2010, നവംബർ 23, ചൊവ്വാഴ്ച

ശകുനം

eeee

ഭാര്യയുടെ പ്രാര്‍ത്ഥനയും, വഴിപാടുകളും കൊണ്ട് ഏറെ താമസിച്ചു കിട്ടിയ ജോലിക്കായ് ദൂര യാത്ര പുറപ്പെടുമ്പോള്‍ നിറകുടം കണ്ടിറങ്ങണമെന്ന അവളുടെ വിശ്വാസത്തിനു അയാള്‍ എതിരൊന്നും പറഞ്ഞില്ല. വെള്ളം നിറച്ച് മുറ്റത്ത് വെച്ച തിളക്കമുള്ള സ്റ്റീല്‍ കുടത്തിലേക്ക് മാത്രം നോക്കിക്കൊണ്ട് അയാള്‍ വീടിന്‍റെ പടികളിറങ്ങി.

മണിക്കൂറുകള്‍ക്കകം മുറ്റത്ത് വന്നു നിന്ന ആംബുലന്‍സില്‍ നിന്നും അയാളുടെ മൃതശരീരം പുറത്തേക്കിറക്കുമ്പോള്‍ വീടിന്‍റെ പടിക്കെട്ടുകളില്‍ ഉണങ്ങി തുടങ്ങിയ രക്തം ആരൊക്കയോ കഴുകി കളയുന്നുണ്ടായിരുന്നു.

107 അഭിപ്രായ(ങ്ങള്‍):

സാബിബാവ പറഞ്ഞു...

ഹംസക്കാ എന്താ പറയുക വിജയത്തിനുള്ള പാതകളില്‍ തിളങ്ങുന്ന അങ്ങേക്ക് എന്റെ അഭിനന്ദനം ആദ്യമായി പറയുന്നു .
കുഞ്ഞു കഥയിലെക്കുള്ള താങ്കളുടെ പ്രവേശനം എനിക്ക് ഗംഭീരമായി തോന്നി .ശകുനം എനിക്കിഷ്ട്ടമായി
നാലുവരിയില്‍ ഹംസക്ക വലിയൊരു മെസേജു കണ്‍വേ ചെയ്തു ഇത്തരം ശകുനങ്ങളില്‍ ഒന്ന് കാര്യമില്ലെന്നും ഈ കഥയിലൂടെ വ്യക്തമാക്കി വിധിയുടെ കൈകളില്‍ അമ്മാനമാടുന്ന നമ്മള്‍ എപ്പോഴെന്നറിയില്ല നിലം പതിക്കാന്‍ അതിനു ഒരു നിറകുടമോ മറ്റോ രക്ഷക സ്ഥാനത്ത് നില്‍കില്ല എന്നാണ് എന്റെ വിശ്വാസം .അനുഭവത്തിലുടെ പഠിച്ചപാഠം

Thanal പറഞ്ഞു...

"ബുദ്തിമാന്മാര്‍ക്ക്‌ സൂചന മതി "
ഹംസടെ കഥകള്‍ വായിച്ചു ആള്‍ക്കാര്‍ക്ക് പുത്തി വെച്ചു .....ഇനി മിനിക്കഥ മതിയാകും
എന്തെ????????ശെര്യല്ലേ...........????

Rasheed Punnassery പറഞ്ഞു...

നിറ കുടമപ്പോഴും കാത്തിരിപ്പുണ്ടായിരുന്നു:

കഥ പറയാന്‍ അഞ്ചു ഫുള്‍ സ്കാപ്പ് വേണമെന്നില്ലെന്ന കാര്യം
ഹംസക്ക വീണ്ടും ഓര്‍മപ്പെടുത്തുന്നു.
നല്ല സന്ദേശം. സന്തോഷം

ശ്രീ പറഞ്ഞു...

വിശ്വാസങ്ങളെ പറ്റി എന്തു പറയാനാണ് ഇക്കാ...

മിനി കഥ നന്നായി

Thanal പറഞ്ഞു...

കഥ ഇഷ്ടായി.....നന്നായിരിക്കുന്നു..

പാവപ്പെട്ടവന്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
റ്റോംസ് കോനുമഠം പറഞ്ഞു...

ഹംസാജി
അന്ധവിശ്വാസം എന്ന അഴുക്കിനെ കുറഞ്ഞ വരികളില്‍ തുറന്നു കാട്ടിയതിനു ആശംസകള്‍ ..

പാവപ്പെട്ടവന്‍ പറഞ്ഞു...

നിറകുടം കണ്ടാലും ,വേശ്യയെ കണ്ടാലും,കറവ പശുവിനെ കണ്ടാലും വരാനുള്ളത് കാളവണ്ടി പിടിച്ചൂം വരും എന്നതു കണ്ടില്ലേ...?
മിനികഥ അവിശ്വാസങ്ങളെ തച്ചുടക്കുന്നു ഇഷ്ടപ്പെട്ട്

Renjith പറഞ്ഞു...

നന്നായിരിക്കുന്നു.

ഉമ്മുഅമ്മാർ പറഞ്ഞു...

അപ്പോഴും ആ നിറകുടം ഒരു കാഴ്ചയായി അവിടെത്തന്നെ കിടന്നിരുന്നു ..... നമ്മുടെ ഭാവിയും വര്‍ത്തമാനവും വിജയവും പരാജയവും ജനനവും മരണവുമെല്ലാം തീരുമാനിക്കുന്നത് അജയ്യനായ ദൈവം തമ്പുരാനാണ് . അതിനെ മറികടക്കാന്‍ ഒരു ശകുനത്തിനും സാധിക്കില്ല .അന്ധവിശ്വാസത്തെ സമൂഹത്തില്‍ നിന്നും പിഴുതെറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു . നന്നായി ചിന്തിക്കേണ്ട ഒരു കാര്യം കുറഞ്ഞ വാക്കുകളില്‍ വളരെ ഭംഗിയായി പറഞ്ഞിരിക്കുന്നു അഭിനന്ദനങ്ങള്‍.....

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. പറഞ്ഞു...

ശകുനം,വിധി,യോഗം,...എല്ലാം പഴിപറയാനുള്ള പാഴ് വാക്കുകൾ...
എന്നാലും
വരാനുള്ളത് വഴിയിൽ തങ്ങുമോ..?(ആത്മാഗഥം)

വഴിപോക്കന്‍ പറഞ്ഞു...

രണ്ടര വരികള്‍ മാത്രമേയുള്ളൂ എങ്കിലും ആയിരം വരികളുടെ ഊര്‍ജ്ജത്തില്‍ അന്ത വിശ്വാസങ്ങളെ തുറന്നു കാട്ടിയുള്ള കൊച്ചു കഥ അഭിനന്ദനാര്‍ഹം.

nanmandan പറഞ്ഞു...

മിനി കഥ നന്നായി ആശംസകള്‍ ..

