2010, ഫെബ്രുവരി 10, ബുധനാഴ്‌ച

കുമ്പളവള്ളി ചോട്ടിലെ കുറുക്കന്‍

ഞമ്മന്‍റെ കരളിന്‍റെ കരളായ സുലൈഖാക്ക് . ഈ ഹയാത്തില് അന്നെ കണ്ടതും അനക്കിന്നോട് ഇഷ്ടാണെന്നും പറഞ്ഞതും ..അനക്ക് ഒളുട്ക്കാനൊരു അലുമിനിയ കിണ്ടി വാണംന്ന് പറഞ്ഞപ്പോ ഞാന്‍ അനക്ക് തന്ന കിണ്ടി നോക്കി ഒരുകാലത്തും ങ്ങളെ ഞമ്മള് മറക്കൂലാന്നും പറഞ്ഞതും .ഞമ്മന്‍റെ കവളത്തൊരു മ്മ്മ തരാന്‍ പറഞ്ഞപ്പോ കവളത്ത് തരൂല കജ്ജില്‍ വാണങ്ങി താരാന്നും പറഞ്ഞ് മ്മ്മ വെക്ക്ണ പോലെ ജ്ജ് അന്‍റെ അരിമുല്ല പല്ലുകൊണ്ട് ഞമ്മന്‍റെ കജ്ജുമ്മല്‍ കടിച്ചതു വെരുത്തായിട്ട് ഞമ്മള് പടച്ചോനെ വിളിച്ചതും അങ്ങനത്തെ അന്‍റെ ഓരോരോ വികൃതികള് ഞമ്മന്‍റെ ഖല്‍ബീന്ന് പോണില്ല മുത്തെ. ജ്ജല്ലാതെ വേറ ഒന്നും ഞമ്മന്‍റെ ഖല്‍ബില്‍ ഇല്ലമുത്തെ. അന്നെ കാണാത്ത ഓരോ നേരവും കരയില്‍ പുടിച്ചിട്ട പരലിനെ പോലെ പെടക്കാണ് ഞമ്മന്‍റെ നെഞ്ച്. ……

“സുലൈഖാ ജ്ജാ വെളക്കൂതിക്കടന്നാ…മണ്ണണ്ണന്‍റെ വെല അനക്കറിയൂലെ നേരം വെളുക്കോളം കത്തിച്ച് വച്ച് വായിച്ചാലും അന്‍റെ വായന തീരൂലാ.

മണ്ണണ്ണ വിളക്കിന്‍റെ വെളിച്ചത്തില്‍ ആഴ്ച്ചപ്പതിപ്പില്‍ ഒളിപ്പിച്ച് വെച്ച് വായിച്ചിരുന്ന കബീറിന്‍റെ പ്രണയലേഖനം മുഴുവനാക്കാന്‍ സമ്മതിക്കാത്ത ഉമ്മയെ ക്രൂരമായ് ഒന്ന് നോക്കി. വിളക്ക് ഊതിക്കെടുത്തി. കത്ത് തലയിണക്കിടയിലേക്ക് വെച്ച് സുലൈഖ കബീറിനെ കുറിച്ചോര്‍ത്ത് കിടന്നു.

“അലുമിനിയപ്പാത്രങ്ങളെയ്,,,, അലുമിനിയപ്പാത്രങ്ങളേയ്,,,

അലുമിനിയപ്പാത്രകെട്ടും തലയില്‍ ഏറ്റി വരുന്ന കബീറിന്‍റെ രൂപം സുലൈഖയുടെ ഖല്‍ബില്‍ കുളിര് കോരിയിടും. സുലൈഖാന്‍റെ പുരയുടെ മുന്‍പില്‍ എത്തിയാല്‍ കബീറിന്‍റെ വിളിച്ച് കൂവലിനു ശക്തി കൂടും.

