2010, മാർച്ച് 7, ഞായറാഴ്‌ച

ഗോവിന്ദന്‍റെ പശു (ഭാര്യ)

 

                  പഴനിച്ചാമിയുടെ എം.ഐറ്റി.മോട്ടോര്‍ സൈക്കിള്‍ മുറ്റത്ത് വന്നു നിന്നു.   നാലടി പൊക്കവും, രണ്ടരയടി വീതിയും,   ചുരുണ്ട മുടിയും ,   ഉണ്ടകണ്ണുകളും   ചപ്പിയ മൂക്കും ,തടിച്ച  കവിളുകളും,   മുഴുത്ത മത്തങ്ങ പോലൊത്ത വയറും ,എണ്ണക്കറുപ്പ്  നിറമുള്ള   ശരീരം   നിറയെ   രോമവുമുള്ള പഴനിച്ചാമി മോട്ടോര്‍ സൈക്കിള്‍ സ്റ്റാന്‍റില്‍ നിറുത്തി കറുത്ത കൈബാഗും കക്ഷത്ത് വെച്ച് മുറ്റത്തേക്ക് കയറി.

പഴനിച്ചാമിയുടെ എം.ഐറ്റി.

“ ഗോവിന്ദണ്ണൈ,,, ഗോവിന്ദ സാര്‍,,,ഇങ്ക യാരുമില്ലൈ,,,

പഴനിച്ചാമി പാറയില്‍‍ ചിരട്ടയുരതും പോലുള്ള തന്‍റെ പരുപരുത്ത ശബ്ദത്തില്‍ വിളിച്ച് കൂവാന്‍ തുടങ്ങി.

“എടീ    ഞാന്‍ ഇവിടെ ഇല്ലെന്നു പറഞ്ഞേക്കൂ..

ബെഡ്റൂമിനകത്ത് മാറിനിന്നു ഗോവിന്ദന്‍ ടി.വിയിലെ റിയാലിറ്റി ഷോയില്‍ മുഴുകിയിരുന്നിരുന്ന ഭാര്യ രമണിയെ വിളിച്ച് സ്വകാര്യമായ് പറഞ്ഞു. 

“എന്നെകൊണ്ട് പറ്റില്ല മനുഷ്യരെ നിങ്ങടെ ഈ കള്ളത്തരത്തിനു കൂട്ടു നില്‍ക്കാന്‍ നിങ്ങള്‍ എന്തിനാ  കണ്ട തമിഴന്മാരില്‍  നിന്നൊക്കെ കാശ് പലിശയ്ക്ക് വാങ്ങിയത്..

ടി.വിയില്‍  നിന്നും  കണ്ണെടുക്കാതെ രമണി ഭര്‍ത്താവിനോട്   തര്‍ക്കുത്തരം  പറഞ്ഞു.

“നീ ടിവി   വേണം എന്നു പറഞ്ഞപ്പോള്‍ വാങ്ങാനായ് നിന്‍റെ അമ്മായി അപ്പന്‍റെ  മുതലുണ്ടായിരുന്നോടീ ഇവിടെ  . ചിലക്കാണ്ട് ഞാന്‍ പറയുന്നത് കേട്ടാല്‍ മതി.

ഗോവിന്ദന്‍ കണ്ണുരുട്ടി ,മൂക്ക് വിറപ്പിച്ചു ദേഷ്യത്തോടെ രമണിയെ ഒരു തള്ള് കൊടുത്തു.തള്ളുകൊണ്ട രമണി വേച്ച് വേച്ച് പിറകിലേക്ക് പോയി ചുമരില്‍ ചാരി നിന്ന് ഗോവിന്ദനെ തുറിച്ച് നോക്കി.

“ചെല്ലടീ കഴുവറിമോളെ..  ഗോവിന്ദന്‍‍ പിന്നെയും രമണിയുടെ അടുത്തേക്ക് ചെന്നു.

മനസ്സിലാ മനസ്സോടെ കയ്യിലുള്ള  റിമോട്ട്  ടി.വിക്ക്  മുകളില്‍ വെച്ച്    മാറില്‍  നിന്നും തെന്നിമാറിപോയ സാരി മാറിലേക്ക് തന്നെ വലിച്ചിട്ട് രമണി പുറത്തെക്ക് വന്നു.

“ചേട്ടന്‍ ഇവിടില്ലാ… 

രമണി പറഞ്ഞതു വിശ്വാസമാവാത്ത  പഴനിച്ചാമി   രമണിയെ  ആകമൊത്തം  ഒന്നു  നോക്കി  പിന്നെ    വീടിനകത്തേക്ക്  എത്തിവലിഞ്ഞ് നോക്കികൊണ്ട്   ചോദിച്ചു.

“എങ്കപോച്ച് അവങ്കാ..?

“ അറിയില്ല … രാവിലെ പോയതാ,,,

“എന്നമ്മാ അവങ്ക ഇന്തമാതിരി ആളെ കിന്‍റല്‍ പണ്ണ്റത്. തിരിപ്പി കൊടുക്ക്റത്ക്ക് മുടിയിലേനാ …….

  വായില്‍ വന്ന വാക്ക് മുഴുവന്‍ പറയാതെ പഴനിച്ചാമി രമണിയെ നോക്കി.

“ കുടിക്ക്റത്ക്ക്  കൊഞ്ചം തണ്ണി കൊടമ്മാ  …

പഴനിച്ചാമി തോളില്‍ ഉണ്ടായിരുന്ന  വെള്ളമുണ്ട്   കൊണ്ട്  വിയര്‍പ്പില്‍ മുങ്ങിയിരുന്ന മുഖം  തുടച്ചു. രമണി  ആ മുണ്ടിലേക്കൊന്നു നോക്കി .. ഇല്ല മുണ്ടിനു നിറ വിത്യാസം ഒന്നുമില്ല  അപ്പോള്‍ മുഖത്തുള്ള അത്രയും കറുപ്പ് അതയാളുടെ സ്വന്തം തന്നെ. രമണി അടുക്കളയില്‍ നിന്നും വെള്ള ഗ്ലാസുമായ് വന്നു അതു പഴനിച്ചാമിയുടെ നേരെ നീട്ടി .  ഗ്ലാസ് ഉയര്‍ത്തിപ്പിടിച്ച്  വെള്ളം വായിലേകൊഴിച്ചു അതു മുഴുവന്‍ ഇറങ്ങുന്നതിനുമുന്‍പായി രമണിയെ നോക്കി മലയാളം കലര്‍ന്ന തമിഴില്‍ പറഞ്ഞു നിറുത്തിയതിന്‍റെ ബാക്കി തുടങ്ങി.

“സാര്‍കിട്ട ശൊല്ലൂ ഇന്ത പഴനിച്ചാമിക്ക്ട്ട്  വേലവെക്ക  നെനക്കവേണ്ട. നാന്‍ റൊമ്പ മോസമാണ ആള് അതവങ്കക്ക്  തെരിയാത്  നീങ്ക ശൊല്ലികൊടുങ്കോ..  മൂന്നുമാസമാ വട്ടിയുമില്ലേ കാശുമില്ലെ. ഇന്ത വേല എങ്കിട്ട വേണ്ട…

പഴനിച്ചാമി  ഗ്ലാസ് രമണിയെ ഏല്‍പ്പിച്ച്  അവളെ രൂക്ഷമായി ഒന്നു നോക്കി മോട്ടോര്‍ സൈക്കിള്‍ സ്റ്റാര്‍ട്ടാക്കി.. !!