സലാഹ് പറഞ്ഞു...

മിനിക്കഥയുടെ സൌന്ദര്യവും ചെറുകഥയുടെ ഭംഗിയും വലിയ കഥയുടെ സന്ദേശവും ചാലിച്ച ജീവിതംതന്നെ

അലി പറഞ്ഞു...

നിറകുടം തുളുമ്പില്ല... പക്ഷെ ആളെകൊല്ലും!

കുഞ്ഞിക്കഥ വലിയ കാര്യം പറഞ്ഞു.
അഭിനന്ദനങ്ങൾ!

jazmikkutty പറഞ്ഞു...

nalla minikkatha...

രമേശ്‌അരൂര്‍ പറഞ്ഞു...

ഹംസ കുറെയധികം കാര്യം ചിന്തിച്ചു പോകുന്ന നല്ല കഥ ..
തുടക്കം ഗംഭീരമായി ..:)

സിദ്ധീക്ക് തൊഴിയൂര്‍ പറഞ്ഞു...

നല്ലൊരു സന്ദെശം..വളരെ ഒതുക്കിപ്പറഞ്ഞ ഹംസക്കാ ഇനിയും പോരട്ടെ ഇത്തരം കുറേഎണ്ണം..

ഇസ്മായില്‍ കുറുമ്പടി (തണല്‍) പറഞ്ഞു...

ചന്ദ്രനിലേക്ക് ആളുകളെ വിട്ടു
ചന്ദ്രഹാസമൊന്നും അവിടെ കേട്ടില്ല.
ചൊവ്വയിലേക്ക് യന്ത്രത്തെ അയച്ചു
ചോവ്വാദോഷമോന്നും അവിടെ കണ്ടില്ല
ശനിയിലേക്ക് സന്ദേശമയച്ചു
'അപഹാര'മൊന്നും അനുഭവപ്പെട്ടില്ല.
ഭൂമിയില്‍ മാത്രം ....
ശകുനങ്ങള്‍! ശനികള്‍! ചൊവ്വകള്‍!
ആധുനിക യുഗത്തിലും നാം നമ്മെത്തന്നെ വിശ്വാസമില്ലാതെ കയ്യില്‍ നൂല്‍ കെട്ടുന്നു.
അരയില്‍ 'ഹൈക്കലുസ്സിഹാം'അണിയുന്നു.
കഴുത്തില്‍ ഭാഗ്യ'യന്ത്രം'കുരുക്കുന്നു.
നമ്മുടെ ജീവിതത്തെ നാം തന്നെ കുരുക്കിക്കളയുന്നു!
(വലിയ കഥ.ചെറിയ വരികള്‍.വായനക്കാരന് സുഖം.രചയിതാവിന് എളുപ്പം)
ഭാവുകങ്ങള്‍.

വഷളന്‍ജേക്കെ ⚡ WashAllenⒿⓚ പറഞ്ഞു...

പച്ചമാംസം, മദ്യം, തേന്‍, നെയ്യ്, ആന, പക്ഷികള്‍, പശുക്കള്‍, രത്നങ്ങള്‍, രണ്ട് ബ്രാഹ്മണര്‍, നിറകുടങ്ങള്‍, ശവം, വേശ്യ ഇതൊക്കെയാണത്രെ നല്ല ശകുനം.

എന്നാപ്പിനെ ഒരു പ്രശ്നവുമില്ലല്ലേ, എവിടെങ്കിലും പോകുന്നതിനു മുമ്പ് ഒരു സ്മാള്‍ അടിച്ചാല്‍ മതിയല്ലോ അല്ലെങ്കില്‍ ഒന്നു ലവിടം വരെ... ഞാന്‍ പറയുന്നില്ല...

ഹംസ ഇനി അപ്രത്തെ വീട്ടിലെ താത്തയോട് പറഞ്ഞേക്കരുത് അവരെ കണ്ടാല്‍ നല്ല ശകുനം ആണെന്ന്. ഫ്‌ഫാ! എന്നൊരാട്ടായിരിക്കും ഫലം.

നല്ലൊരു സന്ദേശമുള്ള കഥ. ഇത്തരം അന്ധവിശ്വാസങ്ങളെ തള്ളുന്നവര്‍ക്ക് മനഃസമാധാനം കിട്ടും. ഞാന്‍ ടെസ്റ്റ്‌ ചെയ്യാന്‍ വേണ്ടി പലപ്പോഴും പടി തിരിച്ചു കേറിയിട്ടുണ്ട്, സാധാരണ സംഭവിക്കുന്നത്‌ പോലെ തന്നെ എല്ലാം നടക്കും. പൂച്ച കുറുകെ ചാടിയാല്‍ ഞാന്‍ ഹാപ്പിയാണ്! കാരണം എനിക്കറിയാം ഒരു ചുക്കും വരില്ലെന്ന്. എന്തെങ്കിലും പറ്റിയാല്‍ അത് പൂച്ചയുടെ കുഴപ്പവും അല്ല.

മനസ്സാണ് പ്രധാനം.

faisu madeena പറഞ്ഞു...

ഹംസക്കാ ...ഞാനെന്തു പറയാന്‍ ...

മാണിക്യം പറഞ്ഞു...

എന്തു ചെയ്യുന്നതിനു മുന്‍പും ഈശ്വരനെ മനസ്സില്‍ വിചാരിക്കുക.
മറ്റുള്ളവരുടെ മനസ്സ് വാക്കാലും പ്രവര്‍ത്തിയാലും നോവിക്കാതിരിക്കാന്‍ പരമാവധി ശ്രമിക്കുക.
ശകുനത്തില്‍ വിശ്വസിക്കുന്നതിലും നല്ലതിതാണെന്ന് ഞാന് കരുതുന്നു.
ചിന്തക്ക് വകയുള്ള ഹംസയുടെ കഥ വളരെ ഇഷ്ടമായി!

Manoraj പറഞ്ഞു...

കഥയിലൂടെ ശകുനങ്ങളില്‍ കാര്യമില്ല എന്ന മെസേജ് കൊണ്ടു വന്നു. പക്ഷെ അവസാനമെഴുതിയ വരാന്തയിലെ ഉണങ്ങിത്തുടങ്ങിയ രക്തം... അത് എത്ര ശ്രമിച്ചിട്ടും എനിക്ക് മനസ്സിലായില്ല.

Vayady പറഞ്ഞു...

ശകുനം വെറും അന്ധവിശ്വാസമാണ്‌. അന്ധവിശ്വാസത്തിന്റെ മുഖംമൂടി വലിച്ചു കീറിയ ഈ പോസ്റ്റ് എനിക്ക് വളരെയിഷ്ടമായി.

Mohamedkutty മുഹമ്മദുകുട്ടി പറഞ്ഞു...

