2009, ഡിസംബർ 26, ശനിയാഴ്‌ച

കുഞ്ഞാമന്‍റെ വാഴക്കുല

എന്‍റെ “ചക്ക “ അനുഭവം നിങ്ങള്‍ വായിച്ച് കണുമല്ലോ…  

  സ്കൂള്‍ കലോത്സവം എന്നും എന്‍റെ ഒരു ഹരമായിരുന്നു..

കലോത്സവകാലമായാല്‍ പിന്നെ   ഞങ്ങള്‍ക്ക് മറ്റൊന്നിനും സമയം കിട്ടില്ല.  നാടകവും.ടാബ്ലോയും ഒക്കെയായി  ദിവസങ്ങള്‍  പോവുന്നതറിയില്ല.       

“പരീക്ഷ വന്നാല്‍  നാടകം കൊണ്ടൊന്നും കാര്യമില്ല ഉള്ള സമയത്ത് രണ്ടക്ഷരം പടിക്കന്‍ നോക്കു “

  പത്താം ക്ലാസില്‍ ആയിരുന്നത് കൊണ്ട് മീനട്ടീച്ചര്‍ ഞങ്ങളെ കഴിയുന്നതും അതില്‍ നിന്നും ഒഴിവാക്കാന്‍ നോക്കിയിരുന്നു 

ആ വര്‍ഷവും ടീച്ചറുടെ കയ്യും കാലും പിടിച്ച് ഞങ്ങള്‍ കലോത്സവത്തില്‍ പങ്കെടുക്കാനുള്ള അനുമതി വാങ്ങി ഒരു നാടകവും ,ടാബ്ലോയും  അവതരിപ്പിക്കാന്‍ തീരുമാനിച്ചു .

“മലയപ്പുലയന്‍   “  എന്ന  കവിതയെ ആസ്പതമാക്കിയായിരുന്നു ടാബ്ലോ

താന്‍  ക്രഷി ചെയ്തെടുത്ത വാഴക്കുല വിശന്നു കരയുന്ന തന്‍റെ കുഞ്ഞുങ്ങളുടെ മുന്‍പില്‍  നിന്നെടുത്ത് ജന്മിയുടെ മുന്‍പില്‍ കാഴ്ച്ച വെക്കുന്നതായിരുന്നു   രംഗം

പുലയനായ് ഞാനായിരുന്നു രംഗത്ത്

അതിനു വെണ്ടിയുള്ള ഒരു പച്ച വാഴക്കുല    സ്കൂള്‍ പരിസരത്തൊന്നും   കിട്ടാനില്ലയിരുന്നു .. അവസാനം സ്കൂള്‍ പരിസരത്ത് പെട്ടിക്കട നടത്തിയിരുന്ന കുഞ്ഞാമന്‍റെ കടയില്‍ വില്‍ക്കാന്‍ വെച്ചിരുന്നു ഒരു പഴുത്ത നേന്ത്രക്കുല ഉടനെ തിരിച്ച് കൊണ്ട് വന്നു തരാം എന്നും പറഞ്ഞ് ഞങ്ങള്‍ എടുത്തോണ്ട് പോന്നു.

പഴക്കുല  ക്ലസ് റൂമില്‍ വെച്ച് ഞങ്ങല്‍ മേക്കപ്പ് ചെയ്യാനായ് ഗ്രീന്‍‌റൂമിലേക്ക് പോയി …

സ്റ്റേജില്‍ കയറാന്‍ സമയമായപ്പോല്‍ പഴക്കുലക്കായ് ക്ലാസ്റൂമില്‍ ചെന്നപ്പോള്‍ അവിടെ അതാ പഴക്കുലയുടെ തണ്ടും അതിനടിയില്‍ കേടുവന്ന ഒന്നുരണ്ട് പഴവും  ഇനി എന്തു ചെയ്യും എന്നാലോജിച്ച് ഞങ്ങള്‍ തലയില്‍ കയ്യും വെച്ച് നിന്നുപോയ്..

അതിനിടയില്‍ ആരോ പറഞ്ഞു….

“നമുക്കു ഒരു കാര്യം ചെയ്യാം  ഈ തണ്ട് ഒരു ചാക്കില്‍ കെട്ടാം,,

അത് നല്ല  ബുദ്ദി തന്നെ.

ഞങ്ങള്‍ കൂടുതല്‍ ചിന്തിക്കതെ സ്കൂള്‍ സ്റ്റോര്‍റൂമില്‍ നിന്നും ഒരു ചക്ക് സങ്കടിപ്പിച്ച്    തണ്ടിന്‍റെ മുകള്‍ഭാഗം മാത്രം മുകളീല്‍ കാണത്തക്ക വിതത്തില്‍ കെട്ടി ചാക്കുമായ് സ്റ്റേജില്‍ കയറി…

അന്നു ടാബ്ലോയ്ക്കുള്ള ഫസ്റ്റ് സമ്മാനം ഞങ്ങള്‍ക്കു തന്നെയായിരുന്നു.

ആ സന്തോഷത്തിനിടയിലും   ഇനി കുഞ്ഞാമനോട് എന്തു പറയും എന്നതായിരുന്നു പ്രശ്നം,

ഞങ്ങള്‍ കാലിത്തണ്ടുമായ് കുഞ്ഞാമന്‍റെ അടുത്ത് ചെന്നു.. ഞങ്ങളുടെ വരവില്‍ തന്നെ എന്തോ പന്തികേട് തോന്നിയ കുഞ്ഞാമന്‍ ഞങ്ങളുടെ കയ്യിലുള്ള തണ്ടിലേക്കു നോക്കി …!!!

(എന്തോ  കളഞ്ഞ് പോയ അണ്ണാനെ പോലെ.‌)

 

4 അഭിപ്രായ(ങ്ങള്‍):

എന്‍.പി മുനീര്‍ പറഞ്ഞു...

കൊള്ളാം..രസകരമായ ഓർമ്മ തന്നെ ഹംസക്കാ...

Nizam പറഞ്ഞു...

Ellavarum oru kadha ishtapeduka athinte avatharana shailiyil aanu.. etra cheriya katha ayaalum etra rasamillatha kadha aayalum, athu oru shailiyil avatharippikkumbam vayikkunnavanu athu oru rasakaramaayi thonnum... ini nalla kadha nalla shaili ithu randum koodi othucherumbol athu valare hrudhyamaayi thonnum.. athu pole oru kadha aanu ithu...

Good work...keep it up...

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

ഉപായം നോക്കുമ്പോള്‍ അപായവും നോക്കണം

Sulfikar Manalvayal പറഞ്ഞു...

ഉം. പഴയ കാല ഓര്‍മ്മകള്‍ നന്നായി വരുന്നു.
അപ്പോള്‍ കലാകാരന്‍ കൂടെ ആയിരുന്നു അല്ലെ.