2010, മാർച്ച് 28, ഞായറാഴ്‌ച

പരിധിക്ക് പുറത്താണ്.

ഉപ്പയും ഉമ്മയും സഹോദരങ്ങള്‍ എല്ലാവരും ജമീലയുടെ സ്വഭാവത്തെ പറ്റി സത്താറിനോട് പരദൂഷണം പറഞ്ഞു.!! സത്താര്‍ അതൊന്നും വിശ്വസിച്ചില്ല.! കാരണം സത്താറിനു കെട്ട്യോള് ജമീലയെ വിശ്വാസമാണ്.!! . അവര്‍ക്കെല്ലാം സത്താറിന്‍റെ സ്വത്തിലാണ് കണ്ണെന്ന് ജമീല പറഞ്ഞു.! ഉപ്പയേയും ഉമ്മയേയും തന്‍റെ ബന്ധത്തില്‍ ആരേയും വീട്ടിലേക്ക് അടുപ്പിക്കേണ്ടന്ന് സത്താര്‍ പറഞ്ഞത് ജമീല അക്ഷരംപ്രതി അനുസരിച്ചു.!! കാരണം ജമീല സത്താറിന്‍റെ അനുസരണയുള്ള കെട്ട്യോളാണ്.!!! മക്കളില്ലാത്ത വിഷമംപറഞ്ഞ് ജമീല കരഞ്ഞു. സങ്കടം തീര്‍ക്കാന്‍ സത്താര്‍ ‍ അള്‍ട്ടോകാറും മൊബൈല്‍ഫോണും ജമീലക്ക് സമ്മാനിച്ചു. കാരണം ജമീല സത്താറിന്‍റെ ജീവനാണ്.!!
അവധി കഴിഞ്ഞ് തിരിച്ച് പോരുമ്പോള്‍ ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാന്‍ കഴിയില്ലെന്നും പറഞ്ഞ് ജമീല സത്താറിനെ കെട്ടിപിടിച്ച് പൊട്ടിക്കരഞ്ഞു. ഒപ്പിട്ട ബ്ലാങ്ക് ചെക്കുകള്‍ കയ്യില്‍ ‍കൊടുത്തപ്പോള്‍ പൊട്ടലു നിറുത്തി തേങ്ങിക്കരഞ്ഞു.!! എന്തു തിരക്കിലാണെങ്കിലും ദിവസവും ഒരു തവണയെങ്കിലും വിളിക്കാം എന്നുറപ്പ് പറഞ്ഞപ്പോല്‍ തേങ്ങലു നിറുത്തി ചുമ്മാ കരഞ്ഞു.!!

“നിങ്ങള്‍വിളിക്കുന്ന സബ്‌ക്രൈബര്‍ പരിധിക്ക് പുറത്താണ് ദയവ് ചെയ്ത് അല്‍പ്പ സമയം കഴിഞ്ഞ് വീണ്ടും ശ്രമിക്കൂ…
വിളിക്കുമ്പോഴെല്ലാം ജമീലയുടെ മൊബൈലില്‍ നിന്നും കമ്പ്യൂട്ടര്‍ മറുപടി പറഞ്ഞു.!!
കാരണം ജമീലയുടെ മൊബൈല്‍ അപ്പോഴെല്ലാം പരിധിക്ക് പുറത്താണ്.!! സത്താര്‍ ശ്രമിച്ചു കൊണ്ടേയിരുന്നു.!!

“ഹലോ.. ജമീല ഫോണ്‍ എടുത്തു.

“മൊബൈല്‍ ഓഫായിരുന്നോ ?, ഞാന്‍ കുറേ നേരമായല്ലോ വിളിക്കാന്‍ തുടങ്ങിയിട്ട്.
“ ഓ അത് ഒരു റോങ്നമ്പര്‍ അടിച്ചുകൊണ്ടേയിരിക്കുന്നു. ശല്ല്യമായപ്പോള്‍ ഓഫ് ചെയ്തതാ .
ജമീല മറുപടി പറഞ്ഞു.!
സത്താര്‍ പിന്നെ കൂടുതല്‍ ഒന്നും ചോദിച്ചില്ല . കാരണം സത്താറിന് കെട്ട്യോളു ജമീലയെ വിശ്വാസമാണ്.!!

സത്താര്‍ വിളിക്കുമ്പോഴെല്ലാം റോങ്നമ്പര്‍‍ വഴിമുടക്കി കൊണ്ടിരുന്നു.!! കാരണം അധിക സമയവും ജമീലയുടെ മൊബൈല്‍ പരിധിക്ക് പുറത്തു തന്നെയായിരുന്നു.!! കമ്പനിയിലെ ജോലിക്കുറവു കൊണ്ട് അനുവദിച്ചു കിട്ടിയ സ്പെഷല്‍ ലീവ് ജമീലക്ക് സര്‍പ്രൈസാവാന്‍ വേണ്ടി അറിയിക്കാതെ വിമാനം കയറുമ്പോഴും സത്താറിന്‍റെ മനസ്സില്‍ ജമീല മാത്രമാണ്. കാരണം സത്താറിനു ജമീല ജീവനാണ്.!!!

സത്താര്‍ വീടിന്‍റെ ഉമ്മറത്തെത്തുമ്പോള്‍ സമയം രാത്രി പതിനൊന്ന് കഴിഞ്ഞിരിന്നു. !!
വാതിലില്‍ മുട്ടി . തുറക്കുന്നില്ല. ! പിന്നെയും മുട്ടി . മറുപടിയില്ല .!
സത്താര്‍ മൊബൈല്‍ ഫോണ്‍ എടുത്ത് ജമീലയെ വിളിച്ചു !!.
“നിങ്ങള്‍വിളിക്കുന്ന സബ്‌ക്രൈബര്‍ പരിധിക്ക് പുറത്താണ് ദയവ് ചെയ്ത് അല്‍പ്പ സമയം കഴിഞ്ഞ് വീണ്ടും ശ്രമിക്കൂ….

കമ്പ്യൂട്ടര്‍ സത്താറിനോട് സംസാരിച്ചു.കൊണ്ടേയിരുന്നു.! കാരണം ജമീലയുടെ മൊബൈല്‍ പരിധിക്ക് പുറത്ത് തന്നെയാണ്.!! അല്‍പ്പ സമയം കഴിഞ്ഞ് വീണ്ടും ശ്രമിക്കുന്നതിനു മുന്‍പ് കെട്ടഴിഞ്ഞ മുടിയും ഉലഞ്ഞ സാരിയും വിയര്‍ത്ത ശരീരവുമായ് ജമീല വാതില്‍ തുറന്നു.!!


 സത്താറിനെ കണ്ട ജമീലക്ക് ശരിക്കും സര്‍പ്രൈസായി....!!! കാരണം ജമീലയും മൊബൈലിന്‍റെ കൂടെ പരിധിക്ക് പുറത്തായിരുന്നു.!!
സത്താര്‍ അകത്ത് കയറും മുന്‍പ് അടുക്കള വാതിലിലൂടെ റേഷന്‍ കടക്കാരന്‍ പവിത്രന്‍ പുറത്ത് ചാടി..!!! സത്താര്‍ ഒന്നും മിണ്ടിയില്ല . കാരണം സത്താറിനു കെട്ട്യോള് ജമീലയെ വിശ്വാസമാണ്.!!

അകത്ത് കയറിയ സത്താര്‍ ഉത്തരത്തില്‍ തൂങ്ങി ഊഞ്ഞാലാടികൊണ്ടിരുന്നു. കാരണം സത്താറിനു ജമീല ജീവന്‍ തന്നെയാണ്.!!

79 അഭിപ്രായ(ങ്ങള്‍):

ഹംസ പറഞ്ഞു...

ജമീല ഇപ്പോഴും പരിധിക്ക് പുറത്ത് തന്നെ..!!