മനോ രാജിന്റെ കമന്റ് വായിച്ചപ്പോള്‍ ഒരു സംശയം: നിറഞ്ഞ പാത്രത്തിലേയ്ക്ക് നോക്കി ന അയാള്‍ പടിയിറങ്ങുമ്പോള്‍ തന്നെ വീണ് തല പൊട്ടിക്കാണുമല്ലേ?.പിന്നെ ആസ്പത്രിയില്‍ വെറുതെ ഒന്നു കൊണ്ടു പോയി നോക്കിയിട്ടുണ്ടാവും.ഇവിടെ കമന്റെഴുതിയവരില്‍ ഒരൊറ്റ അന്ധ വിശ്വാസിയെയും കണ്ടില്ല!.നമ്മുടെ സമൂഹം നന്നാവാന്‍ തുടങ്ങിയോ?.അതോ അന്ധ വിശ്വാസികള്‍ ഹംസയുടെ ബ്ലോഗ് വായിക്കാറില്ലെ?.അപ്പോ മിനിക്കഥയാ നല്ലതല്ലെ?എഴുതാനും എളുപ്പം വായിക്കന്‍ അതിനേക്കാളെളുപ്പം. പക്ഷെ കമന്റെഴുതാന്‍ ഇത്തിരി മെനക്കേടാ!.

Mohamedkutty മുഹമ്മദുകുട്ടി പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Mohamedkutty മുഹമ്മദുകുട്ടി പറഞ്ഞു...

ശകുനം നോക്കാതെ കമന്റെഴുതിയാലുള്ള കുഴപ്പം കണ്ടില്ലെ?

mayflowers പറഞ്ഞു...

ഹംസ എത്ര സുന്ദരമായാണ് കാമ്പില്ലാത്ത വിശ്വാസങ്ങളെ തച്ചുടച്ചത്..
മനോഹരം.

ശങ്കരനാരായണന്‍ മലപ്പുറം പറഞ്ഞു...

ഇഷ്ടായി!

ആളവന്‍താന്‍ പറഞ്ഞു...

ഇഷ്ട്ടായി. അങ്ങനെ ഒരാള്‍ കൂടി മിനിയെ പ്രേമിക്കാന്‍ തുടങ്ങി.ഇനി ബ്ലോഗില്‍ മിനി ഒരു നല്ല ശകുനമാകും. നോക്കിക്കോ.

sreee പറഞ്ഞു...

ചെറുത്‌ സുന്ദരം . കുഞ്ഞു കഥ നന്നായി .

അഭി പറഞ്ഞു...

കഥ നന്നായിരിക്കുന്നു

ചാണ്ടിക്കുഞ്ഞ് പറഞ്ഞു...

ഓരോരോ വിശ്വാസങ്ങള്‍...പക്ഷേ വല്ലപ്പോഴും അത് യാദൃശ്ചികമായി ഫലിക്കുമ്പോഴാണ്‌ ആള്‍ക്കാര്‍ക്ക് കൂടുതല്‍ വിശ്വാസം...

Ranipriya പറഞ്ഞു...

ഈ യുഗത്തില്‍ മനുഷ്യര്‍ അന്ധവിശ്വാസത്തില്‍ അടിയുറച്ചു വിശ്വസിക്കുന്നു.ഒരു നല്ല ജോലി നേടാന്‍ ,ബിസിനസ്‌ വിജയം,വിവാഹം,കുഞ്ഞു ഉണ്ടാകാന്‍ അങ്ങിനെ അങ്ങിനെ നിരവധി ഏലസ്സുകള്‍ ഒരുമിച്ചു ശരീരത്തില്‍ ധരിച്ച് നടക്കുന്നവരെ എനിക്കറിയാം .ഈ കുഞ്ഞു കഥയിലൂടെ ഇതൊക്കെ വെറുതെ ആണ് എന്ന് വളരെ ഭംഗിയായി ഇക്ക അവതരിപ്പിച്ചു....

യൂസുഫ്പ പറഞ്ഞു...

ശകുനം മുടക്കി, അല്ലേ..?

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ പറഞ്ഞു...

ആശയം ചുരുങ്ങിയ വരികളിൽ വ്യക്തമായി പറയുവാൻ കഴിഞ്ഞു. അഭിനന്ദനങ്ങൾ..


വിശ്വാസവും അന്ധവിശ്വാസവും തിരിച്ചറിയാൻ കഴിയട്ടെ..

ആശംസകൾ

ഒറ്റയാന്‍ പറഞ്ഞു...

ചെറുത്‌ എന്നാല്‍ അര്‍ത്ഥപൂര്‍ണ്ണവും ആയ കഥ

Echmukutty പറഞ്ഞു...

katha kollaalo.

Echmukutty പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
dreams പറഞ്ഞു...

cheruthanegilum valiya oru aashayam avatharipichu bhaviyundu ezhuthu mudakaruthu pravasa jeetham maduthalum ezhuthu nirtharuthu.....

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

ആ ആംബുലന്‍സ് ആര്‍ക്കെങ്കിലും ഒരു നല്ല ശകുനം ആയിക്കാണും

അനൂപ്‌ .ടി.എം. പറഞ്ഞു...

വരാനുള്ളത് ആംബുലന്‍സ് പിടിച്ചായാലും വരും..!!
ഇക്കാ..നല്ല കഥ

ശ്രീനാഥന്‍ പറഞ്ഞു...

നല്ല കഥ,ചെറുതെങ്കിലും കൃത്യമായി കാര്യം പറയുന്നു, അഭിനന്ദനം!

Areekkodan | അരീക്കോടന്‍ പറഞ്ഞു...

ശകുനം മോശമായില്ല.

sids പറഞ്ഞു...

നന്നായി... കുറഞ്ഞ വരികളിൽ വലിയ കാര്യം പറഞ്ഞു ..മനോരാജ് പറഞ്ഞപോലെ ഒരു സംശയം ബാക്കിനിൽക്കുന്നു.. സത്യത്തിൽ നിറകുടം നോക്കി നോക്കിയാണോ പുള്ളി വീണത്....?

kARNOr(കാര്‍ന്നോര്) പറഞ്ഞു...

മനോഹരം ഈ മിനിക്കഥ

റിയാസ് (മിഴിനീര്‍ത്തുള്ളി) പറഞ്ഞു...

ഹംസക്കാ...ഇങ്ങളാളു കൊള്ളാലോ...?
ദെ ന്താപ്പോ പുതിയൊരു ശൈലി...?
എന്തായാലും..നിക്കിഷ്ടായീ...
ഇനിയും എഴുതുക...

@ sids
അതിനുള്ള ഉത്തരം മുഹമ്മദ്കുട്ടിക്ക പറഞ്ഞു കഴിഞ്ഞു...

Abdul Jishad പറഞ്ഞു...

മിനി കഥ നന്നായി....

ജുവൈരിയ സലാം പറഞ്ഞു...

