2010, ജനുവരി 16, ശനിയാഴ്‌ച

മാറ് കാണുന്നില്ല { നര്‍മം }

ബോര്‍ഡില്‍ കണക്കെഴുതി അതിന്‍റെ മുന്‍പില്‍ നിന്നു തന്നെ അതു വിശദീകരിച്ചു തന്നിരുന്ന ലളിതടീച്ചറോട്

“ടീച്ചറെ മാറ് കാണുന്നില്ല .

എന്നു പറഞ്ഞതിനു രാധാകൃഷ്ണനെ ടീച്ചര്‍ ചൂരലുമായ് വന്ന് പൊതിരെ തല്ലി..

കാര്യം എന്താ എന്നറിയാതെ ഞങ്ങള്‍ പകച്ചിരുന്നു.

സംസ്ക്കാരമില്ലത്തവന്‍ നീ എങ്ങനെ ഒന്‍പതാം ക്ലാസില്‍ വന്നുപെട്ടു. രക്ഷിതാവിനെ കൊണ്ട് വന്നു ക്ലാസില്‍ കയറിയാല്‍ മതി എന്നും പറഞ്ഞ് ക്ലാസില്‍ നിന്നും ഇറക്കി വിട്ടു..

ഇതിനു മാത്രം എന്തു സംസ്ക്കാരമില്ലയ്മയാ രാധാകൃഷ്ണന്‍ ചെയ്തത് ?

അന്ന് ക്ലാസില്‍ നിന്നും ഇറങ്ങിപ്പോയ രാധാകൃഷ്ണന്‍ പിറ്റേന്ന് അച്ചനുമായ് ക്ലാസില്‍ വന്നു കാര്യമറിഞ്ഞ അച്ചനും ഞങ്ങളെ മുന്‍പില്‍ വെച്ച് രാധാകൃഷ്ണനെ തല്ലി.

ബോര്‍ഡിന്‍റെ മുന്‍പില്‍ നിന്നും മാറി നില്‍ക്കാന്‍ പറഞ്ഞതിനു എന്തിനാ ആ പാവത്തിനെ എല്ലാവരും ഇങ്ങനെ തല്ലുന്നത് എനിക്കൊന്നും മനസ്സിലായില്ല . നിങ്ങള്‍ക്ക് വല്ലതും മനസ്സിലായോ ?

26 അഭിപ്രായ(ങ്ങള്‍):

സിനു പറഞ്ഞു...

എനിക്ക് മനസ്സിലായിട്ടോ....
പാവം രാധാകൃഷ്ണന്‍ വെറുതെ അടി മേടിച്ചു

Akbar പറഞ്ഞു...

ഇപ്പോഴത്തെ പിള്ളാരല്ലേ. ഒന്നും അങ്ങട് ഒറപ്പിച്ചു പറയാന്‍ പറ്റില്ലാന്നെ.
___________________________________
ഈ വേര്‍ഡ്‌ വെരിഫികേഷന്‍ എടുത്തു കളഞ്ഞേക്കൂ. എന്തിനാ വെറുതെ

ഹംസ പറഞ്ഞു...

സീനു, അക്ബര്‍ ,, ആശംസകള്‍

Typist | എഴുത്തുകാരി പറഞ്ഞു...

ആര്‍ക്കു മനസ്സിലായിട്ടില്ലെങ്കിലും പിള്ളേര്‍ക്കു മനസ്സിലായിട്ടുണ്ടാവും.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

വെറുതെ എന്തിനു അടി മേടിക്കണം? 'മാറി നില്‍ക്കു' എന്ന് പറഞ്ഞാല്‍ പോരായിരുന്നോ?

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

please remove 'word verification' option when we comment to you.

ഹംസ പറഞ്ഞു...

എഴുത്തുകാരി

തണല്‍

അഭിപ്രായങ്ങള്‍ക്ക് നന്ദി

ഹംസ പറഞ്ഞു...

തണല്‍

വേര്‍ഡ് വെരിഫിക്കെഷന്‍ അഭിപ്രായം കണ്ട് എടുത്ത് കളഞ്ഞു

Unknown പറഞ്ഞു...

ഇപ്പോള്‍ കുട്ടികള്‍ മനസ്സിലാക്കികൊണ്ടുതന്നെ അങ്ങനെ പറയും.
ആശംസകള്‍.

Mohamedkutty മുഹമ്മദുകുട്ടി പറഞ്ഞു...

അങ്ങിനെ അര്‍ത്ഥ വിത്യാസത്തില്‍ നമ്മള്‍ തമ്മില്‍ കണ്ടു.പേജിന്റെ ബാക്ക് ഗ്രൌണ്ടും ചില ടെക്സ്റ്റുകളുടെ കളറും!.എല്ലാം നേരെ തെളിച്ചു വെച്ചാലെന്താ?