ടി.വിമോട്ടോര്‍സൈക്കിളിന്‍റെ ശബ്ദം  അകന്നകന്നു പോയി. രമണി ഓടിചെന്ന് ടി.വി ഓണ്‍ ചെയ്തു. കണ്ടു കൊണ്ടിരുന്ന  റിയാലിറ്റി ഷോ അപ്പോഴെക്കും പരസ്യത്തിന്‍റെ ഇടവേളയില്‍ എത്തിയിരുന്നു.  ഗോവിന്ദന്‍ പിറുപിറുത്തു  കൊണ്ട്  കട്ടിലില്‍  തിരിഞ്ഞും   മറിഞ്ഞും   കിടന്നു.!!

          പഴനിച്ചാമി  പിറ്റേ ദിവസവും കൃത്യ സമയത്ത് തന്നെ എത്തി. രമണിയോട് പതിവു കള്ളം ആവര്‍ത്തിക്കാന്‍ പറഞ്ഞ് ഗോവിന്ദന്‍ കാലിത്തൊഴുത്തിന്‍റെ  അടുത്തേക്ക്  ചെന്നു.  തൊഴുത്തിലുണ്ടായിരുന്ന പശു തന്‍റെ കിടാവിനെ  ഊരകൊണ്ട്  ഒരു  തട്ടു കൊടുത്ത്  ഗോവിന്ദനു  ഒളിച്ചിരിക്കാന്‍ സ്ഥലം ഉണ്ടാക്കി  .  തട്ടുകൊണ്ട പശുക്കിടാവ് തള്ളപ്പശുവിന്‍റെ ഗോവിന്ദനോടുള്ള സ്നേഹം കണ്ട് ഗോവിന്ദനെ ദേഷ്യത്തോടെ നോക്കി  . ഗോവിന്ദന്‍ ഒന്നും കണ്ടില്ലെന്നു ഭാവിച്ചു തൊഴുത്തിനിടയില്‍ കൂടി പഴനിച്ചാമിയെ  നോക്കി..   അവന്‍ രമണിയോട് എന്തൊക്കയോ പറയുന്നു..  രമണി അകത്തേക്ക് പോയി പതിവു പോലെ വെള്ളവുമായി പുറത്തു വന്നു.വെള്ളം വാങ്ങി കുടിച്ച പഴനിച്ചാമി വീണ്ടും രമണിയോട് എന്തൊക്കയോ  പറഞ്ഞു.. പശുക്കിടാവിന്‍റെ  തുള്ളിക്കളി കാരണം ഗോവിന്ദനു ഒന്നും കേള്‍ക്കാന്‍ പറ്റിയില്ല. 

തമിഴന്‍റെ മൊട്ടോര്‍‍സൈക്കിള്‍ അകന്നു പോയപ്പോള്‍ പശുവിനെ  സ്നേഹത്തോടെ  തലോടി. അടുത്തേക്ക് വന്ന  പശുക്കിടാവിനെ  കാലുകൊണ്ട് ഒരു തട്ടും കൊടുത്ത്. ഗോവിന്ദന്‍ രമണിയുടെ അടുത്ത് വന്നു.

“എന്താ  അവന്‍ പറഞ്ഞത് ?

“ഉങ്കക്കിട്ടെ… !! അല്ല.. നിങ്ങളോട് കാശ് ഉടനെ കൊടുക്കാന്‍ ഇല്ലങ്കില്‍ അയാള്‍ അയാളുടെ തനി സ്വരൂപം കാണിക്കുമെന്ന്,

തമിഴനോട് സംസാരിച്ച ഹാങോവര്‍ മാറാത്ത രമണി തമിഴില്‍ പറഞ്ഞു തുടങ്ങി പെട്ടന്നത് മലയാളത്തിലേക്ക് മറ്റി . ഭാര്യയുടെ സംസാരത്തില്‍ വന്ന മാറ്റം ഗോവിന്ദന്‍ ശ്രദ്ധിച്ചില്ല. പക്ഷെ തമിഴന്‍റെ സ്വരൂപം !! അതെന്താണാവോ ഇനിയൊരു രൂപം ഇശ്വരാ ഇപ്പോള്‍ തന്നെ അവനെ കണ്ടാല്‍ ചെകുത്താന്‍ പേടിച്ച് വഴിമാറി പോവും ഇനിയും ഒരു രൂപമോ..!! എന്തു ചെയ്യും കൊടുക്കാന്‍ കാശുണ്ടെങ്കില്‍ കൊടുക്കാമായിരുന്നു. ഇതിപ്പോള്‍ …!!

“ നീ ഒറ്റ ഒരുത്തിയാ ഇതിനൊക്കെ കാരണം .നിനക്ക് ടി.വി.,,, തേങ്ങേടെ മൂഡ്.!!

ഗോവിന്ദന്‍ രമണിയെ ദേഷ്യത്തോടെ നോക്കി കൊണ്ട് ഒരു വഴക്കിനുള്ള തയ്യറെടുത്തു.

“ഞാന്‍ എന്തു കാരണം ? .. നിങ്ങളോട് കാശ് പലിശക്കെടുക്കാന്‍ ഞാന്‍ പറഞ്ഞോ, ടി.വി വാങ്ങാന്‍ ഞാന്‍ നിങ്ങളോടല്ലാതെ വേറ ആരോടാ പറയണ്ടത്..!! രമണിയും വിട്ടുകൊടുക്കാന്‍ തയ്യറായില്ല. രമണി ഒതുങ്ങാന്‍ ഭാവമില്ലെന്നു കണ്ടപ്പോള്‍  ഗോവിന്ദന്‍   പറയാന്‍  തയ്യാറാക്കി വെച്ച തെറിവാക്കുകള്‍ ഒറ്റവാക്കില്‍ പറഞ്ഞ്  തലയും ചൊറിഞ്ഞുകൊണ്ട് അകത്തേക്ക് കയറി. നാളെയും വരും  തമിഴന്‍.  ഇനി  എന്തു ചെയ്യും!! ഈ നാശം പിടിച്ചവള്‍ തലയില്‍ കുടുങ്ങിയ അന്നു മുതല്‍ തുടങ്ങിയതാ ഈ ഒളിച്ചു കളി.  ഗോവിന്ദന്‍   പിറുപിറുത്തു കൊണ്ടിരുന്നു.!!

പഴനിച്ചാമി  വന്നാല്‍ ഇല്ലെന്നും പറയാന്‍ പറഞ്ഞ് ഗോവിന്ദന്‍ പിറ്റേന്ന് രാവിലെ തന്നെ പുറത്തു പോയി. പതിവിനു വിപരീതമായി രമണി തലകുലുക്കി സമ്മതിച്ചു. പഴനിച്ചാമിയുടെ വാച്ചിലെ സമയത്തിനു മാറ്റമില്ല  കൃത്യ സമയത്ത് തന്നെ പഴനിച്ചാമി മുറ്റത്തെത്തി.