അന്ധവിശ്വാസത്തിനെതിരേയും ആയുധം എടുത്തു അല്ലേ?.അഭിനന്ദനങ്ങൾ.

Shukoor Cheruvadi പറഞ്ഞു...

ശകുനത്തെ വിമര്‍ശിക്കുകയോ? താങ്കളുടെ ഒരു ധൈര്യം!! ഒരു നല്ല കാര്യത്തിനു പുറത്തിറങ്ങുമ്പോള്‍ വേശ്യയെ കണി കാണാതെ പുറത്തിറങ്ങാം എന്നോ? ഈ നൂറ്റാണ്ടിലൊന്നുമല്ലേ താങ്കള്‍?

തെച്ചിക്കോടന്‍ പറഞ്ഞു...

ചുരുങ്ങിയ വാക്കുകളില്‍ ഗംഭീരമൊരു കഥ! നല്ല സന്ദേശവും.

മറ്റൊരു കാര്യവും പറയാതെ പറഞ്ഞു, നടക്കുമ്പോള്‍ പ്രത്യേഗിച്ചും പടിയിറങ്ങുമ്പോള്‍, താഴെ നോക്കി നടക്കണമെന്ന് ! :)

ഹംസേ അഭിനന്ദനങ്ങള്‍.

haina പറഞ്ഞു...

ഭാര്യയുടെ ഒടുക്കത്തെ ഒരു വിശ്യാസം..

a.faisal പറഞ്ഞു...

അഭിനന്ദനങ്ങൾ.

ശ്രീക്കുട്ടന്‍ പറഞ്ഞു...

ഹംസാക്കാ,

പലരേയും ഒരു പരിധിവരെ ജീവിക്കുവാന്‍ പ്രേരിപ്പിക്കുന്നത് നല്ല വിശ്വാസങ്ങളാണെന്നാണ് എനിക്കു തോന്നുന്നത്.അവിശ്വാസിയായ ഒരാളിന് അത് ചിലപ്പോള്‍ അന്ധവിശ്വാസമായിതോന്നിയേക്കാം.പിന്നെ ശകുനങ്ങളും മറ്റും.എത്ര അവിശ്വാസിയായ ഒരാളും മനസ്സുകൊണ്ടെങ്കിലും അതില്‍ വിശ്വസിക്കുന്നുണ്ടെന്നാണെനിക്കു തോന്നുന്നത്.

കഥയുടെ അവസാനഭാഗത്തെക്കുറിച്ച് ഞാനാകെ സംശയത്തിലാണ്.സത്യത്തില്‍ മനസ്സിലായില്ല.

Muneer പറഞ്ഞു...

മിനിക്കഥ കൊള്ളാം ഹംസക്കാ ..അഭിനന്ദനങ്ങള്‍

Naseef U Areacode പറഞ്ഞു...

ശകുനം .. ചെറു കഥ നന്നായി...
ദൈവാനുഗ്രഹം വേണം, എന്നാല്‍ അന്ധവിശ്വാസമാണ് എല്ലാ പ്രശ്നങ്ങളും ഉണ്ടാക്കുന്നത്

ആശംസകള്‍

പട്ടേപ്പാടം റാംജി പറഞ്ഞു...

തെച്ചിക്കോടന്‍ പറഞ്ഞത്‌ പോലെ ഇത്തരം പഴയകാല കഥകളിലും(ഇപ്പോഴത്തെതും) പഴഞ്ചൊല്ലുകളിലും എല്ലാം സൂക്ഷിച്ചു നോക്കുമ്പോള്‍ നേരെ നോക്കി നടക്കുക എന്നത് പോലുള്ള ചില കാഴ്ചകള്‍ കാണാനാകുന്നില്ലേ?
വിശ്വാസത്തിന്റെ അളിയനായി മാറിയിരിക്കുന്നു അന്ധവിശ്വാസം ഇപ്പോള്‍ അല്ലെ?

MyDreams പറഞ്ഞു...

മിനി കഥ ......ഇഷ്ട്ടപ്പെട്ടു ...........വിശ്വാസം അത് അല്ലെ എല്ലാം

ഹംസ പറഞ്ഞു...

* സാബിബാവ. ആദ്യ അഭിപ്രായത്തിനും നല്ല വാക്കുകള്‍ക്കും നന്ദി

*Thanal : എന്തെ ശരിയാണോ.. ങ്ങള്‍ തന്നെ അങ്ങട്ട് തീരുമാനിക്കീന്ന്… ഹല്ല പിന്നെ… നന്ദി

*Rasheed Punnassery : വായനക്കും അഭിപ്രായത്തിനും നന്ദി

* ശ്രീ: അഭിപ്രായം കുറിച്ചതില്‍ സന്തോഷം നന്ദി

*റ്റോംസ് കോനുമഠം: ആശംസകള്‍ക്ക് നന്ദി

*പാവപ്പെട്ടവന്‍: അതെ വരാനുള്ളത് കാളവണ്ടി പിടിച്ചാണേലും എത്തിയിരിക്കും … നന്ദി

*Renjith: വായനക്കും അഭിപ്രായത്തിനും നന്ദി

*ഉമ്മുഅമ്മാർ: നല്ല വാക്കുകള്‍ക്കും അഭിനന്ദനത്തിനും നന്ദി

*മുരളീമുകുന്ദൻ ബിലാത്തിപട്ടണം: അതെ ഓരോന്നും വരുമ്പോള്‍ നമ്മള്‍ ഒരോ വാക്കുകളെ പഴി പറയുന്നു.. ശകുനം , വിധി, യോഗം. എന്നൊക്കെ .. ആത്മഗഥം പറഞ്ഞത് തന്നെ സത്യം

*വഴിപോക്കന്‍ : നല്ല വാക്കുകള്‍ക്ക് നന്ദി

*nanmandan : വായനക്കും അഭിപ്രായത്തിനും നന്ദി

*സലാഹ്: നല്ല വാക്കുകള്‍ക്ക് നന്ദി

*അലി: അഭിനന്ദനങ്ങള്‍ക്ക് നന്ദി

*jazmikkutty: വായനക്കും . അഭിപ്രായത്തിനും നന്ദി

*രമേശ്‌അരൂര്‍ : അഭിപ്രായം കുറിച്ചതില്‍ സന്തോഷം നന്ദി

ഹംസ പറഞ്ഞു...

*സിദ്ധീക്ക് തൊഴിയൂര്‍: ഇക്കാ നന്ദി

*ഇസ്മായില്‍ കുറുമ്പടി (തണല്‍) : മിനിക്കഥയെ വെല്ലുന്ന അഭിപ്രായം പറഞ്ഞ് കഥയെ കൊഴുപ്പിച്ചതിനു ഒത്തിരി നന്ദി.

