2010, ഡിസംബർ 5, ഞായറാഴ്‌ച

ഹമ്പട പഹയാ… ഒരു വര്‍ഷമോ?

“വല്ല വിവരവും ഉണ്ടോ നിങ്ങള്‍ക്ക്?”

“അയ്യോ... ചൂടാവല്ലെ… ഞാന്‍ ആ അര്‍ത്ഥത്തില്‍ അല്ല ചോദിച്ചത്. (അത് എനിക്ക് അറിയാവുന്ന കാര്യമല്ലെ). ഇത് നിങ്ങളുടെ കൂട്ടുകാരന്‍ ബൂലോകത്ത് വട്ടം കറങ്ങാന്‍ തുടങ്ങിയിട്ട് വര്‍ഷം ഒന്നു തികഞ്ഞു. ആ വിവരം വല്ലതും അറിയുമോ എന്നാണ് ചോദിച്ചത്...”

അതെ.... കൂട്ടുകാരന്‍ എന്ന ഈ ബ്ലോഗിന്‍റെ ഒന്നാം പിറന്നാളാണ് ഈ ഡിസംബര്‍ മാസത്തില്‍ .

ഇനി ഒരു കഷ്ണം കേക്ക് കഴിച്ചിട്ടാവാം ബാക്കി.!

koottukaaran

കഴിഞ്ഞ പ്രാവശ്യത്തെ അവധി കഴിഞ്ഞ് മനസ്സില്ലാമനസ്സോടെ ജിദ്ദയില്‍ തിരിച്ചെത്തിയപ്പോള്‍ കൂടുതല്‍ കച്ചവടമൊന്നുമില്ലാത്ത ഒരു കടയുടെ താക്കോല്‍ ഏല്‍പ്പിച്ച് നല്ലവനായ(?) എന്റെ മുതലാളി എന്നോട് പറഞ്ഞു

“ഹംസേ ആ കടയില്‍ വലിയ കച്ചവടം ഒന്നുമില്ല.. നീ പോയി അതൊന്ന് ശരിയാക്കിയെടുക്ക്. എനിക്കറിയാം നീ എവിടെ ചെന്നാലും അത് നന്നാവും(?) എന്ന്. അതുകൊണ്ടാണ് നിന്നെ തന്നെ പറഞ്ഞയക്കുന്നത്”

കയറിപ്പിടിച്ച ഷര്‍ട്ടിന്റെ ഷോളര്‍ മുതുകിളക്കി ശരിയാക്കിയെടുത്തു. താഴേക്ക് ഇറങ്ങിപ്പോയ പാന്‍റിലെ ബെല്‍റ്റ് പിടിച്ച് മുകളിലേക്ക് കയറ്റി ഇന്‍സൈഡ് ശരിയെന്നുറപ്പ് വരുത്തി. ചെവിയുടെ സൈഡില്‍ നിന്നും മുടി പിറകിലേക്ക് ഒതുക്കി. സ്വയം എന്നില്‍ അഭിമാനം തോന്നുന്ന സമയത്ത് ഞാന്‍ പോലും അറിയാതെ എന്നില്‍ വരുന്ന ആക്ഷനുകള്‍ മുറതെറ്റാതെ അപ്പോഴും വന്നു. ഞാന്‍ എന്നെ തന്നെ സൂക്ഷിച്ചൊന്നു നോക്കി.!

“ഹമ്പഡാ നീ ആളൊരു മിടുക്കന്‍ തന്നെ”

മനസ്സുകൊണ്ടൊരു കമന്‍റും പാസാക്കി താക്കോല്‍ വാങ്ങി. കൂടെ ജോലി ചെയ്യാന്‍ മിടുക്കരായ രണ്ട് ജോലിക്കാരേയും തന്ന് ഇനിയുള്ള കാലം ആ കടയില്‍ നിന്നും കിട്ടുന്ന ലാഭം എണ്ണി നോക്കാന്‍ മാത്രമായി ഒരു ജോലിക്കാരനെ നിര്‍ത്തുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ തുടങ്ങി മുതലാളി. (പാവം സൌദിയല്ലെ അത്ര വിവരമേ ഉള്ളൂ.. സൂര്യപ്രകാശം ശരീരത്തില്‍ ഏല്‍ക്കാത്ത മനുഷ്യര്‍ക്ക് എങ്ങിനയാ ബുദ്ധിയുണ്ടാവുന്നത് )

കടയില്‍ കാര്യമായ പണിയൊന്നുമില്ല. കൂടുതല്‍ സമയവും ഒഴിവ് തന്നെ എന്ന് മനസ്സിലായപ്പോള്‍ ശമ്പളത്തിലേക്ക് കുറച്ച് കാശ് അഡ്വന്‍സ് വേണമെന്നു പറഞ്ഞു. നാട്ടില്‍ നിന്നും വന്നതല്ലെ പാവം കടം വല്ലതും ഉണ്ടാവും എന്ന് കരുതി ചോദിച്ച കാശ് മടികൂടാതെ മുതലാളി തരികയും ചെയ്തു.

കാശ് കയ്യില്‍ കിട്ടിയപ്പോള്‍ സുഹൃത്ത് നാസറിനേയും കൂട്ടി ഞാന്‍ നേരെ പോയത് ലാപ്ടോപ്പ് വാങ്ങിക്കാനാണ് . അതില്ലാതെ ഇനി ജീവിതം മുന്നോട്ട് പോവില്ല എന്ന് കടയിലെ പത്ത് ദിവസത്തെ അനുഭവം കൊണ്ട് തന്നെ മനസ്സിലായി.

ലാപ്ടോപ്പ് വാങ്ങി. ഇന്‍റര്‍ നെറ്റ് കണക്ഷനും എടുത്തു..! ഇനി എന്ത് ചെയ്യും എന്ന് ഒരു പിടിയും ഇല്ല.!

കേരള ചാറ്റ് റൂമും യാഹൂ ചാറ്റിങ്ങും എല്ലാം വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ മടുത്തതാണ്. മൂന്ന് നാല് വര്‍ഷം മുമ്പ് വേര്‍ഡ്പ്രസ്സില്‍ ഞാന്‍ ഒരു ബ്ലോഗ് തുടങ്ങിയിരുന്നു അബദ്ധത്തില്‍ എത്തിപ്പെട്ടതാണവിടെ എന്ന സത്യം ഇപ്പോള്‍ നിങ്ങളോട് പറയുന്നതൊഴിച്ചാല്‍ മറ്റാരോടും പറഞ്ഞിട്ടില്ല. മൊബൈലില്‍ ഉണ്ടായിരുന്ന എന്റേയും മക്കളുടെയും ഫോട്ടോകള്‍ കയറ്റിയിട്ടു. അതാരെങ്കിലുമൊക്കെ വന്ന് കാണണമെന്നോ കമന്റ് വരണമെന്നോ എന്നൊന്നും എനിക്ക് ആഗ്രഹം ഇല്ലായിരുന്നു. ബഷീര്‍ വെള്ളറക്കാട് വന്ന് ഒരു ഫോട്ടോക്ക് താഴെ കമന്റെഴുതിയപ്പോള്‍ ആ ലിങ്കിലൂടെ തൂങ്ങി അദ്ദേഹത്തിന്‍റെ ബ്ലോഗിലെത്തിയപ്പോഴാണ് ബൂലോകം വിശാലമാണെന്ന് എനിക്ക് മനസ്സിലാവുന്നത്. എന്തായിട്ടെന്താ കാര്യം എന്തെങ്കിലും എഴുതണമെങ്കില്‍ മലയാളം അറിയണ്ടെ.. ഇനി അറിയുമെങ്കില്‍ തന്നെ മലയാളം ഫോണ്ട് വേണ്ടേ... എനിക്കതൊന്നും അറിയില്ല. ഞാന്‍ അതിനൊട്ട് മുതിര്‍ന്നതും ഇല്ല..!

കേരള ചാറ്റ് റൂമില്‍ നിന്നും അഞ്ചാറ് വര്‍ഷം മുമ്പ് പരിചയപ്പെട്ട നിസാം ( അവന്‍ അന്ന് ബാംഗ്ലൂരില്‍ MBA ക്ക് പഠിക്കുകയായിരുന്നു) മുടിഞ്ഞ ഇംഗ്ലീഷുമായാണ് അവന്‍ ചാറ്റിങ്ങ് തുടങ്ങിയത്. അറിയുന്ന മുറി ഇംഗ്ലീഷില്‍ എന്റെ അവസ്ഥ പറഞ്ഞ് മനസ്സിലാക്കി കൊടുത്തപ്പോള്‍ അവനില്‍നിന്നും മംഗ്ലീഷ് വരാന്‍ തുടങ്ങി.. ആ സുഹൃദ് ബന്ധം വല്ലാതങ്ങ് വളര്‍ന്നപ്പോള്‍ കമ്പ്യൂട്ടറിനോടും ഇന്റര്‍നെറ്റിനോടുമൊക്കെ എനിക്ക് വല്ലാത്ത ഇഷ്ടമായി തുടങ്ങി. ഇ‌‌-മെയിലിലൂടെ എന്തെങ്കിലും തമാശയൊക്കെ എഴുതി അവന് അയക്കുമ്പോള്‍ അവനാണു പറഞ്ഞത് നിങ്ങള്‍ക്ക് ഇതൊക്കെ ബ്ലോഗില്‍ എഴുതിക്കൂടെ എന്ന്.. അതേ കുറിച്ച് അപ്പോള്‍ ഞാനും ചിന്തിക്കാന്‍ തുടങ്ങി. ഗൂഗിളില്‍ ഒരു പുതിയ ബ്ലോഗും തുടങ്ങി.

അതാണ് ‘കൂട്ടുകാരന്‍ !!

ഇനി പോസ്റ്റുകള്‍ വേണമല്ലോ.. എവിടന്ന് ? എങ്ങനെ? എന്തെഴുതും ?

സ്കൂളില്‍ പഠിക്കുന്ന സമയത്ത് നോട്ട് പുസ്തകങ്ങള്‍ നാശമാവരുതെന്ന് കരുതി പാഠങ്ങള്‍ പോലും എഴുതാത്ത ഞാന്‍ എന്തെഴുതാനാ…?

പിന്നെ എഴുതാന്‍ തുടങ്ങിയത് കല്യാണം കഴിഞ്ഞ് വിരഹം അനുഭവിക്കുമ്പോള്‍ ഇടതടവില്ലാതെ ഭാര്യക്ക് എഴുതിയിരുന്ന കത്തുകളാണ്. ഒരു കത്തില്‍ തന്നെ ഇരുപതും മുപ്പതും പേജുകള്‍ എഴുതുന്നത് കൊണ്ട് ഒരിക്കല്‍ ശിപായി പറഞ്ഞുവെത്രേ…

“കത്തിന്‍റെ ഭാരം കണ്ടാല്‍ ഞാന്‍ അഡ്രസ്സ് നോക്കാറില്ല ഇങ്ങോട്ട് കൊണ്ട് വരാറാണ് ” എന്ന് . അത് കേട്ട് ഉപ്പയും, ഉമ്മയും, പെങ്ങന്മാരുമെല്ലാം കൂടി കുറേ ചിരിച്ചുവെന്ന് പിന്നീട് വന്ന കത്തില്‍ അവള്‍ എഴുതിയപ്പോള്‍ എനിക്ക് തോന്നി ഞാനും ഒരു “എഴുത്തുകാരന്‍” തന്നെ എന്ന്.!

അങ്ങനെ കഴിഞ്ഞ വര്‍ഷം കൂട്ടുകാരന്റെ തറക്കല്ലായ ആദ്യ പോസ്റ്റിട്ടു. എന്റെ നിസാം തന്നെ ആദ്യ കമന്റ് എഴുതി. പിറകേ വന്നത് നാട്ടുകാരനും കൂട്ടുകാരനുമായ തൂത മുനീര്‍ ആയിരുന്നു

ഒരു പരിചയവും ഇല്ലാത്ത ബൂലോകത്ത് നിന്നും ആദ്യമായി എത്തിയത് ഇസ്മായില്‍ കുറുമ്പടി (തണല്‍). അദ്ദേഹമാണ് കൂട്ടുകാരന്‍ എന്ന ബ്ലോഗിലൂടെ വ്യക്തിപരമായി ഞാന്‍ പരിചയപ്പെടുന്ന ആദ്യ ബ്ലോഗര്‍. ബൂലോകത്തെ കുറിച്ചും ഇവിടത്തെ കീഴ്വഴക്കങ്ങളെ കുറിച്ചും ആദ്യ പാഠങ്ങളും അദ്ദേഹത്തില്‍ നിന്നാണ് പഠിച്ചത് . പിന്നെ പിന്നെ കുറേ പേരെ പരിചയപ്പെടാന്‍ തുടങ്ങിയപ്പോള്‍ എന്തെന്നില്ലാത്ത ഒരു സുഖവും അനുഭൂതിയും ബൂലോകത്ത് നിന്നും ഞാന്‍ അനുഭവിക്കാന്‍ തുടങ്ങി.