“ ചേട്ടന്‍ ഇവിടില്ല. പുറത്ത് പോയി..   

രമണി പതിവു ഡയലോഗ് കാച്ചി. പഴനിച്ചാമിയും  പതിവു പോലെ  കുടിക്കാന്‍ വെള്ളം ചോദിച്ചു.  വെള്ളമെടുക്കാന്‍ പോവും മുന്‍പ് പഴനിച്ചാമിയോട് അകത്ത് കയറിയിരിക്കാന്‍ പറയാന്‍ രമണി മറന്നില്ല.!!

ഇതൊരു പതിവായി !. തമിഴനെ പറഞ്ഞ് വശത്താക്കുന്നതില്‍ ഭാര്യയുടെ മിടുക്ക് ഗോവിന്ദനു ആശ്വാസമായി.  എന്നലും …!! വിരൂപനാണെങ്കിലും പഴനിയും ഒരു ആണല്ലെ..ഗോവിന്ദന്‍റെ മനസ്സില്‍ എന്തോ.. ഒരു…!!

ദിവസങ്ങള്‍ കഴിഞ്ഞു പോയി ഇനിയും ഒളിച്ച് കളിക്കുന്നത് ശരിയല്ല ഒന്നുമല്ലെങ്കിലും അന്നം തേടി അന്യ നാട്ടില്‍ നിന്നും വന്നതല്ലെ പാവം. അവന്‍റെ കാശ് കൊടുത്തെ തീരൂ…  ഗോവിന്ദന്‍ തൊഴുത്തിലെ പശുവിനെ സങ്കടത്തോടെ നോക്കി.!!

ഗോവിന്ദന്‍റെ പശുവും,കിടാവും

“ ഞാന്‍‍ അറവുകാരന്‍ അന്ത്രുവിനെ വിളിച്ച് വരാം പഴനിച്ചാമി വന്നാല്‍ ഇവിടെ നില്‍ക്കാന്‍ പറ ഇന്നു കാശ് കൊടുക്കാം ..

സ്നേഹമുള്ള പശുവാണെങ്കിലും വേറെ മാര്‍ഗം ഇല്ല.പുറത്തിറങ്ങിയ ഗോവിന്ദന്‍ രമണിയെ വിളിച്ച് വിഷമത്തോടെ പറഞ്ഞു.  

“അതു വേണോ,, പഴനിയണ്ണനെ ഞാന്‍ എന്തെങ്കിലും പറഞ്ഞ് നിറുത്തിയാല്‍ പോരെ.?

പഴനിയുടെ കാശ് ഉടനെ കൊടുക്കുന്നതില്‍ രമണിക്കെന്തോ വിശമം ഉള്ളതു പോലെ ഗോവിന്ദനു തോനി. പഴനിച്ചാമിയെ അണ്ണന്‍ കൂട്ടി വിളിച്ചതിനും. പശുവിനെ വില്‍ക്കുന്നതിനു  മുടക്കവും  പറഞ്ഞ  ഭാര്യയെ കേട്ടാല്‍ അറക്കുന്ന നാല് തെറിവാക്ക് പറഞ്ഞ്  ഗോവിന്ദന്‍   അന്ത്രുവിനെ വിളിക്കാന്‍ പോയി.!

അന്ത്രുവുമായി തിരിച്ച് വന്ന ഗോവിന്ദന്‍ തുറന്നുകിടന്നിരുന്ന വാതിലിന്‍റെ പുറത്ത് നിന്നും രമണിയെ ഉറക്കെ വിളിച്ചു.. വിളിയുടെ ശബ്ദം കൂടി കൂടി വന്നു എന്നല്ലാതെ രമണി പുറത്ത് വന്നില്ല.!! അന്ത്രുവിനെ പുറത്ത് നിറുത്തി ഗോവിന്ദന്‍ വീടിനകത്ത് കയറി. രമണി അവിടെ എവിടയും ഇല്ല.!! ഗോവിന്ദന്‍ വീടിനു ചുറ്റും തിരഞ്ഞു രമണിയെ  കണ്ടില്ല.!  ഈ കഴുവറി മോള്‍ എവിടെ പോയി..ഗോവിന്ദനു ദേഷ്യം വന്നു.  അപ്പോഴാണ് ടി.വി. ഇരുന്നിരുന്ന സ്റ്റാന്‍റ് കാലിയായി കിടക്കുന്നത് ഗോവിന്ദന്‍റെ ശ്രദ്ധയില്‍ പെട്ടത്. ഗോവിന്ദന്‍ സ്റ്റാന്‍റിന്‍റെ അടുത്തേക്ക് ചെന്നു. സ്റ്റാന്‍റിനു മുകളില്‍  ഒരു എഴുത്ത്. എഴുത്തെടുത്ത് ഗോവിന്ദന്‍ വായിച്ചു.!!ഗോവിന്ദേട്ടാ.. ഞാന്‍ പോവുന്നു.രൂപത്തില്‍ അല്ല സ്നേഹം മനസ്സിലാണെന്നു ഞാന്‍ മനസ്സിലാക്കിയത്  പഴനിയണ്ണനെ കണ്ടതുമുതലാണു. എന്നെ സ്നേഹിക്കുന്ന ഞാന്‍ സ്നേഹിക്കുന്ന എന്‍റെ പഴനിയണ്ണന്‍റെ കൂടെ ഞാന്‍ പോവുന്നു.ഞങ്ങള്‍ കാണാന്‍ ഇടയായ ആ ടി.വിയും ഞങ്ങള്‍ കൊണ്ട് പോവുന്നു. ഇനി എന്നെ അന്വേഷിക്കേണ്ട. എന്ന് രമണി.           എഴുത്ത് വായിച്ച ഗോവിന്ദന്‍ എലിമിനേഷന്‍‍ റൌണ്ടില്‍ പുറത്തായ  മത്സരാര്‍ത്ഥിയെ    പോലെ  വീടിനു പുറത്തേക്ക് വന്നു. പുറത്ത് കാത്തു നിന്നിരുന്ന അന്ത്രുവിനു കാര്യം മനസ്സിലായി അന്ത്രു ഒന്നുമിണ്ടാതെ അവിടെ നിന്നും സ്ഥലംകാലിയാക്കി. മനോവേദനയോടെ ഗോവിന്ദന്‍ തന്‍റെ കാലിത്തൊഴുത്തില്‍ ചെന്നു. ഗോവിന്ദനെ കണ്ട പശു അതിന്‍റെ കിടാവിനെ ഊര കൊണ്ട് തള്ളിമാറ്റി    ഗോവിന്ദന്‍റെ  അടുത്തേക്ക്   കൂടുതല്‍  ചാരി  നിന്നു.   പശുവിന്‍റെ സ്നേഹം കണ്ടില്ലെന്ന് നടിക്കാന്‍ ഗോവിന്ദനായില്ല.  രമണിയുടെ കൂടെ മനുഷ്യനായി കഴിയുന്നതിനേക്കാള്‍ നല്ലത്  പശുവിന്‍റെ കൂടെ കാളയായി കഴിയുന്നതാണ്.!!    ഗോവിന്ദന് അപ്പോഴാണ് രമണി എഴുതിവെച്ച  ആ സത്യം മനസ്സിലായത്..!!                