“എത്ര നേരായ് ഞമ്മളിബട നിന്ന് ബിളിച്ച്കൂവാന്‍ തൊടങ്ങീട്ട് ജ്ജ് എബടാരുന്നു ? അനക്ക് കടലമുട്ടായി വാണോ ?

കബീര്‍ കയ്യിലുണ്ടായി മിട്ടായിപ്പൊതി സുലൈഖാന്‍റെ നേരെ നീട്ടി.

“ഞമ്മക്ക് ങ്ങളെ കടലമുട്ടായി ഒന്നൂം വാണ്ട . ങ്ങള് എന്നാണ് ന്നെ കെട്ടികൊണ്ടോണത് .?

“ജ്ജ് സബൂറാക് മുത്തെ. കജ്ജില് കൊറച്ച് പൈസായാ അന്ന് അന്നെ ഞമ്മള് കെട്ടികൊണ്ടോവൂലെ

“ ങ്ങള് പൈസാകാന്‍ കാത്തിരുന്നോളീം ഇപ്പ തന്നെ എത്ര ആലോജനകളാ വര്ണത്ന്നറിയോ,,

സുലൈഖ കണ്ണില്‍ വെള്ളം നിറച്ചു കബീറിനെ നോക്കി.

കബീര്‍ ഒന്നും മിണ്ടാതെ കുറേ നേരം നിന്നു.

“അന്നെ ഞമ്മളല്ലാതെ വേറ ഒരാളും കൊണ്ടോഊല ജ്ജ് ബേജാറാകാതിരിക്ക് സുലൈഖാ.

കബീര്‍ കയ്യിലുണ്ടായിരുന്ന മിട്ടായിപ്പൊതി സുലൈഖാന്‍റെ കയ്യില്‍ കൊടുത്ത് താഴയിറക്കി വെച്ചിരുന്ന പാത്രക്കെട്ട് പൊക്കി മുട്ടുകാലുകൊണ്ട് തട്ടി തലയിലെക്ക് വെച്ച് വീണ്ടും വിളിച്ച് കൂവി

“അലുമിനിയപാത്രങ്ങളൈ,,,അലമുനിയപ്പാത്രങ്ങളൈ.

കയ്യിലുണ്ടായിരുന്ന കടല മിട്ടായില്‍ നിന്നും ഒന്നെടുത്ത് വായിലിട്ട് സുലൈഖ കബീര്‍ നടന്നു നീങ്ങുന്നതും നോക്കി നിന്നു.

അവരുടെ പ്രണയത്തിനു അധികം ആയുസ്സുണ്ടായില്ല നിലമ്പൂരില്‍ മരപ്പണിക്ക് പോയിരുന്ന സുലൈഖാന്‍റെ ബാപ്പ കുഞ്ഞിപ്പരീദ് ഈ പ്രാവശ്യം വന്നത് സുലൈഖാക്ക് നല്ല ഒരു ആലോജനയുമായാണ്

ഇടിവെട്ടുപോലയാണ് ആ വാര്‍ത്ത കബീറിന്‍റെ ചെവിയില്‍ എത്തിയത് സുലൈഖാടെ നിക്കാഹ് ഉറപ്പിച്ചിരിക്കുന്നു . കബീര്‍ സുലൈഖയെ കാണാന്‍ വേണ്ടി പാത്രകെട്ടുമായ് സുലൈഖയുടെ വീടിന്‍റെ മുന്‍പില്‍ ചെന്നു ഉറക്കെ വിളിച്ച് കൂവി.

“അലുമിനിയപാത്രങ്ങളൈ,,,അലമുനിയപ്പാത്രങ്ങളൈ.

സുലൈഖ ഇറങ്ങി വന്നില്ല പകരം സുലൈഖാടെ ഉമ്മ ആസ്യാത്തയാണ് പുറത്തെക്കിറങ്ങിയത്.

“ഇബടെ ഇപ്പ പാത്രോന്നും വാണ്ടകുട്ട്യെ.

“സുലൈഖ എബടാ ആസ്യാത്താ ?