നാല് വരി തികച്ച് മലയാളം എഴുതാന്‍ കഴിയാത്ത ഞാന്‍ ഈ ഒരു വര്‍ഷം കൊണ്ട് പത്ത് മുപ്പത്ത് പോസ്റ്റ് എഴുതിയത് എങ്ങനെ എന്ന് പടച്ച റബ്ബാണേ എനിക്കറിയില്ല എന്നതാണ് സത്യം. അത് നിങ്ങളുടെ എല്ലാം സ്നേഹത്തിന്റേയും പ്രേത്സാഹനത്തിന്‍റെയും ഫലം തന്നെയാണെന്ന് ഏത് കോടതിയിലും വിളിച്ചു പറയാന്‍ ഞാന്‍ ഒരുക്കമാണ്. അതിന് അള്ളാഹുവിനെ കഴിഞ്ഞാല്‍ പിന്നെ നന്ദി പറയേണ്ടത് സ്നേഹനിധികളായ എന്റെ ബ്ലോഗ് സുഹൃത്തുക്കളോട് തന്നെയാണ്.

ഒരോരുത്തരുടെയും പേരെടുത്ത് എഴുതാന്‍ ശ്രമിച്ചാല്‍ ആരെയെങ്കിലുമൊക്കെ അറിയാതെ വിട്ടു പോവും എന്ന് എനിക്കറിയാം എന്നിരുന്നാലും ചില പേരുകള്‍ പറയതിരുന്നാല്‍ അത് ഞാന്‍ കാണിക്കുന്ന നന്ദികേടാവും.

വിരൂപനായിരുന്ന ഈ ‘കൂട്ടുകാരന്‍’ ബ്ലോഗിനെ സുന്ദരനാക്കി തന്ന എന്റെ പ്രിയ അനിയന്‍ “കൂതുമോന്‍” എന്ന് ഞാന്‍ സ്നേഹത്തോടെ വിളിക്കുന്ന എന്റെ കൂതറ ഹാഷിം.

ഞാന്‍ താമസിക്കുന്നിടത്തു നിന്നും ഏറെ അകലെ അല്ലാതെ താമസിക്കുന്ന സിനു മുസ്തു (ഒഴിഞ്ഞ കുടം) അവരുടെ ഭര്‍ത്താവ് മുത്തുവിന്റെ സ്നേഹത്തോടെയുള്ള ടെലിഫോണ്‍ കോളും തുടര്‍ന്ന് അവരുടെ ഫ്ലാറ്റിലേക്കുള്ള സല്‍ക്കാരവും. അരിപ്പത്തിരിയും, മട്ടന്‍ കറിയും, കോഴിഫ്രൈയും, പിന്നെ പേരറിയാത്ത എന്തൊക്കയോ വിഭവങ്ങളുമായി ഒരു അടിപൊളി വിരുന്ന് നല്‍കി അവര്‍ എന്നെ സല്‍ക്കരിച്ചപ്പോള്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത എന്റെ ആദ്യ ബ്ലോഗ് മീറ്റില്‍ (ഈറ്റ്) പങ്കെടുക്കുകായായിരുന്നു ഞാന്‍.

പിന്നീട് ജിദ്ദയില്‍ തന്നെ താമസിക്കുന്ന സാബിറസിദ്ധീഖ് (മിഴിനീര്‍) എന്ന സാബിബാവയെ പരിചയപ്പെടുത്തിയത് സിനുവാണ് സാബിയുടെ ഭര്‍ത്താവ് ബാവക്കയുമായി സംസാരിച്ചതോട് കൂടി പുതിയ ഒരു സൌഹൃദ ബന്ധം കൂടിയുണ്ടാവുകയും സ്നേഹവിരുന്നുകളുടെ എണ്ണം കൂടുകയും ചെയ്തു.

കഴിഞ്ഞ ബലി പെരുന്നാളിന് ഈ രണ്ട് പെങ്ങന്മാരുടെ ഫ്ലാറ്റുകളില്‍ എനിക്ക് കിട്ടിയ വിരുന്ന് ജീവിതത്തില്‍ ഒരിക്കലും മറക്കില്ല.. അത്രക്ക് രുചികരമായിരുന്നു രണ്ടിടത്തു നിന്നും കിട്ടിയ ഭക്ഷണം. ഹോട്ടല്‍ ഭക്ഷണം മാത്രം കഴിച്ച് ജീവിക്കുന്ന എന്നോട് സാബി വളയിട്ട കൈകൊണ്ടുണ്ടാക്കിയ ഭക്ഷണത്തിന്റെ അഭിപ്രായം ചോദിച്ചപ്പോള്‍.. പോസ്റ്റുകളില്‍ കമന്റെഴുതിയുള്ള അനുഭവം വെച്ച് ഞാന്‍ ഒരു അഭിപ്രായം പറഞ്ഞു.

“പാചകത്തില്‍ സാബീ നിനക്ക് അക്ഷരതെറ്റില്ല”

ബാവക്കയും മക്കളും എല്ലാം കൂടി ചിരിച്ചപ്പോഴാണ് പറഞ്ഞത് തമാശയായിരുന്നു എന്ന് എനിക്കും മനസ്സിലായത്..

സിനുവിന്റെ വീട്ടിലെ പെരുന്നാള്‍ ഭക്ഷണത്തിന്റെ കൂടെ കിട്ടിയ സ്പെഷല്‍ പായസം എനിക്ക് വേണ്ടി സ്പോണ്‍സര്‍ ചെയ്തത് ബഹറൈനില്‍ നിന്നും ഉമ്മുഅമ്മാര്‍ (അക്ഷര ചിന്തുകള്‍ ) ആയിരുന്നു എന്ന് സിനു പ്രത്യേകം പറഞ്ഞപ്പോള്‍ ശരിക്കും ഞാന്‍ ബൂലോക ബന്ധത്തിന്റെ സ്നേഹം തിരിച്ചറിയുകയായിരുന്നു.!!

പാതിരാത്രിയിലും നെറ്റിനു മുന്നില്‍ ഉറങ്ങാതെ ഇരിക്കുന്ന എന്നെ ശാസനാ രൂപത്തില്‍ ഒരു അമ്മയുടെ സ്നേഹത്തോടെ “പോയി ഉറങ്ങെടാ.. സമയം കുറേ ആയില്ലെ” എന്ന് ഉപദേശിച്ചിരുന്ന ടീച്ചര്‍ എന്നു ഞാന്‍ വിളിക്കുന്ന മാണിക്യം മുതല്‍ ഈ അടുത്ത കാലത്ത് പരിചയപ്പെട്ട സി.പി നൌഷാദ് വരെ വ്യക്തിപരമായി എനിക്ക് എടുത്ത് പറയേണ്ട ഒത്തിരി ഒത്തിരി സുഹൃത്തുക്കളും സഹോദരിമാരും ഉണ്ട് ഈ ബൂലോകത്ത്. ഒരോരുത്തരുമായുള്ള എന്‍റെ ആത്മ ബന്ധം എഴുതാന്‍ ഈ ഒരു പോസ്റ്റ് എന്നല്ല ചിലപ്പോള്‍ ഇതു പോലെ നൂറോളം പോസ്റ്റ് എഴുതിയാലും തീരുമെന്ന് എനിക്ക് തോന്നുന്നില്ല അതുകൊണ്ട് കുറെ പേരുടെയെല്ലാം പേരെടുത്ത് മാത്രം ഞാന്‍ ഇവിടെ എഴുതാം. സ്നേഹോപദേശങ്ങള്‍ നല്‍കി എന്നെ പ്രോത്സാഹിപ്പിക്കുന്ന.....

ശ്രീ,

ലക്ഷ്മി ലച്ചു,

റോസാപ്പൂക്കള്‍,

സിദ്ധീഖ് തൊഴിയൂര്‍,

സുല്‍ഫി,

വഷളന്‍JK,

നൌഷാദ് അകമ്പാടം,

ആദില,

അലി,

വായാടി,

സബിതടീച്ചര്‍ ( തണല്‍),

പട്ടേപാടം റാംജി,

മുഹമ്മദ്കുട്ടിക്ക,

മനോരാജ്,

കുമാരന്‍,

അഭി,

മുഖ്താര്‍,

ഏറക്കാടന്‍,

ഏച്ചുമ്മുക്കുട്ടി,

തെച്ചിക്കൊടന്‍,

ജിഷാദ്,

കണ്ണൂരാന്‍,

പാവപ്പെട്ടവന്‍,

ജയന്‍ ഏവൂര്‍,

ബിലാത്തിപ്പട്ടണം മുരളിയേട്ടന്‍,

അക്ബര്‍,

ഭായി,

ഗീതേച്ചി,

ബഷീര്‍ വെള്ളറക്കാട്

കമ്പര്‍,

ജീവികരിവെള്ളൂര്‍,

O.A.B. (ബസ്സ്സ്റ്റോറി )

യാസര്‍ ( വഴിപോക്കന്‍),

അനീസ് ഹസ്സന്‍(ആയിരത്തൊന്നാം രാവ്)

രവീണ രവീന്ദ്രന്‍,

റഫീഖ്,

My Dreems,

S.M.Sadiqe,

Fasil,

രഞ്ജിത്,

ശ്രീനാഥന്‍,

പാലക്കുഴി,

സലാഹ്,

P.D. ,

മന്‍സൂരാലുവിള.

N.B.സുരേഷ്,

JYO,

മഴമേഘങ്ങള്‍,

പൌര്‍ണമി,

MAY FLOWERS,

കുഞ്ഞൂസ്,

കുസുമം.ആര്‍.പുന്നപ്ര,

നൂനൂസ്,

ശ്രീക്കുട്ടന്‍,

ഒഴാക്കന്‍,

അഷറഫ് ഉണ്ണീന്‍,

Chithrangada,

ആളവന്താന്‍ ,

സിബുനൂറനാട് (വരയും വരിയും)

യൂസഫ്പ,

മിഴിനീര്‍തുള്ളി( റിയാസ്)

സുഹൈല്‍ ചെറുവാടി,

ഷുക്കൂര്‍ ചെറുവാടി,

ഒരു നുറുങ്ങ് ( ഹാറൂന്‍ക്ക ),

റെഫി,

Thalayambalath,

സുകന്യ,

മഴവില്ല്,

പാവം ഞാന്‍,

സുലേഖ,

എം.ടി.മനാഫ്,

സ്നേഹപൂര്‍വ്വം ശ്യാമ,

SIYA,

അനില്‍കുമാര്‍ .സി.പി,

രസികന്‍ ,

ഭാനു കളരിക്കല്‍,

നൌഷു,

സുല്‍ത്താന്‍,

A.FAISAL,

ഹൈന,

ജുവൈരിയ സലാം,

ഉമേഷ് പീലിക്കോട്,

കൊലുസ്,

നസീഫ് അരീക്കോട്,

ജിതിന്‍,

വിനുവേട്ടന്‍,

നീലത്താമര,

മഹേഷ് വിജയന്‍,

കൊട്ടോട്ടിക്കാരന്‍,

ഷഹല്‍.ബി,

ഷബ്ന സുമയ്യ,

ഹാപ്പിബാച്ചിലേഴ്സ്,

സുരേഷ്കുമാര്‍ . വീ.കെ,

ചെറുവാടി,

EX.Pravaasini,

പേരൂറാന്‍,

ഹനീഫ വരിക്കോടന്‍,

ഭൂതത്താന്‍,

ഒറ്റയാന്‍,

ജാസ്മിക്കുട്ടി,

മുകില്‍.