…രൂപത്തിലല്ല  സ്നേഹം മനസ്സിലാണ്.!!!

 

 

ചിത്രങ്ങള്‍ : ഗൂഗിളില്‍ നിന്നും

61 അഭിപ്രായ(ങ്ങള്‍):

ഹംസ പറഞ്ഞു...

രൂപത്തിലല്ല സ്നേഹം മനസ്സിലാണ് . നിങ്ങള്‍ എന്ത് പറയുന്നു?

സിനു പറഞ്ഞു...

സ്നേഹം രൂപത്തിലല്ല മനസ്സില്‍ തന്നെ..
പക്ഷെ..രമണിക്ക് വേണ്ടി കടം വാങ്ങി ടി വി വാങ്ങിച്ച
ആ..ഭര്‍ത്താവിന്റെ സ്നേഹം രമണി കണ്ടില്ലെന്നു നടിച്ചു.

Unknown പറഞ്ഞു...

ഗോവിന്ദന് അപ്പോഴാണ് രമണി എഴുതിവെച്ച ആ സത്യം മനസ്സിലായത്..!!

…രൂപത്തിലല്ല സ്നേഹം മനസ്സിലാണ്.!
ശരിയാണ് ഹംസാ , പക്ഷെ എത്ര പേര്‍ അത് മനിസിലാക്കുന്നു.

ഒരു നുറുങ്ങ് പറഞ്ഞു...

കഥനം നന്നായി ! പശുവും കിടാവുമൊക്കെ
കഥാപാത്രങ്ങളായപ്പോള്‍ പ്രമേയത്തിനു കൊഴുപ്പ്
കൂടി..ടീവിയും റിയാലിറ്റിഷോകളും,അതോടൊപ്പം
പലിശയും തെളിഞ്ഞ സ്നേഹജീവിതത്തെ
കലക്കിമറിക്കുന്നതെങ്ങിനെയാണെന്നതിന്‍റെ
ചിത്രീകരണം ഭംഗിയായി...

ആശംസകള്‍

ശ്രീ പറഞ്ഞു...

"എഴുത്ത് വായിച്ച ഗോവിന്ദന്‍ എലിമിനേഷന്‍‍ റൌണ്ടില്‍ പുറത്തായ മത്സരാര്‍ത്ഥിയെ പോലെ വീടിനു പുറത്തേക്ക് വന്നു"

കലക്കി ഇക്കാ...

:)

Wash'Allan JK | വഷളന്‍ ജേക്കെ പറഞ്ഞു...

പഴനിയണ്ണന്‍ സ്നേഹമുള്ള മനുഷ്യന്‍!... മൊതലു പോയ ഗോവിന്ദന്‍റെ കാര്യം കഷ്ടം...

ബൈജു സുല്‍ത്താന്‍ പറഞ്ഞു...

രൂപത്തിലല്ലാ സ്നേഹം !

തോര്‍ത്ത് കൊണ്ടു മുഖം തുടച്ചപ്പോള്‍ കറുപ്പ് പടരാതിരുന്നതും ഗോവിന്ദനു സ്ഥലം നല്‍കാനായി കിടാവിനെ ചെറുതായൊന്നു തട്ടിമാറ്റുന്നതും.. രണ്ടും ഇഷ്ടമായി. ഒപ്പം കഥയും. അഭിനന്ദനങ്ങള്‍...

അഭി പറഞ്ഞു...

…രൂപത്തിലല്ല സ്നേഹം മനസ്സിലാണ്.!!!

ഈ പറഞ്ഞതിന്റെ അര്‍ത്ഥം?

കൊള്ളാം

ജീവി കരിവെള്ളൂർ പറഞ്ഞു...

രൂപത്തിലല്ല മനസ്സിൽ തന്നെയാണ് സ്നേഹം .അങ്ങനെ അല്ലേ വേണ്ടത് .ഗോവിന്ദന്റെ മനസ്സ് രമണി മന:പൂർ‌വ്വം കാണാതിരുന്നതാണോ ....
രമണിക്കും ഗോവിന്ദനും പഴനിച്ചാമിക്കും നല്ലതുമാത്രം വരട്ടെ .

ramanika പറഞ്ഞു...

രൂപത്തിലല്ല സ്നേഹം മനസ്സിലാണ്.!
ശരിയാണ്


കലക്കി

കൂതറHashimܓ പറഞ്ഞു...

ന്നാലും ന്റെ രമണീ.....
പഞ്ചാര വാക്കുകള്‍ ആണ് സ്നേഹം എന്നു കരുതുന്ന രമണികളെ എനിക്കിഷ്ട്ടോല്ലാ..!!
കൂതറ രമണി!

ബാവ താനൂര്‍ പറഞ്ഞു...

നമ്മള്‍ 'അണ്ണാച്ചി' യെന്നവഞ്ചയോടെ പറയുന്ന ആളുതന്നെയല്ലേ ഈ പളനി.. രമണിയുടെ സ്റ്റേറ്റുമെന്റ് നന്നായി:
'രൂപത്തിലല്ല സ്നേഹം മനസ്സിലാണ് '

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

അപൂര്‍വമായി നാട്ടില്‍ നടക്കുന്ന കഥ തന്നെ. പലിശ ഇടപാടുകള്‍ പലതും നഷ്ടപ്പെടുത്താന്‍ ഇടയാക്കും. സ്വന്തം ഭാര്യയെ പോലും!!

എറക്കാടൻ / Erakkadan പറഞ്ഞു...

ടീവീം പോയി രമണീം പോയി..വോൾടേജ്‌ പ്രോബ്ലെം ആണോന്ന് ചോദിക്കാരുന്നില്ലേ

റോസാപ്പൂക്കള്‍ പറഞ്ഞു...

ഗോസിന്ദന്‍ പളനിയെ പറ്റിച്ചു,രമണി ഗോവിന്ദനെ പറ്റിച്ചു.
ചക്കിക്കൊത്ത ചങ്കരന്‍,ചങ്കരനൊത്ത ചക്കി

sm sadique പറഞ്ഞു...

ഉഗ്രന്‍ കഥ ! നല്ല വായനാസുഖം തരുന്ന കഥ , രൂപത്തിലും സ്നേഹമുണ്ട് ;മനസ്സിലും സ്നേഹമുണ്ട് .ഇല്ലന്ന് പറഞ്ഞാല്‍ അതപ്പടി അങ്ങ വിശ്വസിക്കാമോ ?

Unknown പറഞ്ഞു...

സ്നേഹം മനസ്സില്‍ തന്നെ, വട്ടിപ്പലിശ എടുത്ത്‌ രമണിയുടെ ആഗ്രഹങ്ങള്‍ സാധിച്ചുകൊടുത്ത ഗോവിന്ദന്റെ മനസ്സ്‌ അവള്‍ കാണാതെ പോയല്ലോ...!

Martin Tom പറഞ്ഞു...

Nalla kadha, Thank u

ബഷീർ പറഞ്ഞു...

ഈ കഥയിലെ യഥാർത്ഥ വില്ലൻ പലിശ ..
ആ പലിശ എന്ന വില്ലനിലേക്ക് നയിച്ചത് പൊങ്ങച്ചം
കുടുംബം തകരാൻ പൊങ്ങച്ചത്തേക്കൾ ഉത്തമമായി എന്തെങ്കിലുമുണ്ടോ ?