കബീര്‍ അറച്ചറച്ച് അവരോട് ചോദിച്ചു.

“ഓളെ നിക്കാഹുറപ്പിച്ചു ജ്ജറിഞ്ഞില്ലെ ? ഉസ്മാന്‍ ന്നാ ഓന്‍റെ പേര്. ഓല് നിക്കാഹിനുള്ള തുണീംകുപ്പായോം എടുക്കാന്‍ അങ്ങാടീ പൊയ്ക്കാണ്.”

“സുലൈഖ നിക്കഹിന് സമ്മതിച്ചോ ?

കബീര്‍ ആസ്യാത്താനെ നോക്കി ചോദിച്ചു.

“പിന്നല്ലാണ്ട് പെണ്ണ്പ്പോ പൊലിവോണ്ട് നെലത്തൊന്നുല്ല നിക്ക്ണത്.

ആസ്യാത്താന്‍റെ മറുപടി കേട്ടപ്പോള്‍ കബീറിനു തലചുറ്റുന്ന പോലെ തോനി വീഴാതിരിക്കാന്‍ വെയിലിക്കരികിലെ മുരിക്കിന്‍ കുറ്റിയില്‍ പിടിച്ചു മുരിക്കിന്‍റെ മുള്ളുകുത്തി കയ്യില്‍ നിന്നും ചോര വന്നു.കയ്യിലെ ചോര തലയില്‍ കെട്ടിയ കള്ളിമുണ്ടില്‍ തുടച്ചു. ഇല്ല ഞമ്മളിത് വിശ്വസിക്കൂല ഞമ്മന്‍റെ സുലൈഖ ഞമ്മളെ ചതിക്കൂലാ.. കബീറിന്‍റെ മനസ്സ് പറഞ്ഞുകൊണ്ടിരുന്നു.

എല്ലാം സത്യമായിരുന്നു. സുലൈഖയുടെ നിക്കാഹ് കഴിഞ്ഞു സുലൈഖ പുതുമണവാട്ടിയായി ഉസ്മാന്‍റെ കൂടെ പോയി .കബീറിന്‍റെ സമനില തെറ്റാന്‍ തുടങ്ങി പാത്രക്കച്ചവടത്തില്‍ ശ്രദ്ധയില്ലാതായി താടി വടിക്കതെയും കുളിക്കാതെയും ആരോടും മിണ്ടാതെയും മുറിയടച്ചിരിപ്പായി .കബീറിന്‍റെ ഉമ്മ നെഞ്ചത്തടിയും നിലവിളിയുമായ് പല ചികിത്സകളും നടത്തി .

വര്‍ഷം രണ്ട് കഴിഞ്ഞു കബീര്‍ പതുക്കെ പതുക്കെ ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ തുടങ്ങി.അലുമിനിയപ്പത്രക്കച്ചവടം രണ്ടാമതും തുടങ്ങി. സുലൈഖയെ പതുക്കെ പതുക്കെ മറക്കാന്‍ ശ്രമിച്ചു. .കച്ചവടം പുതിയ സ്ഥലങ്ങളിലേക്ക് കൂടി വ്യപിപ്പിച്ച് കച്ചവടത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങി.

ഒരു ദിവസം പാത്രകെട്ടുമായ് പോയ കബീര്‍ ഒരു പുരയുടെ വാതില്‍ പടിയില്‍ കുട്ടിക്ക് മുലപ്പാല്‍ കൊടുത്ത് കൊണ്ടിരിക്കുന്ന സ്തീയെ കണ്ടു. കബീര്‍ ഒന്നു സൂക്ഷിച്ച് നോക്കി,,,,

അത്,,,,അത്,,, അത്ഞമ്മന്‍റെ സുലൈഖയല്ലെ ,,, പടച്ചോനെ,!!!!