ജയരാജ് മുരിക്കുമ്പുഴ,

ആചാര്യന്‍,

ജിപ്പൂസ്,

സ്വപ്ന സഖി,

റഷീദ് പുന്നശ്ശേരി,

ജയിംസ് സണ്ണിപാറ്റൂര്‍,

അമ്പിളി,

ശ്രീദേവി,

SREEE,

സമദ് ഇരുമ്പൂഴി,

എന്‍റെ ലോകം ,

ഫാരിസ്,

ഒറ്റവരിരാമന്‍,

സി.പി നൌഷാദ്,

മൊഹിയുദ്ധീന്‍ എം.പി,

രാധികാനായര്‍,

റ്റോംസ് കോനുമാഠം,

വിഷ്ണുപ്രിയ,

രമേഷ് അരൂര്‍,

അരീക്കോടന്‍,

അനീസ,

റിഷ റഷീദ്,

ഫൈസുമദീന,

ചാണ്ടിക്കുഞ്ഞ്,

ELAYDAN,

റാണിപ്രിയ,

അനൂപ്.ടി.എം,

കുട്ടന്‍,

കൊലകൊമ്പന്‍,

വെള്ളത്തിലാശാന്‍,

മന്‍സു,

Shaivyam,

കാര്‍ന്നോര്‍,

നിഷ,

മനുഷ്യ സഹജമായ മറവികൊണ്ട് പേരെഴുതാന്‍ വിട്ടുപോയ ഒരുപാട് പേര്‍ ഇനിയും ഉണ്ട്. ദയവ് ചെയ്ത അവരുടെയും പേരുകള്‍ ഞാന്‍ എടുത്ത് പറഞ്ഞിട്ടുണ്ട് എന്നു കരുതി കൂട്ടിവായിക്കണം .

ബ്ലോഗില്‍ വന്നു വായിച്ച് മെയിലിലൂടെയും അല്ലാതെയും എന്നെ പ്രോത്സാഹിപ്പിക്കുന്ന ബ്ലോഗ് ഇല്ലാത്ത അനേകം സുഹൃത്തുക്കള്‍ വേറെയും ഉണ്ട്. അവരുടെ പേരുകള്‍ ഒന്നും ഞാന്‍ ഇവിടെ എഴുതിയിട്ടില്ല. ഞാന്‍ അറിയാത്ത എന്നെ നേരിട്ടറിയാത്ത ഒരുപാട് സുഹൃത്തുക്കള്‍ ബ്ലോഗ് വായിച്ചു പോവുന്നുണ്ട് എന്നറിയാം അവര്‍ക്ക് എല്ലാവര്‍ക്കും ഞാന്‍ എന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

എന്നെ ഫോളോചെയ്ത എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി ഞാന്‍ ഈ അവസരത്തില്‍ അറിയിക്കുന്നു.

തുടര്‍ന്നും നിങ്ങളുടെ പ്രോത്സാഹനം ഉണ്ടെങ്കില്‍ മാത്രമേ എനിക്കിവിടെ തുടര്‍ന്ന് പോവാന്‍ കഴിയൂ എന്ന പൂര്‍ണ്ണ ബോധ്യം എനിക്കുണ്ട് ..

ഒരിക്കല്‍ കൂടി എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി അറിയിച്ചു കൊണ്ട് ഈ പോസ്റ്റ് ഇവിടെ അവസാനിപ്പിക്കുന്നു.
നന്ദി, നന്ദി.... നന്ദി…!

132 അഭിപ്രായ(ങ്ങള്‍):

ചാണ്ടിക്കുഞ്ഞ് പറഞ്ഞു...

കതിനാ"വെടി" എന്റെ വക....

C.K.Samad പറഞ്ഞു...

""തുടര്‍ന്നും നിങ്ങളുടെ പ്രോത്സാഹനം ഉണ്ടെങ്കില്‍ മാത്രമേ എനിക്കിവിടെ തുടര്‍ന്ന് പോവാന്‍ കഴിയൂ എന്ന പൂര്‍ണ്ണ ബോധ്യം എനിക്കുണ്ട് ....""ആശംസകള്‍.....

ചെറുവാടി പറഞ്ഞു...

ഉറങ്ങാതെ ഇരിക്കുമ്പോള്‍ കിട്ടിയ നിങ്ങളുടെ ഈ വാര്‍ഷിക പോസ്റ്റ്‌ ഒരുപാടിഷ്ടായി ഹംസക്ക.
എന്ത് രസായിട്ടാണ് ഈ അനുഭവങ്ങളിലൂടെ സഞ്ചരിച്ചത്. തുടക്കം മുതല്‍ ഇതുവരെ.
ആശംസകള്‍ അര്‍പ്പിക്കുന്നു. ഹൃദ്യമായ രചനകളുമായി ഈ കൂട്ടുകാരന്‍ ബൂലോകത്തിന്‍റെ വഴികളില്‍ നിറഞ്ഞു നില്‍ക്കട്ടെ എന്ന് ആശംസിക്കുന്നു.

അലി പറഞ്ഞു...

പ്രിയ കൂട്ടുകാരന് ആയിരം ആയിരം വാര്‍ഷികാശംസകള്‍!

Rasheed Punnassery പറഞ്ഞു...

എന്നാലും ഹംസക്ക എന്റെ സീനിയറാ
ഹാപ്പി ബര്ത്ഡേ കൂട്ടുകാരാ
ഒരു വര്‍ഷത്തെ എഴുത്ത് കൊണ്ട് ഹംസക്ക സഞ്ചരിച്ച ദൂരം ചെറുതല്ല കേട്ടോ

മാജിക്സ് വിഷന്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
lekshmi. lachu പറഞ്ഞു...

ഞാന്‍ കൂട്ടില്ല്യ.. എന്റെ പേര്‍ ആദ്യം എഴുതണം എന്ന് ഞാന്‍ പറഞ്ഞതല്ലേ.. ഞാന്‍ കൂട്ടില്ല്യ..!!
അങ്ങിനെ ആദ്യ പിറന്നാള്‍ ആയി അല്ലെ..ഇനിയും
ഒരുപാട് ഒരുപാട് നല്ല രചനകള്‍ ആ തലക്കകത്ത് തെളിയട്ടെ..
ചിരിച്ചും ,ചിന്തിപ്പിച്ചും, ഇനിയും കൂട്ടുകാരന്‍ എന്നാ ബ്ലോഗ്‌ അറിയപെടട്ടെ..
എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍..

നൗഷാദ് അകമ്പാടം പറഞ്ഞു...

ന്റെ റബ്ബേ ഈ ചങ്ങായിക്ക് ഇപ്പോ എന്താ
സ്പെഷല്‍ ഗിഫ്റ്റ് കൊടുക്കണത്..

ഞാന്‍ ആലോചിക്കട്ടെ കെട്ടോ


(( നന്നായി എഴുതി..കൂട്ടുകാരന് ഇനിയുമൊരുപാട്
കൂട്ടുകാരെ കിട്ടി ജൈത്ര യാത്ര തുടരട്ടെ!
ആശംസകളോടെ...))

thalayambalath പറഞ്ഞു...

ഹംസക്കാ........
പിറന്നാള്‍ദിനത്തിലെ തിരിഞ്ഞുനോട്ടം നന്നായി.... ഒപ്പം വന്നവഴികളെ കുറിച്ചുള്ള സ്മരണയും.... മനോഹരമായി എഴുതി... എന്റെ ആശംസകളും അഭിനന്ദനങ്ങളും.... 'കൂട്ടുകാരന്‍' കുതിച്ചുപായട്ടെ....

elayoden പറഞ്ഞു...

ഹംസക്ക: ആദ്യ കമന്റ്‌ എന്ടെതാവട്ടെ എന്ന് കരുതി, മലയാളം ടൈപ്പ് ചെയ്തു വന്നപ്പോഴേക്കും ൨ കമന്റ്‌ വന്നു കഴിഞ്ഞു. ബ്ലോഗില്‍ ഒരു അവസാനക്കാരനായി ലക്ഷ്യബോധമില്ലാതെ എത്തിപെട്ടവനാണ് ഞാന്‍. ഇതിന്റെ ഗുട്ടന്‍സ് ഒന്നും ഇത് വരെ പിടികിട്ടിയിട്ടില്ല...എന്‍റെ ബ്ലോഗിലെ എല്ലാ പോസ്റ്റിലും മിക്കവാറും ആദ്യ കമെന്ടരായി എത്തുന്ന നിങ്ങളുടെ വാക്കുകള്‍ 'ഒരു തുടങ്ങി കുടുങ്ങി' എന്ന അവസ്ഥയിലായ എനിക്ക് മുന്നോട്ടു പോകുമെന്ന തോന്നല്‍ കിട്ടിയിരുന്നു. പിന്നെ കുറെ നല്ല 'കൂട്ടുകാരെയും' കിട്ടുന്നു. നിങ്ങളുടെ ഒന്നാം വാര്‍ഷികം വായിച്ചപ്പോള്‍ ഒന്നാം മാസം ആഘോഷിച്ച എനിക്ക് തോന്നി ഇനി മുന്നോട്ടു പോകമെന്ന്. അവരെയൊക്കെ ഞാനും ഒന്നു കാണട്ടെ....പെരുന്നാള്‍ ഇനിയും വരുമല്ലോ...

നിങ്ങളുടെ ലിസ്റ്ല്‍ ശിശുവായ എന്‍റെ പേര് കണ്ടപ്പോള്‍ 'തല്ലു കൊള്ളി ചെക്കന്‍' എല്ലാവരെയും ഞെട്ടിച്ചു പത്താംതരം പരീക്ഷ ഫസ്റ്റ് ക്ലാസ്സില്‍ പാസ്സായ അനുഭൂതി......

ഒന്നാം വാര്‍ഷികം ഘംഭീര്യമാക്കിയ നിങ്ങള്‍ക്കിനിയും ഒരായിരം വാര്‍ഷികങ്ങള്‍ 'നല്ലൊരു ഹോട്ടലില്‍' ഞാനടക്കമുള്ള 'മാക്രികളുടെ' (സാബി ബാവ കഷമിക്ക്ക, വാക്ക് കടമെടുത്തു - 'മാക്രി') സാന്നിധ്യത്തില്‍ നടത്താനവട്ടെ എന്നാശംസയോടെ....

നീണ്ടു പോയതില്‍ ക്ഷമിക്കുമല്ലോ.. ചെക്കന്‍ പത്താം തരാം ജയിച്ചതിന്റെ ത്രില്ലിലാ..

മിസിരിയനിസാര്‍ പറഞ്ഞു...

ഹംസാക്കാ, നിങ്ങളുടെ ഇതുവരെയുള്ള ഒരു വര്ഷം ആലോചിക്കുമ്പോള്‍ കൊതി തോന്നുന്നു..
നിങ്ങളുടെ സൌഹൃത വിരുന്നുകളും...ഞാന് സൌദിയില്‍ തന്നെയാ പക്ഷെ ഒരു കടല്‍ തീരമാനെന്നു മാത്രം.. മലയാളികള്‍ നന്നേ കുറവ്.
ജിദ്ദയില്‍ എത്താന്‍ പന്ത്രണ്ട് മണിക്കൂര്‍ ഇരിക്കണം... അല്ലായിരുന്നെങ്കില്‍ പെരുന്നാള്‍ ബിരിയാനിയൊക്കെ തേടിപ്പിടിച്ചു ഞാനും angethumaayirunnu.

സിദ്ധീക്ക.. പറഞ്ഞു...

ഒരു വര്ഷം കൊണ്ട് ഒരു പാട് ദൂരം പിന്നിട്ടു നിങ്ങള്‍ ഹംസക്കാ..
ബൂലോകത്തെ സ്നേഹസംഗമങ്ങള്‍ ഇനിയും ഒത്തിരി ഉണ്ടാവട്ടെ..

faisu madeena പറഞ്ഞു...

ഹംസക്കാ ...ആയിരമായിരം ആശംസകള്‍ ..ഇനിയും ഒരുപാട് വര്ഷം ഈ ബൂലോകത്ത് എല്ലാവരുടെയും ഒരു നല്ല കൂട്ടുകാരന്‍{ബ്ലോഗ്‌ നെയിം!!} ആയി നില്ക്കാന്‍ കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു...

പിന്നെ എന്റെ പേര് വരും എന്ന് ഞാന്‍ ഒട്ടും പ്രതീക്ഷിച്ചില്ല കേട്ടോ ..കാരണം പ്രോല്‍സാഹനം വാങ്ങിക്കൂട്ടി എന്നല്ലാതെ തിരിച്ചു ഞാന്‍ ഒന്നും തന്നില്ലല്ലോ ???...ഹംസക്കാ ....താങ്ക്സ്..പ്രാര്‍ത്ഥനയോടെ അനിയന്‍ ഫൈസു ...

faisu madeena പറഞ്ഞു...