*വഷളന്‍ജേക്കെ ⚡ WashAllenⒿⓚ: ഹ ഹ ഹ.. അയ്യേ ഞാന്‍ ആ ടൈപ്പല്ല താത്തമാരെ കണികാണുന്ന ടൈപ്പ് . വലിയ നല്ല ഒരു അഭിപ്രായത്തിനു നന്ദി

*faisu madeena: ഫൈസു ഒന്നും പറയണ്ട വന്ന് അഭിപ്രായം കുറിച്ചില്ലെ അതു തന്നെ സന്തോഷം നന്ദി

*മാണിക്യം: നല്ല ഒരു ഉപദേശം കുറിച്ചിട്ടതില്‍ ഒത്തിരി സന്തോഷം …. നന്ദി

*Manoraj: മനൂ താങ്കള്‍ക്കുള്ള മറുപടി മുഹമ്മദ്കുട്ടിക്ക എഴുതിയതില്‍ ഉണ്ട്. എന്നാലും ഞാന്‍ ഒന്നു കൂടി പറയാം.. .. കുടത്തിലേക്ക് “മാത്രം” നോക്കികൊണ്ട് അയാള്‍ പടികള്‍ ഇറങ്ങി. തലയും കുത്തി വീഴാന്‍ വേറേ വഴി അന്വേഷിക്കണോ ? ആശുപത്രിയില്‍ കൊണ്ട് പോയി മണിക്കൂറുകള്‍ക്ക് ശേഷം തിരിച്ചു കൊണ്ട് വരുന്നത് മൃതശരീരം … പടികളിലെ രക്തം അപ്പോഴേക്കും ഉണങ്ങി തുടങ്ങിയിരുന്നു. ഇപ്പോള്‍ ഏകദേശ രൂപം പിടികിട്ടിക്കാണും എന്ന് വിശ്വസിക്കുന്നു. നല്ല വായനക്ക് നന്ദി

*Vayady : നല്ല വാക്കുകള്‍ക്ക് നന്ദി സഹോദരീ

*Mohamedkutty മുഹമ്മദുകുട്ടി : അതെ ഇക്ക അങ്ങനെ തന്നെയാണ് ഉദ്ദേശിച്ചത്

ഹ ഹഹ… ഇക്ക നല്ല ചോദ്യങ്ങളാണല്ലോ..എനിക്കും ഒരു സംശയം ഇല്ലായ്കയില്ല..

നന്ദി

*mayflowers: നല്ല വാക്കുകള്‍ക്ക് നന്ദി

*ശങ്കരനാരായണന്‍ മലപ്പുറം : വായനക്കും അഭിപ്രായത്തിനും നന്ദി

*ആളവന്‍താന്‍ : അതെ മിയിയെ നീ മാത്രം പ്രേമിച്ചാല്‍ മതിയോ…. ഞാനും ഒന്നു പിറകേ കൂടി നോക്കട്ടെ.. ഹിഹി…. നന്ദി

*sreee : നല്ല വാക്കുകള്‍ക്ക് നന്ദി

*അഭി : വായനക്കും അഭിപ്രായത്തിനും നന്ദി

*ചാണ്ടിക്കുഞ്ഞ് : അതെ യാദൃശ്ചികമായി ഫലിക്കുന്നതിനെ ആള്‍ക്കാര്‍ വിശ്വാസവുമായി കൂട്ടി കുഴക്കുന്നു. നന്ദി

*Ranipriya : നല്ല വായനക്കും നല്ല വാക്കുകള്‍ക്ക് നന്ദി

ഹംസ പറഞ്ഞു...

*യൂസുഫ്പ : അതെ ശകുനം മുടക്കി.. നന്ദി

*ബഷീര്‍ പി.ബി.വെള്ളറക്കാട്‌ : അതെ വിശ്വാസവും അന്ധവിശ്വാസവും തിരിച്ചറിയാന്‍ കഴിയുന്നവര്‍ വിജയികള്‍ … നല്ല ഒരു അഭിപ്രായത്തിനു ഒത്തിരി നന്ദി

*ഒറ്റയാന്‍: നല്ല വാക്കുകള്‍ക്ക് നന്ദി

*Echmukutty : വായനക്കും അഭിപ്രായത്തിനും നന്ദി

*dreams : പ്രവാസ ജീവിതം മടുത്താലും എഴുത്ത് നിറുത്തരുത് … നല്ല ഉപദേശം…മടുത്ത് തുടങ്ങിയോ ഇപ്പോള്‍ തന്നെ ? ( ഒരു സംശയം .. വന്ന കടം വീടിക്കോട്ടെ.. എന്നിട്ടാവാം പ്രവാസം മടുപ്പ് ) വായനക്കും അഭിപ്രായത്തിനും നന്ദി

*കുസുമം ആര്‍ പുന്നപ്ര : അതും ശരിയാണ് ആ ആംബുലന്‍സ് ആരെങ്കിലും ശകുനമായി കണ്ടിട്ടുണ്ടാവും നന്ദി

*അനൂപ്‌ .ടി.എം. : നല്ല വാക്കുകള്‍ക്ക് നന്ദി അനൂപ്

*ശ്രീനാഥന്‍ : വായനക്കും , അഭിനന്ദനത്തിനു നന്ദി

*Areekkodan | അരീക്കോടന്‍ : അഭിപ്രായം കുറിച്ചതില്‍ സന്തോഷം നന്ദി

*sids : അതെ നിറകുടം നോക്കി അയാള്‍ വീണു അത് തന്നെ ഉദ്ദേശിച്ചത് … നന്ദി

*kARNOr(കാര്‍ന്നോര്) : അഭിപ്രായത്തിനു നന്ദി

*റിയാസ് (മിഴിനീര്‍ത്തുള്ളി) : നല്ല വാക്കുകള്‍ക്ക് നന്ദി

*Abdul Jishad : അഭിപ്രായത്തിനു നന്ദി

*ജുവൈരിയ സലാം : അഭിനന്ദനങ്ങള്‍ക്ക് നന്ദി

*Shukoor Cheruvadi : ഹ ഹ ഹ,,, കമന്‍റ് എനിക്ക് ശരിക്കും ഇഷ്ടായി…. നന്ദി

ഹംസ പറഞ്ഞു...

* തെച്ചിക്കോടന്‍ : അതെ നോക്കി നടന്നില്ലേല്‍ തെന്നി വീഴും …. അഭിനന്ദനങ്ങല്‍ക്ക് നന്ദി

*haina : അഭിപ്രായത്തിനു നന്ദി മോളെ

* a.faisal: അഭിനന്ദനങ്ങള്‍ക്ക് നന്ദി

* ശ്രീക്കുട്ടന്‍ : കുട്ടന്‍ പറഞ്ഞത് കാര്യം തന്നെയാണ്. ഒരാളുടെ വിശ്വാസം മറ്റൊരാള്‍ക്ക് അന്ധവിശ്വാസം തന്നെയാണ് ( വിശ്വാസങ്ങളില്‍ തന്നെ പല രൂപങ്ങള്‍ ഉള്ളതുകൊണ്ടാണത്) .. ശകുനങ്ങളെ എതിര്‍ക്കുന്നവര്‍ തന്നെ ഉള്ളിന്‍റെ ഉള്ളില്‍ അത് മറ്റൊരു വിധത്തിലായി വിശ്വസിക്കുന്നവരും ഉണ്ടാവാം .. വിത്യസ്തമായ നല്ല അഭിപ്രായത്തിനു നന്ദി കുട്ടാ..