സുലൈഖ നന്നായി വേളുത്തിട്ടുണ്ട് കുറച്ച് തടിയും കൂടിയിട്ടുണ്ട് പഴയതിനേക്കാള്‍ കുറച്ച് കൂടി സുന്ദരിയായിരിക്കുന്നു.

കബീറിനു സുലൈഖയെ പേര് വിളിക്കാനുള്ള ചങ്കുറപ്പുണ്ടായില്ല.

“അലുനിയപാത്രങ്ങളൈ… അലുമിനിയപ്പാത്രങ്ങളൈ..

കബീര്‍ ഉറക്കെ വിളിച്ച് കൂവി.

ശബ്ദം കേട്ട സുലൈഖ ഒന്നു നെട്ടി. നല്ല പരിചയമുള്ള ശബ്ദം സുലൈഖ ഇടവഴിയിലേക്ക് നോക്കി.

കബീറാക്ക….. !!!

സുലൈഖ കുട്ടിയെയും കൊണ്ട് വെയിലിക്കരികിലേക്ക് ഓടിചെന്നു.

വെയിലിക്കപ്പുറവും ഇപ്പുറവും അവര്‍ പരസ്പ്പരം ഒന്നും മിണ്ടാതെ കണ്ണില്‍ കണ്ണ് നോക്കി നിന്നു .

“സുലൈഖാ …

കബീര്‍ മൌനത്തിനു വിരാമമിട്ടു.

“ഊം.

സുലൈഖ ഒന്നു മൂളുക മാത്രം ചെയ്തു.

“ന്നാലും സുലൈഖ ജ്ജ് ഞമ്മളെ മറന്നല്ലോ…

കബീറിന്‍റെ തൊണ്ടയിടറി വാക്കുകള്‍ പുറത്ത് വന്നില്ല.

ഒരു ഏങ്ങിക്കരച്ചിലാണ് അതിനു സുലൈഖയിനിന്നുണ്ടായ മറുപടി .

“ഞമ്മക്ക് ഒരു കാലത്തും ങ്ങളെ മറക്കാന്‍ കയ്യൂലാ,, മറന്നിട്ടൊട്ടില്ലെനും .

സുലൈഖ കരഞ്ഞുകൊണ്ട് പറഞ്ഞു.

“പിന്നെ മറക്കാണ്ട് ജ്ജ് വേറ നിക്കാഹിന് സമ്മതിച്ചില്ലെ?.

കബീര്‍ തന്‍റെ സങ്കടം സുലൈഖയോട് പറഞ്ഞു.

“ ഞമ്മള് നിക്കാഹിന് സമ്മൈച്ചില്ലെങ്കി ബാപ്പ കെട്ടിത്തൂങ്ങിച്ചാകൂംന്ന് പറഞ്ഞപ്പോ…..

സുലൈഖ വാക്കുകള്‍ മുഴുവനാക്കിയില്ല.

കബീര്‍ കുറച്ച് നേരത്തേക്ക് ഒന്നും മിണ്ടിയില്ല ..

“ ഇബന്‍റെ പേരെന്താ ?

സുലൈഖാടെ കുട്ടിയെ നോക്കി കബീര്‍ ചോദിച്ചു.

“റിയാസ്.

സുലൈഖ കരച്ചില്‍ നിറുത്തി കബീറിനെ നോക്കി പുഞ്ചിരിച്ചു.

“ഓന്‍റെ ഉപ്പാക്കെന്താ പണി ?

“വയനാട്ടിലാ അബടെ ഒരു കാപ്പിത്തോട്ടത്തിന്‍റെ കാവക്കാരനാ.

“അപ്പള് ആള്ബടെ ല്ലെ ?

“ഇല്ല ആയ്ചീലൊരിക്കലെ വര്വൂള്ളൂ.

“അനക്ക് സൊകാണോ സുലൈഖാ ?

കബീര്‍ സുലൈഖയുടെ മുഖത്ത് നിന്നും കണ്ണെടുക്കതെ ചോദിച്ചു.

സുലൈഖ ഒന്നും മിണ്ടിയില്ല.

