഥകള്‍ വായിക്കുവാന്‍ വേണ്ടി കാത്തിരിക്കുന്നു..
-ആശാന്‍..

sm sadique പറഞ്ഞു...

നല്ല വായനാനുഭവം . നന്മനിറഞ നാട്ടിന്‍പുറം പോലെ , ചാറ്റല്‍ മഴപോലെ .......

ശ്രീ പറഞ്ഞു...

വളരെ നന്നായി അവതരിപ്പിച്ചിരിയ്ക്കുന്നു മാഷേ. ഇത്തരക്കാര്‍ക്കിടയില്‍ നിന്ന് എങ്ങനെ സാധാരണക്കാരെ തിരിച്ചറിയും? എങ്ങനെ ഒരാള്‍ക്ക് ഉപകാരം ചെയ്യാനൊക്കും?

ramanika പറഞ്ഞു...

ശരിക്കും സസ്പെന്‍സ് കീപ്‌ ചെയ്തു
മനോഹരമായി പറഞ്ഞിരിക്കുന്നു ....

Shaivyam...being nostalgic പറഞ്ഞു...

ആകെ മഴ നനഞ്ഞ പോലെ ഒരു സുഖം ... കഥ നന്നായി. എന്നാല്‍ അക്ഷരപ്പിശകുകള്‍ കല്ല്‌ കടിയാവുന്നു.
All the best...

താരകൻ പറഞ്ഞു...

ഹംസക്കാ‍..., വായിച്ചു പോകാൻ കൌതുകം തോന്നുന്ന ഒരു കഥ.

ഹംസ പറഞ്ഞു...

@ വെള്ളത്തിലാശാന്‍.

നല്ല വാക്കുകള്‍ക്ക് നന്ദി . ഇതിലൂടെ ഇനിയും വരിക.

@സാദിഖ്.

അഭിപ്രായത്തിനു നന്ദി. വീണ്ടും വരണം .

@ ശ്രീ.

നല്ല വാക്കുകള്‍ക്ക് നന്ദി.

ഇത്തരക്കാര്‍ ഉണ്ടെന്നു കരുതി ഉപകാരം ചെയ്യുന്നതു ഇല്ലാതാക്കുകയൊന്നും വേണ്ട.

@ രമണീക.

അഭിപ്രായത്തിനു നന്ദി. ഇനിയും വരണം ഇവിടെ

@ shaivyam.

നല്ലവാക്കുകള്‍ക്ക് നന്ദി.

അക്ഷരതെറ്റുകള്‍ വന്നതില്‍ ക്ഷമ ചോദിക്കുന്നു. തിരുത്താന്‍ ശ്രമിക്കാം.

വീണ്ടും വരണം .

ഹംസ പറഞ്ഞു...

@ താരക.

വന്നതിലും അഭിപ്രായം പറഞ്ഞതിലും സന്തോഷം . ഇനിയും ഈ വഴി വരണം . നന്ദി

നാമൂസ് പറഞ്ഞു...

തിരക്കിന്‌ അവധി നല്‍കുന്ന സമയങ്ങളില്‍ താങ്കളുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നു.
നാട്ടെഴുത്തു എന്ന പുതിയ സംരംഭത്തില്‍.
സഹ്രദയ മനസ്സേ,ഔദാര്യ പൂര്‍വ്വം പരിഗണിക്കണം എന്ന് അപേക്ഷ.
pls join: www.kasave.ning.com

ഭായി പറഞ്ഞു...

ഒരു നല്ല കഥ പോസ്റ്റിയതിന് നന്ദി!

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

അവസാനം വരെ സസ്പെൻസ് നിലനിർത്തി കഥ ട്വിസ്റ്റ് ചെയ്യിച്ചുഗ്രനാക്കി കേട്ടൊ

കൂതറHashimܓ പറഞ്ഞു...

നല്ല കഥ..!!

ഹംസ പറഞ്ഞു...

@ jumana

സന്ദര്‍ശനത്തിനു നന്ദി

@ ഭായ് ..

@ബിലാത്തിപട്ടണം

@ കൂതറ.

അഭിപ്രായത്തിനു നന്ദി ഇനിയും വരണം

Ashly പറഞ്ഞു...

നല്ല അവതരണം.