ഹംസ പറഞ്ഞു...

മുഹമ്മദുകുട്ടിക്കാ അഭിപ്രായത്തിനു നന്ദി..

ഇക്ക പറഞ്ഞപോലെ ബാക്ക്ഗ്രൌണ്ടും ടെക്സ്റ്റ് നിറങ്ങളും തെളിച്ചു വെച്ചിട്ടുണ്ട്.
നന്ദി

OAB/ഒഎബി പറഞ്ഞു...

നേരത്തെ വായിച്ചിരുന്നു.
രാധാകൃഷ്ണന്‍ എന്താണ് ഉദ്ദേശിച്ചതെന്നും അറിയാമായിരുന്നു.
അത് കൊണ്ട് തന്നെയാണ് മറ്റുള്ളവര്‍ പറയട്ടെ എന്ന് കരുതി മിണ്ടാതെ പോയതും.

തുടര്‍ന്നും പ്രതീക്ഷിക്കാമല്ലൊ?

ശ്രീ പറഞ്ഞു...

ഇത് പണ്ട് കേട്ടിട്ടുണ്ട് :)

രാധാകൃഷ്ണന്‍ എന്നാണ് ശരി (ക്രി അല്ല)

ഹംസ പറഞ്ഞു...

തെച്ചിക്കോടന്‍.

ഒ എ ബി.

ശ്രീ,

അഭിപ്രായങ്ങള്‍ക്ക് നന്ദി

തെറ്റ് തിരുത്തിയിട്ടുണ്ട് , ശ്രീ,,

നന്ദി

Sabu Kottotty പറഞ്ഞു...

ഇപ്പഴത്തെ സാഹചര്യത്തില്‍ പറഞ്ഞതില്‍ തെറ്റൊന്നുമില്ല...

കരീം മാഷ്‌ പറഞ്ഞു...

ഇകാലത്താണെങ്കില്‍ രാധാകൃഷ്ണനു “മാറു കാണുന്നില്ല” എന്ന പരാതിയുണ്ടാവില്ല.
പിറകുവശം തന്നെ യഥേഷ്ടം തുറന്നു വെച്ചിരിക്കയല്ലേ “ഗ്രില്ലും” വിന്‍ഡോയും” ഒക്കെ ഫാഷനായി ടൈലര്‍മാര്‍..!”

ഹംസ പറഞ്ഞു...

കൊട്ടോട്ടിക്കാരന്‍,

കരീം മാഷ്.

അഭിപ്രായങ്ങള്‍ക്ക് നന്ദി

ആശംസകള്‍

കൂതറHashimܓ പറഞ്ഞു...

ന്നാലും ടീച്ചര്‍ക്ക് കാണിചു കൊടുക്കാമായിരുന്നു..!

Mohamedkutty മുഹമ്മദുകുട്ടി പറഞ്ഞു...

വീണ്ടും വന്നു നോക്കി. പേജ് ഭംഗിയായിട്ടുണ്ട്.

Anees Hassan പറഞ്ഞു...

എന്‍റെ ക്ലാസ്സിലും ഇതു നടന്നിട്ടുണ്ടേ...പ്രതി ഞാനല്ല

ansal പറഞ്ഞു...

സത്യം പറ ഈ കൃഷ്ണന്‍കുട്ടി ആരാ

ഹംസ ഇക്ക തന്നെ ആണോ

വെറുതെ ഒരു സംശയം കൊണ്ട് ചോദിച്ചു എന്നെ ഒള്ളുട്ടോ

ansal

Thanal പറഞ്ഞു...

ചിരിക്കാനുണ്ട്
ഇത് ഞാന്‍ എന്നും കേള്‍ക്കണ വാക്കാണ്..............

ente lokam പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ente lokam പറഞ്ഞു...

മാറ്, ഹംസേ കാണുന്നില്ല.
hang him , not leave him.
hang him not , leave him .

Sulfikar Manalvayal പറഞ്ഞു...

ടീച്ചറെ, എന്തോ കാണുന്നില്ല.
വെറുതെ.... മനുഷ്യനെ ..........
വേണ്ട ട്ടോ.
അല്ലാ, എനിക്കും ഒന്നും മനസിലായില്ല. അല്ലെങ്കിലും എന്നെ പോലെ നിഷ്കളങ്കരായ കുട്ടികള്‍ക്ക് ഇതൊന്നും മനസിലാവില്ലെന്നെ.

പുനത്തില്‍ താമിര്‍ പറഞ്ഞു...

haha nan ethu copy chaidu ente kootukark ayach kodukkum avarum onnu chirikkattey