ബഷീർ പറഞ്ഞു...

നന്നായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ

Radhika Nair പറഞ്ഞു...

രമണി എന്ത് കൊണ്ട് ഭര്‍ത്താവിന്റെ സ്നേഹം മനസ്സിലാക്കിയില്ല
പാവംപിടിച്ചവന്‍ കടം വാങ്ങി ആണെങ്കിലും ചിലവുകള്‍ നടത്തുന്നുണ്ടല്ലോ ?
കഥ കൊള്ളാം :)

തൂവലാൻ പറഞ്ഞു...

നിങ്ങളൊരു സംഭവം തന്ന്യാട്ടോ...ഞാനും യോജിക്കുന്നു “രൂപത്തിലല്ല സ്നേഹം മനസ്സിലാണ്....”എല്ലാ വിധ ആശംസകളും...

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

എന്നാലും..ആ ഗോവിന്ദനെ ഒരു കാളയാക്കേണ്ടിയിരുന്നില്ല കേട്ടൊ ..ഹംസ.

kambarRm പറഞ്ഞു...

എന്തായാലും ഗോവിന്ദൻ രക്ഷപ്പെട്ടു..,തരം കിട്ടിയാൽ മറ്റുള്ളവന്മാരെ വിളിച്ച്‌ വീട്ടിൽ കയറ്റിയിരുത്തുന്ന രമണിയെപ്പോലുള്ള ഭാര്യമാരേക്കാൾ നല്ലത്‌ തൊഴുത്തിലെ പശു തന്നെ ..,
"സ്നേഹത്തിനു കണ്ണും മൂക്കുമില്ലാ".എന്ന് എവിടെയോ വായിച്ചതായി ഓർക്കുന്നു..സംഗതി അച്ചട്ടാ..
നല്ല കഥ...സംശയം വേണ്ട..

മാണിക്യം പറഞ്ഞു...

“രൂപത്തിലല്ല സ്നേഹം മനസ്സിലാണ്“ . സമ്മതിച്ചു പക്ഷെ ഈ സ്നേഹം എന്ന് പറയുന്നത് അങ്ങാടി മരുന്നോ പച്ച മരുന്നോ? ഭര്‍ത്താവ് എന്ന് പറഞ്ഞിട്ട് കാരമില്ല അവന്‍ ഗൃഹനാഥനാണെന്നു അറിയണം ആവശ്യം അത്യാവശ്യം ആടംഭരം അങ്ങനെ ചിലവിനെ തരം തിരിക്കാന്‍ അറിയണം കൈയില്‍‌ ഇല്ലാത്ത കാശ് ഒരിക്കലും ചിലവ് ചെയ്യരുത് ..കടം വാങ്ങിയാല്‍ മനം പോകും .ദേ ഇതു പോലെ..

ഒഴാക്കന്‍. പറഞ്ഞു...

ഹംസിക്കാ, കഥ കലക്കി!

ഒടുക്കം, വഷളത്തരം ആണോ മനസിലൂടെ ഓടിയെത്തിയത്? " രമണിയുടെ കൂടെ മനുഷ്യനായി കഴിയുന്നതിനേക്കാള്‍ നല്ലത് പശുവിന്‍റെ കൂടെ കാളയായി കഴിയുന്നതാണ്.!! " :)

ഹംസ പറഞ്ഞു...

@ സിനു.

അതെ രമണി ഗോവിന്ദന്‍റെ സ്നേഹം കണ്ടില്ലാ എന്ന് നടിച്ചു അങ്ങനെ എത്ര എത്ര രമണിമാര്‍ നമുക്ക് ചുറ്റും. ആദ്യ അഭിപ്രായത്തിനു നന്ദി.

@ റ്റോംസ്.. നന്ദി

@ ഒരു നുറുങ്ങ്

നല്ല വാക്കുകള്‍ക്ക് നന്ദി

@ ശ്രീ,,, നന്ദി

@ വഷളന്‍ … അതെ മൊതലുപോയ ഗോവിന്ദന്‍റെ കാര്യം കട്ടപുക.

അഭിപ്രായത്തിനു നന്ദി.

@ ബൈജു സുല്‍ത്താന്‍

നല്ല വാക്കുകള്‍ക്ക് നന്ദി

@ അഭി ..

…രൂപത്തിലല്ല സ്നേഹം മനസ്സിലാണ്.!!!

അതിനര്‍ത്ഥം =രൂപത്തിലല്ല സ്നേഹം മനസ്സിലാണ്.!!!
അതു തന്നെ മനസ്സിലായില്ലെ?

നല്ല വാക്കിനു നന്ദി,

@ ജീവി കരുവള്ളൂര്‍

ഗോവിന്ദനു നല്ലതു വരട്ടെ ഗോവിന്ദനെ ചതിച്ച് പോയ രമണിയും പഴനിയും അവര്‍ക്കും നല്ലത് വരട്ടെ? വന്നോട്ടെ അല്ലെ ശരി എങ്കില്‍ നല്ലത് വരട്ടെ .

@ രമണിക

നല്ല വാക്കിനു നന്ദി

@ കൂതറ ,, കുക്കൂതറ.

രമണിയും കൂതറ തന്നെ പഴനി കുക്കൂതറ.. ഗോവിന്ദന്‍ ഗോപി വരക്കട്ടെ അതോ അവനെയും കൂതറ എന്നു വിളിക്കണോ ,,,

അഭിപ്രായത്തിനു നന്ദി

@ ബാവ താനൂര്‍

അഭിപ്രായത്തിനു നന്ദി

@ തണല്‍

അഭിപ്രായത്തിനു നന്ദി

@ ഏറക്കാടാ ,,

പറഞ്ഞതില്‍ വേറ വല്ല അര്‍ത്ഥവും ഉണ്ടോ? അതോ ഇലക്ട്രിസിറ്റി വോള്‍ട്ടേജ് തന്നെയാണോ .. പറഞ്ഞത് നീ ആയതുകൊണ്ട് ഒന്നും അങ്ങട്ട് ഉറപ്പിക്കാന്‍ പറ്റുന്നില്ല.

അഭിപ്രായത്തിനു നന്ദി

@ സാദിഖ് മാഷെ..

മാഷ് പറഞ്ഞത് ശരി തന്നെ രൂപത്തിലും സ്നേഹമുണ്ട്,, പക്ഷെ ആ സ്നേഹം എത്രകാലം?

അഭിപ്രായത്തിനു നന്ദി

@ തെച്ചിക്കോടന്‍

അതെ രമണി ഗോവിന്ദന്‍റെ സ്നേഹം മനസ്സിലാക്കിയില്ല.

അഭിപ്രായത്തിനു നന്ദി

@ ഒറ്റവരി.

ഒറ്റവരി അഭിപ്രായത്തിനു ഒറ്റവരി നന്ദി

@ ബഷീര്‍

അതെ കഥയിലെ യഥാര്‍ത്ത വില്ലന്‍ പലിശ തന്നെ .. വാങ്ങരുത് കൊടുക്കരുത് സഹകരിക്കരുത്.

നല്ല അഭിപ്രായത്തിനു നന്ദി

@ രാധിക നയര്‍.