“ഞമ്മള് പോട്ടെ..

കബീര്‍ പോവാനൊരുങ്ങി.

“ഞ്ഞി ഇതില്‍കൂടി വര്വോ ങ്ങള്.

സുലൈഖ കബീറിന്‍റെ മുഖത്ത് നോക്കതെ കുട്ടിയുടെ തലയില്‍ ‍ ഉഴിഞ്ഞു കൊണ്ട് ചോദിച്ചു

“ഞമ്മളിഞ്ഞീം വരണോ…..? അനക്കിഷ്ടാണൊങ്കി വരാ…എപ്പളാ വരണ്ട് ?

കബീര്‍ സുലൈഖയെ നോക്കി ഒരു കള്ളച്ചിരി ചിരിച്ചു.

“ഇബന്‍റെ ഉപ്പ ഞ്ഞി മൂന്നാലു ദിവസം കയിഞ്ഞിട്ടെ വര്വോള്ളൂ… ങ്ങള് ഇശാ കഴിഞ്ഞ് വന്നാ നമക്ക് കൊറെ നേരം വര്‍ത്താനം പറഞ്ഞോണ്ടിരിക്കാ..

സുലൈഖ താഴത്ത് നിന്നും കണ്ണെടുക്കതെ നാണത്തോടെ പറഞ്ഞു.

“ഞമ്മള് വരാ.. വന്ന്ട്ട് ഈ കുമ്പള വള്ളീന്‍റെ ചോട്ടീല് നിക്കാ ജ്ജ് ഇറങ്ങി വന്നാ മതി.

വെയിലിക്കരികിലെ കുമ്പള വള്ളി ചൂണ്ടിക്കാട്ടി കബീര്‍ പറഞ്ഞു.

“ഊം ..

സുലൈഖ ഒന്ന് മൂളി.

കബീര്‍‍ രാത്രിയില്‍ വരാമെന്നും പറഞ്ഞ് പോയി.

വൈകുന്നേരമായ്. കബീര്‍ കുളിച്ച് പുത്തനുടുപ്പിട്ട് അത്തര്‍ പൂശി സുലൈഖയെ കാണാനായി പറഞ്ഞുവെച്ച കുമ്പള വള്ളിക്കടിയില്‍ ചെന്നിരുന്നു.

കുട്ടിയെ നേരത്തെ തൊട്ടിയില്‍ കിടത്തിയുറക്കി കബീര്‍ ഇരിക്കുന്ന കുമ്പലവള്ളിചോട്ടിലേക്ക് പോവാനായ് വാതില്‍ തുറന്ന സുലൈഖ ഒന്നു നെട്ടി ..!!

പുറത്ത് ഉസ്മാന്‍ക്ക… !! നെട്ടല്‍ പുറത്ത് കാണിക്കതെ ഉസ്മാനോട് ചോദിച്ചു.

“ങ്ങളെന്താ പതിവില്ലാതെ ഇന്ന് വന്നുക്ക്ണത് ?

“ഒന്ന്വോല്ല നല്ല പനി അപ്പങ്ങട്ട് പോന്നു. നാളത്തെ കയിഞ്ഞിട്ടെ തിരിച്ച് പോണൂ‍ള്ളൂ.

മകരമാസത്തിലെ മഞ്ഞ് കൊണ്ടാല്‍ ഉസ്മാന് സാധാരണയുണ്ടാവുന്ന പനിയാണ് വയനാട്ടില്‍ തന്നെ നിന്നാല്‍ പനി കൂടും

“ അല്ല ജ്ജ്പ്പന്തിനാ വാതില് തൊറന്നത് ? ഞമ്മള് വാതിലുമ്മല് മുട്ടീട്ടില്ലല്ലോ?

സുലൈഖ ഒന്ന് പരുങ്ങി .