Ashraf Unneen പറഞ്ഞു...

നാരിമാര്‍ നാരിമാര്‍ നാണം കുണ്ങ്ങികള്‍
വിശ്വ വിപത്തിന്റെ നാരയ വേരുകള്‍.
ഇനിയെങ്കിലും ഇവന്മാരെ സൂക്ചിക്കുക

Jishad Cronic™ പറഞ്ഞു...

ഇപ്പോള്‍ നടന്നുക്കൊണ്ടിരിക്കുന്ന സം ഭവമാണു ഇത്. ആര്‍ക്കും ഈ ഗതിവരത്തല്ലേ....നന്നായി
ഹംസക്കാ... ആശംസകള്‍ ....

ശ്രീ പറഞ്ഞു...

ജമീലമാരും സത്താര്‍മാരും നാട്ടില്‍ ഇനിയും ബാക്കിയുണ്ട്...

കുമാരന്‍ | kumaran പറഞ്ഞു...

നന്നായി എഴുതി ഹംസാ. കുറിയ വാക്കുകളില്‍ ഒരു സാമൂഹിക മൂല്യതകര്‍ച്ച ശരിക്ക് വരച്ചു കാട്ടി.

കൊട്ടോട്ടിക്കാരന്‍... പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ജീവി കരിവെള്ളൂര്‍ പറഞ്ഞു...

കേൾക്കുന്ന വാർ‌ത്തകൾ കൂടുതലും ഈ വകയാകുമ്പോൾ കഥകളും ആ വഴിക്ക് തന്നെയായിരിക്കുമല്ലോ . ആണെഴുത്തായതുകൊണ്ട് ആൺ പക്ഷത്തായിപോയി ,പെണ്ണെഴുത്തായിരുന്നെങ്കിൽ തിരിച്ചാകുമായിരുന്നേനെ . ഇന്നത്തെ സമൂഹത്തിൽ ആണിലും പെണ്ണിലും ഇത്തരം വാർ‌ത്തകൾ കുറവല്ലല്ലോ .
"താങ്കളുടെ കഥ പരിധിക്ക് പുറത്തല്ല "

കൊട്ടോട്ടിക്കാരന്‍... പറഞ്ഞു...

തല്ക്കാലം എസ് എ ജമീലിന്റെ വരികള്‍ കടമെടുക്കുന്നു...

പെണ്ണിന്റെ ആവശ്യം അറിയാത്തൊരു ഭര്‍ത്താവ്,
പൊണ്ണന്‍ അവനാണവളുടെ തെറ്റിന്റെ കര്‍ത്താവ്
അവസരമാണാവശ്യത്തിന്റെ മാതാവ്
അതിനിടം കൊടുക്കുന്നവന്‍ വിഡ്ഡികളുടെ നേതാവ്...

കൂതറHashimܓ പറഞ്ഞു...

പടചോനേ.... പാവം സത്താറ്‍,
കൂതറ ജമീല അവളുടെ ചെള്ളക്കിട്ട് എട്ടണ്ണം പൊട്ടിക്കാര്‍ന്നു സത്താറിന്.

ali പറഞ്ഞു...

മി്നികഥയല്ലസതൃമാണ് എല്ലാററിനും കാരണം ഗള്‍ഫാണ് നന്നായി ജമീലരാരും സതതാറുമാരും നമ്മള്‍തന്നെ യല്ലെ?

Manoraj പറഞ്ഞു...

സുഹൃത്തുക്കളെ,

ഒരു അഭിപ്രായം പറയാതെ ഞാൻ പോകുകയാണ്.. ഇവിടെ അഭിപ്രായം പറഞ്ഞ ചിലർക്കെങ്കിലും അതിന്റെ കാരണം അറിയുമായിരിക്കും.. ഒരിക്കൽ ഇത്തരം ചെറിയൊരു പരീക്ഷണം ഞാൻ ചെയ്തു.. വെറുതെ.. പക്ഷെ, അതിനുണ്ടായ പുകിലുകൾ..
എന്റെ അഭിപ്രായത്തിൽ ഇതൊക്കെ നാട്ടിൽ സർവ്വസാധാരണമായി കഴിഞ്ഞു.. പക്ഷെ നമ്മൾ ഇന്നും അതൊന്നും അംഗീകരിക്കാൻ കൂട്ടാക്കുന്നില്ല..

കുട്ടന്‍ പറഞ്ഞു...

മാനുഷിക ബന്ധങ്ങള്‍ക്ക് സംഭവിച്ചു കൊണ്ടിരിക്കുന്ന മൂല്യച്ചുതി നന്നായി വരച്ചു കാണിക്കാന്‍ സാധിച്ചു ..........വിശ്വാസം അതല്ലേ എല്ലാം ....അത് പോയാല്‍ പോയില്ലേ ...................

ഒരു നുറുങ്ങ് പറഞ്ഞു...

ഹംസ സാബ്,ഇത്രേം കൊണ്ട് തീര്‍ന്നല്ലോ
എന്ന് സമാധാനിക്കാം....
സത്താര്‍ ഇനി സ്ഥായിയായി പരിധിക്ക് പുറത്തും
റേഷന്‍ കടക്കാരന്‍ സദാ പരിധിക്കുള്ളിലും...!!
ഒടുവില്‍ സത്താറിന്‍റെ വിശ്വാസം(ജമീലയോട്)
ഒരു ചാണ്‍ കയറിലൊതുങ്ങി..
(പോട്ടത്തില് തൂങ്ങിയതു കൊള്ളാം)

കൊലകൊമ്പന്‍ പറഞ്ഞു...

സത്താറിനെപ്പോലുള്ള മണ്ടന്മാര്‍ ഈ സമൂഹത്തിനു ആവശ്യമില്ല..
ഹംസ അവന്റെ തൂക്കിക്കൊന്നില്ലായിരുന്ണേല്‍ ഹംസയെ ഞാന്‍ കുത്തിക്കൊന്നേനെ.. എന്തായാലും നന്നായി !

mukthar udarampoyil പറഞ്ഞു...

നല്ല കഥ.
ജമീലയും മൊബൈലിന്‍റെ കൂടെ പരിധിക്ക് പുറത്തായിരുന്നു.!!
ഒതുക്കത്തോടെ കഥ പറഞ്ഞു, ഒടുക്കം പാളിപ്പോയി..
അകത്ത് കയറിയ സത്താര്‍ ഉത്തരത്തില്‍ തൂങ്ങി ഊഞ്ഞാലാടികൊണ്ടിരുന്നു. കാരണം സത്താറിനു ജമീല ജീവന്‍ തന്നെയാണ്.!!
കഥയുടെ രസം കെടുത്തി, ആ വരികള്‍...
അകത്ത് കയറിയ സത്താര്‍ ഉത്തരത്തില്‍ തൂങ്ങി ഊഞ്ഞാലാടികൊണ്ടിരുന്നു.
എന്നത് മറ്റൊരു രൂപത്തിലായിരുന്നെങ്കില്‍ ഒന്നൂടെ നന്നായിരുന്നു.
എന്റെ തോന്നലാണ്.
ചിരിക്കും ചിന്തക്കും വക നല്‍കി.
ഒപ്പം, ഒരു നെഞ്ചെരിച്ചിലും.. കാരണം ഞാനുമൊരു പ്രവാസിയാണ്.

സിനു പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ഹംസ പറഞ്ഞു...

@ അഷറഫ് ഉണ്ണീന്‍

എല്ലാ നാരിമാരും ജമീലയെ പോലയല്ല. സൂക്ഷിക്കേണ്ടവരെ സൂക്ഷിക്കുക.

ആദ്യ അഭിപ്രായത്തിനു നന്ദി

@ ജിഷാദ് ക്രോണിക്

അതെ ആര്‍ക്കും ഈ ഗതി വരുത്തല്ലേ .