ആദ്യ വരവിനും വയനക്കും എല്ലാം നന്ദി ഇനിയും ഇതുവഴി വരണം ,

@ തൂവാലന്‍

നിങ്ങളൊരു സംഭവം തന്ന്യാട്ടോ..

ഞാനോ , ഗോവിന്ദനോ , രമണിയോ അതോ പഴനിയണ്ണനോ?

നല്ല വാക്കിനു നന്ദി.

@ ബിലാത്തിപട്ടണം

ഗോവിന്ദനെ ഞാന്‍ കാളയാക്കിയതല്ല ഗോവിന്ദന്‍ അങ്ങനെ ചിന്തിച്ചതാ.. രമണിയുടെ കൂടെ മനുഷ്യനായി ജീവിക്കുന്നതിനേക്കാള്‍ പശുവിന്‍റെ കൂടെ കാളയാവാം എന്ന്

അഭിപ്രായത്തിനു നന്ദി

@ കമ്പര്‍

അതെ ഗോവിന്ദന്‍ രക്ഷപ്പെട്ടു .

നല്ല അഭിപ്രായത്തിനു നന്ദി

@ മാണിക്യം . ടീച്ചറേ,

ഗൃഹം ആവശ്യമനുസരിച്ച് ഭരിക്കാന്‍ കഴിയാത്ത ഭര്‍ത്താവ് കാളയാവുന്നതു തന്നയല്ലെ നല്ലത്

നല്ല അഭിപ്രായത്തിനു നന്ദി ടീച്ചറേ,

@ ഒഴാക്കന്‍

വഷളത്തരം ഉദ്ദേഷിച്ചിട്ടില്ല സ്നേഹമില്ലാത്താ ഭാര്യയേക്കാള്‍ സ്നേഹമുള്ള പശുവിന്‍റെ കൂടെ ….. അത്രമാത്രം.

അഭിപ്രയം തുറന്നു ചോദിച്ചതിനു നന്ദി

എല്ലാവരും വീണ്ടും വരണം.

ഹംസ പറഞ്ഞു...

@ റോസാപുക്കള്‍

അതെ ചക്കിക്കൊത്ത ചങ്കരന്‍ ചങ്കരനൊത്ത ചക്കി. അതാണു സത്യം അഭിപ്രായത്തിനു നന്ദി

INTIMATE STRANGER പറഞ്ഞു...

ha ha kollatto

Typist | എഴുത്തുകാരി പറഞ്ഞു...

എന്നാലും ആ ടിവിയെങ്കിലും അവിടെ വച്ചു പോകാമായിരുന്നില്ലേ!

“ഇല്ല മുണ്ടിനു നിറ വിത്യാസം ഒന്നുമില്ല അപ്പോള്‍ മുഖത്തുള്ള അത്രയും കറുപ്പ് അതയാളുടെ സ്വന്തം തന്നെ“ ഇതാ എനിക്കിഷ്ടായതു്.

സുനില്‍ പറഞ്ഞു...

ഹംസ സാര്‍ ,
ഞാന്‍ ഇന്നലെ രണ്ടു തവണ സാറിന്റെ കഥ
വായിച്ചു. ഒരഭിപ്രായം എഴുതണം എന്നും
ആഹ്രഹിചൂ. എനിക്ക് ആ പശുവിനോട്
വളരെ ആദരവു തോന്നി...കടകെണിയില്‍
കുടുങ്ങിയ ഗോവിന്ദനെ പലപ്പോഴും ഒളിച്ചിരിക്കാന്‍
തന്‍റെ തൊഴുത്തില്‍ ഇടം നല്‍കിയ പാവം പശു..
അത്ര പോലും ഇടമില്ലയിരുന്നോ ഗോവിന്ദന് തന്‍റെ
സഹ ധര്മിണിയുടെ ഹൃദയത്തില്‍?

തന്‍റെ ഭാര്യയുടെ അത്യാര്‍ത്തി മൂലം കടത്തില്‍ മുങ്ങിയ
ഗോവിന്ദനെ ഹംസ സാര്‍ മറന്നോ?.
അതോ കല്ലിയാന്‍ ജൂലറിയുടെ പരസ്യതിലെ പോലെ
"വിശ്വാസം അല്ലെ എല്ലാം.. എന്നുപറഞ്ഞിട്ട്.. മറു വശത്ത്
വിശ്വാസം തകര്‍ക്കപെട്ട ഒരു പാവം കാമുകനെ കണ്ടില്ല
എന്ന് നടിക്കുന്നതോ..?"

എനിക്ക് ഗോവിന്ദനോട് സഹതാപമ ........കഥ എനികിഷ്ട്ടായി..

സുനില്‍

പട്ടേപ്പാടം റാംജി പറഞ്ഞു...

വട്ടിപ്പലിശക്ക് ഇടയില്‍ കുടുങ്ങിപ്പോകുന്നതും അതിടവരുത്തുന്ന ഒരു മനുഷ്യന്‍റെ ദയനിയാവസ്ഥ
വരച്ചു കാണിക്കാനായി.....

OAB/ഒഎബി പറഞ്ഞു...

.....ഗോവിന്ദന്‍ പിന്നീട് സുഖമായി ജീവിച്ചു.
ഇമ്മാതിരി ഭാര്യമാര്‍ ഉള്ളവര്‍ ഭാഗ്യവാന്മാര്‍?


സ്നേഹവും രൂപവുമല്ല ഞാന്‍ കണ്ടത്.
മനസ്സില്‍ കൊള്ളും വിധത്തില്‍ വായിക്കാന്‍ പറ്റിയ ഒരു കഥാ സന്ദേശം.
ആ നല്ല സന്ദേശത്തിനാണെന്റെ അഭിനന്ദനങ്ങള്‍.

Vayady പറഞ്ഞു...

"മണ്ണും ചാരി നിന്നവന്‍‌ പെണ്ണും കൊണ്ടു പോയി" എന്ന്‌ കേട്ടിട്ടേയുണ്ടായിരുന്നുള്ളു.ഇപ്പോ ദെ, ഈ കഥ വായിച്ചപ്പോള്‍‌ ബോധ്യായി കേട്ടത് സത്യമാണന്ന്!!

ദിയ കണ്ണന്‍ പറഞ്ഞു...

kollam... nalla katha... :)

ഭായി പറഞ്ഞു...

അല്ലാ...കോവിന്ദന്‍ പശുവിനെ കെട്ടിയാ?!!

Akbar പറഞ്ഞു...

ഈ കഥയില്‍ അല്‍പം കാര്യം ഇല്ലാതില്ല. സ്വന്തം വരുമാനം അറിയാതെ ആഡംബരത്തിനു പിറകെ പോകുമ്പോള്‍ പലര്‍ക്കും ജീവിതം കൈവിട്ടു പോകാറുണ്ട്. കഥയുടെ പ്രമേയം ഇഷ്ടമായി. ആശംസകള്‍

NISHAM ABDULMANAF പറഞ്ഞു...

nannayittundu masheeeeeeeeee

ഹംസ പറഞ്ഞു...