*Muneer : അഭിനന്ദനങ്ങള്‍ക്ക് നന്ദി

*Naseef U Areacode : ആശംസകള്‍ക്ക് നന്ദി

*പട്ടേപ്പാടം റാംജി : അതെ വിശ്വാസത്തിന്‍റെ അളിയനാണ് അന്ധവിശ്വാസം അത് അത്ര പെട്ടന്ന് ഒന്നും പോവില്ല… നല്ല ചിന്തക്ക് നന്ദി

*MyDreams : അഭിപ്രായത്തിനു നന്ദി

*കൂതറ ഹാഷിം..അഭിപ്രായം മെയിലായി അയച്ചു തന്നതിനു നിനക്കും നന്ദി …( ഇവിടെ കമന്‍റിയവര്‍ക്ക് കൊടുക്കുന്നതിന്‍റെ പകുതി നന്ദി )

ഇവിടെ വന്നു വായിച്ചു പോയ എല്ലാ നല്ല സുഹൃത്തുക്കള്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി.

ramanika പറഞ്ഞു...

കൊള്ളാം .....

സി. പി. നൗഷാദ്‌ പറഞ്ഞു...

ur higness man

Sukanya പറഞ്ഞു...

വളരെ ഒതുക്കമുള്ള നല്ല മിനിക്കഥ. വേദന പകരുന്നു.

jyo പറഞ്ഞു...

കുഞ്ഞികഥയിലും വലിയ കാര്യം പറഞ്ഞു.

jayanEvoor പറഞ്ഞു...

നല്ലൊരു കുഞ്ഞു കഥ!നല്ല സന്ദേശം!

sreedevi പറഞ്ഞു...

നന്നായി ഇക്കാ...ശകുനത്തിന്റെ പേരില്‍ തകര്‍ന്നുടയുന്ന ജീവിതങ്ങള്‍ വരെയുണ്ട്....

Thanal പറഞ്ഞു...

ഞാന്‍ ഇന്ന് സ്കൂളില്‍ പോയി ഹംസടെ കുഞ്ഞിക്കഥ പറഞ്ഞു കൊടുത്തു
എല്ലാര്‍ക്കും നല്ല ഇഷ്ടായി

ചെറുവാടി പറഞ്ഞു...

കുറഞ്ഞ വാക്കുകളില്‍ തീര്‍ത്ത മികച്ചൊരു കഥ. ഒരു സന്ദേശവും.
ഈ സംവേദനം രചയയുടെ കറുത്ത് തന്നെ.
ആശംസകള്‍

അസീസ്‌ പറഞ്ഞു...

നല്ല കഥ.

അഭിനന്ദനങ്ങൾ.

Anees Hassan പറഞ്ഞു...

ചെറുതല്ല ഈ കഥ

thalayambalath പറഞ്ഞു...

കൊള്ളാം.... ശകുനത്തിന്റെ തലയ്ക്ക് തന്നെ കൊടുത്തു........

»¦മുഖ്‌താര്‍¦udarampoyil¦« പറഞ്ഞു...

മിനിക്കഥയാകുമ്പോള്‍ ഇങ്ങനെ വേണം.
നല്ല എഴുത്ത്.
നല്ല ആശയം.
ശകുനത്തില്‍ കഥയില്ല.
'ശകുനം' നല്ല കഥയാണ്.

നീലത്താമര | neelathaamara പറഞ്ഞു...

അന്ധവിശ്വാസം രക്ഷയ്ക്ക്‌ എത്തില്ലെന്ന് തെളിയിക്കുന്ന മിനിക്കഥ... ആശംസകള്‍..

വിനുവേട്ടന്‍|vinuvettan പറഞ്ഞു...

അന്ധവിശ്വാസം ... അതല്ലേ എല്ലാം ... കാലം പോയ പോക്ക്‌!...

ജീവി കരിവെള്ളൂര്‍ പറഞ്ഞു...

മുന്നിലുള്ള പടിയില്‍ കാണാത്ത ശകുനം മുറ്റത്തെ കുടത്തില്‍ കണ്ടല്ലോ !

elayoden.com പറഞ്ഞു...

ശരിക്കും മിനിയായ മിനി കഥ.......ശകുനം മുടങ്ങാതെ നോക്കുന്നവര്‍ ഇനിയെങ്കിലും അതൊന്നു നിര്‍ത്തിയെങ്കില്‍... .

വീ കെ പറഞ്ഞു...

ഹംസാക്കാ... അസ്സലായിരിക്കുന്നു...!

എങ്കിലും ഒന്നു തട്ടി വീണപ്പോഴേക്കും ആളു വടിയാകുകാന്നു വച്ചാൽ....?!
എന്തോ,അതത്രക്കങ്ങ്ട് മനസ്സിലായില്ല...!?

(അന്തവിശ്വാസം തെറ്റാണെന്നു തെളിയിക്കാൻ ഒരാളെ കുരുതി കൊടുത്തത് ഒട്ടും ശരിയായില്ലെന്നേ ഞാൻ പറയൂ..!)

ആശംസകൾ...

Sureshkumar Punjhayil പറഞ്ഞു...

Chinthaykku...!

Manoharam, Ashamsakal...!!!

സ്വപ്നസഖി പറഞ്ഞു...

തൊണ്ടതൊടാതെ വിഴുങ്ങാന്‍ കഴിഞ്ഞു ഈ കാപ്സ്യൂള്‍ കഥ. ശകുനത്തിലൊന്നും കാര്യമില്ല അല്ലേ??എങ്കിലും ഒറ്റമൈനയെ കണ്ടാല്‍ എന്റെ അന്നത്തെ ദിവസം പോക്കാ. ചെറുപ്പകാലത്തു കിട്ടിയ അറിവാ..അന്നും..ഇന്നും..എന്നും.

ആചാര്യന്‍ പറഞ്ഞു...

വളരെ നന്നായിട്ടുണ്ട് ..വേറൊരു കഥയുണ്ട് ...അധികം ആളുകളുടെയും വിശ്വാസം പൂച്ചയെ കണി കണ്ടു ഇറങ്ങരുത് എന്നാണല്ലോ ...'രാവിലെ വണ്ടിയെടുത്തു പോകുമ്പോള്‍ ഒരു പൂച്ച വണ്ടി ഇടിച്ചു ചത്തു കിടക്കുന്നു..ആ പൂച്ചക്ക് ഏതു പൂച്ചയെ ആണോ കണി കണ്ടത് എന്ന് "

ഹംസ പറഞ്ഞു...