ആശംസകള്‍ക്ക് നന്ദി

@ ശ്രീ..

കുറേ ജമീലമാരും സത്താറുമാരും ബാക്കിയുണ്ട് സത്യം.

നന്ദി

@ കുമാരന്‍

@ ജീവി കരിവെള്ളൂര്‍

@ കൊട്ടോട്ടിക്കാരന്‍

അഭിപ്രായങ്ങള്‍ക്ക് നന്ദി

@ കൂതറ ഹാഷിം

കൂതറ ജമീല ഇവളുടെമാരുടെയെല്ലാം ചെള്ളക്കിട്ട് എട്ടല്ല എണ്ണൂറ് പൊട്ടിച്ചാലും പരിധിക്കകത്ത് വരും എന്നു തോനുന്നുണ്ടോ?

അഭിപ്രായത്തിനു നന്ദി

@ അലി

എല്ലാറ്റിനും കാരണം ഗള്‍ഫാണ് എന്നു പറയാന്‍ പറ്റുമോ ? എല്ലാറ്റിനും കാരണം ഇതുപോലുള്‍ല സത്താറുമാരാണ് എന്നു പറയുന്നതല്ലെ ശരി.

ആദ്യ വരവിനും അഭിപ്രായത്തിനു നന്ദി

@ മനോരാജ്

ഒരു അഭിപ്രായം പറയാതെ പോവുകയാണെന്നു പറഞ്ഞു. കാര്യം എനിക്ക് മനസ്സിലായി .നമ്മള്‍ അതെല്ലാം അംഗീകരിക്കാന്‍ കൂട്ടാക്കണം.

നന്ദി

@ കുട്ടന്‍

നല്ല വാക്കുകള്‍ക്ക് നന്ദി

@ ഒരു നുറുങ്ങ്

അതെ ഇത്ര കൊണ്ട് തീര്‍ന്നു എന്നു കരുതി സമാധാനിക്കാമോ? ഇതുകൊണ്ട് തീരുമോ കാര്യങ്ങള്‍ ? സത്താര്‍ പരിധിക്ക് പുറത്ത് തന്നെ .

നല്ല വാക്കുകള്‍ക്ക് നന്ദി

@ കൊലകൊമ്പന്‍

കൊലകൊമ്പനെ പേടിച്ച് തന്നാ ഞാന്‍ സത്താറിനെ തൂക്കികൊല്ലാന്‍ വിധിച്ചത് അല്ലങ്കില്‍ “കൊല” കൊമ്പന്‍ എന്നെ കൊന്നാലോ… ഹ ഹ ഹ

നന്ദി

@ മുഖ്താര്‍

കഴിവിന്‍റെ പരമാവധി നന്നാക്കാന്‍ നോക്കി. പിന്നെ പരിധിക്ക് പുറത്തായി കാര്യങ്ങള്‍.

പ്രവാസിയെന്നു കരുതി നെഞ്ചരിച്ചില്‍ ഒന്നും വേണ്ട.

അഭിപ്രായം അറിയിച്ചതിനു നന്ദി

@ സിനൂ.

സത്താര്‍ സ്വയം സിക്ഷിച്ചത് ശരിയായില്ല ശരി തന്നെ. ജമീലയുടെ ചെള്ളക്കിട്ട് പൊട്ടിച്ചാല്‍ അവള്‍ പരിധിക്കുള്ളില്‍ വരുമെന്നു തോനുന്നുണ്ടോ?

അഭിപ്രായം അറിയിച്ചതിനു നന്ദി

Pd പറഞ്ഞു...

"താങ്കളുടെ കഥ പരിധിക്ക് പുറത്തല്ല" എന്നാരോ മുകളില് പറഞ്ഞത് പിന്നേയും പറയുന്നു, സംഭവിക്കാത്ത കാര്യമൊന്നുമല്ല തിരിച്ചും സംഭവിക്കുന്നുണ്ട് എന്നതും സത്യം

റ്റോംസ് കോനുമഠം പറഞ്ഞു...

താങ്കളുടെ കഥ പരിധിക്ക് പുറത്തല്ല
താങ്കളും

മാണിക്യം പറഞ്ഞു...

വിവാഹബന്ധം ഒരു മോതിരമോ താലിചരടൊ അല്ല. മനസിന്റെ ഒത്തുചേരല്‍ ആണ്.ഇണയുടെ മനസ്സ് അറിയില്ലങ്കില്‍ അതിനെ ബന്ധം എന്ന് തന്നെ പറയാന്‍ പറ്റുമൊ? ഇംഗ്ലീഷില്‍ ‘Out of sight out of mind’എന്നൊരു ചൊല്ലുണ്ട് അതുപോലെ ആണു ചില ബന്ധങ്ങള്‍ .... മനസ്സിനെ വികാരത്തെക്കാള്‍ വിവേകത്തിന്റെ ചൊല്‍പ്പടിയില്‍ നിര്‍ത്താന്‍ അറിയണം.അപ്പോഴെ ബന്ധങ്ങള്‍ക്ക് പവിത്രത വരൂ. ....... ആരുടെ വശം ശരിയാണെന്നു പറയും? സത്താര്‍? പവിത്രന്‍? അതോ ജമീലയോ? ആരു തെറ്റ് ചെയ്തു? അഥവ തെറ്റ് എന്നു കല്‍പ്പിക്കാന്‍ നമുക്ക് എന്തു അര്‍ഹത? പവിത്രന്‍ തെറ്റുകാരന്‍ അല്ല അവന്‍ കിട്ടിയത് വാങ്ങി
ജമീലയൊ? ജമീലയും തെറ്റുകാരിയല്ല...
സത്താര്‍ എന്താ കരുതിയത് കാറും ഫോണും പണവും മതി ഭാര്യക്ക് എന്നോ?
അവനാണു വിഡ്ഡി ഭാര്യക്ക് വേണ്ടി അവന്‍ ബന്ധങ്ങള്‍ ഒഴിവാക്കി...
കടമ ചെയ്യാത്തവന്‍ ഭര്‍ത്താവ് അല്ല.
‘ഇണയായി തുണയായി’ എന്നല്ലേ ഓതി എടുക്കുന്നതു?
ഇന്ന് മനുഷ്യര്‍ നിലനില്‍ക്കാത്ത ധനം ആണു സംമ്പാതിക്കുന്നത് എന്നെന്നും നിലനില്‍ക്കണ്ട ബന്ധങ്ങള്‍,സ്നേഹം,കടമ,കര്‍ത്തവ്യം,ചുമതല, കടപ്പാട്,വിശ്വസ്തത ഇവ സൌകര്യപൂര്‍വ്വം മറക്കുന്നു..ഫലമോ? അവസാനം ഒരു മുഴം കയര്‍!...... ആടംഭരവും ആര്‍ഭാടവും അത്യാവശ്യമാണോ? വിട്ടു വീഴ്ചയോടെ സ്നേഹത്തോടെ ഒരു ജീവിതം ഒന്നിച്ചു പങ്കു വയ്ക്കുന്നതല്ലേ അഭികാമ്യം? മൂല്യങ്ങള്‍ കാത്ത് ഈശ്വരവിചാരത്തോടെ .... അങ്ങനെ ഒരു ജീവിതം നയിക്കുന്ന കാലം ഇനി ഒരിക്കലും വരില്ലന്നുണ്ടോ?

Radhika Nair പറഞ്ഞു...

ഹംസക്കാ... ആശംസകള്‍ ....

ബൈജു സുല്‍ത്താന്‍ പറഞ്ഞു...

രചന നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍

ഉമേഷ്‌ പിലിക്കൊട് പറഞ്ഞു...

ആശംസകള്‍ ....

എറക്കാടൻ / Erakkadan പറഞ്ഞു...