നൌഷാദ് ബായി{എന്റെ വര} അവിടെ എവിടെയെങ്കിലും അലഞ്ഞു തിരിഞ്ഞു നടക്കുന്നുണ്ടെങ്കില്‍ ഉടന്‍ പോയി ഹംസക്കായുടെ ഒരു പടം വരക്കെണ്ടാതാകുന്നു ..{നമ്മളെ കൊണ്ട് ഇത്ര ഓക്കെ പറ്റൂ}...

ente lokam പറഞ്ഞു...

ജിദ്ദയില്‍ എങ്ങാന്‍ ആയിരുന്നെങ്കില്‍ മതി ആയിരുന്നു.
ഇവിടെങ്ങും ആരും പെരുന്നാളിനും വിളിക്കുന്നില്ല.
ക്രിസ്മസിനും വിളിക്കുന്നില്ല.പെണ്ണുമ്പിള്ള നാട്ടില്‍ പോയാലത്തെ
അവസ്ഥ ഹംസക്ക് അറിയാമല്ലോ..ആ ബെഡ് ഷീറ്റ് വിരിക്കുന്ന
കാര്യം ഹംസയും മറന്നിട്ടില്ലാലോ.!!

സത്യം ഹംസ..പേര് പറയണ്ട എന്ന് കരുതി എങ്കിലും ഓരോരുത്തരുടെ
പേര് അങ്ങനെ വന്നു പോയി അല്ലെ..ശരിക്കും ഞാനും അറിയുന്നുണ്ട്
ഈ ബുലോകത്തിന്റെ സ്നേഹം ...എല്ലാ ആശംസകളും..

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. പറഞ്ഞു...

അപ്പോൾ ഈ കൂ‍ട്ടുകാരനും വയസ്സറിയിച്ചു അല്ലേ....എങ്ങിനെയാണ് ഇത്ര സിമ്പിളായി ഒരു പിറന്നാളാഘോഷം എഴുതിയിയിരിക്കുന്നത് എന്ന് കണ്ടപ്പോൾ എനിക്കൊക്കെ ഒരു കഞ്ഞികുശുമ്പില്ലാതില്ല...കേട്ടൊ ഹംസ...എല്ലാവിധ ആശംസകളും... ഭാവുകങ്ങളും... നേർന്നുകൊള്ളുന്നൂ

പാവപ്പെട്ടവന്‍ പറഞ്ഞു...

എന്തായിതു മൈലിൽ നോക്കിയപ്പോൾ രണ്ടു അഭിപ്രായം ഇവിടെ വന്നപ്പോൾ പതിനാറൂ
ഒരു കാര്യത്തിൽ മാത്രാം ഞാൻ സന്തോഷവാനാ....എന്റെ പെരു ഇതിൽ കൊടുത്തുണ്ടു ...നല്ല സന്തോഷം വലിയ ആശംസകൽ

വഴിപോക്കന്‍ പറഞ്ഞു...

കൂട്ടുകാരന്റെ കൂട്ടുകാരന് ഒരായിരം ജന്മദിനാശംസകള്‍
(ഈ പോസ്റ്റ്‌ വായിക്കാന്‍ പറ്റിയില്ല കാരണം ഒരു യാത്രാതിരക്കിലാണ്; വായന രണ്ടു ദിവസം വൈകിക്കാം പക്ഷെ ജന്മദിനാശംസ ജന്മദിനത്തിനു തന്നെ വേണ്ടേ.)

Vayady പറഞ്ഞു...

ഈ "കൂട്ടുകാരന്‌" ഒരായിരം പിറന്നാളാശംസകള്‍.
"അക്ഷരങ്ങള്‍ അഗ്നിയാണ് , ഒപ്പം അമൂല്യവുമാണ്
പെറുക്കി കൂട്ടിയ അക്ഷരങ്ങള്‍ അന്ത്യം വരെ നമ്മോടൊപ്പമുണ്ടാകും. മറ്റെന്തും നഷ്ടപ്പെട്ടാലും" എന്ന തണലിന്റെ വാക്കുകള്‍ ഞാന്‍ കടമെടുക്കട്ടെ.

Vayady പറഞ്ഞു...

"വല്ല വിവരവും ഉണ്ടോ നിങ്ങള്‍ക്ക്?"
എന്ന ചോദ്യം കേട്ടപ്പോള്‍ ങേ! എനിക്ക് വിവരമില്ലെന്ന് ഹംസയ്ക്കെങ്ങിനെ മനസ്സിലായി എന്നു കരുതി സത്യത്തില്‍ ഞാനൊന്നു ഞെട്ടി. ശരിക്കും ഞെട്ടി. പിന്നെയല്ലേ കാര്യം പിടികിട്ടിയത്. എനിക്ക് വിവരമില്ലെന്ന് ഹംസ ഇതുവരെ അറിഞ്ഞില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ ഒരു സമാധാനം. ഹി..ഹി..ഹി.

Sabu M H പറഞ്ഞു...

ആശംസകള്‍
ഇനിയും ഇനിയും ധാരാളം എഴുതാന്‍ ഈശ്വരന്‍ സഹായിക്കട്ടെ!

റ്റോംസ്‌ || thattakam .com പറഞ്ഞു...

ഹംസാ,
ഞാന്‍ ജിദ്ദയില്‍ കൊറേ നാള്‍ ഉണ്ടായിരുന്നു.അന്ന് പരിചയപ്പെടാന്‍ പറ്റിയില്ലല്ലോ എന്ന ഒരു വിഷമം ഇപ്പോള്‍ ഉണ്ട്.
ആശംസകള്‍ ..!!ഇനിയും വര്‍ഷങ്ങള്‍ എഴുതാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
ഈ ഒന്നുമല്ലാത്ത എന്നെ പരാമര്‍ശിച്ചതിനു ഒരു കോഴിബിരിയാണി പിന്നീട്

ശ്രീനാഥന്‍ പറഞ്ഞു...

ആശംസകൾ കൂട്ടുകാരാ, എഴുതിക്കൊണ്ടിരിക്കുക, നമു ക്കിങ്ങനെ മിണ്ടീം പറഞ്ഞുമിരിക്കാം, കൂട്ടുകൂടാം, സന്തോഷം!

Mohamedkutty മുഹമ്മദുകുട്ടി പറഞ്ഞു...

ഹംസയുടെയും ഇസ്മയിലിന്റെയുമൊക്കെ മിനിക്കഥകള്‍ വായിച്ചു ബോറടിച്ചിരിക്കുമ്പോഴാണ് “ഹമ്പട പഹയാ...” വായിക്കാനിടയായത്. സത്യത്തില്‍ ഹംസയുടെ സാ‍ധാരണ പോസ്റ്റുകളേക്കാള്‍ എനിക്കിഷ്ടമായത് ഇത്തരം കൊച്ചു വര്‍ത്തമാങ്ങളാണ്. പിന്നെ ഇതില്‍ കാര്യമായി കയറി ക്കൂടണമെങ്കില്‍ “വളയിട്ട കൈകള്‍” കൊണ്ട് പാചകം ചെയ്തു തീറ്റിച്ചാലേ പറ്റൂ എന്നു വന്നാല്‍ കഷ്ടമാണ്.നാട്ടില്‍ വരുമ്പോള്‍ ആ ഇസ്മയില്‍ ചെയ്ത പോലെ പെമ്പ്രന്നോരെയും കുട്ടികളെയും കൂട്ടി ക്യാമറയും കൊണ്ടു എല്ലായിടത്തും കറങ്ങണം. അല്ലാതെ അറബിയെ പറ്റിച്ച് ഉള്ള സമയം ബ്ലോഗെഴുതി അയാളുടെ കച്ചവടവും ശ്രദ്ധിക്കാതെ “ഫുള്‍ടൈം” ഓണ്‍ ലൈനിലിരുന്നു കണ്ടവരോടൊക്കെ ചാറ്റി, അതും പോസ്റ്റാക്കി വിലസിയാല്‍ പോര!.ഇനി വിഹയത്തിലേക്ക് കടക്കാം.നമുക്ക് എല്ലാവര്‍ക്കും കൂടി ആല്‍ത്തറ പോലെ കൊച്ചു വര്‍ത്തമാനം പറയാനായി ഒരു ബ്ലോഗ് തുടങ്ങണം. അവിടെ സമയം കിട്ടുമ്പോളൊക്കെ വന്നാല്‍ വല്ലതും മിണ്ടിയും പറഞ്ഞും നേരം കളയാം. സംഭവം ഓണ്‍ ലൈനിലോ ഓഫ് ലൈനിലോ ആവാം.ഒത്തു കൂടാന്‍ ഒരു പൊതു വേദി ,അത്ര മാത്രം. ഇപോള്‍ തന്നെ ധാരാളമുണ്ടല്ലോ എന്നു എല്ലാവരും പറയും. എന്നാല്‍ “കൂട്ടുകാരന്‍ ഹംസ”യുടെ കൂട്ടുകാര്‍ക്കു മാത്രമായി ഒരു സ്തലം ഉണ്ടായാലെന്താ? ഇപ്പോള്‍ തന്നെ “കൂതു”വിനെ കാണുന്നില്ല. അവന്‍ പരൂക്ഷ എന്നും പറഞ്ഞു മുങ്ങി. അതു പോലെ “കൊട്ടോട്ടി”യും മുങ്ങിയിരുന്നു. ഈയിടെയായി വീണ്ടും പൊങ്ങിക്കാണുന്നുണ്ട്.ഓഴിഞ്ഞ “കുടം” ഇപ്പോള്‍ കമഴ്ത്തി വെച്ചിരിക്കുകയാ..പേടിച്ചിട്ട് പോസ്റ്റൊന്നും കാണുന്നില്ല്ല!.അതു പോലെ കോഴിക്കോടന്‍ “ചട്ടിക്കരിയും” പിന്നെ കണ്ടില്ല?.“നുറുങ്ങ്” പ്രാവും പത്തി മടക്കിയിരിക്കുന്നു.എന്തിനു “കണ്ണൂരാന്‍” വരെ പോസ്റ്റ് ചുരുക്കി.ഇനിയും വല്ലതും എഴുതിയാല്‍ ഹംസയുടെ പോസ്റ്റിനേക്കാള്‍ നീണ്ടു പോവും,അതു കൊണ്ട് നിര്‍ത്തുന്നു. സങ്ങതി കേക്കിന്റെ ചിത്രം കാണിച്ച് രക്ഷപ്പെട്ടാല്‍ പോര!. കാര്യമായി എന്തെങ്കിലും “ഗിഫ്റ്റുമായി” നാട്ടില്‍ വരുമ്പോള്‍ എന്നെ കാണാന്‍ വരണം.

Mohamedkutty മുഹമ്മദുകുട്ടി പറഞ്ഞു...

ആ സാബിറാന്റെ പ്രാക്കാണെന്നു തോന്നുന്നു, ഈയിടെയായി വല്ലാതെ അക്ഷരത്തെറ്റുകള്‍ വരുന്നു. അവളെ കുറെ കളിയാക്കിയതല്ലെ?. എന്നാലും എത്ര പെട്ടെന്നാ നമ്മളൊക്കെ മലയാളത്തില്‍ ഇങ്ങനെ ടൈപു ചെയ്യാനും പോസ്റ്റാനും പഠിച്ചത്?.ഇപ്പോഴും ഇതൊന്നും തലയില്‍ കയറാതെ മംഗ്ലീഷും അടിച്ചു നടക്കുന്ന കുറെ പേരുണ്ട്.പരസ്പരം ചര്‍ച്ച ചെയ്താല്‍ അതൊക്കെ മാറ്റിയെടുക്കാം.അതിനൊക്കെ ഒരു പൊതു വേദി ഉണ്ടായാല്‍ നല്ലതാ. സാധാരണ കമ്യൂണിറ്റി സൈറ്റുകളില്‍ അതാണല്ലോ നടക്കുന്നത്.“ഫേസ് ബുക്കു” പോലും നന്നായി ഉപയോഗിച്ചാല്‍ കൂടുതല്‍ ഉപകാര പ്രദമാക്കാം.,“കൂട്ടത്തി”ലും “മഴത്തുള്ളികളിലും”,“മരുപ്പച്ചയിലു”മൊക്കെ നടക്കുന്ന പോലെ.

Manoraj പറഞ്ഞു...

കൂട്ടുകാരന്റെ പിറന്നാളിന് ഈ കൂട്ടുകാരന്റെ എല്ലാ ആശംസകളും. ഈ ഒരു വര്‍ഷകാ‍ലയളവില്‍ ഭൂലോകത്തേക്ക് കൂടി പറിച്ചുനടപ്പെട്ട കഥാകാരനായതെന്തേ പറയാതിരുന്നത്. സന്തോഷം ഹംസ. ഇനിയും ഒട്ടേറെ നാളുകള്‍ ബൂലോകത്ത് വിലസട്ടെ..