“അത് ….. അത്….ഇബടെ എന്തോ ഒച്ച കേട്ടപ്പ വന്ന് നോക്കിയതാ,,,

സുലൈഖ ഒരു വിദം പറഞ്ഞൊപ്പിച്ചു.

ഉസ്മാന്‍ കയ്യിലുള്ള നാലുകട്ട ടോര്‍ച്ച് കൊണ്ട് തൊടിയിലാകെ ഒന്ന് അടിച്ചുനോക്കി.

സുലൈഖാടേ നെഞ്ച് പടപടാ അടിക്കാന്‍ തുടങ്ങി.

“ഇബടെ ഒന്നൂല്ലല്ലോ…..അനക്ക് തോനിയതാക്കാരം.

ഉസ്മാന്‍ അകത്തേക്ക് കയറി. നേരെ പോയി കട്ടിലില്‍ കിടന്നു.

ഇതൊന്നുമറിയാതെ കബീര്‍ കുമ്പളവള്ളിച്ചോട്ടില്‍‍ തന്നെ സുലൈഖയെയും കാത്തിരുന്നു.

ഇറങ്ങിചെല്ലാന്‍ പറ്റാത്ത വിവരം കബീറിനെ അറിയിക്കണം . എങ്ങനെ എന്നാലോജിച്ച് സുലൈഖ കൂട്ടിലകപ്പെട്ട വെരുകിനെ പോലെ വീട്ടിനകത്ത് പരക്കം പാഞ്ഞു.

സുലൈഖക്ക് ഒരു ബുദ്ധി തോനി.

സുലൈഖ തൊട്ടിയില്‍ സുഖമായികിടന്നുറങ്ങുന്ന കുട്ടിയെ ഒരു നുള്ളു കൊടുത്തു. വേദനകൊണ്ട് കുട്ടി കരയാന്‍ തുടങ്ങി. സുലൈഖ കുട്ടിയെ ഉറക്കാന്‍ എന്ന രൂപത്തില്‍ നല്ല ഈണത്തില്‍ ഒരു താരാട്ട് പാട്ട് പാടി.

♪♫ അസ്ബീ റബ്ബീ ജല്ലള്ളാ മാഫീ ഖല്‍ബീ ഖൈറുള്ളാ..

നൂറുമുഹമ്മദ് സല്ലള്ളാ ഹക്ക് ലാഇലാഹ ഇല്ലള്ളാ…

കുഞ്ഞിന്‍റെ ഉമ്മാനെ കിട്ടൂലാ…കുറുക്കാ

കുമ്പള വള്ളീന്നോടിക്കോ…

ഇന്നല്ല നാളെല്ല മറ്റന്നാള്‍ .ഇന്നേരം വന്നങ്ങ് കൂടിക്കോ

കുറുക്കാ ഇന്നേരം വന്നങ്ങ് കൂടിക്കോ…♪♫


സുലൈഖ താരാട്ട് രണ്ട്മൂന്ന് പ്രാവശ്യം ആവര്‍ത്തിച്ച് പാടി. താരാട്ട് കേട്ട് കുട്ടിയുറങ്ങി . പനിയുടെ ക്ഷീണവും സുലൈഖയുടെ പാട്ടുമായപ്പോള്‍ ഉസ്മാനും സുഖമായ് ഉറങ്ങി.. കുമ്പളവള്ളി ചോട്ടില്‍ ഇരിക്കുന്ന കുറുക്കനും കാര്യം മനസ്സിലായി. കുറുക്കന്‍ മറ്റന്നാള്‍ വരാം എന്ന് കരുതി സ്ഥലം കാലിയാക്കി.

30 അഭിപ്രായ(ങ്ങള്‍):

kambarRm പറഞ്ഞു...

ആരവിടെ.. കൊടുക്കൂ..ഇതെഴുതിയ ആൾക്ക്‌ ആയിർം പൊൻ പണം..എന്നിട്ടയാളെ നമ്മുടെ കൊട്ടാരം വിദൂഷകനായി നിയമിക്കൂ.....
നന്നായിരിക്കുന്നു.. എഴുത്ത്‌ തുടരുക..
നമ്മളു ഇ ഞിം ബരാം...

