2010, ജനുവരി 27, ബുധനാഴ്‌ച

അടുത്ത മുത്ത്. { ചെറുകഥ }

എണ്‍പത് വയസ്സുള്ള പോക്കര്‍ഹാജി മരിച്ചു. മക്കള്‍ പതിനാലിന്‍റെ അന്ന് മൌലീദ് {അടിയന്തിരം} ഭംഗിയായി കഴിച്ചു.

പോത്തിറച്ചിയും . മോര് ഒഴിച്ച കുമ്പളങ്ങ കറിയും പപ്പടവും കൂട്ടി നാട്ടുകാര്‍ക്കെല്ലാം ഗംഭീര സദ്യ.

എല്ലാ പരിപാടിക്കും എന്ന പോലെ കുഞ്ഞാലി അതിരാവിലെ തന്നെ എത്തി പോത്തിറച്ചിയുംകൂട്ടി ചോറ് തിന്നു പുറത്തിറങ്ങി ..നാലുപാടും ഒന്ന് കണ്ണോടിച്ചു അടുത്തത് ഇനി ആരുടെ പോത്തിറച്ചി ?

അപ്പോഴാണ് ആലിക്കുട്ടിക്കാനെ കണ്ടത്.

ആലിക്കുട്ടിക്കാക്ക് ഏകദേശം പോക്കര്‍ഹാജിയുടെ വയസ്സുണ്ട്.

വടിയും കുത്തി ആലിക്കുട്ടിക്ക കൈകഴുകാന്‍ വെച്ച വെള്ളത്തിന്‍റെ അടുത്ത് നില്‍ക്കുന്നു.

കുഞ്ഞാലി ആലിക്കുട്ടിക്കാന്‍റെ അടുത്ത് ചെന്നു

സ്നേഹത്തോടെ ആലിക്കുട്ടിക്കന്‍റെ ഊഷാന്‍താടിയില്‍ പിടിച്ചു

“ അടുത്ത മുത്തെ സുഖമല്ലെ ?

എന്നോരു ചോദ്യവും ചോദിച്ചു.

ആലിക്കുട്ടിക്കാക്ക് ചെവി കേള്‍ക്കില്ല അതുകൊണ്ട് കുഞ്ഞാലിയുടെ ചോദ്യം മനസ്സിലായില്ല.

ആലിക്കുട്ടിക്ക പല്ലില്ലാത്ത തൊണ്ണ് കാട്ടി ഒന്നു ചിരിച്ചു.

കുഞ്ഞാലി മനസ്സില്‍ ഊറിചിരിച്ചു. അടുത്തത് ആലിക്കുട്ടിക്കാന്‍റെ പോത്തിറച്ചി തന്നെ.

കുഞ്ഞാലിയുടെ കള്ളിത്തുണിയുടെ അടിയിലെ വരയന്‍ ട്രൌസറിന്‍റെ കീശയില്‍ നിന്നും മൊബൈല്‍ ഫോണ്‍ ലജ്ജാവതി പാടി.

ഫോണ്‍ എടുത്ത് കുഞ്ഞാലി ചെവിയില്‍ വെച്ച് റോഡിലേക്കിറങ്ങി .

അതാകിടക്കുന്നു കുഞ്ഞാലി പാലക്കാട് കോഴിക്കോട് ലിമിറ്റട്സ്റ്റോപ്പ് ബസ്സിനടിയില്‍.

ബസ്സ് നിറുത്തി ഡ്രൈവര്‍ ജീവനും കൊണ്ട് ഓടി.

കുഞ്ഞാലിയുടെ ജീവന്‍ ‍ കുഞ്ഞാലിയെ വിട്ടും ഓടി.

പതിനാലാംപക്കം കുഞ്ഞാലിയുടെ വീട്ടില്‍ മൌലീദ് പോത്തിറച്ചിയും കൂട്ടി നാട്ടുകാര്‍ക്കെല്ലാം ഗംഭീര സദ്യ.

വടിയും കുത്തി ആലിക്കുട്ടിക്ക നേരത്തെ എത്തി അടുത്ത മുത്തിന്‍റെ പോത്തിറച്ചി തിന്നാന്‍.

28 അഭിപ്രായ(ങ്ങള്‍):

OAB/ഒഎബി പറഞ്ഞു...

അടുത്ത കമന്റ് ഇന്നയാള്‍ക്ക് എന്ന് പോലും പറയാന്‍ ഞാനാ‍ളല്ല!
ഇങ്ങനെ ഒരോര്‍മപ്പെടുത്തല്‍ നന്നായി.

എറക്കാടൻ / Erakkadan പറഞ്ഞു...

വീണ്ടും വീണ്ടും മലബാറിനെ ഓര്‍മ്മിപ്പിക്കുന്നു

Martin Tom പറഞ്ഞു...

nalla naadan tamsha....Great job....

ബാവ താനൂര്‍ പറഞ്ഞു...

maranam vaadilkaloru naal
manjalumaayi vannu nilkkumbol
aaa paattu oarma varunnu...

Unknown പറഞ്ഞു...

valare nannayittund, veendum nalla stories pratheekshikkunnu

Nizam പറഞ്ഞു...

Kuyappamilla..!! Paranchu ketta kathayaanu...ennalum avatharanam nannayi... kooduthal puthumakal pratheeshikkunu

അഭി പറഞ്ഞു...

കൊള്ളാം മാഷെ !

ശ്രീ പറഞ്ഞു...

ഹാസ്യരൂപേണ എങ്കിലും ചിന്തിപ്പിയ്ക്കുന്ന പോസ്റ്റ്!

പട്ടേപ്പാടം റാംജി പറഞ്ഞു...