പിന്നെ സാബി പാചകത്തില്‍ നിനക്ക് അക്ഷരതെറ്റില്ല.. അതിന് കൊടുകൈ.. ഇനി സാബി പിണങ്ങിയാലും വേണ്ടില്ല കൈ തന്നിട്ടേ ബാക്കിയുള്ളൂ.. :):)

Shukoor പറഞ്ഞു...

കൂട്ടുകാരനില്‍ ആയിരമായിരം പോസ്റ്റുകള്‍ ഇനിയും വിരിയട്ടെ. ഒന്നാം വാര്‍ഷികം ഒരു സൌഹൃദ പോസ്റോടെ ആയത് നന്നായി. കേക്ക് നല്ല മധുരം.

mayflowers പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
mayflowers പറഞ്ഞു...

ആദ്യമായി പിറന്നാളാശംസകള്‍..
ബൂലോകത്ത് എത്തിപ്പെട്ട കാര്യങ്ങള്‍ ഒട്ടും മുഷിപ്പില്ലാതെ വായിക്കാന്‍ കഴിഞ്ഞു.
ബ്ലോഗ്ഗിങ്ങിന്‍റെ ആദ്യ നാളുകളില്‍ "ഒന്നും കന്നും" തിരിയാതിരുന്ന എനിക്ക് ഊര്‍ജം പകര്‍ന്നു നല്‍കിയിരുന്ന ചുരുക്കം അഭിപ്രായങ്ങളില്‍ ഒന്ന് ഹംസയുടെതായിരുന്നു.ഇപ്പോഴും ആ സ്രോതസ്സ് പ്രവഹിക്കുന്നതില്‍ അതിയായ ആഹ്ലാദമുണ്ട്.

പിന്നെ,പത്തും ഇരുപതും പേജുകളില്‍ എഴുതിയിരുന്ന ആ പച്ചയായ അനുഭവങ്ങള്‍ തന്നെയല്ലേ യഥാര്‍ത്ഥ സാഹിത്യം?
സാധാരണയായി ഒരു വയസ്സില്‍ ഒന്ന് രണ്ടു stepവെയ്ക്കും...ഹംസയാകട്ടെ,
ട്രാക്കിലിറങ്ങിക്കഴിഞ്ഞു.
all the best ...

Renjith പറഞ്ഞു...

ഹംസക്കാ ഇനിയും ഒരുപാട് നല്ല പോസ്റ്റുകള്‍ എഴുതാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു

Saifu.kcl പറഞ്ഞു...

Aashamsakal...

Beemapally / ബീമാപള്ളി പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Beemapally / ബീമാപള്ളി പറഞ്ഞു...

ബ്ലോഗിന് പിറന്നാളാശംസകള്‍.!

നന്മകള്‍ നേര്‍ന്നു കൊണ്ട് റിയാദില്‍ നിന്ന്,


ബീമാപള്ളി ബ്ലോഗ്...

അബ്ദുള്‍ ജിഷാദ് പറഞ്ഞു...

ഇനിയും ഒരുപാട് വര്‍ഷം ഇതുപോലെയുള്ള രചനകള്‍ ഞങ്ങള്‍ക്ക് വെച്ചു വിളമ്പി ഞങ്ങളുടെ മുന്നില്‍ എന്നും ഉണ്ടാകട്ടെ....ആശംസകള്‍...

റിയാസ് (മിഴിനീര്‍ത്തുള്ളി) പറഞ്ഞു...

"അ"വനിയിലെ തമസകറ്റി
"ആ"രണ്യത്തിനു ഹരിതാഭ നീട്ടി
"ഇ"രുളിനെ കീറി മുറിച്ച്
"ഈ"റന്‍ മേഘങ്ങളെ തൊട്ടുണര്‍ത്തി
"ഉ"ണങ്ങി വരണ്ട ധരണിയെ
"ഊ"റയാക്കി കടന്നു വരുന്ന
"ഋ"തുക്കള്‍
"എ"ഴുതി ചേര്‍ക്കുന്ന
"ഏ"ഴു വര്‍ണ്ണങ്ങളുടെ
"ഐ"ക്യ ചിത്രങ്ങള്‍,
"ഒ"രു നിമിഷം
"ഓ"ര്‍മ്മകളെ തൊട്ടുണര്‍ത്തുമ്പോള്‍
"ഔ"പചാരികതയുടെ മുഖംമൂടിയണിയാതെ
"അം"ബര ചുംബിത മോഹങ്ങളില്‍
"അ"ഹങ്കരിക്കാതെ ഇനിയും
വിജയങ്ങള്‍ നേടാന്‍ കഴിയുമാറാകട്ടെ എന്നാശംസിക്കുന്നു....

ഒരായിരം ബ്ലോഗ് പിറന്നാള്‍ ആശംസകളോടെ...

കൂട്ടുകാരന്റെ സ്വന്തം കൂട്ടുകാരന്‍
റിയാസ്(മിഴിനീര്‍ത്തുള്ളി)

ramanika പറഞ്ഞു...

ഹമ്പഡാ നീ ആളൊരു മിടുക്കന്‍ തന്നെ!!!!


വാര്‍ഷികാശംസകള്‍!

റാണിപ്രിയ പറഞ്ഞു...

ആദ്യം തന്നെ 'പിറന്നാള്‍ ആശംസകള്‍' നേരട്ടെ.........ഹാ...ഇക്ക....വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു സംതൃപ്തി....എന്താന്നറിയോ? ആരുടേയും പേര് എഴുതില്ല എന്ന് ആദ്യം എഴുതി പിന്നെ ഓരോ പേരുകള്‍....ഞാന്‍കരുതി...
എന്റെ പേര് എങ്ങിനെ ഉണ്ടാവാനാ? ഞാന്‍ ഒരു തുടക്കക്കാരി...പക്ഷെ 'റാണിപ്രിയ' എന്ന് കണ്ടപ്പോള്‍ എന്തെന്നില്ലാത്ത ഒരു സന്തോഷം.ഒരു അവാര്‍ഡ് കിട്ടിയ മാതിരി...പ്രോത്സാഹനങ്ങള്‍ ആണ് പിന്നെയും എഴുതുവാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്...
ഒരിക്കല്‍ ഞാനും എന്റെ ബ്ലോഗ്ഗിന്റെ വാര്‍ഷികം ആഘോഷിക്കും...അന്ന് എനിക്ക് പറയാലോ....

ഭാനു കളരിക്കല്‍ പറഞ്ഞു...

ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍ നേരുന്നു

ഹരീഷ് തൊടുപുഴ പറഞ്ഞു...

ആശംസകൾ നേരട്ടെ..

അതിനോടൊപ്പം തന്നെ ബ്ലോഗാലസ്യത്തിലേയ്ക്ക് വഴുതി വീഴാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക..

sreee പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ഇസ്മായില്‍ കുറുമ്പടി (തണല്‍) പറഞ്ഞു...

വര്‍ണശബളമായ വര്‍ണനകളാല്‍ വായനക്കാരെ വരുതിയിലാക്കിയ വാര്‍ഷിക വിഭവം!
വിനയത്തിന്‍റെ വഴിയില്‍ വിരിഞ്ഞ വാടാമലര്‍!
വര്‍ക്കത്തില്ലാത്ത വാഴ്ത്തലിലും വശീകരണത്തിലും വീഴാതെ , വിപുലമായി വരിക്കാരെ വിലക്കുവാങ്ങിയ വിശ്വാസ്യത!
വിജയത്തിന്റെ വഴിയില്‍ വളരെയേറെ വളര്‍ന്നുയരാന്‍, വീഥിയിലെ വിളക്കണയാതിരിക്കാന്‍ വിധിയുണ്ടാവട്ടെ!
വിനീതന്‍,
ഇസ്മായില്‍ കുറുമ്പടി

sreee പറഞ്ഞു...

ഒത്തിരി കൂട്ടുകാരുള്ള 'കൂട്ടുകാരന് ' ഒത്തിരി ഒത്തിരി പിറന്നാള്‍ ആശംസകള്‍ .

ഭായി പറഞ്ഞു...

ഒരു വർഷമോ?!!! വെറുതേ കള്ളം പറയരുത്...:)

ആശംസകൾ.
എന്നും താങ്കളിൽ നിന്നും ഇതുപോലുള്ള നല്ല നല്ല കഥകൾ പിറവിയെടുക്കാ‍നും അത് ഞങൾക്ക് വായിക്കുവാനും ഇടയാകട്ടെ എന്ന് സർവ്വശക്തനോട് പ്രാർത്ഥിക്കുന്നു.

മുകിൽ പറഞ്ഞു...

പിറന്നാൾ ആശംസകൾ.

ഒഴാക്കന്‍. പറഞ്ഞു...

ഹംസിക്ക, അപ്പൊ വയസ് അറിയിച്ചു അല്ലെ.. പിന്നെ അറബി ഇത് വായിക്കാതെ നോക്കണം കേട്ടോ ഇല്ലേ പണി പോകും
ഇനിയും ഒരുപാട് വയസുകള്‍ അറിയിക്കാന്‍ കഴിയട്ടെ അതും നല്ല നല്ല പോസ്റ്റുകള്‍ വഴി എന്ന് ഒരു ഒഴാക്കാശംസ!

എന്ന് സ്വന്തം ഒഴാക്കാന്‍

അജ്ഞാതന്‍ പറഞ്ഞു...

ഒരു വർഷം കൊണ്ട് ഒത്തിരി എഴുതി ഒത്തിരി പേരെ കൂട്ടുകാരാക്കുകയും ചെയ്ത കൂട്ടുകാരൻ ബ്ലോഗിനു പിറന്നാൾ ആശംസകൾ.. സിനൂ നീ ഹംസക്കയേയും എന്നേയും പറ്റിച്ചു അല്ലെ അന്നത്തെ എല്ലാ ഭക്ഷണവും ഞാനല്ലെ സ്പോൺസർ ചെയ്തത് എന്നിട്ട് നീ പായസം മാത്രമെ കൊടുത്തുള്ളൂ അല്ലെ ....... നന്നായി എഴുതി പിറന്നാൾ കുറിമാനം .. ഇനിയും ധാരാളം എഴുതി എല്ലാം ബ്ലോഗർമാരുടേയും കയ്യടി (അത് ഏതു രൂപത്തിൽ ആയാലും) കിട്ടട്ടെ എന്നാശംസിക്കുന്നു... വളരട്ടെ.... വളരട്ടെ..കൂട്ടുകാരൻ വളരട്ടെ.. കൂടെ ഞങ്ങളും വളരട്ടെ...

അജ്ഞാതന്‍ പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
Muneer പറഞ്ഞു...

ഒരു വര്‍ഷം പൂര്‍ത്തിയാക്കിയതിനു കൂട്ടുകാരന്‍ ഹംസക്ക് ഒരായിരം ആശംസകള്‍ അര്‍പ്പിക്കുന്നു.. കൂടുതല്‍ അവകാശവാദങ്ങളില്ലാതെ തന്റെ സ്വതസിദ്ധമായ വിനയശീലം കൊണ്ട് ബ്ലോഗ്ഗ് ലോകത്ത് കൂട്ടുകാരെ കെട്ടിപ്പടുത്ത് കഥയും നര്‍മ്മവും അനുഭവവും മറ്റു എഴുത്തു കുത്തുകളുമായി നിറഞ്ഞാടുന്ന ഹംസക്ക് മുന്നോട്ടുള്ള യാത്രയില്‍ എല്ലാ ഭാവുകങ്ങളും നേരുന്നു.

Naushu പറഞ്ഞു...

ഹൃദയം നിറഞ്ഞ ആശംസകള്‍....

ആളവന്‍താന്‍ പറഞ്ഞു...

വീണ്ടും വീണ്ടും പോരട്ടെ കൂട്ടുകാരനില്‍ നിന്നും പുതിയ കഥകള്‍ . ആശംസാസ്!!

kARNOr(കാര്‍ന്നോര്) പറഞ്ഞു...