കഥ നല്ല ആശയം തരുന്ന കഥ തന്നെയാണ​‍്‌. ഇക്കാലത്ത്‌ എല്ലാവരും മനസ്സിലാക്കേണ്ടുന്ന പല കാര്യങ്ങളും ഉൾകൊള്ളിച്ച ഒന്നു തന്നെ. സമകാലീന മനുഷ്യ ചിത്രങ്ങൾ ഉൾകൊള്ളിച്ച ഇത്തരം കഥകൾ അപൂർവ്വമായി വരുന്ന ബൂലോകത്ത്‌ വത്യസ്തമായൊരു ഉദ്യമം.

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ പറഞ്ഞു...

കഥയിൽ പറയുന്ന പോലെയുള്ള കഥാപാത്രങ്ങൾ നമുക്ക് ചുറ്റിലും കൂടികൊണ്ടിരിക്കുന്ന അവസ്ഥയാണുള്ളത്. പ്രവാസികൾക്ക് നെഞ്ചെരിച്ചലിന് വേറെ എന്ത് വേണം പക്ഷെ ഇവിടെ കൊട്ടോട്ടിക്കാരൻ ഓർമ്മിപ്പിച്ച ആ പഴയ ഗാനത്തിന്റെ (ഈ പാട്ട് കേട്ട് വിസ കാൻസൽ ചെയ്ത് നാട്ടിൽ പോയ നിരവധി പേർ ഉണ്ടത്രെ ) വരികൾ ഏറെ ചിന്തനീയമാണ്.

കുടുംബ ബന്ധം അല്ലെങ്കിൽ ദാമ്പത്യ ബന്ധം എന്നത് കേവലം ലൈംഗിംക ദാഹ ശമനത്തിൽ മാത്രം ഒതുങ്ങുന്നതല്ലെന്ന തിരിച്ചറിവ് ഇല്ലാതെയും പരസ്പര വിശ്വാസവും മനസു തുറന്ന സ്നേഹവും ഇല്ലാത്തതിനാലും നിരവധി കുടുംബങ്ങൾ ഇങ്ങിനെ വഴിവിട്ട ബന്ധങ്ങൾ മൂലം തകരുന്നുണ്ട്. ഇവിടെ സത്താൽ ജമീലയെ സ്നേഹിക്കുന്നത് അല്ലെങ്കിൽ സത്താറിന്റെ സ്നേഹം അളക്കപ്പെടുന്നത് കേവലം മെറ്റീരിയലിസ്റ്റിക് ആയിട്ടാണ്. അവിടെയാണ് പ്രശ്നത്തിന്റെ കാതലും. !

2 ശരീരങ്ങളേക്കാൾ 2 മനസ്സുകൾക്കാണ് സ്ഥാ‍നം മാംസ ദാഹം മനസ്സിന്റെ സ്നേഹത്തിനു മുന്നിൽ പരാജയപ്പെടുക തന്നെ ചെയ്യും.


അവസാനമായി പറയട്ടെ. ആതമഹത്യ ഒന്നിനും ഒരു പരിഹാരമല്ല.


കുറ്റം ആരിൽ ചാർത്തണമെന്നത് കൺഫ്യൂഷൻ കൊണ്ട് കഴിയുന്നില്ല. നന്നായി അവതരിപ്പിച്ചിരിക്കുന്നു എങ്കിലും തുടക്കത്തിൽ തന്നെ കഥ മനസ്സിലായി ..എന്നാലും സത്താൽ ഇങ്ങിനെ ഭീരുവാകുമെന്ന് കരുതിയില്ല

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ പറഞ്ഞു...

ഒന്ന് കൂടി,

കിട്ടുന്ന പൈസ പല പല നാരി(റി)കൾക്ക് പൂമാലയിട്ട് കളയുന്ന ജമീലമാരെ വഞ്ചിക്കുന്ന സത്താറുമാരുടെ കഥകളെഴുതാൻ ഒരു സുഹൃത്ത് പണ്ട് പറഞത് ഓർത്തു !

പാ‍വം ജമീലമാർ അവർ ഇവന്മാരുടെ വിക്രിയകൾ അറിയുന്നില്ല. !!

ഇസ്മായില്‍ കുറുമ്പടി ( തണല്‍) പറഞ്ഞു...

"ഞാന്‍ പരിധിക്കു പുറത്താണ് .നിങ്ങളും..."

mazhamekhangal പറഞ്ഞു...

paridhikku purathuthanne...

Kalavallabhan പറഞ്ഞു...

ഒരു തിരുത്ത്‌ - എന്തെന്നല്ലേ ?
ഇതൊന്നും പരിധിക്ക്‌ പുറത്തല്ല
"വരുതിക്ക്‌ പുറത്താണു"

sm sadique പറഞ്ഞു...

ജമീലയും സത്താറുമാരും ഇപ്പഴും ബാക്കിയുണ്ട് ; ജമീലയെ പോലെയുള്ള സത്താരുമാരാണ് ഏറെയും .

തെച്ചിക്കോടന്‍ പറഞ്ഞു...

സമൂഹത്തില്‍ നടക്കുന്നത് തന്നെ പക്ഷെ പരിധി വികസിപ്പിക്കുകയെ മാര്‍ഗമുള്ളൂ. ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടാന്‍ സത്താറുമാര്‍ക്കും കഴിയില്ല!

ഇതിനൊരു മറുവശം കൂടിയുണ്ട്, ഇപ്പോഴും പ്രൊജക്റ്റ്‌ ചെയ്യാപ്പെടുന്നത് സ്ത്രീകളുടെ കഥകളാണ്. ആകാശം തന്നെ പരിധിയാക്കി കുത്തഴിഞ്ഞ ജീവിതം നയിക്കുന്ന ധാരാളം സത്താരുമാര് നമുക്ക് ചുറ്റും കാണാം. അവരെ വിശ്വസിച്ചു കഴിയുന്ന ജമീലമാരെ ഓര്‍ക്കാതെ. അവന്‍ ആണല്ലേ അതൊക്കെയുണ്ടാകും എന്നൊരു ലൈനാണ് പൊതുവേ !

ഒഴാക്കന്‍. പറഞ്ഞു...

ഹംസിക്ക, ഇന്നത്തെ കേരളത്തിന്‍റെ അവസ്ഥ നന്നയി വര്‍ണിച്ചിരിക്കുന്നു

ജമീല, അതൊരു വെക്തിയല്ല ഒരു പറ്റം ആളുകള്‍ ആണ്. പാപത്തിന്‍റെ വിത്തുകള്‍

Renjith പറഞ്ഞു...

നല്ല കഥ :)

fasil പറഞ്ഞു...

enthegilumala theerchayayum ee khadhak abhiprayam parajilengil vayichathinu prasakthiyila khatha nannaitude viahwasam athanu ellam manushynum sambhavikuna abhatham

ബിലാത്തിപട്ടണം / Bilatthipattanam പറഞ്ഞു...

വിശക്കുമ്പോൾ ഭക്ഷണം കഴിക്കണ്ടെ യെന്നപോലെ കാമപൂരണവും ഒരു പുത്തൻ അവകാശമായി മുന്നേറുകയാണീപുത്തൻ തലമുറ ഇവിടെ നവീന ലോകങ്ങളിൽ....

പെട്ടെന്നുണ്ടാകുന്ന അണുകുടുംബങ്ങളും, ഫ്ലാറ്റുസംസ്കാരവുമൊക്കെ ഇത്തരം മൂല്യതകർച്ചകൾക്ക് ആക്കം കൂടുമെന്നുമാത്രം !

അതെ നമ്മെളെല്ലാവരും പരിധിക്ക് പുറത്തുതന്നെയാണ് ..കേട്ടൊ ഹംസ.

കമ്പർ പറഞ്ഞു...