@ Intimate stranger

അഭിപ്രായം അറിയിച്ചതിനു നന്ദി

@ എഴുത്തുകാരി

ടി.വിയല്ലെ പഴനിച്ചാമിയെ അവള്‍ക്ക് കിട്ടാന്‍ കാരണം ആ ഓര്‍മ നിലനിര്‍ത്താനും പിന്നെ പ്ഴനിയുടെ കാശുമല്ലെ അത്, അതുകൊണ്ടാ കൊണ്ടു പോയത്.

അഭിപ്രായത്തിനു നന്ദിയുണ്ട്,

@ സുനില്‍

ഗോവിന്ദനെ ഞാന്‍ മറന്നതല്ല. ഗോവിന്ദന്‍റെ കാര്യത്തില്‍ എനിക്കും സഹതാപം ഉണ്ട്. പക്ഷെ രമണി അവള്‍ ശരിയല്ല അവള്‍ പോവുന്നതാ നല്ലത്. പിന്നെ കല്ല്യാണ്‍ ജ്വല്ലറി പരസ്യം പോലയല്ല . പശുവിന്‍റെ മനസ്സിലെ സ്നേഹമാണു രമണീ എഴുതിയ വാക്കിലൂടെ ഗോവിന്ദന്‍ മനസ്സിലാക്കിയത്. രമണീ അവള്‍ ഭര്‍ത്താവിനെ സ്നേഹിക്കാത്ത ഭാര്യയല്ലെ അവളുടെ സ്നേഹം അണ്ണനോട്. പശുവിനു സ്നേഹം ഗോവിന്ദനോട്.

നല്ല ഒരു അഭിപ്രായം അറിയിച്ചതി നന്ദി. രണ്ട് പ്രാവശ്യം വായിച്ചതിനു രണ്ട് പ്രാവശ്യം നന്ദി വേറയും

@ പട്ടേപ്പാടം റാംജി.

അഭിപ്രായം കുറിച്ചതിനു നന്ദി.

@ ഒ എ ബി.

അതെ ഗോവിന്ദന്‍ പിന്നീട് സുഖമായി ജീവിച്ചു.

അഭിപ്രായം അറിയിച്ചതിനു നന്ദി

@ വായാടി

"മണ്ണും ചാരി നിന്നവന്‍‌ പെണ്ണും കൊണ്ടു പോയി"

അങ്ങനയും പറയാം ഗോവിന്ദന്‍ പാവം.

അഭിപ്രായത്തിനു നന്ദി

@ Diya

അഭിപ്രായം അറിയിച്ചതില്‍ സന്തോഷം വീണ്ടും വരണം.നന്ദി

@ ഭായി…

ഗോവിന്ദന്‍റെ കെട്ട് ഭായിയെ അറിയിച്ചിട്ടെ നടക്കൂ,,, നല്ല പശുപാല്‍ സദ്യയും ഉണ്ടാവും വരണം . ഹ ഹ ഹ

ഭായി എല്ലായിടത്തും ഒന്നു ചിരിപ്പിച്ചേ പോവൂ,,, നന്ദി

@ അക്ബര്‍

നല്ല ഒരു അഭിപ്രായത്തിനു നന്ദി

@ നിഷം അബ്ദുല്‍മനാഫ്

നല്ല വാക്കുകള്‍ക്ക് നന്ദി

ഇനിയും വരണം

ManzoorAluvila പറഞ്ഞു...

എഴുത്ത് വായിച്ച ഗോവിന്ദന്‍ എലിമിനേഷന്‍‍ റൌണ്ടില്‍ പുറത്തായ മത്സരാര്‍ത്ഥിയെ പോലെ വീടിനു പുറത്തേക്ക് വന്നു.

വല്ലാത്ത പ്രയോഗം..ചിരിപ്പിച്ചു..നന്നായിരിക്കുന്നു..ആശംസകൾ

mazhamekhangal പറഞ്ഞു...

sathyamaa....roopathilalla sneham....

Sabu Kottotty പറഞ്ഞു...

ഇപ്പൊ കടന്നുവന്നതേയുള്ളൂ.. എലിമിനേറ്റു ചെയ്യല്ലേ..

സ്നേഹം മനസ്സിലല്ല, പുറമേയാണ് പ്രകടിപ്പിയ്ക്കേണ്ടത്. പക്ഷേ അതു രൂപത്തിലല്ല എന്നതു പരമ സത്യം.

Pd പറഞ്ഞു...

സത്യം തന്നെ രൂപത്തിലല്ല കാര്യം, എം80 ചാരി നിന്നോന്‍ ഭാര്യം കൊണ്ട് പോയി കഷ്ടം.

പെണ്ണും പോയി ടീവിയും പോയി ഒപ്പം മാനോം ഗോവിന്ദന് പശു ബാക്കി അണ്ണാച്ചിക്ക്‌ ഒരു ചിന്ന വീടും.

ഗീത പറഞ്ഞു...

രൂപത്തിലല്ല സ്നേഹം മനസ്സിലാണ്.
ഇതു ശരിതന്നെയാണ് ഹംസ.
ഏതു വൈരൂപ്യവും നിത്യദര്‍ശനം കൊണ്ട് വൈരൂപ്യമല്ലാതാവും. അതു പോലെ തന്നെ സൌന്ദര്യവും. കണ്ടു പഴകുമ്പോള്‍ അതും ആസ്വാദ്യകരമല്ലെന്ന് തോന്നും.

രമണി കാട്ടിയതിന് സാഹചര്യമൊരുക്കിയത് ഗോവിന്ദന്‍. ഭാര്യയുടെ വാക്കു കേട്ട് താങ്ങാനാവാത്ത ഭാരം വലിച്ചു തലയിലേറ്റിയതും തെറ്റ്.
ആ മിണ്ടാപ്രാണിയുടെ സ്നേഹം അറിഞ്ഞിട്ടും സ്വന്തം ലാഭത്തിനു വേണ്ടി അതിനെ കൊല്ലാന്‍ കൊടുക്കാന്‍ പോലും മടിയില്ലാത്ത മനുഷ്യന്റെ സ്വാര്‍ത്ഥവും വരച്ചു കാട്ടിയിരിക്കുന്നു. കഥ കൊള്ളാം ഹംസ.

ഹംസ പറഞ്ഞു...

@ മന്‍സൂര്‍ അലുവിള

നല്ല വാക്കുകള്‍ക്ക് നന്ദി

@ മഴമേഘങ്ങള്‍

അഭിപ്രായം അറിയിച്ചതിനു നന്ദി.

@ കൊട്ടോട്ടിക്കാരന്‍.

ഇല്ല എനിമിനേറ്റ് ചെയ്യുന്നില്ല. അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി

@ പി ഡി.

അഭിപ്രായം അറിയിച്ചതിനു നന്ദി

@ ഗീതേച്ചീ

നല്ല ഒരു അഭിപ്രായത്തിനു നന്ദി

എല്ലാവരും വീണ്ടും വരണം.

വെള്ളത്തിലാശാന്‍ പറഞ്ഞു...