പുലികള്‍ക്കിടയില്‍ ‘ഒരുവയസ്സന്‍’ പുലിയായി മേഞ്ഞു നടന്നോളൂ.. (എപ്പഴാ പാര്‍ട്ടി.. ഞം ഞം ഇന്‍‌കമിങ് മാത്രേ ഒള്ളോ ? ഇടയ്ക്കൊക്കെ ഔട്ട്ഗോയിങും ആവാട്ടോ)

റിയാസിന്റെ അ,ആ,ഇ,ഈ കവിതയ്ക്ക് താഴേം ഒരൊപ്പ്..

ആശംസകള്‍ !!!

dreams പറഞ്ഞു...

agane oru varsham thigachu alle kandarivu kettarivu kondarivu ennoke parayunathu ethanu ennu thonunnu entayalum njan agottuvarunundu eniku chilavu cheyanam bhaki njan avide vanittu mudipichitte njan thirichuporu so carefull cash matty vecho eppol thanne hihihihihih ente ella aashamsakalum.........

ആചാര്യന്‍ പറഞ്ഞു...

അങ്ങനെ ഒരു വര്‍ഷവും കഴിഞ്ഞു "കൂട്ടുകാരന്‍ " കൂട്ട് കൂടിയിട്ടു ...അല്ലെ അഭിനന്ദനങ്ങള്‍ .പക്ഷെ എഴുത്ത് കണ്ടാല്‍ ഒന്നല്ല ഒരു ഒമ്പത് വര്‍ഷത്തെ മിനിമം അനുഭവം എങ്കിലും ഉണ്ടെന്നാണ് കരുതിയത്‌.."HAAPPY BIRTHDAAY KOOTUKAARAA"

സ്വപ്നസഖി പറഞ്ഞു...

സന്തോഷ ജന്മദിനം കൂട്ടുകാരന്..


വായനക്കാരെ ചിരിപ്പിക്കാനും,ചിന്തിപ്പിക്കാനും കഴിയുന്ന തരത്തില്‍ , ഇനിയും ഒരുപാട് എഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.

അജ്ഞാതന്‍ പറഞ്ഞു...

ഇക്കാ....ഇനീം ഞങ്ങളെയൊക്കെ ചിരിപ്പിച്ച് ഈ ബൂലോകത്ത് സസുഖം വാഴുക....എന്നേം മറന്നില്യാല്ലോ എന്ന സന്തോഷത്തില്‍....

ശ്രീ പറഞ്ഞു...

പിറന്നാളാശംസകള്‍ ഹംസക്ക

:)

ജുവൈരിയ സലാം പറഞ്ഞു...

പിറന്നാള്‍ ആശസ്കള്‍.

രമേശ്‌അരൂര്‍ പറഞ്ഞു...

ഹംസക്കാ അപ്പോള്‍ വയസറീച്ഛല്ലേ ..ന്റെ റബ്ബേ ന്താ പ്പോ ങ്ങക്ക് ഒരു പിറന്നാള്‍സമ്മാനം തരിക ? അപ്പൊ.. ബ്ലോഗര്‍മാര്‍ ആയാല്‍ ഫ്രീ ആയിട്ട് ശാപ്പാട് ഒക്കെ കിട്ടുമെന്ന് ഞാന്‍ ഇപ്പോളാ അറിയുന്നെ ,ഞാനീ രാബിക്കില്‍ (ജിദ്ദയ്ക്ക് അടുത്തു)ആരും വിളിക്കാത്ത യത്തീമിനെ പോലെ പെരുന്നാള്‍ ഉണ്ടായിരുന്നിട്ടും പട്ടിണിക്കിരുന്നു..ഹും..കൊള്ളാം ..ഏതായാലും ngalu aduttha sakkath aadyam nammalkku thanne tharanam ..

haina പറഞ്ഞു...

ഞാന്‍ വന്നപ്പോഴേക്കും കേക്ക് തീര്‍ന്നു. ഒരു ദിവസം മുമ്പ് പറയണ്ടേ എന്നാലല്ലേ സമയത്തിനു വരാന്‍ പറ്റൂ.പിറന്നാള്‍ ആശംസകള്‍

pournami പറഞ്ഞു...

കൂട്ടുകാരന് ആശംസകള്‍ ,കേക്ക്
കൊള്ളാം കേട്ടോ ...

റോസാപ്പൂക്കള്‍ പറഞ്ഞു...

ന്‍റെ കൂട്ടാരാ...നമ്മള് കൂട്ടുകാരായിട്ടു ഒരു കൊല്ലമായി അല്ലെ..
ഇനിയും ധാരാളം പോസ്റ്റുകള്‍ ഇങ്ങു പോരട്ടെ

ജിപ്പൂസ് പറഞ്ഞു...

ഇതിപ്പോ കേക്ക് ഇരുന്നിടത്ത് കേക്കിന്‍റെ പെട്ടി പോലുമില്ലാന്ന് പറഞ്ഞ പോലെയായി.പഹയാ പിശുക്കാ ഹംസക്കാ ഇങ്ങക്കിച്ചിരി ബല്യ കേക്ക് വാങ്ങിക്കൂടേനു ?കേക്കുമ്മെ കത്തിച്ച് വെച്ച മെഴുക് തിരി പോലും ബാക്കിയില്ല.എല്ലാം വാരിയടിച്ചു ബ്ലോഗര്‍മാര്‍ .തീറ്റപ്പണ്ടാരങ്ങള്‍ .പിന്നെ ഹൈനക്കും കിട്ടീലാ എന്നറിഞ്ഞതിലാണൊരു സമാധാനം :)

ആദ്യ പോസ്റ്റ് ചെയ്തു ഒരു കമന്‍റ് കിട്ടി.കൗതുകത്തോടെ കമന്‍റില്‍ ക്ലിക്കി നോക്കി.ഹംസക്കാടെ പോലെ ഞാനും അങ്ങനാ ഈ ബൂലോകം ഇത്ര വിശാലമാണെന്ന് അറിഞ്ഞത്.എന്‍റെ പിറന്നാളും ഡിസംബറിലാണുട്ടോ.എന്തായാലും കൂട്ടുകാരന് ഒരായിരം പിറന്നാള്‍ ആശംസകള്‍ .ദീര്‍ഘ സുമംഗലീ ഭവ.(ചുമ്മാ കിടക്കട്ടെ)

ManzoorAluvila പറഞ്ഞു...

ഹംസയുടെ..അല്ല ഞങ്ങളുടെ കൂട്ടുകാരനു ഒരായിരം പിറന്നാൾ ആശംസകൾ..ഞാനും ജിദ്ദയിൽ ഉണ്ട് ഉടനെ കാണാം..ആശംസകളോടെ..മൻസൂർ ആലുവിള

Akbar പറഞ്ഞു...

ഒരു വര്ഷം കൊണ്ട് ബൂലോകത്ത് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ താങ്കള്‍ എഴുതുക മാത്രമല്ല എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുക കൂടി ചെയ്തു ബൂലോകത്തിന്റെ കൂട്ടുകാരനായി പേരിനെ അന്വര്‍ഥമാക്കി. എഴുത്ത് തുടരുക. ഈ സൌഹൃദത്തിന്റെ, നേരില്‍ കണ്ടിട്ടില്ലാത്ത കൂട്ടുകാരന്റെ ഊഷ്മള സാന്നിധ്യം ഏറെ സന്തോഷം നല്‍കുന്നു. അത് ബൂലോകത്ത് എന്നുമുണ്ടാവട്ടെ. എല്ലാ ഭാവുകങ്ങളും നേരുന്നു.

പട്ടേപ്പാടം റാംജി പറഞ്ഞു...

ഇനിയും ഒരു പാട് വര്‍ഷങ്ങള്‍ ഇവിടെ സഹൃദം പങ്കുവെച്ച് തുടരട്ടെ എന്നാശംസിക്കുന്നു.
പലരും ഹമാസ എഴുതിയത് പോലെ തന്നെ...
ഒരു വര്ഷം നന്നായി പങ്കുവെച്ച പോസ്റ്റ്‌.

jyo പറഞ്ഞു...

‘കൂട്ടുകാരന്’ നൂറ് പിറന്നാളാശംസകള്‍.ഇനിയും ഒരു പാട് മേന്മയുള്ള കൃതികള്‍ സൃഷ്ടിക്കട്ടെ.

jayanEvoor പറഞ്ഞു...

ആശംസകൾ!ആശംസകൾ!!ആശംസകൾ!!!

കൂടുതൽ കൂറ്റുതൽ എഴുതാൻ ആശംസകൾ!

കൊട്ടോട്ടിക്കാരന്‍... പറഞ്ഞു...

നീളേ നല്ലനല്ല പോസ്റ്റുകള്‍ കൊണ്ട് ബൂലോകം നിറയ്ക്കാന്‍ കഴിയട്ടെ.....

~ex-pravasini* പറഞ്ഞു...

ഹാപ്പി ബ്ലോഗ്‌ ഡേ റ്റൂ യു...

എന്നാലും ഒരു വയസ്സില്‍ തന്നെ വയസ്സറിയിച്ചല്ലോ..ഞാന്‍ കമലാന്‍ കൂടി തുടങ്ങില്ല,
എന്‍റെ പേരും കൂട്ടത്തില്‍ കണ്ടു അന്തം വിട്ടു കേട്ടോ..
ഞാനുംപ്രോത്സാഹിപ്പിച്ചോ..എനിക്കറിയില്ല.
വലിയ സന്തോഷം തോന്നി കൂട്ടത്തില്‍ എന്നെയും കണ്ടപ്പോള്‍.

എന്‍റെ തുടക്കവും ഇങ്ങനെയൊക്കെയായിരുന്നു.ആ കഥ ഒരു വയസ്സ് തികയുമ്പോള്‍ എഴുതാം അല്ലെ,,ഇന്‍ശാ അല്ലാഹ്!

എനിക്ക് ആദ്യ പോസ്റ്റിനു പ്രോല്‍സാഹനം തന്നത് മൂന്നു പേരാണ്. ബഷീര്‍പിബി.വെള്ളറക്കാട്‌,ശ്രീ,റിയാസ്‌ മിഴിനീര്‍ത്തുള്ളി.
ഇവര്‍ തന്ന കമന്‍റാണ് എനിക്കിവിടെ നില്‍ക്കാനുള്ള ധൈര്യം തന്നതെന്ന്‍ പറയാതിരിക്കാന്‍ വയ്യ,
ഡാഷ്ബോര്‍ഡില്‍ പോസ്റ്റുകള്‍ കുറെ വന്നു കിടക്കുന്നു.ഒന്നും വായിച്ചിട്ടില്ല.ഒഴിവു കിട്ടിയില്ല.വീട്ടമ്മയായി പോയില്ലേ..

നീലത്താമര | neelathaamara പറഞ്ഞു...

പിറന്നാള്‍ ആശംസകള്‍...

വിനുവേട്ടന്‍|vinuvettan പറഞ്ഞു...

മബ്‌റൂക്ക്‌... മബ്‌റൂക്ക്‌... ഒരു വര്‍ഷം കൊണ്ട്‌ 199 അനുയായികളെ സംഘടിപ്പിക്കുക എന്നൊക്കെ പറഞ്ഞാല്‍...

എല്ലാവിധ ആശംസകളും നേരുന്നു ഹംസഭായ്‌...

സാബിബാവ പറഞ്ഞു...

മാഷാ അല്ലാഹ് ..
കേക്ക് കഴിച്ചു ഒന്നാംതരം സ്വാദ്
ഹംസക്കാക്ക് നല്ല സൌഹൃദവും നല്ല എഴുത്തും ആയി ഭുലോകത്ത് അനേകം നാള്‍ നില്‍കാന്‍ കഴിയട്ടെ
എന്ന് ആശംസിക്കുന്നു .

സി. പി. നൗഷാദ്‌ പറഞ്ഞു...

ellaa vidha aashamsakalum nerunnu

കണ്ണൂരാന്‍ / K@nnooraan പറഞ്ഞു...

ബ്ലോഗില്‍ കണ്ണൂരാന് ലഭിച്ച അനേകം സ്നേഹിതരില്‍ ഒരാളാണ് ഹംസക്ക. മെയില്‍ വഴിയും ചാറ്റ് വഴിയും ഉറച്ച്ചുപോയ സൌഹൃദം.
E-ലോകം വല്ലാത്ത ലോകം തന്നെ. അല്ലെങ്കില്‍ ഇത്രയേറെ കൂട്ടുകാരെ കണ്ണൂരാന് കിട്ടില്ലായിരുന്നു.

@
ഹംസക്കാ, ആശംസകള്‍. ഇനിയും തുടരാന്‍ പടച്ചോന്‍ അനുഗ്രഹിക്കട്ടെ.