ശ്രീ പറഞ്ഞു...

ഇത് കലക്കി ഇക്കാ. ഭാഷയും കഥയും എല്ലാം ഇഷ്ടമായി.

:)

Unknown പറഞ്ഞു...

ഹംസാ,
ഭാഷയാ എനിക്ക് ഇഷ്ടായത്.തുടരുക

OAB/ഒഎബി പറഞ്ഞു...

ഓളേതാ മൊതല്!
പൊടിപ്പും തൊങ്ങലും കൂട്ടി ഒരു തിരക്കഥയായി രചിച്ചപ്പോള്‍
അടി പൊളിയായി.

സിനു പറഞ്ഞു...

താരാട്ട് പാട്ടിലൂടെ ഖബീറിനെ വിവരം അറിയിച്ച
സുലൈഖ ആളൊരു ബുദ്ധിമതി തന്നെ..
നല്ല ഐഡിയട്ടോ..
വായിക്കാന്‍ രസമുള്ള നല്ല കഥയും ഭാഷയും
വളരെ നന്നായിട്ടുണ്ട്.

ബാവ താനൂര്‍ പറഞ്ഞു...

ഭാഷയ്ക്കു നല്ല ഒറിജിനാലിറ്റിയുണ്ട്.. നന്നായിവരും ...

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

വളരെ നന്നായി. പക്ഷെ മലപ്പുറം ജില്ലയില്‍ തന്നെ ഒതുങ്ങിക്കൂടരുത്.വ്യത്യസ്തങ്ങളായ കഥകള്‍ എഴുതാന്‍ ശ്രമിക്കുക. നല്ലത് വരട്ടെ! താങ്കള്‍ക്കും ആ പാവം 'ഉസ്മാന്‍'കാക്കാക്കും.

ഹംസ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Nizam പറഞ്ഞു...

Katha vayichu kayinchappol enthengilum oru kuttam kandathi athu eduthu parayanam ennu vicharichatha...but.......kuttam enthengilum kanandey...

Adi poli mashey... good work.

റോസാപ്പൂക്കള്‍ പറഞ്ഞു...

ആദ്യം വായിച്ചപ്പോള്‍ ഭാഷ കുറച്ചു പ്രശ്നമായി തോന്നി..പിന്നെ അതിന്റെ കീ പിടികിട്ടി.
എന്നാലും ഓളാളു കൊള്ളാല്ലോ.ആ സുലൈഖ

പട്ടേപ്പാടം റാംജി പറഞ്ഞു...

ആദ്യാം ഒത്തുപോകാനായില്ലെങ്കിലും പിന്നെപ്പിന്നെ എല്ലാം ശരിയായി.
വിവരങ്ങലള്‍ എത്തിക്കാന്‍ കണ്ടെത്തുന്ന ഓരോ വഴികളേ...
നന്നായി.

Anil cheleri kumaran പറഞ്ഞു...

ആ ഭാഷ കലക്കി. പോസ്റ്റ് വളരെ രസായിട്ടുണ്ട്.

vinus പറഞ്ഞു...

പഹയാ അതൊരു ഹലാക്കിലെ താരാട്ടായിപ്പോയി കേട്ടോ .കഥ ഇഷ്ട്ടായി

ഹംസ പറഞ്ഞു...

കമ്പൽ.

ശ്രീ,

റ്റോംസ് കോനുമഠം,

ഒ എ ബി.

സിനു.

ബാവ താനൂര്‍,

തണല്‍,

നിസാം,

റോസാപ്പൂ,

പട്ടേപ്പാടം റാംജി

കുമാരേട്ടന്‍,

വിനൂസ്

എല്ലാവര്‍ക്കും നന്ദി

വീണ്ടും വരിക.

Unknown പറഞ്ഞു...