"പഴനിച്ചാമി തോളില്‍ ഉണ്ടായിരുന്ന വെള്ളമുണ്ട് കൊണ്ട് വിയര്‍പ്പില്‍ മുങ്ങിയിരുന്ന മുഖം തുടച്ചു. രമണി ആ മുണ്ടിലേക്കൊന്നു നോക്കി .. ഇല്ല മുണ്ടിനു നിറ വിത്യാസം ഒന്നുമില്ല അപ്പോള്‍ മുഖത്തുള്ള അത്രയും കറുപ്പ് അതയാളുടെ സ്വന്തം തന്നെ. "

ചിരിക്കാതിരിക്കാന്‍ കഴിയുന്നില്ല.. :) :)

- സ്നേഹം മനസ്സിലാണ്.. അത് പക്ഷെ എല്ലാവരിലുമുണ്ട്.. അത് മനസ്സിലാക്കുന്നതിലാണ് കാര്യം..

Faizal Kondotty പറഞ്ഞു...

nice..!

jyo.mds പറഞ്ഞു...

കൊള്ളാം

അജ്ഞാതന്‍ പറഞ്ഞു...

എത്താ‍ൻ താമസിച്ചു ....
നാട്ടിൻ പുറത്ത് ഇന്ന് ഈവിധം നിർധന കുടുമ്പങ്ങൾ വ്യാപകമായി ഇത്തരം തമിഴന്മാരുടെ പലിശ എന്ന ഊരാകുരുക്കിൽ അകപ്പെടുന്നത് സാധാരണ സംഭവം.
അണ്ണനെയും, പശുവും കിടാവിനേയും ഒക്കെ കഥാ പാത്രമാക്കി .മികവാർന്ന് അവതരരിപ്പിച്ചത് സമൂഹത്തെ ആഴത്തിൽ സ്പർഷിക്കുന്ന ഒരു വിഷയം.. ആശംസകൾ

എന്‍.പി മുനീര്‍ പറഞ്ഞു...

കഥ കൊള്ളാം ..ആദ്യം മുതൽ അന്ത്യം വരെ വായിക്കാവുന്ന പരുവത്തിലാണ്..
പക്ഷേ..അവസാനം ഹംസക്ക എഴുതിയ വാക്കു മാത്രം ശരിയല്ല.. ‘രൂപത്തിലല്ല സ്നേഹം..മനസ്സിലാണ്’ എന്ന് ഈ കഥ കൊണ്ട് വ്യക്തമാകുന്നില്ല...പകരം “ വേലി ചാടുന്നവർക്ക് രൂപമേതായലും പ്രശ്നമില്ല”
എന്ന കാര്യം മാത്രമാണ് വ്യക്തമാകുന്നത്...അതുമല്ലെങ്കിൽ ‘വിശ്വസ്തയായ ഭാര്യയയല്ലെങ്കിൽ ഏതു കോന്തനെയും പേടിക്കണം‘ എന്നും മനസ്സിലാക്കാം..അതു കൊണ്ട് ‘രൂപത്തിലല്ല സ്നേഹം..മനസ്സിലാണ്’‘ എന്നു മനസ്സിലാക്കൻ വെറൊരു കഥയെഴുത്...

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

വായിലെ തവിടും പോയി അടുപ്പിലെ തീയും പോയി

ഹംസ പറഞ്ഞു...

@ വെള്ളത്തിലാശാന്‍.

നല്ല വാക്കുകള്‍ക്ക് നന്ദി

@ ഫൈസല്‍

ആദ്യ വരവിനും അഭിപ്രായത്തിനും നന്ദി

@ jyo

അഭിപ്രായത്തിനു നന്ദി

@ പാലക്കുഴി

ഇല്ല എത്താന്‍ താമസിച്ചിട്ടൊന്നുമില്ല. പാലക്കുഴിയുടെ ഒരു അഭിപ്രായം ഞാന്‍ പ്രദീക്ഷിച്ച് ഇരിക്കുവായിരുന്നു നന്ദി

@ മുനീര്‍.

നല്ല വാക്കുകള്‍ക്ക് നന്ദി . പിന്നെ രൂപത്തില്‍ അല്ല സ്നേഹം മനസ്സിലാണ് എന്നു പറയാന്‍ കാരണം പശുവിന്‍റെ സ്നേഹം ഗോവിന്ദന്‍ കണ്ടപ്പോഴാണ്

@ ഇസ്മായില്‍ കുറുമ്പടി..

വീണ്ടും വന്നതിനു ഒരുപാട് നന്ദി നല്ല ഒരു പഴഞ്ചൊല്ലു സമ്മനിച്ചതിനും .

mukthaRionism പറഞ്ഞു...

പലവട്ടം വന്നു..
ഒന്നു നോക്കി തിരിച്ചു പോയി..
ഇപ്പോഴാണ് വായിചത്.

ഇല്ല മുണ്ടിനു നിറ വിത്യാസം ഒന്നുമില്ല അപ്പോള്‍ മുഖത്തുള്ള അത്രയും കറുപ്പ് അതയാളുടെ സ്വന്തം തന്നെ..
ഉള്ളില്‍ ചിരിക്ക് വകയുണ്ട്..

രൂപത്തിലല്ല സ്നേഹം മനസ്സിലാണ് . സംഗതി ശരി.
പക്ഷേ, ഇടക്കു വന്നു കേറി വേള്ളം കുടിച്ചു പോണ ഒരാളില്‍ നിന്നും
എന്ത് സ്നേഹാണാവോ നായികക്ക് കിട്ടീത്..

ആ കുറച്ചുനാള്‍ ഒന്നിച്ചു കഴിയട്ടെ,
അപ്പോഴറിയാം...

mukthaRionism പറഞ്ഞു...

"ഗോവിന്ദന്‍റെ പശു (ഭാര്യ)"
ഈ തലക്കെട്ടിനേട് ഒരു വിയോചിപ്പ്...

കഥ
ഒ..നെഗറ്റീവ്
തന്നെ...

വീകെ പറഞ്ഞു...

കഥ അസ്സലായിരിക്കുന്നു....

ആശംസകൾ....

ഹംസ പറഞ്ഞു...

മുക്താര്‍

വി.കെ

അഭിപ്രായങ്ങള്‍ക്ക് നന്ദി

lekshmi. lachu പറഞ്ഞു...

രൂപത്തിലല്ല സ്നേഹം മനസ്സിലാണ്.!
ശരിയാണ് ,...

Reji Kuruvilla പറഞ്ഞു...

Kollam pasuvinte roopavum Alle

sreee പറഞ്ഞു...

സ്നേഹം ഒരിക്കലും രൂപത്തിലല്ല, പക്ഷെ രമണീ ചെയ്തതു വൻ ചതി തന്നെ. ആ പശുക്കുട്ടിയുടെ ചിത്രവും വളരെ നന്നായി.

കളിക്കൂട്ടുകാരി പറഞ്ഞു...

രമണി ആ മുണ്ടിലേക്കൊന്നു നോക്കി .. ഇല്ല മുണ്ടിനു നിറ വിത്യാസം ഒന്നുമില്ല അപ്പോള്‍ മുഖത്തുള്ള അത്രയും കറുപ്പ് അതയാളുടെ സ്വന്തം തന്നെ.

ഈ വരികള്‍ ശരിക്കും ചിരിപ്പിച്ചു. സ്നേഹം മനസ്സില്‍ തന്നെ

റാണിപ്രിയ പറഞ്ഞു...

ഹൊ ചിരിചു ചിരിച്ചു മണ്ണു കപ്പി ...
സൂപ്പര്‍ ..........