@@
കുട്ടിക്കാ, യോജിക്കുന്നു. എന്നാലും ഇനിയൊരു സൌഹൃദ വേദിയുടെ ആവശ്യമുണ്ടോ?

*****

യൂസുഫ്പ പറഞ്ഞു...

ഹംസേ..എല്ലാവിധ ആശംസകളും.

കമ്പർ പറഞ്ഞു...

ഹംസക്കാ..
ആശംസകൾ, ഇനിയും ഒരു പാട് വാർഷികങ്ങൾ ആഘോഷിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു..,

Areekkodan | അരീക്കോടന്‍ പറഞ്ഞു...

അത് ശരി...നാട്ടില്‍ വരുമ്പോള്‍ ഫോളൊവേഴ്സിന്റെ എണ്ണത്തിന്റെറ്യത്ര കിലോ തൂക്കമുള്ള ഒരു കേക്ക് മുറിച്ചിട്ട് മതി ബാക്കി എന്തും...ഹമ്പട പഹയാ

ഒരു നുറുങ്ങ് പറഞ്ഞു...

ആശംസകള്‍..ഒരുപാടൊരുപാട് ആശംസകള്‍..!
കേക്ക് വിത്തൌട്ടാണോ..?
എങ്കിലൊരു പീസ് താ..!

a.faisal പറഞ്ഞു...

ആയിരം ആയിരം വാര്‍ഷികാശംസകള്‍!

ഒറ്റയാന്‍ പറഞ്ഞു...

ഒരു വര്‍ഷം പൂര്‍ത്തീകരിച്ചു അല്ലെ ?
ആശംസകള്‍

അഭി പറഞ്ഞു...

ഇക്കാ
ഒരായിരം ആശംസകള്‍ .ഒരു പാട് പോസ്റ്റ്‌കളുമായി ഇനിയും ഒരുപാടു പിറന്നാള്‍ ആഘോഷിക്കറ്റെ ഈ "കൂട്ടുകാരന്‍ "

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

എന്നു പറഞ്ഞാല്‍ ഈബ്ലോഗേഴ്സ് മൊത്തം അടങ്കല് എന്നു പറഞ്ഞാല്‍ പോരായിരുന്നോ..ഇതില്‍ ഇപ്പോള്‍ അടങ്കലു വന്നിട്ടുണ്ടല്ലോ..
ആശംസകള്‍.അടുത്തജന്മത്തിലും ഒരു ബ്ലോഗറാകട്ടെ എന്നനുഗ്രഹിയ്ക്കുന്നു.

Thanal പറഞ്ഞു...

എന്താണ് ഹംസ ഒന്നാം വാര്ഷികതിന്നു 4 മെഴുകുതിരി ?

Thanal പറഞ്ഞു...

വയസ്സായി .... കണ്ണ് അറിയാണ്ടായി

തെച്ചിക്കോടന്‍ പറഞ്ഞു...

നെറ്റ് ചതിച്ചല്ലോ!!
രണ്ടു ദിവസമായിട്ട് നെറ്റിന് പിണക്കം അത് കാരണം ഇത്ര അടുത്തായിട്ടും വല്ല വിവരവുമുണ്ടോ എന്നാ ചോദ്യം കേട്ടില്ലല്ലോ! :(

പ്രിയ കൂട്ടുകാരാ, ഹൃദയം നിറഞ്ഞ ആശംസകള്‍, തുടര്‍ന്നും തന്റെ ആകര്‍ഷണീയമായ രചനാ പാടവത്തോടെ അനുവാചകരെ ആകര്‍ഷിച്ചു ദീര്‍ഘകാലം ബ്ലോഗുലകത്തില്‍ നിലനില്‍ക്കട്ടെ എന്നാശംസിക്കുന്നു.

ജീവി കരിവെള്ളൂര്‍ പറഞ്ഞു...

ഹമ്പടാ പഹയന്‍ ഹംസാക്കാ അങ്ങനെ കൊല്ലമൊന്ന് കഴിഞ്ഞല്ലേ .പ്രായം കൂടുന്തോറും ഉത്തരവാദിത്വം കൂടുന്നു ...
ഐശ്വര്യത്തിന്റെ നറുവെളിച്ചത്തെ ഊതിക്കെടുത്താതെ ആഘോഷങ്ങളുടെ ആരവമുയരട്ടെ .ഒരു കെടാവിളക്കായ് പ്രകാശം ചൊരിയാന്‍ കഴിയട്ടെ :)

siya പറഞ്ഞു...

ഇനിയും
ഒരുപാട് എഴുതുവാന്‍ ഉണ്ടാവട്ടെ ,വരാന്‍ കുറച്ച് വൈകി ക്ഷമിക്കണം ..എന്‍റെയും എല്ലാ വിധ ആശംസകളും ...

ജോഷി പുലിക്കൂട്ടില്‍ . പറഞ്ഞു...

അതി മനോഹരം ആയിരിക്കുന്നു അവതരണം .. ഇനി ഫോളോ ചെയ്തു വായിക്കാം. ..

Echmukutty പറഞ്ഞു...

പിറന്നാൾ ആശംസകൾ!

‘സഹോദരീ‘ എന്ന് വിളിച്ച് ആദ്യം ഹംസ അയച്ച മെയിൽ എനിയ്ക്കൊരിയ്ക്കലും മറക്കാൻ കഴിയില്ല.
ഞാൻ കാണാത്ത എന്റെ സഹോദരന് എല്ലാ നന്മകളും ഉണ്ടാകട്ടെ.
ഇനിയും നല്ല നല്ല പോസ്റ്റുകൾ ഇടാൻ തോന്നട്ടെ.

keraladasanunni പറഞ്ഞു...

ആശംസകള്‍.

Aneesa പറഞ്ഞു...

ഒരു വര്‍ഷമേ ആയുള്ളൂ അല്ലേ, പക്ഷെ അങ്ങനെ തോന്നിട്ടില്ല,
മുതലാളി ക്കും പങ്കില്ലേ ഈ ബ്ലോഗു തുടങ്ങുന്നതില്‍ , മുതലാളി പുതിയ കടയിലേക്ക് പറഞ്ഞു അയച്ചത് കൊണ്ടല്ലേ ,
നമ്മളെ പോലുള്ള ബ്ലോഗര്‍മാര്‍ക്ക് ഹംസക്ക കാണിക്കുന്ന വില വലുതാണ്‌ എന്നറിഞ്ഞതില്‍ സന്തോഷം , happy bday to "കൂട്ടുകാരന്‍ " , cake parcel ആയി അയച്ചേക്കു

Aneesa പറഞ്ഞു...

gud cake

അനില്‍കുമാര്‍. സി.പി. പറഞ്ഞു...

പ്രിയ ഹംസ,
ഒരുപാട് നല്ല ബ്ലോഗുകളുമായി ബൂലോഗത്ത് ഇനിയും നിറഞ്ഞ് നില്‍ക്കാന്‍ എന്റെയും ആശംസകള്‍.

ഹംസ പറഞ്ഞു...

ആശംസകളും ,അഭിനന്ദനങ്ങളും അറിയിച്ച എന്‍റെ എല്ലാ നല്ല കൂട്ടുകാര്‍ക്കും ഒത്തിരിയൊത്തിരി നന്ദി :)

നൗഷാദ് അകമ്പാടം പറഞ്ഞു...

നന്ദിയോ..അത് വിട് മാഷേ..
ഞങ്ങള്‍ ജിദ്ദയിലേക്ക് ടിക്കറ്റെടുത്ത് വെച്ചിരിക്കുകാ..

പാര്‍ട്ടി വേണം പാര്‍ട്ടി..യേത്..
അറ്റ്ലീസ്റ്റ് ഒരു അല്‍ ബൈക്ക് ബ്രോസ്റ്റെങ്കിലും
വങ്ങിത്തരാതെ വിടൂല്ല!
അങ്ങനെ രക്ഷപ്പെടാംന്നു കരുതണ്‍ടാ 'കൂട്ടുകാരാ!"

വീ കെ പറഞ്ഞു...

ആശംസകൾ...

മഹേഷ്‌ വിജയന്‍ പറഞ്ഞു...

പ്രിയ ഇക്കാ...
ഒന്നാം പിറന്നാളിന് ഒരായിരം ആശംസകള്‍....
ഇനിയും ഇതുപോലെ ഗംഭീര വിജയങ്ങള്‍ ഇക്കയെ തേടിയെത്തട്ടെ എന്ന് പ്രാര്‍ഥിക്കുന്നു...
എന്റെ പേരുള്ളതുകൊണ്ട് പറയുകയല്ലേ കേട്ടോ.."നിങ്ങള്‍ ആളൊരു പുള്ളിപ്പുലി ആണ്..."

Sukanya പറഞ്ഞു...

ഇതുപോലൊക്കെ തന്നെയാണ് ഞാനും ഇ - ലോകത്ത് എത്തപ്പെട്ടത്. ഹംസ പറഞ്ഞ ഒരു കാര്യം ഞാന്‍ അപ്പൊ തന്നെ തിരുത്തി. ഫോട്ടോ കുറച്ചു ചെറുതാക്കാന്‍ പറഞ്ഞത്. അങ്ങനെ കുറെ പേരുടെ
അഭിപ്രായത്തില്‍ എന്‍റെ ബ്ലോഗ്‌ ഈ വിധം ഒപ്പിച്ചെടുത്തു. നന്ദി എന്‍റെ പേര് ഓര്‍ത്തതിന്.

ഇനിയും വ്യത്യസ്തത ഉള്ള എഴുത്തുമായി ഇവിടെയുണ്ടാകട്ടെ.

സലീം ഇ.പി. പറഞ്ഞു...

ഹംസ സാഹിബ്‌, താങ്കളുടെ ഹിറ്റ്‌ ലിസ്റ്റില്‍ പേരില്ലാത്തതിനാല്‍ ഇനി മുതല്‍ കമ്മന്റ് എഴുതി തോല്‍പ്പിക്കാന്‍ പോവാണ്. ജാഗ്രതൈ...!

ഇനിയും ആയുസും പോസ്റ്റും (സദ്യയും) കൂടിക്കിട്ടാന്‍ പ്രാര്‍ത്ഥിക്കുന്നു .

ബൂലോകത്തെ ബ്ലോഗ്‌ ജീവികള്‍ തമ്മിലുള്ള ഈ സൗഹൃദം ജിദ്ദയില്‍ ആരാണാവോ ഒന്ന് തുടങ്ങുക..?

ഹാപ്പി ബാച്ചിലേഴ്സ് പറഞ്ഞു...

100th കമന്റ്‌ എഴുതാന്‍ ഞങ്ങള്‍ക്ക് ആണ് യോഗം.
ഇതാണ് നമ്മള്‍ തമ്മിലുള്ള ബന്ധം.
ഹംസക്കാ, എല്ലാ വിധ ആശംസകളും ചൊരിയുന്നു.
ഇനിയും ഇതേ പോലെ കൂട്ടുകാരന്‍ എല്ലാവരുടേം കൂട്ടുകാരന്‍ ആയി വിലസട്ടെ.

സുജിത് കയ്യൂര്‍ പറഞ്ഞു...

pirannaal madhuram

അസീസ്‌ പറഞ്ഞു...

കൂട്ടുകാരന്റെ പിറന്നാളിന് ഒരായിരം ആശംസകള്‍

കുഞ്ഞൂസ് (Kunjuss) പറഞ്ഞു...

ഒന്നാം പിറന്നാളിന് ഹൃദയം നിറഞ്ഞ ആശംസകള്‍! ഇനിയും ഒരുപാട് കാലം ബൂലോകത്ത് സജീവമായിരിക്കാന്‍ കഴിയട്ടെ....

Anju Aneesh പറഞ്ഞു...

happy birth day

MT Manaf പറഞ്ഞു...

വാര്‍ഷികത്തിലെ എഴുത്ത് നന്നായി
നന്നായി വരൂ.. മകാനേ.....

MyDreams പറഞ്ഞു...

ഗുരുവിനു ആശംസകള്‍ ........

ismail chemmad പറഞ്ഞു...

ഞാന്‍ ഈ ലോകത്ത് ഒരു പുതിയ ആളാണ്‌ ......

ഇവിടെ എത്തിയപ്പോഴാണ് ഇതിന്റെ വിശാലത മനസ്സിലായത്‌

എന്തായാലും ജന്മദിനാശംസകള്‍

chithrangada പറഞ്ഞു...