ഹം സക്കാ അസ്സലായി..
ഇത്തരം കാര്യങ്ങൾ നമ്മുടെ നാട്ടിൽ വ്യാപകമായിത്തന്നെ നടക്കുന്നുണ്ട്‌ എന്നത്‌ അവിതർക്കിതമാണു..
ചരിത്ര പാരമ്പര്യവും മതബോധവും വേണ്ടുവോളമുണ്ട്‌ എന്ന് ഞാൻ അഭിമാനത്തോടെ പറഞ്ഞിരുന്ന എന്റെ നാട്ടിൽ തന്നെ ഇതു പോലെ ഒത്തിരി സംഭവങ്ങൾക്ക്‌ ഞാൻ സാക്ഷ്യം വഹിച്ചിട്ടുണ്ട്‌..,അതിൽ പിന്നെ ഞാനത്‌ നിർത്തി..
സമൂഹത്തിന്റെ പരിധിവിട്ട ഈ അഴിഞ്ഞാട്ടത്തിനു ദൈവത്തിനല്ലതെ മറ്റാർക്കും അറൂതി വരുത്താനാവില്ലെന്ന് തോന്നുന്നു..
ഏതായാലും ഹം സക്കാ നിങ്ങൾ പരിധിക്കകത്തു തന്നെയാണു..നല്ല സന്ദേശം നൽകുന്ന ഇത്തരം കഥകൾ ഇനിയും പോരട്ടേ..

ഹംസ പറഞ്ഞു...

@ പി.ഡി.

@ റ്റോംസ്

അഭിപ്രായങ്ങള്‍ക്ക് നന്ദി

@ മാണിക്യം

വിലയേറിയ ഒരു അഭിപ്രായം രേഖപ്പെടുത്തിയതില്‍ സന്തോഷം. ടീച്ചറുടെ ചോദ്യങ്ങള്‍ കുറിക്ക് കൊള്ളുന്നത് തന്നെയാണ്. കഥയില്‍ ഒരു കഥാപാത്രത്തെയും തെറ്റുകാരനാക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല.

അഭിപ്രായത്തിനു നന്ദി

@ രാധിക

ആശംസകള്‍ക്ക് നന്ദി

@ ബൈജു .

അഭിനന്ദനങ്ങള്‍ക്ക് നന്ദി

@ ഉമേഷ്

ആശംസകള്‍ക്ക് നന്ദി

@ ഏറക്കാടന്‍

അഭിപ്രായത്തിനു നന്ദി

@ ബഷീര്‍ .പി.ബി.

നല്ല അഭിപ്രായങ്ങള്‍ക്ക് നന്ദി

@ ഇസ്മായില്‍

അതെ പരിധിക്ക് പുറത്താണ്. നന്ദി

@ മഴമേഘങ്ങള്‍ .

നന്ദി. പരിധിക്ക് പുറത്ത് തന്നെ

@ കലാവല്ലഭന്‍

തിരുത്ത് അംഗീകരിച്ചിരിക്കുന്നു. വരുതിക്ക് പുറത്ത് തന്നെ

നന്ദി

@ സിദ്ദിഖ് മാഷേ.

കുറേ ബാക്കിയുണ്ട് ജമീലയും സത്താറുമെല്ലാം . സത്താറുമാരാണ് ഏറെ എന്നുള്ള സത്യം അംഗീകരിക്കുന്നു. നന്ദി

@ തെച്ചിക്കോടന്‍

അഭിപ്രായത്തിനു നന്ദി

@ ഒഴാക്കന്‍

ജമീല ഒരു വ്യക്തിയല്ല ഒരു പറ്റം ആളുകള്‍ തന്നെയാണ്.

നന്ദി

@ രഞ്ജിത്ത്

നന്ദി

@ ഫാസില്‍

നന്ദി

@ ബിലാത്തിപട്ടണം

അഭിപ്രായത്തിനു നന്ദി

@ കമ്പര്‍

അഭിപ്രായത്തിനു നന്ദി


@ പി.ഡി.

@ റ്റോംസ്

അഭിപ്രായങ്ങള്‍ക്ക് നന്ദി

@ മാണിക്യം

വിലയേറിയ ഒരു അഭിപ്രായം രേഖപ്പെടുത്തിയതില്‍ സന്തോഷം. ടീച്ചറുടെ ചോദ്യങ്ങള്‍ കുറിക്ക് കൊള്ളുന്നത് തന്നെയാണ്. കഥയില്‍ ഒരു കഥാപാത്രത്തെയും തെറ്റുകാരനാക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല.

അഭിപ്രായത്തിനു നന്ദി

@ രാധിക

ആശംസകള്‍ക്ക് നന്ദി

@ ബൈജു .

അഭിനന്ദനങ്ങള്‍ക്ക് നന്ദി

@ ഉമേഷ്

ആശംസകള്‍ക്ക് നന്ദി

@ ഏറക്കാടന്‍

അഭിപ്രായത്തിനു നന്ദി

@ ബഷീര്‍ .പി.ബി.

നല്ല അഭിപ്രായങ്ങള്‍ക്ക് നന്ദി

@ ഇസ്മായില്‍

അതെ പരിധിക്ക് പുറത്താണ്. നന്ദി

@ മഴമേഘങ്ങള്‍ .

നന്ദി. പരിധിക്ക് പുറത്ത് തന്നെ

@ കലാവല്ലഭന്‍

തിരുത്ത് അംഗീകരിച്ചിരിക്കുന്നു. വരുതിക്ക് പുറത്ത് തന്നെ

നന്ദി

@ സിദ്ദിഖ് മാഷേ.

കുറേ ബാക്കിയുണ്ട് ജമീലയും സത്താറുമെല്ലാം . സത്താറുമാരാണ് ഏറെ എന്നുള്ള സത്യം അംഗീകരിക്കുന്നു. നന്ദി

@ തെച്ചിക്കോടന്‍

അഭിപ്രായത്തിനു നന്ദി

@ ഒഴാക്കന്‍

ജമീല ഒരു വ്യക്തിയല്ല ഒരു പറ്റം ആളുകള്‍ തന്നെയാണ്.

നന്ദി

@ രഞ്ജിത്ത്

നന്ദി

@ ഫാസില്‍

നന്ദി

@ ബിലാത്തിപട്ടണം

അഭിപ്രായത്തിനു നന്ദി

@ കമ്പര്‍

അഭിപ്രായത്തിനു നന്ദി

പട്ടേപ്പാടം റാംജി പറഞ്ഞു...

കണ്ടുകൊണ്ടിരിക്കുന്ന
കഥകള്‍ വളച്ചുകെട്ടില്ലാതെ
ലളിതമായി പറഞ്ഞു.
കുടുംബ ബന്ധങ്ങള്‍ പഴയതുപോലെ
ആയിക്കണം എന്ന ചിന്തകള്‍
പഴഞ്ചനായിരിക്കുന്നു എന്നിടത്തെക്ക്
കാര്യങ്ങള്‍ നിങ്ങുന്നു.

സിദ്ധീക്ക് തൊഴിയൂര്‍ പറഞ്ഞു...

ജമീലമാരുടെ എണ്ണം പെരുകാന്‍ കാരണം ഇത്തരം സത്താറുമാരാണ് എന്‍റെ ഹംസ ഭായ്..

Mohamedkutty മുഹമ്മദുകുട്ടി പറഞ്ഞു...

എനിക്കും കൂതറയുടെയും സിനുവിന്റെയും അഭിപ്രായമാണ്. ഒന്നു പൊട്ടിച്ചിട്ടു ആവാമായിരുന്നില്ലെ തൂങ്ങല്‍!. ഏതായാലും മൊബൈല്‍ കമ്പനിക്കാര്‍ അറിഞ്ഞു കൊണ്ടു തന്നെയാണ് ആ വോയ്സ് മെസ്സേജ് സിസ്റ്റത്തില്‍ കൊടുത്തത്!