കഥ നന്നായി, അപ്പോള്‍ മറ്റന്നാള്‍ പിന്നേം വരുമോ..?!

Shajith Cherpulassery പറഞ്ഞു...

കുംബലവള്ളീടെ ചോട്ടിലെ കുറുക്കന്‍,കബീരിക്കാന്റെയും..ആ പാവം ഉസ്മാനിക്കന്റെയും ഒരവസ്ഥ ......
നന്നായിട്ടുണ്ട്.....

Akbar പറഞ്ഞു...

പെണ്‍ ബുദ്ധി അപാരം. ഫോണ്ട് വളരെ ചെറുതായത് കൊണ്ട് വായിക്കാന്‍ അല്പം പ്രയാസം തോന്നിയെങ്കിലും വായിച്ചു കഴിഞ്ഞപ്പോള്‍ വെറുതെയായില്ല. നന്നായിട്ടുണ്ട്. ആശംസകള്‍

sm sadique പറഞ്ഞു...

അസ്സല് പ്രണയകഥ(?) കലക്കി ഇഷ്ട്ടാ .പെരുത്ത് ഇഷ്ട്ടായി .

bijudt പറഞ്ഞു...

കൊള്ളാം, തുടരണം

അഭി പറഞ്ഞു...

ഇക്ക കഥ കലക്കിട്ടോ
ആദ്യം വായിക്കാന്‍ ഇച്ചിരി ബുദ്ധിമുട്ടി .....

ഹംസ പറഞ്ഞു...

തെച്ചിക്കോടന്‍,

ഷജിത്.

അക്ബര്‍.

സിദ്ദീഖ്.

ബിജു,

അഭി.

എല്ലാവരുടെ അഭിപ്രായങ്ങള്‍ക്കും നന്ദി

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ashamsakal.....

Vayady പറഞ്ഞു...

നല്ല കഥ. മന്നോഹരമായ അവതരണരീതി. അവസാനത്തെ സുലൈഖയുടെ പാട്ട്‌ ഗംഭീരം. ഒരു സിനിമ കണ്ടിറങ്ങിയ പ്രതീതി...ഗുഡ്‌ ലക്ക്‌.

Vayady പറഞ്ഞു...

നല്ല കഥ. മന്നോഹരമായ അവതരണരീതി.അവസാനത്തെ സുലൈഖയുടെ പാട്ട്‌ ഗംഭീരം. ഒരു സിനിമ കണ്ടിറങ്ങിയ പ്രതീതി. ഗുഡ്‌ ലക്ക്‌.

ഹംസ പറഞ്ഞു...

വായാടി
വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി . വീണ്ടും വരിക.

കൂതറHashimܓ പറഞ്ഞു...

അവതരണം മ്മക്ക് പെരുത്ത് പുടിച്ച്.!!
വായിക്കാന്‍ നല്ല രസം

അജ്ഞാതന്‍ പറഞ്ഞു...

ശോ ഇങ്ങളെ കൊണ്ട് തോറ്റു...ഇമ്മാതിരി കഥ യൊക്കെ ഈ പടച്ചു വിടുന്നെ ....സുലൈക്കാന്റെ താരാട്ട് പാട്ട് കലക്കി ....നാട്ടിന്‍ പുറങ്ങളിലെ സമൃദ്ധികള്‍ ഇങ്ങിനെ കോരി ചോരിയാണോ :P

Aarsha Abhilash പറഞ്ഞു...

പാട്ട് ഇജ്ജു കലക്കീലാ സുലേഖാ, അല്ല ഹംസ........ ..... :)

red rose പറഞ്ഞു...

നന്നായിരിക്കുന്നു ഇനിയും ഇനിയും വരട്ടെ ഇതുപോലെ മൈലാഞ്ചി മണമുള്ള കഥകള്‍

sreee പറഞ്ഞു...

നന്നായിരുന്നൂ...ആ കുറുക്കനിട്ടൊരു ഏറു എന്റെ വക.