*ramanika: വായനക്കും അഭിപ്രായത്തിനും നന്ദി

* സി. പി. നൗഷാദ്‌: അഭിപ്രായം കുറിച്ചതില്‍ സന്തോഷം നന്ദി

* Sukanya : വായനക്കും അഭിപ്രായത്തിനും നന്ദി

*jyo: അഭിനന്ദനത്തിന് നന്ദി

*jayanEvoor : നല്ല വാക്കുകള്‍ക്ക് നന്ദി

*sreedevi : വായനക്കും അഭിപ്രായത്തിനും നന്ദി

*Thanal: ആഹാ … വീണ്ടും ,,,വീണ്ടും ,,,നന്ദി

*ചെറുവാടി : ആശംസകള്‍ക്ക് നന്ദി

*അസീസ്‌ : അഭിനന്ദനങ്ങള്‍ക്ക് നന്ദി

*Anees Hassan: വായനക്കും അഭിപ്രായത്തിനും നന്ദി

ഹംസ പറഞ്ഞു...

*thalayambalath: നല്ല വാക്കുകള്‍ക്ക് നന്ദി

*»¦മുഖ്‌താര്‍¦udarampoyil¦« : വായനക്കും അഭിപ്രായത്തിനും നന്ദി

*നീലത്താമര | neelathaamara: വായനക്കും നല്ല വാക്കുകള്‍ക്ക് നന്ദി

*വിനുവേട്ടന്‍|vinuvettan: അഭിപ്രായത്തിനു നന്ദി

*ജീവി കരിവെള്ളൂര്‍: വായനക്കും , അഭിനന്ദനത്തിനു നന്ദി

*elayoden.com : അഭിപ്രായം കുറിച്ചതില്‍ സന്തോഷം നന്ദി

*വീ കെ : ആളു വടിയാവാന്‍ തട്ടിവീഴണം എന്നു പോലും ഇല്ലല്ലോ… നല്ല അഭിപ്രായത്തിനു നന്ദി

*Sureshkumar Punjhayil : അഭിപ്രായത്തിനു നന്ദി

*സ്വപ്നസഖി : ഉള്ള വിശ്വാസം നഷ്ടപ്പെടുത്തല്ലേ…. നമ്മുടെ നിലനില്‍പ്പ്തന്നെ ഒരോ വിശ്വാസങ്ങളെ ആശ്രയിച്ചാണ് എന്നും നാം മറക്കാന്‍ പാടില്ല.

ഒറ്റ മൈനയെ കണ്ടാല്‍ മോശം രണ്ടെണ്ണം ഒരുമിച്ചു കണ്ടാല്‍ നല്ലത് കുട്ടിക്കാലത്ത് ഞനും കേട്ടിരുന്നു അത് . വായനക്കും നല്ല അഭിപ്രായത്തിനും നന്ദി

*ആചാര്യന്‍ : ആ പൂച്ച മറ്റൊരു പൂച്ചയെ കണ്ടാവും വണ്ടിക്കു മുന്നില്‍ ചാടിയത് പ്രശ്നം തീര്‍ന്നില്ലെ.. ഹിഹി.. നല്ല വായനക്കും അഭിപ്രായത്തിനും നന്ദി

സുജിത് കയ്യൂര്‍ പറഞ്ഞു...

cheruthenkilum manoharam.

lekshmi. lachu പറഞ്ഞു...

മിനി കഥ നന്നായി ...

priyag പറഞ്ഞു...

ikka ithoru kadanna kaay aayippoyi . cherukatha kollam

പാലക്കുഴി പറഞ്ഞു...

അന്ധവിശ്വാസങ്ങളെ തച്ചുടച്ച മിനിക്കഥ... വളരെ നന്നായി

รђค๒ภคஇ പറഞ്ഞു...

ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന കഥ..

SREEJITH /ശ്രീജിത്/AFTER THE RAIN..!! പറഞ്ഞു...

മിനിക്കഥ നന്നായിരിക്കുന്നു.അഭിനന്ദനങ്ങള്‍.....നല്ല നല്ല സൃഷ്ടികള്‍ ഇനിയും ഉണ്ടാകട്ടെ എന്നീശംസിക്കുന്നു...

ManzoorAluvila പറഞ്ഞു...

വിശ്വാസവും അന്ധവിശ്വാസവും ഒക്കെ ചേർന്ന ഒരു വിശ്വാസമാണു നമ്മളെയൊക്കെ നയിക്കുന്നത്‌...കഥ നന്നായ്‌ നോവിച്ചു..എല്ലാ ആശംസകളും

സുലേഖ പറഞ്ഞു...

കൊച്ചു കഥ ,വലിയ കഥ

സുലേഖ പറഞ്ഞു...

വിശ്വാസം അതല്ലേ എല്ലാം ?

jayarajmurukkumpuzha പറഞ്ഞു...

kadha assalayi..... aashamsakal....

ആദൃതന്‍ | Aadruthan പറഞ്ഞു...

ഹംസക്കയെ കാണാന്‍ ഇത്തവണ വൈകി.
കുറഞ്ഞ വാക്കുകളെങ്കിലും... സംഗതി തീക്ഷ്ണം.

Bijli പറഞ്ഞു...

വളരെ മികച്ച ഒരു രചന..കുഞ്ഞു കഥ വളരെ ഇഷ്ടായി..രണ്ടാവര്‍ത്തി വായിച്ചപ്പോഴാണ് ..കഥയുടെ തീവ്രത..ശരിക്കും..ബോധ്യപ്പെട്ടത്...ആശംസകള്‍..ഇനിയും..ഒരുപാട് കഥകള്‍..ആ
തൂലികത്തുമ്പില്‍ നിന്നും..പിറന്നു വീഴട്ടെ..എന്നാശംസിക്കുന്നു..

സുലേഖ പറഞ്ഞു...

ഞാനൊരു കഥ എഴുതിയിട്ടുണ്ട് .വെറുതെയിരിക്കുമ്പോള്‍ അതു വഴി വരണേ

ഒഴാക്കന്‍. പറഞ്ഞു...

പാവം ശകുനത്തിനെയും പിന്തുടര്‍ന്ന് പിടിച്ചു അല്ലെ.. സംഭവം കലക്കി

കുമാരന്‍ | kumaran പറഞ്ഞു...

entha ith ishtaa..!

~ex-pravasini* പറഞ്ഞു...

കുഞ്ഞിക്കഥ കണ്ടപ്പോള്‍ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ എനിക്കു നഷ്ട്ടമായ എന്‍റെ മിനിക്കഥക്കുഞ്ഞുങ്ങളെ ഓര്‍ത്ത് എന്‍റെ
കണ്ണുകള്‍ നിറഞ്ഞു..

ente lokam പറഞ്ഞു...