ManzoorAluvila പറഞ്ഞു...

I am agreed with the comment of MAANIKYAM..

And congratulate you for the style/way of writing

“Short but powerful hits of words”

With best regards

Manzoor

jayanEvoor പറഞ്ഞു...

ഇതൊക്കെ സാധാരണമായിക്കഴിഞ്ഞു, നാട്ടിൽ.

കുഴപ്പം എല്ലാവരുടെയും ആണ്.

റേഷൻ കടക്കാരൻ പവിത്രന്മാർ നാട്ടിൽ ധാരാളം!
(ഈ കഥയിലെ പോഴൻ ഭർത്താവിനോട് എനിക്ക് അശേഷം സഹതാപം ഇല്ല!)

കലിയല്ലേ കാലം!

ഏകതാര പറഞ്ഞു...

കഥ ,കഥ എന്ന രീതിയില്‍ എനിക്ക് ഇഷ്ടപ്പെട്ടു.അത് കഥ മാത്രമായി വായിക്കാനാണ് എനിക്ക് താല്‍പര്യവും.

പലരും കഥ സാമാന്യവത്കരിച്ച് അഭിപ്രായം പറഞ്ഞതിനോട് യോജിക്കാനാവുന്നില്ല.
ഗള്‍ഫ്‌ കാരന്റെ ഭാര്യക്ക് കാമുകനുണ്ട് എന്ന് പറഞ്ഞപ്പോള്‍ ഒപ്പുവയ്ക്കാന്‍ എത്രപേരാ?പട്ടാളക്കാരന്റെ ഭാര്യക്ക് കാമുകനുണ്ട് എന്നെങ്ങാനും പറഞ്ഞുപോയാലോ........... ഈ ഇരട്ടത്താപ്പ് നയം ശരിയല്ല എന്നെ എനിക്ക് പറയാനുള്ളൂ.

ഗള്‍ഫില്‍ /പട്ടാളത്തില്‍ ഭര്‍ത്താവ് ജോലി ചെയ്യുമ്പോള്‍ നാട്ടില്‍ അവന്റെ മാതാപിതാക്കളെയും മക്കളെയും നോക്കി,ജോലിക്കും പോയി,വീട്ടുകാര്യവും നാട്ടുകാര്യവുമായി നൂറ് ഉത്തരവാദിത്തങ്ങളും നിറവേറ്റി,നാട്ടുകാരുടെ സംശയ കണ്ണുകളെയും ഭയന്ന് തനിക്കു വേണ്ടി ജീവിക്കാന്‍ മറന്ന്, ജീവിക്കുന്ന എത്ര ജീവിതങ്ങള്‍.......

ഭര്‍ത്താവ് ഗള്‍ഫിലായാലും പട്ടാളത്തിലായാലും വീടിനടുത്ത്‌ റേഷന്‍ കടയിലായാലും ജമീല ജമീലെടെ സ്വഭാവം കാണിക്കും,അത്രതന്നെ.ഗള്‍ഫിലും പട്ടാളത്തിലും റേഷന്‍ കടയിലും ഇരിക്കുന്ന സത്താറിന്റെ സ്വഭാവം അവനും കാണിക്കും.ഇതുരണ്ടും എങ്ങനെയാണെന്ന് സ്ഥിരീകരിക്കാതെ ഉറങ്ങാന്‍ കഴിയാത്ത നാട്ടുകാരുടെ കാര്യമാണ് കഷ്ടം.

റോസാപ്പൂക്കള്‍ പറഞ്ഞു...

ആ പോഴന്‍ സത്താര്‍ ശരിയായ വഴിതന്നെ തിരഞ്ഞെടുത്തു.ഭാര്യക്കിട്ടൊന്നു പൊട്ടിക്കാന്‍ കൂടെ കൊള്ളില്ലാത്തവനു പറ്റിയ വഴി തന്നെ അത്.പരിധിക്കു പുറത്താകുന്ന ഭാര്യയെ വഴിക്കു കൊണ്ടുവരാനറിയാത്തവന്‍ .പക്ഷേ ഈ കഥയെ ചില വായനക്കാര്‍ സാമാന്യ വല്‍ക്കരിച്ചത് അത്ര ശരിയായില്ല. അത്രയോ ഭാര്യമാര്‍ ഭര്‍ത്താക്കന്മാര്‍ വരുന്നതു കാത്ത് കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്നു. ചുരുങ്ങിയ ദിവങ്ങളില്‍ വസന്തമാഘോഷിക്കുന്ന പാവങ്ങള്‍.

അപ്പു പറഞ്ഞു...

ഹംസയിട്ട ലിങ്കിൽ തൂങ്ങിയാണ് ഇങ്ങുവന്നത്! വന്നപ്പോൾ വളരെ ചുരുക്കത്തിൽ, ഇപ്പോൾ സമൂഹത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മൂല്യച്യുതികളെ വാക്കുകളിൽ വരച്ചിട്ടിരിക്കുന്ന കഥവായിച്ചു. ആർക്കും ഈ ദുരവസ്ഥവരാതിരിക്കട്ടെ. അഭിനന്ദനങ്ങൾ ഹംസ!

അപ്പു പറഞ്ഞു...

ഹംസയിട്ട ലിങ്കിൽ തൂങ്ങിയാണ് ഇങ്ങുവന്നത്! വന്നപ്പോൾ വളരെ ചുരുക്കത്തിൽ, ഇപ്പോൾ സമൂഹത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മൂല്യച്യുതികളെ വാക്കുകളിൽ വരച്ചിട്ടിരിക്കുന്ന കഥവായിച്ചു. ആർക്കും ഈ ദുരവസ്ഥവരാതിരിക്കട്ടെ. അഭിനന്ദനങ്ങൾ ഹംസ!

ഹംസ പറഞ്ഞു...

@ പട്ടേപാടം റാംജി

@ സിദ്ധീക്ക് തൊഴിയൂര്‍

@ മുഹമ്മദ് കുട്ടിക്ക

@ മന്‍സൂര്‍ അലുവിള

@ ജയന്‍

അഭിപ്രായങ്ങള്‍ക്ക് നന്ദി@ ഏകതാര.

. നിങ്ങളുടെ കമാന്‍റ് തീര്‍ച്ചയായും 100% ശരി മത്രമാണ്. ഞാന്‍ എഴുതിയത് വെറും ഒരു കഥ . ഏതൊരു ഗ്രാമത്തിലും ഒരു പ്രാവശ്യമെങ്കിലും നടന്നിട്ടുണ്ടാവാന്‍ സാധ്യതയുള്ള വെറും ഒരു ചെറുകഥ. നാട്ടില്‍ കുറേ ജമീലമാരുണ്ട് എന്നതു സത്യം തന്നെ പക്ഷെ അതിനേക്കാള്‍ ഏറെ നിങ്ങള്‍ പറഞ്ഞ ബുദ്ദിമുട്ടുകള്‍ അനുഭവിക്കുന്ന സ്ത്രീകള്‍ തന്നെയാണ് കൂടുതലും . പട്ടാളക്കാരന്‍റെ ആയാലും ഗള്‍ഫുകാരന്‍റെ ആയാലും സ്നേഹമുള്ള ഒരു ഭാര്യക്കും ഒരിക്കലും ജമീലയാവാന്‍ കഴിയില്ല. സത്യം മാത്രമാണ് അത്. കഥ എഴുതുമ്പോള്‍ അതെല്ലാം എന്‍റെ മനസ്സില്‍ ഉണ്ടായിരുന്നു. കുടുംമ്പത്തെ അകറ്റി നിറുത്തി ഭാര്യയെ മാത്രം വിശ്വസിക്കുന്ന ഒരു കോന്തന്‍ ഭര്‍ത്താവിന്‍റെ കഥയാണ് ഞാന്‍ ഇതില്‍ ഉദ്ദേശിച്ചത്. മാണിക്യം കമാന്‍റില്‍ പറഞ്ഞ പോലെ ഈ കഥയില്‍ ആരെ നമ്മള്‍ കുറ്റം പറയും. പവിത്രനെയോ.. ജമീലയയോ നമുക്ക് കുറ്റം പറയാന്‍ കഴിയില്ല. സത്താര്‍ തന്നെയാണ് കുറ്റക്കാരന്‍ . അതു ചില വായനക്കാര്‍ എങ്കിലും മനസ്സിലാക്കിയിട്ടുണ്ട് എന്നറിഞ്ഞതില്‍ സന്തോഷം ..!!