ആര്‍ക്കും എപ്പോള്‍ എന്തുവേണമെങ്കിലും സംഭവിക്കാം. പ്രചനാതീതമാണ് ജിവിതം.
ചെറുതാണെങ്കിലും നന്നായി പറഞ്ഞു.
ആശംസകള്‍.

റോസാപ്പൂക്കള്‍ പറഞ്ഞു...

nalla kadha...
nalla ormmappetutthal

ഹംസ പറഞ്ഞു...

ഒഎബി

എറക്കാടന്‍

ഒറ്റവരി രാമന്‍

ബാവ താനൂര്‍

നിസാം

അഭി,

ശ്രീ.

pattepadamramji.

റോസാപ്പൂ.

അഭിപ്രായങ്ങള്‍ക്ക് നന്ദി

ആശംസകള്‍.

സിനു പറഞ്ഞു...

നല്ല കഥ
ശ്രീ പറഞ്ഞ പോലെ ശെരിക്കും ചിന്തിപ്പിക്കുന്ന ഒരു നല്ല പോസ്റ്റ്‌.

ഹംസ പറഞ്ഞു...

സിനൂ

അഭിപ്രായത്തിന് നന്ദി

ഒരു നുറുങ്ങ് പറഞ്ഞു...

സംഗതി ഹാസ്യപരം തന്നെ!പക്ഷെ,പാവം ആലിക്കുട്ടിക്കാടെ മേക്കിട്ടായി പോത്തുപൂട്ട്!

ഹംസ പറഞ്ഞു...

ഒരു നുറുങ്ങ്

അഭിപ്രായത്തിനു നന്ദി

Anil cheleri kumaran പറഞ്ഞു...

ഹാസ്യത്തിനുമപ്പുറം ചില യാഥാര്‍ത്ഥ്യങ്ങള്‍.

mukthaRionism പറഞ്ഞു...

ചിരി ഒപ്പം ചിന്ത..
നല്ലത്..

നന്ദന പറഞ്ഞു...

ഹംസെ ഇപ്പഴും പഴമൌലീദ് കഴിക്കൽ ഉണ്ടോ?
പുത്തൻ വാദികൾ അതൊക്കെ ചവച്ചരച്ചില്ലെ?
എന്തായാലും പള്ളകാണലിലെ ബിരിയാണിയേക്കൽ നന്നാവും അല്ലേ?

ഹംസ പറഞ്ഞു...

കുമാരന്‍,

മുഖ്താര്‍,

നന്ദന

അഭിപ്രായങ്ങള്‍ക്ക് നന്ദി

ഗീത പറഞ്ഞു...

ഹാസ്യത്തില്‍ ചാലിച്ച സത്യം. നന്നായിരിക്കുന്നു ഹംസ.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

ആരെങ്കിലും എന്നോട് "അടുത്ത മുത്തേ" എന്നൊന്ന് പറഞ്ഞേ

ഹംസ പറഞ്ഞു...

ഗീത,

തണല്‍

അഭിപ്രായങ്ങള്‍ക്ക് നന്ദി

@തണല്‍ ഏതായാലും ഞാന്‍ പറയില്ല .

Unknown പറഞ്ഞു...

മരണം പ്രായമായവരിൽ കടന്നുവരുമെന്ന് എവിടേയും മനുഷ്യൻ കണക്കുകൂട്ടുമ്പോൾ ...ഇത് എവിടെ, ആരെ , എപ്പോൾ ,എങ്ങിനെ വന്നെത്തുമെന്ന് ആർക്കാണ് പറയാനാവുക. വളരെ ഹ്രുസ്വമായ മനസ്സിൽ തട്ടുന്ന പോസ്റ്റ്. ഭാവുകങ്ങൾ

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ഇത് ഒരിടിത്തീയ് ആയി മാറി കേട്ടൊ..

ഹംസ പറഞ്ഞു...

പാലക്കുഴി,

ബിലാത്തിപട്ടണം

വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി

വീണ്ടും വരിക

ആശംസകള്‍

Unknown പറഞ്ഞു...

വായിച്ചിട്ട് പേടിയാകുന്നു. നല്ല ഓര്‍മ്മപ്പെടുത്തല്‍

മന്‍സു പറഞ്ഞു...

ബസ്സ് നിറുത്തി ഡ്രൈവര്‍ ജീവനും കൊണ്ട് ഓടി.
കുഞ്ഞാലിയുടെ ജീവന്‍ ‍ കുഞ്ഞാലിയെ വിട്ടും ഓടി.

നന്നായിരിക്കുന്നു ഹംസ. ഒരു കൊച്ചുകഥയ്ക്കൊപ്പം ഒരോര്‍മ്മപ്പെടുത്തലും തന്നതിന് നന്ദി

musthupamburuthi പറഞ്ഞു...

അസ്ബീ റബ്ബീ ജല്ലള്ളാ മാഫീ ഖല്‍ബീ ഖൈറുള്ളാ..

നൂറുമുഹമ്മദ് സല്ലള്ളാ ഹക്ക് ലാഇലാഹ ഇല്ലള്ളാ…

കുഞ്ഞിന്‍റെ ഉമ്മാനെ കിട്ടൂലാ…കുറുക്കാ

കുമ്പള വള്ളീന്നോടിക്കോ…

ഇന്നല്ല നാളെല്ല മറ്റന്നാള്‍ .ഇന്നേരം വന്നങ്ങ് കൂടിക്കോ

കുറുക്കാ ഇന്നേരം വന്നങ്ങ് കൂടിക്കോ…♪♫

വളരെ രസകരമായി എഴുതിയിരിക്കുന്നു...