സ്റ്റീല്‍ കുടം വെച്ചിട്ടാ മണ്‍കുടം വെച്ചിരുന്നെങ്കില്‍
ഒരു കുഴപ്പവും വരില്ലായിരുന്നു..കൊള്ളാം ഹംസ..

നൗഷാദ് അകമ്പാടം പറഞ്ഞു...

(( ഈ പോസ്റ്റിനു നൂറ്റി രണ്ടാമത്തെ കമന്റ് ഞാന്‍ തന്നെ ഇടണം എന്നൊരു വാശി ഉണ്ടായിരുന്നു.
അതാ ബഹുമാനപ്പെട്ട എന്റെ കമന്റ് വൈകാന്‍ കാരണം.))

ശകുനം,രാഹുകാലം,ജാതകം,നക്ഷത്രം ഇതൊക്കെ നമ്മന്റെ വിഷയങ്ങളല്ല വിശേഷങ്ങളുമല്ല.
ഏലസ്സ്,പ്രതിമ,മോതിരം,ലോക്കറ്റ് തുടങ്ങി പരസ്യവരുമാനമുണ്ടങ്കില്‍ പത്ര ടീവി മാധ്യമങ്ങള്‍ക്ക് കുശാല്‍. ഏതറ്റം വരേയും പോവാന്‍ അവര്‍ തയ്യാറാകുന്ന നാട്ടില്‍ അന്ധവിശ്വാസങ്ങള്‍ വില്പ്പനചരക്കാവുന്നതില്‍ അല്‍ഭുതമില്ല.
ശകുനം നോക്കലൊക്കെ അതിന്റെ ചെറിയ തുടക്കം മാത്രം.
ഈ ഫീല്‍ഡില്‍ നമ്മളിനി എന്തൊക്കെ കാണാന്‍ ഇരിക്കുന്നു!.

കുറച്ച് വരികളില്‍ വലിയ ഒരു പ്രമേയത്തെ കയ്യടക്കത്തോടെ കൈകാര്യം ചെയ്തിരിക്കുന്നു.

മഹേഷ്‌ വിജയന്‍ പറഞ്ഞു...

അന്ധവിസ്വാസങ്ങള്‍ക്കെതിരെ ഒരു പടവാള്‍ കൂടി..
കുഞ്ഞു കഥ, വലിയ സന്ദേശം... !!

ഹംസ പറഞ്ഞു...

*സുജിത് കയ്യൂര്‍: വായനക്കും അഭിപ്രായത്തിനും നന്ദി

* lekshmi. lachu: അഭിപ്രായം കുറിച്ചതില്‍ സന്തോഷം നന്ദി

*priyag: വായനക്കും അഭിപ്രായത്തിനും നന്ദി

*പാലക്കുഴി: അഭിനന്ദനത്തിന് നന്ദി

*รђค๒ภคஇ: വായനക്കും അഭിപ്രായത്തിനും നന്ദി

*SREEJITH /ശ്രീജിത് വായനക്കും അഭിപ്രായത്തിനും നന്ദി

*ManzoorAluvila: നല്ല വാക്കുകള്‍ക്ക് നന്ദി

*സുലേഖ: വായനക്കും അഭിപ്രായത്തിനും നന്ദി

*jayarajmurukkumpuzha: വായനക്കും നല്ല വാക്കുകള്‍ക്ക് നന്ദി

*ആദൃതന്‍ | Aadruthan: അഭിപ്രായത്തിനു നന്ദി

*Bijli: വായനക്കും , അഭിനന്ദനത്തിനു നന്ദി

*ഒഴാക്കന്‍.: അഭിപ്രായം കുറിച്ചതില്‍ സന്തോഷം നന്ദി

*കുമാരന്‍ | kumaran: ഒന്നും മനസ്സിലായില്ലെ ബാക്കി ഞാന്‍ ചാറ്റ് ചെയ്യുമ്പോള്‍ പറഞ്ഞ് തരാം .. വായനക്ക് നന്ദി

*~ex-pravasini*: സങ്കടം എന്താ എന്ന് അവിടെ വന്നപ്പോഴാ മനസ്സിലായത് …അഭിപ്രായത്തിനു നന്ദി

*ente lokam: വായനക്കും അഭിപ്രായത്തിനും നന്ദി

* നൗഷാദ് അകമ്പാടം : അത് ശരി അതിനു കാത്തിരിക്കുവായിരുന്നു അല്ലെ…. നന്ദി

*മഹേഷ്‌ വിജയന്‍ : നല്ല വാക്കുകള്‍ക്ക് നന്ദി

ഇവിടെ വന്ന് വായിച്ചു പോയ എല്ലാ സുഹൃത്തുക്കള്‍ക്കും ഒരിക്കല്‍ കൂടി എന്‍റെ നന്ദി….

നിഷ........ പറഞ്ഞു...

കൊള്ളാം ഹംസക്കാ ..........മിനികഥ നന്നായിരിക്കുന്നു..

ഹാപ്പി ബാച്ചിലേഴ്സ് പറഞ്ഞു...

വിശ്വാസങ്ങള്‍ വേണം, പക്ഷെ അത് അന്ധമാവരുത്.
ഗലക്കി ഗലഗലക്കി.
ഹോ ഈ ഹംസാക്കാന്റെ ഓരോ കാര്യങ്ങള്.
കഥ അടിപൊളി.

OffTopic:
ഈയിടെയായി ഉറങ്ങിക്കിടക്കുന്ന സാഹിത്യകാരന്‍ സടകുടഞ്ഞെനീറ്റു ബൂലോകത്ത് പാഞ്ഞു നടക്കുന്നുണ്ടല്ലോ ഹംസക്കാ.. (എന്നും ഇങ്ങനെയൊക്കെ പാറി നടക്കാന്‍ പറ്റട്ടെ എന്ന് പ്രാര്‍ഥിക്കുന്നു)
ഇനി ഭാവിയില്‍ ജ്ഞാനപീഠം ഒക്കെ കിട്ടുമ്പോ നമ്മളെയൊക്കെ മറക്കരുത് കേട്ടാ...

SULFI പറഞ്ഞു...

ഇത്ര അര്‍ത്ഥ ഗര്‍ഭമായ ഒരു വിഷയം, നാല് വരികളിലൂടെ പറഞ്ഞ എന്റെ പ്രിയ കൂട്ടുകാരന് അഭിനന്ദനങ്ങള്‍.
ക്ഷമിക്കുക ഒരു പാട് വൈകി ഇവിടെ എത്താന്‍.
അല്ലെങ്കിലും എന്നെ പോലെയുള്ള "ഇത്തരം ശകുനം മുടക്കികള്‍" ഒടുവില്‍ വരുന്നത് തന്നെയല്ലേ നല്ലത്.