ഞാന്‍ എഴുതിയ ഒരു ചെറുകഥക്ക് വിലയേറിയ ഒരു അഭിപ്രായം ഇവിടെ പറഞ്ഞതിനു ഒരുപാട് നന്ദി.

@ റോസാപ്പൂക്കള്‍.

വിലയേറിയ ഒരു അഭിപ്രായം അറിയിച്ചതിനു നന്ദി ..

@ അപ്പു ആദ്യവരവിനും അഭിപ്രായത്തിനും നന്ദി.

അജ്ഞാതന്‍ പറഞ്ഞു...

നല്ല കഥ ............ഇന്ന് സംഭവിക്കുന്ന കാര്യങ്ങൾ എല്ലാ ജമീലമാരേയും ദൈവം രക്ഷിക്കട്ടെ പവിത്രന്മാരിൽ നിന്നും....

വെള്ളത്തിലാശാന്‍ പറഞ്ഞു...

ജമീല കുട്ടിക്കാലത്തും ഇതൊക്കെ തന്നെ ആയിരുന്നിരിക്കണം.. ചുട്ട മുതല്‍ ചുടല വരെ എന്നല്ലേ..
ഒരാള്‍ അയാളുടെ സ്വാഭാവിക ചേതന എങ്ങോട്ടാണോ, അതുലൂടെ മാത്രമേ നശിക്കുകയുള്ളൂ എന്ന് കേട്ടിട്ടുണ്ട്..
- നാട്ടിന്‍ പുറത്തു നടക്കുന്ന ഒരു സാധാരണ സംഭവത്തെ നന്നായി കൈകാര്യം ചെയ്തു.. കൊള്ളാം...

വെള്ളത്തിലാശാന്‍ പറഞ്ഞു...

****കുട്ടിക്കാലത്ത്.. (ടീനേജ് പ്രായത്തില്‍ എന്നാണ് ഉദ്ദേശിച്ചത്.. )

Vayady പറഞ്ഞു...

ആ സത്താര്‍ ഒരു വിഡ്ഡിയാണന്നേ ഞാന്‍ പറയൂ..മരണം ഒന്നിനും പരിഹാരമാകുന്നില്ല എന്ന് നമ്മള്‍ ആദ്യം മനസ്സിലാക്കണം. ആ ജമീലയിപ്പോള്‍ എവിടെയെങ്കിലും സുഖമായി ജീവിക്കുന്നുണ്ടാകും.

എന്റെ വീടിനടുത്ത് കുറച്ചുനാള്‍ മുന്‍പ് ഒരു പയ്യന്‍ തന്റെ കാമുകിയുടെ വിവാഹത്തിന്റെയന്ന് രാവിലെ ആത്മഹത്യ ചെയ്തു. ആര്‍ക്ക് നഷ്ടം?.. അവനും, അവന്റെ വീട്ടുക്കാര്‍ക്ക് അത്രതന്നെ.

ഇത് വെറുമൊരു കഥയല്ല. സമൂഹത്തില്‍ നടക്കുന്ന യഥാര്‍ത്ഥ സംഭവം തന്നെയാണ്‌. നന്നായിട്ടുണ്ട്.

OAB/ഒഎബി പറഞ്ഞു...

ഞാനെപ്പോഴും പരിതിക്ക് പുറത്താണെന്നറിയാലൊ ഹംസെ. അതാണീ താമസം.

കഥയുടെ ഉള്ളടക്കം പേരില്‍ തന്നെയുണ്ടായിരുന്നു.
ക്ലൈമാക്സ് വിചാരിച്ചതില്‍ നിന്നും വിത്യസ്ഥമായതില്‍ അഭിനന്ദനം അര്‍ഹിക്കുന്നു.

കഴുതയെന്ന് വിളിക്കാന്‍ പോലും പറ്റാത്ത ഒരു കുരുപ്പ് സത്താര്‍. കാരണം കഴുതകള്‍ ആത്മഹത്യ ചെയ്യാറില്ല!

അപ്പൊ പിന്നെ....

അഭി പറഞ്ഞു...

ഇക്കാ,
വായിച്ചു നല്ല കഥ . ഒരു സത്യം ഒരു ചെറിയ കഥയിലുടെ അവതരിപ്പിക്കാന്‍ കഴിഞ്ഞു
ആശംസകള്‍

പൂമ്പാറ്റ പറഞ്ഞു...

'ഇനിയുമുണ്ടൊരു ജന്മമെങ്കില് എനിക്ക് നീ ഇണയാകണേ' (ഗസല്)

ഹംസ മരിക്കുന്നതിന് മുന്പ് ഇങ്ങനെ ആലോചിച്ചുട്ടുണ്ടാകണം
കാരണം..സത്താറിന് ജമീലയെ ജീവനായിരുന്നു....

ഇസ്മായില്‍ കുറുമ്പടി ( തണല്‍) പറഞ്ഞു...

ദേ...ഞാന്‍ വീണ്ടും വന്നു.പര്ധിയില്‍ തന്നെ ഉണ്ടായിരുന്നു.
മൂന്നു ഇന്ഗ്ലിഷ് പഴഞ്ചൊല്ലുകള്‍ എഴുതാം.

- നിങ്ങള്‍ ഭാര്യയുടെ മുന്‍പില്‍ ഒരു കഴുത ആയാല്‍ ഭാര്യ കഴുതയുടെ യജമാനത്തി ആവും.
- ഭാര്യയുടെ ഉപദേശം പൂര്‍ണമായി കേള്‍ക്കുക,എന്നിട്ട് നേരെ വിപരീതം പ്രവര്‍ത്തിക്കുക.ജീവിതത്തില്‍ നിങ്ങള്‍ക്ക് വിജയിക്കാനാകും.
- തലയണക്ക് സംസാരശേഷി ഉണ്ടായിരുന്നെങ്കില്‍ ഒരു പുരുഷനും കല്യാണം കഴിക്കുമായിരുന്നില്ല.

(വാല്‍പോസ്റ്റ്‌: ഞാനൊരു സ്ത്രീ വിരോധിയല്ല കേട്ടോ.സ്ത്രീധന വിരോധിയാണ്.)

വെള്ളത്തിലാശാന്‍ പറഞ്ഞു...

@ തണല്‍
ആഹാ.. നല്ല മനോഹരങ്ങളായ പഴംചൊല്ലുകള്‍.. ഞാന്‍ ഒരു മത്സരം നടത്തുന്നുണ്ടായിരുന്നു.. ഒന്ന് വന്നു മത്സരിക്കാമോ? :)
പെട്ടെന്ന് വരിക.. സമ്മാനങ്ങള്‍ നേരത്തെ വന്നവര്‍ കൊണ്ടുപോയിക്കൊണ്ടിരിക്കുവ.. !!!

poor-me/പാവം-ഞാന്‍ പറഞ്ഞു...

റേഷനരിയുടെ സുഗന്ധവും മണ്ണെണ്ണയുടെ മാദക ഗന്ധവുമുള്ള പവിത്രന്മാരെ സൂക്ഷിക്കുക!

lekshmi പറഞ്ഞു...

maanikkyam paranjathinodu njaanum yojikkunnu...pinne jameelaye polulla sathar maarum orupaad und..enitum jameela maar jeevikkunu..