ഹംസക്ക് ഹൃദയം നിറഞ്ഞ
ആശംസകള് !!!!!!!!!!!!!
ഒരുപാട് നല്ല രചനകള് എഴുതാനുള്ള
ഭാഗ്യം ഉണ്ടാവട്ടെ !

(കൊലുസ്) പറഞ്ഞു...

ആശംസകള്‍. many many returns of the day.

salam pottengal പറഞ്ഞു...

new to your blog. keep writing more.

സി. പി. നൗഷാദ്‌ പറഞ്ഞു...

ഇവിടെ ഒരു കുഞ്ഞിന്റെ പിരന്നാലുന്ടെന്നരിഞ്ഞു വന്നതാണ് ...കേക്കും തിന്നു

ബ്ലോഗ്‌ മോനെ ...നല്ല നല്ല പോസ്റ്റുകള്‍ ഉണ്ടാവട്ടെ ...

ഹംസക്ക ഈ പഹയന്‍ ഒരു പ്രാവിശ്യം വന്നു പോയതാ

ഒരു വരവ് കൂടി വരേണ്ടി വന്നു ...........

വരയും വരിയും : സിബു നൂറനാട് പറഞ്ഞു...

ഹംസ്സക്ക..കൂട്ടുകാരാ...പിറന്നാള്‍ ആശംസകള്‍.

ലളിതമായ പോസ്റ്റ്‌.

ബൂലോകത്തില്‍ എത്താന്‍ കഴിഞ്ഞതും, ഇങ്ങനെ ഒരുപാട് കൂട്ടുകാരെ കിട്ടിയതിലും ഒരുപാട് സന്തോഷിക്കുന്നു..

ബദര്‍/badar പറഞ്ഞു...

ഹംസക്കാ. വളരെ നന്നായി എഴുതി..ശരിക്കും ഒരു പിറന്നാള്‍ കേക്ക് കഴിച്ച പോലെ യുണ്ട്..

ആശംസകള്‍ ..

ഹംസ പറഞ്ഞു...

ബ്ലോഗ് പിറന്നാളില്‍ പങ്കെടുക്കാന്‍ എത്തി ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും വീണ്ടും വീണ്ടും നന്ദി....

@ നൌഷാദ് അകമ്പാടം: ഒന്നു നേരില്‍ കണ്ടു കിട്ടിയാല്‍ മതി സല്‍ക്കാരിക്കുന്ന കാര്യമൊക്കെ ഞാന്‍ ഏറ്റു.

sherriff kottarakara പറഞ്ഞു...

പ്രിയ ഹംസാ,
വൈകി വന്ന ഈ ആശംസകളും സ്വീകരിക്കൂ.യാദൃശ്ചികമായാണു പോസ്റ്റ് കണ്ണില്‍ പെട്ടതു.ഒറ്റ ഇരുപ്പില്‍ മുഴുവനും വായിച്ചു തീര്‍ത്തു.എഴുത്തില്‍ ഹംസക്കു ഭാവി ഉണ്ടെന്നു ഞാന്‍ കരുതുന്നു.ഹംസയുടെ പോസ്റ്റില്‍ ചിലതിലൂടെ ഞാന്‍ കടന്നു പോയിട്ടുണ്ടു. അപ്പോള്‍ ഹംസ ഒരു വര്‍ഷം തികക്കാത്ത ബ്ലോഗര്‍ ആണെന്നു ഞാന്‍ അറിഞ്ഞിരുന്നില്ല. തുടരുക....നന്നായി വരട്ടെ.

Wash'llen ĴK | വഷളന്‍'ജേക്കെ പറഞ്ഞു...

ഹംസ, പിറന്നാള്‍ ക്ഷണക്കത്ത് മേശപ്പുറത്ത് കിടന്നത് ഇപ്പോഴാണ് കണ്ടത്. വരാന്‍ അല്‍പ്പം താമസിച്ചു, അല്ലെങ്കിലും ഞാന്‍ ഒരു മടിയന്‍ ആണെന്ന് അറിയാമെല്ലോ.
എന്റെ കൂട്ടുകാരന് എല്ലാ എല്ലാ ആശംസകളും വായിക്കാന്‍ ഞങ്ങളുണ്ട്. ധീരതയോടെ എഴിതിക്കോളൂ.

ആ, വിട്ടുപോയി
അടിപൊളി തലക്കെട്ട്‌

സിനു പറഞ്ഞു...

ഞാന്‍ വന്നെത്താന്‍ വൈകിപ്പോയി കേക്ക് ബാക്കി ഇരിപ്പുണ്ടോ ആവോ..
ഉം..കിട്ടീലേലും സാരല്ല്യ അടുത്ത പിറന്നാളിന് ഞാന്‍ ആദ്യം വന്നെത്തും!
ഹംസക്ക അങ്ങിനെ ഒരു വര്ഷം ബൂലോകത്ത് വിജയകരമായി തികച്ചുവല്ലേ..?
എന്റെയും ആശംസകള്‍!!
ഇനിയും ധാരാളം പോസ്റ്റുകള്‍ ഈ കുട്ടുകാരനില്‍ പിറക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.

ശ്രീക്കുട്ടന്‍ പറഞ്ഞു...

എല്ലാവിധ ആശംസകളും നേര്‍ന്നുകൊള്ളുന്നു

hafeez പറഞ്ഞു...

വൈകിയാണെങ്കിലും ആശംസകള്‍ നേരുന്നു..

സി. പി. നൗഷാദ്‌ പറഞ്ഞു...

hamsakkaaaaaa njaaaaaaaaannn vannuuuuuuuuuuu
shariyaaaaaayeeeeeeee

ഹാഷിക്ക് പറഞ്ഞു...

അല്‍പം വൈകിയുള്ള പിറന്നാള്‍ ആശംസകള്‍. ...കൂടുതല്‍ നല്ല പോസ്റ്റുകള്‍ എഴുതാന്‍ കഴിയട്ടെ..........

നിശാസുരഭി പറഞ്ഞു...

ഹൃദയപൂര്‍വ്വം ആശംസകള്‍ നേരുന്നു!

»¦മുഖ്‌താര്‍¦udarampoyil¦« പറഞ്ഞു...

ആശംസയിലല്ലല്ലോ കാര്യം.
നേരില്‍ കാണുമ്പോള്‍ ചെലവു ചെയ്യണം.

നിന്നെ ഒരു ഗവിയാക്കിയത് ഞാനാട്ടോ..
മറക്കണ്ട!പുലിയാകട്ടെ നീ...
ഭാവുകങ്ങള്‍.

ഒന്നാം പിറന്നാളിന്
എന്റെ വക ഒരു ഹായ് കൂയ് പൂയ്!

കുമാരന്‍ | kumaran പറഞ്ഞു...

ആശംസകള്‍ കുട്ടാ... !

moideen angadimugar പറഞ്ഞു...

വിട്ട്പോയ എന്റെപേര് ഞാൻ കൂട്ടിവായിച്ചു ഹംസ. നവവത്സരാശംസകൾ.

സുലേഖ പറഞ്ഞു...

ഞാന്‍ താമസിചില്ലല്ലോ അല്ലെ ?പിറന്നാള്‍ ഒക്കെ ആഘോഷിചോളൂ ,നമുക്ക് പോസ്റ്റ്‌ വേണം ,അതും നല്ല നല്ല പോസ്റ്റുകള്‍ .വയസു കൂടുമ്പോ പ്രതീക്ഷകളും കൂടും കേട്ടോ .ഇനിയും ജീവിതം മണക്കുന്ന പോസ്റ്റുകള് ഇവിടെ ഉണ്ടാകട്ടെ എന്ന പ്രാര്‍ഥനയോടെ

ഞാന്‍ റോബിന്‍.. പറഞ്ഞു...

ഒരുപാടു സന്തോഷമായി ഈ പോസ്റ്റു വായിച്ചപ്പോള്‍ എന്റെ മനസ് വിങ്ങിപ്പോയി ...സന്തോഷം എന്റെ ആത്മാവിനെ തൊട്ടു .. കാരണം ഞാന്‍ എന്റെ മനസ്സില്‍ ഒളിപ്പിച്ച പറയാത്ത കുറച്ചു കാര്യങ്ങള്‍ ഇതിലുണ്ടായിരുന്നു. കൂട്ടിവായിക്കാന്‍ അറിയാമെങ്കിലും എഴുത്ത് എന്റെ ജീവിത്തില്‍ ഇതുവരെ തൊട്ടു നോക്കിയിട്ടില്ല അതിന്റെ ഏറ്റക്കുറച്ചില്‍ എന്റെ വരികളിലും കാണുവാന്‍ സാധിച്ചേക്കും ..എന്തായാലും ഞാന്‍ ഇപ്പോള്‍ വളരെ സന്തോഷവാനാണ് .. എന്നോട് കാണിച്ച വാത്സല്യത്തിന് ഒത്തിരി നന്ദി ഇനിയും സഹകരണം പ്രതീക്ഷിക്കുന്നു വിനയപൂര്‍വ്വം ഒരു കൂട്ടുകാരന്‍..

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി പറഞ്ഞു...

സ്നേഹവും ആശംസകളും..

iylaserikkaran പറഞ്ഞു...

കയിയട്ടെ ഇന്യും ഒരുപാട്

Nizam പറഞ്ഞു...

Congratulations Sir....

It has been now an year (better to read, a decade for the wealth of experience you gain here) in the blog world, you have made lot of progress in field of writing, in fact, blogging, almost quintessential. And you made lot of friends here and rose from unknown to known. For me, it is great joy of reading your articles varies from humour to personal experience. In spite of the huge success of your blog, you are very humble person which I like most in you. keep it up.

I wish you all the best for your blog's continued success

Signed with love forevemore... Nizam

Sulfi Manalvayal പറഞ്ഞു...

ശരിക്കും വായിച്ചത് ഇപ്പോഴാണ്
എനിക്ക് എന്നോടു തന്നെ പുച്ഛം തോന്നി
എന്റെ പ്രിയ സുഹുര്‍ത്തിന്റെ ബ്ലോഗിന്‍റെ വാര്‍ഷിക ദിനത്തില്‍ ഞാന്‍ കൂടിയത് ഒരുപാട് വൈകി ആയി പോയല്ലോ എന്നതില്‍ സങ്കടം തോന്നുന്നു
പിന്നെ എന്നെ അറിയാവുന്ന ആളായത് കൊണ്ട് സമാധാനമായി
തന്‍റെ തുടക്കം രസകരമായി. വന്ന വഴികളും കൂടെ നിന്നവരെയും മറക്കാതെ ഉള്ള, ഈ വരികള്‍ തന്നെയാണ് ഹംസെ നിന്റെ വിജയത്തിന്‍റെ രഹസ്യം
ഒരുപാടൊരുപാട് മുന്നേറ ട്ടേ എന്നാശംസിക്കുന്നു അല്ല മനസൂരുകി പ്രാര്‍ഥിക്കുന്നു
ഹംസക്ക വിളിയില്‍ തുടങ്ങി അതൊരു നല്ല ബന്ധമായി നമ്മെ വളര്‍ത്തിയതും സത്യായിട്ടും താങ്കളുടെ കലര്‍പ്പില്ലാതെ വിശേഷങ്ങളും ചാടിങ്ങും ആയിരുന്നു എന്ന കാര്യം ഞാന്‍ ഇവിടെ സ്മരിച്ചു കൊള്ളട്ടേ

പിന്നെ പത്താം ക്ലാസില്‍ 210 മാര്‍ക്കും വാങ്ങി ജയിച്ച എന്നോടു വല്ല വിവരവും ഉണ്ടോ എന്ന് ചോദിച്ചാലുണ്ടല്ലോ.
ഹും. നീ ആയത് കൊണ്ട് ഞാനങ്ങു ക്ഷമിച്ചു. ന്താ പോരെ......

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ പറഞ്ഞു...

ക്ഷമിമിക്കുക.. ഇവിടെ എത്താൻ വൈകിയതിൽ

ഡിസംബർ 2 നു പെട്ടെന്ന് നാട്ടിൽ പോകേണ്ടി വന്നത് കാരണം ആ സമയത്ത് പോസ്റ്റുകൾ വായിക്കാൻ പറ്റിയില്ല.

വൈകിയെങ്കിലും എന്റെ ഹൃദയംഗമമായ ആശംസകൾ.. അഭിനന്ദനങ്ങൾ..

ഓ.ടോ
പഹയാ. നീ ഒന്നും മറന്നിട്ടില്ല അല്ലേ ..മറ്റേ കാര്യം പറയുമെന്ന് കരുതി വെറുതെ പേടിച്ചു :)