ഹംസ പറഞ്ഞു...

@ ഉമ്മു അമ്മാര്‍.

നമുക്ക് അങ്ങനെ പ്രാര്‍ത്ഥിക്കാം ,, ആദ്യ വരവിനും അഭിപ്രായത്തിനും നന്ദി

@ വെള്ളത്തിലാശാന്‍

അഭിപ്രായങ്ങള്‍ക്ക് നന്ദി

@ വായാടി

ജമിലമാര്‍ സുഖമായി തന്നെ ജീവിക്കും ആത്മഹത്യ ചെയ്യുന്നവര്‍ വിഡ്ഡികള്‍.

അഭിപ്രായത്തിനു നന്ദി

@ ഒ എ ബി.

അഭിനന്ദനത്തിനു നന്ദി.

@ അഭി

ആശംസകള്‍ക്ക് നന്ദി

@ പൂമ്പാറ്റ

ഗസലു പാടി മരിക്കാം സത്താറുമാര്‍ക്ക്

അഭിപ്രായത്തിനു നന്ദി

@ ഇസ്മായില്‍ ( തണല്‍)

വീണ്ടും വന്നതിനും .. നല്ല മൂന്ന് പഴഞ്ചൊല്ലുകള്‍ സമ്മാനിച്ചതിനും നന്ദി

@ പാവം ഞാന്‍

ആദ്യ വരവിനും അഭിപ്രായത്തിനും നന്ദി

@ ലക്ഷ്മി

ആദ്യവരവിനും അഭിപ്രായത്തിനും നന്ദി

വീണ്ടും വരിക.

ramanika പറഞ്ഞു...

സത്താര്‍ ഒരു പാവം
കഥ നന്നായി

Akbar പറഞ്ഞു...

പരിധിക്കു പുറത്തുള്ള അനേക യാഥാര്‍ത്യങ്ങളില്‍ ഒന്ന്. കഥ നന്നായി അവതരിപ്പിച്ചു. ആശംസകള്‍

സാബിറ സിദീഖ്‌ പറഞ്ഞു...

വിശ്വാസം അതല്ലേ എല്ലാം
നന്നായി

വീ കെ പറഞ്ഞു...

‘ഏകതാര’പറഞ്ഞതിനോട് ഒരു അടിവരയിടുന്നു.

ഇതൊന്നും ‘ഗൽഫ’നായതു കൊണ്ടൊ, ‘പട്ടാള’നായതു കൊണ്ടൊ സംഭവിക്കുന്നതല്ല.

ഇത്തരം ജമീലമാരുടെ ഭർത്താവ് തൊട്ടടുത്തുണ്ടായാലും ഇതു സംഭവിക്കും.

ഇതിലെ റേഷൻ‌കടക്കാരന്റെ ഭാര്യ അയാളെ മാത്രം കാത്തിരിക്കുന്നുവെന്ന് അയാളെങ്കിലും വിശ്വസിക്കുന്നുണ്ടാവില്ല.

കാണാമറയത്ത് പറഞ്ഞു...

വിശ്വാസം ആണല്ലോ എല്ലാത്തിനും തുടര്‍ച്ച നല്‍കുന്നത്... അത് നഷ്ടപെട്ടാല്‍... കഴിഞ്ഞു എല്ലാം...............പക്ഷേ അവസാനം പെട്ടെന്ന് സത്താറിനെ കെട്ടിത്തൂക്കിയ പോലെ...

വഷളന്‍ (Vashalan) പറഞ്ഞു...

ഹംസാ, കഥ നന്നായി. നടക്കാവുന്ന ഒരു സംഭവം...

പിന്നെ പൊതുവേ ഇപ്പോഴത്തെ സമൂഹത്തിന്റെ സ്വഭാവത്തെക്കുറിച്ച്. ഒറ്റപ്പെട്ട സംഭവങ്ങള്‍ സമൂഹത്തിന്റെ സാമാന്യ നിയമങ്ങള്‍ ആവുന്നില്ല. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ക്ക് എല്ലായ്പ്പോഴും എരിവുള്ള വാര്‍ത്തകളാകുന്നു. മാധ്യമങ്ങള്‍ അവയെ ഊതിപ്പെരുപ്പിക്കുന്നു, സാമന്യവല്‍ക്കരിക്കുന്നു. നല്ല കാര്യങ്ങള്‍ ശ്രദ്ധിക്കാനും വായിക്കാനും ആളെ കിട്ടില്ലല്ലോ.

പാലക്കുഴി പറഞ്ഞു...

സമൂഹത്തിൽ കാണുന്ന പലചെയ്തികളും ഇന്ന് പരിതിക്ക് പുറത്താണ്...
അതിൽ ലിംഗ ഭേദം കാര്യമായി കാണുന്നില്ല.
ഏവർക്കും നന്മ ഭവിക്കട്ടെ...
ആശംസകൾ..

ഹംസ പറഞ്ഞു...

@ രമണിക

@ അക്ബര്‍

@ സാബിറ സിദ്ദീഖ്

@ വി.കെ

@ കാണാ മറയത്ത്

@ വഷളന്‍

@ പാലക്കുഴി

എല്ലാവര്‍ക്കും നന്ദി

Shaivyam...being nostalgic പറഞ്ഞു...

ഹംസ, നന്നായി! കുറച്ചു ദിവസം നാട്ടിലായിരുന്നു, അതാണ്‌ കാണാന്‍ വൈകിയത്. ഇനിയും എഴുതൂ; ഒപ്പം കവിതാ പരീക്ഷണവും തുടരട്ടെ! ഭാവുകങ്ങള്‍!

ഹംസ പറഞ്ഞു...

@ shaivyam being nostalgic

അഭിപ്രായത്തിനു നന്ദി

അലി പറഞ്ഞു...

എഴുത്ത് നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍

ഹംസ പറഞ്ഞു...

@ അലി : ആദ്യവരവിനും അഭിപ്രായത്തിനും നന്ദി

മന്‍സു പറഞ്ഞു...

നന്നായിരിക്കുന്നു ഹംസ, ആശംസകള്‍

സാബിറ സിദീഖ്‌ പറഞ്ഞു...

കഥയില്‍ സമുഹത്തിന്റെ പുറം പുച്ചു വെക്തമാക്കാന്‍ കഴിഞ്ഞു അഭിനന്ദനങ്ങളോടെ സാബി

ഹംസ പറഞ്ഞു...

@ മന്‍സൂ

@ സാബിറ

ആശംസ്കള്‍ക്കും അഭിനന്ദങ്ങള്‍ക്കും നന്ദി

Raveena Raveendran പറഞ്ഞു...

പരിധിക്കു പുറത്താണ് ...
നന്നായിട്ടുണ്ട് , അവതരണം ...ആശംസകള്‍

SAMAD IRUMBUZHI പറഞ്ഞു...

ഗിരീഷ്‌ പുളിയൂരിന്റെ ഒരു കവിത ഓര്‍മ്മവന്നു

അജ്ഞാതന്‍ പറഞ്ഞു...

കൊള്ളാം ....ഇത് പ്പോ ഷേക്സ്പിയര്‍ ന്റെ "Julius സീസര്‍" ഇലെ മാര്‍ക്ക്‌ ആന്റണി നടത്തിയ Funeral Speech പോലായി....പറഞ്ഞു പറഞ്ഞു "വിശ്വസ്തതയുടെ " അര്‍ഥം മാറ്റിഎന്ന് ചുരുക്കം :P

അജ്ഞാതന്‍ പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
Aneesa പറഞ്ഞു...

ഹംസാക്കയുടെ കവിതയും കഥയും കുറേ ഉണ്ടല്ലോ, പഴയ പോസ്റ്റുകള്‍ ഞാന്‍ കാണാന്‍ വൈകി